നിന്റെ മാത്രം സ്വന്തം ഭാഗം 7

ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 6

ഭാഗം 7

മനു അടുക്കളയുടെ പുറത്ത് ഭിത്തിയിൽ ചാരിയിരുന്നു,, കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങൾ അവന്റെ മുന്നിൽ തെളിഞ്ഞു നിന്നു.

‘അവളുടെ കണ്ണുകൾ……ആ നോട്ടം..ആഴത്തിൽ എന്നിലേക്ക് പതിക്കുന്നു….പെണ്ണെ….നീയെന്ന സ്വർഗ്ഗത്തിലാണ് ഞാൻ….. നിന്റെ സാമീപ്യം പോലും എന്റെ ഹൃദയത്തിൽ മഞ്ഞുമഴ.. പെയ്യിക്കുന്നു…….നിന്റെ ഒരു നോട്ടം മതി എനിക്ക് സന്തോഷിക്കാൻ……ഞാൻ സ്നേഹിക്കുന്നു നിന്നെ എന്റെ ജീവനെക്കാളേറെ…..കൺ നിറച്ചൊന്നു കാണാനുള്ള അവകാശം മാത്രം മതി എനിക്ക്……… ദൂരെ നിന്ന് കണ്ടോളാം ഞാൻ എന്റെ രാജകുമാരിയെ…………….’

എന്നാൽ അച്ചുവിന്റെ മനസ്സിൽ രാഹുലിന്റെ വാക്കുകളായീരുന്നു.

‘എന്റെ ആർച്ചൂ..നിന്നോടെനിക്കുള്ള പ്രണയം.. അത് വാക്കുകൾക്ക് അതീതമാണ്……എന്റെ പ്രണയം ഓരോ തവണയും നീ നിഷേധിക്കുമ്പോൾ….വിങ്ങുകയാണ്..എന്റെ ഹൃദയം… നിനക്ക് വേണ്ടി മരിക്കാനും എനിക്ക് മടിയില്ല….ആർച്ചൂ…..നീ എന്റേതാണ്…….രാഹുലിന്റെ സ്വന്തം ആർച്ചൂ…….’

ശിവയുടെ മനസ്സും തേങ്ങുകയായിരുന്നു,അച്ചു തന്നെ മനസ്സിലാക്കത്തത് അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു.

‘അച്ചൂ…..എത്ര അടുത്തേക്ക് വന്നിട്ടും….എന്നിൽ നിന്ന് അകലുകയാണല്ലോ..പെണ്ണെ…നീ..എന്റെ ഹൃദയം നിന്നോടുള്ള പ്രണയത്താൽ തുടിക്കുന്നത് ..നീ …കാണുന്നില്ലേ…നീയെന്ന പുഴയിൽ ചേർന്നൊഴുകാൻ ആഗ്രഹിക്കുന്ന അരുവിയാണ് ഞാൻ…….നിന്നിലേക്കൊഴുകാൻ കഴിയാതെ…..വേദനിക്കുന്നു ഞാൻ……..,’

രാഹുലിനെ വഞ്ചിച്ചു കൊണ്ടിരിക്കയാണെന്ന കുറ്റബോധത്തിൽ അച്ചു അസ്വസ്ഥമായി അവളുടെ കണ്ണിൽ നിന്ന് നിയന്ത്രണമില്ലാതെ മിഴിനീർ ഒഴുകിക്കൊണ്ടിരുന്നു.

“അച്ചൂ,…മോളെ നീ കരയുവാണോ…”

“ഇല്ല…അക്കു ചേട്ടാ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചിരുന്നതാ..”(ആകാശിനെ അക്കു എന്നാണ് എല്ലാവരും വിളിക്കുന്നത്)

” മോള് വിഷമിക്കണ്ട എല്ലാം ശരിയാകും..എൻട്രൻസ് റിസൾട്ട് വന്നല്ലോ മോൾക്ക് റാങ്കുണ്ട്”

“ഞാനറിഞ്ഞു അക്കു ചേട്ടാ നേരത്തെ അതു പറയാൻ താഴേക്ക് വന്നപ്പോളാണ്…..”

“മ്…ഏട്ടനു മനസ്സിലായി… നീ എപ്പോഴും റൂമിൽത്തന്നെ ഇരിക്കാതെ ഇടക്ക് പുറത്തേക്കും ഇറങ്ങ് അച്ചൂ..”

“മമ്”

“അച്ചൂ ഏട്ടനൊരു കാര്യം ചോദിച്ചാൽ എന്റെ മോള് സത്യം പറയുമോ”

“എന്താ ഏട്ടാ….”

“നിനക്കെന്തോ വിഷമമുണ്ട് കുറച്ച് നാളായി ഞാൻ ശ്രദ്ധിക്കുന്നു,…എപ്പോഴും കളിയും ചിരിയും കുസൃതിയുമായി നടന്ന അച്ചുവല്ല മോളിപ്പോൾ….്‌”

“ഏട്ടനറിയില്ലേ…… ഒരു വൃത്തികെട്ടവനെ കൊണ്ട് എന്റെ കഴുത്തിൽ,എന്റെ സമ്മതമില്ലാതെ താലികെട്ടിച്ചത് മറന്നു പോയോ ഏട്ടൻ”കുറച്ച് ദേഷ്യത്തോടെയാണ് അച്ചു പറഞ്ഞത്.

“ഇല്ല അച്ചൂ…ആ സംഭവം നടക്കുന്നതിന് മുൻപേ എന്റെ അച്ചു മാറിയിരുന്നു.. അതിന് കാരണമാണ് ഞാൻ ചോദിച്ചത്”

അച്ചു ഞെട്ടലോടെ ആകാശിന്റെ മുഖത്ത് നോക്കി….

“അത്…..അത്..ഞാൻ…..”

“വേണ്ട.. പറയണമെന്ന് തോന്നുമ്പോൾ മോള് പറഞ്ഞാൽ മതി..ഏട്ടനോട് മോൾക്ക് എന്തും പറയാം….നാളെ ആദിയേട്ടന്റെ നിശ്ചയത്തിന് നമ്മുടെ പഴയ അച്ചുവായി വേണം മോള് വരാൻ”

“എനിക്കൊന്നുമില്ല ഏട്ടാ പഴയ അച്ചുവാകാൻ ഞാൻ ശ്രമിക്കുന്നുണ്ട്”

“എന്നാൽ കണ്ണൊക്കെ തുടച്ച് നല്ല കുട്ടിയായി താഴേക്ക് വായോ റിസൾട്ട്‌ അറിഞ്ഞിട്ട് എല്ലാവരും കാത്തിരിക്കയാണ് മോളെ….വേഗം വരണം”

“ഏട്ടൻ പൊക്കോളു ഞാൻ വരാം”

ആകാശ് പുറത്തേക്ക് പോയിട്ടും അച്ചു അവിടെത്തന്നെയിരുന്നു,ശ്വാസം ഒന്നു വലിച്ച് വിട്ട്,മുഖം അമർത്തിത്തുടച്ച് എഴുന്നേറ്റു എന്തോ തീരുമാനിച്ച് ഉറപ്പിച്ചതു പോലെ..

എല്ലാവരും അച്ചുവിനെ അഭിനന്ദിച്ചു,ചേട്ടൻമാരെല്ലാം ഗിഫ്റ്റ് കൊടുത്തു.ശിവ ഒരു ഡയമണ്ട് റിംഗാണ് കൊണ്ടു വന്നത്.

“നീ അതങ്ങ് അവളുടെ കയ്യിൽ ഇട്ടു കൊടുക്ക് മോനെ ഇനിയിപ്പോൾ പ്രത്യേകിച്ച് മോതിരം മാറ്റമൊന്നും നടത്തണ്ടല്ലോ” കേശവൻ തമാശ പോലെ പറഞ്ഞു.

ശിവ ഒരു പുഞ്ചിരിയോടെ അച്ചുവിന്റെ കൈകളിൽ പിടിച്ചു,അച്ചു ദേഷ്യത്തോടെ കൈകൾ പുറകോട്ടു വലിച്ചു,ശിവ ദേഷ്യത്തോടെ അച്ചുവിനെ നോക്കി.

“ശിവാ ഇപ്പോൾ നീയത് അവളുടെ കൈയ്യിൽ കൊടുക്ക്……. മോതിരം മാറ്റമൊക്കെ നമുക്ക് നടത്താമെന്നെ……”ശിവയെ തണുപ്പിക്കാൻ ആദി ഇടപെട്ടു.

ശിവ മോതിരം അച്ചുവിന് നേരെ നീട്ടി ,എല്ലാവരും നിൽക്കുന്നതുകൊണ്ട് ഇഷ്ടമില്ലാഞ്ഞിട്ടും അവൾ അതു വാങ്ങി. ശിവയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

ആദിയുടെ നിശ്ചയത്തിന്റെ തിരക്കായിരുന്നു. ശേഖരൻ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു.അച്ചു ഓരോ കാര്യത്തിനും ഓടുന്നുണ്ട് .

ആകാശും വരുണും സുദേവും വിനോദും പുറത്ത് തന്നെ ഉണ്ടായിരുന്നു, ബാക്കിയുള്ളവർ ആദിയുടെ റൂമിലും.

മനു രാവിലെ തുടങ്ങിയ പണിയാണ്,ആരും പറയാതെ തന്നെ അവൻ എല്ലാ പണികളും ചെയ്തു,പാചകക്കാരെ കാര്യമായിത്തന്നെ സഹായിച്ചു, വിശ്രമമില്ലാതെ പണിയെടുക്കുന്ന മനുവിനെ കണ്ട് ശേഖരന്റെ കണ്ണുകൾ നിറഞ്ഞു.

ആദിയുടെ മുറിയിൽ വിഷമത്തിലിരിക്കുന്ന ശിവയെ ആശ്വസിപ്പിക്കയാണ് കിരൺ .

“നീയിങ്ങനെ ടെൻഷനടിക്കാതെ ശിവാ ആദിയുടെ നിശ്ചയം കഴിയട്ടെ”

“ഞാനും ഇവനോട് പറഞ്ഞു കിരൺ….(“ആദി)

“ഇതിപ്പോൾ നിങ്ങളുടെ പ്ലാനെന്താണ്”(സൂര്യൻ)

“അവൻ സ്വഭാവികമായും മരിക്കുമെന്ന് ഉറപ്പുണ്ടോ”(ആദർശ്)

“മരിക്കും ആദർശ്….ആ പണിക്കര് പറഞ്ഞത് ഇന്നു രാത്രിയോടെ അവന്റെ സമയം അവസാനിച്ചെന്നാണ്”(ഹരി)

“ഇനിയും അയാളെ വിശ്വസിക്കണോ ഏട്ടാ”( ശിവ)

“വിശ്വസിക്കണം ശിവാ…..ഇന്നു രാത്രി കൂടി നമുക്ക് പണിക്കരെ വിശ്വസിക്കാം”(ഹരി)

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആദിയും മായയും പരസ്പരം മോതിരം മാറി,അവരെ രണ്ടുപേരെയും കസേരയിലിരുത്തി ബ്രദേഴ്‌സ് &അച്ചുവിന്റെ കലാപരിപാടികൾ ആയിരുന്നു.

ഡാൻസും പാട്ടുമായി സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു,അവരുടെ സ്നേഹം കണ്ട് പലർക്കും അസൂയ തോന്നി. മോഹിതിന്റെ കണ്ണുകൾ അച്ചുവിന്റെ ശരീരത്തിൽത്തന്നെയായിരുന്നു, ഹരിയുടെ കണ്ണുകൾ ആദിയുടെ അടുത്ത് നിൽക്കുന്ന മായയിൽ ആയിരുന്നു ,തന്നെ നോക്കി നിൽക്കുന്ന ഹരിയെ മായ കണ്ണുചിമ്മി കാണിച്ചു,വശ്യമായ ഒരു ചിരിയും സമ്മാനിച്ചു.

‘ആദിയുടെ കൂടെ വന്നപ്പോൾ പരിചയപ്പെട്ടതാണ് മായയെ പിന്നീട്‌ അതൊരു സൗഹൃദമായി, പിന്നെ പ്രണയമായി ആദി അറിയാതെ പലപ്പോഴും കണ്ടുമുട്ടാറുണ്ടായിരുന്നു,മനസ്സു കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും ഒന്നായി ,ഈ നിശ്ചയത്തിന് പിന്നിൽ പല കണക്കുകൂട്ടലുകളുമുണ്ട്….. ഹരിദേവിനെ നീയറിയും ആദി..’,ഹരി മനസ്സിൽ മന്ത്രിച്ചു.

നിശ്ചയം കഴിഞ്ഞ് എല്ലാവരും പോയി ,മനു രാവിലെ തുടങ്ങിയുള്ള പണിയിൽ അവശനായിരുന്നു.അവൻ സ്ഥിരമായി ഭക്ഷണം കഴിക്കാനിരിക്കുന്ന കല്ലിൽ വന്നിരുന്നു.

‘ഇന്നു ഒന്നും കഴിച്ചില്ലല്ലോ അതാണ് ഇത്ര ക്ഷീണം,രാധ ചേച്ചിയോട് കഴിക്കാൻ വല്ലതുമുണ്ടോയെന്ന് ചോദിക്കാം’ മനു എഴുന്നേൽക്കാൻ തുടങ്ങിയതും ഒരു പാത്രം മനുവിന്റെ നേർക്ക് നീട്ടി നിൽക്കുന്നു.

“ഞാനിപ്പോൾ രാധ ചേച്ചിയുടെ അടുത്തേക്ക് വരാൻ തുടങ്ങുവാരുന്നു അപ്പോഴേക്കും രാധ ചേച്ചി ഭക്ഷണവുമായി ഇങ്ങോട്ടെത്തി”

“നീ രാവിലെ മുതൽ ഒന്നും കഴിക്കാതെ പണിയല്ലേ… കുറച്ച് സഹതാപം തോന്നി കൊണ്ടുവന്നതാ…വേണമെങ്കിൽ കഴിച്ച് പോകാൻ നോക്ക്”

രാധമ്മ അടുക്കളയിലേക്ക് പോയി. മനു ഭക്ഷണം കഴിച്ച് കഴിഞ്ഞു,അലക്കുകല്ലിൽ ചാരിയിരുന്നു ആകാശത്തേക്ക് നോക്കി.അച്ചുവിന്റെ മുഖം തെളിഞ്ഞ് നിന്നു.

മനുവിന് ദേഹം തളരുന്നപോലെ തോന്നി തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതു പോലെ തോന്നി അവൻ ഛർദ്ദിക്കാൻ തുടങ്ങി വായിൽ നിന്നും കൊഴുത്ത ചോര പുറത്തേക്ക് ചാടി………..

മനു സഹായത്തിനായി ചുറ്റും നോക്കി…. തന്റെ ശരീരം തളർന്ന് പോകുന്നതു പോലെ,ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുന്നു,അടയുന്ന കണ്ണുകളിൽ കണ്ടു ഓടി വരുന്ന ആകാശിന്റെ രൂപം.

ആകാശും വരുണും അവനെ താങ്ങിയെടുത്തു അകത്തേക്ക് കൊണ്ട് പോയി,ശേഖരൻ പരിഭ്രമത്തോടെ ഓടി വന്നു.

“അയ്യോ…മനുവിന് എന്തു പറ്റി”

“അറയില്ലെച്ചാ പുറത്ത് ചോര ഛർദ്ദിച്ച് കിടക്കുവാരുന്നു ”

“അക്കൂ മനുവിനെ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം”

മനുവിന്റെ അവസ്ഥ കണ്ട് ശിവയുടെ മുഖത്ത് പുഞ്ചിരി വിടർന്നു,ആദിയും ആശ്വസിച്ചു.

“അളിയാ അവനെ ആശുപത്രിയിൽ കൊണ്ട് പോണോ…”

ശേഖരൻ ദേഷ്യത്തോടെ കേശവനെ നോക്കി ,പിന്നെ അയാളൊന്നും മിണ്ടിയില്ല.

ആകാശും വരുണും മനുവിനെ വണ്ടിയിലേക്ക് കൊണ്ട് പോകുന്നത് കണ്ടാണ് അച്ചു താഴേക്ക് വന്നത്. കണ്ണിൽ കണ്ടത് വിശ്വസിക്കാനാകാതെ അവൾ തറച്ചു നിന്നു,പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു മനുവിന്റെ അടുത്തേക്കോടി. ഓടിച്ചെന്നു കാറിൽ കയറി, മനുവിനെ കാറിനകത്തേക്ക് കയറിയപ്പോൾ തല പിടിച്ച് മടിയിൽ വച്ചു.അവൾ അവന്റെ മുഖത്ത് അലിവോടെ നോക്കി. അവന്റെ വെള്ളാരം കണ്ണുകൾ അടഞ്ഞിരിക്കുവാണ് ശരീരം തണുത്തിരിക്കുന്നു ,ജീവനുണ്ടോയെന്നു പോലും സംശയമാണ്. ആകാശിന്റെ കാർ അതിവേഗത്തിൽ ഓടി കൊണ്ടിരുന്നു. “മനുവിന് എന്തുപറ്റിയതാ അക്കുച്ചേട്ടാ”

“അറിയില്ല മോളെ”

ഹോസ്പിറ്റലിൽ എത്തിയപ്പോൾത്തന്നെ മനുവിനെയും എടുത്തു ആകാശ് അകത്തേക്കോടി. മനുവിനെ ഐ സി യു ലാക്കി,ആകാശും വരുണും അച്ചുവും ടെൻഷനോടെ കാത്തു നിന്നു . കുറച്ച് നേരം കഴിഞ്ഞ് ശേഖരനും ആദിയും ശിവയും ഹരിയും വന്നു. എല്ലാവരും അക്ഷമയോടെ നിന്നു. ഐ സി യു നിന്ന് ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ട് ആകാശ് ഓടിച്ചെന്നു.

“അയാളുടെ നില ഗുരുതരമാണ്,മാരകമായ വിഷം ഉള്ളിൽ ച്ചെന്നിട്ടുണ്ട് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റു,…..പ്രതീക്ഷിക്കണ്ട…….'”

ആകാശിന്റെ തോളത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ഡോക്ടർ അകത്തേക്ക് പോയി. ഡോക്ടർ പറഞ്ഞതു കേട്ട് എല്ലാവരും ഞെട്ടി.

“വിഷമോ……”അച്ചു വിശ്വസിക്കാൻ കഴിയാതെ ആദിയെ നോക്കി. ആദി നിഷേധാർത്ഥത്തിൽ തലയാട്ടി.

“അതിനെകുറിച്ചൊക്കെ നമുക്ക് പിന്നെ സംസാരിക്കാം. ആദിയേട്ടാ അച്ചുവിനെയും കൊണ്ടു പൊയ്ക്കൊ,..”

ശിവയുടെയും ഹരിയുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ ആകാശിന് ദേഷ്യം തോന്നി അതുകൊണ്ടാണ് എല്ലാവരോടും പോകാൻ പറഞ്ഞത് . അച്ചു നിർബന്ധം പിടിച്ചെങ്കിലും അവിടെ നിർത്തിയില്ല,ശേഖരനും ആകാശും മാത്രം നിന്നു ബാക്കിയെല്ലാവരും വീട്ടിലേക്ക് പോയി.

ശേഖരൻ അസ്വസ്ഥതയോടെ ഐ സി യു ന്റെ മുന്നിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

“റൂമെടുത്തതല്ലേ അച്ഛൻ പോയി കിടന്നോ എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വന്നു വിളിക്കാം”

“വേണ്ട അക്കൂ..മനു പാവമാണ് കാത്തിരിക്കാൻ അവന് വേറെയാരുമില്ല”

“എനിക്കറിയാം അച്ഛാ മനുവിനെ…..ഞാൻ ആഗ്രഹിച്ചിരുന്നു മനുവിനെ അച്ചുവിന് വേണ്ടി……”

ശേഖരൻ അദ്ഭുതത്തോടെ ആകാശിനെ നോക്കി അവന് എതിർപ്പായിരുന്നെന്നാണ് ശേഖരൻ കരുതിയത്.

“എനിക്ക് അഭിമാനം തോന്നുന്നു അക്കൂ നിന്നെയോർത്ത്…,,പണവും പദവിയുമൊന്നും നിനക്കൊരു പ്രശ്നമായില്ലല്ലോ..”ശേഖരൻ ആകാശിനെ ചേർത്തു പിടിച്ചു.

“ഇനി പറഞ്ഞിട്ടെന്താ…മനുവിന് ഈ വിധി നമ്മളല്ലേ കൊടുത്തത്…….നമ്മുടെ സ്വാർത്ഥതക്ക് മനുവിനെ ബലിയാടാക്കി…..”

“ഇല്ല അക്കൂ….മനു തിരിച്ചു വരും…അച്ചു മനുവിന്റെ സ്നേഹം തിരിച്ചറിയും….മനു പാവമാണ് അക്കൂ….കളങ്കമില്ലാതെ സ്നേഹിക്കുമവൻ……”

“പക്ഷേ… അച്ഛാ…പണിക്കര്..”

“അച്ചുവിന്റെ കഴുത്തിൽ താലി കെട്ടുന്നയാൾ മരിക്കുമെന്ന് പണിക്കര് പറഞ്ഞത് ശരിയാ അക്കൂ….പക്ഷേ അതു മനുവല്ല…”

ആകാശ് ഷോക്കേറ്റതു പോലെ നിന്നു.

“അചഛനെന്തായീ പറയുന്നത്…… മനുവല്ലേ അച്ചുവിന്റെ കഴുത്തിൽ താലി കെട്ടിയത്……”

“ഞാനെല്ലാം പറയാം അക്കൂ നിന്നോട്… നിന്നോട് മാത്രം…”

ആകാശ് ഒന്നും മനസ്സിലാകാതെ ശേഖരനെത്തന്നെ നോക്കി നിന്നു, അച്ഛൻ പറയാൻ പോകുന്ന വാക്കുകൾക്കായി കാതോർത്തു.

“അച്ചു എൻട്രൻസിന്റെ കോച്ചിംഗിന് പോകുന്ന സമയത്താണ് രാഹുൽ എന്ന പയ്യൻ അച്ചുവിനെ ഇഷ്ടമാണെന്നും പറഞ്ഞ് പുറകെ നടക്കാൻ തുടങ്ങിയത്,അച്ചു ഇഷ്ടമല്ല എന്നു പറഞ്ഞിട്ടും അവൻ പിൻമാറിയില്ല, ആണാണെങ്കിൽ അച്ചുവിനെ കൊണ്ട് തിരിച്ചും ഇഷ്ടമാണെന്ന് പറയിക്കും എന്ന് കൂട്ടുകാരോട് ബെറ്റ് വച്ചിട്ടാണ് അവൻ അച്ചുവിന്റെ പിന്നാലെ നടന്നത്,ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും അച്ചുവിൽ നിന്ന് അനുകൂലമായ ഒരു മറുപടി അവനു കിട്ടിയില്ല അതോടെ അവന്റെ കൂട്ടുകാർ അവനെ കളിയാക്കാൻ തുടങ്ങി.. രണ്ട് മാസം മുൻപ് ഒരു ദിവസം രാഹുൽ അച്ചുവിനെ തടഞ്ഞു നിർത്തി….അച്ചു രാഹുലിനെ തല്ലി… അതിന്റെ ദേഷ്യത്തിന് രാഹുലും കൂട്ടുകാരും അച്ചുവിനെ പിടിച്ച് കൊണ്ടു പോയി….ബലമായി രാഹുൽ അച്ചുവിന്റെ കഴുത്തിൽ താലി കെട്ടി , അച്ചു രാഹുലിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു ഓടി…. അച്ചുവിനെ പിടിക്കാനായി പുറകേ വന്ന രാഹുലിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രാഹുൽ മരിച്ചു….”

“എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല…. അച്ചു പാവം കുട്ടി എന്തു മാത്രം അനുഭവിച്ചു.ഇത്രയും ഏട്ടൻമാരുണ്ടായിട്ടും അവളെ സംരക്ഷിക്കാൻ പറ്റിയില്ലല്ലോ അച്ഛാ”

“രാഹുൽ മരിച്ചതിന് ശേഷമാണ് അച്ചുവിന് മാറ്റം വന്നത്,രാഹുലിന്റെ ഭാര്യയാണ് താനെന്ന് സ്വയം വിശ്വസിച്ചു,രാഹുലിന്റെ വിധവയായി ജീവിക്കാൻ അച്ചു തീരുമാനിച്ചു”.

“അച്ഛൻ എങ്ങനെ ഇതൊക്കെ അറിഞ്ഞു”

“മോളുടെ കൂട്ടുകാരിയില്ലേ ഒരു വർഷ …അവളെ ഒന്നു വിരട്ടി ഒരു ദിവസം അവളെല്ലാം പറഞ്ഞു… അച്ചുവിനോട് പറയരുതെന്നും പറഞ്ഞിട്ടുണ്ട്”

ഡോക്ടർ ഐ സി യു വിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ട് ആകാശ് അങ്ങോട്ടേക്ക് പോയി.

” മനു അപകടനില തരണം ചെയ്തു ഇപ്പോൾ കുഴപ്പമൊന്നുമില്ല നാളെ പറ്റുമെങ്കിൽ റൂമിലേക്ക് മാറ്റാം”

“താങ്ക്സ് ഡോക്ടർ”

ആകാശ് സന്തോഷം കൊണ്ട് ശേഖരനെ കെട്ടിപ്പിടിച്ചു.

“മനു തിരിച്ചു വരുന്നത് അച്ചുവിന്റെ ഭർത്താവായാണ്…..ഈ ശേഖരന്റെ പ്രിയപ്പെട്ട മരുമകനായി….അല്ല..മകനായി…”

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 8

❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *