ഭാര്യ ഓടിപ്പോയ രാത്രി…

രചന: നയന സുരേഷ്

ജോലി കഴിഞ്ഞ് മുറിയിൽ വന്ന് കിടന്നപ്പോഴാണ് നാട്ടിൽ നിന്ന് രാമുട്ടന്റെ ഫോൺ വന്നത് .ക്ഷീണം കാരണം എന്തോ എടുക്കാൻ തോന്നില്ല … ഫോൺ സൈലന്റിലിട്ട് ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും മണിക്കൂറ് രണ്ട് കഴിഞ്ഞിരുന്നു . ഫോണെടുത്ത് നോക്കിയപ്പോൾ പത്തൊൻപത് മിസ്സ് കോൾ രാമുട്ടനും ,പ്രസാദും , അരവിന്ദനും ,അമ്മാവനും എല്ലാവരും വിളിച്ചിട്ടുണ്ട് …

ഈശ്വരാ അമ്മക്ക് വല്ലതും പറ്റിയോ ആരെയും തിരിച്ച് വിളിക്കാനുള്ള ധൈര്യം അപ്പോഴുണ്ടായില്ല .. ആദ്യം വീട്ടിലേക്ക് വിളിക്കാം

ഇന്നലെ രാത്രി അവസാനമായി വിളിച്ചത് അവൾക്കാണ് …. ചുമ്മാ പിണങ്ങിയാണ് ഇന്നലെയും അവൾ ഫോൺ വെച്ചത്

ദ നമ്പർ യു ഹാവ് കോളിങ്ങ് കറന്റ് ലി സുച്ച് ട് ഓഫ് പ്ലീസ് കോൾ ആഫ്റ്റർ സം റ്റൈംസ്

ച്ചേ ,, ഇവളെവിടെ

പെട്ടെന്നാണ് രാമുട്ടന്റെ കോൾ വീണ്ടും വന്നത്

“ഹലോ”

“ഹലോ ദിനേശാ”

“എന്താടാ വിളിച്ചെ ഞാനൊന്ന് ഉറങ്ങിപ്പോയി”

“ഉം .. ടാ ഒരു കാര്യമുണ്ടായി”

“എന്ത്”

“അത് ,, പറയാം പക്ഷേ പക്ഷേ”

“ഹാ കാര്യം പറ”

“നീ ,, എത്രയും പെട്ടെന്ന് തിരിക്കണം .ബാക്കി എത്തിയാൽ നിനക്ക് മനസ്സിലാവും”

“ഹാ .. കാര്യം പറ രാമുട്ടാ …. എന്റെ അമ്മ … പറ”

“ദിനേശാ കൂടുതലൊന്നും പറയണില്ല .. ഇനി ഇതു ചോദിച്ച് നീ ആരെയും വിളിക്കണ്ട”

അമ്മയില്ലാത്ത വീട്ടിലേക്കാണോ തിരികെ പോകുന്നത് എന്ന പേടി മനസ്സിനെ വല്ലാതെ ഉലച്ചു .. അറിയാതെ കണ്ണു നിറഞ്ഞു

എയർപോട്ടിൽ നിന്നും കൂട്ടികൊണ്ടു പോകാൻ പ്രസാദും രാമുട്ടനും വന്നിരുന്നു

“എന്താ എന്താടാ കാര്യം”

“പറയാം കാറിൽ കേറ്”

“ഒന്ന് പറഞ്ഞ് തുലക്കട .. മനുഷ്യൻ ചാവാറായി”

“എടാ ശ്രീജ …”

“ശ്രീജക്ക് എന്താ .. ഞാനിന്നലെ അവളെ വിളിച്ചതാലോ”

“അവള്,,, അവള് നമ്മളെ ചതിക്കാരുന്നടാ”

“എന്ത് ചതി … പോടാ എനിക്കറിഞ്ഞൂടെ എന്റെ ഭാര്യനെ”

“അവളെ കാണാനില്ലട”

“കാണാനില്ലെന്നോ … അവള് എവടപോവാനാ.. വല്യമ്മടോടെയോ… ചെറിയമ്മടോടെയോ കാണും”

“ഇല്ല ….കുന്നത്തെ രാജീവുമായിട്ടുള്ള കല്യാണം കഴിഞ്ഞുത്രെ … അമ്പലത്തിൽ പോയി മാലയിട്ടു എന്നാ കേട്ടേ”

“ടാ … എന്താ നീ പറയണെ .. എന്റെ മോനോ”

“മോനെ … അടുത്ത വീട്ടിലാക്കി കുട്ടിക്ക് മരുന്നു വാങ്ങാനെന്നും പറഞ്ഞാ പോയത്”

“അപ്പോ അമ്മയോ”

“അമ്മ എതോ കല്യാണത്തിന് പോയേക്കാരുന്നു”

“ടാ കരയല്ലെട … കരയല്ലേ”ടാ”ടാ … അവള് അവളെ എനിക്ക് കാണണടാ”

“എന്തിന് പോണോര് പോട്ടെ … നിനക്ക് ഇല്ലാത്തതെന്തോ അവനുണ്ട് കരുതി പോയതല്ലെ പോട്ടെ”

“ടാ കരയല്ലെ …. അവള് പോയത് നിന്റെ ഭാഗ്യ .. നീ വിഷമിച്ചിരിക്കാന്നു കരുതും അവള് നമുക്ക് കേക്ക് മുറിക്കണം … ആഘോഷിക്കണം …. അവള് പോയ നിനക്ക് പുല്ലാന്ന് കാണിച്ച് കൊടുക്കണം നിനക്ക് ഞങ്ങളുണ്ട്”

“വേണ്ട ഒന്നും വേണ്ട … എനിക്കെന്റെ അമ്മേ കണ്ടാമതി…”

വീടെത്തിയപ്പോൾ അമ്മക്ക് മുന്നിൽ കരായാ തിരിക്കാൻ അവൻ ശ്രദ്ധിച്ചു .. ഓടിച്ചെന്ന് മോനെ കോരിയെടുത്തപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്തവണ്ണം മൂന്നു വയസ്സുകാരൻ മോൻ പറഞ്ഞു

അച്ഛാ … അമ്മ പോയി

വാതിലിനോട് ചേർന്ന് വിങ്ങിപൊട്ടി നിൽക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ ,, അമ്മ അവന്റെ നെഞ്ചിൽ തലയമർത്തി കരഞ്ഞപ്പോൾ

പോട്ടെ അമ്മേ … അവള് പോട്ടെ … നമ്മളെ വേണ്ടെങ്കിൽ നമ്മുക്കും വേണ്ട

നിനക്ക് സങ്കടമില്ലേടാ മോനെ

ഏയ് ഇല്ലമ്മെ …

ദിനേശാ ദിനേശാ വാടാ വാ കേക്ക് റെഡി… വാ വന്ന് മുറിക്ക് …

വേണോടാ ഇതൊക്കെ

വേണം …. അങ്ങനെ നിനക്കിട്ട് പണിതട്ട് അവൾ സുഖിച്ചാ പിന്നെ ഞങ്ങളൊക്കെ നിന്റെ കൂട്ടുകാരാന്നു പറഞ്ഞിട്ടെന്താ

മുറിക്ക്

കത്തിയെടുത്ത് കേക്ക് മുറിക്കുമ്പോൾ ആരും കാണാതിരിക്കാൻ കണ്ണുനീരിനെ തടഞ്ഞു

ടാ … എടുത്ത വീഡിയോ എഫ് ബിയിലിട് .. ഇപ്പത്തന്നെ ഇട് …

നീ കിടക്കാൻ നോക്ക് ദിനേശാ … മോനെ അടുത്ത് കിടത്തിക്കോ

അപ്പോൾ അവൻ കുഞ്ഞു പാത്രത്തിൽ കേക്ക് തിന്നുകൊണ്ടിരിക്കാ

ഹൃദയം വല്ലാതെ വെന്തു … മുറിയിൽ പോയി കിടന്നപ്പോൾ ഒറ്റപ്പെട്ടപ്പോലെ … ആ കട്ടിലിനൊന്തോ ഒരു പാട് വലുപ്പം .. മുറി നിറയെ അവളുടെ മണമാണ് … അവൾ അഴിച്ചിട്ട ഒരു സാരി കട്ടിലിൽ കിടന്നിരുന്നു ….

“ടീ എന്തു പണിയാടി നീ ചെയ്തെ”

ആ സാരി കയ്യിലെടുത്ത് മുറുക്കി കെട്ടിപ്പിടിച്ചു പൊട്ടി കരയുബോൾ അയാൾക്ക് കൊതിയായിരുന്നു അവളുണ്ടായിരുന്ന അയാളുടെ രാത്രികളോട്…

രചന: നയന സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *