മോനെ നിനക്ക് ഏതങ്കിലും പെണ്ണിനോട് മോഹം തോന്നുന്നുണ്ടങ്കിൽ അത് നിൻ്റെ വിവാഹശേഷം നിൻ്റെ ഭാര്യയോട് മാത്രമേ പാടുള്ളു…

രചന: Shainy Varghese

ഹലോ രാഹുൽ നിനക്കൊന്നും ഉറക്കവും ഇല്ലേ

സോറിടാ നിന്നോട് പ്രധാനപ്പെട്ട കാര്യം പറയാനാ ഞാൻ ഈ സമയത്ത് വിളിച്ചത്.

എന്താടാ എന്ത് പറ്റി

………………..,,,,,,,,,,,,,,,,,,,,,

ങേ സത്യമാണോ നീ ഈ പറയുന്നത്

സത്യമാണ് ഞങ്ങൾ ഇന്നാ അറിഞ്ഞത്.

ഇനി ഇപ്പോ എന്തു ചെയ്യും രാഹുൽ

അറിയില്ലടാ മരിച്ചാലോ എന്നു വരെ ചിന്തിക്കുവാ

നി അബദ്ധമൊന്നും കാണിച്ചേക്കരുത്.

ശരിയടാ നിൻ്റെ ഉറക്കം കളയണ്ട

ശരി നാളെ വിളിക്കാം

**********

ബിടെക് പഠനം കഴിഞ്ഞ് പാർട്ട് ജോലിയും എംടെക് പഠനത്തിനുമായി ബാഗ്ലൂരിലേക്ക് പോകുന്നതിൻ്റെ തലേ രാത്രി അമ്മ ഉപദേശവുമായി റൂമിലേക്ക് വന്നു.

മോനേ നീ മറ്റൊരു നാട്ടിലേക്കാണ് പോകുന്നത് സൂക്ഷിക്കണം കേട്ടോ

എൻ്റെ അമ്മ ഇത് എത്രാമത്തെ തവണയാ ഇതു തന്നെ പറയുന്നത്

അതല്ല മോനെ ഇവിടെയാണേൽ നീ ഞങ്ങളുടെ കൺമുന്നിലുണ്ട് അതാ അമ്മ ഇങ്ങനെ പറയുന്നത്.

ഞാനെന്താമ്മേ കൊച്ചു കുട്ടിയാണോ എപ്പോഴും ഇങ്ങനെ ഉപദേശിക്കാൻ

നീ എത്ര വളർന്നാലും ഞങ്ങൾക്കെന്നും നീ കുട്ടിയാ

എന്നാൽ അമ്മ ഉപദേശിക്ക് ഞാൻ കേൾക്കാം ഇന്നും കൂടിയല്ലേ ഉള്ളു ഈ ഉപദേശം

നി കളിയാക്കുകയൊന്നു വേണ്ട നീ പോകുന്നതിൽ നിൻ്റെ അച്ഛന് എന്ത് സങ്കടമുണ്ടന്നറിയോ

എനിക്കും സങ്കടം ഉണ്ടമ്മേ ആദ്യമായിട്ടാ ഞാൻ നിങ്ങളെ പിരിഞ്ഞ് നിൽക്കാൻ പോകുന്നത്.

അതുകൊണ്ടാ അമ്മ പറയുന്നത്. അവിടെ ചെന്നു കഴിയുമ്പോൾ പുതിയ കൂട്ടുകാരെയൊക്കെ കിട്ടും അവരുമായി കൂട്ടുകുടി ചീത്ത പണിക്ക് ഒന്നും പോകരുത്.

എനിക്കതൊക്കെ അറിയാമ്മേ

മോനെ സാഹചര്യമാ നമ്മളെ വഴിതെറ്റിക്കുന്നത്.

ഞാൻ ശ്രദ്ധിച്ചോളാമ്മേ

എന്നാൽ ഉറങ്ങിക്കോ

ബാഗ്ലൂരെത്തി പഠനവും. ജോലിയും നല്ല രീതിയിൽ പോകുന്നു. അമ്മ പറഞ്ഞതുപോലെ പുതിയ കൂട്ടുകാരെയൊക്കെ കിട്ടി ആദ്യമൊക്കെ വീട്ടുകാരെ പിരിഞ്ഞതിൻ്റെ സങ്കടമുണ്ടായിരുന്നു. ഞങ്ങൾ 4 പേർ ഒരു വീടെടുത്താണ് താമസം അങ്ങനെ അടിച്ച് പൊളിച്ചുള്ള ജീവിതം ചില ദുശ്ശീലങ്ങളും തുടങ്ങി സിഗരറ്റ് വലിയും അല്പസൊൽപ്പം മദ്യപാനവും

എടാ ഇന്ന് നമുക്കൊരു സിനിമക്ക് പോയാലോ

ഞാൻ അങ്ങോട്ട് പറയാനിരിക്കുവായിരുന്നു ഇത്.

നിങ്ങൾ രണ്ട് പേരും എന്താ മിണ്ടാതെയിരിക്കുന്നത്

ഞങ്ങൾ എന്ത് പറയാനാ നമുക്ക് പോയെക്കാം

അങ്ങനെ സിനിമയും കണ്ട് പോരുന്ന വഴി ബാറിലൊന്ന് കയറി 2 എണ്ണം അടിച്ച് കഴിഞ്ഞപ്പോൾ രാഹുലിന് ഒരാഗ്രഹം

എടാ നമുക്ക് ഒരിടം വരെ പോയാലോ

എവിടെ

നിങ്ങള് വാ ഞാൻ പറയാം

രാഹുലിൻ്റെ ബൈക്കിൻ്റെ പിന്നാലെ ഞങ്ങളും പോയി. ഒരു വീടിൻ്റെ മുന്നിലായി വണ്ടി നിർത്തി.

ഇതെന്താ രാഹുൽ ഇവിടെ

ദാ ഇവനോട് ചോദിക്ക് ഇവൻ എന്നെ ഒരിക്കൽ കൊണ്ടുവന്നിട്ടുണ്ട്‌

ഗേറ്റ് കടന്ന് അകത്ത് പ്രവേശിച്ചപ്പോൾ എനിക്കും പിടികിട്ടി എന്തിനാ ഇവിടെ വന്നത് എന്ന്.

എടാ ഞാൻ പോകുവാ എനിക്ക് വേണ്ട

നീ ഒരിടത്തും പോണില്ല നീ ഇങ്ങോട് വാ

ആദ്യമായിട്ടാ ടാ നിനക്ക് പേടി നിൻ്റെ പേടി ഞങ്ങളു മാറ്റി തരാന്നേ

അങ്ങനെ ഓരോരുത്തരായി അകത്ത് പോയി വന്നു അടുത്തത് എൻ്റെ ഊഴമായി. എൻ്റെ പേടിയൊക്കെ എവിടെ പോയി എന്നറിയില്ല

ഞാനകത്ത് പ്രവേശിച്ചു. പുറം തിരിഞ്ഞ് നിൽക്കുന്ന അവളുടെ കൈയ്യിൽ ഞാനൊന്ന് തൊട്ടതും

മോനെ

ങ്ങേ അമ്മയുടെ ശബ്ദം

മോനെ നിനക്ക് ഏതങ്കിലും പെണ്ണിനോട് മോഹം തോന്നുന്നുണ്ടങ്കിൽ അത് നിൻ്റെ വിവാഹശേഷം നിൻ്റെ ഭാര്യയോട് മാത്രമേ പാടുള്ളു. അല്ലാത്ത മറ്റെല്ലാം സത്രികളെയും നിൻ്റെ അമ്മയായോ സഹോദരിയായോ കാണാവു സ്ത്രികളെ നമ്മൾ ബഹുമാനിക്കണം അല്ലാതെ എല്ലാം സ്ത്രികളെയും ഭോഗിക്കാൻ നമുക്ക് അവകാശമില്ല

അമ്മ എപ്പഴോ ഒരു സമയത്ത് ഉപേശിച്ച കാര്യം

അമ്മയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു. എൻ്റെ മദ്യലഹരി എവിടെ പോയി എന്നറിയില്ല ഞാൻ നീട്ടിയ കൈ പിൻവലിച്ച് കൊണ്ട് റൂമിന് പുറത്ത് കടന്നു

എന്താടാ നീ പോയതുപോലെ തന്നെ തിരിച്ച് വന്നത്.

വേണ്ട ടാ നമുക്ക് പോകാം

അയ്യേ പേടി തൊണ്ടൻ

പേടി ആയിരിക്കില്ലടാ ഇതിനൊക്കെ ആണത്തം വേണം

കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ടില്ല എന്നു നടിച്ചു.അതോടെ മദ്യപാനവും സിഗരറ്റ് വലിയും നിർത്തി.

2 വർഷത്തെ പഠനവും കഴിഞ്ഞ് വന്ന് PSC എഴുതി ഇലക്ട്രിസിറ്റിബോർഡിൽ അസ്സി.. എഞ്ചിനയിറായി ജോലി കിട്ടി.

അന്ന് എൻ്റെ അമ്മയുടെ ഉപദേശം കേൾക്കാതെ എൻ്റെ വികാരത്തിന് അടിമപ്പെട്ടിരുന്നെങ്കിൽ ഇന്ന് അവരെ പോലെ ദൈവമേ നീ എന്നെ കാത്തു

അടുത്ത് കിടന്ന ഭാര്യയേയും മോളെയും കെട്ടി പിടിച്ച് അമ്മയുടെ ഉപദേശത്തിന് ഒരായിരം നന്ദി പറഞ്ഞു.

നിങ്ങളെന്താ മനുഷ്യാ ഉറങ്ങിയില്ലേ

ഞാനുറങ്ങിയായിരുന്നു. അപ്പഴാ രാഹുൽ വിളിച്ചത്.

ഈ പാതിരാത്രിക്കോ

അതെ

എന്താ ഇത്ര അത്യാവശ്യമായിട്ട്

എടി അവൻ്റെ HIV ടെസ്റ്റ് പോസറ്റീവ് ആണന്ന്

നിങ്ങൾ എന്താ മനുഷ്യ ഈ പറയുന്നത്

അതേടി അവൻ്റെ മാത്രമല്ല അന്ന് എൻ്റെ കൂടെയുണ്ടായിരുന്ന മൂന്നു പേരുടെയും അവരുടെ ഭാര്യമാരുടെയും

അവരെങ്ങനാ ഇച്ചാ അറിഞ്ഞത് എന്താ ഇപ്പോ അവർ പരിശോധിക്കാൻ കാരണം

അന്ന് ഞങ്ങൾ അവിടെ പോയ ആ സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചൂന്ന് അവർക്ക് എയ്ഡ്സ് ആയിരുന്നു എന്ന് അതറിഞ്ഞ് രാഹുൽ blood ചെയ്ത് നോക്കിയതാ

ഇച്ചായാ ഈ പറഞ്ഞത് സത്യമാണോ

സത്യം ഈ കാര്യം ആരേലും കള്ളം പറയുമോ

ഉം അവരെ വിശ്വസിച്ച് അവരുടെ കൂടെ ജീവിതം ആരംഭിച്ച ആ ഭാര്യമാരെ കുറിച്ച് ഇച്ചായൻ ഒന്ന് ഓർത്ത് നോക്കിക്കെ ഒരു തെറ്റും ചെയ്യാത്ത അവർക്കും കഷ്ടം

ശരിയാ

എനിക്ക് നമ്മുടെ അമ്മയോട് ബഹുമാനം തോന്നുന്നു. ആ അമ്മ പറഞ്ഞ് തരേണ്ടത് തരേണ്ട സമയത്ത് പറഞ്ഞ് തന്നതു കൊണ്ടല്ലേ നിങ്ങളും തെറ്റ് ചെയ്യാതിരുന്നത്

ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ആ കഥ ഇതിന് നന്ദി പറയേണ്ടത് എൻ്റെ അമ്മയോടാ അമ്മയുടെ ഉപദേശത്തോട് അല്ലങ്കിൽ ഇന്ന് ഞാനും അവരെ പോലെ

എനിക്ക് അമ്മയെ കാണാൻ തോന്നുവാ നാളെ രാവിലെ ഒരുങ്ങിക്കോ അമ്മയെ കാണാൻ പോകാനായിട്ട്

ശരി ഇച്ചായാ

എടി നീയും എൻ്റെ അമ്മയെ പോലെ നല്ലൊരു ഉപദേശിയാകണം കേട്ടോ മോൾക്ക് അതൊന്നും ഇപ്പോ ഇഷ്ടമാകില്ല പക്ഷേ ആ ഉപദേശങ്ങൾ എപ്പോഴേലും അവൾക്ക് ഉപകരിക്കും

NB അച്ഛനോ അമ്മയെ ഉപദേശിക്കുമ്പോൾ നമുക്ക് ദേഷ്യം തോന്നിയേക്കാം പക്ഷേ ജീവിതത്തിൽ അവർ നമുക്ക് തരുന്ന ഏറ്റവും വലിയ ധനശേഖരമാണ് ഉപദേശം

കഥ ഇഷ്ടമായാലും ഇല്ലെങ്കിലും രണ്ട് വാക്ക് അഭിപ്രായം പ്രതീക്ഷിക്കുന്നു. വിമർശനങ്ങൾക്കും സ്വാഗതം

രചന: Shainy Varghese

Leave a Reply

Your email address will not be published. Required fields are marked *