നിന്റെ മാത്രം സ്വന്തം ഭാഗം 30

ഇരുപത്തിഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 29

ഭാഗം 30

അച്ചു മനുവിനെ തള്ളി മാറ്റി ബാൽക്കണിയിലേക്ക് പോയി…..നിലാവിന്റെ വെളിച്ചത്തിൽ രാത്രിയുടെ ഭംഗി ആസ്വദിച്ചു അവൾ നിന്നു……. ഇളം കാറ്റിൽ പെട്ട് മുഖത്തേക്ക് വീഴുന്ന

മുടിയിഴകളെ ചെവിയുടെ പുറകിലേക്ക് ഒതുക്കി വച്ച് …അവൾ സ്വപ്നലോകത്തിലെന്ന പോലെ നിന്നു……. അവളുടെ മനസ്സ് നിറയെ അവനോടുള്ള പ്രണയമായിരുന്നു….. ആശുപത്രിയിൽ വച്ച്

മനുവിനെ ആദ്യമായി കണ്ടതും……..ഒരു മുറിയിൽ ഒന്നിച്ചായപ്പോൾ പരിഭ്രമിച്ചതും…….താലി കെട്ടിയപ്പോൾ നിറകണ്ണുകളോടെ നിസ്സഹായനായി തന്നെ നോക്കി നിന്നതും…അവളുടെ മുന്നിൽ സ്ക്രീനിലെന്നപോലെ തെളിഞ്ഞു വന്നു……

മനുവിന്റെ കൈകൾ അവളുടെ ഇടുപ്പിലമർന്നപ്പോളാണ് അവൾ സ്വപ്നലോകത്ത് നിന്നും ഉണർന്നത്……

“സ്വപ്നം കാണുവാണോ പ്രിയതമേ……”

അച്ചു തിരിഞ്ഞ് തന്നെ നിന്നു ….അവളുടെ ചുണ്ടിൽ പ്രണയത്തിന്റെ പുഞ്ചിരി വിടർന്നു….

“അതേ പ്രാണനാഥാ……”

“മമ്…..ഞാനുണ്ടോ സ്വപ്നത്തിൽ എവിടെയെങ്കിലും……..” അവൻ കുറുമ്പോടെ ചോദിച്ചു…..

അച്ചു അവന്റെ കൈയിൽ നഖം വച്ച് അമർത്തി…..

“ശ്ശ്…….ടീ പെണ്ണെ…എനിക്ക് വേദനിച്ചു കേട്ടോ….”

അവൻ പരിഭവത്തിൽ മുഖം അവളുടെ കഴുത്തിൽ ഉരസി…..അച്ചു ഒന്നു പുളഞ്ഞു…..

“എന്റെ സ്വപ്നം…. എന്റെ പ്രണയം എല്ലാം എന്റെ മനുവേട്ടനല്ലേ……..”

അവൻ അവളുടെ ചെവിയിൽ ചെറുതായി കടിച്ചു….അച്ചു മനുവിന്റെ കവിളിൽ തലോടി…..

“എന്നും ഈ വെള്ളാരം കണ്ണുകൾ എന്നെ മോഹിപ്പിച്ചിരുന്നു…..അന്ന് വിഷം കഴിച്ച് അബോധവസ്ഥയിലായിരുന്ന മനുവേട്ടനെ കണ്ടപ്പോൾ ശ്വാസം നിലച്ച് പോയതുപോലെ എനിക്ക് തോന്നി…..മനുവേട്ടന്റെ അടഞ്ഞ കണ്ണുകൾ എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു…എന്റെ പ്രാണൻ ഈ വെള്ളാരം കണ്ണുകളിലാണെന്ന്……..”

മനു അവളുടെ തോളിലേക്ക് മുഖം ചായ്ച്ചു… അവൻ കേൾക്കുകയായിരുന്നു അവളുടെ പ്രണയം……

“ഇപ്പോൾ ഈ വീട്ടിൽ എല്ലാവരുടെയും മനസ്സിൽ മനുവേട്ടന്റെ സ്ഥാനം വലുതാണ്…… അത് എന്റെ ഭർത്താവായതു കൊണ്ടല്ല മനുവേട്ടന്റെ വ്യക്തിത്വം കൊണ്ടാണ്……നിഷ്കളങ്കമായ മനസ്സ് കണ്ടിട്ടാണ്…..നിസ്വാർത്ഥമായ സ്നേഹം കണ്ടിട്ടാണ്……”

അവൻ അച്ചുവിൽ നിന്ന് അകന്നു മാറി….. അച്ചു സംശയത്തിൽ അവനെ തിരിഞ്ഞ് നോക്കി……

“എനിക്ക് അച്ചു പറയുന്നപോലെ വലിയ മഹത്വമൊന്നുമില്ല…..ഞാൻ കൊതിച്ചത് ഒരിറ്റ് സ്നേഹത്തിന് വേണ്ടി മാത്രമാണ്….. നിന്നോടുള്ള പ്രണയത്തെ അടക്കി നിർത്തിയത് പോലും എന്റെ യോഗ്യതയെക്കുറിച്ച് ഓർത്തിട്ടാണ്….എത്ര നിയന്ത്രിച്ചിട്ടും എന്റെ പ്രണയം നിന്നിലേക്ക്‌ ഒഴുകിയെത്തി……”

അച്ചു അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു….

“ഇപ്പോൾ എനിക്ക് വിഷമമില്ല അച്ചൂ…… ഞാനിപ്പോൾ വിജയിച്ച മനുഷ്യനാണ്….. നിന്നെ രാജകുമാരിയെ പോലെ നോക്കാൻ കഴിവുള്ളവനാണ് ………”

മനു അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു……

“പക്ഷേ… എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം നീയാണ്…..ഈ തെരുവ്തെണ്ടിയെ സ്വീകരിച്ച നിന്റെ നന്മയുള്ള മനസ്സോളം വരില്ല ഞാൻ….”

അച്ചു അവന്റെ നെഞ്ചിൽ കടിച്ചു….മനു വേദന കൊണ്ട് ഒന്നനങ്ങി….

“ഇനി പറയുമോ…അങ്ങനെ….ഇനി പറഞ്ഞാൽ……മനുവേട്ടനെന്നെ കാണില്ല…..” അവളുടെ മുഖത്ത് വിഷാദം നിറഞ്ഞു…..

“സോറി അച്ചൂ….ഇനി പറയില്ല…..”

അവൻ അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകളിൽ ചുംബിച്ചു…..നെഞ്ചോടു ചേർത്ത് മുറുകെ പുണർന്നു……

“അച്ചൂ……ഞാനിന്ന് കരഞ്ഞതുകൊണ്ടല്ലേ നീ ഇത്രയും പറഞ്ഞത്….”അച്ചു അവന്റെ മുഖത്തേക്ക് വേദനയോടെ നോക്കി മനുവിന് ഇന്നത്തെ സംഭവം മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി….

മനു കുറച്ച് നേരം ആലോചിച്ചു നിന്നു…..

“രക്തബന്ധത്തിലുള്ള ഒരാളെങ്കിലും ഉള്ളത് നമുക്ക് ഒരു അഹങ്കാരമായിരിക്കും അല്ലേ അച്ചൂ……ആദിയേട്ടന്റെ സന്തോഷം കണ്ടില്ലേ നീ..”

“മനുവേട്ടാ……. എന്തിനാ ഇങ്ങനെ ചിന്തിക്കുന്നത്……ഇത്രയും ആൾക്കാർ ചുറ്റും നിന്ന് സ്നേഹിച്ചിട്ടും അനാഥനാണെന്ന ചിന്ത ഉപേക്ഷിക്കാത്തതെന്താ…..”

“അച്ചൂ….ആ ചിന്ത എന്നെ വിട്ട് പോകണമെങ്കിൽ നീ വിചാരിക്കണം……”

അച്ചു സംശയത്തോടെ മനുവിനെ നോക്കി….

“എനിക്ക് തരുമോ…ഒരു കുഞ്ഞിനെ…എന്റെ രക്തത്തിൽ പിറന്ന ഒരു കുഞ്ഞ്….എന്റെ അനാഥത്വം മായ്ച്ചു കളയാൻ ആ കുഞ്ഞിന് കഴിയും……”

“അപ്പോൾ ഞാനോ…..ആരുമല്ലേ ഞാൻ….” അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..

“എന്താ മോളെയിത്…….നീയെന്റെ ആരാന്ന് നിനക്കറിയാമല്ലോ അച്ചൂ…..ഇത് എന്റെ ആഗ്രഹമാണ്….. നിന്റെ ജീവനും എന്റെ ജീവനും ചേർന്നുണ്ടാകുന്ന ഒരു പുതിയ ജീവൻ…..”

“അത് നടക്കില്ല മനുവേട്ടാ……മനുവേട്ടന്റെ സ്നേഹം പങ്കിട്ടു പോകാൻ ഞാൻ സമ്മതിക്കില്ല മനുവേട്ടൻ എന്റെ മാത്രം സ്വന്തമാണ്…..”

മനുവിന്റെ ചുണ്ടിൽ കുസൃതിച്ചിരി വിടർന്നു….

“കുശുമ്പിപ്പാറു……..നീയല്ലേ എന്റെ ആദ്യത്തെ കുഞ്ഞ്….”

അവൻ അവളുടെ മുഖം കൈയിലെടുത്ത് കീഴ്ചുണ്ടിൽ കടിച്ചു……അച്ചുവിന്റെ കവിളുകൾ ചുവന്നു തുടുത്തു…….അവന്റെ പ്രണയം നിറഞ്ഞ കണ്ണുകളിൽ നോക്കാനാവാതെ അവൾ മിഴികൾ താഴ്ത്തി…..അവൻ അവളുടെ കൺപീലികളിൽ ഒന്ന് തൊട്ടു….. കൺപീലികളിൽ മൃദുവായി ഉമ്മ വച്ചു…… അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ എത്തിയപ്പോൾ അച്ചു കണ്ണുകൾ അടച്ചു അവയെ സ്വീകരിച്ചു…….

ദീർഘചുംബനത്തിന് ശേഷം മനു അവളെ അടർത്തി മാറ്റി…..കിതച്ചു കൊണ്ട് അച്ചു താഴേക്ക് ഊർന്നിരുന്നു…… അച്ചുവിനെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം മനു മുറിയിലേക്ക് കയറിപ്പോയി….. അച്ചു മനു പോകുന്നതും നോക്കിയിരുന്നു….. കൈയിൽ സിന്ദൂരച്ചെപ്പുമായി തിരികെ വന്ന മനുവിനെ അച്ചു അദ്ഭുതത്തോടെ നോക്കി….

“നേരത്തെ ഇട്ട് തരണമെന്ന് ആഗ്രഹിച്ചതാണ്… അന്ന് ഇത് ഇട്ട് തരാൻ വന്നപ്പോളാണ്…ശിവ നിന്നെ തട്ടിക്കൊണ്ടു പോയത്….ഇന്ന് ഇതിന്റെ സാന്നിദ്ധ്യം കൂടി വേണം നമ്മുടെ പ്രണയസല്ലാപത്തിന്….” അച്ചുവിന് സന്തോഷം സഹിക്കാൻ പറ്റിയില്ല…. അവൾ മനുവിനെ ചേർത്ത് പിടിച്ചു മനുവിന്റെ ചുണ്ടുകളിൽ ആവേശത്തോടെ ചുംബിച്ചു……. മനുവും അവളിൽ ലയിച്ച് ചേർന്നിരുന്നു……..

അച്ചു ഒരുപാട് ആഗ്രഹിച്ചിരുന്നു ചോദിക്കാതെ തന്നെ മനു അവളുടെ സീമന്തരേഖയിൽ കുങ്കുമം ചാർത്തുന്നത്…..

ചുണ്ടുകൾ വേർപെട്ടപ്പോൾ മനു കള്ളച്ചിരിയോടെ അച്ചുവിനെ നോക്കി…… അവളുടെ നോട്ടം തന്റെ വെള്ളാരം കണ്ണുകളിൽ ആണെന്ന് മനസ്സിലായപ്പോൾ ആ കണ്ണുകൾ കുറച്ചു കൂടി വിടർന്നു…..

മനു സിന്ദൂരച്ചെപ്പ് തുറന്ന് ഒരു നുള്ള് കുങ്കുമം എടുത്തു അച്ചുവിന്റെ നെറ്റിയിൽ ഇട്ട് കൊടുത്തു…….അച്ചു നിർവൃതിയിൽ കണ്ണുകൾ അടച്ചു………അവൻ കുസൃതിയോടെ കുറച്ച് കുങ്കുമം അവളുടെ മൂക്കിൻതുമ്പിൽ തേച്ചുകൊടുത്തു….. അച്ചു കള്ളപരിഭവത്തോടെ അവനെ ഇടിച്ചു…

അവൻ അവളുടെ കൈയിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി……അവളുടെ കഴുത്തിൽ ചെറുതായി കടിച്ചു…. അച്ചു പുളകത്തോടെ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു…. അവന്റെ വശ്യമായ നോട്ടം തന്നിൽ ഒരു പൂക്കാലം സൃഷ്ടിക്കുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു….. മനു അവളെ അങ്ങനെതന്നെ നിലത്തേക്ക് കിടത്തി…..അച്ചു നാണത്തോടെ മുഖം തിരിച്ചു… മനു അവളുടെ മുഖം തന്റെ നേർക്ക് പിടിച്ചു …. അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി……. ആ സുന്ദരരാത്രിയിൽ അവൻ അവളിലേക്ക് പ്രണയമഴയായി പെയ്തിറങ്ങി……അവളും ആ പ്രണയമഴയിൽ മുങ്ങി കുളിച്ചു…..

മനു കണ്ണുതുറന്ന് നോക്കിയപ്പോൾ നേരം വെളുത്തിട്ടില്ല….അച്ചു അടുത്ത്തന്നെ ചുരുണ്ട് കിടന്ന് ഉറങ്ങുന്നുണ്ട്…പുറത്ത് നല്ല മഞ്ഞുള്ളത് കൊണ്ട് അവൾക്ക് തണുക്കുന്നുണ്ടെന്ന് അവന് മനസ്സിലായി… അവൻ അവളെ കൈകളിൽ കോരിയെടുത്തു അകത്ത് ബെഡിൽ കിടത്തി….ബാൽക്കണിയിൽ പോയി ചിതറിക്കിടക്കുന്ന വസ്ത്രങ്ങളെല്ലാം എടുത്ത് അകത്ത് ചെയറിൽ കൊണ്ടിട്ടു…….അവളെയും കെട്ടിപ്പിടിച്ചു അവൻ ഉറക്കത്തിലേക്ക് വീണു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ തന്നെ വർഷയും ദെച്ചുവും അടുക്കളയിൽ ഹാജർ വച്ചു….എല്ലാവരും ചായ കുടിക്കാൻ താഴേക്ക് വന്നിട്ടും അച്ചുവും മനുവും മാത്രം വന്നില്ല…. മനുവില്ലാതെ ഒരുമിച്ചിരിക്കാൻ അവർക്കിപ്പോൾ പറ്റാതായിരിക്കുന്നു….

“മോൻ രാവിലെ എഴുന്നേൽക്കുന്നതാണല്ലോ… എന്തുപറ്റി….അച്ചുവിനെയും കാണുന്നില്ലല്ലോ….”

ദേവകി പറയുന്നത് കേട്ട് അക്കു എഴുന്നേറ്റു….

“ഞാൻ പോയി നോക്കിയിട്ട് വരാം…..”

അവൻ മുകളിലേക്ക് കയറിപ്പോയി….

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് മനു കണ്ണു തുറന്നത്….അവന്റെ കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് നീണ്ടു…..

‘അയ്യോ…ഒൻപത് മണിയായോ…..’

“അച്ചൂ….എഴുന്നേൽക്ക്…..മണി ഒൻപതായി…..”

അച്ചു കണ്ണ് തുറന്ന് മനുവിനെ നോക്കി പുഞ്ചിരിച്ചു…… അവനെ വലിച്ച് തന്റെ നെഞ്ചോടു ചേർത്തു… ആ നിമിഷം അവൻ സമയത്തെകുറിച്ച് മറന്നു പോയിരുന്നു……..അവൻ അവളിലേക്ക് അമർന്നു….അവളുടെ ചുണ്ടുകളിൽ ആഴ്ന്നിറങ്ങി…… വാതിലിൽ ശക്തമായ മുട്ട് തുടരെ കേട്ടപ്പോൾ മനു അവളിൽ നിന്ന് അടർന്നു മാറി…..

“ഈ പെണ്ണ്…രാവിലെ മനുഷ്യനെ വഴിതെറ്റിക്കും….” മനു പറയുന്നത് കേട്ട് അച്ചു ചിരിച്ചു….

അവൻ അവൾക്ക് ഇടാനുള്ള ഡ്രസ്സ് എടുത്തു കൈയിൽ കൊടുത്ത് അവളെ കോരിയെടുത്തു ബാത്ത്‌റൂമിൽ കൊണ്ടു പോയി നിർത്തി….. കൈകൊണ്ട് തലമുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ച് മുഖമൊന്ന് തുടച്ച് മനു വാതിൽ തുറക്കാനായി പോയി…..

ആകാശ് മനുവിനെ ഒന്നു ചൂഴ്ന്നു നോക്കി….. മനു ഒന്നുമറിയാത്ത ഭാവത്തിൽ മുഖമൊക്കെ പാവം പോലെയാക്കി ആകാശിനെ നോക്കി പുഞ്ചിരിച്ചു….

“എന്തായിരുന്നു പരിപാടി…..”

“അച്ചു പഠിക്കയായിരുന്നു… ഞാൻ കൂട്ടിരുന്നതാ…വേറൊന്നുമില്ല…..” മനു നിഷ്കളങ്കമായ മുഖത്തോടെ പറയുന്നത് കേട്ട് ആകാശ് പൊട്ടിച്ചിരിച്ചു….. മനു അവനെ മുഖം കൂർപ്പിച്ചു നോക്കി….

അക്കു അവനെയും കൊണ്ട് മുറിക്കകത്തേക്ക് കയറി കണ്ണാടിയുടെ മുന്നിൽ കൊണ്ടു പോയി നിർത്തി….. അപ്പോളാണ് മനു അവന്റെ മുഖം ശ്രദ്ധിച്ചത്… മുഴുവനും കുങ്കുമം പരന്നുകിടക്കുന്നു…കഴുത്തിലും നിറഞ്ഞ് കിടക്കുന്നു……

“അത്….പിന്നെ….ഞാൻ… അത്….”

“മനുവിന് വിക്കും തുടങ്ങിയോ…….ഞാൻ വെറുതെ പറഞ്ഞതാ മനൂ….നിങ്ങളുടെ മതിവരാത്ത സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് മനൂ……നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണൂ…..”

അക്കു പറഞ്ഞത് കേട്ട് മനു ചിരിയോടെ അവന്റെ തോളത്ത് തട്ടി….

“അതേയ് പെട്ടെന്ന് താഴേക്ക് വാ….സഹോദരിമാർ മനുവേട്ടനെ കാണാതെ കലിപ്പിലാണ്…..പിന്നെ മുഖത്തെ സിന്ദൂരം കഴുകി കളഞ്ഞിട്ടു വേണം വരാൻ….” അക്കു ഒരു കള്ളച്ചിരിയോടെ താഴേക്ക് പോയി…

മനുവും അച്ചുവും ഒരു ചമ്മലോടെയാണ് താഴേക്ക് ഇറങ്ങിവന്നത്…….

എല്ലാവരുടെയും മുഖത്തുള്ള ചിരി കണ്ടപ്പോൾ തന്നെ അക്കു താഴെ വന്ന് എല്ലാം പറഞ്ഞെന്ന് മനുവിന് മനസ്സിലായി….

ഒരുമിച്ച് കഴിക്കാനിരുന്നപ്പോളും മനുവിനെയും അച്ചുവിനെയും എല്ലാവരും കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു….

“മനുവേട്ടാ….അക്കുചേട്ടനിട്ട് ഒരു പണി കൊടുക്കണമല്ലോ…….കുറച്ചു ദിവസമായി നമ്മളെ കളിയാക്കാൻ തുടങ്ങിയിട്ട്…”

അച്ചു മനുവിന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു….

“മമ്….ഞാനും അതാ ആലോചിക്കുന്നത്…നമുക്കു റെഡിയാക്കാം……”

മനു പറഞ്ഞത് കേട്ട് അച്ചു ഓകെ എന്ന് കൈ കൊണ്ട് കാണിച്ചു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അച്ചുവും മനുവും സുമതിയുടെ വീടിന്റെ മുറ്റത്ത് കാറിൽ വന്നിറങ്ങി….

അകത്ത് നിന്ന് വലിയ വഴക്ക് കേട്ട് അവർ പരസ്പരം നോക്കി……..

സുമതിയുടെ തലമുടിയിൽ പിടിച്ചു വലിച്ചു പുറത്തേക്ക് മിഥുൻ ആഞ്ഞുതള്ളി….. സുമതി മനുവിന്റെ കാൽചുവട്ടിലായാണ് വന്ന് വീണത്……

അവർ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ദയനീയമായി മനുവിനെ നോക്കി……..

മിഥുന്റെ പുറകെ മീനാക്ഷിയും ഉണ്ടായിരുന്നു….

മനു പെട്ടെന്ന് സുമതിയെ പിടിച്ച് എഴുന്നേൽപ്പിച്ച് ദേഹത്ത് പറ്റിയ മണ്ണെല്ലാം തട്ടിക്കളഞ്ഞു…. അകത്തു നിന്ന് നിറഞ്ഞ കണ്ണുകളോടെ വരുന്ന വാസുവേട്ടനെ കണ്ടപ്പോൾ മനുവിന്റെ മനസ്സ് പിടഞ്ഞു…..അച്ചു ഒന്നും മനസ്സിലാവാതെ നോക്കി നിന്നു….

അവൻ ദേഷ്യത്തോടെ മിഥുനെയും മീനാക്ഷിയെയും ഒന്നു നോക്കിയിട്ട് വാസുവേട്ടന്റെ അരികിൽ പോയി………

“എന്താ വാസുവേട്ടാ…..”

അയാൾ മനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു….

“ഞങ്ങളെ ഇനി വേണ്ടെന്ന്… അവര് വേറെ ജോലിക്കാരെ വച്ചോളാമെന്ന്……അവന്റെ ഭാര്യ വീട്ടുകാരുടെ സ്റ്റാറ്റസിന് ഞങ്ങള് ചേരൂലെന്ന്…..വേലക്കാരെപോലെ കഷ്ടപ്പെടുത്തുവായിരുന്നു..ഭക്ഷണം പോലും തരാതെ …..”അയാൾ കരഞ്ഞു പോയി….

സുമതിയും കരയുന്നുണ്ടായിരുന്നു…മനുവിന്റെ മുഖത്ത് നോക്കാൻ പോലും അവർക്ക് ശക്തിയില്ലായിരുന്നു…..

“സാരമില്ല വാസുവേട്ടാ…..നിങ്ങൾ എനിക്ക് തന്ന വീട് അവിടെത്തന്നെയുണ്ട്….പൊന്നുപോലെ നോക്കിക്കോളാം നിങ്ങളെ ഞാൻ…..എന്റെ കൂടെ വാ…”

സുമതിയുടെ തല താഴ്ന്നു…. അവർ മനുവിന്റെ അടുത്തേക്ക് ചെന്നു അവന്റെ കാലിൽ വീണു… മനു ഞെട്ടലോടെ കാല് വലിച്ച് അവരെ പിടിച്ച് എഴുന്നേൽപ്പിച്ചു……

“ക്ഷമിക്കണം മോനെ…ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് നിന്നെ ഞാൻ…..എന്നിട്ടും ഞങ്ങളോട് ദയവ് കാണിക്കുന്ന നിന്റെ മനസ്സിന്റെ നന്മ ഞാൻ അറിയാതെ പോയി…..നിന്റെ മുന്നിൽ പോലും നിൽക്കാനുള്ള യോഗ്യത എനിക്കില്ല മോനെ…..”

സുമതിയുടെ നാവിൽ നിന്ന് മോനെ എന്നുള്ള വിളി മനുവിന്റെ മനം നിറച്ചു…….അവന്റെ കണ്ണുകൾ നിറഞ്ഞു……

“അതൊന്നും സാരമില്ല…. എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല….സ്നേഹിക്കാൻ മാത്രമേ എനിക്കറിയൂ…..”

അച്ചുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു…. ദ്രോഹിക്കൂന്നവരോടും ക്ഷമിക്കുന്ന അവന്റെ മനസ്സിന്റെ നന്മയോർത്ത് അവൾക്ക് അഭിമാനം തോന്നി….. മനു അവരെ പിടിച്ച് കാറിൽ കയറ്റിയിരുത്തി…. മിഥുന്റെ അടുത്തേക്ക് ചെന്നു…..

“അചഛനും അമ്മയും കൂടെയുണ്ടാകുന്നത് ഒരു ഭാഗ്യമാണ് മിഥുൻ……അത് ഇല്ലാത്തവർക്കേ അതിന്റെ വേദന മനസ്സിലാകൂ….നീ നാളെ തിരിച്ചറിയും ഏറ്റവും വിലപ്പെട്ട നിധിയാണ് നീ നഷ്ടപ്പെടുത്തിയതെന്ന്…..അവരെ ഇനി ഞാൻ നോക്കിക്കോളാം…..”

മിഥുനും മീനാക്ഷീയും പുചഛത്തോടെ മുഖം തിരിച്ചു….

മനു അവരെയും കൊണ്ട് മനുവിന്റെ വീട്ടിലേക്ക് പോയി… അവർക്കുള്ള ഡ്രസ്സും സാധനങ്ങളും വാങ്ങി കൊടുത്തിട്ടാണ് അച്ചുവിന്റെ വീട്ടിലേക്ക് പോയത്……..

മുപ്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 31

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

റിവ്യൂസ് കാണുന്നുണ്ട് ഒരുപാട് സന്തോഷം……

ഈ പാർട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കുക…..കാത്തിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *