ലോഡ്ഷെഡ്ഡിങ്ങ്

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ആരെങ്കിലും കണ്ടോ മതിലു ചാടി വരുന്നത്?”

നിമയുടെ വിറയാർന്ന സ്വരം കേട്ടപ്പോൾ അനന്തൻ ശബ്ദമില്ലാതെ ചിരിച്ചു.

” ആരെങ്കിലും കാൺകെ ഞാൻ വരുമോടീ സുന്ദരി കോതെ?

എത്ര നാളായീട്ടാ ഞാൻ നിന്റെ പിന്നാലെ നടക്കുന്നത്?

ഇപ്പോഴെങ്കിലും ഒന്നു -കനിഞ്ഞല്ലോ?

“അതല്ല അനന്തേട്ടാ ചുറ്റും ശത്രുക്കളാണ്. പലതും പറഞ്ഞു പരത്തും –

അതു കൊണ്ടാണ് ഇഷ്ടമുണ്ടായിട്ടും അനന്തേട്ടനെ ഞാൻ മൈൻഡ് ചെയ്യാതിരുന്നത്?”

” നീ ഞാൻ വന്നത് ആരെങ്കിലും കണ്ടിട്ടുണ്ടാവുമെന്ന്പേടിക്കണ്ട.

ലോഡ് ഷെഡ്ഡിങ്ങ് തുടങ്ങിയ സമയത്താണ് ഞാൻ വിട്ടിൽ നിന്നിറങ്ങിയതും, ഈ-മതിൽ ചാടി കടന്നതും ”

നിമ ഒരു ദീർഘനിശ്വാസത്തോടെ ബെഡ്ഡിലിരുന്നു.

” അപ്പോൾ ഭാമേച്ചി വീട്ടിൽ ഇല്ലേ?”

കാതരരായി ചോദിച്ചു കൊണ്ട് അവൾ അയാൾക്കരികിലേക്ക് നീങ്ങിയിരുന്നു.

” ആ പണ്ടാരം അപ്പന് വയ്യാന്ന് പറഞ്ഞ് അവൾടെ വീട്ടിൽ നിന്ന് ഫോൺ വന്നപ്പോൾ പോയി ”

” ഈ ചെയ്യുന്നത് തെറ്റeല്ല അനന്തേട്ടാ-ഭാമേച്ചിയെ വഞ്ചിക്കുന്നത് പോലെയല്ലേ ഇത്?

” ആ സാധനത്തിന്റെ പേര് നീ പറയരുത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൾ ”

“ഓ – പിന്നെയാണോ നാട്ടാരു കാൺകെ അനന്തേട്ടൻ ഭാമേച്ചിയെ ചേർത്തു പിടിച്ചു നടക്കുന്നത്?”

നിമ-കെറുവോടെ ചോദിച്ചപ്പോൾ അയാൾ ശബ്ദം പതിയെ താഴ്ത്തി.

” അതല്ല നിമേ-അവൾടെ വകയാണ് ആ വീടും പറമ്പും – ഞാൻ അവളെ പ്രേമിച്ചു കെട്ടിയ വരത്തനeല്ല?”

നിമ-അനിഷ്ടത്തോടെ മുരണ്ടു.

” നീ പേടിക്കേണ്ട. അവളെ എങ്ങിനെയെങ്കിലും അവസാനിപ്പിച്ചിട്ട് ഞാൻ നിന്നെ കെട്ടിക്കോളാം”

” അത് ചുമ്മാ പറയണതാ!

പിഴച്ചു നടക്കുന്ന ഈ എന്നെ അനന്തേട്ടൻ വിവാഹം കഴിക്കോ?”

” ആര് പറഞ്ഞത് നീ പിഴച്ചതാണെന്ന്. നീ നല്ലവളാണെന്ന് എനിക്കറിയാം”

” എന്നിട്ടാണോ ഞാൻ പോകുന്നത് കാണുമ്പോൾ കവലയിലുള്ളവർ അർത്ഥം വെച്ചു മൂളുന്നത്?”

” ആരൊക്കെ എന്തും പറഞ്ഞോട്ടെ നിമാ- നീ നല്ലവളാണെന്ന് എനിക്കറിയാം”

അനന്തൻ പതിയെ നിമയുടെ കൈ പിടിച്ചു.

” ആൾക്കാർ പറയുന്നതും കേട്ട് നിന്നെ ഉപേക്ഷിച്ച നിന്റെ ഭർത്താവ് ഒരു കോന്തനാടീ- ”

പറഞ്ഞു തീരും മുൻപെ കണ്ണിൽ പൊന്നീച്ച പറക്കും പോലെയുള്ള ഒരടി അനന്തന്റെ കവിളിൽ വീണു.

പൊടുന്നനെ വന്ന കറൻറിൽ ബൾബുകൾ കത്തിയപ്പോൾ കണ്ട രൂപം കണ്ട് -അനന്തന്റെ കണ്ണു തള്ളി.

ഭാമ!

“ഭാമേ”

കവിൾത്തടം തലോടിക്കൊണ്ട് ദയനീയതയോടെ അനന്തൻ ഭാമയെ നോക്കി –

“ഇവളുടെ ഭർത്താവല്ല കോന്തൻ –

സ്വന്തം ഭാര്യയെ അതിരറ്റ് സ്നേഹിക്കുന്നുവെന്ന് അഭിനയിച്ച് മറ്റു പെണ്ണുങ്ങളെ തേടി പോകുന്ന നിങ്ങളാണ് അസ്സൽ കോന്തൻ ”

” അത് ഇവൾ വിളിച്ചിട്ട് ”

രക്ഷപ്പെടാൻ കള്ളം പറയാനൊരുങ്ങിയ അനന്തന്റെ നടുവിന് തന്നെ ഒരു ചവിട്ട് വീണു.

” ഇനി എന്റെ ഭാര്യയെ പറ്റി ഒരക്ഷരം പറഞ്ഞാൽ കൊന്നുകളയും ചെറ്റേ ”

തിരിഞ്ഞു നോക്കിയ അനന്തൻ കണ്ടത് രോഷത്തോടെ നിൽക്കുന്ന രാജീവിനെയാണ്:

“ഇവളെപറ്റി വേണ്ടാതീനം പറഞ്ഞു പരത്തിയത് നീയാണെന്ന് അറിയാമായിരുന്നു ”

“രാജീവേ ഞാൻ ”

ഒന്നും പറയാൻ കഴിയാതെ അനന്തൻ വിക്കി.

“വെടക്കാക്കി തനിക്കാക്കാൻ വേണ്ടി സ്ത്രീകളെ പറ്റി ഇല്ലാ കഥകളുണ്ടാക്കുന്ന നിന്നെ പോലെ ഒരു പാട് ജന്മങ്ങളുണ്ട്”

രാജീവ് അടിക്കാനായി കൈ ഓങ്ങിയതും, നിമ ആ കൈ പിടിച്ചു.

” വേണ്ട രാജീവേട്ടാ – ഇയാളെ തൊട്ടാൽ രാജീവേട്ടന്റെ കൈ നാറും ”

നിമ-ഭാമയ്ക്കു നേരെ തിരിഞ്ഞു.

” ഇങ്ങിനെയൊരു ഭർത്താവ് ഇല്ലാതിരിക്കുന്നതാണ് നല്ലത് ഭാമേച്ചി!

”ഭാമേച്ചിയെ പറ്റി പറഞ്ഞത്, ഭാമേച്ചി കേട്ടതാണല്ലോ?”

ആ ചോദ്യം കേട്ടപ്പോൾ, ഒരു തേങ്ങലോടെ ഭാമ മുറിയിൽ നിന്ന് പുറത്തിറങ്ങി കനത്ത ഇരുട്ടിലേയ്ക്ക് നടന്ന കന്നു.

“ഇതെന്താടോ തന്റെ അച്ചി വീടോ – എഴുന്നേറ്റു പോടോ?”

അനന്തനെ പിടിച്ചുക്കൊണ്ട് വന്ന് കൂരിരുട്ടിലേക്ക് തള്ളിയിട്ട് വാതിലടച്ച് രാജീവ് പിൻതിരിഞ്ഞപ്പോൾ കണ്ണീരോടെ നിൽക്കുന്ന നിമയെ കണ്ടു.

“കരയാണോ?”

രാജീവ് നിമയുടെ കവിൾ പതിയെ പിടിച്ചു.

“കരയുന്നതല്ല രാജിവേട്ടാ – സന്തോഷ കണ്ണീരാണ്”

“എന്തിന്?”

ഒരു ചിരിയോടെ അവളെ ചേർത്ത് ബെഡ് റൂമിലേക്ക് നടക്കുമ്പോൾ ചോദിച്ചു.

” ഈ അപവാദങ്ങളൊക്കെ കേട്ട് എന്നെ സംശയിക്കാതെ ചേർത്ത് പിടിച്ചതിന് –

ഇങ്ങിനെയൊരു നാടകം കളിച്ച് ആ ചെറ്റയെ പിടിക്കാൻ കൂട്ടുനിന്നതിന് ”

“അതൊക്കെ എന്റെ കടമയല്ലേ നിമാ !

ഈ താലി വെറുതെ അണിയിച്ചതല്ല –

ഒരു പാട് വാഗ്ദാനങ്ങളുണ്ട് ഈ താലിയിൽ!”

രാജീവിന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്ന നിമ ഭർത്താവിന്റെ സുരക്ഷിതത്വം തിരിച്ചറിയുകയായിരുന്നു…. ലൈക്ക് ഷെയർ ചെയ്യണേ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *