നിന്റെ മാത്രം സ്വന്തം ഭാഗം 22

ഇരുപത്തിഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 21

ഭാഗം 22

അച്ചുവിന് അവനെ എങ്ങനെ ആശ്വസിപ്പിക്കണ മെന്ന് അറിയില്ലായിരുന്നു……..

“ശിവേട്ടനെ ഒരു സഹോദരനായി മാത്രമേ ഞാൻ കണ്ടിട്ടുള്ളു…….ഒരു സൗഹൃദം നമ്മളുമായി ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ…….. തീർച്ചയായും ലഭിക്കുമെന്ന് ഉറപ്പ് കൊടുത്തതാണ്……… അല്ലാതെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതുകൊണ്ട്…… എനിക്ക് അലിവ് തോന്നിയതൊന്നുമല്ല……….”അച്ചു മനുവിന്റെ മുഖം പിടിച്ചുയർത്തി……

“ഒരു വർഷമായില്ലേ നമ്മൾ കൂട്ടുകൂടിയിട്ട് ഇനിയും മനസ്സിലായില്ലേ ഈ അച്ചുവിനെ……” അവളുടെ സ്നേഹവും പരിഭവവുമെല്ലാം അവനിൽ കുറ്റബോധം ഉണ്ടാക്കി……മനു അച്ചുവിനെ കെട്ടിപ്പിടിച്ചു…

“എനിക്കറിയാം…. എന്റെ അച്ചൂനെ…..പക്ഷേ ശിവ…..നിന്നെ സ്വന്തമാക്കാൻ എന്തു വഴിയും അവൻ സ്വീകരിക്കും……”അവന്റെ പേടി മാറിയിട്ടില്ലെന്ന് അച്ചുവിന് മനസ്സിലായി………

“അതൊക്കെ വിട്ടുകളയ് മനുവേട്ടാ……നമ്മുടെ ഇടയിൽ ഇനി ഈ വിഷയം കടന്നു വരരുത്…..കേട്ടല്ലോ…. അതേയ്…..അടുത്ത ആഴ്ച എക്സാം നന്നായിട്ടെഴുതിയില്ലെങ്കിൽ ഞാൻ ഹോസ്റ്റലിൽ തന്നെ സ്ഥിരമായി നിൽക്കും…..”

അവൾ കുറുമ്പോടെ പറയുന്നത് കേട്ട് മനു ചാടിയെണീറ്റു…….. അച്ചു മനപൂർവ്വം വിഷയം മാറ്റാനാണ് പഠിത്തത്തിന്റെ കാര്യം എടുത്തിട്ടത് ഇല്ലെങ്കിൽ അവൻ അതും ആലോചിച്ചിരിക്കും എന്ന് അച്ചുവിന് അറിയാമായിരുന്നു……

“പെട്ടെന്ന് വാ…..ഞാൻ ബാക്കി എഴുതിത്തരാം…….”മനു പറഞ്ഞതു കേട്ട് അച്ചു ഗൗരവത്തോടെ താഴെ കിടക്കുന്ന പേപ്പറിലേക്കും അവന്റെ മുഖത്തേക്കും നോക്കി……

“സോറി…”രണ്ടു കൈയും ചെവിയിൽ പിടിച്ച് തലതാഴ്ത്തി നിൽക്കുന്ന മനുവിനെ കണ്ട് അച്ചു ചിരിച്ചു……അച്ചു ചിരിക്കുന്നത് കണ്ടപ്പോൾ മനുവിനും സന്തോഷമായി………

മനു ഒരു കസേര വലിച്ചു കട്ടിലിനരുകിൽ ഇട്ട് അച്ചുവിനെ അതിൽ പിടിച്ചിരുത്തി….തറയിൽ കീറിയെറിഞ്ഞ ബുക്കെല്ലാം പെറുക്കിയെടുത്ത് കട്ടിലിലേക്ക് വച്ച് കട്ടിലിൽ കയറിയിരുന്നു…….

“ഞാൻ ആൻസറെഴുതട്ടെ…..”മനു ചോദിച്ചത് കേട്ട് അച്ചു സംശയിച്ചു നിന്നു…..

“അതിന് ചോദ്യപേപ്പറെല്ലാം വലിച്ച് കീറിയില്ലേ…. പിന്നെ എങ്ങനെ എഴുതും……” അവൾ മുഖം കൂർപ്പിച്ചു മനുവിനെ നോക്കി…..

“എനിക്കെല്ലാം ഓർമയുണ്ടല്ലോ ചക്കരേ….ചേട്ടൻ എഴുതിക്കാണിച്ചു തരാം കേട്ടോ…..”മനു ബുക്കെടുത്ത് ഓരോന്നായി എഴുതി………. എഴുതിക്കഴിഞ്ഞ് അച്ചുവിന്റെ കൈയിലേക്ക് ബുക്ക് കൊടുത്തു….

‘ഈശ്വരാ…..എഴുതിയതൊക്കെ തെറ്റാണോ…. ഇവള് ആൻസറ് നോക്കുന്നതിനിടയ്ക്ക് എന്നെയും ദേഷ്യത്തിൽ നോക്കുന്നുണ്ടല്ലോ…… ഇവിടുന്ന് രക്ഷപ്പെടാനെന്താ വഴി…….’മനു മനസ്സിൽ വിചാരിച്ച് ഒരു മൂളിപ്പാട്ടും പാടി കട്ടിലിൽ നിന്ന് പതിയെ എഴുന്നേറ്റു….അച്ചു ബുക്കിൽ ശ്രദ്ധിച്ചിരുന്ന സമയം പുറത്തേക്കിറങ്ങാൻ തിരിഞ്ഞതും കൈയ്യിൽ അച്ചുവിന്റെ പിടി വീണു…..അവനെ തിരികെ കട്ടിലിൽ പിടിച്ചിരുത്തി….

“അയ്യോടാ…ചക്കരേ പോകാൻ വരട്ടെ…ഇതു മുഴുവനും നോക്കി കഴിയാതെ വിടില്ല ഞാൻ..” മനു ദയനീയമായി അച്ചുവിനെ നോക്കി അവിടിരുന്നു…..ആൻസർ മുഴുവൻ നോക്കി കഴിഞ്ഞ് ബുക്ക് മനുവിന് നേരെ തിരിച്ചു….

“ഇതെന്താ മനുവേട്ടാ എഴുതിയിരിക്കുന്നത്… ഒന്നു വായിച്ചേ…..” മനു അച്ചുവിനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു…

“വായിക്ക് മനുവേട്ടാ……”അച്ചു കപട ദേഷ്യത്തിൽ പറഞ്ഞു…

“അത്……..അത് പിന്നെ……”

“വായിച്ചില്ലെങ്കിൽ ഞാൻ പിണങ്ങൂട്ടോ….”അച്ചുവിന്റെ ഗൗരവം കണ്ട് അവൻ ബുക്ക് കൈയിൽ വാങ്ങി….. അച്ചുവിന്റെ നേർക്ക് ഒരു കള്ള നോട്ടം നോക്കി..

“അത്…ഐ ലവ് യു…. ”

മനു വായിച്ചത് കേട്ടു അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…എന്നാലും അത് മറച്ചു വച്ച് ഗൗരവത്തിൽ തന്നെയിരുന്നു……

“ഞാൻ ഇങ്ങനെ ഒരു ചോദ്യം എഴുതിയിരുന്നില്ലല്ലോ……പിന്നെന്തിനാ എഴുതിയെ……” അച്ചു മനുവിന്റെ മുഖം തന്റെ നേർക്ക് തിരിച്ചു……

“ഈ ചോദ്യം എഴുതാൻ മറന്നു പോയെന്ന് വിചാരിച്ചിട്ടാ……”മനു കുറുകിക്കൊണ്ട് അവളുടെ അരികിലേക്ക് ഒന്നു കൂടി ചേർന്നിരുന്നു……. അവന്റെ കൈകൾ അവളുടെ അരകെട്ടിൽ ചുറ്റി പ്പിടിച്ചു……. കണ്ണുകൾ മുഖത്ത് പരതി നടന്നു…. അവളുടെ ചുവന്ന അധരങ്ങളിൽ കണ്ണുകൾ ഉടക്കിയപ്പോൾ അവന്റെ വെള്ളാരം കണ്ണുകൾ ഒന്ന് വിടർന്നു….അവന്റെ നോട്ടം നേരിടാനാവാതെ അവൾ നാണത്തോടെ മുഖം താഴ്ത്തി………അവന്റെ മുഖം അവളുടെ മുഖത്തേക്കടുത്തതും അച്ചു ബുക്കെടുത്ത് മുഖം മറച്ചു പിടിച്ചു……….

“ദേ മര്യാദയ്ക്ക് ബുക്ക് മാറ്റിക്കോ…..ഇല്ലെങ്കിൽ ഒരുമ്മ കൊണ്ടൊന്നും നിർത്തില്ല ഞാൻ……”അച്ചു ബുക്ക് കുറച്ചു താഴ്ത്തി ഒളികണ്ണാലെ അവനെ നോക്കി ………മനു ബലമായി അവളുടെ കൈയിലെ ബുക്ക് പിടിച്ചു മാറ്റി……..അവളുടെ ചുണ്ടുകൾ കവർന്നെടുത്തു……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആദിയുടെ നിർബന്ധം കാരണം പിറ്റേന്ന് എല്ലാവരും കൂടി തറവാട്ടിലേക്ക് പോയി…….. ശിവാനിയും വർഷയും രാവിലെ തന്നെ എത്തിയിരുന്നു….എല്ലാവരും കൂടി ചേർന്നപ്പോൾ വീട്ടിൽ ഉത്സവം പോലെയായിരുന്നു………….

ഉച്ചകഴിഞ്ഞ് എല്ലാവരും ഗാർഡനിൽ പോയിരുന്നു…… ശേഖരന്റെ അടുത്തായി ആദി വന്നിരുന്നു……

“അചഛാ…….എന്നോട് ദേഷ്യമുണ്ടോ…….”,ആദി കുറ്റബോധത്തോടെ തലതാഴ്ത്തിയിരുന്നാണ് ചോദിച്ചത്……ശേഖരൻ അവനെ തോളിൽ കൂടി കൈയിട്ട് ചേർത്ത് പിടിച്ചു…..

“എന്റെ മോന് മായ ചതിച്ചതിൽ വിഷമമായോ.. സാരമില്ല…. അവള് പോട്ടെ….നിന്നോട് അചഛന് ഒരു ദേഷ്യവും ഇല്ല..പുറമെ ചിരിച്ചു കളിച്ചു നടക്കുന്നുണ്ടെങ്കിലും നിന്റെ നെഞ്ച് നീറുന്നുണ്ടെന്ന് അചഛനറിയാം …..”ശേഖരൻ വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി..

“ഇല്ല അചഛാ മായ പോയതിൽ എനിക്ക് ഒരു വിഷമവുമില്ല…..എന്നോട് ചെയ്ത തെറ്റിന്റെ ശിക്ഷ അവളിപ്പോൾ അനുഭവിക്കുന്നുണ്ട് …. അരയ്ക്ക് താഴെ തളർന്നെന്നാ കേട്ടത്…അവള് കാരണമല്ലേ എന്റെ കുടുംബത്തെപ്പോലും ഞാൻ ഉപേക്ഷിച്ചത്…സ്വന്തം മകനല്ലെങ്കിൽ കൂടി അച്ഛനെനിക്ക് തന്ന ജീവിതം ഞാൻ മറന്നു …. അതാണ് എന്റെ നെഞ്ച് തകർക്കുന്നത്……” അവൻ ശേഖരന്റെ നെഞ്ചിലേക്ക് വീണു തേങ്ങി മായയുടെ ചതി അവനെ ഒരുപാട് തളർത്തി എന്ന് ശേഖരന് മനസ്സിലായി…. മറ്റൊരു പെൺകുട്ടി അവന്റെ ജീവിതത്തിൽ വന്നാൽ മാത്രമേ അവന്റെ മനസ്സിനേറ്റ മുറിവ് ഉണങ്ങുവെന്നും അയാളോർത്തു………

“മോനെ ആദി…..ആരു പറഞ്ഞു നീയെന്റെ മോനല്ലെന്ന്…ആദ്യമായി ഞാൻ അച്ഛനെന്നുള്ള വിളി കേൾക്കുന്നത് നിന്നിൽ നിന്നല്ലേ മോനെ…. നീ ഞങ്ങളുടെ സ്വന്തമായി കണ്ടല്ലേ നിന്നെ ഞാൻ വളർത്തിയത്…..എന്തെങ്കിലും വിവേചനം അച്ഛൻ കാണിച്ചെന്ന് തോന്നിയിട്ടുണ്ടോ നിനക്ക്…” ശേഖരന്റെ വാക്കുകൾ സത്യമാണെന്ന് ആദിക്ക് അറിയാമായിരുന്നു……..

“സോറി അച്ഛാ..മായയുടെകപടസ്നേഹത്തിൽ ഞാൻ വീണു പോയി……..”ആദി തേങ്ങലോടെ പറഞ്ഞു……

“സാരമില്ല മോനെ……അച്ഛനൊരു കാര്യം പറഞ്ഞാൽ മോൻ അനുസരിക്കുമോ……” ആദി തലനിവർത്തി ശേഖരനെ സംശയത്തോടെ നോക്കി…………

“അച്ഛനെന്തു പറഞ്ഞാലും ഞാൻ അനുസരിക്കും…..പ്രോമിസ്……”, ആദി ശേഖരന്റെ കൈകളിലേക്ക് തന്റെ കൈ ചേർത്താണ് പറഞ്ഞത്….

“മോന് വർഷയെ അറിയാമോ….ഒരു പാവം കുട്ടി…..അമ്മ മാത്രമേയുള്ളു…..അച്ചുവിന്റെ കൂടെ എല്ലാ സങ്കടത്തിലും കൂട്ടായവൾ അവളെ നിനക്ക് കല്യാണം കഴിക്കാമോ ആദി…….”ആദി ഒരു നിമിഷം ഞെട്ടി ശേഖരനെ നോക്കി …. തിരിഞ്ഞു വർഷയേയും………. ശിവാനിയോടും അച്ചുവിനോടും സംസാരിച്ചു നിൽക്കുന്ന വർഷയെ കണ്ട് അവൻ പുഞ്ചിരിച്ചു.

“എനിക്ക് സമ്മതമാണ്……”ആദിയുടെ വാക്കുകൾ ശേഖരനെ സന്തോഷിപ്പിച്ചു……

 

“നാളെ നമുക്ക് വർഷയുടെ വീട്ടിൽ പോയി അവളുടെ അമ്മയോട് സംസാരിക്കാം……. മനുവിനെയും അക്കുവിനെയും കൂട്ടാം…. എന്താ നിന്റെ അഭിപ്രായം……”

“അച്ഛനെന്തു തീരുമാനിച്ചാലും എനിക്ക് സമ്മതമാണ്…..”ആദി വർഷയെ നോക്കിയാണ് പറഞ്ഞത്…..

“ശരി അപ്പോൾ അങ്ങനെ തീരുമാനിക്കാം……… മോൻ അവരുടെ അടുത്തേക്ക് ചെന്നിരിക്ക്……. ഞാനൊന്നു കിടക്കട്ടെ…….” ശേഖരൻ എഴുന്നേറ്റു അകത്തേക്ക് പോയി…

ആകാശിന്റെ മടിയിൽ ആദർശ് കിടക്കുന്നുണ്ട്…ആകാശ് മനുവിന്റെ തോളിൽ ചാരിയാണ് ഇരിക്കുന്നത് …….തൊട്ടടുത്ത് അച്ചുവും വർഷയും ശിവാനിയുമുണ്ട്…..ആദർശ് കോളേജിലെ ഓരോ കാര്യങ്ങൾ പറയുന്നുണ്ട് മറ്റുള്ളവർ അതുംകേട്ട് ചിരിച്ചു കൊണ്ടിരിക്കയാണ്……ശിവാനി ഇടയ്ക്ക് ആദർശിനെ കളിയാക്കുന്നുമുണ്ട്…. ആദി പതിയെ എഴുന്നേറ്റ് അവർക്കരികിൽ പോയി…വർഷയുടെ നേരെയിരുന്നു………

“ആദിയേട്ടാ……ഇവന്റെ വീരസാഹസിക കഥകളിൽ നിന്ന് ഞങ്ങളെ ഒന്നു രക്ഷിക്കൂ..പ്ലീസ്‌”ശിവാനി പറയുന്നത് കേട്ടു ആദർശ് അവളെ ദേഷ്യത്തോടെ നോക്കി……

“നീ പോടീ…ഞാനെന്റെ ഏട്ടൻമാരോടാ പറയുന്നത്…..നിനക്ക് കേൾക്കണ്ടെങ്കിൽ ..നിന്റെ വീട്ടിൽ പൊക്കോ….”

“നീ പോടാ…പട്ടി…….”

“ടീ….നിന്നെ ഞാൻ ….”ആദർശ് അവളെ അടിക്കാനായി ഓടിച്ചു…..

“ഇവരു രണ്ടുപേരും പ്രേമത്തിലാണെന്ന് പറയുന്നതൊക്കെ വെറുതെയാ….എപ്പൊ നോക്കിയാലും അടിയാ…..”ആകാശ് തല്ല് പിടിച്ച് പിണങ്ങി നിൽക്കുന്ന ആദർശിനെയും ശിവാനിയെയും നോക്കി പറഞ്ഞു……..വർഷ അവരെ നോക്കി ചിരിച്ചു കൊണ്ട് തിരിഞ്ഞതും തന്നെത്തന്നെ നോക്കിയിരിക്കുന്ന ആദിയെ കണ്ട് അവൾക്ക് വല്ലായ്മ തോന്നി……

“വർഷേ……ഒന്നുവരുമോ…എനിക്കൊന്നു സംസാരിക്കണം….”ആദി ചോദിച്ചത് കേട്ട് ചിരിച്ചു കൊണ്ടിരുന്ന മുഖങ്ങൾ പെട്ടെന്ന് മാറി ഒന്നും മനസ്സിലാവാതെ എല്ലാവരും നോക്കി…. ആകാശ് സംശയത്തോടെ ആദിയെ നോക്കി.. ആദി വർഷയോട് അങ്ങനെ മിണ്ടാറില്ലായിരുന്നു

“എല്ലാവരും എന്താ ഇങ്ങനെ നോക്കുന്നത്….. വർഷയോട് സംസാരിക്കണം എന്ന് പറഞ്ഞതിനാണോ……മ്……വർഷ വരുന്നില്ലേ…..”ആദി പിന്നെയും ചോദിക്കുന്നത് കേട്ട് വർഷ ആകാശിന്റെ മുഖത്തേക്ക് നോക്കി.. ആകാശ് അവളോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു……

ആദി എഴുന്നേറ്റു ഗാർഡനിലുള്ള സിമന്റ് ബെഞ്ചിൽ പോയിരുന്നു….. വർഷ ആകാശിനെ ഒന്നു കൂടി നോക്കിയ ശേഷം ആദിയുടെ അടുത്തേക്ക് പോയി……

“മനൂ….ആദിയേട്ടൻ നമ്മുടെ കാര്യം അറിഞ്ഞെന്ന് തോന്നുന്നു…. അത് ചോദിക്കാനാവും വർഷയെ വിളിച്ചത്…… ആദിയേട്ടനോട് നേരത്തെ പറയേണ്ടതായിരുന്നു”ആകാശ് വിഷമത്തോടെ പറഞ്ഞു……

“എന്നായാലും അറിയേണ്ടതല്ലേ അക്കൂ….. ആദിയേട്ടൻ എതിരൊന്നും പറയില്ല……”മനു ആകാശിനെ ആശ്വസിപ്പിച്ചു…..

“ഇത് അതൊന്നുമല്ല….ആദിയേട്ടന്റെ മുഖത്ത് ദേഷ്യമൊന്നുമില്ലലോ……എന്തോ…അടുത്ത പണി വരാൻ പോണെന്നാ എനിക്ക് തോന്നുന്നത്.”അച്ചു അവളുടെ സംശയം പങ്ക് വച്ചു…….

“ആദിയേട്ടൻ വർഷയെ പ്രൊപ്പോസ് ചെയ്യാൻ പോകുന്നതെന്നാ എനിക്ക് തോന്നുന്നത്……..”, ആദർശ് പറഞ്ഞത് കേട്ട് ആകാശ് ഞെട്ടി അവനെ നോക്കി…

“ഇവന് വട്ടാ…അക്കുച്ചേട്ടൻ ടെൻഷനടിക്കണ്ട.. വേറെന്തെങ്കിലും ആവും…..”ശിവാനി അവനെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു….

വർഷ നിന്ന് പരുങ്ങുന്നത് കണ്ട് ആദി ചിരിച്ചു..

“പേടിക്കാതെ ഇവിടെ വന്നിരിക്ക് വർഷാ……”, വർഷ സിമന്റ് ബെഞ്ചിൽ ആദിയുടെ ഒരു സൈഡിലായിരുന്നു…..

“തന്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു….” ആദി വർഷയുടെ നേർക്ക് ഒന്നു ചെരിഞ്ഞിരുന്നു

“കുഴപ്പമില്ല…… “വർഷ വളരെ നേർത്ത ശബ്ദത്തിൽ പറഞ്ഞു….

“തന്റെ ഫീസിന്റെ കാര്യമൊക്കെ നോക്കിയിരുന്നത് അക്കുവാണ് …..അവൻ എല്ലാം ചെയ്യാറില്ലേ….”

“മമ്….”

“തനിക്ക് അമ്മ മാത്രമല്ലേ ഉള്ളത്…ഒരു ചേട്ടനുണ്ടായിരുന്നത് കുഞ്ഞിലെ നഷ്ടപ്പെട്ടു പോയി അല്ലേ……” ചേട്ടനെക്കുറിച്ച് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു ….അവള് തിരിഞ്ഞ് മനുവിനെ നോക്കി…

വർഷ നോക്കുന്നത് കണ്ട് മനു ഒരു പുരികമുയർത്തി എന്താണെന്ന് ചോദിച്ചു…… ഒന്നുമില്ലെന്ന് തലയാട്ടി അവൾ ആദിയുടെ നേർ ക്ക് തന്നെ തിരിഞ്ഞിരുന്നു…… ചേട്ടനെക്കുറിച്ച് പറഞ്ഞപ്പോൾ അവൾക്ക് വിഷമമായെന്ന് ആദിക്ക് മനസ്സിലായി……

“അതേയ്…ആദിയേട്ടൻ മനുവേട്ടനെക്കുറിച്ച് ആണ് ചോദിക്കുന്നതെന്ന് തോന്നുന്നു….. വർഷ മനുവേട്ടനെയല്ലേ നോക്കിയത്……”

“നീയൊന്നു മിണ്ടാതിരുന്നെ ആദർശേ…അവര് പറയുന്നത് കേൾക്കാൻ പറ്റുമോന്ന് നോക്കട്ടെ…”ആകാശ് അവരിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു…….

“തനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമായിരുന്നല്ലേ…” ആദി ചോദിച്ചത് കേട്ട് വർഷ മുഖമുയർത്തി ആദിയെ നോക്കി….

“എനിക്ക് ചേട്ടനെ കണ്ട ഓർമയില്ല…..അമ്മ പറഞ്ഞു മാത്രമേ എനിക്കറിയൂ…..പക്ഷെ ഒരുപാട് ഇഷ്ടമാണ്……എന്റെ ജീവനാണ് എന്റെ ഏട്ടൻ…..ഞാനും അമ്മയും ഇപ്പോഴും ഏട്ടനു വേണ്ടി കാത്തിരിക്കുന്നുണ്ട്……” വർഷ കരഞ്ഞു പോയിരുന്നു…….

വർഷ കരയുന്നത് കണ്ട് ആകാശ് ചാടിയെണീറ്റു അവർക്കരികിൽ ഓടിയെത്തി….

“എന്താ വർഷാ……എന്താ നീ കരയുന്നത്…. എന്താ ആദിയേട്ടൻ പറഞ്ഞത്….”ആകാശ് വേവലാതിയോടെ ചോദിച്ചു……

“ഒന്നുമില്ല അക്കൂ…ഞാൻ വർഷയുടെ ചേട്ടനെ ക്കുറിച്ച് ചോദിച്ചതാ….അപ്പോഴേക്കും ആള് കരയാൻ തുടങ്ങി…..”ആദി ടെൻഷനോടെ പറഞ്ഞു…… എല്ലാവരും അവർക്കരികിൽ എത്തിയിരുന്നു….. അച്ചു വർഷയെ അടുത്തിരുന്നു ആശ്വസിപ്പിച്ചു. ആകാശിന് അവളെ നെഞ്ചോടു ചേർത്ത് നിർത്താൻ തോന്നിയെങ്കിലും ആദി നിൽക്കുന്ന കാരണം അവന് ഒന്നും ചെയ്യാൻ പറ്റിയില്ല…… പിറ്റേന്നു ഹോസ്റ്റലിൽ പോകാനുള്ളതു കാരണം വർഷ നേരത്തെ തിരിച്ചു പോയി….ശിവാനിയും വർഷയുടെ കൂടെ പോയി…..

ഭക്ഷണം കഴിച്ചു എല്ലാവരും ഒരുമിച്ച് ഹാളിൽ ഇരുന്നു…. ആദർശും അച്ചുവും ദേവകിയുടെ മടിയിൽ കിടന്നു….ശേഖരനും ആദിയും സോഫയിലിരുന്നു….മനുവും ആകാശും ദേവകിയുടെ തൊട്ടടുത്തായിരുന്നു………

ദേവകി ആദർശിന്റെ തലമുടിയിൽ മസാജ് ചെയ്തു കൊടുക്കുന്നുണ്ട്..ഇടയ്ക്കിടെ അച്ചു ദേവകിയുടെ കൈ പിടിച്ചു അവളുടെ തലയിലും വയ്ക്കുന്നുണ്ട്…….. മനു അതു തന്നെ നോക്കിയിരുന്നു… ‘അമ്മയുടെ വാത്സല്യം അനുഭവിക്കാനും വേണം ഒരു യോഗം……’അവൻ മനസ്സിൽ ചിന്തിച്ചു… അമ്മയെന്ന ആഗ്രഹം തോന്നുമ്പോൾ സുമതി ചേച്ചിയെ അമ്മേയെന്ന് നിശബ്ദമായി വിളിച്ചത് അവന് ഓർമ വന്നു…ആ ഓർമയിൽ അവന്റെ കണ്ണ് നിറഞ്ഞു…..ദേവകിയുടെ കൈകൾ അവന്റെ തോളിൽ പതിഞ്ഞപ്പോളാണ് അവൻ ഓർമകളിൽ നിന്നുണർന്നത്…..ദേവകി ആദർശിനെ എഴുന്നേൽപ്പിച്ചു മനുവിനെ പിടിച്ച് തന്റെ മടിയിലേക്ക് കിടത്തി…..മനുവിന് സന്തോഷം സഹിക്കാൻ പറ്റിയില്ല…… അവൻ ദേവകിയുടെ മടിയിൽ കിടന്ന് മുഖം പൊത്തി കരഞ്ഞു…..അവൻ കരയുന്നത് കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു…അച്ചു അവന്റെ തലയിൽ തലോടി…. മനു കരയുന്നത് കണ്ട് ദേവകിയും കരഞ്ഞു പോയി…. ശേഖരൻ എഴുന്നേറ്റു വന്നു അവന്റെ അടുത്തിരുന്നു……

“മോനെ…നിന്റെയും അച്ഛനും അമ്മയുമല്ലേ നമ്മൾ …….എനിക്ക് നാലല്ല അഞ്ച് മക്കളാണ്… മനൂ…..മോനെ….കരയരുത്… നീ കരയുന്നത് കണ്ടിട്ട് എല്ലാവർക്കും വിഷമമായി….”ശേഖരൻ പറഞ്ഞത് കേട്ട് മനു കണ്ണു തുടച്ചു ശേഖരനെ നോക്കി പുഞ്ചിരിച്ചു….വേദന നിറഞ്ഞ ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു അവൻ അനുഭവിച്ച യാതനകൾ………..

ആകാശ് റൂമിലേക്ക് പോകാനായി മുകളിലേക്ക് പോകാൻ തുടങ്ങുമ്പോളാണ് ശേഖരൻ വിളിച്ചത്.

“എന്താ അച്ഛാ…..”

“നാളെ മനു അവരെ ഹോസ്റ്റലിൽ വിട്ട് വന്നിട്ട് നമുക്കു ഒരിടം വരെ പോണം….മനുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്….”

“ശരി അച്ഛാ….”

അവൻ ഗുഡ്നെറ്റും പറഞ്ഞു മുകളിലേക്ക് കയറിപ്പോയി…റൂമിലേക്ക് മൊബൈലും നോക്കി നടന്നപ്പോളാണ് അച്ചു ചിരിച്ചു കൊണ്ട് ഓടി വന്ന് ദേഹത്തിടിച്ചത്….അച്ചുവിന് പുറകെ പാഞ്ഞു വന്ന മനു ആകാശിനെ കണ്ട് പിടിച്ചു കെട്ടിയത് പോലെ നിന്നു….

“എന്റെ ദൈവമേ…..ഇവർക്കിത് തന്നെ പണി…വിവാഹം കഴിക്കാത്ത മൂന്ന് ചെറുപ്പക്കാരുള്ള വീടാണിതെന്ന് രണ്ടാൾക്കും ഓർമ വേണം….അവരുടെ ഒരു റൊമാൻസ്..”

മനു അവനെ നോക്കി ചമ്മിയ ചിരിച്ചു….. അച്ചു അക്കുവിനെ കൊഞ്ഞനം കുത്തി കാണിച്ചു…. അക്കു മനുവിനെ കളിയാക്കിയതു പോലെ തലയാട്ടി കാണിച്ച് അകത്തേക്ക് കയറിപ്പോയി… അക്കു മുറിയിലേക്ക് കയറിയതും മനു അച്ചുവിന്റെ നേരെ തിരിഞ്ഞു….. മീശ പിരിച്ചു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു വന്നു……

“മനുവേട്ടാ…. വേണ്ടാ….വേണ്ടാ…അടുത്ത് വരണ്ടാ……..”അച്ചു തിരിഞ്ഞു ഓടാൻ നോക്കിയതും മനു അവളെ തൂക്കിയെടുത്ത് തോളത്തിട്ട് മുറിയിലേക്ക് നടന്നു……

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

അമ്മ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി വർഷ അടുത്ത റൂമിലേക്ക്‌ നടന്നു…..ജനലരികിൽ ആകാശിന് വേണ്ടി കാത്തിരുന്നു…കുറച്ചു സമയം കഴിഞ്ഞപ്പോൾ ജനലിൽ മുട്ടുന്ന ശബ്ദം കേട്ട് അവൾ ഓടിപ്പോയി ജനൽ തുറന്നു.

“പെട്ടെന്ന് വാതിൽ തുറക്കെടീ…..”ആകാശ് പറഞ്ഞു കൊണ്ടു ജനൽ അടച്ച ശേഷം പുറകിലേക്ക് പോയി….വർഷ ഓടിച്ചെന്ന് പുറകുവശത്തെ വാതിൽ തുറന്നു…… ഓടി അകത്തേക്ക് കയറിയ ആകാശ് വർഷയെ കെട്ടിപ്പിടിച്ചു……

“നീ കരയുന്നത് കണ്ടിട്ട് ഒന്നു ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നെഞ്ചു നീറിയിരിക്കയായിരുന്നു പെണ്ണെ ഞാൻ…..” വർഷ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു…..കുറച്ചു സമയം അവർ അങ്ങനെ നിന്നു….വർഷ പുഞ്ചിരിയോടെ ആകാശിൽ നിന്ന് അകന്നു മാറി…..

“എന്താ ആദിയേട്ടൻ നിന്നോടു ചോദിച്ചത്….”

“ഒന്നുമില്ല അക്കുച്ചേട്ടാ….എന്റെ കാര്യങ്ങളെല്ലാം ചോദിച്ചു… നമ്മുടെ കാര്യം അറിഞ്ഞെന്നാ തോന്നുന്നത്…..”വർഷ പരിഭ്രമത്തോടെ പറഞ്ഞു…

“എന്നായാലും അറിയേണ്ടതല്ലേ….അത് ഞാൻ നോക്കിക്കോളാം….എന്നാൽ ഞാൻ പൊയ്ക്കോട്ടെ വീട്ടിൽ ഒരു സിസിടിവി ക്യാമറ വന്നിട്ടുണ്ട്……നിന്റെ മനുവേട്ടൻ….വന്നത് പറഞ്ഞില്ലെങ്കിലും ഞാൻ വീട്ടിൽ തിരിച്ചെത്താതെ ആള് ഉറങ്ങില്ല….ഇത്രയേറെ കരുതലും സ്നേഹവുമുള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല വർഷാ…… എന്റെ അച്ചു എന്തോ പുണ്യം ചെയ്തിട്ടുണ്ട് മനുവിനെ കിട്ടാൻ……”

“ശരിയാ…അക്കുച്ചേട്ടാ…എനിക്കും തോന്നിയിട്ടുണ്ട്…… എന്നാൽ പൊക്കോളു…വൈകിക്കണ്ട……”,ആകാശ് പോകാനായി തിരിഞ്ഞിട്ട് എന്തോ ഓർത്ത പോലെ തിരിഞ്ഞു നിന്നു…..

“അതേയ്…. ഒന്നുമില്ലേ….കഷ്ടപ്പെട്ട് ഇതുവരെ വന്നതല്ലേ…….”കുസൃതിയോടെ അവൻ പറഞ്ഞതു കേട്ടു വർഷ മുഖം കൂർപ്പിച്ച് അവനെ നോക്കി……

“ഒന്നുമില്ല…. സാറ് പോകാൻ നോക്ക്……”

ആകാശ് ഒരു ദീർഘനിശ്വാസം വിട്ട് വർഷയെ നിരാശയോടെ നോക്കി പുറത്തേക്ക് നടന്നു….

പിറ്റേന്ന് അച്ചുവിനെയും വർഷയെയു ഹോസ്റ്റലിൽ വിട്ട് വന്നതിനു ശേഷം മനുവും ആകാശും ആദിയും ശേഖരനും ഒരുമിച്ചു പുറത്തേക്ക് പോയി…..ആദിയാണ് വണ്ടി ഓടിച്ചിരുന്നത്…. വണ്ടി വർഷയുടെ വീട്ടിൽ നിർത്തിയപ്പോൾ ആകാശിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….. മനു അവന്റെ തോളിൽ തട്ടി അവനെ നോക്കി ചിരിച്ചു….. ശേഖരനും ആദിയും ഉമ്മറത്തേക്ക് കയറിയിരുന്നു……മനുവും ആകാശും മുറ്റത്ത്‌ തന്നെ നിന്നു….

“അക്കൂ…..നിന്റെ കാര്യം ഓകെയായി……സമാധാനമായില്ലേ……”മനു സന്തോഷത്തോടെ പറഞ്ഞു…..

“ഇത്രയും വലിയ സർപ്രൈസ് ആദിയേട്ടൻ എനിക്ക് തരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാൻ…… വാ നമുക്കു നോക്കാം…..”

 ഇരുപത്തിമൂനാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 23

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *