പരസ്പരം വഴക്കുണ്ടാക്കിയും പിണങ്ങിയും ഇണങ്ങിയും ഞങ്ങൾ മതിമറന്നു പ്രണയിച്ചു…

രചന: അർച്ചന മനു

9 മെയ് 2018, രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതെ ദിവസം ആയിരുന്നു ഞങ്ങളുടെ വിവാഹം. മൂന്നു വർഷം സ്നേഹിച്ച പെണ്ണ് തേച്ച് ഒട്ടിച്ചതിന്റെ ദേഷ്യത്തിലും സങ്കടത്തിലും ഇനിയൊരു പെണ്ണ് തന്റെ

ജീവിതത്തിലില്ലെന്ന് ഉറച്ചിച്ചു നടന്ന ഞാൻ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി അർജുൻ എന്ന ഞാൻ മീരയുടെ കഴുത്തിൽ താലി ചാർത്തിയ ദിവസം. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കപ്പെട്ട, ശപിച്ച ദിവസം.

പെണ്ണുകാണാൻ ചെന്ന ദിവസം അവളുടെ മുഖത്ത് ഞാൻ കണ്ട അതിശയവും കല്യാണ ദിവസത്തിൽ അവളിൽ തെളിഞ്ഞു നിന്ന സന്തോഷവും ഇന്നും ഞാൻ ഓർത്തിരിക്കുന്നുണ്ട്. ഇന്നലകളിൽ എന്ന പോലെ. വിവാഹ

നിശ്ചയം കഴിഞ്ഞുള്ള പല ദിവസങ്ങളിലും അവളെന്നെ വിളിച്ചിരുന്നു. എന്തൊക്കയോ പറയുമായിരുന്നു. എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ ഞാൻ എന്റെ കാര്യങ്ങളിൽ മാത്രം മുഴുകിയിരുന്നു. ഒരിക്കൽ പോലും

അവളെ അങ്ങോട്ട് വിളിക്കുകയോ വിശേഷങ്ങൾ തിരക്കുകയോ ഞാൻ ചെയ്തിട്ടില്ല. അതിലൊരിക്കലും അവൾ പരിഭവം പറയുകയും ചെയ്തില്ല.

കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയിൽ സെറ്റുസാരിയുമുടുത്ത് നെറുകയിൽ ഞാൻ ചാർത്തിയ സിന്ദുരവും കഴുത്തിൽ ഞാൻ കെട്ടിയ താലിയും അണിഞ്ഞ് ഒരു ഗ്ലാസ് പാലുമായി മുറിയിലേക്ക് വന്ന അവളെ ഒരു

നിമിഷത്തേക്കെങ്കിലും ഞാൻ നോക്കി നിന്നു പോയിരുന്നു. എന്നാൽ പെട്ടന്ന് ശ്യാമയുടെ മുഖം ഓർമ വന്നതും മനസ്സിൽ വെറുപ്പും പകയും കത്തിയെരിയാൻ അധികം സമയം വേണ്ടി വന്നില്ല. നല്ല ക്ഷീണം കാണും

കിടന്നോളു എന്ന ഒറ്റവാക്കിൽ അന്നത്തെ സംഭാഷണമെല്ലാം അവസാനിപ്പിച്ച് ഞാൻ കിടക്കയിലേക്ക് ചാഞ്ഞു. ഉറക്കത്തിനെന്ന പോലെ കണ്ണടക്കുന്ന നിമിഷം ഞാൻ കണ്ടിരുന്നു. എന്തൊക്കയോ പറയണമെന്നാഗ്രഹിച്ചു വന്ന

അവളുടെ കണ്ണുകളിലെ നിരാശ. എന്നാൽ മറുത്തൊന്നും പറയാതെ ലൈറ്റണച്ച് അവളും എന്റെ അടുത്തായ് വന്നു കിടന്നു.

ശ്യാമ, ഇങ്ങനെയൊരു നിമിഷത്തിൽ എന്റെതുമാത്രമായി മാറണമെന്ന് ഒരിക്കൽ ഞാനാഗ്രഹിച്ചിരുന്ന പെണ്ണ്. മൂന്നു വർഷം ഞാൻ ജീവനു തുല്യം സ്നേഹിച്ചവൾ. എന്റെ എല്ലാമായി മാറിയവൾ. എന്റെ

മാതാപിതാക്കളെക്കാളെറെ എന്നെക്കാൾ ഏറെ ഞാൻ അവളെ സ്നേഹിച്ചിരുന്നു വിശ്വസിച്ചിരുന്നു.

ഉറ്റ സുഹൃത്തിന്റെ കല്യാണ ദിവസമാണ് ഞാൻ ആദ്യമായ് അവളെ കാണുന്നത്. വധുവിന്റെയൊപ്പം ചിരിച്ചും കളിച്ചും നിന്നവൾ. വല്യസുന്ദരിയൊന്നുമല്ലങ്കിലും എന്തൊക്കയോ പ്രിത്യേകതകൾ അവളിൽ ഞാൻ കണ്ടു.

പ്രണയമെന്ന വികാരം ആദ്യമായി എന്നിൽ ഉടലെടുത്ത നിമിഷങ്ങൾ. ഒരു യന്ത്രത്തെപോലെ അവളുടെ പുറകിൽ നടന്ന ദിവസം. ആരാണ് അവളെന്നറിയാൻ അവനോട് ചോദിച്ചപ്പോൾ എനിക്കറിയില്ല അത് അവളുടെ

കൂട്ടുകാരിയ എന്നവൻ പറഞ്ഞപ്പോൾ, ഇതുവരെ ഒരു പെണ്ണിനോട് മര്യാദക്ക് ഒന്ന് സംസാരിച്ചിട്ടു പോലുമില്ലാത്ത ഞാൻ കൂട്ടുകാരൻ കെട്ടിയ പെണ്ണിനോട് പോയി ചോദിച്ചു. എന്നാൽ അവളുടെ ഉത്തരം.

എന്താ മോനെ ചുറ്റിക്കളി വല്ലതും ആണോ. നേരം പോക്കിന് വേണ്ടിയാണോ അതോ…

ഏയ് അല്ല. എന്തോ, കണ്ടപ്പോൾ മുതൽ ഒരു ആഗ്രഹം ആരാണെന്നറിയാൻ ഒന്നു സംസാരിക്കാൻ. പിന്നെ ടൈംപ്പാസിന് വേണ്ടിയാണോ എന്ന് ചോദിച്ചാൽ അല്ല. കെട്ടാനാണോന്ന് ചോദിച്ചാൽ അത് അറിയില്ല

അതിന് മറുപടിയായ് പെണ്ണൊന്ന് ഇരുത്തി മൂളി. ഇനി അവിടെ നിൽക്കണ്ട എന്ന് മനസ്സ് പറഞ്ഞപ്പോൾ ഇറങ്ങി പോന്നു. അങ്ങനെ വിവാഹമെല്ലാം കഴിഞ്ഞിട്ടും അവളെക്കുറിച്ചുള്ള ചിന്തകൾ ആയിരുന്നു മനസ്സു മുഴുവൻ.

അവളെക്കുറിച്ചറിയാനും അവളോട് സംസാരിക്കാനും മനസ്സ് വല്ലാതെ തുടികൊള്ളുന്നതു പോലെ. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ മനസ്സിന് വല്ലാത്ത ഭാരം. അതുമൂലം അന്ന് കൂട്ടുകാരുടെ അടുത്തേക്ക്

പോകാതെ മുറിയിൽ തന്നെ ഇരുന്നു. അമ്മയുടെ നിർബദ്ധം കാരണം എന്തൊക്കയോ കഴിച്ചെന്നു വരുത്തി കിടക്കാനായ് തുടങ്ങിയപ്പോൾ ആയിരുന്നു ഫോണിലേക്ക് ഒരു മെസേജ്

ഹായ്

നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ. ഡിപിയുമില്ല. തിരിച്ചയച്ചു..

ആരാ?

മനസ്സിലായില്ലെ?

