നിന്റെ മാത്രം സ്വന്തം ഭാഗം 20

പത്തൊമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 19

ഭാഗം 20

സാഹചര്യം മോശമായതിനാൽ തങ്ങളുടെ വിവാഹവാർഷികം അച്ചുവും മനുവും ആരെയും അറിയിച്ചില്ല…….ഒന്നും ചെയ്യാൻ കഴിവില്ലാത്തതുകൊണ്ട് ശേഖരനും ദേവകിയും അവരുടെ വിവാഹവാർഷികം മനപൂർവം മറന്നു…..ശേഖരൻ മുറിയിൽ ത്തന്നെയായിരുന്നു ആദർശിനെ മനു നിർബന്ധിച്ച് പഠിക്കാൻ പറഞ്ഞു വിട്ടു…..ശിവാനിയുടെ അച്ഛനും കേസിന്റെ കാര്യത്തിൽ കൂടെ നിന്നു…………..

ആദിയുടെ ബഹളം കേട്ടു കൊണ്ടാണ് മനു വീട്ടിലേക്ക് കയറി വന്നത്…….മനു ധൃതിയിൽ ആദിയുടെ മുറിയിലേക്ക് ചെന്നു….മനുവിനെ കണ്ടപ്പോൾ ആദി പറയാൻ വന്നതെന്തോ നിർത്തി തിരിഞ്ഞു നിന്നു…….ശേഖരൻ അടുത്ത് തലകുനിച്ച് മൗനമായി നിൽക്കുന്നുണ്ട്……ആകാശിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്……..തമ്മിൽ വഴക്കു കൂടിയെന്ന് വ്യക്തമാണ്………

“എന്താ…….എന്താ പ്രശ്നം….ആദിയേട്ടന് എന്തു പറ്റി……?മനു ഒന്നും മനസ്സിലാകാതെ എല്ലാവരുടെയും മുഖത്ത് നോക്കി ചോദിച്ചു…….. മനുവിനെ കണ്ടതും ആദിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു…….

“നീയാരാ ചോദിക്കാൻ…… ഓ….ഞാൻ മറന്നു…..നിന്റെ ചിലവിലാണല്ലോ ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് ..അതുകൊണ്ട് നീ ചോദിക്കുന്നതിനെല്ലാം മറുപടി തരണമല്ലോ……”അവന്റെ പുചഛത്തോടെയുള്ള വർത്താനം കേട്ട് ശേഖരൻ അവനെ രൂക്ഷമായി നോക്കി……..

“ഞാൻ………ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല……ആദിയേട്ടന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ടിട്ട്……….”മനു വല്ലാതെയായി…. ആദിയുടെ വിഷമം കൊണ്ടാണ് പറയുന്നതെന്ന് അവന് മനസ്സിലായി………

“നീ എന്റെ കാര്യം അന്വഷിക്കണ്ട…….നീ ഒറ്റൊരുത്തൻ കാരണം മായ എന്നോട് മിണ്ടുന്നില്ല……… വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. നിന്നെ ഒഴിവാക്കിയാൽ മാത്രമേ മായയെ എനിക്ക് കിട്ടു…..അവളുടെ അച്ഛനും അത് തന്നെയാണ് പറയുന്നത്…….. എത്ര വർഷം സ്നേഹിച്ചതാ ഞാനവളെ……..ഒരു തെരുവ് തെണ്ടിക്ക് വേണ്ടി ഉപേക്ഷിക്കണോ ഞാനവളെ…………”ആദിയുടെ വാക്കുകളിൽ മനുവിനോടുള്ള ദേഷ്യവും അമർഷവും വ്യക്തമാകുന്നുണ്ടായിരുന്നു……. ആദിയുടെ വാക്കുകൾ കേട്ട ശേഖരന് സ്വയം നിയന്ത്രിക്കാൻ പറ്റിയില്ല…. അയാൾ ആദിയുടെ കവിളിൽ ആഞ്ഞടിച്ചു……… ആദിയുടെ കണ്ണുകൾ നിറഞ്ഞു….ആദ്യമായി അച്ഛനെന്നെ അടിച്ചിരിക്കുന്നു.. അതും ഒരു തെരുവ് തെണ്ടിക്ക് വേണ്ടി………..അവന്റെ മനസ്സിൽ മനുവിനോടുള്ള ദേഷ്യം ആളിക്കത്തി……

ശേഖരൻ പിന്നെയും അവനെ അടിക്കാനായി കൈയുയർത്തിയപ്പോൾ മനു ഇടയിൽ കയറി.. ആകാശിന് ആദിയോടു പുച്ഛം തോന്നി..

“വേണ്ട…അചഛാ…..എനിക്ക് വേണ്ടി നിങ്ങള് തമ്മിൽ വഴക്ക് കൂടരുത്…….ആദിയേട്ടൻ എല്ലാം നഷ്ടപ്പെട്ട വേദന കൊണ്ട് പറയുന്നതാണ്……..”മനു ശേഖരനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു………..

“ഇതു ഞാനും എന്റെ അചഛനും തമ്മിലുള്ള വിഷയമാണ്…… നീ ഇടപെടണ്ട…….”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ആദി ശേഖരന്റെ അടുത്തേക്ക് നീങ്ങി നിന്നു….ശേഖരന്റെ മുഖത്തേക്ക് ദയനീയമായി അവൻ നോക്കി……. “ഞാനും ഇവനും അചഛന് ഒരുപോലെയാണോ…..എന്നെക്കാൾ വലുതാണോ…വലിഞ്ഞു കയറി വന്നവൻ……അതോ….”

“ആദീ……….ഇനി ഒരക്ഷരം നീ മിണ്ടരുത്….”ശേഖരൻ ആദിയെ കൈയ്യുയർത്തി തടഞ്ഞു……. “എന്താ ആദീ…..നിനക്കെന്തു പറ്റി……എന്താ നിന്റെ മനസ്സിൽ……”ശേഖരൻ ആവലാതിയോടെ ചോദിച്ചു………മനു ദയനീയമായി ആദിയെ നോക്കി നിൽക്കയായിരുന്നു…താനാണ് ആദിക്കും മായക്കും ഇടയിലുള്ള തടസ്സം എന്നോർത്തപ്പോൾ അവന് വേദന തോന്നി…….

“ഞാൻ ചോദിച്ചതിന് മറുപടി പറ അച്ഛാ…….എന്നെക്കാൾ വലുതാണോ ഇവൻ…..പറ…..എനിക്കറിയണം……….ഇവനാണോ…നമ്മുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്…………”ആദി ദേഷ്യം കൊണ്ട് കിതച്ചു……

“എന്താ…….ആദിയേട്ടാ……മനു അച്ചുവിന്റെ ഭർത്താവല്ലേ……നമ്മളെപ്പോലെത്തന്നെ അല്ലേ മനുവും അച്ഛന്……….”ആകാശ് ആർദ്രമായി പറഞ്ഞു…….

“നീ മിണ്ടരുത്….. ഞാൻ എന്റെ………”അവനൊന്നു കിതച്ചു….തളർച്ചയോടെ ഭിത്തിയിലേക്ക് ചാരി….. അവന്റെ അവസ്ഥ കണ്ട് ശേഖരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……..

“ഞാനെന്റെ അച്ഛനോടാണ് ചോദിച്ചത്…..നിന്നോടല്ല……….എനിക്കും അചഛനുമിടയിൽ ആരും വരണ്ട……..”ആദി തളർച്ചയോടെ ശേഖരന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു…… അവന്റെ ശബ്ദം പല സ്ഥലത്തും ഇടറിയിരുന്നു……. തളർച്ചയിലും മനുവിനോടുള്ള ദേഷ്യം അവന്റെ കണ്ണുകളിൽ ജ്വലിച്ചു നിന്നു….

“ഇവൻ വന്നതിന് ശേഷം അച്ഛൻ എന്നിൽ നിന്ന് ഒരുപാട് അകന്നു പോയി…..ഏത് നേരവും മനു…മനു….മനു….എല്ലാവർക്കും….. മനു മാത്രം മതി….എന്റെ വിഷമമോ സങ്കടമോ ആരും കണ്ടില്ല…….എന്നെ വിശ്വസിക്കാൻ പറ്റാത്തതുകൊണ്ടല്ലേ അചഛൻ വീട് പോയപ്പോൾ ഇവനോടൊപ്പം ഇറങ്ങി വന്നത്…….എന്നോട് ചോദിച്ചോ…..മോനെ എന്ത് വേണമെന്ന്……..പറ….എന്റെ അച്ചു..എന്റെ വാവ…ഞാനല്ലേ അമ്മയെക്കാളും കൂടുതൽ കുഞ്ഞിലെ അവളെ എടുത്തത്…..സ്നേഹിച്ചത്….ആദിയേട്ടനെന്നാൽ ജീവനായിരുന്നല്ലോ അവൾക്ക്…. എന്റെ വാവയെയും ഇവൻ എന്നിൽ നിന്നകറ്റി……”ആദി ശേഖരന്റെ കൈവിട്ടു കട്ടിലിൽ പോയിരുന്നു…… മനു എല്ലാം കേട്ട് തരിച്ച് നിൽക്കയാണ്…ആകാശിന്റെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു….. ഇത്രയൊക്കെ ആദിയുടെ മനസ്സിൽ ഉണ്ടായിരുന്നു എന്നത് ആകാശിനെ അദ്ഭുതപെടുത്തി…..ശേഖരൻ മനസ്സിലുള്ള വാക്കുകൾ പുറത്തേക്ക് കൊണ്ടു വരാൻ കഴിയാതെ വിങ്ങി……

“അക്കൂ……..നീയോ….ഞാനും നീയും ഒരുമിച്ചായിരുന്നില്ലേ…എപ്പോഴും…..എന്നിട്ടിപ്പോൾ നിനക്കും ഇവനല്ലേ വലുത്….. നീ എന്നോട് സംസാരിക്കുന്നത് പോലുമില്ലല്ലോ അക്കൂ……..”അവന്റെ വാക്കുകൾ ആകാശിനെ തളർത്തി……..

“ആദിയേട്ടാ……ഞാൻ……”ആദി അവനെ കൈയ്യെടുത്ത് തടഞ്ഞു…….

“വേണ്ട അക്കൂ……ഒന്നും പറയണ്ട…..ഏട്ടൻ പോവുവാണ്…..എന്നെ ആർക്കും വേണ്ടല്ലോ….ഇത് ഇവന്റെ വീടല്ലേ……ഇവിടെ ഇവന്റെ കീഴിൽ ജീവിക്കാൻ എനിക്ക് താൽപര്യമില്ല……… എനിക്ക് എന്റെ മായയെ വേണം അവളെ വിട്ടു കളയാൻ പറ്റില്ലെനിക്ക്…..”ആദി കട്ടിലിൽ നിന്ന് എഴുന്നേറ്റപ്പോൾ വേച്ചു പോയി…വീഴാൻ പോയ അവനെ ശേഖരൻ ഓടിച്ചെന്ന് പിടിച്ച് തന്നോട് ചേർത്തു……….അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി……ആദി പറയുന്നത് കേട്ടു കൊണ്ടാണ് ദേവകി മുറിയിലേക്ക് വന്നത്……ദേവകി ഓടി വന്ന് ആദിയെ കെട്ടിപ്പിടിച്ചു…

“മോനെ ആദി……..നീയെന്തായീ പറയുന്നെ നിന്നെ ആർക്കും വേണ്ടന്നൊ…… ഞങ്ങളുടെ പൊന്നുമോനല്ലേ നീ………”ദേവകി ഏങ്ങലടിച്ച് കരഞ്ഞു പറഞ്ഞു….. അവൻ ആകെ തളർന്ന് പോയെന്ന് ശേഖരന് മനസ്സിലായി……

“അക്കൂ…….ഉടൻ തന്നെ നമുക്കു താമസിക്കാൻ ഒരു വീട് കണ്ടു പിടിക്കണം…..വേണുവിനോട് പറഞ്ഞാൽ മതി….നമ്മൾ ഇന്നു തന്നെ ഇവിടുന്ന് മാറുന്നു……..”ശേഖരന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞ് നിന്നിരുന്നു….. ആർക്കും വേണ്ടിയും ആദിയെ സങ്കടപ്പെടുത്തില്ല എന്ന് ശേഖരൻ പറയാതെ പറഞ്ഞു……

മനു ഉയർന്നു വന്ന സങ്കടത്തെ അമർത്തി വച്ചു…. ‘ഒരു കുടുംബത്തെ കിട്ടിയ സന്തോഷത്തിൽ മതിമറന്നു പോയി……അവർക്ക് വേണ്ടി ഓടി നടക്കുമ്പോഴും ഓരോന്ന് ചെയ്യുമ്പോഴും തനിക്കും സ്നേഹിക്കാൻ ഒരു കുടുംബം ഉള്ള സന്തോഷത്തിൽ ആയിരുന്നു…….. ഇടയ്ക്ക് ദൈവം ഓർമപ്പെടുത്തും …അധികം സന്തോഷിക്കണ്ട നീ ഒരു അനാഥനാണെന്ന്……’

വേണു വിളിച്ചു പറഞ്ഞതനുസരിച്ച് കാറ് വന്നു….ശേഖരനും കുടുംബവും പോകാനായി ഇറങ്ങി വന്നു……ആദി ദേവകിയും വിളിച്ച് ദേഷ്യത്തിൽ കാറിൽ കയറിയിരുന്നു……….ആകാശ് ആദർശിനെ വിളിച്ച് പുതിയ വീട്ടിലേക്ക് പോകാൻ അഡ്രസ്‌ പറഞ്ഞു കൊടുത്തിരുന്നു…….ആകാശ് മനുവിനെ ദയനീയമായി ഒന്നു നോക്കി…..പുറത്തേക്ക് നടന്നു….. ശേഖരൻ മനുവിന്റെ കൈയ്യിൽ പിടിച്ചു…..ആ കണ്ണുകളിൽ നിസ്സഹായത നിഴലിച്ചിരുന്നു……

“മോനെ……പിണങ്ങിപ്പോകുന്നതല്ല…..ആദിയെ എനിക്ക് ചേർത്ത് പിടിച്ചേ പറ്റു……ഇല്ലെങ്കിൽ അവന്റെ മനസ്സിന്റെ താളം തെറ്റും…..മോൻ എനിക്ക് ഒരു സഹായം കൂടി ചെയ്യണം…..അച്ചുവിനെ കുറച്ചു ദിവസം ഞങ്ങളെ കൂടെ നിർത്തണം……അച്ചു ഉണ്ടെങ്കിൽ ആദിക്ക് ഒരുപാട് സന്തോഷമാകും……….മോൻ അവളോട്‌ ഒന്നു വിളിച്ചു പറയണം…….”മനുവിന്റെ മനസ്സ് ഒന്നു തേങ്ങിയെങ്കിലും ശേഖരന്റെ മുഖത്ത് നോക്കി അവൻ പുഞ്ചിരിച്ചു… തന്റെ സമ്മതം അറിയിച്ചു……..

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

“ഹലോ….ആദി..എന്തായി…എല്ലാം ഒകെയാണോ…”

“നീ പറഞ്ഞതു പോലെ ഞാൻ ചെയ്തിട്ടുണ്ട് മായ….ഇനി നീയെന്നെ ഒഴിവാക്കരുത്… നിനക്ക് വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നത്…..”ആദി മായയോട് അപേക്ഷിച്ചു….

“ഇല്ല ആദി…..നിന്നെ ഞാൻ ഉപേക്ഷിക്കില്ല…..ഞാൻ ഡാഡിയോട് സംസാരിക്കാം……” ആദിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു…മായയുടെ ഓർമകളിൽ അവന്റെ മനം കുളിർന്നു…..

“അച്ചൂ…..നിന്നെ വിളിക്കാൻ ആദിയേട്ടൻ വരുമെന്ന് പറഞ്ഞതെന്താ…..” അച്ചുവും അതിനെക്കുറിച്ച് ആലോചിക്കയായിരുന്നു…….

“അറിയില്ലെടീ…..നിന്നോട് അക്കുച്ചേട്ടൻ എന്തെങ്കിലും പറഞ്ഞോ………”

“ഇല്ല…..കേസിന്റെ സൗകര്യത്തിന് വേണ്ടി വേറെ വീട്ടിലേക്ക് മാറി എന്ന് മാത്രം പറഞ്ഞു…..മനുവേട്ടനെന്താ നിന്നോടു പറഞ്ഞത്…”വർഷ അച്ചുവിന്റെ മുഖത്ത് നോക്കി സംശയത്തോടെ ചോദിച്ചു…….

“മനുവേട്ടന് കുറച്ച് ദിവസം തിരക്കായിരിക്കും പുതിയ വീട്ടിലേക്ക് പൊക്കോളാൻ…അവിടെ വന്ന് കണ്ടോളാമെന്ന്………”അച്ചുവിന്റെ വാക്കുകളിലുള്ള വിഷമം വർഷ ശ്രദ്ധിച്ചിരുന്നു………….

“അർച്ചന തനിക്ക് ഒരു വിസിറ്റർ ഉണ്ട്…”തൊട്ടടുത്ത റൂമിലെ സൗമ്യയായിരുന്നു…..

“വർഷാ….ഞാൻ പോകട്ടെ….ആദിയേട്ടനായിരിക്കും……..”അച്ചു ബാഗും എടുത്തു താഴേക്ക് പോയി…..വർഷയും കൂടെപ്പോയി….

ആദിയെ കണ്ടപ്പോൾ അച്ചു ഓടിപ്പോയി കെട്ടിപ്പിടിച്ചു…… ആദി അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി………..

“നമുക്കു പോകാം…. എല്ലാവരും നിന്നെയും കാത്തിരിക്കുവാ…..” അച്ചു വർഷയോട് യാത്ര പറഞ്ഞു ആദിയോടൊപ്പം പോയി……..

“ഇത് മായേടത്തിയുടെ കാറാണോ…….ഏട്ടാ…..” അച്ചുവിന്റെ മുഖത്തെ സംശയം കണ്ട് അവൻ ഒന്നു പുഞ്ചിരിച്ചു…….

“ഇത് ശിവയുടെ പുതിയ വണ്ടിയാ….നിന്നെ വിളിക്കാൻ വരുന്നെന്ന് പറഞ്ഞപ്പോൾ തന്നു വിട്ടതാ…..”ആദിയുടെ മുഖത്ത് കുടിലതയോടെയുള്ള പുഞ്ചിരി വിരിഞ്ഞു….. ശിവ എന്ന് കേട്ടപ്പോൾ അച്ചുവിന് ദേഷ്യം വന്നു…

“വണ്ടി നിർത്ത്…..നിർത്താൻ…..”അച്ചു അലറി ആദി പെട്ടെന്ന് വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി……

“അവൻ നമ്മുടെ ശത്രുവല്ലേ..ആദിയേട്ടാ….. നമ്മുടെ കുടുംബത്തെ നശിപ്പിക്കാൻ നോക്കിയവൻ അവനോടു എന്റെ ഏട്ടൻ ക്ഷമിച്ചോ…….എനിക്ക് അവന്റെ കാറിൽ പോകണ്ട…..”അച്ചു ഡോർ തുറന്ന് പുറത്തേക്കിറങ്ങാനൊരുങ്ങി….. ആദി ബലമായി അവളെ പിടിച്ചിരുത്തി ഡോർ അടച്ച് ലോക്ക് ചെയ്തു……

“അച്ചൂ….നീ ഇപ്പോൾ മിണ്ടാതെ വന്നില്ലെങ്കിൽ മനുവിനെ അവര് കൊല്ലും….മനു അവരുടെ കസ്റ്റഡിയിലാണ് ……”ആദിയുടെ വാക്കുകൾ ഇടിത്തീയ് പോലെയാണ് അച്ചുവിന്റെ കാതുകളിൽ പതിഞ്ഞത്….

“എന്റെ മനുവേട്ടൻ……..മനുവേട്ടാ…….”അച്ചു അലറിക്കരഞ്ഞു……..

മനു ഞെട്ടിയുണർന്നു….കണ്ണ് തിരുമ്മി ചുറ്റും നോക്കി…. ‘അച്ചു വിളിച്ചത് പോലെ ……’മനു ഫോണെടുത്ത് അച്ചുവിന്റെ നമ്പറിലേക്ക് വിളിച്ചു…… സ്വിച്ച് ഓഫ് ആയിരുന്നു…. ‘വീട്ടിൽ നിന്ന് എല്ലാവരും പോയപ്പോൾ ഒറ്റപ്പെട്ടതു പോലെ ……..അച്ചുവും വരില്ലെന്നോർത്തപ്പോൾ ആകെയൊരു പരവേശം……അച്ചു വീട്ടിലെത്തിക്കാണും ആദിയേട്ടൻ വന്നു വിളിച്ചു കൊണ്ടു പോയെന്ന് വർഷ വിളിച്ച് പറഞ്ഞിരുന്നു….അച്ചുവിനെ വിളിച്ചാൽ ചിലപ്പോൾ ആദിയേട്ടന് ഇഷ്ടപ്പെടില്ല.. അടുത്ത ആഴ്ച അച്ചുവിനെ ഇങ്ങോട്ട് വിളിച്ച് കൊണ്ട് വരണം അവളെ കാണാതിരിക്കാൻ കഴിയില്ലെനിക്ക്……

പരിചയമില്ലാത്ത വഴികളിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു…..അവസാനം ഒരു പൊളിഞ്ഞ കെട്ടിടത്തിൽ വണ്ടി നിർത്തി…. അച്ചു സംശയത്തോടെ ആദിയുടെ മുഖത്തേക്ക് നോക്കി …അവന്റെ മുഖത്തെ ക്രൂരമായ ഭാവം കണ്ട് അച്ചു ഒന്നു പതറി…..പെട്ടെന്ന് അച്ചു അവന്റെ കൈയ്യിൽ പിടിച്ചു…..

“ഏട്ടാ…എനിക്ക് പേടിയാകുന്നു…..എന്റെ മനുവേട്ടനെവിടെ…….”അവളുടെ കൈകൾ ആദിയുടെ കൈയ്യിൽ മുറുകി…. ആദി അവളുടെ കൈകൾ ശക്തമായ പിടിച്ചു മാറ്റി… ഡോർ തുറന്നു പുറത്തേക്കിറങ്ങി……… ഓടി വന്ന് അച്ചുവിന്റെ ഭാഗത്തെ ഡോർ തുറന്ന് അവളെ വലിച്ചു പുറത്തേക്കിറക്കി…… അച്ചു ഞെട്ടലോടെ ആദിയെ നോക്കി അവനെ ഈ രൂപത്തിൽ ആദ്യമായി കാണുകയാണ്….

“എനിക്ക് ജീവിക്കണം അച്ചൂ……എന്റെ മായയുടെ കൂടെ സന്തോഷമായി…….. ” അച്ചു ഒന്നും മനസ്സിലാകാതെ ആദിയെ നോക്കി…..ആദി അവളെ പിടിച്ചു വലിച്ചു നടന്നു……..അച്ചുവിന് പേടി തോന്നിയെങ്കിലും തന്റെ ആദിയേട്ടനല്ലേ കൂടെയുള്ളതെന്നോർത്ത് മുന്നോട്ടു നടന്നു……..

ആദി അച്ചുവിനെയും കൊണ്ട് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ എത്തി…..അവിടെ ഹരിയെയും ശിവയെയും കണ്ട് അച്ചു ഞെട്ടി …….ഹരിയുടെയും ശിവയുടെയും നടുവിൽ ഒരാൾ തിരിഞ്ഞു നിൽക്കുന്നുണ്ട്….അച്ചുവിന് അതാരാണെന്ന് മനസ്സിലായില്ല…..അച്ചുവിന്റെ മനസ്സിനെ ഭയം കീഴ്പ്പെടുത്തിയിരുന്നു……. ആദി അച്ചുവിനെ പിടിച്ചു ആ അഞ്ജാതന്റെ അടുത്തേക്ക് തള്ളി…….അച്ചു ശിവയുടെ അടുത്തായി വന്നു വീണു……

“നിങ്ങൾക്ക് വേണ്ടത് ഇവളെയല്ലേ……..ഇതാ എടുത്തോളൂ…….”

ആദിയുടെ വാക്കുകൾ കേട്ട് അച്ചു തകർന്നു പോയി…..അവളുടെ ശരീരം തളർന്നതു പൊലെ അവൾക്ക് തോന്നി….എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് പറ്റുന്നില്ല…….ശിവ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു….അവൾ ശിവയുടെ കൈ തട്ടി മാറ്റി….

“എവിടെ എന്റെ മനുവേട്ടൻ….. എനിക്ക് കാണണം……..”ശിവയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു അച്ചു ചോദിച്ചു……

“ആ തെരുവ് തെണ്ടിയോട് നിനക്ക് ഇത്രയേറെ ഇഷ്ടമുണ്ടോ..അച്ചൂ…….”പറഞ്ഞു കൊണ്ട് തിരിഞ്ഞ ആളെക്കണ്ട് അച്ചു ഞെട്ടി…….

“കിരണേട്ടൻ……..”അച്ചുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല………കിരൺ അവളുടെ അടുത്തേക്ക് നടന്ന് വന്നു……അച്ചു കിരണിനെത്തന്നെ നോക്കി നിന്നു……അവന്റെ മുഖത്ത് സ്ഥിരമായുള്ള വാത്സല്യമോ പുഞ്ചിരിയോ ഒന്നും തന്നെയില്ല ക്രൂരത മാത്രം നിറഞ്ഞു നിൽക്കുന്നു….. അവളിൽ അത് പേടിയുണ്ടാക്കിയെങ്കിലും ചുറ്റും തന്റെ സഹോദരങ്ങളല്ലേ എന്നവൾ ആശ്വസിച്ചു …….

“അവൻ….. മനു…ബുദ്ധിമാനാണ്…എന്റെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിച്ചത് അവനാണ്……..നിനക്ക് പതിനെട്ട് വയസ്സാവാൻ ഞാൻ കാത്തിരുന്നത്..നിന്റെ കല്യാണം നടത്താനല്ല ……നിന്റെ തന്ത നിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കോടിക്കണക്കിന് വില വരുന്ന സ്ഥലം സ്വന്തമാക്കാനായിരുന്നു…..പതിനെട്ട് വയസ്സ് കഴിഞ്ഞാലെ മറ്റൊരാൾക്ക് സ്ഥലം കൈമാറാൻ നിനക്ക് പറ്റൂ…..”അച്ചു നിശ്ചലമായി നിൽക്കുകയാണ്…കേൾക്കുന്നതൊക്കെ പുതിയ കാര്യങ്ങളാണ്……..കിരൺ തുടർന്നു..

“പതിനെട്ട് വയസ്സു തികഞ്ഞാൽ നിന്നെ കൊല്ലണമെന്ന് തീരുമാനിച്ച എന്നോട് ഈ ശിവ ഒരു വാക്ക് തന്നു…..നിന്നെ അവന് കൊടുത്താൽ നിന്റെ പേരിലുള്ള സ്ഥലം എനിക്ക് നൽകാമെന്ന് അപ്പോളാണ് ഒരു രാഹുൽ നിന്റെ പുറകേ ഉണ്ടെന്ന് ഞാനറിഞ്ഞത്……അന്ന് അവൻ നിന്നെ താലി കെട്ടിയ ദിവസം വണ്ടിയിടിപ്പിച്ച് അവനെ കൊന്നതും ഞാനാണ്……..”അച്ചു ഞെട്ടലോടെ കിരണിനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…… ആദി ഞെട്ടി നിൽക്കയാണ് അവന് ഇത് അറിയില്ലായിരുന്നു…..

“എല്ലാം കഴിഞ്ഞു സമാധാനമായി ഇരിക്കുമ്പോളാണ് ആ തെരുവ് തെണ്ടി ജാതകദോഷം എന്ന പേരും പറഞ്ഞു നിന്നെ കെട്ടുന്നത്….അവിടെ എന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു……പിന്നെ അവനെ കൊല്ലാൻ ആദിയുമായി കൂട്ടു പിടിച്ചു. അവന് വിഷം കൊടുത്തതിന്റെ പുറകിലും ഞാനായിരുന്നു…….അവൻ മിടുക്കനാണ്….വളരെ ശക്തമായി തിരിച്ചു വന്നു…ഞാനാണ് ഇതിന്റെ പുറകിൽ എന്ന് കണ്ടുപിടിക്കയും ചെയ്തു….. നിന്റെ തന്തയോട് എന്റെ കാര്യം അവൻ പറഞ്ഞപ്പോൾ അയാൾ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി ശേഖരന് ജീവനുണ്ടെങ്കിൽ മകളുടെ പേരിലുള്ള സ്വത്ത് എനിക്ക് കിട്ടില്ലെന്ന് ഒരു വെല്ലുവിളിയും …….ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു……അന്ന് രാത്രി ശേഖരനെ കൊല്ലാനാണ് ഞാൻ ആളെ വിട്ടത്……പക്ഷേ മനു അവിടെയും എത്തി….കുത്ത് കൊണ്ട് ആശുപത്രിയിൽ ആയ മനുവിനെ അവിടെ വച്ച് തീർക്കാനാണ് ഞാൻ വന്നത്….പക്ഷേ നിന്റെ തന്ത അവനെ പ്രൊട്ടക്റ്റ് ചെയ്തു…….” അച്ചു തളർന്നു പോകും എന്ന് തോന്നിപ്പോയി…അവൾ ആശ്രയത്തിനായി അടുത്ത് കിടന്ന കസേരയിൽ പിടിച്ച് നിന്നു… കുഞ്ഞിലെ മുതൽ എന്നെ കൊണ്ട് നടന്ന് വളർത്തിയ കിരണേട്ടനാണ് എന്റെ കുടുംബത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് അത് അവളെ മാനസികമായും ഏറെ തളർത്തിയിരുന്നു…….ആദി ഒന്നും മനസ്സിലാവാതെ കിരണിനെ നോക്കി…..

“മനുവും നീയും തമ്മിലുള്ള ബന്ധം അതിതീവ്രമായപ്പോൾ ശിവയും എന്റെ കൂടെ നിന്നു….പകരം നിന്നെ മാത്രം മതി അവന്……. ആദിയ്ക്ക് ഒന്നുമറിയില്ല കേട്ടോ…..കേസിലായ സ്വത്ത് തിരികെ നേടിത്തരാമെന്നും മായയുമായുള്ള കല്യാണത്തിന് സഹായിക്കാമെന്നും പറഞ്ഞപ്പോൾ അവൻ നിന്നെ എന്റെ മുന്നിൽ കൊണ്ട് വന്ന് ഇട്ടു തന്നു…”അതുവരെ തളർന്നു നിന്ന അച്ചുവിന്റെ ശരീരം ദേഷ്യം കൊണ്ട് വിറച്ചു…….അവൾ ആദിയുടെ അടുത്തേക്ക് നടന്നു…..തലകുനിച്ച് നിൽക്കുന്ന ആദിയെ പിടിച്ചു കുലുക്കി നിലവിളിച്ചു…..

“ആദിയേട്ടാ….എന്നെക്കാൾ വലുതാണോ ഏട്ടന് പണം …….പറയ്……അചഛന്റെ സ്ഥാനമല്ലേ ഏട്ടന് ഞാൻ തന്നിട്ടുള്ളത്…..ഞാൻ ഏട്ടന്റെ വാവയല്ലേ ……എന്നാടിത് ചെയ്യാൻ എങ്ങനെ തോന്നി……..സ്വന്തം പെങ്ങളെ ഇവൻമാർക്ക് കൊല്ലാൻ കൊടുക്കാൻ എങ്ങനെ തോന്നി എന്റെ ഏട്ടന്…..”ആദി അവളുടെ കൈകൾ തട്ടിത്തെറിപ്പിച്ചു……

“നീയെന്റെ പെങ്ങളല്ല…………ഞാൻ നിന്റെ ആരുമല്ല……കല്യാണം കഴിഞ്ഞു വർഷങ്ങളായിട്ടും മക്കളില്ലാതിരുന്ന ശേഖരനും ദേവകിയും എടുത്ത് വളർത്തിയതാണ് എന്നെ……ഞാൻ വന്നതിനു ശേഷമാണ് അക്കുവും ആദർശും നീയുമുണ്ടായത്…….അചഛൻ എന്നെ പൊന്നു പോലെ നോക്കി വളർത്തിയിട്ട് സ്വന്തം മകളുടെ കാര്യം വന്നപ്പോൾ സ്വഭാവം മാറി എന്നെക്കാൾ വലുതായി മനുവിനെ കണ്ടു…..നീ വീട്ടിലുണ്ടെങ്കിൽ എന്റെ അചഛൻ എന്നിൽ നിന്നും അകലും മനുവുണ്ടെങ്കിൽ മായയെയും എനിക്ക് നഷ്ടപ്പെടും…..നീ പേടിക്കണ്ട നിന്റെ പേരിലുള്ള സ്വത്ത് ഇവരുടെ പേരിലേക്ക് മാറ്റിയാൽ ശിവ നിന്നെ കൊണ്ടു പോകും…..അവൻ നിന്നെ പൊന്നു പോലെ നോക്കും………” അച്ചു മുഖം പൊത്തി പൊട്ടിക്കരഞ്ഞു…. ആദി തന്റെ സ്വന്തം ഏട്ടനല്ല എന്നത് അവളെ വളരെയധികം വേദനിപ്പിച്ചു…….ആദിയുടെ മാറ്റവും അവൾക്ക് താങ്ങാവുന്നതിലപ്പുറം ആയിരുന്നു…… ഹരി ആദിയുടെ അടുത്തേക്ക് വന്ന് തോളിൽ കൈവച്ചു നിന്നു…അവന്റെ മുഖത്തേക്ക് നോക്കി പരിഹാസത്തോടെ ചിരിച്ചു……

“ശിവ അച്ചുവിനെ കൊണ്ടു പോകില്ല ആദി…..അവളെയും നിന്നെയും ഒരുമിച്ച് തീർക്കാനാണ് ഇവിടെ എത്തിച്ചത്………ശിവയ്ക്ക് നല്ലൊരു പെണ്ണിനെ വേറെ കിട്ടും…..”ഹരിയുടെ വാക്കുകൾ കേട്ട് ആദി ഞെട്ടി…. എന്നെയും ചതിച്ചു ഇവർ……

“എന്റെയും കല്യാണവും തീരുമാനിച്ചു…. നിനക്ക് പെണ്ണിനെ കാണണ്ടെ ആദി…….ദേ…അങ്ങോട്ട്‌ നോക്ക്……”ഹരിയുടെ കൈവിരൽ പിൻതുടർന്നെത്തിയ ആദിയുടെ കണ്ണുകൾ കണ്ടു തങ്ങളുടെ നേർക്ക് നടന്നു വരുന്ന മായയെ…… ഹരി മായയുടെ അടുത്തേക്ക് നടന്നു……..മായയുടെ തോളിൽ കൂടി കൈയ്യിട്ട് ചേർത്ത് നിർത്തി…..മായ ഹരിയെ പ്രണയത്തോടെ നോക്കി കവിളിൽ ചുംബിച്ചു…

“ടീ……..”ആദി അലറി കൊണ്ട് മായയുടെ നേർക്ക് ചെന്നതും കുറെ ഗുണ്ടകൾ അവനെ പിടിച്ച് കസേരയിൽ കെട്ടി വച്ചു…… ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… മായ തന്നെ വഞ്ചിച്ചിരിക്കുന്നു………ഒന്നനങ്ങാൻ പോലും കഴിയാതെ അവൻ നിസ്സഹായനായി അച്ചുവിനെ നോക്കി…… അച്ചുവും എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്…എല്ലാ പ്രതീക്ഷയും അസ്തമിച്ചു……. ‘മനുവേട്ടാ…… എവിടെയാ മനുവേട്ടാ…..’അച്ചു തേങ്ങിക്കൊണ്ടിരുന്നു……

“നീയെന്താ വിചാരിച്ചത് ആദി…..അഞ്ച് പൈസക്ക് ഗതിയില്ലാത്ത ഒരു അനാഥനോടൊപ്പം മായ ജീവിക്കുമെന്നോ…… ഞാനും ഹരിയും തമ്മിൽ റിലേഷനിലായിട്ട് മൂന്ന് വർഷമായി……….. നിന്റെ ബിസിനസ്സ് കൈയിലാക്കാൻ ഹരി പറഞ്ഞിട്ടാ ഞാൻ നിന്നെ കെട്ടാൻ നിന്നത്……”മായയുടെ വാക്കുകൾ കേട്ട് ആദിക്ക് തന്നോട് തന്നെ പുചഛം തോന്നി……

‘ഈശ്വരാ…..ഇവൾക്ക് വേണ്ടിയാണല്ലോ…പൊന്നു പോലെ വളർത്തിയ അചഛനെയും അമ്മയെയും ചതിക്കാൻ തയ്യാറായത്…….ജീവനെപ്പോലെ സ്നേഹിച്ച അച്ചുവിനെ കൊല്ലാൻ കൊണ്ടു കൊടുത്തത്…..’ആദിയുടെ ഉള്ളം തേങ്ങി……

കിരൺ അച്ചുവിനെ മുടിക്കുത്തിന് പിടിച്ച് കവിളിൽ വീശിയടിച്ചു….അച്ചു ഒന്നു വട്ടം കറങ്ങി നിലത്തേക്ക് വീണു……ശിവ ഓടി വന്ന് അച്ചുവിനെ പിടിച്ച് നെഞ്ചോടു ചേർത്തു……

“കിരണേട്ടാ……ഇതുവരെ ഞാൻ ക്ഷമിച്ചു നിന്നത് നിങ്ങൾ ഇവളെ എനിക്ക് തരുമെന്ന് വിചാരിച്ചാണ്……ഇനി ഇവളുടെ ദേഹത്ത് തൊട്ടാൽ എന്റെ സ്വഭാവം മാറും……”തളർന്ന് നിലത്തേക്ക് വീഴാൻ തുടങ്ങിയ അച്ചുവിനെ ശിവ പൊക്കിയെടുത്ത്….അടുത്ത് കിടന്ന റ്റേബിളിൽ കിടത്തി…..അച്ചുവിന്റെ ബോധം പൂർണമായും പോയിരുന്നു……

“മോളെ….അച്ചൂ…….”ആദി പരിഭ്രമത്തോടെ വിളിച്ചു……. ശിവയുടെ കത്തുന്ന നോട്ടം ആദിയുടെ തല കുനിയിപ്പിച്ചു………..

“ശിവാ…നിനക്ക് വേണോ ഇവളെ….അവൻ കൊണ്ട് നടന്ന പെണ്ണല്ലേ……അവന്റെ എച്ചിൽ….”ഹരി പറഞ്ഞത് കേട്ട് ശിവയുടെ മുഖം വലിഞ്ഞു മുറുകി…..

“അവളുടെ ശരീരത്തെയല്ല ഏട്ടാ ഞാൻ സ്നേഹിച്ചത്……എന്റെ ജീവനാണിവൾ….എന്റെ ഹൃദയം തുടിക്കുന്നത് എന്റെ അച്ചുവിന് വേണ്ടിയാണ്…… അവളില്ലാതെ ഞാനില്ല ഏട്ടാ…..ഞാൻ കൊണ്ടുപോകും ഇവളെ ഒരുപാട് ദൂരേക്ക്…..ആരും തിരക്കി വരാത്തത്ര ദൂരേക്ക്‌….അവിടെ ഞാനും എന്റെ അച്ചുവും മാത്രം……..” ആ ഓർമയിൽ തന്നെ അവന്റെ മനസ്സിൽ സന്തോഷം അലയടിച്ചു…….

ഇരുപത്തിഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 21

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അങ്ങനെ വില്ലനും വന്നു…..എല്ലാവരുടെയും പരാതി തീർന്നല്ലോ……,😜😜

കഥയെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കണം…….

💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

2 thoughts on “നിന്റെ മാത്രം സ്വന്തം ഭാഗം 20

  1. Njan ithrakku part ulla story’s vayikkarilla ithu entho enne vayikkan vendi pidichiruthunna pole
    Athyam njan vayichathu 10 part anu athu vayichappol pinne 1 parat muthal ellam thappi pidichu vayichu ippo ella dhivasavum facebook open akkiyal nokkunnathu #ninte mathram swontham# next part vannittundi ennanu
    Enikku valareyadhigam ishttapettu
    Waiting for next part ❤️

Leave a Reply

Your email address will not be published. Required fields are marked *