നിന്റെ മാത്രം സ്വന്തം ഭാഗം 5

നാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 4

ഭാഗം 5

രചന : ശ്രീലക്ഷ്മി പൊന്നു

പിന്നെയും ദിവസങ്ങൾ കടന്നുപോയി,മനുവിന് ഒന്നും സംഭവിക്കാത്തത് ശേഖരനൊഴിച്ച് എല്ലാവരെയും വിഷമിപ്പിച്ചു. ചെയ്തത് അബദ്ധമായിപ്പോയെന്ന് ആദിക്കും തോന്നി.

ശിവയും കേശവനും അച്ചുവിന്റെ ജാതകം അറിയാവുന്ന എല്ലാ ജ്യോത്സ്യൻമാരെയും കാണിച്ചു.എല്ലാവരും ഒരുപോലെ പറഞ്ഞു അച്ചുവിന്റെ കഴുത്തിൽ താലി കെട്ടുന്നയാൾ മരിക്കുമെന്ന്,.

ശിവക്ക് പേടിയും അസ്വസ്ഥതയും തോന്നി ‘ ഇനി അവനെങ്ങാനും മരിക്കാതിരിക്കുമോ?എങ്കിലെന്തു ചെയ്യും,ഈശ്വരാ…അവളില്ലാത്തൊരു ജീവിതം

ആലോചിക്കാൻ പോലും പറ്റില്ല എനിക്കു വേണമവളെ എന്റെ ജീവനാണവൾ,പക്വതയെത്തിയ പ്രായം മുതലേ നെഞ്ചോടു ചേർത്ത് വച്ച്‌ സ്നേഹിക്കുന്നതാണ്,വിട്ടുകൊടുക്കില്ല ഒരു വിധിയുടെ പേരിലും,’,മനുവിന്റെ കൈയ്യും

പിടീച്ച് മുറിയിലേക്ക് പോകുന്ന അച്ചുവിനെ അവന് ഓർമ വന്നു,ഭ്രാന്തനെപ്പോലെ അവൻ മുറിയിലെ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

മനു ഓരോന്ന് ആലോചിച്ച് ഗാർഡൻ ഏരിയയിലുള്ള ബെഞ്ചിലിരിക്കയായിരുന്നു.

“ഞങ്ങളെയെല്ലാം കൊന്ന് എങ്ങനെ സ്വത്തൊക്കെ നേടാമെന്നാണോ താനാലോചിക്കുന്നെ,”പരിഹാസത്തോടെ ചോദിച്ചുകൊണ്ട് ആകാശ് മനുവിന്റെ അടുത്ത് വന്നിരുന്നു.

“അതു വേണ്ടത് നിങ്ങൾക്കല്ലേ,അതുകൊണ്ടല്ലേ ഇത്രയും തരംതാണ ഒരു കളി…,നിങ്ങളുടെ പെങ്ങളല്ലേ അവൾ എന്നിട്ടും……കഷ്ടം..”ഇത്തിരി ദേഷ്യത്തോടെതന്നെ മനു മറുപടി പറഞ്ഞു.

“ഓഹോ അപ്പോ നാവുണ്ട്,എല്ലാം മനസ്സിലാക്കിക്കളഞ്ഞു ഭീകരൻ..”കുറച്ച് പരിഹാസത്തോടെ ആകാശ് പറഞ്ഞു. മനു ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകാൻ തുടങ്ങിയപ്പോൾ ആകാശ് അവന്റെ കൈയ്യിൽ പിടിച്ചു നിർത്തി.

“താനെന്റെ കൂടെ വാ ഒരു ചെറിയ കാര്യം കൂടി ബാക്കിയുണ്ട് “.മനു മിണ്ടാതെ നിൽക്കുന്നത് കണ്ട് ആകാശ് അവനെ ബലമായി പിടിച്ചു കൊണ്ട് അകത്തേക്ക് പോയി.

ആകാശിന്റെ മുറിയിലേക്കാണ് പോയത് റൂമിൽ സുദേവും വിനോദും വരുണും കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു.മനു മുറിയുടെ ഭിത്തിയിൽ ചാരി നിന്നു

“ഇതാണോ ഞങ്ങളുടെ അളിയൻ കൊള്ളാമല്ലോ നല്ല ഗ്ലാമറുണ്ടല്ലോ പക്ഷെ വൃത്തിയില്ല” വരുൺ കളിയാക്കി.

“ഒരു പാചകക്കാരന്റെ വസ്ത്രത്തിന് ഇത്രയും വൃത്തിയേ കാണുള്ളു,ചതിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അതൊക്കെ നോക്കണ്ടേ”മനുവിന്റെ മറുപടി ആകാശിന് മനസ്സിൽക്കൊണ്ടു.

കുറച്ചു കവറുകൾ എടുത്ത് ആകാശ് മനുവിന് നേരെ നീട്ടി.

“ഇത് കുറച്ച് ഡ്രസ്സാണ് നിന്നോടുള്ള സ്നേഹം കൊണ്ടല്ല തരുന്നത്,ഇവിടെ നിൽക്കുമ്പോൾ വൃത്തിയായി നിൽക്കണം”.

മനു അതിശയത്തോടെ ആകാശിനെ നോക്കി അവന്റെ മുഖത്തെ ഭാവം എന്താണെന്നവന് മനസ്സിലായില്ല.മനു കവറുകൾ വാങ്ങാൻ മടിച്ചു നിന്നു.

“വാങ്ങടോ”വിനോദ് സ്നേഹപൂർവ്വം നിർബന്ധിച്ചു.

മനു കവറുകൾ വാങ്ങി ഒന്നും മിണ്ടാതെ പുറത്തേക്ക് വന്നു അവന്റെ ചുണ്ടിൽ സ്നേഹത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു.

“ആകാശെ ചേട്ടൻമാരറിഞ്ഞാൽ…..നിനക്കറിയാമല്ലോ പ്രത്യേകിച്ച് ശിവ”,

“എനിക്കറിയാം വരുൺ ആദിയേട്ടനറിഞ്ഞാൽ എന്നെ ബാക്കി വെക്കില്ല, മനുവിനെ കുറിച്ചറിഞ്ഞപ്പോൾ കുറ്റബോധം തോന്നി….,ഒരുപാട് കുട്ടികളെ അവൻ പഠിപ്പിക്കുന്നുണ്ട് അനാഥാലയങ്ങളിൽ ഒരുപാട് സഹായം

ചെയ്യുന്നുണ്ട് കൂടെ ജോലി ചെയ്യുന്നവരെയും സഹായിക്കുന്നുണ്ട് അങ്ങനെയാ അവൻ കടത്തിലായത് സ്വന്തമായി ഒരുടുപ്പ് പോലും വാങ്ങാൻ പറ്റാത്തത്……..”

“ഇനിയെന്തു ചെയ്യും അച്ചുവിന്റെ ജാതകം അനുസരിച്ച് മനുവിന് കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളു” സുദേവ് വിഷമത്തോടെ പറഞ്ഞു .

“അതാണ് എന്റെയും സങ്കടം സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുമവൻ,ജാതകം വില്ലനായില്ലെങ്കിൽ എന്റെ അച്ചുവിന് കിട്ടുന്ന പുണ്യമായിരിക്കും മനു”.

“എന്തായാലും സമ്മതിച്ചു ആദിയേട്ടനെ, ജൂസിൽ ഉറക്കഗുളിക ചേർത്ത് രണ്ടുപേർക്കും കൊടുത്ത് മുറിയിൽ പൂട്ടി എല്ലാം രണ്ടുപേരുടെയും തലയിലുമായി, പ്ലാൻ ചെയ്ത പോലെ മനുവിന്റെ താലി അച്ചുവിന്റെ കഴുത്തിൽ വീഴുകയും

ചെയ്തു.”.സുദേവ് പറഞ്ഞു.

ആകാശിന്റെ റൂമിലേക്ക് വന്ന അച്ചു ഇതെല്ലാം കേട്ട് ഞെട്ടി,അവസാനം സുദേവ് പറഞ്ഞതാണ് അവൾ കേട്ടത്. അവൾക്ക് വിശ്വസിക്കാനായില്ല.

‘തന്റെ ചേട്ടൻമാരാണോ ഇതു ചെയ്തത് പക്ഷെ എന്തിന് വേണ്ടി’ 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

മനു പുതപ്പുമെടുത്ത് ബാൽക്കണിയിലേക്ക് പോകാനായി വാതിലിനടുത്തെത്തിയതും…

“താനൊന്നു നിന്നേ എങ്ങോട്ടാ”

“ഞാ….ഞാൻ അ…അത് കിട..ക്കാൻ”

“തനിക്കെന്താ വിക്കുണ്ടോ”

“ഇല്ല”

“താനിവിടെ മുറിയിലെവിടെയെങ്കിലും കിടന്നാൽ മതി പുറത്തു പോകണ്ട മഴ പെയ്യുമെന്ന് തോന്നുന്നു”.

മനു ഞെട്ടലോടെ അച്ചുവിനെ നോക്കി അവന് തൻെറ കാതുകളെ വിശ്വസിക്കാനായില്ല.മനു അനങ്ങാൻ കഴിയാതെ അങ്ങനെ നിന്നു.

“തനിക്കെന്താ ചെവി കേൾക്കില്ലേ ”

“അതു…..ഞാൻ………”

“എന്താ”

“ഒന്നുമില്ല പെട്ടെന്ന് കേട്ടപ്പോൾ….”

“മ്……താൻ എനിക്കൊരു സഹായം ചെയ്യണം ”

മനു അച്ചു തന്നോട് സംസാരിച്ച ഷോക്കിൽത്തന്നെ നിൽക്കയാണ്.

“എന്റെ വീട്ടുകാരാണ് എന്നെ ചതിച്ചത് അത് എന്തിന് വേണ്ടിയാണ് എന്നറിയണം അതിന് താനെന്നെ സഹായിക്കണം”……

അച്ചു നോക്കിയപ്പോൾ മനു ഇതൊന്നും കേൾക്കാതെ ഏതോ മായാ ലോകത്താണ്.

“ടോ മനൂ……..”

മനു ഞെട്ടി അച്ചുവിന്റെ മുഖത്തേക്ക് നോക്കി

“എ…എന്താ,”

“ഞാൻ പറഞ്ഞത് എന്തെങ്കിലും കേട്ടോ”

“ഇല്ല.”

‘ഞാനെന്റെ സ്വപ്‌നലോകത്താണ് പെണ്ണെ ഒന്നു കാണാൻ പോലും പറ്റുമെന്ന് വിചാരിച്ചില്ല

എന്നിട്ടിപ്പോൾ ഒരു മുറിയിൽ എന്റെ രാജകുമാരിയും ഞാനും മാത്രം വിശ്വസിക്കാൻ പറ്റുന്നില്ല’മനു മനസ്സിൽ പറഞ്ഞു.

അച്ചു കാര്യങ്ങളെല്ലാം മനുവിനെ പറഞ്ഞു മനസ്സിലാക്കി.

“തനിക്ക് മനസ്സിലായോ”

മനു മനസ്സീലായെന്ന രീതിയിൽ തല ചലിപ്പിച്ചു. അച്ചുവിനോട് സംസാരിക്കുമ്പോൾ മനുവിന്റെ ഹൃദയത്തിൽ തണുപ്പ് നിറഞ്ഞു ശരീരം മുഴുവൻ തണുപ്പ് പടരാൻ തുടങ്ങി,അവനു തളരുന്ന പോലെ തോന്നി.

“തനിക്കെന്തു പറ്റി”

“ഒന്നുമില്ല”

“ഉറക്കം വരുന്നെങ്കിൽ താൻ കിടന്നോ”

“മ്..” മനുവിന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി ‘ അവൾ സംസാരിക്കുമ്പോൾ,എന്റെ മുഖത്ത് നോക്കുമ്പോൾ ഞാൻ തളർന്നു പോകുന്നു’

പുതപ്പെടുത്ത് ബാൽക്കണിയിലേക്ക് പോകുന്ന വാതിലിന്റെ അടുത്ത് വിരിച്ച് കിടന്നു.കുറച്ച് സമയം കഴിഞ്ഞ് പതുക്കെ എഴുന്നേറ്റ് നോക്കി അച്ചു ഉറങ്ങിയിരുന്നു,മനു വാത്സല്യത്തോടെ അവളെ നോക്കി നിന്നു അവളുടെ

സൗന്ദര്യം അവനെ സുഖമുള്ളൊരു അനുഭൂതിയിൽ എത്തിച്ചു .പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു അച്ചു ഉണരുന്നതു കണ്ട് മനു പെട്ടെന്ന് ഉറങ്ങുന്നതു പോലെ കണ്ണടച്ചു കിടന്നു.

“ഇതാരാ ഈ പാതിരാത്രിയിൽ,,മനൂ…മനൂ….എണീക്ക്”

മനു എഴുന്നേറ്റു,അച്ചു മനുവിനെ പിടിച്ച് കട്ടിലിൽ കൊണ്ടിരുത്തി മനു കിടന്നിരുന്ന പുതപ്പെടുത്ത് മാറ്റി മനുവിനോട് ഒന്നു കണ്ണടച്ചു കാണിച്ചിട്ടു പോയി വാതിൽ തുറന്നു. മനു അവൾ ചെയ്യുന്നതെല്ലാം നോക്കിയിരിക്കയായിരുന്നു.

“ശിവേട്ടനായിരുന്നോ എന്താ ഈ സമയത്ത്”

ശിവ മറുപടിയൊന്നും പറയാതെ അകത്തേക്ക് നോക്കി, കട്ടിലിൽ ഇരിക്കുന്ന മനുവിനെ കണ്ടതും ശിവ ദേഷ്യം കൊണ്ട് ചുവന്നു,മുഖം വലിഞ്ഞു മുറുകി അവൻ കൊടുങ്കാറ്റു പോലെ മനുവിന്റെ അടുത്തെത്തി.

മനുവിന്റെ മുഖത്തേക്ക് അടിക്കാനായി കൈയുയർത്തിയതും മനു കൈ കൊണ്ട് തടഞ്ഞു.

“എന്നെ മുൻപ് അടിച്ചപ്പോൾ എനിക്കറിയില്ലായിരുന്നു എന്താ സംഭവിച്ചതെന്ന് ഇനിയെന്റെ ദേഹത്ത് തൊട്ടാൽ പാചകക്കാരന്റെ കരുത്തെന്താണെന്നറിയും”

“നീയെന്നെ വെല്ലുവിളിക്കുന്നോടാ റാസ്‌കൽ”

ശിവ തല്ലാനായി മനുവിന്റെ കോളറിൽ പിടിച്ചപ്പോൾ അച്ചു മനുവിന്റെ മുന്നിൽ കയറി നിന്നു.

“തൊട്ടുപോകരുത് മനുവിനെ….അല്ല..എന്തിന്റെ അടിസ്ഥാനത്തിലാണ് മനുവിനെ തല്ലുന്നത്.. ഇനി മനുവിന്റെ ദേഹത്ത് തൊട്ടാൽ…. അച്ചു ആരാണെന്ന് ശിവദേവ് അറിയും”.

ശിവയുടെ കൈകൾ അറിയാതെ താണു പോയി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി താൻ പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ അച്ചുവാണ് തന്നോടിത് പറഞ്ഞതോർക്കുമ്പോൾ അവനു മരിച്ചാൽ മതിയെന്ന്

തോന്നി.അവൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു .

‘ഇന്നലെവരെ മനു ബാൽക്കണിയിൽ കിടക്കുന്നതു കണ്ടാണ് സമാധാനത്തോടെ ഉറങ്ങാൻ പോവുന്നത് ഇന്നു ഇത്രയും നേരമായിട്ടും കാണുന്നില്ല എന്തോ ഒരു പേടി തോന്നി അതാണ് ഓടിയെത്തിയത് അച്ചുവിന്റെ

കട്ടിലിൽ അവനിരിക്കുന്നത് കണ്ടപ്പോൾ സമനില തെറ്റിപ്പോയി എന്നാലും എന്റെ അച്ചു..’ശിവക്ക് താങ്ങാൻ പറ്റുന്നതിനപ്പുറം ആയിരുന്നു അച്ചുവിന്റെ വാക്കുകൾ..

“തന്നോടുള്ള സ്നേഹം കൊണ്ടല്ല ഞാൻ ശിവേട്ടനെ തടഞ്ഞത്,സത്യം തിരിച്ചറിയാനുള്ള എന്റെ നാടകമാണിത്”

“എനിക്കറിയാം അച്ചൂ”

“അച്ചു അല്ല അർച്ചന ഞാൻ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും മാത്രമേ എന്നെ അച്ചു എന്ന് വിളിക്കു വഴിയെ തെണ്ടി നടക്കുന്നവർക്ക് വിളിക്കേണ്ട പേരല്ല അത്”

മനുവിന്റെ കണ്ണുകൾ നിറഞ്ഞു തൂകി

‘നീയെന്റെ രാജകുമാരിയാണ് അച്ചൂ…. നിനക്ക് എന്നെ വെറുപ്പാണെങ്കിലും നീയെനിക്കെന്റെ പ്രാണനാണ്,ശ്വാസമാണ്,

💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

മനു ബാൽക്കണിയിൽ നിൽക്കുമ്പോളാണ് മുറ്റത്ത് ബഹളം കേട്ടത്

“എന്റെ ദൈവമേ…….. ജോബിച്ചൻ….”മനു താഴേക്ക് ഓടി.

“ആരുമില്ലേടാ..ഇവിടെ, ടാ…മനൂ.. ഒളിച്ചിരിക്കാതെ പുറത്തേക്കിറങ്ങി വാടാ വൃത്തികെട്ടവനേ” അയാൾ മുറ്റത്ത് നിന്ന് അലറി വിളിച്ചു. ശേഖരനും ആദിയും ശിവയും പുറത്തേക്ക് വന്നു.

“എല്ലാവരും ഉണ്ടല്ലോ.. അതെ..നിങ്ങളൊളിപ്പിച്ച് വച്ച മനുവിനെ പുറത്തേക്ക് ഇറക്കി വിടുന്നുണ്ടോ..,അതോ ഞാൻ അകത്തു കയറി നോക്കണോ.”ജോബിച്ചൻ ഭീഷണി സ്വരത്തിൽ ചോദിച്ചു.

ശേഖരൻ അതിന് മറുപടി പറയാൻ തുടങ്ങിയതും മനു അകത്തു നിന്ന് ഓടി വന്നു. മനു അയാളെ പിടിച്ചു വലിച്ചു ഗേറ്റിനു പുറത്ത് കൊണ്ട് വന്നു.

“എന്റെ പൊന്നുജോബീച്ചാ ഒന്നു പോ എന്നെ നാണംകെടുത്തല്ലേ”

“കാശു വാങ്ങിയിട്ട് മുങ്ങി നടന്നാൽ ഞാനറിയില്ലെന്നു വിചാരിച്ചോ നീ ജോബിയെ പറ്റിക്കാമെന്ന് കരുതിയല്ലേ”

“മുങ്ങിയതൊന്നുമല്ല ഇവിടെ ഞാൻ പെട്ടുപോയതാ ജോബിച്ചൻ ഇപ്പൊ പോകാൻ നോക്ക്‌ ഞാൻ കാശുമായി വരാം”

“മമ് ഞാനിപ്പൊ പോകാം കാശുമായി വന്നില്ലെങ്കിൽ ഞാൻ ഒന്നുംകൂടി വരും കാശും വാങ്ങിയിട്ടേ പോകൂ”

“ശരി സമ്മതിച്ചു ഇപ്പോ പോകു….”

മനു അയാളെ പറഞ്ഞുവിട്ട ആശ്വാസത്തിൽ തിരിഞ്ഞതും ശേഖരനും ആദിയും ദേഷ്യത്തിൽ നോക്കി നിൽക്കുന്നു. മനു തലകുനിച്ചു ആരെയും നോക്കാതെ അകത്തേക്ക് നടന്നു.

“ഒന്നു നിന്നേ….ഇനിയും ഇതുപോലെ ആരെങ്കിലും വരുമോ”

മനു ഒന്നും മിണ്ടാതെ തലകുനിച്ചു തന്നെ നിന്നു.

“ആദി ഇവനു വേണ്ട ക്യാഷ് കൊടുത്തേക്ക് ഇല്ലെങ്കിൽ അയാളിനിയും കേറി വരും നാട്ടുകാരെല്ലാം അറിയും നമുക്കാ നാണക്കേട്”

“വേണ്ട സർ എനിക്ക് കാശൊന്നും വേണ്ട അതു.. ഞാൻ തന്നെ കൊടുത്തോളാം”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ഹലോ ആദി നീയെന്താ എന്നെ അവോയിഡ് ചെയ്യുന്നെ എത്ര ദിവസമായി നീയെന്നെ വിളിച്ചിട്ട്”

“നീയെന്റെ അവസ്ഥ മനസ്സിലാക്കു മായേ ഇവിടെ ആകെ പ്രശ്നമാണ് ഞാൻ നിന്നെ വിളിച്ചോളാം”

ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 6

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Leave a Reply

Your email address will not be published. Required fields are marked *