നിന്റെ മാത്രം സ്വന്തം ഭാഗം 24

ഇരുപത്തിമൂനാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 23

ഭാഗം 24

പതിവ് പോലെ ജനലിലെ മുട്ട് കേട്ട് വർഷ ജനൽ തുറന്നു……ആകാശിന്റെ മുഖത്തെ പുതിയ വെളിച്ചവും കണ്ണുകളിലെ തിളക്കവും വർഷയുടെ മനസ്സിൽ സന്തോഷം നിറച്ചു………

എന്നാലും ഗൗരവം നടിച്ച് ആകാശിനെ ദേഷ്യ ഭാവത്തിൽ അവൾ നോക്കി…..

“മ്മ്..എന്താ ഇങ്ങോട്ട് വന്നെ…”മുഖത്ത് ദേഷ്യമാണെങ്കിലും കണ്ണുകളിൽ നാണം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു..

“എന്റെ ചക്കര പോയി വാതിൽ തുറന്നെ…ചേട്ടൻ അകത്തേക്ക് കയറട്ടെ…എന്നിട്ട് പറഞ്ഞാൽ പോരെ….”ആകാശ് കുസൃതിയോടെ തല ചെരിച്ച് അവളെ നോക്കി…..

“വേണ്ട…എന്നെ വേണ്ടാന്ന് പറഞ്ഞതല്ലേ… എനിക്ക് എത്ര വേദനിച്ചെന്നറിയോ…” അറിയാതെ പറഞ്ഞുപോയതാണെങ്കിലും തന്റെ വാക്കുകൾ അവളെ ഒരുപാട് വേദനിപ്പിച്ചെന്ന് അവന് മനസ്സിലായി……

“എന്റെ പൊന്നല്ലേ…..അറിയാതെ പറഞ്ഞു പോയതാ….ഞാൻ വേണേൽ നിന്റെ കാല് പിടിച്ചു മാപ്പ് പറയാം….”ആകാശ് പറഞ്ഞതു കേട്ട് വർഷ അവനെ ചുണ്ടു കൂർപ്പിച്ചൊന്നു നോക്കി……

“എടീ…ഇങ്ങനെ നോക്കല്ലടീ….ഓരോ ദിവസവും മതിലുചാടി വരുമ്പോൾ എന്റെ മനസ്സിനെ എങ്ങനെ നിയന്ത്രിച്ച് തിരികെ പോണതെന്ന് എനിക്ക് മാത്രമേ അറിയൂ….നീയെന്നെ

പരീക്ഷിക്കരുത്….”ആകാശ് നിരാശയോടെ പറയുന്നത് കേട്ട് വർഷയ്ക്ക് ചിരി വന്നു…..

ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ അവളുടെ മുഖത്തെ ഭംഗി കൂട്ടി…നിലാവിന്റെ വെളിച്ചത്തിൽ അവളുടെ അഴിഞ്ഞു കിടക്കുന്ന നീളൻ മുടി സ്വർണനിറത്തിൽ തിളങ്ങി…..

ആകാശ് അവളെത്തന്നെ സ്വയം മറന്ന് നോക്കി നിന്നു…..അവളുടെ കുസൃതിച്ചിരിയും പൂവിതൾ പോലെയുള്ള ചുണ്ടുകളും അവനിലെ കാമുകനെ ഉണർത്തി…….

“ഞാൻ പോട്ടെ വർഷേ…നീ വാതില് തുറക്കണ്ട. ഇനി നിന്നാൽ ശരിയാകില്ല…..”അവന്റെ മുഖത്ത് പരിഭ്രമം കണ്ട് വർഷ ഒന്നും മനസ്സിലാവാതെ മുഖം കൂർപ്പിച്ച് അവനെ നോക്കി നിന്നു…

“എന്താ…..പിണങ്ങിപ്പോകുന്നതാണോ….”

“ഇല്ല പെണ്ണെ….ഇന്ന് ഞാൻ അകത്ത് കയറുന്നില്ല ..നീ പോയി കിടന്നോ….നാളെ കാണാം……”ആകാശ് ഒരു നിരാശയോടെ പറഞ്ഞു…..

‘മനുഷ്യന്റെ കൺട്രോള് കളയാനായിട്ട് ജനലിലും പിടിച്ചു നിന്നോളും….’അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് വർഷയെ നോക്കി…… അവളിപ്പോഴും അവന്റെ മുഖത്തെ മാറ്റങ്ങൾ നോക്കി നിൽക്കയായിരുന്നു……

“എന്നാൽ ഞാൻ പോട്ടേടീ…….നാളെ നീ അങ്ങോട്ട് വാ……ഞാനിന്ന് അകത്ത് കയറിയാൽ എന്തെങ്കിലും നടക്കും……”അവന്റെ വശ്യതയോടെയുള്ള നോട്ടം കണ്ട് അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു തുടുത്തു….. ആകാശ് അവളുടെ കൈകൾ കൈയിലെടുത്ത് അവയിൽ മൃദുവായി ചുംബിച്ചു……….

“ഞാൻ പറഞ്ഞത് നിനക്ക് വേദനിച്ചെന്ന് എനിക്ക് നന്നായറിയാം…അന്ന് ഞാനനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയൂ….ആദിയേട്ടനെ നഷ്ടപ്പെടുത്തരുതെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഭ്രാന്ത് പിടിച്ചു പോയി…..അതാണ്‌ നിന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്…..സോറി…..”

വർഷ ജനലഴികളിൽ കൂടി അവന്റെ ചുണ്ടിൽ കൈവച്ചു വിലക്കി……

“എന്നോട് സോറിയൊന്നും പറയല്ലേ ഏട്ടാ…… മനുവേട്ടൻ വിളിച്ചു എല്ലാം പറഞ്ഞിരുന്നു…”

അവൻ ചുണ്ടിൽ വച്ചിരിക്കുന്ന അവളുടെ വിരലുകളിൽ അവൻ മൃദുവായി ഉമ്മ വച്ചു…അവളൊന്ന് പിടഞ്ഞു കൊണ്ട് കൈ എടുത്ത് മാറ്റി..അവന്റെ തീഷ്ണമായ നോട്ടം നേരിടാനാവാതെ വർഷ തലകുനിച്ച് നിന്നു…..

“അല്ലെങ്കിലെ വാതില് തുറന്നേക്ക് ഞാനേ.. കുറച്ച് കഴിഞ്ഞ് പോകാം….”അവളെ അടിമുടി നോക്കി വഷളൻ ചിരിയോടെ നിൽക്കുന്ന ആകാശിനെ കണ്ട് വർഷ പെട്ടെന്ന് ജനലടച്ചു…..

അടഞ്ഞു കിടക്കുന്ന ജനലിൽ നോക്കിയൊന്നു പുഞ്ചിരിച്ച ശേഷം ആകാശ് വീട്ടിലേക്ക് പോയി……….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അടുത്ത ആഴ്ച മനുവിന് എക്സാം ആയതിനാൽ അച്ചു ഹോസ്റ്റലിൽ പോയില്ല….. ഓരോ ദിവസവും എക്സാം ഏഴുതിയിട്ട് വരുന്ന മനുവിനെയും നോക്കി ഒരു അമ്മയുടെ കരുതലോടെയും

ടെൻഷനോടെയും അച്ചു കാത്തിരുന്നു… എന്നാലും മനുവിന്റെ കഴിവിൽ അവൾക്ക് വിശ്വാസമായിരുന്നു……അവരുടെ ഓരോ ദിവസവും സന്തോഷത്തോടെ കടന്നു

പോയി……..വർഷ വീട്ടിൽത്തന്നെ ഉള്ളതുകൊണ്ട് ആകാശിന് പിന്നെ മതിലു ചാടേണ്ടി വന്നില്ല…..

എക്സാം കഴിഞ്ഞ് മനു എൻഗേജ്മെന്റിന്റെ കാര്യങ്ങൾക്കായി ഓടി നടന്നു…..ആദിയും മനുവും കൂടിയാണ് എൻഗേജ്മെന്റിന്റെ കാര്യം നോക്കിയിരുന്നത്……..ഡ്രസ്സെടുക്കലും മറ്റു കാര്യങ്ങളുമായി അച്ചുവും ബിസിയായിരുന്നു……

ആകാശിന്റെ എൻഗേജ്മെന്റിന്റെ തലേദിവസം ബന്ധുക്കളെല്ലാം എത്തിയിരുന്നു…എന്നാൽ സഹദേവനെയും സുദർശനെയും സുഭദ്രയെയും ശേഖരൻ ഒഴിവാക്കി…….ശിവാനിയും ഫാമിലിയും തലേദിവസം രാവിലെ തന്നെ എത്തിയിരുന്നു….

രാവിലെ തുടങ്ങി ഓരോ ആവശ്യങ്ങൾക്കായി ഓടിനടന്ന് മനുവിന് വല്ലാതെ ക്ഷീണവും തലവേദനയും തോന്നി….. കുറച്ചു നേരം കിടക്കാനായി മുറിയിലേക്ക് പോയി……. കണ്ണടച്ചു

കിടക്കുമ്പോഴും തന്റെ നെഞ്ചിന്റെ ചൂടും പറ്റി ഉറങ്ങുന്ന അച്ചുവിന്റെ മുഖമായിരുന്നു അവന്റെ മനസ്സിൽ…….. ഓരോ നിമിഷവും തന്റെ മനസ്സ് അവൾക്ക് വേണ്ടി തുടിക്കയാണെന്ന് അവനോർത്തു…..

‘പെണ്ണുങ്ങളെല്ലാം കൂടി രാവിലെ പോയതാണല്ലോ ബ്യൂട്ടിപാർലറിലേക്ക്………. നീയില്ലാതെ പറ്റില്ല പെണ്ണെ………. എത്ര നേരമായി പോയിട്ട്….നിന്നെ കാണാഞ്ഞിട്ട് ശ്വാസം മുട്ടുന്നുണ്ടെനിക്ക്….’ മനുവിന് അവളുടെ ശബ്ദം കേൾക്കാതെ അസ്വസ്ഥത തോന്നി… അച്ചുവിന്റെ ഫോണിലേക്ക് അവൻ വിളിച്ചു നോക്കി,ഫോൺ സ്വിച്ച് ഓഫായിരുന്നു……

‘ഫോൺ രാവിലെ ചാർജ് ചെയ്യാൻ പറഞ്ഞിട്ട് കേൾക്കാതെ അതും കുത്തിക്കൊണ്ടിരുന്നു.. ഇപ്പോൾ ചാർജ് തീർന്നുകാണും…ആദർശ് കൂടെയുണ്ടല്ലോ അവനെ വിളിച്ചു നോക്കാം….’ ആദർശിനെ വിളിക്കാനായി ഫോണെടുത്തതും വാതിലിൽ ആരോ മുട്ടുന്നത് കേട്ടു..

‘അച്ചുവായിരിക്കും..’അവൻ മനസ്സിൽ പറഞ്ഞ് സന്തോഷത്തോടെ ഓടിപ്പോയി വാതിൽ തുറന്നു…തന്നെനോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ശിവയെ കണ്ട് അവന്റെ മനസ്സിൽ ഒരു ഞെട്ടൽ ഉണ്ടായെങ്കിലും അത് സമർത്ഥമായി മറച്ചു ഒരു പുഞ്ചിരി തിരികെ നൽകി ….

“മനു ഉറങ്ങുവാരുന്നോ…..ഞാൻ ശല്യം ചെയ്തു അല്ലേ….”ശിവ പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി…

“ഇല്ല…..ഒരു തലവേദന തോന്നിയപ്പോൾ വെറുതെയൊന്നു കിടന്നു….ശിവയ്ക്കിപ്പോൾ എങ്ങനെയുണ്ട്….ഹോസ്പിറ്റലിൽ നിന്ന് എപ്പോൾ പോന്നു…”

“ഇന്ന് ഡിസ്ചാർജായി മനൂ…..പിന്നെ വീട്ടിൽ അച്ഛനും ചേട്ടനും വന്നിട്ടുണ്ട് അതുകൊണ്ട് ഞാനിങ്ങോട്ട് പോന്നു ….. എനിക്കിനി അവരെ കാണണ്ട….ദുഷ്ടത്തരം മാത്രമേ രണ്ടിന്റെ മനസ്സിലുമുള്ളു….”ശിവ വേദനയോടെയും അനിഷ്ടത്തോടെയും പറഞ്ഞ് നിർത്തി….തന്നോട് സംസാരിക്കുന്നുണ്ടെങ്കിലും ശിവയുടെ കണ്ണുകൾ മുറിയിലാകെ പരതി നടക്കുന്നത് മനു കണ്ടിരുന്നു….അച്ചുവിനെയാണ് അവൻ നോക്കുന്നതെന്ന് മനുവിന് മനസ്സിലായി … മനുവിന് അത് ഇഷ്ടപ്പെട്ടില്ലെങ്കിലും അവൻ ക്ഷമയോടെ നിന്നു..

“എന്നാൽ ഞാൻ താഴേക്ക് ചെല്ലട്ടെ മനൂ…… അമ്മാവനെ ഒന്നു കാണണം..ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് ചോദിക്കണം…..”ശിവ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകാനിറങ്ങിയിട്ട് എന്തോ ഓർത്ത പോലെ തിരിഞ്ഞു നിന്നു…

“അച്ചുവിനെ കണ്ടില്ലല്ലോ….എവിടെപ്പോയി… അല്ലെങ്കിൽ മനുവിന്റെ പുറകെ തന്നെ കാണുമല്ലോ….”ശിവ കളിയാക്കിയതുപോലെ ചോദിച്ചു…..

“അച്ചു പുറത്തേക്ക് പോയി…”മനു ഒട്ടും താൽപര്യമില്ലാതെയാണ് മറുപടി പറഞ്ഞത് അത് ശിവയ്ക്ക് മനസ്സിലാവുകയും ചെയ്തു…

‘ഇല്ല മനൂ……ഇനി ശിവയ്ക്ക് അബദ്ധം പറ്റില്ല…. ഞാനിവിടുന്ന് പോകുന്നത് അച്ചുവിനെയും കൊണ്ടായിരിക്കും. ….അതും അച്ചുവിന്റെ പൂർണ്ണ സമ്മതത്തോടെ……’ശിവ മനുവിന്റെ മുഖത്തേക്ക് ഒരു പകയോടെ നോക്കി മനസ്സിൽ പറഞ്ഞു….

‘അച്ചുവിനെ നേടാമെന്ന നിന്റെ ആഗ്രഹം നടക്കില്ല ശിവാ…..അവളെന്റെ പ്രാണനാണ്…അവളെ എന്നിൽ നിന്നും അകറ്റാമെന്ന് സ്വപ്നം പോലും കാണണ്ട നീ….’

ശിവയുടെ മനസ്സ് വായിച്ചതു പോലെ മനുവിന്റെ മനസ്സും മന്ത്രിച്ചു…….. രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു.. ഒരു തരം വാശിയോടെ…….ശിവ പെട്ടെന്ന് മുഖത്ത് ചിരി

വരുത്തി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും അച്ചു താഴെ നിന്ന് ഓടി വരുന്നത് കണ്ടു…..അവളുടെ കുസൃതി നിറഞ്ഞ മുഖം കണ്ടപ്പോൾശിവയുടെ മനസ്സിൽ പ്രണയം

കുളിർമഴയായി പെയ്തിറങ്ങി… അച്ചു അടുത്തേക്ക് വന്നപ്പോൾ ശിവ സംസാരിക്കാനായി മുന്നോട്ടാഞ്ഞതും അച്ചു ശിവയെ ശ്രദ്ധിക്കാതെ മുറിയിലേക്ക് ഓടിക്കയറി മനുവിനെ കെട്ടിപ്പിടിച്ചു

മുഖം മുഴുവനും ഉമ്മകൾ കൊണ്ട് മൂടി……..ശിവ ഇതു കണ്ട് തറഞ്ഞ് നിന്നു…..

“സോറി മനുവേട്ടാ… ഫോൺ ചാർജില്ലായിരുന്നു.. മനുവേട്ടനെ കാണാതെ ശ്വാസം മുട്ടിയാണ് ഞാൻ നിന്നത്……”അച്ചു കുറച്ച് കൊഞ്ചലോടെ പറഞ്ഞു…മനു പുഞ്ചിരിയോടെ അവളെ

ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു….അവളെ കാണാതിരിക്കുമ്പോൾ മനുവിനുണ്ടാകുന്ന വിഷമം അവൾക്കറിയാമായിരുന്നു…

“സാരമില്ല……നീ തന്ന ഉമ്മകൾ മതി എന്റെ പിണക്കം മാറ്റാൻ…”കള്ളച്ചിരിയോടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി… രണ്ടുപേരുടെയും കണ്ണുകൾ കോർത്തു…. ശിവ വാതിലിന് പുറത്ത് എല്ലാം കാണുന്നുണ്ടെന്ന് അച്ചു ശ്രദ്ധിച്ചില്ല..

അച്ചു മനുവിന്റെ ഷർട്ടിൽ പിടിച്ച് അടുത്തേക്ക് വലിച്ച് അവന്റെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു…മനുവും ആ ചുംബനത്തിൽ ചേർന്നു നിന്നുകൊണ്ട് ഒരു കൈ കൊണ്ട് വാതിൽ

വലിച്ചടച്ചു…തന്റെ മുന്നിൽ വാതിൽ അടയുന്ന ശബ്ദത്തിനൊപ്പം ശിവ കണ്ണുകൾ മുറുകെ അടച്ചു തുറന്നു…അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. മുഖം ദേഷ്യത്താൽ

ചുവന്നിരുന്നു….താഴേക്കിറങ്ങുമ്പോൾ അവന്റെ കാലുകൾ ഇടറിയിരുന്നു…. അച്ചുവും മനുവും ചേർന്ന് നിന്ന് ചുംബിക്കുന്ന കാഴ്ച പിന്നെയും പിന്നെയും അവന്റെ കണ്ണിൽ തെളിഞ്ഞു വന്നു….

രാവിലെ വർഷയെ ഒരുക്കിയ ശേഷം റെഡിയാവാനായി അച്ചു മുറിയിലേക്ക് വന്നു… മനുവിനെ രാവിലെത്തന്നെ റെഡിയാക്കി താഴേക്ക് വിട്ടിരുന്നു…. നിശ്ചയത്തിന് വേണ്ടി എടുത്ത ഡ്രസ്സ്

ഇടാനായി എടുത്തപ്പോളാണ് റ്റേബിളിലിരിക്കുന്ന പേപ്പർ അവൾ കണ്ടത്….അവളത് കൈയ്യിലെടുത്തു…..

‘കട്ടിലിൽ ഞാനൊരു കവർ വച്ചിട്ടുണ്ട്… അതിൽ ഒരു സാരിയാണ്… നീ അതുടുത്ത് വേണം താഴേക്ക് വരാൻ…….. “” നിന്റെ മാത്രം സ്വന്തം..മനു””

അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അവൾ കട്ടിലിരുന്ന കവറെടുത്ത് തുറന്ന് നോക്കി..ഒരു ചുവന്ന പട്ടുസാരി…..

ഹാളിൽ വച്ചായിരുന്നു ചടങ്ങ് നടത്തിയത്… ആകാശും വർഷയും കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിനുത്ത് ഇരുന്നു…. അച്ചു വർഷയുടെ അടുത്തായി നിന്നു ..ചുവന്ന സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു…വർഷ അവളെ നോക്കി സൂപ്പർ എന്ന് കാണിച്ചു… മറ്റുള്ളവരും അച്ചുവിനോട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു…ശിവയുടെ കണ്ണുകൾ അച്ചുവിന്റെ മേലെ ആയിരുന്നു….എന്നാൽ മനു അച്ചുവിനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല… അവൻ മറ്റു പണികളിലായിരുന്നു…അച്ചു അതുകൊണ്ട് മുഖം വീർപ്പിച്ചാണ് നിന്നത്……..

ആദി പേരെഴുതിയ മോതിരം ആകാശിനും വർഷയ്ക്കും കൊടുത്തു… അവർ പരസ്പരം മോതിരമിട്ടു….തങ്ങളുടെ പ്രണയസാഫല്യത്തിന്റെ നിർവൃതിയിൽ രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു……. മോതിരം മാറൽ കഴിഞ്ഞു അവർ എഴുന്നേറ്റു… പെട്ടെന്ന് ആദി മുന്നോട്ടു വന്ന് അവർക്ക് മുന്നിലായി നിന്നു…….

“മനുവും അച്ചുവും ഇവിടെ വന്നിരിക്കൂ….”

ആദി വിളിച്ചത് കേട്ട് ഒന്നും മനസ്സിലാവാതെ അവർ എല്ലാവരെയും നോക്കി നിന്നു…. വർഷ ചിരിച്ചു കൊണ്ട് മനുവിന്റെ അടുത്തേക്ക് പോയി അവന്റെ കൈയിൽ പിടിച്ചു വലിച്ചു

നിലവിളക്കിനടുത്തായി ഇരുത്തി..ആകാശ് അച്ചുവിനെയും മനുവിന്റെ അടുത്ത് കൊണ്ടിരുത്തി….ആദി അവരുടെ പേര് കൊത്തിയ മോതിരം രണ്ടു പേരുടെയും കൈയിൽ

കൊടുത്തു….നിറഞ്ഞ കണ്ണുകളോടെ മനു എല്ലാവരെയും നോക്കി…. ശേഖരൻ അവന്റെ അടുത്ത് വന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ചു…. അച്ചുവും മനുവും പരസ്പരം മോതിരം

ഇട്ടുകൊടുത്തു…മനു അച്ചുവിന്റെ നെറ്റിയിൽ നിറഞ്ഞ മനസ്സോടെ ചുംബിച്ചു….

ശിവയ്ക്ക് വീർപ്പുമുട്ടൽ തോന്നി…അവന്റെ മുഖം വലിഞ്ഞു മുറുകി.. ദേഷ്യം സഹിക്ക വയ്യാതെ അവൻ അകത്തേക്ക് പോയി…..

ആകാശിന്റെ കമ്പനി സ്റ്റാഫെല്ലാം വന്നിരുന്നു…. ബിസിനസിലെ പല സുഹൃത്തുക്കളും ഉണ്ടായിരുന്നു…. ആകാശ് മനുവിനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു..അച്ചു മനുവിന്റെ പുറകെ നടന്നിട്ടും ഒന്നു നോക്കി ചിരിച്ചതല്ലാതെ സാരിയെക്കുറിച്ച് അഭിപ്രായമൊന്നും മനു പറഞ്ഞില്ല അച്ചുവിനാകെ ദേഷ്യം വന്നു…..

വന്ന പെൺകുട്ടികളുടെ ശ്രദ്ധ മുഴുവനും മനുവിലായിരുന്നു..അവന്റെ കട്ടിമീശയും വെട്ടിയൊതുക്കിയ താടിയും വെള്ളാരം കണ്ണുകളും അസൂയയോടെ അവർ നോക്കി

നിന്നു…….കുറച്ചു പെൺകുട്ടികൾ മനുവിനെ പരിചയപ്പെടാൻ അടുത്ത് വന്നു …..മനു വളരെ സന്തോഷത്തോടെയാണ് അവരോട് സംസാരിച്ചത്…….അച്ചു മനുവിനെ ദേഷ്യത്തോടെ നോക്കി

നിന്നു മനു അവളുടെ മുഖത്തേക്ക് നോക്കാതെ അവരോട് ചിരിച്ചു സംസാരിച്ചു നിന്നു…അച്ചു ദേഷ്യത്തോടെ.. ആരോടും ഒന്നും മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി……

അച്ചു മുറിയിലേക്ക് കയറി കട്ടിലിലേക്ക് വീണു….സങ്കടം വന്ന് അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…..ആരോ വാതിലടച്ച് കുറ്റിയിടുന്ന ശബ്ദം കേട്ട് അച്ചു ചാടിയെണീറ്റു… തന്റെ നേർക്ക് പുഞ്ചിരിച്ചുകൊണ്ട് വരുന്ന മനുവിനെ കണ്ട് പരിഭവത്തോടെ അവൾ തിരിഞ്ഞു നിന്നു…..

“ചേട്ടന്റെ ചക്കര പിണങ്ങിയോ…….”അവൻ അവളുടെ പുറകിലായി വന്ന് നിന്ന് വയറിലൂടെ വട്ടം പിടിച്ചു തോളത്ത് മുഖമമർത്തി നിന്നു…. അച്ചുവിന് ഇക്കിളിയായെങ്കിലും മുഖത്തെ പരിഭവം മാഞ്ഞിരുന്നില്ല….

“പിണങ്ങല്ലേടീ…..നിന്നെ ഈ തിരക്കിനിടയിൽ നിന്ന് മുകളിലേക്ക് വരുത്താൻ വേറൊരു മാർഗവും കണ്ടില്ല…..സാരിയുടുത്ത് നിന്നെ കണ്ടപ്പോൾത്തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു ഉമ്മ

തരാൻ എന്റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു പെണ്ണെ…….. അതാണ് അരികിലേക്ക് വരാതെ മാറി നിന്നത്… മുഖത്തേക്ക് നോക്കാതിരിക്കുമ്പോൾ പിണങ്ങി ഇങ്ങോട്ട് വരുമെന്നും സൗകര്യമായി

നിന്നെയൊന്ന് അടുത്ത് കിട്ടുമെന്നും വിചാരിച്ചാ മിണ്ടാതിരുന്നത്….”മനുവിന്റെ വാക്കുകൾ അവളുടെ പരിഭവത്തെ മാറ്റിയിരുന്നു…….

“പിണക്കം മാറിയോ…….ഇല്ലെങ്കിൽ ഞാൻ താഴേക്ക് പോകും കേട്ടോ…..നേരത്തെ സംസാരിച്ച പെൺപിള്ളേരെല്ലാം എന്നെയും കാത്ത് താഴെ നിൽക്കുന്നുണ്ട്……” കൈയിൽ പിടിച്ച് ആഞ്ഞു കടിച്ചാണ് അച്ചു അതിന് മറുപടി കൊടുത്തത്……

“ടീ……കടിക്കല്ലേടീ….ആ….വേദനിക്കുന്നു……വിടെടീ…..നിന്നെ വിട്ട് ഞാനെവിടെ പോകാനാടീ……”മനു നിലവിളിച്ചിട്ടും അച്ചു വിട്ടില്ല………വേദന സഹിക്കാൻ വയ്യാതെ മനു

അവളെ ഇക്കിളിയിടാൻ തുടങ്ങി…. അച്ചു കടി നിർത്തി പിടഞ്ഞു മാറി…..മനുവിന്റെ കൈയിലുടക്കി സാരിത്തലപ്പ് അവളുടെ മാറിൽ നിന്ന് ഊർന്നു പോയി…..ഒരു നിമിഷം

രണ്ടുപേരും നിശബ്ദരായി…..മനുവിന്റെ നോട്ടത്തിന്റെ തീഷ്ണതയിൽ അച്ചു വിയർത്തു….അവൾക്ക് തന്റെ കൈയും കാലും തളർന്നു പോയെന്ന് തോന്നി….തന്റെ

ദേഹത്തേക്ക് ചേർന്ന് വരുന്ന മനുവിനെ വർദ്ധിച്ച ശ്വാസമിടിപ്പോടെ അവൾ സ്വീകരിച്ചു…….. മനു അവളെ ഇറുകെ പുണർന്നു…..മനുവിന്റെ ചുണ്ടുകളും കൈകളും അവളുടെ

ശരീരത്തിലൂടെ ഒഴുകി നടന്നു …..ഓരോ പ്രണയചുംബനത്തിലും അവൾ അവനെ മുറുകെ പിടിച്ചു……അത് അവന്റെ ആവേശം കൂട്ടിക്കൊണ്ടിരുന്നു…..അവളുടെ അധരങ്ങളിൽ ആഞ്ഞു

ചുംബിക്കുമ്പോൾ നിയന്ത്രിക്കാനാകാത്ത വിധം വികാരങ്ങൾ അവരെ കീഴ്പ്പെടുത്തിയിരുന്നു…അച്ചു സുഖമുള്ളൊരു ആലസ്യത്തിലായിരുന്നു….ഒരു ദീർഘ

ചുംബനത്തിൽ നിന്ന് മോചിപ്പിച്ച ശേഷം മനു അവളെ കൈകളിൽ കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തി അവളുടെ ദേഹത്തേക്ക് അമരാൻ തുടങ്ങിയതും വാതിലിൽ മുട്ട് കേട്ടു…. മനു ഞെട്ടലോടെ ചാടിയെണീറ്റു……

“സോറി അച്ചൂ……”മനു അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു…. അച്ചു അവനെ പുഞ്ചിരിയോടെ കെട്ടിപ്പിടിച്ചു…

“എന്റെ മനസ്സും ശരീരവും എന്നേ മനുവേട്ടന് ഞാൻ തന്നതാണ്… പിന്നെന്തിനാ ഈ ക്ഷമ ചോദിക്കൽ……എല്ലാം നേരെയായിട്ട് ശരീരം കൊണ്ടുള്ള ഒന്നാകൽ മതിയെന്ന് മനുവേട്ടനല്ലെ

തീരുമാനിച്ചെ…..”മനു അവളെ നിറഞ്ഞ മനസ്സോടെ ചേർത്ത് പിടിച്ചു…. വാതിലിൽ നിർത്താതെ മുട്ടുന്നതു കേട്ട് അച്ചു അവനിൽ നിന്ന് അടർന്നു മാറി…..അവളുടെ സാരി മുഴുവനും അഴിഞ്ഞ് പോയിരുന്നു…..

“മനുവേട്ടൻ പോയി വാതിലു തുറക്ക്…ഞാനൊന്നു ഡ്രസ്സ് മാറ്റിയിട്ട് വരാം…..” അച്ചു ഇടാനുള്ള ഡ്രസ്സുമെടുത്ത് ബാത്ത്‌റൂമിലേക്ക് പോയി……..

മനു വാതിൽ തുറക്കാനായി പോയി….വാതിൽ തുറന്നപ്പോൾ മുഖത്ത് പരിഭ്രമവുമായി നിൽക്കുന്ന ശിവയെകണ്ട് മനു സംശയത്തോടെ നോക്കി…. ശിവ അകത്തേക്ക് നോക്കുന്നത് കണ്ട് മനു വാതിലിന് പുറത്തേക്ക് കുറച്ച് ഇറങ്ങി നിന്ന് വാതിൽ ചാരിയിട്ടു….

“എന്താ…ശിവാ….എന്തിനാ വിളിച്ചെ…”മനുവിന്റെ ശബ്ദത്തിലും മുഖത്തും ചെറിയ ദേഷ്യം ഉണ്ടായിരുന്നു…..

“അത്…..അത് താഴെ എല്ലാവരും അന്വേഷിക്കുന്നുണ്ട്…..അച്ചുവിനെയും മനുവിനെയും….ഞാൻ വിളിക്കാൻ വന്നതാ…..” ശിവ പറയുന്നുണ്ടെങ്കിലും കണ്ണുകൾ ചാരിയിട്ടിരിക്കുന്ന വാതിലിന് മേലെയാണ്……

“ഞങ്ങള് വന്നേക്കാം… ശിവ പൊക്കോളു…..”മനു ശബ്ദം ഉയർത്തിയാണ് പറഞ്ഞത്…..ശിവയുടെ മുഖത്ത് ഒരു നിരാശ പടർന്നു…മനസ്സില്ലാമനസ്സോടെ അവൻ താഴേക്ക് പോയി……

അച്ചുവും മനുവും എത്തിയപ്പോൾ കല്യാണത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നുണ്ടായിരുന്നു……ആകാശ് മനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു……

“അളിയാ….കഴുത്തിൽ വച്ചിരിക്കുന്ന പൊട്ട് എടുത്തു കളയ് കേട്ടോ……”ആകാശ് ചെവിയിൽ പറഞ്ഞത് കേട്ട് മനു പെട്ടെന്ന് കഴുത്തിൽ പരതി നോക്കി…..ആകാശ് മനുവിന്റെ

കഴുത്തിൽ നിന്ന് പൊട്ടെടുത്ത് കൈയിലേക്ക് വച്ചു കൊടുത്തു….മനു ആകാശിനെ നോക്കി ചമ്മിയ ചിരി ചിരിച്ചു….

“ഈ ദിവസമെങ്കിലും എന്റെ പെങ്ങളെ വെറുതെ വിട്ടു കൂടെ അളിയാ….” മനു ആകാശിനെ കണ്ണുരുട്ടി കാണിച്ചു……

ഒരു മാസം കഴിയുമ്പോൾ കല്യാണം നടത്താമെന്ന് തീരുമാനിച്ച് എല്ലാവരും പിരിഞ്ഞു…..ശേഖരന് സന്തോഷമായെങ്കിലും ആദി അദ്ദേഹത്തിന്റെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിച്ചു… ശേഖരന്റെ മുഖത്തെ വിഷമം മനു ശ്രദ്ധിച്ചിരുന്നു… ആദിയെ ക്കുറിച്ചുള്ള ചിന്തയാണെന്നും അവന് മനസ്സിലായി……..വർഷയും അമ്മയും ഇവിടെ ത്തന്നെ താമസിച്ചാൽ മതിയെന്നും തീരുമാനമായി……

രാത്രി എല്ലാവരും കൂടി ഭക്ഷണം കഴിക്കാനിരുന്നു…ദേവകിയും കൗസല്യയും കൂടി വിളമ്പിക്കൊടുത്തു….ശേഖരൻ ക്ഷീണം തോന്നിയിട്ട് നേരത്തെ കഴിച്ച് കിടന്നു…. അച്ചുവിന്റെ വലതു സൈഡിൽ വർഷയാണ് ഇരുന്നത്…മനു ഫോൺ വന്നിട്ട് സംസാരിക്കാൻ കുറച്ചു മാറി നിന്നിരുന്നു…അച്ചുവിന്റെ ഇടത് സൈഡിലെ കസേര മനുവിനായി ഒഴിച്ചിട്ടിരുന്നു……മനു ഫോൺ നിർത്തിയിട്ട് കൈ കഴുകി അച്ചുവിനടുത്തേക്ക് വന്നതും ശിവ ഓടി വന്നു അച്ചുവിന്റെ അടുത്തായി ഇരുന്നു…….

അച്ചു ദയനീയമായി മനുവിന്റെ മുഖത്തേക്ക് നോക്കി…. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…. മനു അച്ചുവിന് എതിരെയുള്ള കസേരയിലിരുന്നു….ദേവകി മനുവിന് വിളമ്പി

കൊടുത്തു…ശിവ ഇതൊന്നും ശ്രദ്ധിക്കാതെ അച്ചുവിനെത്തന്നെ നോക്കിയിരിക്കയാണ്….. എല്ലാവർക്കും ശിവയുടെ പ്രവൃത്തിയിൽ ദേഷ്യം തോന്നി….എന്നാലും ആരും ഒന്നും

മിണ്ടിയില്ല…ആദി മനുവിനെ ഒന്നു പാളി നോക്കി.. അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾത്തന്നെ മനുവിന് അതിഷ്ടപ്പെട്ടില്ലെന്ന് ആദിക്ക് മനസ്സിലായി…

മനുവിന്റെ മുഖം കണ്ട് അച്ചുവിന് വിഷമമായി…. ശിവ കസേര കുറച്ചു കൂടി അച്ചുവിനടുത്തേക്ക് നീക്കിയിട്ടിരുന്നു…..ആകാശിന് ദേഷ്യം വന്ന് എഴുന്നേൽക്കാൻ തുടങ്ങിയതും വർഷ അവന്റെ കൈയിൽ പിടിച്ചു…. അച്ചുവിന് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നി…

“മനുവേട്ടാ എന്റെ കൈ വേദനിക്കുന്നു.. എനിക്ക് വാരിത്തരുമോ…..ഞാൻ അങ്ങോട്ട് വന്നിരിക്കാം……” അച്ചു പറഞ്ഞത് കേട്ട് എല്ലാവരുടെയും മുഖം വിടർന്നു.. മനുവിന്റെ

മുഖത്തെ ദേഷ്യം മാറി വാത്സല്യം നിറയുന്നത് ആദി കണ്ടു…..അവൾ എഴുന്നേറ്റ് മനുവിന്റെ അടുത്ത് പോയിരുന്നു…. മനു ചിരിച്ചു കൊണ്ട് ചോറ് ചെറിയ ഉരുളയാക്കി അവൾക്ക് വായിൽ

വച്ചു കൊടുത്തു……. ശിവ ദേഷ്യം കൊണ്ട് കഴിക്കാതെ എഴുന്നേറ്റു പോയി…ആദി ശിവ പോകുന്നത് നോക്കി സംശയത്തോടെയിരുന്നു…………

മനു ബാൽക്കണിയിൽ നിന്ന് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് താഴെ ഗാർഡനിൽ സിമന്റ് ബെഞ്ചിൽ ആലോചിച്ചിരിക്കുന്ന ആദിയെ കണ്ടത്….. മനു മുറിയിലേക്ക് കയറി അച്ചുവിനോട് പറഞ്ഞിട്ട് താഴേക്ക് പോയി……

മനു വരുന്നത് ദൂരെ നിന്ന് കണ്ടപ്പോൾത്തന്നെ ആദി നിറഞ്ഞ മിഴികൾ തുടച്ചു….മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു…. എന്നാൽ മനു അതു കണ്ടിരുന്നു….മനു ആദിയുടെ അടുത്തായി വന്നിരുന്നു…….

“ആദിയേട്ടാ…..നാളെ നമുക്കെല്ലാവർക്കും കൂടി ഒരിടം വരെ പോണം…..രാവിലെ തന്നെ പോകാം…..”

“എവിടേക്കാ….മനൂ…”

“അതു പറയില്ല… ആദിയേട്ടന് ഒരു സർപ്രൈസ്……. എന്താ വരില്ലേ….”മനു ആദിയെ ഒന്നു നോക്കി…. അവനൊന്നു പുഞ്ചിരിച്ചു….

“എവിടെയാണെങ്കിലും ഞാൻ റെഡി……”ആദി പറഞ്ഞതു കേട്ട് മനു ചിരിച്ചു കൊണ്ട് എഴുന്നേറ്റു……

“എന്നാൽ മഞ്ഞുകൊള്ളാതെ പോയികിടന്ന് ഉറങ്ങ്……രാവിലെ പോകാനുള്ളതല്ലേ…”മനു പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു……

“മനൂ……”

ആദി വിളിച്ചത് കേട്ടു മനു തിരികെ ആദിയുടെ അടുത്തേക്ക് വന്ന് സംശയത്തോടെ മുഖത്തേക്ക് നോക്കി………

“അച്ഛനോട് മാപ്പ് പറഞ്ഞ് കാല് പിടിച്ചു കരഞ്ഞതു കൊണ്ടാണ് ശിവയെ ഇവിടെ നിർത്തിയത്… അവന്റെ വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പ് പറഞ്ഞിട്ടാണ് ഞാനും

സമ്മതിച്ചത്…..പക്ഷേ ഇപ്പോൾ അത് തെറ്റായിപ്പോയെന്ന് തോന്നുന്നു….. മനുവിനെക്കാളും വലുതല്ല ഞങ്ങൾക്ക് ശിവ.. മനുവിന് ഇഷ്ടമല്ലെങ്കിൽ അവനെ ഇവിടുന്ന് പറഞ്ഞു വിടാൻ ഞാനും അച്ഛനും തയ്യാറാണ്…..”മനു ഒരു നിമിഷം നിശബ്ദനായിരുന്നു….

“ആദിയേട്ടാ… അവൻ വന്നത് അച്ചുവിനെ സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെയാണ് ഇപ്പോൾ നമ്മളവനെ പറഞ്ഞു വിട്ടാൽ അച്ചുവിനെ നേടാൻ അവൻ വേറെന്തെങ്കിലും വഴി നോക്കും …..ശിവ ഇവിടുന്ന് പോകുമ്പോൾ അച്ചുവിനെ പൂർണമായും മനസ്സിൽ നിന്ന് ഒഴിവാക്കി വേണം പോകാൻ ..അതിന് മനുവും അച്ചുവും തമ്മിലുള്ള ബന്ധം എന്താണെന്ന് ശിവ അറിയണം…..അതുവരെ അവനിവിടെ നിൽക്കട്ടെ ഞാൻ സൂക്ഷിച്ചോളാം……”

ആദി അവനെ അഭിമാനത്തോടെ നോക്കി നിന്നു സങ്കീർണ്ണമായ പല പ്രശ്നങ്ങളും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ മനുവിന് മാത്രമേ പറ്റുകയുള്ളൂ എന്ന് ആദിക്ക് തോന്നി…

“നിന്റെ തീരുമാനങ്ങൾ എപ്പോഴും ശരിയായിരുന്നു മനൂ….നീ എന്തു തീരുമാനിച്ചാലും ഞാനുണ്ടാവും നിന്റെ കൂടെ…. നിന്റെ സഹോദരനായിട്ട്……”ആദി പറഞ്ഞു കൊണ്ട് മനുവിനെ കെട്ടിപ്പിടിച്ചു……

ഇരുപത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 25

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എല്ലാവരും തരുന്ന റിവ്യൂസിന് ഒരുപാട് നന്ദിയുണ്ട്…..

കഥ എഴുതുന്നതിനെക്കാൾ സന്തോഷമാണ്…നിങ്ങളുടെ റിവ്യൂസ് വായിക്കുമ്പോൾ എനിക്കുണ്ടാകുന്നത്….

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഈ പാർട്ടിനെക്കുറിച്ചും അറിയിക്കണം……

2 thoughts on “നിന്റെ മാത്രം സ്വന്തം ഭാഗം 24

Leave a Reply

Your email address will not be published. Required fields are marked *