എനിക്കെങ്ങനെയാ മനസ്സിലാവുക. നീയാരാണെന്ന് പറയ്

കഴിഞ്ഞ ആഴ്ച ഒരു ദിവസം നമ്മൾ തമ്മിൽ കണ്ടിരുന്നു

അത് കേട്ടതും തലക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി. അതുകൊണ്ട് തന്നെ തിരിച്ചുള്ള റിപ്ലെ കുറച്ചു കടുപ്പത്തിൽ തന്നെ ആയിരുന്നു

ഒന്നെങ്കിൽ നിങ്ങൾ ആരാ എന്നുള്ളത് തെളിച്ച് പറയണം അല്ലെങ്കിൽ നിർത്തിയിട്ടു പോകണം. അല്ലാതെ ഒരുമാതിരി മനുഷ്യനെ വട്ടുകളിപ്പിക്കാനായിട്ട് ഓരോന്നും കുറ്റിം പറിച്ച് ഇറങ്ങികോളും. ഇന്നലെ കണ്ടു മിനിഞ്ഞാന്ന് കണ്ടു എന്നൊക്കെ പറഞ്ഞു

മെസേജിന് കുറച്ചു കൂടി ഗൗരവം വരാൻ രണ്ടു കലിപ്പൻ 😡😡ഇമോജി കൂടി കൂടെ ചേർത്തു

തിരിച്ചു മെസേജോന്നും വരാതിരുന്നപ്പോൾ ഫോൺ കിടക്കയിലേക്കിട്ടു കിടന്നു. അപ്പോൾ ദാ വരുന്നു അടുത്ത മെസേജ്. ഇവന് മതിയായില്ലെ എന്ന് പറഞ്ഞ് ദേഷ്യത്തോടെ മെസേജ് എടുത്തു നോക്കിയതും. ഒരു

നിമിഷത്തേക്ക് എന്റെ തലയിലെ കിളികളെല്ലാം കൂടും കുടുക്കയും എടുത്ത് സ്ഥലം വിട്ടു. പോയ കിളികൾ തിരിച്ചെത്തിയതും ശിവനെയെന്നു പറഞ്ഞ് ഞാൻ കിടക്കയിലേക്കിരുന്നു. അതൊരു ഫോട്ടോ ആയിരുന്നു.

വിവാത്തിന്റെയന്നു അവളുടെ പിന്നിൽ നിന്ന് അവളിലേക്ക് ഞാൻ നോക്കുന്ന ഫോട്ടോ.

പിന്നീടുള്ള മൂന്നു വർഷങ്ങൾ ഞങ്ങളുടേതായിരുന്നു. പരസ്പരം വഴക്കുണ്ടാക്കിയും പിണങ്ങിയും ഇണങ്ങിയും ഞങ്ങൾ മതിമറന്നു പ്രണയിച്ചു. അവളെന്റെതാക്കുന്ന നിമിഷത്തിനായ് ഞാൻ കാത്തിരുന്നു. പല

ദിവസങ്ങളിലും അവളുടേത് മാത്രമാകാൻ എന്നെയവൾ ക്ഷണിച്ചിരുന്നുവെങ്കിലും ഞാനായ് ഒഴിഞ്ഞു മാറി. ആഗ്രാഹമില്ലാതിരുന്നിട്ടല്ല. സ്വയം നിയന്ത്രിച്ചതാണ്. തന്റെ പേരെഴുതിയ ഒരു താലി അവളുടെ കഴുത്തിൽ

ആണിയിച്ചതിനു ശേഷം മാത്രമെ അവളെ പൂർണമായും തന്റെതാക്കു എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ പതിയെ പതിയെ ഞാനറിഞ്ഞു ശ്യാമക്ക് എന്നോടുള്ള അകൽച്ച. പലപ്പോഴായ് ഞാൻ തിരക്കിയെങ്കിലും

അവൾ ഒഴിഞ്ഞു മാറി. പിന്നീട് ഞാനറിയുന്നത് അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്ത യായിരുന്നു. ഞാനെറ്റവും തകർന്നു പോയ നിമിഷങ്ങൾ ആയിരുന്നു അത്.

പക്ഷെ അവൾ മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയെന്ന വാർത്ത വിശ്വസിക്കാനെനിക്കായില്ല. നേരിട്ട് കാണാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ എപ്പോഴും പോകാറുള്ള ഇടം തന്നെ തിരഞ്ഞെടുത്തു.

അങ്ങോട്ടുള്ള യാത്രയിൽ അവളുടെ സമ്മധത്തോടെ ആകരുതെ ആ നിശ്ചയം കഴിഞ്ഞതെന്ന പ്രാർത്ഥന മാത്രമായിരുന്നു എന്റെയുള്ളിൽ. ഞാനവിടെയെത്തുമ്പോഴേക്കും ശ്യാമയും അവിടെ എത്തിയിരുന്നു.

എന്നാൽ അവളിൽ നിന്നറിഞ്ഞവയെല്ലാം കേട്ട് ഒരു ശില കണക്കെ നിൽക്കാൻ മാത്രമെ എനിക്ക് സാധിച്ചുള്ളൂ. തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ പോയിരുന്നു.

മരിയാതക്കൊന്നു കെട്ടിപ്പിടിക്കാത്ത. ഒരു വിരൽ കൊണ്ടുപോലും എന്നെ സ്പർശിക്കാനാഗ്രഹിക്കാത്ത നിങ്ങളെ പോലെ ഒരാളുടെ കൂടെയെങ്ങനെയാണ് ഞാൻ എന്റെ ജീവിതകാലം മുഴുവനും കഴിച്ചു കൂട്ടുക. എത്ര തവണ

നിങ്ങളെ ഞാൻ ക്ഷണിച്ചു. അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. അകൽച്ച കാണിച്ചു. ഞാനും ഒരു മനുഷ്യജന്മം തന്നെയാണ്. എനിക്കും വികാരങ്ങളുണ്ട്. നിങ്ങളെപ്പോലെ ഒന്നിനും കൊള്ളാത്ത. ഒരു സ്ത്രീയുടെ

ആഗ്രഹങ്ങളറിഞ്ഞു പെരുമാറാത്ത ഒരു മനുഷ്യനെ എനിക്ക് വേണ്ട. മനുഷ്യനാണോയെന്നു പോലും എനിക്ക് സംശയമാണ്. മനുഷ്യനായിരുന്നെങ്കിൽ…..

പിന്നെയൊന്നും പറയാൻ അവൾ മുതിർന്നില്ല. തിരിഞ്ഞു നടന്നപ്പോൾ അവസാനമായി ഒന്നുകൂടി പറഞ്ഞു.

ഇനിയെന്നെ വിളിക്കരുത്. മെസേജ് അയക്കരുത്. എന്റെ വിവാഹത്തിന് പോലും വന്നു പോകരുത്. ഈ മുഖം ഇനിയൊരിക്കൽ പോലും കാണാൻ ഞാനഗ്രഹിക്കുന്നില്ല

എന്നാൽ പിന്നീട് ഞാൻ ഒന്നുകൂടി അറിഞ്ഞു. ശാരീരിക സുഖത്തേക്കാൾ എന്നിൽ നിന്നവളെയകറ്റിയത് സാമ്പത്തികമുള്ള പയ്യന്റെ കുടുംബത്തിൽ നിന്നു വന്ന വിവാഹാലേചനയായിരുന്നു എന്ന്.

പിന്നീടുള്ള ഓരോ ദിവസവും മുറിക്കുള്ളിൽ മാത്രമായ് ഞാനൊതുങ്ങി. പല സമയങ്ങളിലും ഇരച്ചു വന്ന ദേഷ്യത്തിൽ കൈയ്യിൽ കിട്ടുന്നതെല്ലാം വലിച്ചെറിഞ്ഞു അലറി കരഞ്ഞു. അവസാനം മാനസ്സിക നില

തെറ്റുമെന്നായപ്പോൾ ജീവിതമവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ വിധി അതിലുമെന്നെ കോമാളിയാക്കി. ഇതെല്ലാം കണ്ട് അച്ഛനും അമ്മയും തളർന്നിരുന്നു. പിന്നീട് സൈക്കാട്രിസ്റ്റിന്റെയും കൗൺസിലിങ്ങിന്റെയും

സഹായത്തോടെ തിരിച്ചു വന്നു. എന്നാൽ ശ്യാമയോടുള്ള എന്റെ സ്നേഹം വെറുപ്പിലേക്ക് മാറിയിരുന്നു. അവളെക്കുറിച്ചോർക്കുന്ന നിമിഷങ്ങളിലെല്ലാം മനസ്സിൽ വെറുപ്പും പകയും മാത്രം നിറഞ്ഞു. അങ്ങനെ

ഇരിക്കെയാണ് മീരയുടെ ആലോചനയുമായ് അച്ഛനും അമ്മയും വരുന്നത്. എതിർത്തു. ഒത്തിരി തവണ. അവസാനം സമ്മധിക്കേണ്ടി വന്നു.

പിന്നീടുള്ള ഓരോ ദിവസവും അവൾ ഒരു യഥാർത്ഥ ഭാര്യയായി മാറി. അമ്മയോടോപ്പം അടുക്കളക്കാര്യത്തിലും അച്ഛന്റെയൊപ്പം കുടുംബ കാര്യത്തിലും ശ്രദ്ധിച്ച് അവൾ ഒരു യഥാർത്ഥ കുടുംമ്പിനിയായ്. എന്നാൽ

ഞാനൊരിക്കൽ പോലും എന്റെ ഭാര്യയുടെ സ്ഥാനത്തവളെ കണ്ടിരുന്നില്ല. ഒരുതരത്തിലും അവളെ അംഗീകരിചില്ല. എന്നാൽ പലകാര്യത്തിലും ഓരോ കാരണങ്ങളുണ്ടാക്കി വഴക്കിട്ടു. തല്ലി.

അപ്പോഴെല്ലാം എന്റെ ചിന്തയിൽ അവൾ മാത്രമായിരുന്നു എന്നെ ഉപേക്ഷിച്ചു ശ്യാമ.

എങ്കിലും ഞങ്ങൾ തമ്മിലുള്ള വഴക്കുകളോ പൊരുത്തകേടുകളോ അമ്മയെയും അച്ഛനെയു അവൾ അറിയിച്ചില്ല. പല രാത്രികളിലും അവളുടെ അടക്കിപ്പിച്ചുള്ള കരച്ചിൽ ഞാനറിഞ്ഞിരുന്നു. എന്നാൽ യാതൊരു

വ്യത്യാസവും എനിക്കുണ്ടായില്ല. പക്ഷെ മീരയെന്നെ സ്നേഹിക്കുക മാത്രം ചെയ്തു. മിക്ക ദിവസങ്ങളിലും ജോലി കഴിഞ്ഞു വന്നയുടൻ ഞാൻ കൂട്ടുകാർക്കരികിലേക്ക് പോകും. എന്നാൽ ഒരു ദിവസം എന്നത്തെയും പോലെ

സുഹൃത്തുക്കളുടെ കൂടെയുള്ള കലാപരുപാടികൾ എല്ലാം കഴിഞ്ഞ് ഒത്തിരി വൈകി വീട്ടിൽ എത്തിയ എന്നെയും കാത്ത് മീര ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. അവളെ കണ്ടിലെന്ന് നടിച്ച് ഞാൻ മുറിയിലേക്ക് പോയി.

അപ്പോഴാണ് ഓർത്തത് അമ്മയും അച്ഛനും കൂടി വൈകിട്ട് തറവാട്ടിലേക്ക് പോകുമെന്ന കാര്യം പറഞ്ഞിരുന്നതായ്. തിരിച്ചു വന്ന് ഭക്ഷണം കഴിക്കാനിരുന്നപ്പോഴും അവൾ ഉമ്മറത്തു തന്നെ ആയിരുന്നു. എല്ലാ

ദിവസവും മീരയാണ് വിളമ്പി തരാറ്. ഞാൻ തന്നെ വിളമ്പി കഴിച്ചതിന് ശേഷം മുറിയിൽ ചെന്ന് കിടന്നു. കുറെ നേരമായിട്ടും മീരയെ കാണാതായപ്പോൾ ഉറമ്മത്തേക്ക് ചെന്ന് നോക്കി. എന്തോ ആലോചിച്ച് ഇരുട്ടിലെക്ക്

നോക്കിയിരിക്കുന്നവളുടെ തോളിലായ് കൈ വെച്ചു. ഞെട്ടിത്തരിച്ചെന്നെ നോക്കി. കണ്ണുകൾ കരഞ്ഞ് കലങ്ങിയിരിക്കുന്നു. കിടക്കാം വാ എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. പെട്ടന്നെന്റെ കൈയ്യിൽ പിടിച്ചു

കൊണ്ടവൾ പറഞ്ഞു

അജുവേട്ടാ, എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.

അവളുടെ ശബ്ദമിടറുന്നതായ് ഞാനറിഞ്ഞു

എനിക്കിനിയും വയ്യ ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കാൻ. അമ്മയും അച്ഛനും ഇന്നുവരെ എന്നെ സ്വന്തം മോളെ പോലെ കണ്ടിട്ടുള്ളു. ഞാനും സ്വന്തം മാതാപിതാക്കളെ പോലെയാ അവരെയും കാണുന്നത്. പക്ഷെ ഒരു ഭാര്യക്ക്

ഭർത്താവിന്റെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടുന്ന സ്നേഹത്തേക്കാളെറെ ആവശ്യം അവളുടെ ഭർത്താവിന്റെ സ്നേഹമാണ് കരുതലാണ്. ഒരു വർഷമാകുന്നു നമ്മുടെ കല്യാണം കഴിഞ്ഞിട്ട്. ഇത്രയും

നാളായിട്ട് ഏട്ടൻ എന്നെ ഏട്ടന്റെ ഭാര്യയായ് കണ്ടിട്ടില്ല, സ്നേഹത്തോടെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. പിന്നെ കിട്ടിയത് വഴക്കും തല്ലും മാത്രം. ഞാൻ പോകുവാണ് നാളെ തിരിച്ച് വീട്ടിലോട്ട്.

പെട്ടെന്ന് ഉള്ളൊന്ന് വിങ്ങിയതുപോലെയെനിക്കു തോന്നി

ഏട്ടനിപ്പോഴും ശ്യാമയെയാണ് ഇഷ്ടം അല്ലെ.

അതു കേട്ടതും ഒരന്താളിപ്പോടെ ഞാൻ മീരയെ നോക്കി

എങ്ങനെ അറിഞ്ഞു എന്നായിരിക്കും. അറിയാം എല്ലാം അറിയാം. ഏട്ടനറിയോ. ശ്യാമയെ ഏട്ടൻ സ്നേഹിക്കുന്നതിന് മുൻപ് സ്നേഹിച്ചു തുടങ്ങിയതാ ഞാൻ ഏട്ടനെ. ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

ഒരു ഒൻമ്പത് വർഷം പുറകോട്ട് പോകണം. സുധാകരൻ എന്നു പേരുള്ള ഒരാളുടെ വീടിന്റെ പാലുകാച്ചലിന് വന്നത്. അന്ന് കണ്ടതാ ഏട്ടനെ ഞാൻ. കുറച്ചും കൂടി വക്തമായി പറഞ്ഞാൽ ഏട്ടൻ ശ്യാമയെ സ്നേഹിക്കാൻ

തുടങ്ങുന്നതിന് രണ്ടു വർഷം മുൻപ്. ഒരു പെൺകുട്ടിക്ക് ആൺകുട്ടിയോട് തോന്നുന്ന ഒരു തരം അട്ട്രാക്ഷൻ അല്ലെങ്കിൽ ഇൻഫാക്ച്ചുവേഷൻ അത്രയെ ഞാൻ അതിനെ കണ്ടിരുന്നുള്ളൂ. പക്ഷെ പിന്നീട് എനിക്ക് മനസ്സിലായ്

ഏട്ടനോടെനിക്ക് അട്രാക്ഷൻ അല്ല അതിനുമപ്പുറം സ്നേഹം പ്രണയം എന്നീപേരിട്ട് വിളിക്കാവുന്ന എന്തോ ആണെന്ന്. അങ്ങനെ കുറെ തിരക്കി അന്യോഷിച്ചു അവസാനം കണ്ടെത്തി ഈ വീട്. അങ്ങനെയാണ് എന്റെ

ഡിഗ്രിക്ക് ഞാൻ ഇവിടെ അടുത്തുള്ള കോളെജിൽ ചേർന്നത്. ഒത്തിരി തവണ ഈ വീടിന്റെ മുന്നിലൂടെ ഞാൻ പോയിട്ടുണ്ട്. ഏട്ടനെ കാണാനുള്ള ആഗ്രഹം കൊണ്ട്. പറയണമെന്നുണ്ടായിരുന്നു. ഒത്തിരി തവണ

മുതിർന്നതുമാണ് പക്ഷെ അപ്പോഴൊക്കെ എന്തോ ഒരു ധൈര്യക്കുറവ്. മനസ്സിൽ കൊണ്ടുനടന്നു കുറെ നാള്. പക്ഷെ ഒത്തിരി വൈകിയിരുന്നു എന്ന കാര്യം ഞാനറിഞ്ഞില്ല. അങ്ങനെ ഡിഗ്രി അവസാന വർഷം ആണ്

ഞാനറിയുന്നത് മൂന്നു വർഷമായ് ഏട്ടൻ വേറെ ഒരു പെണ്ണുമായ് അടുപ്പത്തിലാണെന്നുള്ള കാര്യം. തകർന്നു പോയ് ഞാൻ. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത. പിന്നീട് കുറെ നാൾ എന്റെ

മുറിക്കകത്ത് മാത്രം. ആരെയും കാണാതെ ആരോടും ഒന്നും മിണ്ടാതെ. ഒരു ഭ്രാന്തിയെ പോലെ. ഞാൻ മോഹിച്ചത്. എന്റെ സ്വന്തമാകണമെന്ന് ഞാനാഗ്രഹിച്ചത്. വേറൊരാളുടെ സ്വന്തമായി കഴിഞ്ഞിരിക്കുന്നു

എന്നറിഞ്ഞപ്പോൾ പറ്റീല പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ എന്റെ അവസ്ഥ കണ്ട് എന്റെ അച്ഛന്റെയും അമ്മയുടെയും ചങ്ക് പൊടിയുന്നത് കണ്ടപ്പോൾ അവർക്ക് വേണ്ടിയെങ്കിലും ജീവിതത്തിലേക്ക്

തിരിച്ചു വരണമെന്നെനിക്ക് തോന്നി. രണ്ടു വർഷമെടുത്തു തിരിച്ച് ജീവിതത്തിലേക്ക് വരാൻ. ഒരിക്കലും ഏട്ടനെനിക്ക് സ്വന്തമാകില്ല എന്ന് ഞാൻ എന്നെ തന്നെ പഠിപ്പിച്ചു. ആദ്യമൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.

പക്ഷെ കല്യാണാലോചനകൾ വരിവരിയായ് വരാൻ തുടങ്ങിയപ്പോൾ പിടിച്ചു നിൽകാനായില്ല. എതിർത്തു ഒത്തിരി തവണ. പക്ഷെ മകളുടെ കല്യാണം കാണാൻ അവൾ സന്തോഷമായ് ജീവിക്കുന്നത് കാണാൻ

അവർക്കും ആഗ്രഹം കാണില്ലെ. അങ്ങനെ ഏകദേശം ഒരു വർഷത്തിനൊടുവിലെ അവരുടെ യാചനകൾക്ക് വിരാമമിട്ടു കൊണ്ട് ഞാൻ വിവാഹത്തിന് സമ്മധിച്ചു. അങ്ങനെയാണ് ഏട്ടന്റെ ആലോചന വന്നത്.

അതിശയം ആയിരുന്നു എനിക്ക്. ഏട്ടൻ എന്നെ കാണാൻ വന്ന ദിവസം. പിന്നീട് അന്വേഷിച്ചു എന്താ നടന്നതെന്ന്. അങ്ങനെ അറിഞ്ഞു എല്ലാം. ഏട്ടനറിയോ വിവാഹ നിശ്ചയം കഴിഞ്ഞ് എന്തിനാണ് ഞാൻ

എപ്പോഴും ഏട്ടനെ വിളിച്ചു കൊണ്ടിരുന്നതെന്ന്. ഏട്ടന്റെ സ്നേഹത്തിന് വേണ്ടി, ഈ മനസ്സിൽ നിന്ന് ശ്യാമയെ എന്നെന്നെക്കുമായി ഇറക്കിവിട്ട് എനിക്ക് സ്ഥാനം നേടാൻ. ഒരു പക്ഷെ സ്വാർത്ഥത ആയിരിക്കാം. അല്ല എന്റെ

സ്വാർത്ഥത തന്നെയാണ്. ഒരിക്കൽ ഞാൻ നഷ്ടപ്പെട്ടു പോയത് തിരിച്ചു കിട്ടിയപ്പോൾ ഉള്ള സ്വാർത്ഥത. ഒരിക്കലും കൈവിട്ട് പോകരുതെന്നുള്ള ആഗ്രഹം. എന്നും എന്റെതുമാത്രമായിരിക്കണം എന്നുള്ള സ്വാർത്ഥത. എനിക്ക്

തെളിയിക്കണമായിരുന്നു ശ്യാമയെക്കാളെറെ എനിക്ക് ഏട്ടനെ സ്നേഹിക്കാനാകുമെന്ന്. അതിന് വേണ്ടി. അതിന് വേണ്ടി ഞാൻ വിളിച്ചു. സ്നേഹിച്ചു. ഇന്ന് ഈ നിമിഷം വരെ. പക്ഷെ ഞാൻ ഒന്നുമല്ലാതായി പോയി. തോറ്റുപോയ്. ജീവിതത്തിൽ ഞാൻ തോറ്റു പോയേട്ടാ

ഒരു ഭ്രാന്തിയെ പോലെ അലറികൊണ്ടവൾ എന്റെ ദേഹത്തുകൂടെ ഊർന്ന് നിലത്തേക്കിരുന്നു. ഒരു നിമിഷത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ ഞാൻ പതറി. ഞാനറിയാതെ തന്നെ കണ്ണീർ തുള്ളികൾ എന്റെ

കവിൾത്തടങ്ങൾ നനയിച്ചു. മുട്ടുകുത്തി അവളുടെ മുമ്പിലായിരുന്ന് എന്റെ ഇരു കൈകളാലും അവളുടെ മുഖം കോരിയെടുത്തു. കണ്ണുകൾ ചോര നിറമാർന്നിരുന്നു. മുഖമെല്ലാം വീങ്ങി തുടുത്തിരുന്നു. ആ മുഖത്തേക്ക്

നോക്കി എന്ത് പറയണമെന്നറിയില്ലായിരുന്നു ആ നിമിഷമെനിക്ക്. അല്ലെങ്കിൽ തന്നെ എന്തിനു വേണ്ടി ഞാനിവളോട് വെറുപ്പ് കാണിച്ചു. എന്നെ വേണ്ടായെന്ന് പറഞ്ഞു പോയ ഒരുത്തിക്കു വേണ്ടി എന്നെ ജീവനോളം

സ്നേഹിക്കുന്ന മീരയെ ഞാനെന്തിന് വെറുക്കണം. ചെയ്ത് പോയതോർത്ത് ഉള്ളം വിങ്ങി.

നെറുകയിലർത്തി മുത്തി നെഞ്ചോട് ചേർക്കുമ്പോൾ മനസ്സിൽ ഒരായിരം തവണ ആ കാലിൽ വീണ് ഞാനവളോട് മാപ്പു പറഞ്ഞിരുന്നു. എന്നെ ഇറുകി പൂണർന്ന് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു

കരയുന്ന മീരയെ ഒന്നുകൂടി അടക്കിപ്പിടിക്കയല്ലാതെ ഒരു വാക്കുപോലും പറയാൻ എനിക്ക് സാധിച്ചില്ല.

ഇന്ന് നിറവയറുമായ് എന്നോട് ചേർന്നു കിടക്കുമ്പോഴും ആ മുഖം എന്റെ നെഞ്ചിലൊളിപ്പിക്കാൻ അവളും അവളെ ഇറുകെ പുണരാൻ ഞാനും മറന്നില്ല.

-ശുഭം

നമ്മൾ തേടി പോകുന്നതിനേക്കാൾ ഇരട്ടിമധുരമായിരിക്കും നമ്മളെ തേടി വരുന്ന പ്രണയത്തിന്❤️ അങ്ങനെയല്ലെ അതിന്റെ ഒരു ഇത്. ഏത് ……😁😁

വല്യതായി ഒന്നും എഴുതാൻ അറിയാത്തത് കൊണ്ട് എന്റെതായ രീതിയിൽ എന്തൊക്കയോ എഴുതി🤓 തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക🙏🏼

പിന്നെ അഥവാ ഇഷ്ടപ്പെട്ടാൽ എനിക്കായ് ഒരു വരി കുറിക്കാമോ ദേ നമ്മുടെ കമന്റ് ബോക്സിൽ🙈🙈

രചന: അർച്ചന മനു

1 thought on “പരസ്പരം വഴക്കുണ്ടാക്കിയും പിണങ്ങിയും ഇണങ്ങിയും ഞങ്ങൾ മതിമറന്നു പ്രണയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *