നിന്റെ മാത്രം സ്വന്തം ഭാഗം 18

പതിനെയാം  ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 17

ഭാഗം 18

ആകാശ് വർഷയോട് ചേർന്നു കിടന്നു…അവളുടെ മുഖം പിടിച്ച് തന്റെ നേർക്ക് തിരിച്ചു….. നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി…..

“ഞാൻ പറയട്ടെ…….വർഷാ..അചഛനോട്….. നിന്നെ എനിക്ക് കെട്ടിച്ചു തരാൻ…..”

“വേണ്ട അക്കുച്ചേട്ടാ….എന്റെ പഠിത്തം കഴിഞ്ഞിട്ടു മതി…….അച്ചുവിന് എന്തൊക്കെയോ പ്രോബ്ലം ഉണ്ട്…അതൊക്കെ തീർന്ന് അവള് സമാധാനത്തോടെ ജീവിക്കുന്നതു കണ്ടിട്ട് മതി….അവൾ കാരണമല്ലേ….എനിക്ക് ഈ ഭാഗ്യം കിട്ടിയത്……..”

അച്ചുവിന്റെ കാര്യം കേട്ടതും ആകാശ് ചാടിയെണീറ്റു…..

“അച്ചുവിനെന്താ…….അവൾക്ക് എന്താ പ്രശ്നം…. നിന്നോട് എന്തെങ്കിലും പറഞ്ഞോ…..”

“അക്കുച്ചേട്ടൻ ടെൻഷനാകാതെ………ഞാൻ പറയാം…” വർഷ ആകാശിനോട് നടന്ന കാര്യമൊക്കെ പറഞ്ഞു….

“അപ്പോൾ അതാണ്…. മനു എന്നെ വിളിച്ചത്….മനുവിന്റെ വീട്ടിലേക്ക് മനപൂർവ്വമാണ് അച്ചു പോകാത്തത്……” ആകാശ് ആലോചനയോടെയിരുന്നു……

“പക്ഷെ.. അച്ചുവിന് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല……ഒരാഴ്ച അച്ചു മനസമാധാനത്തോടെ ഉറങ്ങിയിട്ടില്ല….മനുവേട്ടനോട് ദേഷ്യപ്പെട്ടു സംസാരിച്ച ദിവസം രാത്രി മുഴുവൻ കരച്ചിലായിരുന്നു………..ഫോണും പിടിച്ചു എപ്പോഴും കരച്ചിലാണ്……..മനുവേട്ടനെ കണ്ടാൽ അവൾ ചിലപ്പോൾ എല്ലാം മറക്കും….” ആകാശ് പുഞ്ചിരിയോടെ എഴുന്നേറ്റു…….

“ശരിയാ വർഷാ….അവരെപ്പോലെ സ്നേഹിക്കാൻ അവർക്ക് മാത്രമേ പറ്റു…….എന്നാൽ ഞാൻ പൊക്കോട്ടെ…..എനിക്ക് എന്തെങ്കിലും തരാൻ മറന്നു പോയോ……” കള്ളച്ചിരിയോടെ ആകാശ് ചോദിച്ചു….

“ഒന്ന് പോയേ……..ഇനി മതിലു ചാടാൻ വന്നാൽ ഞാൻ അച്ചുവിനെ വിളിച്ച് പറയും…….”വർഷ ഗൗരവത്തോടെ പറഞ്ഞു……

“ഞാൻ ഇനിയും ചാടും…..നീ വിളിച്ച് പറയ്…അപ്പോൾ കല്യാണവും പെട്ടെന്ന് നടക്കും…..”

“അയ്യടാ….. ചെക്കന്റെ ആഗ്രഹം കൊള്ളാം…. ഒന്നു പോകുമോ……”

വർഷയെ ചേർത്ത് പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്ത് ആകാശ് പുറത്തേക്കോടി…. ആകാശിന്റെ ചുണ്ടുകൾ പതിഞ്ഞ കവിൾത്തടത്തിൽ പുഞ്ചിരിയോടെ തലോടിയ ശേഷം വർഷ വാതിലടച്ചു അകത്തേക്ക് പോയി…

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനു തറവാട്ടിലെത്തിയപ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു……….അവന്റെ മുഖത്ത് നിരാശ പടർന്നു….. അച്ചുവിനെ കാണാനുള്ള മോഹം അവന്റെ മനസ്സിൽ നിറഞ്ഞിരുന്നു………അതിലേറെ അച്ചുവിന്റെ പരിഭവത്തിന്റെ കാരണമറിയാതെയുള്ള വിങ്ങലും………..തിരികെ പോരാൻ തുടങ്ങുമ്പോളാണ് തുറന്നു കിടക്കുന്ന ഗേറ്റ് കണ്ടത്……അവൻ അകത്തേക്ക് കയറി……….വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നതു കണ്ടപ്പോൾ മനുവിന് ആകാശിനെ ഓർമ വന്നു…… ‘അക്കു മതിലു ചാടാൻ പോയിക്കാണും……എന്തായാലും വാതിൽ തുറന്നിട്ടത് ഉപകാരമായി……വീടിനകത്ത് കയറി നോക്കിയപ്പോൾ എല്ലാ മുറിയിലും ലൈറ്റ് ഓഫാണ്…….മനു ശബ്ദമുണ്ടാക്കാതെ മുകളിലേക്കുള്ള പടികൾ കേറി……… അച്ചുവിന്റെ മുറി ചാരിയിട്ടുണ്ട്……. വാതിൽ തുറന്ന് അകത്തേക്ക് കയറി…….. സ്റ്റഡി റ്റേബിളിൽ തലവച്ചുറങ്ങുന്ന അച്ചുവിനെ കണ്ടപ്പോൾ അവന്റെ മനസ്സിലുള്ള പരാതിയും പരിഭവവും വിഷമവുമെല്ലാം അലിഞ്ഞു പോയത് അവനറിഞ്ഞു……… അച്ചുവിന്റെ അരികിൽ ച്ചെന്ന് തലയിൽ പതിയെ തലോടി………മനുവിന്റെ സ്നേഹസ്പർശനമേറ്റപ്പോൾ അച്ചു കണ്ണുകൾ തുറന്നു…….മനുവിനെക്കണ്ട അവളുടെ കണ്ണുകൾ ഒന്നു വിടർന്നു…. ആ നെഞ്ചിലേക്ക് വീഴാൻ കൊതിച്ച് ചാടിയെണീറ്റെങ്കിലും അവൾ പെട്ടെന്ന് ബോധം വന്നതുപോലെ തിരിഞ്ഞു നിന്നു…….. “അച്ചൂ…….മോളെ…..”മനുവിന്റെ വിളി അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ തട്ടി വേദനിച്ചു……

“എന്താ മനുവേട്ടാ… ഇങ്ങോട്ട് വന്നത്…….ഇവിടെ നിക്കില്ലെന്ന് വെല്ലുവിളിച്ച് ഇറങ്ങിപ്പോയതല്ലേ……”അവളിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകൾ മനുവിനെ മാത്രമല്ല അച്ചുവിനെയും വേദനിപ്പിച്ചു……

“കാണാതിരിക്കാനോ……മിണ്ടാതിരിക്കാനോ കഴിയില്ല എനിക്ക്……….. ആരോരുമില്ലാത്ത എനിക്ക് എല്ലാം നീയാണ്……….എന്നിൽ നിന്ന് അകന്നു നിക്കല്ലേ അച്ചൂ……..”അവന്റെ വാക്കുകൾ പലപ്പോഴും ഇടറിയിരുന്നു…………..

“എനിക്ക് പഠിക്കാനുണ്ടെന്ന് പറഞ്ഞതല്ലേ….അങ്ങോട്ട് വരാത്തതും അതുകൊണ്ടാ………..കുറച്ചെങ്കിലും ബോധമുണ്ടെങ്കിൽ എന്നെയൊന്ന് മനസ്സിലാക്കൂ……..”വാക്കുകളിൽ ദേഷ്യം കലർത്താനവൾ ശ്രമിച്ചു…………..

“ഇല്ല…മോളെ ശല്യപ്പെടുത്തില്ല..ഇപ്പോൾത്തന്നെ തിരിച്ചു പോകും….വരരുതെന്ന് എത്ര വിലയിട്ടും മനസ്സ്അനുവദിച്ചില്ല……ക്ഷമിക്കണം……എന്നോട് പിണക്കമൊന്നുമില്ലല്ലോ…..ഞാൻ നാളെയും വന്ന് കണ്ടോട്ടെ……….” അവൻ അപേക്ഷിച്ചു……

“നാളെ വരണ്ട…..അടുത്ത ആഴ്ച ഞാൻ പറ്റുമെങ്കിൽ വിളിക്കാം……… പൊക്കോളു…” മനു അച്ചുവിന്റെ അടുത്തേക്ക് വന്നു….അവളെ പിടിച്ച് തനിക്ക് നേരെ നിർത്തി….. ചൂണ്ട് വിരൾ കൊണ്ട് അവളുടെ മുഖം ഉയർത്തി……….മനുവിന്റെ കണ്ണുകളിൽ നോക്കാതിരിക്കാൻ അച്ചു ശ്രമിച്ചു……….

‘നിന്റെ അവഗണന എനിക്ക് മനസ്സിലാകുന്നുണ്ട് മോളെ……..പക്ഷെ ഞാനതു സമ്മതിച്ചു തരില്ല…..കാരണം …..എനിക്ക് സ്നേഹിക്കാൻ വേറെയാരുമില്ലെടീ…….’മനു മനസ്സിൽ പറഞ്ഞു…

“എന്നെ ഒന്നു നോക്ക് അച്ചൂ……പ്ലീസ്‌…..” അച്ചു കണ്ണുകൾ ഉയർത്തി മനുവിനെ നോക്കി… അവരുടെ കണ്ണുകൾ കോർത്തു……. അവന്റെ വെള്ളാരം കണ്ണുകളിൽ അവൾ അലിഞ്ഞു ചേർന്നു………സ്വയം മറന്ന് അവൾ മനുവിനെ കെട്ടിപ്പിടിച്ചു….. കണ്ണുനീർ തുള്ളികൾ കവിളിനെ നനച്ചുവെങ്കിലും മനുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു……..

“എനിക്ക് പറ്റുന്നില്ല മനുവേട്ടാ……….മനുവേട്ടനോട് അകന്നു നിൽക്കാൻ ഈ ജന്മം കഴിയില്ല……..” അവൾ എല്ലാം തുറന്നു പറഞ്ഞു…ശിവ വന്നതും വെല്ലുവിളിച്ചതും എല്ലാം……..

“നീ അകന്നു നിന്നാൽ ഞാൻ രക്ഷപ്പെടുമെന്ന് ആരാ പറഞ്ഞു തന്നത്…..നീ അകന്നാൽ ഞാൻ തകർന്നു പോവില്ലേ…….മോള് കൂടെയുണ്ടെങ്കിലല്ലേ നിന്റെ മനുവേട്ടൻ വിജയിക്കൂ…….”അച്ചു മറുപടിയായി മനുവിനെ മുറുകെ പിടിച്ചു………..

“ഞാൻ വിജയിക്കും അച്ചൂ…..നിന്റെ സാമീപ്യവും സ്നേഹവുമുണ്ടെങ്കിൽ………”അവന്റെ മനസ്സ് തണുത്തിരുന്നു……മനസ്സിൽ ഇതുവരെ ഉണ്ടായിരുന്ന കനൽ കെട്ടടങ്ങിയതു പോലെ അവന് തോന്നി…………. അച്ചുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തു തുരുതുരെ ഉമ്മ വച്ചു….ചുണ്ടോട് ചുണ്ട് ചേർത്തുള്ള മധുര ചുംബനത്തിൽ അവരുടെ സങ്കടങ്ങൾ എവിടെയോ പോയി ഒളിച്ചു…… അകന്നു മാറാൻ കഴിയാതെ ആവേശത്തോടെ അവർ ചുംബിച്ചു കൊണ്ടിരുന്നു……. കുറച്ചു സമയത്തിന് ശേഷം മനു അച്ചുവിൽ നിന്ന് അകന്നു… രണ്ടുപേരും ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു കിതച്ചു……..

“നമുക്കു പോകാം അച്ചൂ…..നമ്മുടെ വീട്ടിലേക്ക്…. അവിടിരുന്നു പഠിച്ചാൽ മതി……ഞാൻ ദൂരെ മാറി നിന്നോളാം ……ഇടയ്ക്ക് ഇതുപോലുള്ള മധുരം തന്നാൽ മതി…….”പ്രണയത്തോടെ മനു അച്ചുവിനെ നോക്കി നിന്നു….അവളുടെ കണ്ണുകളിലെ നാണം പിന്നെയും അവനെ ഭ്രമിപ്പിച്ചു….അവൻ വീണ്ടും അവളുടെ അധരങ്ങൾ സ്വന്തമാക്കി………….ശ്വാസം കിട്ടാതെ വന്നപ്പോൾ അച്ചു അവനെ തള്ളി മാറ്റി….

“നമുക്കു പോകാം മനുവേട്ടാ……..എനിക്ക് സത്യമായും എഴുതാനുണ്ട്……..മനുവേട്ടന്റെ തോളിൽ ചാഞ്ഞിരുന്നു എനിക്ക് എഴുതണം……”

“നിന്റെ ചുണ്ടിലെ മധുരം നുകർന്നു മതിയായില്ല പെണ്ണെ……ഇനി എന്നെ ഫോൺ വിളിച്ചില്ലെങ്കിൽ ഞാൻ അവിടെ വന്ന് ഇതുപോലെ തരും……”

“അയ്യടാ….അങ്ങ് വാ……കൊല്ലും ഞാൻ……ഒരു ശൃംഗാരം…..”

മനു ചിരിച്ചു കൊണ്ട് അച്ചുവിന്റെ ബാഗെടുത്ത് പോകാനൊരുങ്ങി……….

ആകാശ് ചാരിയിരുന്ന വാതിൽ പതിയെ തുറന്ന് ശബ്ദം കേൾപ്പിക്കാതെ അകത്ത് കയറി………..പൂച്ചയെപ്പോലെ പമ്മി മുകളിലേക്കുള്ള പടികൾ കയറാനൊരുങ്ങിയതും മുകളിൽ കൈയുംകെട്ടി തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന മനുവിനെയും അച്ചുവിനെയുമാണ് കണ്ടത്……..

‘ഈശ്വരാ….പെട്ടല്ലോ……ഇവര് തമ്മിൽ പിണക്കമാണെന്നാണല്ലോ വർഷ പറഞ്ഞത്….. എന്നിട്ട് രണ്ടിന്റെയും മുഖത്ത് നല്ല തിളക്കമാണല്ലോ…….എവിടെപ്പോയി എന്ന് ചോദിച്ചാൽ എന്തു പറയും……’ മനു അവിടെ നിന്ന് കൈകൊണ്ട് കേറിപ്പോരാൻ ആംഗ്യം കാണിച്ചു……. ആകാശ് ഒരു ചമ്മിയ ചിരി ചിരിച്ചു മുകളിലേക്ക് കയറി……

“ഞാൻ ഒരു സെക്കന്റ് ഷോയ്ക്ക് പോയതാ……അളിയനു സുഖമാണോ…..”

“വർഷയുടെ വീടിനടുത്തുള്ള തീയേറ്ററിൽ ആണോ അക്കു……..”മനു പറയുന്നത് കേട്ട് ആകാശ് ദയനീയമായി മനുവിനെ നോക്കി………..

“ഞാൻ പോകുമ്പോൾ മനു ഇവിടില്ലായിരുന്നല്ലോ…….എപ്പൊ വന്നു……”ആകാശ് പുരികം ചുളിച്ച് ചോദിച്ചു……

“ഞാനും സെക്കന്റ് ഷോ കാണാൻ ഇവിടെ അടുത്ത് വന്നതാണ്….”ആകാശ് മനുവിനെ മുഖം കൂർപ്പിച്ചു നോക്കി………

“അക്കുച്ചേട്ടാ……..എന്നിട്ട് കണ്ടോ…..സി….നി….മാ…..”അച്ചു കളിയാക്കി ചോദിച്ചു…..

“അതേ രണ്ടുപേരും പോകാനിറങ്ങിയതല്ലേ…..വേഗം പൊക്കോളു… ഞാൻ തിങ്കളാഴ്ച രാവിലെ വരാം……”ആകാശ് തൊഴുതു കൊണ്ട് പറയുന്നത് കേട്ട് മനുവും അച്ചുവും ചിരിച്ചു…….

“അതേയ്…..മതിലുചാട്ടം നിർത്തി അതിനെ പെട്ടെന്ന് ഇങ്ങോട്ട് കൊണ്ട് വാ ……”മനു ആകാശിന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു…..

“അളിയാ…………”

“എന്നാൽ ഞങ്ങൾ പോട്ടെ…..രാവിലെ അചഛനോടും അമ്മയോടും പറയണം………പിന്നെ എല്ലാവരും വധഭീക്ഷണി ഉണ്ടെന്ന് പോലീസിൽ പരാതി കൊടുത്തതുകൊണ്ട് മാത്രമാണ് അവർ അടങ്ങി നിൽക്കുന്നത്….രാത്രി വാതിലും തുറന്നിട്ട് പുറത്ത് പോകുമ്പോൾ ശ്രദ്ധിക്കണം…..”മനു ഗൗരവത്തോടെയാണ് പറഞ്ഞത്….

“ശരി മനു…..ഇനി നോക്കിക്കോളാം…..”

ആകാശിനോട് യാത്ര പറഞ്ഞു അവർ അവിടുന്ന് ഇറങ്ങി…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വീട്ടിലെത്തിയപ്പോൾ ……….ഫാനും കട്ടിലും പഠിക്കാൻ മേശയും കസേരയുമെല്ലാം റെഡിയാക്കിയിട്ടുണ്ട്……….അച്ചു അതിശയത്തോടെ മനുവിനെ നോക്കി…….അവളുടെ നോട്ടം മനസ്സിലായതു പോലെ മനു ചിരിച്ചു…..

“രാജകുമാരിയെ പൊന്നു പോലെ നോക്കണ്ടെ……..ഇപ്പോൾ സദ്യയ്ക്ക് ഒരുപാട് ഓർഡർ ഉണ്ട്…..അതുകൊണ്ട് നല്ല കാശും കിട്ടുന്നുണ്ട്…….. ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങാനുള്ള ആഗ്രഹമുണ്ട്……ഇനി അതിനുള്ള തയ്യാറെടുപ്പ് നടത്തണം…….”

“മനുവേട്ടാ…. ഇതൊക്കെ സത്യമാണോ….എല്ലാം ശരിയാകുമോ…..സിനിമയിലൊക്കെ കാണുന്നതു പൊലെ ക്ലൈമാക്സിൽ നായകൻ വലിയ ബിസിനസ്മാൻ ആയി സ്ലോമോഷനിൽ വരുമോ…….”

അവളുടെ വർത്താനം കേട്ട് മനു പൊട്ടിച്ചിരിച്ചു… അച്ചുവിന്റെ മുഖം കൂർപ്പിച്ചുള്ള നിൽപ്പ് കണ്ട് അവൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു………..

“വരും….നിന്റെ രാജകുമാരനായി……..നിന്റെ മനുവേട്ടനായി…””””നിന്റെ മാത്രം സ്വന്തമായി..””” അച്ചു മനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു……..

ഉറക്കം കളഞ്ഞ് അച്ചു എഴുതുന്നത് കണ്ട് ശല്യപ്പെടുത്താതെ മനു മാറിയിരുന്നു……….അച്ചുവിന് ഉറക്കം വന്നെന്ന് തോന്നിയപ്പോൾ അവൻ കോഫിയുണ്ടാക്കാൻ അടുക്കളയിലേക്ക് പോയി………

കോഫിയുമായി വന്നപ്പോൾ പേനയും കൈയ്യിൽ പിടിച്ചിരുന്നുറങ്ങുന്ന അച്ചുവിനെയാണ് കണ്ടത്…….വാത്സല്യത്തോടെ കുറച്ചു നേരം അവളെ നോക്കി നിന്നു…. പിന്നെ അവളെ എടുത്തു കട്ടിലിൽ കിടത്തി പുതച്ച് കൊടുത്തു…..അവൻ അരികിൽ അച്ചുവിനെയും നോക്കി കിടന്നു……….കുറച്ചു കഴിഞ്ഞപ്പോൾ അവനും ഉറക്കത്തിലേക്ക് വീണു…….

അച്ചുവിനെ മനു കൊണ്ട് പോയി എന്നറിഞ്ഞപ്പോൾ ശേഖരന് വിഷമം തോന്നി…….മനുവിനോടൊപ്പം താമസിക്കുന്നത് ഇഷ്ടമാണെങ്കിലും സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടിൽ അച്ചു താമസിക്കുന്നതാണ് ശേഖരനെ വേദനിപ്പിച്ചത്……..ദേവകിയും ആ വിഷമത്തിൽ ആയിരുന്നു….. അച്ചുവിനെയും മനുവിനെയും എങ്ങനെയെങ്കിലും കൂട്ടിക്കൊണ്ട് വരണമെന്ന് തീരുമാനിച്ച് ശേഖരനും ദേവകിയും മനുവിന്റെ വീട്ടിലേക്ക് പോയി……..

മനുവിന്റെ വീട്ടിലേക്ക് വന്നു കയറിയപ്പോൾ അച്ചുവിന് ഭക്ഷണം വാരി കൊടുക്കുന്ന മനുവിനെയാണ് കണ്ടത് …..അച്ചു എഴുതിക്കൊണ്ടിരിക്കുന്നുണ്ട്………….അതുകണ്ടപ്പോൾ ശേഖരന്റെയും ദേവകിയുടെയും കണ്ണു നിറഞ്ഞു…….

” സ്നേഹിക്കാനും സംരക്ഷിക്കാനും മിടുക്കനാണ് അവൻ……അവന്റെ അടുത്ത് എന്റെ മോൾക്ക് ഒരു കുറവും വരില്ല……..അവരുടെ സ്വർഗ്ഗത്തിൽ ഒരു ശല്യമായി നിൽക്കണ്ട…….അവര് കാണുന്നതിന് മുൻപ് പോകാം ……”ശേഖരൻ അകത്തേക്ക് കയറാതെ തിരിഞ്ഞ് നടന്നു …ദേവകിയുടെ മുഖത്തും ആശ്വാസത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു………..

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു….അച്ചു എല്ലാ ആഴ്ചയിലും മനുവിന്റെ വീട്ടിലേക്ക് പോകും….. ശേഖരനും മറ്റുള്ളവരും മനുവിന്റെ വീട്ടിൽ വന്നാണ് അച്ചുവിനെ കാണുന്നത്……….. ഒരു ദിവസം മനു പുറത്ത് പോയിരുന്ന സമയത്താണ് കിരൺ വന്നത്……കിരണിനെ കണ്ടപ്പോൾ അച്ചു സന്തോഷത്തോടെ ഓടി വന്നു കെട്ടിപ്പിടിച്ചു……..

“എന്തു കോലമാടീ അച്ചൂ നീ……….അവൻ ഭക്ഷണമൊന്നും തരുന്നില്ലേ…….”കിരണിന്റെ വാക്കുകളിൽ വിഷമം കലർന്നിരുന്നു……

“ഒന്നു പോ…കിരണേട്ടാ വെറുതെ തോന്നുന്നതാ…..മനുവേട്ടൻ പൊന്നു പോലെയാ എന്നെ നോക്കുന്നത്…..അകത്തേക്ക് കയറി വാ……”

കിരൺ അകത്തേക്ക് കയറിയിരുന്നു…… “നീ എങ്ങനെ ഇവിടെ താമസിക്കുന്നു……നിനക്ക് ശ്വാസം മുട്ടില്ലേ ഇത്രയും ചെറിയ വീട്ടിൽ താമസിക്കുമ്പോൾ…….ഒരു സൗകര്യവുമില്ല…….” കിരണിന്റെ മുഖത്ത് ഇഷ്ടമില്ലായ്മയും ദേഷ്യവും പ്രകടമായിരുന്നു……..

“ഇവിടെ എനിക്ക് സ്വർഗ്ഗമാണ് കിരണേട്ടാ……എനിക്ക് ഒരു കുറവുമില്ലാതെ മനുവേട്ടൻ നോക്കുന്നുണ്ട്……… “അച്ചുവിന്റെ വാക്കുകളിൽ മനുവിന്റെ സ്നേഹവും കരുതലും നിറഞ്ഞു നിന്നു………….

“നീ പോയി റെഡിയാക്…നമുക്കു പുറത്തൊക്കെ ഒന്നു പോകാം…..നിനക്ക് ആവശ്യമുള്ള സാധനങ്ങളും വാങ്ങിക്കാം……”

“വേണ്ട കിരണേട്ടാ…. എനിക്ക് എല്ലാം മനുവേട്ടൻ വാങ്ങിത്തരുന്നുണ്ട്……..”

” നമുക്ക് വെറുതെയൊന്ന് പുറത്തുപോകുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ………എത്ര നാളായി നമ്മൊളൊരുമിച്ച് പുറത്തൊക്കെ പോയിട്ട്…….” കിരണിന്റെ വിഷമം കണ്ടിട്ട് അച്ചുവിന് സങ്കടമായി……താൻ അകന്നു പോയി എന്നുള്ള ചിന്തയാണ് കിരണിന്റെ മനസ്സിൽ എന്നവൾക്ക് മനസ്സിലായി……

“ഓകെ……മനുവേട്ടൻ വരട്ടെ നമുക്കു പോകാം….”

“നീ മാത്രം വരുന്നുണ്ടെങ്കിൽ പോയാൽ മതി….ഇല്ലെങ്കിൽ വേണ്ട……അവനെപ്പോലൊരു പിച്ചക്കാരനെ കൂടെ കൊണ്ട് നടക്കാൻ എനിക്ക് താൽപര്യമില്ല……….നിനക്ക് വട്ടാണ് അച്ചൂ…..ശിവയെ പോലെ നല്ല സ്മാർട്ടായ…..വിദ്യാഭ്യാസമുള്ള,കാശുള്ള ഒരാളെ വേണ്ടെന്ന് വച്ച് ഒരു തെരുവ് തെണ്ടിയുടെ കൂടെ ജീവിക്കുന്നത്……….”പറഞ്ഞു തിരിഞ്ഞതും വാതിൽക്കൽ നിൽക്കുന്ന മനുവിനെ കണ്ട് കിരൺ ഒന്നു പതറി……അച്ചുവും മനുവിനെ കണ്ട് വല്ലാതെയായി……….

“ഈ പിച്ചക്കാരന്റെ വീട്ടിൽ സാറെന്തിനാ വന്നെ………”മനുവിന്റെ ശബ്ദത്തിലും മുഖത്തും ഗൗരവഭാവമായിരുന്നു……..

“അച്ചു ഇവിടെ നിന്റെ കൂടെയല്ലേ…..നിന്നെപ്പോലൊരു ചെറ്റയെ വിവാഹം കഴിച്ചെന്ന് കരുതി അവളെ ഞങ്ങൾക്ക് കളയാൻ പറ്റുമോ……..ഞാൻ എന്റെ സഹോദരിയെ കാണാൻ വന്നതാ…….”കിരൺ പരിഹാസത്തോടെ പറഞ്ഞു…അച്ചു ആകെ ധർമ്മസങ്കടത്തിലായിരുന്നു…..മനുവിനെ പറയുന്നത് ഇഷ്ടമാകുന്നില്ലെങ്കിലും കിരണിനെ തടയാനും പറ്റുന്നില്ല…….തന്റെ ജീവിതത്തെക്കുറിച്ചുള്ള വ്യാകുലചിന്തകൾ ആണ് കിരൺ ഇങ്ങനെ സംസാരിക്കുന്നതെന്ന് അച്ചുവിന് മനസ്സിലായിരുന്നു……

“നിന്റെ സഹോദരിയെ കണ്ടല്ലോ……ഇനി നിനക്ക് പോകാം……..കഴുത്തിന് പിടിച്ചു പുറത്താക്കുന്നതിന് മുൻപ് എന്റെ വീട്ടിൽ നിന്ന് ഇപ്പോൾ ഇറങ്ങണം……”മനു ദേഷ്യത്തോടെയാണ് പറഞ്ഞത്………

“മനുവേട്ടാ………………”അച്ചു ശാസനയോടെ മനുവിനെ വിളിച്ചു……. കിരൺ അച്ചുവിന്റെ അടുത്തേക്ക് വന്നു…..അവളുടെ കൈകളിൽ പിടിച്ചു…..

“നീ ഇതു കേട്ടില്ലേ അച്ചൂ….ഇനിയും നിന്നാൽ അവൻ പറഞ്ഞതു പോലെ ചെയ്യും……..നിന്റെ ഭർത്താവായതു കൊണ്ട് എനിക്ക് അവനെ തടയാൻ പറ്റില്ല………ഞാൻ പോകുന്നു അച്ചൂ….”കിരണിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അച്ചുവിന് വിഷമമായി……മനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്ന് നിൽപ്പുണ്ടായിരുന്നു…..കിരൺ അച്ചുവിന്റെ കൈകൾ വിട്ട് പുറത്തേക്ക് പോകാനൊരുങ്ങി…….

“അതേയ്…..ഒന്നു നിന്നെ…ഒരു കാര്യം കൂടി പറയാനുണ്ട്…..” കിരൺ എന്താണന്നർത്ഥത്തിൽ തിരിഞ്ഞ് മനുവിനെ നോക്കി…. അച്ചുവും മനുവിന്റെ മുഖത്ത് സംശയത്തോടെ നോക്കി………

“അച്ചുവിന്റെ കാര്യങ്ങൾ നോക്കാനും പുറത്ത് കൊണ്ട് പോവാനും ഞാനുണ്ട്……..ആദിയും ആകാശും ആദർശും അവളുടെ അച്‌ഛനുമമ്മയുംമല്ലാതെ മറ്റൊരാൾ അച്ചുവിനെ തിരക്കി ഇവിടെ വരരുത് ……എനിക്കിഷ്ടമല്ല……ഇനി മേലാൽ ഈ വീട്ടിനകത്ത് കേറിയാൽ അറിയാമല്ലോ എന്നെ………..”മനു ചൂണ്ട് വിരൽ കൊണ്ട് വേണ്ടായെന്ന് കാണിച്ചു…….ദേഷ്യം അവന്റെ മുഖത്ത് തീവ്രമായിരുന്നു……..

കിരൺ അതേ ദേഷ്യത്തിൽ മനുവിനെ തിരികെ നോക്കി കുറച്ചു നേരം നിന്നിട്ട് പുറത്തേക്ക് പോയി……. മനു അച്ചുവിനെ ദേഷ്യത്തിൽ നോക്കി അകത്തേക്ക് കയറിപ്പോയി……മനു ഇങ്ങനെ ഒരാളോട് പെരുമാറും എന്നത് അവൾക്ക് പുതിയ അറിവായിരുന്നു….. അച്ചു വന്ന് അടുത്തിരിന്നിട്ടും മനു ശ്രദ്ധിക്കാത്തത് പോലെയിരുന്നു……

“എന്താ മനുവേട്ടാ…… കിരണേട്ടൻ പാവമാ……അങ്ങനെ പറഞ്ഞപ്പോൾ വിഷമമായിക്കാണും……….”അച്ചുവിന് അവനോടുള്ള സഹതാപം കണ്ട് മനുവിന് ദേഷ്യം കൂടി…….

“അവൻ എന്നെക്കുറിച്ച് പറഞ്ഞത് നീയും കേട്ടതല്ലേ………നീ പ്രതികരിക്കാതെ മിണ്ടാതെ നിന്നല്ലോ….അവൻ പറഞ്ഞത് സത്യമാണല്ലോ..അല്ലേ……”മനു പരിഭവത്തോടെ പറഞ്ഞത് കേട്ടു അച്ചുവിന് ചിരി വന്നു……മനുവിൽ നിന്ന് അകന്നു പോകുമോ എന്ന പേടിയാണ് ഇങ്ങനെ പ്രതികരിക്കാൻ കാരണമെന്ന് അച്ചുവിന് മനസ്സിലായിരുന്നു…….അച്ചു ചിരിക്കുന്നത് കണ്ട് മനു ദേഷ്യത്തോടെ പുറത്തേക്ക് പോയി…………. അച്ചു പുറകെ ചെന്ന് നോക്കുമ്പോൾ ഉമ്മറപ്പടിയിൽ ദേഷ്യത്തോടെയിരിക്കുന്ന മനുവിനെയാണ് കണ്ടത്……..അച്ചു അടുത്ത് വന്ന് ചേർന്നിരുന്നു…..മനു മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു……

“എന്റെ ചെക്കൻ ദേഷ്യത്തിലാണോ…….ദേഷ്യം വരുമ്പോൾ മനുവേട്ടനെ കാണാൻ എന്തു ഗ്ലാമാറാണെന്നറിയോ………ഇങ്ങനെ നോക്കിയിരിക്കാൻ തോന്നും…….”അച്ചു താടിയിൽ പിടിച്ച് കൊഞ്ചലോടെ പറഞ്ഞപ്പോൾ മനു അവളുടെ കൈ തട്ടി മാറ്റി എഴുന്നേറ്റു……….

“ഞാൻ പ്രതികരിക്കാത്തതാണോ മനുവേട്ടന് ദേഷ്യം……കിരണേട്ടൻ പറഞ്ഞത് കേട്ട് എനിക്കും വേദനിച്ചു……എന്റെ ആങ്ങളമാരിൽ എന്നോട് കൂടുതൽ സ്നേഹം കിരണേട്ടനായിരുന്നു….വരുമ്പോഴൊക്കെ പുറത്ത് കൊണ്ട് പോകും ആഗ്രഹിക്കുന്നതൊക്കെ വാങ്ങിത്തരും…….ഇപ്പോൾ എന്നെ കാണാൻ പോലും കിട്ടാത്തതിന്റെ പരിഭവമാണ് അങ്ങനെയൊക്കെ പറഞ്ഞത്………അല്ലെങ്കിലും മനുവേട്ടൻ പഴയ ആളൊന്നുമല്ലല്ലോ…..പത്താം ക്ലാസ്സിൽ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തു…. കാറ്ററിംഗ് യൂണിറ്റ് വലിയ രീതിയിൽ ത്തന്നെ പ്രവർത്തിക്കുന്നുണ്ട്…….ഒരു ചെറിയ മുതലാളിയല്ലേ മനുവേട്ടൻ….പിന്നെ എന്തിനാ ഈ ദേഷ്യം……”അച്ചു മനുവിന്റെ പുറകിൽ നിന്ന് വയറിലൂടെ കൈകൾ ചേർത്ത് കെട്ടിപ്പിടിച്ചു നിന്നു………മനുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നെങ്കിലും അത് സമർത്ഥമായി മറച്ച് അച്ചുവിന്റെ കൈകളെ അടർത്തി മാറ്റി മനു അകത്തേക്ക് പോയി……….അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു…അവളും മനുവിന്റെ പുറകേ പോയി….

“മനുവേട്ടാ….കഷ്ടമുണ്ട് കേട്ടോ….ഞാനിങ്ങനെ പുറകേ നടന്നിട്ടും ചെക്കന്റെ ദേഷ്യം മാറുന്നില്ലല്ലോ………ദേഷ്യം മാറ്റാൻ ഇനി ഒരു വഴിയേയുള്ളു………”മനു സംശയത്തോടെ അച്ചുവിനെ നോക്കി…. അച്ചു കട്ടിലിലേക്ക് ചാടിക്കയറി മനുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അടുത്തേക്ക് വലിച്ച് ചുണ്ടുകളിൽ ചുംബിച്ചു……മനു ഒന്നു ഞെട്ടിയെങ്കിലും അച്ചുവിനെ ചേർത്ത് പിടിച്ച് നിന്നു…അച്ചു കുതറി മാറാൻ നോക്കിയെങ്കിലും മനു ബലമായി പിടിച്ച് ചുംബിച്ചു കൊണ്ടിരുന്നു…..ദീർഘചുംബനത്തിനൊടുവിൽ അച്ചു മനുവിനെ തള്ളി മാറ്റി………..

“ഈശ്വരാ….എന്റെ ചുണ്ട് പൊട്ടി…..ഒരു അവസരം കിട്ടിയപ്പോൾ മുതലാക്കിയല്ലേ ചെക്കാ…….”അച്ചു ചുണ്ടിൽ പിടിച്ച് ചിണുങ്ങിക്കൊണ്ട് പറഞ്ഞു………

“വെറുതെയിരുന്ന എന്നെ പ്രലോഭിപ്പിച്ചിട്ട്……….ഇനി നിന്നെ ഞാൻ വിടില്ല…..ചക്കര വന്നേ……ചേട്ടനൊന്നു സ്നേഹിക്കട്ടെ…….”മനു മുണ്ട് മടക്കി കുത്തി മീശ പിരിച്ചു കള്ളച്ചിരിയോടെ അച്ചുവിന്റെ അടുത്തേക്ക് വന്നു…… അവന്റെ നോട്ടവും കള്ളച്ചിരിയും കണ്ട് അച്ചുവിന് കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസിലായി ………അച്ചു കട്ടിലിൽ നിന്ന് ചാടിയിറങ്ങി പുറത്തേക്ക് ഓടി…..

“ടീ…….ഇവിടെ വാടീ…നിന്നെയിന്ന് ഞാൻ വിടില്ല മോളെ…….”മനു പറഞ്ഞുകൊണ്ട് അച്ചുവിന്റെ പുറകേ ഓടി……..

അച്ചു ഓടി പുറത്തേക്കിറങ്ങാൻ പോയപ്പോൾ അകത്തേക്ക് കയറി വന്ന ആകാശിനെ ഇടിച്ചു വീഴാൻ പോയി….ആകാശ് അവളെ പിടിച്ചു നേരെ നിർത്തി………പുറകെ ഓടി വന്ന മനു ആകാശിനെ കണ്ട് പിടിച്ചു കെട്ടിയതു പോലെ നിന്നു……………

“അളിയാ…… എന്റെ പെങ്ങളെ ഇവിടെയിട്ട് പീഡിപ്പിക്കുവാണല്ലേ………”ആകാശ് കുസൃതിച്ചിരിയോടെ പറഞ്ഞു……

“അളിയൻ ഇന്നലെ രാത്രിയും മതിലു ചാടാൻ പൊയെന്ന് വർഷ വിളിച്ച് പറഞ്ഞിരുന്നു……..എന്റെ പെങ്ങളെയും പീഡിപ്പിക്കാൻ പോയതാണോ……”മനു പറഞ്ഞതു കേട്ട് ആകാശ് ചമ്മിപ്പോയി……

“ഞാൻ മതിലു ചാടുന്നതൊക്കെ അവളിവിടെ വിളിച്ച് പറയുന്നുണ്ടല്ലേ…..വച്ചിട്ടുണ്ട് ഞാനവൾക്ക്…….”ആകാശ് ചമ്മലോടെ പറഞ്ഞു…..

“അളിയനും അളിയനും കൂടി ഇവിടെ നിന്ന് സംസാരിക്ക്….ഞാൻ പോയി ചായ എടുക്കാം….വർഷ വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു…..രണ്ടുപേരും പ്ലാൻ ചെയ്താണ് വരവെന്ന് ഇപ്പോൾ മനസ്സിലായി……”അച്ചു ആകാശിനെ ഒന്നു ഇരുത്തി നോക്കിയിട്ട് അകത്തേക്ക് പോയി….ആകാശ് അച്ചുവിനെ നോക്കി ചമ്മിയ ചിരി ചിരിച്ചു….. അച്ചു അകത്തേക്ക് പോയപ്പോൾ മനു ആകാശിന്റെ അടുത്ത്‌ വന്നു……

“അതേയ്…. മതിലു ചാടാൻ പോയിട്ട് കല്യാണത്തിന് മുൻപേ ഒന്നും ഒപ്പിച്ച് വക്കരുത് കേട്ടോ……”മനു സ്വകാര്യമായി ആകാശിന്റെ കാതിൽ പറഞ്ഞു…….

“എന്റെ അളിയാ… അവളുടെ കൈയിൽ ഒരു കത്തിയുണ്ട്….ഒരു വരയും വരച്ചിട്ടുണ്ട് ….വര ലംഘിച്ച് അടുത്തേക്ക് ചെന്നാൽ അപ്പോൾ കുത്തുമെന്നാണ് ഭീഷണി…….കുത്തിയാൽ അവള് തന്നെ വിധവയാകേണ്ടി വരുമെന്ന് വിചാരിച്ചു ഞാൻ വര മറികടക്കാൻ ശ്രമിക്കാറില്ല……..”വിഷമത്തോടെ ആകാശ് പറയുന്നത് കേട്ടു മനു പൊട്ടിച്ചിരിച്ചു………….

പെട്ടെന്ന് തന്നെ വർഷയും വന്നു…..അച്ചുവും വർഷയും ചായയും ചൂടു പഴം പൊരിയും ഉണ്ടാക്കി……… എല്ലാവരും കൂടി തോടിന്റെ സൈഡിലേക്ക് പോയി……… നിലത്ത് ഷീറ്റ് വിരിച്ച് നാലുപേരും ഇരുന്നു….വർഷ ചായ ഗ്ലാസിൽ പകർന്നു എല്ലാവർക്കും കൊടുത്തു….ചായയും കുടിച്ചു പഴംപൊരിയും കഴിച്ച് താമാശയൊക്കെ പറഞ്ഞ് നാലു പേരും വളരെ സന്തോഷത്തിലായിരുന്നു…..

“ഹലോ….ഫ്രണ്ട്സ് ഞാനും കൂടട്ടെ ……”ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട് നാലുപേരും തിരിഞ്ഞു നോക്കി…..

ഒരു സുന്ദരിപെൺകുട്ടിയെ കണ്ട് മനസ്സിലാകാതെ അവർ പരസ്പരം നോക്കി…..

പത്തൊമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 19

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *