രണ്ട് ഭാര്യമാർ

ഒരു സ്ത്രീക്കും സഹിക്കാൻ വയ്യാത്ത ഒരു കാര്യമാണിത്, തന്റെ ഭർത്താവിന് മറ്റൊരു ഭാര്യ…

(രചന: റോബിൻ റോയ്)

വർഷങ്ങൾക്കു മുമ്പ്, പലപ്പോഴും നാട്ടുരാജാക്കന്മാരുടെ ബലം തിരിച്ചറിയുന്നത്, യുദ്ധങ്ങളിലൂടെ ഒന്നുമല്ലായിരുന്നു. പകരം അവർ എത്ര വിവാഹം കഴിച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എന്ന് പലപ്പോഴും

പറഞ്ഞു കേട്ടിട്ടുണ്ട്… എന്തുകൊണ്ടായിരിക്കും….?

ഇത്രയും നേരത്തെ വിളിക്കാൻ പറ്റുന്ന ഒരാൾക്ക് രാജ്യം സുഖമായിട്ട് കൊണ്ടുനടക്കാൻ കഴിയും എന്നുള്ളതാണ് കാരണം എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ പ്രതികരിക്കും…..

ഞാൻ പറയാൻ പോകുന്ന വിഷയം ഇതിനെപ്പറ്റി ഒന്നും അല്ല…. അങ്ങനെ അവർ അടിപൊളിയായിട്ടുണ്ട് ജീവിച്ചു വരികയായിരുന്നു….

കാലിൽ നിന്ന് ചിലങ്ക ഊരിത്തെറിച്ചു പോകുന്നതുപോലെ, ചില കപടമുഖങ്ങൾ അവൾ തിരിച്ചറിഞ്ഞു…. രാത്രിയിൽ വൈകി വരുന്ന ഭർത്താവ്, മറ്റേതോ വീട്ടിൽ പോകുന്നുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞു….

അതിനെപ്പറ്റി ചോദ്യംചെയ്യൽ ആയി, വഴക്കായി അങ്ങനെ അവസാനം വിവാഹമോചനം എന്നു പറയുന്ന സ്റ്റേജിൽ എത്തി…

ഈ ലോകത്ത് ഒരു സ്ത്രീക്കും സഹിക്കാൻ വയ്യാത്ത ഒരു കാര്യമാണിത്, തന്റെ ഭർത്താവിന്, മറ്റൊരു അവകാശി ഉണ്ട് എന്ന് അറിയുന്നത്…

നല്ലൊരു വക്കീലിന്റെ സഹായത്തോടെ നിഷ്പ്രയാസം അവർക്ക് വിവാഹമോചനം ലഭിച്ചു,.. അങ്ങനെ ആ ബന്ധത്തോടെ ആകെ കിട്ടിയ സമ്മാനം ഒരു മകൾ മാത്രമായിരുന്നു…

കൈയിൽ മകളെയും പിടിച്ചുകൊണ്ട്… അവൾ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചു… ഒരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുമ്പോഴാണലോ സഹായത്തിന്റെ കരങ്ങൾ കൂടുന്നത്,

അങ്ങനെ സഹായം വളർന്ന് വളർന്ന് ഒരു പ്രണയമായി മാറി…. പക്ഷേ, അയാൾക്കും ഒരു, ഭാര്യയുണ്ട് എന്ന കാര്യം അവർ മറന്നു പോയി, കാരണം പ്രണയം തലയ്ക്കു

പിടിച്ചിരിക്കുകയാണ്…. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഇല്ലാതെ, ഒരു, ചെറിയ അമ്പലത്തിൽ ഒരു പൂജാരിയുടെ മുന്നിൽ വച്ച് ചെറിയ ഒരു താലികെട്ട്..

അങ്ങനെ രണ്ടു ഭാര്യമാർക്ക് ഒരു ഭർത്താവ്… പലപ്പോഴും അങ്ങനെയുള്ള, വലിയ, താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ടാവും…

പക്ഷേ സ്നേഹത്തിന്റെ കാര്യം വരുമ്പോൾ, അതു വലിയ പ്രശ്നമാകാറുണ്ട്… അയാൾക്ക് സ്നേഹം കൂടുതൽ കൊടുത്തു എനിക്ക് അയാൾ സ്നേഹം കുറച്ചാണ് തന്നത്…

അങ്ങനെ ഇതിനൊരു പോംവഴി തേടി…. ആ എഴുത്തുകാരനെ അവർ സമീപിച്ചു….

അവരുടെ ജീവിതം മുഴുവൻ കേട്ടപ്പോൾ,,,,…. മനസ്സിൽ ഒരു ചെറിയ വിഷമം മാത്രമാണ് ആദ്യം ഉണ്ടായത്…. തെറ്റ് തിരുത്തി, ശരിയിലേക്ക് യാത്ര ചെയ്യേണ്ടവർ…. വീണ്ടും അതിനേക്കാൾ വലിയൊരു തെറ്റിലേക്ക് ചാടിയിരിക്കുന്നു….

ആ എഴുത്തുകാരൻ ഇത്രമാത്രമാണ് അവരോട് പറഞ്ഞത്….

ആദ്യം നിങ്ങളുടെ ഭർത്താവിനെ മറ്റൊരാൾ സ്വന്തമാക്കിയപ്പോൾ നിങ്ങൾക്ക് എത്രമാത്രം വേദനിച്ചു കാണും… ഇന്ന് നിങ്ങൾ മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കിയിരിക്കുന്നു…..

ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം, പക്ഷേ സാഹചര്യം.. എങ്കിൽ നിങ്ങൾ ആദ്യം ഭർത്താവിനും മാപ്പ് കൊടുക്കണം… കാരണം അതും സാഹചര്യമല്ല..

അവർ മൗനത്തിലായിരുന്നു.. അയാളുടെ ആദ്യഭാര്യയുടെ ഭിക്ഷയാണ്, ഇന്ന് നിങ്ങൾക്ക് കിട്ടുന്ന, ഈ സ്നേഹം.. പെട്ടെന്ന് അവൾ ഫോൺ കട്ട് ചെയ്തു.. തിരുത്താൻ കഴിയാത്ത തെറ്റുകൾ ജീവിതത്തിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്…

തുല്യമായി ഒരിക്കലും സ്നേഹം വീതിച്ചു കൊടുക്കാൻ ആവില്ല, അത് എത്ര ശ്രമിച്ചാലും…. ദേവിക സൃഷ്ടികളിൽ എല്ലാം, ദീപം ഒരു ഇണയെ മാത്രമേ നൽകിയിട്ടുള്ളൂ… ബാക്കിയെല്ലാം ഒരു ഏച്ചുകെട്ടൽ മാത്രം.

ഒരു സൈഡിൽ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചതിന്റെ പേരിൽ, ചതിക്കപ്പെടുന്ന ഒരാളുണ്ട് എന്ന ഓർത്തുകൊള്ളുക…

നിങ്ങൾ കരുതും ചിലതൊക്കെ മറച്ചു വെക്കാം എന്ന്… പക്ഷേ കാലത്തിനു മുന്നിൽ, എല്ലാം മറനീക്കി പള്ളിയിൽ വരും…..

(രചന: റോബിൻ റോയ്)

Leave a Reply

Your email address will not be published. Required fields are marked *