വാടകയ്‌ക്കൊരു ഗർഭപാത്രം

രചന : മഹേഷ്……

ഇന്ന് ശ്രുതിയുടെ വിവാഹമാണ് . ബന്ധുക്കൾ ഒരുപാട് പേര് സമ്മാനങ്ങൾ കൊണ്ട് മൂടുന്നുണ്ട് .. ആശംസകൾ സന്ദേശങ്ങളായും ഫോൺകോളുകൾ ആയും എത്തുന്നുണ്ട് . സ്വർണാഭരണ

വിഭൂഷിതയായി നിൽക്കുന്ന അവളുടെ അരികിലേക്കു മുടിയിഴകളിൽ നര കയറിയ ക്ഷീണിതയായ ഒരു സ്ത്രീ കടന്നു വന്നു . അരികിൽ വന്നു കൈകൾ പിടിച്ചു .. ആദ്യമൊന്നു

ഭയന്നെങ്കിലും അവരുടെ കണ്ണുകളിലൂറിയ നീർത്തുള്ളികൾ മറഞ്ഞു പോയ ഏതോ ആത്മബന്ധത്തിന്റെ ശേഷിപ്പുകളാണെന്നു തോന്നി .. മുടിയിഴകളിൽ തലോടി

ദീർഘസുമംഗലി എന്ന് പറഞ്ഞനുഗ്രഹിക്കുമ്പോ കണ്ണുകൾ സജലങ്ങളായതു ആ അനുഗ്രഹത്തിലെ ആത്മാർഥത തിരിച്ചറിഞ്ഞതുകൊണ്ടാവാം . പഴകിയ തുണിക്കെട്ടിൽ

പൊതിഞ്ഞ കുഞ്ഞു ചെപ്പു കൈയിലേക്ക് വച്ച് നീട്ടുമ്പോ അതിലെന്തെന്നറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു ..

“വിവാഹ സമ്മാനമായി തരാൻ ഇതേ തന്റെ കൈയിലുള്ളൂ എന്നും താൻ പോയിക്കഴിഞ്ഞു മാത്രേ തുറന്നു നോക്കാവു “എന്നും ഇതണിഞ്ഞു തന്നെ വേണം മണ്ഡപത്തിലേക്കിറങ്ങാൻ എന്നും പറഞ്ഞു അവർ നടന്നകന്നപ്പോ അവരെവിടുന്നു വന്നെന്നോ എങ്ങട്ടാണ് പോയതെന്നോ

ചോദിക്കാൻ കഴിയാഞ്ഞതിൽ അൽപ്പം നിരാശ തോന്നി . പഴകി ദ്രവിച്ചു തുടങ്ങിയ തുണിക്കെട്ടു തുറന്നതും അതിലൊരു കുഞ്ഞു ചെപ്പ് അതിൽ ഒരു വെള്ളക്കൽ മൂക്കുത്തിയും.

അണിഞ്ഞ ഡയമണ്ട് നെക്ലേസിനേക്കാളും ഏറ്റവും പുതിയ ഡിസൈനുകളിൽ തീർത്ത ആഭരണങ്ങളെക്കാളും മൂല്യം ആ കുഞ്ഞു മൂക്കുത്തിയ്ക്കാണെന്നു തോന്നി .

അതുകൊണ്ട് മുഹൂർത്തത്തിന് സമയമേറെ ബാക്കിയുണ്ടെന്ന തിരിച്ചറിവിൽ അച്ഛനെയും അമ്മയെയും വിളിക്കാൻ ആളെ വിട്ടു .. മകളെക്കാണാൻ ഓടിയടുത്ത കിരണും സുജയും വിവാഹവേഷത്തിൽ മകൾ ഒരു അപ്സരസായി തോന്നി .എല്ലാ സന്തോഷങ്ങളും നൽകിയിട്ടും അവളുടെ മുഖത്തെ വിഷാദം തെല്ലൊന്നുമല്ല അവരെ അതിശയിപ്പിച്ചത് ..

എന്താ മോളെ എന്താ നിന്റെ മുഖത്തൊരു വിഷമം ? എന്തേലും പോരായ്മ തോന്നുന്നുണ്ടോ നിനക്ക് ? കരുൺ ന്റെ ആണ് ചോദ്യം

“ പപ്പാ.. ഞാൻ ഒരുങ്ങിക്കൊണ്ടിരുന്നപ്പോ എന്നെ കാണാൻ ഒരു സ്ത്രീ വന്നിരുന്നു . കൊറേ നേരം എന്നെ നോക്കി നിന്നു . തലയിൽ കൈവച്ചു അനുഗ്രഹിച്ചു .. ഒരു ചെറിയ സമ്മാനവും

തന്നു .” തുണിക്കീറിൽ പൊതിഞ്ഞ ആ ചെറിയ ചെപ്പ് അവൾ അച്ഛനും അമ്മയ്ക്കും നേരെ നീട്ടി ..

അത് കണ്ടു കിരണും സുജയും ഒരുപോലെ ഞെട്ടി .

ലൈല .. അവരിവിടേം വന്നോ … ഒരിക്കലും ഓർക്കാനോ കാണാനോ ശ്രമിക്കില്ല എന്ന വാക്കു അവർ തെറ്റിച്ചിരിക്കുന്നു ..

എ സി യുടെ നനുത്ത തണുപ്പിലും രണ്ടാളും വിയർത്തു . അച്ഛന്റെയും അമ്മയുടെയും ഭാവമാറ്റം ശ്രുതി ശ്രദ്ധിച്ചിരുന്നു .. എത്രയാവർത്തി ചോദിച്ചിട്ടും ഒഴിഞ്ഞു മാറുന്നത് കണ്ടപ്പോ .

ഇതിന്റെ പൊരുളറിയാതെ മണ്ഡപത്തിലേക്കിറങ്ങില്ല എന്ന് വാശി പിടിച്ചു . നിവൃത്തിയില്ലാതെ കിരൺ കഥ പറഞ്ഞു തുടങ്ങി

“കല്യാണം കഴിഞ്ഞേറെ നാൾ കുട്ടികൾ ആവണ്ടിരുന്നപ്പോളാണ് ഞങ്ങൾ ഡോക്ടറെ സമീപിച്ചത് .. സുജയുടെ ഗര്ഭപാത്രത്തിന് കുഞ്ഞുങ്ങളെ താങ്ങാനുള്ള ശേഷിയില്ലെന്നും

അതുകൊണ്ടു ഒരിക്കലും അവൾക്ക് അമ്മയാവാൻ കഴിയില്ലെന്നുമുള്ള സത്യം നെഞ്ചിടിപ്പോടെയാണ് കേട്ടത് .കണ്ണീരും തന്ത്രവും മന്ത്രവും പ്രാർഥനയുമായി കൊറേയെറെ നാൾ..

കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ട് മടുത്തപ്പോളാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന ആലോചന തുടങ്ങിയത് . അപ്പോഴും സ്വന്തം ചോരയിലുള്ള കുഞ്ഞു തന്നെ വേണമെന്ന് സുജയ്ക്ക് വാശിയായിരുന്നു . അങ്ങനെയാണ് സറോഗേറ്റഡ് മദേഴ്‌സ് നു വേണ്ടി അന്വേഷിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് . ഏറെ തിരഞ്ഞെങ്കിലും

ആരെയും കിട്ടിയില്ല .ഒടുവിൽ ആ ആഗ്രഹം ഉപേക്ഷിക്കാമെന്നു തീരുമാനിച്ച ഒരു വൈകുന്നേരം പ്രതീക്ഷിക്കാതെ ഒരു കോൾ എത്തി . തീരെ പതിഞ്ഞ ശബ്ദത്തിൽ പേടിയോടെ ഒരു ശബ്ദം

“ ഹലോ ഞാൻ ലൈലയാണ് .. നിങ്ങൾ പത്രത്തില് കൊടുത്തിരുന്ന പരസ്യം ഞാൻ കണ്ടു . എനിക്ക് സമ്മതമാണ് .പക്ഷെ എനിക്ക് വയ്യാണ്ട് കിടക്കുന്ന എന്റെ ഭർത്താവിനെ

ചികില്സിക്കണം , അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കണം , വിശന്നു കരയുന്ന എന്റെ മക്കൾക്ക് ഒരു നേരമെങ്കിലും നല്ല ഭക്ഷണം കൊടുക്കണം . അതിനുള്ള പൈസ എനിക്ക് വേണമെന്ന് ”.

ചുവന്നു തുടുത്ത അവൾക്ക് ആരെയും മയക്കുന്ന സുന്ദരമായ ഒരു ചിരിയുണ്ടായിരുന്നു . ചാമ്പയ്ക്കാ പോലുള്ള മൂക്കിൽ ഒരു മൂക്കുത്തി നന്നായിണങ്ങുമെന്നു കണ്ടുപിടിച്ചത് നിന്റെ

അമ്മയാണ് . ഇരുപത്തിമൂന്നു വര്ഷങ്ങള്ക്കു മുന്നേ ഞങ്ങളവൾക്ക് നൽകിയ സമ്മാനമാണ് വജ്രം പതിച്ച ഈ മൂക്കുത്തി..

കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു നിന്നെ അവരുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച അന്ന് മുതൽ അവരും കുടുംബവും ഞങ്ങളുടെ സംരക്ഷണയിലായിരുന്നു . ഭർത്താവിനെ ചികിൽസിച്ചു അസുഖം പൂർണ്ണമായും ഭേദമാക്കി , പുതിയ വീട് വച്ച് കൊടുത്തു

. മക്കൾക്ക് നല്ല സ്‌കൂളിൽ വിദ്യാഭ്യാസം നൽകി . എല്ലാം അവർക്കൊരു സർപ്രൈസാക്കി വച്ചു . നിന്നെ പ്രസവിച്ചു ഞങ്ങളുടെ കൈകളിലേൽപ്പിച്ചു അവർ മടങ്ങുമ്പോ ആ കണ്ണുകൾ നിറഞ്ഞിരുന്നു . പക്ഷെ കിട്ടിയ സൗഭാഗ്യങ്ങളിൽ അവരെക്കൊണ്ടു ഞങ്ങളെല്ലാം മറപ്പിച്ചു . ഇനിയൊരിക്കലും നിന്നെ തേടിവരില്ല എന്ന ഉറപ്പിൽ അവരെ ഈ നാട്ടീന്നു തന്നെ ദൂരേയ്ക്കയച്ചു..

പിന്നെ ഒരിക്കലും അവരെക്കുറിച്ചന്വേഷിച്ചിട്ടില്ല .ജീവിക്കാനുള്ള എല്ലാ സൗഭാഗ്യങ്ങളും നല്കിയയച്ചതിനാൽ പിന്നെ അവർ നിന്നെ തിരഞ്ഞു വരില്ല എന്നാണു കരുതിയത് . പക്ഷെ …… എന്ത് പറയണമെന്നറിയില്ലായിരുന്നു കിരണിനു …

എല്ലാം കേട്ട് തരിച്ചിരിക്കുകയാണ് ശ്രുതി . പത്തുമാസം വയറ്റിൽ ചുമന്ന സ്ത്രീയാണ് ഇത്ര നേരം മുന്നിൽ വന്നു നിന്നതു . തിരിച്ചറിയാൻ കഴിഞ്ഞില്ല . ആ കാലിൽ വീണു അനുഗ്രഹം

മേടിക്കാനോടെ കഴിഞ്ഞില്ല . ചിന്തിച്ചു നോക്കിയാൽ അമ്മയെന്ന് വിളിക്കാൻ ഏറ്റവും യോഗ്യതയുള്ളതു അവരെയാണ് . പത്തുമാസത്തെ കഷ്ടതകൾ എല്ലാം സഹിച്ചു പെറ്റു

പോറ്റിയ തന്റെ അമ്മ .. ദൈവമേ എവിടേക്കാണ് പോയതെന്ന് പോലും അറിയില്ല . ആ തിരക്കിൽ മുഖം ഒന്ന്

ശ്രദ്ധിക്കാനൂടെ കഴിഞ്ഞതുമില്ല .. എന്തായാലും വന്നല്ലോ ഈ മകളെ അനുഗ്രഹിച്ചല്ലോ അത് മതി …

ഇഷ്ടപ്പെട്ടണിഞ്ഞ വെള്ളക്കൽ മൂക്കുത്തിയുടെ തിളക്കത്തെക്കാൾ ഏറെ തിളക്കത്തോടെ രണ്ടു തുള്ളി കണ്ണീർ ആ കവിളിലൂടെ ഒലിച്ചിറങ്ങി … അപ്പോഴേയ്ക്കും വധുവിനെ മണ്ഡപത്തിലേയ്ക്കാനായിക്കാനുള്ള അറിയിപ്പുമായി നാദസ്വരമേളം ഉയർന്നു തുടങ്ങിയിരുന്നു ……

രചന : മഹേഷ്……

Leave a Reply

Your email address will not be published. Required fields are marked *