നിന്റെ മാത്രം സ്വന്തം ഭാഗം 16

പതിനഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 15

ഭാഗം 16

റോഡിലൂടെ നടക്കുകയായിരുന്നു മനുവും അച്ചുവും……അവൾ ഇടക്കിടെ മനുവിനെ നോക്കുന്നുണ്ട്…പക്ഷേ അവൻ എന്തോ ചിന്തിച്ചു കൊണ്ടാണ് നടപ്പ്…..ഇടയ്ക്ക് പുറകിലേക്ക് നോക്കുന്നുണ്ട്……….

“മനുവേട്ടാ……. മുഖത്തെന്താ ഒരു ഗൗരവം….. ആരെയാ നോക്കുന്നെ………”

“ഒന്നുമില്ല അച്ചൂ…. ഈ രാജകുമാരിയെ കൊട്ടാരത്തിൽ നിന്നും ഇറക്കി കുടിലിലേക്ക് കൊണ്ട് പോകുന്നത് ഓർത്തപ്പോൾ ഒരു വിഷമം…….”

അച്ചു മനുവിന്റെ ഇടതു കൈയ്യിൽ പിടിച്ച് തോളോട് ചേർന്ന് നടന്നു………

“കുടിലിലായാലും കൊട്ടാരത്തിലായാലും ഈ രാജകുമാരൻ കൂടെയുണ്ടായാൽ മതി………മതിയാവോളം സ്നേഹം പകർന്നു തന്നാൽ മതി…………..”

“എന്റെ നെഞ്ചിലെ സ്നേഹം മുഴുവനും നിനക്ക് പകർന്നു തരാനുള്ളതല്ലേ അച്ചൂ………..നിന്നിൽ നിന്ന് മരണം കൊണ്ട് മാത്രമേ ഞാൻ അകലുകയുള്ളു……….” മനു അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു…. പതിവില്ലാതെ നടക്കുന്നതു കൊണ്ട് അവൾ ചെറുതായി കിതയ്ക്കുന്നുണ്ട്…..എന്നാലും അവൾ സന്തോഷവതിയായിരുന്നു…..

“അച്ചൂ ഒരുപാട് ദൂരം നടന്നല്ലേ….ഒരു ഓട്ടോ പോലും കാണുന്നില്ലലോ……ഇനി എന്റെ കൊച്ചിനെ ഞാനെടുക്കാം……….” അച്ചു തെന്നിമാറാൻ നോക്കിയതും മനു അവളെ കൈകളിൽ കോരിയെടുത്തു……..

“മനുവേട്ടാ……..വിട്…….നാണക്കേടാ…..വിട്…..” അച്ചു കൈയ്യിലിരുന്നു കുതറി മാറാൻ നോക്കി..

മനു അതൊന്നും ശ്രദ്ധിക്കാതെ അവളെ തൻെറ നെഞ്ചോടു ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി………എതിർത്തിട്ടും കാര്യമില്ലെന്ന് മനസ്സിലായപ്പോൾ അവൾ അവന്റെ കഴുത്തിൽ കൈ ചുറ്റിപ്പിടിച്ചു അവന്റെ വെള്ളാരം കണ്ണുകളിൽ നോക്കിയിരുന്നു………

” മനുവേട്ടാ………എനിക്ക് ഒരു കാര്യം പറയാനുണ്ട്…..”

“എന്താണെങ്കിലും വീട്ടിലെത്തട്ടെ……എന്നിട്ട് സംസാരിക്കാം………”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഭിത്തിയിൽ വച്ചിരിക്കുന്ന അച്ചുവിന്റെ ഫോട്ടോയിൽ നോക്കി നിൽക്കുകയായിരുന്നു ശിവ……അവളുടെ ചുണ്ടുകളിൽ അവൻ മെല്ലെ തലോടി…….. ‘എന്താ പെണ്ണെ നീയെന്നെ മനസ്സിലാക്കാത്തത്………ചെറുതായിരുന്നപ്പോൾ എന്തിനും ഏതിനും നിനക്ക് ശിവേട്ടൻ മതിയായിരുന്നു…… വലുതായപ്പോൾ നീ എന്നിൽ നിന്നും അകന്നു പോയല്ലോ…..തിരികെ വാ..അച്ചൂ…….ഞാൻ കാത്തിരിക്കുന്നു…….” അവൻ ഫോട്ടോയിൽ മുഖം ചേർത്ത് കരഞ്ഞു…

വാതിൽക്കൽ നിന്ന കേശവന്റെയും കണ്ണുകൾ നിറഞ്ഞു….. എന്തും വില കൊടുത്തും അച്ചുവിനെ ശിവയെ ഏൽപ്പിക്കണമെന്ന് അയാൾ തീരുമാനിച്ചു……

💕💕💕💕💕💕💕💕💕💕💕💕💕💕💕💕

അച്ചുവും മനുവും വീട്ടിലെത്തിയപ്പോൾ തന്നെ ശേഖരൻ വിളിച്ചു……മനുവിന്റെ കൂടെയാണെങ്കിലും അച്ചു അവിടെ താമസിക്കുന്നത് ശേഖരന് ഇഷ്ടമില്ലായിരുന്നു… അച്ചുവിനെ വീട്ടിലാക്കി മനു പണിസ്ഥലത്തേക്ക് പോയി സാധനങ്ങളും പാത്രങ്ങളും എടുത്തു… അച്ചുവിന് കുറച്ച് ഡ്രസ്സും എടുത്തു വീട്ടിലെത്തിയപ്പോൾ വൈകുന്നേരമായി….. അച്ചുവിനെ പുറത്തൊന്നും കാണാതിരുന്നപ്പോൾ മനുവിന് ചെറിയ ഭയം തോന്നി……….അവൻ സാധനങ്ങൾ അവിടെയിട്ട് അകത്തേക്ക് ഓടി….മുറിയിലൊന്നും അച്ചുവിനെ കാണാഞ്ഞ് മനുവിന് തന്റെ ഹൃദയം നിലച്ച പോലെ തോന്നി……അവൻ ഭ്രാന്ത് പിടിച്ചവനെപ്പോലെ പിന്നെയും മുറിയിലൊക്കെ തിരഞ്ഞു…..കണ്ണ് നിറഞ്ഞൊഴുകി….. അലറി വിളിച്ചുകൊണ്ട് വീടിന്റെ പുറത്തേക്കോടി…….

“അച്ചൂ………..എവിടെയാ മോളെ നീ….”

മുറ്റത്ത് എത്തിയപ്പോളാണ് വീടിന്റെ അടുത്തുള്ള തോടിന്റെ സൈഡിൽ ഇരിക്കുന്ന അച്ചുവിനെ കണ്ടത്…….. മനു ആശ്വാസത്തോടെ നിലത്തേക്കിരുന്നു,മുഖം പൊത്തി കരഞ്ഞു…………തോടിലേക്ക് കാല് നീട്ടി എല്ലാം മറന്നിരിക്കുന്ന അച്ചുവിന്റെ മുഖം കാണുമ്പോൾ കുറച്ച് മുൻപ് തന്റെ നെഞ്ചിൽ ആളികത്തിയിരുന്ന തീയിൽ മഞ്ഞ് വീണ് തണുത്തതു പോലെ തോന്നി………..ശ്വാസം സാധാരണ നിലയിൽ ആയപ്പോൾ അവൻ എഴുന്നേറ്റു അച്ചുവിന്റെ അടുത്തേക്ക് നടന്നു…..

മനുവിനെ കണ്ട അച്ചു പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു,അവളുടെ ചിരി കണ്ടതും മനു ഓടി വന്നു അവളുടെ മുഖം കൈക്കുള്ളിൽ എടുത്തു മുഖം നിറയെ ഉമ്മകൾ കൊണ്ട് മൂടി………..ചുണ്ടോട് ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചു…….മനുവിന്റെ പെരുമാറ്റം കണ്ട് അച്ചുവാകെ അന്തം വിട്ടു നിന്നു…..അവൻ പെട്ടെന്ന് അച്ചുവിനെ വിട്ട് മാറി…..

“സോറി മോളെ…..ഞാൻ അറിയാതെ…….”

“സാരമില്ല മനുവേട്ടാ…….. മനുവേട്ടന്റെ കണ്ണുകൾ എന്താ ചുവന്നിരിക്കുന്നെ മനുവേട്ടൻ കരഞ്ഞോ…….”

“ഒന്നുമില്ല……വെറുതെ ഓരോന്ന് ഓർത്തപ്പോൾ…..”

“പഴയതൊക്കെ മറക്കു മനുവേട്ടാ………മനുവേട്ടൻ ഇപ്പോൾ അനാഥനല്ലല്ലോ ഞാനില്ലേ……അമ്മയായി…സഹോദരിയായി….കൂട്ടുകാരിയായി…..കാമുകിയായി…..ഭാര്യയായി…..”

മനു സന്തോഷത്തോടെ അച്ചുവിനെ കെട്ടിപ്പിടിച്ചു നിന്നു….കുറച്ചു നേരം അവർ അങ്ങനെ നിന്നു…..

“അച്ചൂ…….നമുക്കു വീട്ടിലേക്ക് പോകാം…..ഭക്ഷണമുണ്ടാക്കണം….ഞാൻ സാധനങ്ങളെല്ലാം കൊണ്ടു വന്നിട്ടുണ്ട്…..” അച്ചു മനുവിനെ വിട്ട് മാറി നിന്നു……അവളുടെ ചമ്മി നിൽക്കുന്ന മുഖം കണ്ട് മനു തലയാട്ടി കൊണ്ട് കളിയാക്കി ചിരിച്ചു….

“എനിക്കറിയാം നിനക്ക് പാചകമൊന്നും അറിയില്ലെന്ന്………ഞാൻ ചെയ്തോളാം നീ അവിടെ വന്ന് നിന്നാൽ മതി……..” അച്ചു അവിടെത്തന്നെ നിൽക്കുന്നത് കണ്ട് മനു പുരികം ചുളിച്ച് അച്ചുവിനെ ഒന്നു നോക്കി ……

“എനിക്ക് മനുവേട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു……”

“ശരി…പറയൂ നിന്നെ കേൾക്കാനാണല്ലോ എന്റെ ഈ കാതുകൾ……”

മനു അച്ചുവിനെ പിടിച്ച് തോടിന്റെ സൈഡിൽ ഇരുത്തി മനുവും അടുത്തിരുന്നു….അച്ചു മനുവിന്റെ തോളിലേക്ക് ചാഞ്ഞിരുന്നു…..

“മനുവേട്ടാ…. ഞാൻ പറയുന്ന കാര്യം കേൾക്കുമ്പോൾ ഒരു പക്ഷെ മനുവേട്ടന് എന്നോട് ദേഷ്യം തോന്നുമായിരിക്കും”

“അച്ചൂ ആദ്യം നീ പറയ്……….ബാക്കി പിന്നെയല്ലേ………”

“നമ്മുടെ കല്യാണത്തിന് മുൻപ് എന്റെ കഴുത്തിൽ വേറൊരാൾ താലി കെട്ടിയിരുന്നു…… രാഹുൽ…….ബലമായി താലി കെട്ടിയതാണ് അവനെന്നെ…………മിനിറ്റുകൾക്കുള്ളിൽ രാഹുൽ മരിക്കുകയും ചെയ്തു……….” മനുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഇല്ലാത്തത് കണ്ട് അച്ചു തല ചരിച്ചൊന്ന് മനുവിനെ നോക്കി…. പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന മനുവിനെ കണ്ട് അച്ചു ഒന്നും മനസ്സിലാകാതെ നോക്കി…..

“എന്റെ അച്ചൂ….എനിക്ക് എല്ലാ കഥകളും അറിയാം……നീ കാര്യം പറയാനുണ്ടന്ന് പറഞ്ഞപ്പഴേ ഞാൻ ഊഹിച്ചിരുന്നു……നിന്റെ സമ്മതമില്ലാതെ നിന്റെ കഴുത്തിൽ താലി കെട്ടിയതിന് അവന് ദൈവം കൊടുത്ത വിധിയായിരിക്കും അത്……അതോർത്ത് എന്റെ മോള് വിഷമിക്കണ്ട…..എനിക്ക് വിശക്കുന്നു….വാ പോകാം….”

അച്ചു നിറഞ്ഞ മനസ്സുമായി എഴുന്നേറ്റു..രണ്ടുപേരും വീട്ടിലേക്ക് നടന്നു…… മനുവും അച്ചുവും അടുക്കളയിൽ ഒരുമിച്ച് പാചകം ചെയ്തു. …ഒപ്പമുള്ള ഓരോ നിമിഷവും അവർ ആഘോഷിക്കുകയായിരുന്നു……..

രാത്രി ശേഖരന്റെ വീടിനു മുന്നിൽ രണ്ട് വണ്ടി നിറച്ചും ആയുധധാരികളായ ഗുണ്ടകൾ വന്നിറങ്ങി…. കൈയിൽ വാളുകളും കത്തിയും തോക്കുമായി അനുമതിക്കായി അവർ കാത്തു നിന്നു…..അവരുടെ പുറകെ വന്ന ഒരു കാറിൽ നിന്നും ഹരി പുറത്തിറങ്ങി….അവർക്ക് അകത്തേക്ക് കയറാനുള്ള പെർമിഷൻ കൊടുത്തു…….

ഇതേ സമയം മനുവിന്റെ വീടിന് മുന്നിലും വന്നിരുന്നു രണ്ട് വണ്ടി നിറച്ച് കത്തിയും വാളുമായി ഗുണ്ടകൾ….. പുറകിൽ വന്ന കാറിൽ ശിവയാണ് ഉണ്ടായിരുന്നത് …ശിവ ഗുണ്ടകളുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാളെ അടുത്ത് വിളിച്ചു…..

“അച്ചുവിനെ എന്റെ അടുത്ത് കൊണ്ടു വന്നിട്ട് വേണം അവനെ വെട്ടാൻ……അച്ചുവിന്റെ മുന്നിൽ വച്ച് ചെയ്താൽ അവള് പേടിക്കും…..എന്നാൽ അകത്തേക്ക് കയറിക്കോളു…..”

ശിവ അവർ അകത്തേക്ക് പോകുന്നതും നോക്കി നിന്നു…..

വാതിൽ തുറന്നു അകത്തേക്ക് കയറിയ ഗുണ്ടകളിൽ കുറച്ചു പേർ മുകളിലുള്ള മുറിയിലേക്ക് പോയി…..ബാക്കിയുള്ളവർ ശേഖരന്റെ മുറിയിലേക്കും…….. മുറിയിൽ കയറിയപ്പോൾ ഫാനും ലൈറ്റുകളും ഓണായി കിടക്കുന്നതല്ലാതെ മറ്റാരെയും അവിടെ കണ്ടില്ല.മുറി മുഴുവനും നോക്കിയ ശേഷം നിരാശരായി അവർ പുറത്തേക്ക് വന്നു……മുകളിലേക്ക് പോയവരും നിരാശയോടെ പുറത്തേക്ക് വന്നു…..

“മുകളിലൊന്നും ആരുമില്ല…….. ഞങ്ങൾ എല്ലായിടത്തും നോക്കി…….” കൂട്ടത്തിൽ വന്നയാൾ താഴെ നിൽക്കുന്നവരോട് പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി വന്നു…………

“ഇവിടെയും ആരുമില്ല…..വാ നമുക്കു പുറത്ത് നിൽക്കുന്ന സാറിനോട് പറയാം……..”

അകത്തേക്ക് പോയവർ പെട്ടെന്ന് തിരിച്ചു വരുന്നതു കണ്ട് ഹരി സംശയത്തോടെ നോക്കി…

“സാറേ…..ഇതിനകത്ത് ആരുമില്ല….. ഞങ്ങൾ വീട് മുഴുവനും അരിച്ചു പെറുക്കി……” “ഛെ……” ഹരി നിരാശയോടെ മുഷ്ടി ചുരുട്ടി കാറിന്റെ ബോണറ്റിലേക്ക് ഇടിച്ചു…….

ഇതേസമയം മനുവിന്റെ വീട്ടിലും ആരെയും കാണാതെ ശിവ കലിതുള്ളി നിൽക്കയായിരുന്നു….

“സാറേ ഇനി നിന്നിട്ട് കാര്യമില്ലല്ലോ…..ഞങ്ങൾ പൊയ്ക്കോട്ടെ……..”

“മ് പൊക്കോളു……”

ഗുണ്ടകൾ വന്ന വണ്ടികൾ ഹരിയെ കടന്നു പോയി….ഹരി തന്റെ ഫോണെടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു……

“ഹലോ….അവരാരും ഇവിടെയില്ല….നമ്മുടെ പ്ലാനെല്ലാം പൊളിഞ്ഞു……നമ്മുടെ ആളുകൾ നിഴലുപോലെ ഉണ്ടായിരുന്നിട്ടും ഇവര് പുറത്തു പോയതു കണ്ടില്ലല്ലോ…….നിന്റെ…..” പറഞ്ഞു പൂർത്തിയാകും മുൻപേ പുറകിൽ നിന്ന് ആരോ ഹരിയുടെ കൈയിൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചു….

ഹരി ദേഷ്യത്തിൽ തിരിഞ്ഞതും ചിരിച്ചു കൊണ്ട് നിൽക്കുന്ന മനുവിനെയാണ് കണ്ടത്………… ഹരി പ്രതികരിക്കുന്നതിനു മുൻപ് തന്നെ മനു അവന്റെ വലതു കൈ പിടിച്ച് പുറകോട്ട് മടക്കി വച്ച്‌ അവനെ കാറിന്റെ ബോണറ്റിലേക്ക് പിടിച്ചു ചേർത്ത് വച്ചുകൊണ്ട് കൈയ്യിലിരിക്കുന്ന ഫോൺ ചെവിയിൽ വച്ചു……….ഒരു കൈകൊണ്ട് ഹരിയെയും പിടിച്ചിരുന്നു…. ഫോണിൽ അപ്പുറത്തെ സൈഡിൽ നിന്ന് ഹരിയെ ആരോ വിളിക്കുന്നുണ്ടായിരുന്നു….

“ഹലോ…….ഹരി ഇവിടെ എന്റെയടുത്ത് ഉണ്ട് സാറേ……..എന്നെയറിയാമല്ലോ…ഞാൻ മനു…ശേഖരമേനോന്റെ മരുമകൻ…….സാറിന്റെ ഇന്നത്തെ പ്ലാനും പൊളിഞ്ഞല്ലേ….” കളിയാക്കി സംസാരിക്കും പോലെയാണ് മനു സംസാരിച്ചത്…..

“ടാ…..നീയൊക്കെ രക്ഷപ്പെട്ടു എന്നു വിചാരിച്ചോ……ശേഖരന്റെ കുടുംബത്തിന്റെ കാലനായി ഞാൻ ഇനിയും വരും….”

“ഫ്ബ നിർത്തെടാ ചെറ്റെ………നീയെന്താ വിചാരിച്ചേ നിന്നെ എനിക്ക് മനസ്സിലായില്ലെന്നോ…….അന്ന് ശേഖരൻ സാറിന്റെ ആക്സിഡന്റ് നടന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകും വഴി ഞങ്ങളെ ആക്രമിക്കാൻ വന്നവരുടെ വണ്ടിയിൽ നിന്നെ ഞാൻ കണ്ടതാണ്……. ശേഖരൻ സാറിനെ കൊണ്ടു പോയ ആശുപത്രിയിലും നിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു…….പിന്നെ ശിവയേയും ഹരിയെയും സ്വാധീനിച്ചു എനിക്ക് വിഷം തന്നത് നീയാണെന്ന് എനിക്ക് മനസ്സിലായി…. അന്നു രാത്രി അച്ചുവിന്റെ കുടുംബത്തിന് നേരെ ആക്രമണമുണ്ടായപ്പോൾ അവിടെ എത്തിയ ഞാൻ നിന്റെ കാറ് കണ്ടിരുന്നു…..പിന്നെ വിശദമായി ശേഖരൻ സാറും നിന്നെ ക്കുറിച്ച് പറഞ്ഞു തന്നു……നീ എന്റെ പുറകെ അല്ല ഞാൻ നിന്റെ പുറകെയാ ഉണ്ടായിരുന്നത്……ഇന്ന് അച്ചുവും ഞാനും വന്നതിന് പുറകെ നിന്നെ കണ്ടപ്പോൾ ത്തന്നെ ഞാൻ ഊഹിച്ചിരുന്നു ഇന്ന് രാത്രി നീ ഇതുപോലൊരു പണിയൊപ്പിക്കുമെന്ന്……..അതുകൊണ്ട് തന്നെയാ എല്ലാവരെയും നീയറിയാതെ ഞാൻ മാറ്റിയത് ………..” അപ്പുറത്ത് ഫോൺ വലിച്ചെറിഞ്ഞതു പോലെ ശബ്ദം കേട്ടു…മനു പുഞ്ചിരിച്ചു കൊണ്ട് ഹരിയെ പിടിച്ച് മുന്നിൽ നിർത്തി ചെകിട്ടത്തിനിട്ടൊന്നു പൊട്ടിച്ചു……

“നിന്റെ അനിയനോട് പോയി പറഞ്ഞേക്ക് അവന് അച്ചുവിന്റെ നിഴലിൽ പോലും തൊടാനാകില്ലെന്ന്…….”

ഇതേ സമയം വീടിന്റെ മുന്നിൽ വച്ചിരുന്ന സിസി ടിവി യുടെ വിഷ്വൽസ് ഫോണിലൂടെ കാണുകയായിരുന്നു ശേഖരനും കുടുംബവും….. അവർ ശേഖരന്റെ തന്നെ മറ്റൊരു വീട്ടിൽ ആയിരുന്നു…… ആദിക്ക് വേണ്ടി വാങ്ങിയ വീടായിരുന്നു………. ഹരി ഗുണ്ടകളെയും കൊണ്ട് വന്ന് നിർദ്ദേശം കൊടുക്കുന്നത് കണ്ടപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞു…..അത്രമാത്രം കേശവനെയും കുടുംബത്തെയും അവർ വിശ്വസിച്ചിരുന്നു……

“നമുക്ക് പോലീസിനെ അറിയിച്ചു ഇവൻമാരെ പിടിക്കേണ്ടതായിരുന്നു……”ആദി ദേഷ്യത്തോടെ പറഞ്ഞു…

“വേണ്ട ആദി നമ്മൾ എടുത്തു ചാടി ഒന്നും ചെയ്യണ്ട……..മറഞ്ഞിരിക്കുന്ന ശത്രുക്കൾ പുറത്ത് വരട്ടെ……”ശേഖരന്റെ കണ്ണുകളിൽ പ്രതികാരം പ്രതിഫലിച്ചിരുന്നു….അച്ചുവും ആകെ വിഷമിച്ച് നിൽക്കയായിരുന്നു…. അച്ചുവിനെ നേരത്തെ സംശയമുണ്ടായിരുന്നു…

“എന്നാലും നമ്മുടെ അളിയൻ പൊളിയാണ്….ഇവൻമാരുടെ നീക്കം മുൻകൂട്ടി കണ്ട് നമ്മളോട് മാറാൻ വിളിച്ചു പറഞ്ഞത്…..” ആദർശ് കുറച്ചു അഭിമാനത്തോടെയാണ് പറഞ്ഞത്…….

“അളിയൻ പുലിയാ….പക്ഷെ ഇവളുടെ മുന്നിൽ മാത്രം പൂച്ചയാ…അല്ലേടീ…..”ആകാശ് അച്ചുവിന്റെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു….. അച്ചു ആകാശിന്റെ വയറ്റത്ത് ഒരു കുത്ത് വച്ചു കൊടുത്തു……എന്നിട്ട് മുഖം കൂർപ്പിച്ചു അവനെ നോക്കി……

“നമ്മൾ ഇനി എന്തു ചെയ്യും ശേഖരേട്ടാ….നമ്മുടെ മക്കൾ…..”ദേവകി കരഞ്ഞുകൊണ്ട് ശേഖരന്റെ തോളിൽ ചാരിയിരുന്നു………….

“അയ്യേ നമ്മുടെ അമ്മക്കുട്ടി കരയുവാണോ…..നമുക്ക് ഒന്നും സംഭവിക്കില്ല അമ്മേ്‌………”ആകാശ് ദേവകിയുടെ മടിയിൽ കിടന്നു…..അതുകണ്ട് അച്ചുവും ആദർശും ആദിയും ഓടി വന്ന് ദേവകിയുടെ മടിയിൽ കിടക്കാനായി ഇടിയുണ്ടാക്കി………ശേഖരൻ ചിരിച്ചു കൊണ്ട് എല്ലാവരെയും ചേർത്ത് പിടിച്ചു..

ഇതുകണ്ടുകൊണ്ടാണ് മനു കയറി വന്നത്…. കളിതമാശകൾ പറഞ്ഞു ചിരിക്കുന്ന അവരെ കണ്ടപ്പോൾ സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു…… സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലാതിരുന്ന മനുവിന് ഇങ്ങനെയുള്ള കാഴ്ചകൾ അദ്ഭുതമായിരുന്നു……… ആ അമ്മയുടെ മടിയിൽ ഓടിച്ചെന്ന് കിടക്കാനും ആ വാത്സല്യം അനുഭവിക്കാനും അവന്റെ ഉള്ളം തുടിച്ചു………തന്റെ യോഗ്യതയെ കുറിച്ച് ഓർത്തപ്പോൾ ആ ആഗ്രഹത്തെ അടക്കി നിർത്തി……..

“മനൂ……നീയെന്താ അവിടെ നിൽക്കുന്നത്….അകത്തേക്ക് വാ…..” ശേഖരൻ വിളിച്ചപ്പോളാണ് മനു ചിന്തയിൽ നിന്ന് ഉണർന്നത്……..അവനെ കണ്ടതും അച്ചു സന്തോഷത്തോടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു….. അവൻ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു…. അതു കണ്ടപ്പോൾ ശേഖരന്റെയും ദേവകിയുടെയും കണ്ണുകൾ നിറഞ്ഞു…അവർക്ക് സന്തോഷമായിരുന്നു അവരുടെ പരസ്പരമുള്ള സ്നേഹം കണ്ടിട്ട്….എല്ലാവരും കൂടി ഒരു ബഹളമായിരുന്നു പിന്നെ……….

എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്… പ്ലേറ്റ് കൈയിൽ പിടിച്ച് ആകാശിന്റെ മടിയിലിരുന്നാണ് ആദർശ് ഭക്ഷണം കഴിക്കുന്നത്………

“ടാ എഴുന്നേറ്റു മാറടാ…….മുടിഞ്ഞ വെയ്റ്റാ നിനക്ക്……. എനിക്ക് കാല് വേദനിക്കുന്നു……” ആകാശ് അവനെ തള്ളി മാറ്റിയെങ്കിലും അവൻ ബലം പിടിച്ചിരുന്നു…… ആദർശിന് ഫോൺ വന്നപ്പോൾ പ്ലേറ്റ് ഇരിക്കുന്ന കാരണം എടുക്കാൻ പറ്റിയില്ല…… ആകാശ് ഫോൺ സ്പീക്കറിൽ ഇട്ടു കൊടുത്തു……..

“ടാ….ആദർശേ മൺഡേ ക്ലാസ് കട്ട് ചെയ്തു കറങ്ങാൻ പോണോ………വീട്ടിലറിഞ്ഞാൽ എന്നെ കൊല്ലും……”ഫോണിലൂടെ ഒരു പെണ്ണിന്റെ ശബ്ദം കേട്ടു….

ആദർശ് ഞെട്ടി എല്ലാവരെയും നോക്കി അവരും അന്തം വിട്ട് അവനെ നോക്കുകയായിരുന്നു….. അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്യാൻ പോയതും ആകാശ് അവനെ പിടിച്ചു വച്ചു…അച്ചു അവന്റെ വായ പൊത്തിപ്പിടിച്ചു……

“ആദർശ് …….ഹലോ…….നീയെന്താ ഫോണെടുത്തിട്ട് മിണ്ടാതെ നിൽക്കുന്നത്……”

“ആദർശ് ഇവിടെയില്ല പുറത്ത് പോയി…..ഞാൻ അവന്റെയൊരു ഫ്രണ്ടാ…..കുട്ടി ആരാ…..”

“നീയൊക്കെ ചേർന്നാ അവനെയിങ്ങനെ വഷളാക്കുന്നത്….അവൻ വരുമ്പോൾ ശിവാനി വിളിച്ചെന്ന് പറഞ്ഞാൽ മതി……” മറുപടി പറയും മുൻപേ ശിവാനി ഫോൺ കട്ട് ചെയ്തു…. ആദർശ് ആശ്വാസത്തോടെ ആകാശിന്റെ കൈ തട്ടി മാറ്റി …. ശേഖരനും മനുവും ആദിയും ഇതൊക്കെ കണ്ട് ചിരിക്കയായിരുന്നു….

“മോനെ ഏതാടാ ആ പെണ്ണ്…..”

“നമ്മുടെ ഫാമിലി അഡ്വക്കേറ്റ് വേണു സാറിന്റെ മോളാ…..ശിവാനി….. ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ…….”ചമ്മലോടെയും പേടിയോടെയുമാണ് അവൻ പറഞ്ഞത്….

“നമ്മുടെ വേണുവിന്റെ മോളോ…….ആദ്യം നിന്റെ പഠിത്തമൊക്കെ കഴിയട്ടെ ഞാൻ വേണുവിനോട് സംസാരിക്കാം…….”

“താങ്ക്യൂ….അചഛാ……”ശേഖരന്റെ കവിളിൽ ഒരുമ്മ കൊടുത്തു ആദർശ് അകത്തേക്ക് ഓടിപ്പോയി…. അവന്റെ ഓട്ടം കണ്ട് എല്ലാവരും ചിരിച്ചു……..

💓💓💓💓💓💓💓💓💓💓💓💓💓💓💓💓

രാവിലെ ഹോസ്റ്റലിൽ പോകാൻ റെഡിയാവുകയാണ് അച്ചു…..കുങ്കുമച്ചെപ്പ് എടുത്തു കുറച്ചു നേരം ആലോചിച്ചു നിന്നു…. പിന്നെ അത് മാറ്റി വച്ചു…… റെഡിയായി തിരിഞ്ഞതും കണ്ണ് നിറച്ചു തന്നെ നോക്കി നിൽക്കുന്ന മനുവിനെയാണ് കണ്ടത്….

പതിനെയാം  ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 17

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *