നിന്റെ മാത്രം സ്വന്തം ഭാഗം 27

ഇരുപത്തിയാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 26

 

ഭാഗം 27

“അച്ചൂ…..”അവൻ ആർദ്രമായി വിളിച്ചു……

“ങ്ഹും……..”

തന്നിലെ പാതിയോട് ചേർന്ന് നിൽക്കുമ്പോൾ വാക്കുകൾ പുറത്തേക്ക് വരാതെ അച്ചു അവനിലേക്ക് കൂടുതൽ ലയിച്ചു നിന്നു……

“നിന്നിലേക്ക്‌ അലിഞ്ഞു ചേരാൻ തുടിക്കുകയാണ് എന്റെ മനസ്സ്……തരുവോ നിന്നെയെനിക്ക്……..”

അവന്റെ ശബ്ദത്തിലെ അപൂർണത തനിക്ക് തന്ന വാക്കാണെന്നത് അവളിൽ അഭിമാനം ഉണർത്തി….

“മനസ്സ് കൊണ്ട് ഒന്നായവരാണ് നമ്മൾ…..മനുവേട്ടൻ ജീവിതം കൊണ്ട് വിജയിച്ച മനുഷ്യനും….ഇനിയും തടസ്സങ്ങൾ നമുക്കിടയിൽ വേണ്ട……..മനുവേട്ടൻ കെട്ടിയ ഈ താലി മാത്രം മതിയെനിക്ക്……”

അച്ചുവിന്റെ വാക്കുകൾ അവനുള്ളിൽ പ്രണയത്തിന്റെ മഹാസാഗരം തന്നെ തീർത്തു…. അതിലേക്കിറങ്ങി തന്റെ പ്രിയതമയുടെ കൂടെ ആഴത്തിൽ മുങ്ങിപ്പോകാൻ അവനിലെ കാമുകൻ ആഗ്രഹിച്ചു…….

മനുവിന്റെ കൈകൾ അച്ചുവിന്റെ മേനിയിൽ തഴുകിക്കൊണ്ടിരുന്നു…..അവന്റെ ചുണ്ടുകൾ മുഖത്ത് മുഴുവനും ഓടി നടന്നു…….അധരങ്ങൾ തമ്മിൽ ചേരുമ്പോൾ വേർപെടാൻ ആഗ്രഹിക്കാത്തതു പോലെ അതിലെ .പ്രണയ മാധുര്യം നുകർന്നു കൊണ്ടിരുന്നു…….

അവരുടെ പ്രണയചേഷ്ടകളിൽ നിലാവ് പോലും നാണിച്ചു മുഖം മറച്ചു നിന്നു…

മനു അവളെ കൈകളിൽ കോരിയെടുത്ത് വീട്ടിലേക്ക് നടന്നു……അച്ചു അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു അവന്റെ വെള്ളാരം കണ്ണുകളിലെ അവളോടുള്ള പ്രണയത്തിന്റെ തിരയിളക്കം ആസ്വദിച്ചു……..

കട്ടിലിലേക്ക് കിടത്തി മനു അച്ചുവിന്റെ ശരീരത്തിലേക്ക് അമരുമ്പോൾ അവളുടെ നനഞ്ഞ വസ്ത്രങ്ങൾ ഒന്നൊന്നായി അടർന്നു മാറിയിരുന്നു……..അവളുടെ ശരീരത്തിലെ ചൂടിനെ തന്നിലേക്ക് ആവാഹിക്കുമ്പോൾ ആ ശരീരസൗന്ദര്യം അവനെ മത്തുപിടിപ്പിച്ചിരുന്നു…. മനസ്സിലെ പ്രണയം മഞ്ഞുമഴയായി അവളിലേക്ക് പെയ്തിറങ്ങുമ്പോൾ അവളിലെ പ്രണയനൊമ്പരത്തെ ചുംബനങ്ങൾ കൊണ്ട് അവൻ അടർത്തിമാറ്റീയിരുന്നു….അവന്റെ പ്രണയത്തിന്റെ ചൂടും വിയർപ്പും ഗന്ധവും അവളെ തളർത്തിയിരുന്നു………

അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുകയാണ് അച്ചു… കഴിഞ്ഞു പോയ സുന്ദരനിമിഷങ്ങളുടെ ആലസ്യത്തിലായിരുന്നു അവൾ…..

“അച്ചൂ……..”

“മ്മ്….”

“വീട്ടിൽ പോകണ്ടെ….”

അവൻ പറഞ്ഞത് കേട്ട് അച്ചു ചാടിയെണീറ്റു…

“വീട്ടിൽ വിളിച്ച് പറഞ്ഞില്ലല്ലോ….എല്ലാവരും നമ്മളെയും കാത്ത് ഇരുപ്പുണ്ടാവും….”

അച്ചു മേശയിലിരുന്ന മൊബൈലെടുത്തു സമയം നോക്കി ….

“ദൈവമേ പന്ത്രണ്ട് മണി കഴിഞ്ഞു….ദേ..അക്കു ചേട്ടന്റെ ഇരുപത് മിസ്കോൾ….മനുവേട്ടന്റെ മൊബൈലിലും വിളിച്ചിട്ടുണ്ട്….”

അച്ചു പറഞ്ഞത് കേട്ട് മനുവും ചാടിയെണീറ്റു…

“ഫോണടിച്ചതൊന്നും കേട്ടില്ലലോ മനുവേട്ടാ….” അച്ചു നിരാശയോടെ പറഞ്ഞു….

“അതിന് നമ്മള് വേറെ ലോകത്തായിരുന്നില്ലേ… നമ്മുടെ സ്വർഗത്തിൽ…” മനു കള്ളചിരിയോടെ അച്ചുവിനെ വലിച്ച് നെഞ്ചിലേക്കിട്ടു……

“ദേ മനുവേട്ടാ..അക്കുവേട്ടനെ വിളിക്ക്…നമ്മളിവിടെ ഉണ്ടെന്ന് പറ…..”

“എനിക്ക് പേടിയാ….നീ വിളിക്ക്….ഫോൺ വിളിച്ചിട്ട് എടുക്കാത്തതിന് അവനെന്നെ കൊല്ലും….”

മനു അവളുടെ മുടിയിഴകളിൽ മുഖം പൂഴ്ത്തി.. അവളുടെ ഗന്ധം ആസ്വദിച്ചു നിന്നു…. പെട്ടെന്നാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്…

“അക്കുച്ചേട്ടനായിരിക്കും…പോയി വാതില് തുറക്ക്..കിട്ടുന്നത് കൈയ്യോടെ വാങ്ങിച്ചോ….” അച്ചു പരിഭവത്തോടെ പറഞ്ഞു….

“നീ പോയി തുറക്ക് അച്ചൂ….അക്കു എന്നെ കൊല്ലും..നീ വിധവയാകും…..അത് വേണോ…” മനു ചിണുങ്ങിക്കൊണ്ട് പറഞ്ഞത് കേട്ട് അച്ചു അവനെ ബലമായി തള്ളി മുറിക്ക് പുറത്താക്കി…

“അതേയ്….അക്കുച്ചേട്ടൻ ചോദിച്ചാൽ ഞാൻ ഉറങ്ങിയെന്ന് പറഞ്ഞേക്ക്….” അച്ചു കട്ടിലിൽ കേറി പുതപ്പെടുത്ത് തലവഴി മൂടിക്കിടന്നു…..

“നിനക്ക് ഞാൻ വന്നിട്ട് ബാക്കി തരാം കേട്ടോ…”

മനു അവളെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് ഹാളിലെ വാതിൽ തുറന്നു…. അക്കു ദേഷ്യത്തോടെ അകത്ത് കയറി കസേരയിലിരുന്നു…ഫോണെടുത്ത് ആരെയോ വിളിച്ചു….

“അച്ഛാ…ഉറങ്ങിക്കോ…അവരിവിടെയുണ്ട്…കുഴപ്പമൊന്നുമില്ല……..ആ…..ശരി……രാവിലെ വരാം…”

അക്കു ദേഷ്യത്തിൽ മനുവിനെ നോക്കി….. എഴുന്നേറ്റു അടുത്ത് ചെന്ന് അവന്റെ താടിയിലിരുന്ന പൊട്ടെടുത്ത് കൈയ്യിൽ വച്ച് കൊടുത്ത് പിന്നെയും കസേരയിൽ പോയിരുന്നു…..

‘ഇവനെന്താ ഒന്നും മിണ്ടാതിരിക്കുന്നത്….കാര്യം മനസ്സിലായെന്ന് തോന്നുന്നു……അങ്ങോട്ട് ചെന്ന് മിണ്ടിയാലോ…..’

മനു മനസ്സിൽ പറഞ്ഞുകൊണ്ട് അക്കുവിന്റെ അടുത്ത് ചെന്ന് അവന്റെ തോളിൽ കൈ വച്ചു..

“അക്കൂ…ഞങ്ങള്…”

“എത്ര വട്ടം ഫോൺ വിളിച്ചു….എടുത്തു പറഞ്ഞൂടെ ഇവിടെയുണ്ടെന്ന്…രാധചേച്ചി പറഞ്ഞു നിങ്ങള് ഇങ്ങോട്ട് വരുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്ന്….പതിനൊന്ന് മണിയായിട്ടും കാണാഞ്ഞിട്ടാ വിളിച്ചത്..ഫോൺ എടുക്കാത്തതു കൊണ്ട് പേടിച്ചു പോയി…..” അവന്റെ മുഖത്ത് പരിഭ്രമമായിരുന്നു….

“സോറി അക്കൂ……”

“ആ ശിവയെ ഇന്ന് രാവിലെ മുതൽ കാണാനില്ല. അതാ എനിക്ക് ടെൻഷൻ കൂടിയത്…..മ്…… സാരമില്ല….. അച്ചു എവിടെ…..”

“ഉറങ്ങിയെന്ന് തോന്നുന്നു…..”മനു ചമ്മലോടെ പറഞ്ഞു….

“ഇനി ഞാനും രാവിലെ പോകുന്നുള്ളു… ഞാൻ കിടക്കട്ടെ….”അക്കു അടുത്ത റൂമിലേക്ക്‌ പോകാനൊരുങ്ങി….

“അക്കൂ….പിണക്കം മാറിയോ എന്നോട്…” മനു വിഷമിച്ചു നിൽക്കുന്നത് കണ്ട് അക്കു മനുവിനടുത്തേക്ക് വന്നു…

“നിന്നോട് പിണങ്ങാനോ മനൂ…നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരനല്ലേ ….എന്റെ സഹോദരങ്ങളെക്കാൾ മുകളിലാണ് എന്റെ മനസ്സിൽ നിന്റെ സ്ഥാനം….”

മനുവിന്റെ കണ്ണ് നിറഞ്ഞു….സ്നേഹത്തോടെ അവൻ അക്കുവിനെ കെട്ടിപ്പിടിച്ചു…….

“പോയി ഉറങ്ങിക്കോ അക്കൂ….ഒരുപാട് ടെൻഷനടിച്ചതല്ലേ….”

അക്കു അവനെ കപടദേഷ്യത്തിൽ നോക്കി..മനു അവനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് അകത്തേക്ക് തിരിഞ്ഞു….

“മനൂ ഒന്ന് നിന്നെ…..ഇനി ഭാര്യയെയും കൊണ്ട് ഹണിമൂൺ ആഘോഷിക്കാൻ വരുമ്പോൾ ഒന്ന് പറഞ്ഞിട്ട് വരണം….”

മനു ചമ്മലോടെ അകത്ത് കയറി വാതിലടച്ചു.. ആകാശ് ചിരിയോടെ മുറിയിലേക്ക് കയറി….

“അച്ചൂ……നീ ഉറങ്ങിയോ….”മനു അവള് മൂടിയിരുന്ന പുതപ്പ് വലിച്ച് മാറ്റി….

“അക്കുചേട്ടൻ പോയോ…..”

“ഇല്ല നാളെയേ പോകുന്നുള്ളു…….അപ്പൊ എങ്ങനാ….ഇന്നിനി ഉറങ്ങണോ…..”മനു മീശ പിരിച്ചു അവളെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു… അച്ചുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു…. മനു കുസൃതിയോടെ അവളുടെ മേലേക്ക് അമർന്നു…….പിന്നെയും പ്രണയമഴയിൽ നനയാനായി……

രാവിലെ അച്ചുവിനെ കാണാഞ്ഞ് മനു അക്കുവിന്റെ മുറിയിൽ പോയി നോക്കി….

“അക്കൂ….അച്ചു എവിടെ…. പോകണ്ടെ….”

“എനിക്ക് കോഫി കൊണ്ട് തന്നിട്ട് തോട്ടിൻകരയിൽ കമ്മല് വീണു പോയി നോക്കിയിട്ട് വരാമെന്ന് പറഞ്ഞു പോയതാ….. ഞാൻ റെഡിയായി നമുക്കു പോകാം…” അക്കു തലമുടി ചീകിയിട്ട് പുറത്തേക്കിറങ്ങി…

മനു തോട്ടിൻ കരയിൽ ചെന്നു നോക്കിയിട്ടും അച്ചുവിനെ എവിടെയും കണ്ടില്ല……. അവന്റെ മനസ്സിൽ ഭയം വന്നു നിറഞ്ഞു….

“അച്ചൂ…….അച്ചൂ…….”

മനുവിന് തന്റെ ശരീരം തളരുന്നതു പോലെ തോന്നി…..പെട്ടെന്നാണ് തോട്ടിൻ കരയിലിരിക്കുന്ന ഒരു പേപ്പർ അവൻ ശ്രദ്ധിച്ചത്…വിറയ്ക്കുന്ന കൈകളോടെ അവൻ ആ പേപ്പറെടുത്ത് വായിച്ചു….

‘ഞാൻ കൊണ്ടു പോകുന്നു എന്റെ അച്ചൂനെ….’

ശിവ….

മനു താഴേക്ക് ഊർന്നിരുന്നു…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..കുറുമ്പ് പിടിച്ച് പിണങ്ങി നിൽക്കുന്ന അച്ചുവിന്റെ മുഖം മുന്നിൽ തെളിഞ്ഞപ്പോൾ…മണ്ണിൽ തല ചേർത്ത് വച്ച് അവൻ അലറി…..

“അച്ചൂ……………”

വീട്ടിലാരെയും അറിയിക്കാതെ ആദിയും ആദർശും മനുവിന്റെ വീട്ടിലേക്ക് വന്നു…… തകർന്നിരിക്കുന്ന മനുവിനെ കണ്ട് അവരുടെ വിഷമം കൂടി……

“മനൂ…..ഈ പ്രശ്നവും നമ്മൾ പരിഹരിക്കും…. നീ തളർന്നിരുന്നാൽ നമുക്കു അച്ചുവിനെ കണ്ട് പിടിക്കാൻ കഴിയില്ല……നിനക്ക് കഴിയും മനൂ….. എഴുന്നേൽക്ക്…..” ആദി അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….. മനു കണ്ണ് തുടച്ച് എഴുന്നേറ്റു…..അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു……

“ഞാൻ കണ്ടു പിടിക്കും എന്റെ അച്ചൂനെ…ഒരു ശിവയ്ക്കും വിട്ട് കൊടുക്കില്ല ഞാൻ……”വാശിയോടെ പറഞ്ഞിട്ട്.. അവൻ ആദർശിന് നേരെ തിരിഞ്ഞു….

“ആദർശ്.. നീ അവന്റെ കൂട്ടുകാരുടെ ലിസ്റ്റും അവനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും അന്വഷിച്ച് എന്നെ വിളിച്ച് അറിയിക്കണം….”

അവൻ ആദിയുടെ നേർക്ക് തിരിഞ്ഞു….

“നമുക്കു ഒരിടം വരെ പോകാം…..ആദിയേട്ടൻ വണ്ടിയെടുക്ക്…..”

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

അച്ചു മയക്കം വിട്ട് എഴുന്നേറ്റപ്പോൾ ഒരു കസേരയിൽ അവളെ കെട്ടി വച്ചിരിക്കുന്നു…. അവൾ ബലമായി അതിൽ നിന്നും കൈകൾ ഊരിമാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല….. അച്ചു നിസ്സഹായതയോടെ ചുറ്റും നോക്കിയപ്പോൾ തന്നെ നോക്കിയിരിക്കുന്ന ശിവയെ കണ്ട് അവൾ ഞെട്ടി……..

“ശിവേട്ടാ….ഞാനെവിടെയാ….എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ….എന്റെ മനുവേട്ടൻ…”

ശിവ തന്റെ കൈയിലിരുന്ന ഗ്ലാസ് നിലത്തേക്ക് എറിഞ്ഞു…. ..തറയിലേക്ക് വീണു ചിന്നിച്ചിതറിയ ചില്ലുകഷ്ണങ്ങൾ അച്ചുവിന്റെ കാലിന്റെ അരികിലും വീണു….

“അവളുടെ മനുവേട്ടൻ……..”അവന്റെ കണ്ണുകൾ ചുവന്നു…..

ഇരുപത്തിയെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 28

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *