പ്രണയ ലേഖനം

പ്രിയപ്പെട്ട യദു ,

എനിക്കിഷ്ടമാണ് നിന്നെ …..

തിരിച്ചു കിട്ടണമെന്ന് നിർബന്ധമില്ല കേട്ടോ …..

നിന്റെ സ്വപ്നങ്ങളിൽ പോലും നിനക്കൊരു ശല്യമാവില്ല ….

നിന്റെ പുഞ്ചിരിയിൽ എനിക്കൊരു സ്ഥാനം വേണമെന്ന് ആഗ്രഹമുണ്ട് ….

പക്ഷേ പലപ്പോഴും നിന്റെ കണ്ണുനീരിൽ വീണു ഇല്ലാതാവാനായിരുന്നു എന്റെ വിധി …..

നിന്റെ പ്രണയത്തിനായ് ഞാൻ പിന്നാലെ വരില്ല …

പക്ഷേ,

മഴയെ കാത്തിരിക്കുന്ന വേഴാമ്പൽനെ പോലെ , ഞാൻ കാത്തിരിക്കും …

ദൂരെ മാറി നിന്നു, നിന്നെ നോക്കി കാണും , നീ പോലും അറിയാതെ …..

എന്നിൽ നിന്നും അടർന്ന് പോയ അക്ഷരങ്ങളെല്ലാം കൂട്ടിവെച്ച് മനസ്സ് പറയുന്നത് , എനിക്ക് നിന്നോട് പ്രണയമാണെന്ന് …..

പിന്നേയ് , നീ ഒരു കലിപ്പൻ ആയാൽ മതി കേട്ടോ ,

നിന്നെ പേടിക്കുന്ന ഒരു പൊട്ടി പെണ്ണായാൽ മതി എനിക്ക് …

എന്തിനാണെന്നോ,

കലർപ്പില്ലാതെ സ്നേഹിക്കാൻ …

എന്നാലും ഞാൻ നിന്നോട് കൂടുതൽ ദേഷ്യം കാണിക്കും ,

കാരണം,

അത് എന്റെ പ്രിയപെട്ടവരോട് മാത്രമേ ഞാൻ കാണിക്കുള്ളു …..

എനിക്ക് മിണ്ടണം എന്ന് തോന്നുന്ന വരെയും ഞാൻ പിണങ്ങും ….

അപ്പോൾ നിന്റെ കണ്ണുകളിൽ നീ ഒളിപ്പിക്കാൻ ശ്രമിക്കുന്ന വേദന കണ്ടുപിടിക്കണം ……

ഒരു സത്യം കൂടെ പറയട്ടെ ,

എന്റെ മനസ്സിൽ നിനക്കല്ലാതെ മറ്റാർക്കും സ്ഥാനമില്ലെന്ന് നിനക്കൊഴികെ , മറ്റെല്ലാത്തിനും അറിയാം …..

എന്നിട്ടും ,,,

നിനക്ക് മാത്രം എന്നെ അറിയില്ലിനിയും ……..

മറ്റൊരു കാഞ്ചനമാലയെ പോലെ ഒറ്റയ്ക്ക് ആവാനാണ് എന്റെ വിധി എന്നെനിക്കറിയാം,

എന്നാലും എനിക്ക് നിന്നെ ഇഷ്ട്ടമാണ്….

അത് മറ്റൊരു വികാരത്തെയും തൊട്ടുരുമ്മിയല്ല… ഒന്നിന്റെയും കലർപ്പില്ലാതെ, കൂട്ടു കെട്ടില്ലാതെ , ഏകാന്തമായ ഒന്നാണ്…… അത് ശുദ്ധവുമാണ് …

എന്ന് നിന്റെ സ്വന്തം അച്ചു

Leave a Reply

Your email address will not be published. Required fields are marked *