നിന്റെ മാത്രം സ്വന്തം ഭാഗം 34

മുപ്പത്തിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 33

ഭാഗം 34

അക്കു അവളുടെ കരച്ചിലടങ്ങാൻ കാത്തു നിന്നു…..അച്ചുവിന് പക്ഷെ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല……അവസാനം ക്ഷമ കെട്ട് അക്കു അവളെ മുഖം ബലമായി പിടിച്ചു ഉയർത്തി…. അവന്റെ കണ്ണുകൾ ദേഷ്യം കാരണം ചുവന്നു തന്നെയിരുന്നു….

“അഭിനയിക്കുന്നതാണോ അച്ചൂ നീ…..തെറ്റു ചെയ്തത് നീയല്ലേ….പിന്നെന്തിനാ ഈ പ്രഹസനം………”

അതുകേട്ടപ്പോൾ അച്ചുവിന് ദേഷ്യം വന്നു…. കരച്ചിൽ പൊടുന്നനെ നിർത്തി കലങ്ങിയ കണ്ണുകളുമായി അവൾ അക്കുവിനെ നോക്കി….

“എന്താ നീ നോക്കുന്നെ ഞാൻ ചോദിച്ചതിന് മറുപടി തരാതിരിക്കാൻ അഭിനയിക്കുവാണോന്ന്….”അവന്റെ ഒച്ച ഉയർന്നു…..

“അക്കുച്ചേട്ടൻ പറഞ്ഞിട്ടാണ് ഞാൻ ഇതൊക്കെ അറിയുന്നത്……..”

അക്കു പല്ല് കടിച്ചുകൊണ്ട് മുഷ്ടി ചുരുട്ടി കണ്ണുകൾ മുറുകെ അടച്ച് തുറന്ന് ദേഷ്യം കടിച്ചമർത്തി…..

“കുഞ്ഞ് വേണ്ടെന്നുള്ള തീരുമാനം ആരുടെയാണ് അച്ചൂ…..മനുവിന്റെയാണോ…..”

അവൾ മുഖം താഴ്ത്തി….

“ഇല്ല ….എന്റെ തീരുമാനമാണ്…..”

“പിന്നെ….നീ അറിഞ്ഞില്ലെന്ന് പറഞ്ഞത്…നിനക്ക് ഭ്രാന്തു പിടിച്ചോടീ….”

“അതെ…എനിക്ക് ഭ്രാന്താണ്….എന്റെ ഭ്രാന്ത് എന്താണെന്ന് അറിയാമോ അക്കുച്ചേട്ടന്……”

അവൻ അവളുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി…. അവിടെ വിഷാദം മാറി ദേഷ്യം നിറഞ്ഞത് കണ്ട് അക്കു സംശയിച്ച് നിന്നു……

“എന്റെ ഭ്രാന്ത് മനുവേട്ടനാണ്….. എന്റെ പ്രാണൻ…… എന്റെ ജീവൻ……എന്റെ ശ്വാസം…. എന്റെ മാത്രം സ്വന്തം…..”

അവൾ ഒന്നു നിർത്തി തിരിഞ്ഞ് ആഴക്കടലിലേക്ക് നോക്കി നിന്നു……..അക്കുവും തിരിഞ്ഞ് കടലിലേക്ക് നോക്കി അവൾ പറയാൻ പോകുന്നത് ശ്രദ്ധിച്ചു……

” അടക്കി വച്ചിരുന്ന കരച്ചിൽ ചെറിയ വിതുമ്പലായി പുറത്തേക്ക് വന്നു…..

“ആദിയേട്ടന്റെ സഹോദരി വർഷയാണെന്ന് അറിഞ്ഞത് മുതൽ മനുവേട്ടൻ മറ്റൊരു ലോകത്താണ്…..ഏതു നേരവും അനാഥൻ എന്ന ചിന്ത മാത്രമായി….. അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഒരു കുഞ്ഞ് വേണമെന്ന് മനുവേട്ടന് തോന്നി…….അതിന് ശേഷം മനുവേട്ടൻ എന്നെ മറന്നു…..അല്ലെങ്കിൽ ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ ആ നെഞ്ചിൽ കിടന്ന് നേരം വെളുക്കുവോളം ഒരാഴ്ചത്തെ വിശേഷം പറയുമായിരുന്നു……. പക്ഷെ പിന്നീട് മനുവേട്ടൻ കുഞ്ഞിനെ കുറിച്ച് മാത്രമേ പറയാറുള്ളു…..എന്നോട് മറ്റൊന്നും സംസാരിക്കാറില്ല….ഫോൺ വിളിച്ചാൽ പോലും കുഞ്ഞിന്റെ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ…. ഒരു ദിവസം വന്നപ്പോൾ കബോർഡിൽ കുറെ കുഞ്ഞുടുപ്പുകളും പാവയും വാങ്ങി ഒളിപ്പിച്ചു വച്ചിരിക്കുന്നു…….എനിക്ക് വേദന തോന്നി….ഒരുപാട് വേദന തോന്നി…. ഞാൻ കൊടുക്കുന്ന സ്നേഹത്തിൽ മനുവേട്ടൻ തൃപ്തനല്ലെന്ന് തോന്നി…….രക്തബന്ധത്തിന് മാത്രമേ മനുവേട്ടൻ വില കൊടുക്കുന്നെന്ന് എനിക്ക് തോന്നി…….”

അക്കുവിന് അവളോട് സഹതാപം തോന്നി…..

“രക്തബന്ധത്തിനെക്കാളും വലുതാണ് ആത്മാർത്ഥമായ സ്നേഹബന്ധം എന്ന് മനുവേട്ടൻ തിരിച്ചറിഞ്ഞിട്ട് മതി കുട്ടികളെന്ന് ഞാനും തീരുമാനിച്ചു……..”

“അച്ചൂ…..അവന്റെ ഒരു ആഗ്രഹമാണത്..അല്ലാതെ അവൻ നിന്നെ സ്നേഹിക്കുന്നില്ല എന്ന് അതിന് അർത്ഥമില്ല…..”

“പിന്നെ പറ……. ഞാൻ ഹൃദയം തുറന്ന് സ്നേഹിച്ചിട്ടും…..അനാഥൻ എന്ന വേദന മാത്രം മനുവേട്ടന് മാറാത്തത് എന്താ……” അച്ചു കരഞ്ഞു പോയിരുന്നു….. അക്കു അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു….

“മോളെ….അവൻ ഒറ്റപ്പെട്ടു ജീവിച്ച ഒരാളാണ്…. നമുക്കിടയിൽ ജീവിക്കുമ്പോൾ അവൻ ആഗ്രഹിക്കില്ലേ…എനിക്കും ഇതുപോലെ ഒരു കുടുംബം ഉണ്ടെങ്കിലെന്ന്….. .അത്രേയുള്ളൂ.. നീ വെറുതെ ഇതൊക്കെ മനസ്സിൽ വയ്ക്കാതെ തുറന്ന് സംസാരിച്ചൂടായിരുന്നോ അവനോട്….”

“പക്ഷെ……. കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചപ്പോൾ മനുവേട്ടൻ എല്ലാം മറന്നുവെന്ന് സന്തോഷിച്ചിരിക്കയായിരുന്നു ഞാൻ……. പഴയതുപോലെ എന്നോടു സംസാരിക്കുന്നുണ്ടായിരുന്നു…ഇപ്പോൾ അക്കുച്ചേട്ടൻ പറഞ്ഞപ്പോളാണ് മനുവേട്ടൻ വിഷമിച്ചാണ് ജീവിക്കുന്നതെന്ന് എനിക്ക് മനസ്സിലായത്…….ഹോസ്റ്റലിൽ ഒരു പ്രശ്നവുമില്ല അക്കുച്ചേട്ടാ ഞാൻ രണ്ടാഴ്ച ലീവെടുത്ത് വന്നതാണ് മനുവേട്ടന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ….. നിങ്ങളോടൊക്കെ അറിഞ്ഞാൽ കളിയാക്കുമെന്ന് വിചാരിച്ചാണ്… ഞാൻ ഹോസ്റ്റലിൽ പ്രശ്നമാണെന്ന് വിളിച്ച് പറഞ്ഞത്……”

അക്കു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

“ഇത് മാത്രമല്ലലോ കാന്താരീ നിന്റെ പ്രശ്നം….. സത്യം പറ മോളെ…..”അവൻ കള്ളച്ചിരിയോടെ ചോദിച്ചു…..

“അത്…..ഇത്രയും കുഞ്ഞിനെ സ്നേഹിക്കുന്ന മനുവേട്ടൻ ഒരു കുഞ്ഞ് വന്നാൽ……..”

“വന്നാൽ…….”

“എന്നോടുള്ള സ്നേഹം കുറയുമോന്ന് എനിക്ക് പേടിയായിരുന്നു……. മനുവേട്ടൻ ഈ ലോകത്ത് എന്നെ മാത്രം സ്നേഹിച്ചാൽ മതി….അക്കുച്ചേട്ടൻ പോലും മനുവേട്ടനെ ഒരുപാട് സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല….. അന്ന് ദിയ വന്ന് മനുവേട്ടന്റെ അടുത്ത് ഇരുന്നതിന് നിങ്ങളറിയാതെ ഹോസ്റ്റലിൽ നിന്ന് വന്ന് അവളുടെ……അവളുടെ കോളേജിൽ പോയി …….. തല്ലിയിട്ടാ ഞാൻ പോയത്……”അവൾ പേടിയോടെ പറഞ്ഞു….

അക്കു ഞെട്ടി അവളെ നോക്കി…… പെട്ടെന്ന് അവൻ പൊട്ടിച്ചിരിച്ചു…… അച്ചു അവനെ നോക്കി മുഖം കൂർപ്പിച്ചു നിന്നു….

“എടീ കാന്താരീ….. കുശുമ്പിപ്പെണ്ണെ…വെറുതെയല്ല ദിയ വീട്ടിലേക്ക് ഇപ്പൊ വരാത്തത്…..നീ പിന്നെ പഠിത്തത്തിന്റെ കാര്യമൊക്കെ പറഞ്ഞ് അവനെ വിഷമിപ്പിച്ചതെന്താ അച്ചൂ……”

“അത്….ആ കാരണം മാത്രമേ മനുവേട്ടൻ വിശ്വസിക്കൂ……..അല്ലാതെ നിങ്ങളൊക്കെ വിശ്വസിക്കും പോലെ മനുവേട്ടനെക്കാളും വലുതല്ല എനിക്ക് പഠിത്തം..”അവൾ സങ്കടത്തോടെ പറഞ്ഞു…..

“ശരി …..നിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നീ പറഞ്ഞത് ശരിയാണ്…. ഇത്രയേറെ സ്നേഹിച്ചിട്ടും ആരുമില്ല ഒറ്റയ്ക്കാണെന്ന് മനുവിന് തോന്നിയെങ്കിൽ അത് മനസ്സിലാക്കി കൊടുക്കേണ്ടത് നിന്റെ കടമയാണ്….പക്ഷെ ഒരു കുഞ്ഞിനെ അവൻ ആഗ്രഹിച്ചത് തെറ്റല്ല അച്ചൂ…അവിടെ നിന്റെ ഭാഗത്താണ് തെറ്റ്…..ഒരു കുഞ്ഞുണ്ടായാൽ അവന് നിന്നോടുള്ള സ്നേഹം കൂടുവല്ലേയുള്ളൂ കാരണം നീ അവന്റെ കുഞ്ഞിന്റെ അമ്മ കൂടിയാണ്…..”

അച്ചു ചിന്തിച്ചു നിൽക്കുന്നത് കണ്ട് അക്കു അവളെ തട്ടി വിളിച്ചു…

“നീയിനി തീരുമാനമൊന്നും മാറ്റാൻ നിക്കണ്ട…… നീ ഒന്നു ചിന്തിച്ചു നോക്ക് അച്ചൂ……രണ്ടുപേരും സംസാരിച്ചു തീർക്കാവുന്ന ഒരു ചെറിയ പ്രശ്നം ഇത്രയും ഊതിവീർപ്പിച്ച് ടെൻഷനടിച്ച്,വിഷമിച്ച് നടന്നു……പഴയതെല്ലാം മറക്ക് മോളെ……”

“നമുക്ക് പോകാം …..എനിക്ക് മനുവേട്ടനെ കാണണം…..”

അക്കു ചിരിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു……

“ഏട്ടനടിച്ചത് വേദനിച്ചോ മോളെ…..”

“ഇല്ല ഏട്ടാ…ഒരടിയുടെ കുറവ് എനിക്കുണ്ടായിരുന്നു മനുവേട്ടൻ എന്തായാലും തരില്ല…….”

“അതല്ല പ്രശ്നം….. നിന്റെ മനുവേട്ടൻ ഈ പാട് കാണുമ്പോൾ എന്നെ ബാക്കി വച്ചാൽ മതിയായിരുന്നു…….”

കാറിൽ നിന്നിറങ്ങി ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ എൻട്രൻസിൽ തന്നെ മനു നോക്കി നിൽക്കുന്നത് അച്ചു കണ്ടു….. അവൻ അവരുടെ അടുത്തേക്ക് നടന്നു വന്നു….

“അച്ചൂ നിന്റെ മുഖത്തെന്താ…..” മനു ദേഷ്യത്തോടെ ചോദിച്ചപ്പോൾ അച്ചു അക്കുവിനെ നോക്കി…..

“എന്നെ അവിടെ വിളിക്കുന്നുണ്ട്…. എന്നാൽ ഞാൻ പൊക്കോട്ടെ……” അക്കു ചിരി അടക്കി പിടിച്ച് അവിടെ നിന്ന് വലിഞ്ഞു…..

“അത്…..വണ്ടി നിർത്തിയപ്പോൾ ഡോറിൽ ഇടിച്ചതാ…..”അവൾ മുഖം താഴ്ത്തി മറുപടി പറഞ്ഞു……

“നിനക്ക് ശ്രദ്ധിച്ചൂടെ മോളെ…..” അവൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു……അവന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് അച്ചുവിന്റെയും കണ്ണ് നിറഞ്ഞു…..

“ഒന്നുമില്ല മനുവേട്ടാ…… വാ നമുക്ക് ദെച്ചുചേച്ചിയെ കാണാം……”

അച്ചു മനുവിന്റെ കൈയിൽ കൂടി കൈചുറ്റി ദെച്ചുവിന്റെ അടുത്തേക്ക് നടന്നു……….

രാത്രിയായപ്പോൾ ദെച്ചുവിന് പെയിൻ കൂടി ലേബർ റൂമിലേക്ക് മാറ്റി….. ലേബർ റൂമിന്റെ മുന്നിൽ എല്ലാവരും പ്രാർത്ഥനയോടെ നിന്നു….അച്ചു മനുവിന്റെ തോളിൽ ചാരിയാണ് നിന്നത്…വർഷയെ റൂമിൽ തന്നെയിരുത്തി….ശിവാനിയും വേണുവും നേരത്തെ തന്നെ എത്തിയിരുന്നു……… ആദി ടെൻഷനോടെ ഇടയ്ക്കിടെ ലേബർ റൂമിന്റെ വാതിലിൽ പോയി നോക്കും..തിരികെ വന്ന് കസേരയിൽ ഇരിക്കും പിന്നെയും എഴുന്നേറ്റു പോകും………

“ദർശന പ്രസവിച്ചു ആൺകുട്ടിയാണ്…..” ഒരു നഴ്സ് വന്ന് പറഞ്ഞിട്ട് അകത്തേക്ക് പോയി…….

ആദി സന്തോഷത്തോടെ ശേഖരനെ കെട്ടിപ്പിടിച്ചു….. മനുവും ആദർശും അക്കുവും അവന്റെ അടുത്ത് അവനെ ഒരുമിച്ചു കെട്ടിപ്പിടിച്ചു….. അച്ചുവും അതിന്റെ ഇടയിലേക്ക് നുഴഞ്ഞ് കയറി…..അമ്മമാർ സന്തോഷക്കണ്ണീർ പൊഴിച്ചു……

മുപ്പത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 35

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *