പണ്ടെന്നോ മറന്ന് വെച്ച സാഹചര്യത്തിന്റെ മാറാല മൂടിയ ഇഷ്ടങ്ങളെ ഓർത്തെടുക്കാൻ വൃഥാ ഒരു ശ്രമം….

രചന: നിത്യ കല്യാണി

പതിവിന് വിപരീതമായി അവൾക്ക് ഇന്ന് ചെറിയ തളർച്ച തോന്നി. ഇന്നത്തെ ദിവസം ഒന്നും കഴിച്ചില്ല എന്ന് അവൾ ഓർത്തു. സാധാരണ മക്കൾ കഴിച്ചു കഴിഞ്ഞ് ബാക്കി വെക്കുന്നത് കളയാതെ അത് കഴിക്കാറുണ്ട് ഇന്ന് പക്ഷേ അവർ

സ്വയം പാത്രം കഴുകി വെച്ചു , പുതിയ ശീലം…. കുട്ടികളുടെ അച്ഛന്റെ പുതിയ നിയമം.

തനിക്കായി അങ്ങനെ പ്രാതലിന് പ്രത്യേകം ഒന്നും ഉണ്ടാക്കാറില്ല. അല്ല പ്രാതലിന് മാത്രമല്ല, തനിക്കായി ഇന്ന് വരെ താൻ ഒന്നും ഉണ്ടാക്കിയിട്ടില്ല. അവസാനമായി വാശി പിടിച്ചു ഇഷ്ട്ട ഭക്ഷണം കഴിച്ചത് അമ്മ മരിക്കുന്നതിന് മുമ്പ്

അവിടെ നില്ക്കാൻ പോയപ്പോൾ ആയിരുന്നു. അല്ലെങ്കിലും അമ്മമാർക്ക് നമ്മൾ എത്ര വളർന്നാലും കുട്ടി ആണല്ലോ. അവർ മരിക്കുന്നതോടെ നമ്മുടെ വാർദ്ധക്യം ആരംഭിക്കുന്നു. പണ്ടെന്നോ മറന്ന് വെച്ച സാഹചര്യത്തിന്റെ മാറാല

മൂടിയ ഇഷ്ടങ്ങളെ ഓർത്തെടുക്കാൻ വൃഥാ ഒരു ശ്രമം അവൾ നടത്തി. ഇല്ല ഒന്നും അവശേഷിക്കുന്നില്ല കടമയുടെയും, ഉത്തരവാദിത്വത്തിന്റെയും കുത്തൊഴുക്കിൽ അവ എങ്ങോ പോയി മറഞ്ഞു. അവൾ ഓർമ്മകൾക്കും

ചിന്തകൾക്കും വിരാമമിട്ട് ജോലി തിരക്കിലേക്ക് ഊളയിട്ടു.

വൈകുന്നേരം സന്ധ്യാദീപത്തിന് ശേഷം കുട്ടികൾ പഠിക്കുമ്പോൾ അവൾ അയാൾക്കായി കാത്തിരിക്കും. വിളക്ക് കെടുത്തുമ്പോഴേക്കും അയാൾ എത്തിയിട്ടുണ്ടാകും. അവളെ കൈയ്യിലുള്ള ബാഗ് ഏല്പിച്ചു കുളിക്കാൻ പോകും.

പിന്നെ കുട്ടികളോട് കുശലം ചോദിക്കും. ആ ചോദ്യോത്തര വേളയിൽ ഒരു കാഴ്ചക്കാരിയായി അവൾ ഇരിപ്പുണ്ടാകും. എന്നും തന്റെ നേരെ ആരെങ്കിലും ഒരു ചോദ്യം ചോദിക്കും എന്നവൾ പ്രതീക്ഷയോടെ ഓർത്തിരിക്കും. പക്ഷെ

അവസാനം എന്നാ എല്ലാർക്കും അത്താഴം കഴിക്കാം എന്ന പൊതുവാചകം മാത്രമാണ് അവൾക്കുള്ള ചോദ്യം.

അത്താഴം കഴിഞ്ഞ് എല്ലാവരും കിടക്കയിലേക്ക്. ഒരു കിടക്കയിൽ രണ്ട് അപരിചിതരെ പോലെ. ആദ്യം ഒക്കെ അവൾക്ക് വലിയ സങ്കടവും അയാളോട് അങ്ങോട്ട്‌ അടുക്കാനും ഒക്കെ ശ്രമിച്ചിരുന്നു എന്നാൽ ഇന്ന് ഒരു തരം

മരവിപ്പാണ് മനസ്സിനും ശരീരത്തിനും. അവൾക്ക് അത് ശീലമായി കഴിഞ്ഞിരുന്നു. അവളോട് അയാൾ മിണ്ടിയിട്ട് കാലങ്ങൾ ആയിരുന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മറ്റ് ആരോടോ ചോദിക്കും പോലെ അവളോട്

സംസാരിക്കും ആ ആവശ്യം അവൾ ചെയ്തു കൊടുക്കും.

അയാൾ ഉറങ്ങിയ ശേഷം അവൾ ജനൽപാളിയിൽ തലചായ്ച്ചു തന്റെ ജീവിതം പോലെ ഇരുണ്ടുമൂടിയ ആകാശം നോക്കി നിന്നു. പഠിച്ചു വാങ്ങിയ സർട്ടിഫിക്കറ്റുകൾ അവളെ നോക്കി പുച്ഛിക്കുന്ന പോലെ അവൾക്ക് തോന്നി.

അവൾക്ക് ഇത് ശീലമായിരുന്നു ശമ്പളം ഇല്ലാത്ത വാല്യക്കാരി. അന്ന് കല്യാണ ആലോചന വന്നപ്പോ അച്ഛൻ പറഞ്ഞ വാക്കുകൾ അവൾ ഒരിക്കൽ കൂടി ഓർത്തു.

“വലിയ തറവാട്ടുകാരാ അവർ. എന്റെ കുട്ടിക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല, രാജകുമാരിയെ പോലെ അച്ഛന്റെ കുട്ടി ജീവിക്കും.”

അവൾ ഒന്നും നെടുവീർപ്പിട്ടുകൊണ്ട് കിടക്കയിലേക്ക് മടങ്ങി.നാളത്തെ അടുക്കള യുദ്ധത്തെ പറ്റിയുള്ള ചിന്തയായിരുന്നു അവൾക്ക് അപ്പോൾ.

അവളുടെ നെറുകയിലെ സിന്ദൂരം മാത്രം കരുണയും ദയയും ഇല്ലാതെ മനുഷ്യരക്തം ഊറ്റി കുടിക്കുന്ന നരഭോജികളുടെ ചുണ്ടുകളിലെ പോലെ തിളങ്ങി നിന്നു…..

കണ്ണ് തുറന്നാൽ ഒരുപക്ഷേ നിനക്കും എനിക്കും ചുറ്റും അവൾ ഉണ്ടാകാം. മക്കളുടെ ഭർത്താവിന്റെ വീട്ടുകാരുടെ സ്നേഹമോ പരിഗണനയോ കിട്ടാതെ നമുക്ക് വേണ്ടി ചോര നീരാക്കുന്ന അവൾ. രക്തം ഊറ്റി കുടിക്കുന്ന

നരഭോജികൾ ആകാതെ നമുക്ക് അവളെ ചേർത്ത് നിർത്താം. നിന്റെ വിയർപ്പും രക്തവും വഹിച്ചവൾ നിനക്കായ്‌ പ്രാണവേദന അനുഭവിച്ചവൾ അവൾക്കായി നിന്റെ സമയവും ശ്രദ്ധയും കൊടുക്കാൻ മറന്നാൽ അവൾ ചിലപ്പോൾനിന്നെ മറന്ന് പോകും ഒടുവിൽ അവളെത്തന്നെയും….അവളും ജ്വലിക്കട്ടെ,

സൂര്യപ്രഭയോടെ നിന്റെ സ്നേഹത്തിൽ…..

❤️💚❤️

രചന: നിത്യ കല്യാണി

1 thought on “പണ്ടെന്നോ മറന്ന് വെച്ച സാഹചര്യത്തിന്റെ മാറാല മൂടിയ ഇഷ്ടങ്ങളെ ഓർത്തെടുക്കാൻ വൃഥാ ഒരു ശ്രമം….

Leave a Reply

Your email address will not be published. Required fields are marked *