വിവേകിന് ഒരുപാട് കാലമായുള്ള ഒരു ആഗ്രഹം ആണ് ഒരു പെണ്ണിന്റ ചൂടറിയണം എന്നത്.. വയസ്സ് 35 ആയെങ്കിലും ഇതുവരെ ഒരു കല്യാണം കഴിഞ്ഞിട്ടില്ല…

രചന: ഗുൽമോഹർ

വിവേകിന് ഒരുപാട് കാലമായുള്ള ഒരു ആഗ്രഹം ആണ് ഒരു പെണ്ണിന്റ ചൂടറിയണം എന്നത് . വയസ്സ് 35 ആയെങ്കിലും ഇതുവരെ ഒരു കല്യാണം കഴിഞ്ഞിട്ടില്ല . ഒരു പെണ്ണിന്റ കൂടെ ഒരു രാത്രി കിടക്കാൻ ആഗ്രഹം തോന്നിയിട്ട് ഒരുപാട്

ആയെങ്കിലും ചിലപ്പോൾ ആരെങ്കിലും അറിഞ്ഞാൽ ഉണ്ടായേക്കാവുന്ന നാണക്കേട് ഓർത്ത് അതെല്ലാം മനസ്സിൽ തന്നെ കുഴിച്ചുമൂടി നടക്കുകയായിരുന്നു .

ഇത്ര കാലം കൊണ്ട് നടന്ന മാനാഭിമാനം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമല്ലോ എന്നോർത്തപ്പോൾ ആ ആഗ്രഹത്തിൽ നിന്നും അവൻ പല വട്ടം പിന്തിരിഞ്ഞതാണ് .

പക്ഷേ , ഇന്ന് അവന്റ മനസ്സിൽ ആ ആഗ്രഹം വീണ്ടും മുളപൊട്ടി . ” ആരോരുമില്ലാത്ത തനിക്ക് എന്തിനാണ് ഇത്ര പണം . എല്ലാം നഷ്ട്ടപ്പെട്ട് ഒറ്റയാനായി ജീവിക്കാൻ തുടങ്ങിയിട്ട് വർഷം

പത്ത് ആയി . അഭിമാനവും കെട്ടിപിടിച്ചിരുന്നു കാലം കൊഴിഞ്ഞുപോയതല്ലാതെ ജീവിതത്തിൽ ഒരു രീതിയിലും ഉള്ള സന്തോഷം ഉണ്ടായിട്ടില്ല ഇതുവരെ . “.

മനസ്സിൽ കുഴിച്ചുമൂടിയ ആഗ്രഹങ്ങൾ വീണ്ടും പുറത്തേക്കെടുക്കുകയായിരുന്നു വിവേക് .

” നാടും വീടും വിട്ട് ഒരു യാത്ര പോണം , കാണാത്ത കാഴ്ച്ചകൾ തേടി . അതിനു മുന്നേ മനസ്സിൽ ചേക്കേറി , അഭിമാനക്ഷതം ഓർത്ത് കുഴിച്ചുമൂടിയ ആ ആഗ്രഹം നടത്തണം . ജീവിതത്തിൽ ഇന്ന് വരെ ഒരു പെണ്ണിന്റ

ചൂടറിയാത്ത ശരീരത്തിലേക്ക്, ഒരുവളെ കെട്ടിപിടിച്ച് അവളുടെ ഉടൽചൂടേറ്റ് ഒരു രാത്രി വെളുപ്പിക്കണം.” രാത്രി മൂന്നാമത്തെ ബീയറിന്റെയും കഴുത്ത് പൊട്ടിക്കുമ്പോൾ അവൻ ആ തീരുമാനത്തിൽ എത്തിയിരുന്നു .

തേടിപിടിച്ചെത്തിയത് അവളിലേക്കായിരുന്നു . ദേവിക .

രാത്രി ആരുമറിയാതെ അവളുടെ വീടിന്റ വാതിൽ മുട്ടുമ്പോൾ അവൻ നന്നേ വിയർക്കുന്നുണ്ടായിരുന്നു . പുറത്ത് ഓരിയിടുന്ന നായ്ക്കളുടെ ശബ്ദം അവനെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത് .

അവന്റെ വിറയൽ കലർന്ന കൈകൾ വീണ്ടും വാതിൽ പാളിയിൽ പതിഞ്ഞപ്പോൾ അക്ഷമയോടെയുള്ള അവന്റെ കാത്തിരിപ്പിനവസാനം വാതിൽ തുറക്കപ്പെട്ടു .

വാതിൽക്കൽ ചിമ്മിനി വെട്ടത്തിൽ അവളുടെ തിളങ്ങുന്ന മുഖം കണ്ടപ്പോൾ അവനിൽ അത് വരെ ഉണ്ടായിരുന്ന പേടിയും വിറയലും ക്ഷണനേരം കൊണ്ട് നിന്നിരുന്നു .

” വേഗം അകത്തേക്ക് വരൂ , ആരേലും കാണും . “ അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ചെറിയ പേടി അവനെ ഉള്ളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചു .

അവൻ ഉള്ളിൽ കേറിയ ഉടൻ അവൾ വാതിലടച്ചു താഴിട്ടു . ” ദേ , ആ റൂമിലേക്ക് ഇരുന്നോളൂ , ഞാൻ ഇപ്പോൾ വരാം “

അവൾ പുഞ്ചിരിച്ചികൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നപ്പോൾ ചെറിയ ശങ്കയോടെ അവൻ റൂമിലേക്ക് നടന്നു…

റൂമിലേക്ക് കയറി ബെഡിൽ ഇരിക്കുമ്പോൾ അവന്റെ മനസ്സിൽ ‘ ഇതൊന്നും വേണ്ടിയിരുന്നില്ല ‘ എന്ന് തോന്നിത്തുടങ്ങിയിരുന്നു .

പുറത്ത് നിന്ന് റൂമിലേക്ക് അവൾ കയറിവന്നപ്പോൾ ആണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത് . ” ന്താ ഇത്ര ആലോചിക്കുന്നത് . “

അവൻ ഇരിക്കുന്നതിന്റ അരികിൽ വന്നിരുന്ന് പുഞ്ചിരിയോടെ അവൾ ചോദിക്കുമ്പോൾ അവൻ ആകെ അസ്വസ്ഥനായിരുന്നു . വിയർപ്പുതുള്ളികൾ കിനിഞ്ഞ മുഖം തുടച്ചുകൊണ്ട് വിവേക് അവളെ നോക്കി ,

” ഏയ് ഒന്നുല്ല , ഇവിടെ വരുന്നത് വരെ വലിയ ആഗ്രഹം ആയിരുന്നു . ജീവിതത്തിൽ ഇതുവരെ അനുഭവിക്കാൻ കഴിയാത്ത ഒന്ന് നേടിയെടുക്കാൻ പോകുന്ന ഒരു സന്തോഷം. പക്ഷേ , ഇപ്പോൾ എന്തോ വല്ലാത്ത ഒരു ഫീലിംഗ്

..ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ .”

അവന്റെ വാക്കുകൾ കേട്ടപ്പോൾ അവളൊന്നും പതിയെ പൊട്ടിച്ചിരിച്ചു .

” പിന്നെ എന്തിനാ മാഷേ വെറുതെ സമയം കളഞ്ഞ് ങ്ങോട്ട് വന്നത് . എന്റെ സമയം കൂടി കളയാൻ ആണോ . നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ എനിക്ക് വേറെ കസ്റ്റമർ കിട്ടിയേനെ . ഇതിപ്പോ പട്ടി ചന്തക്ക് പോയ പോലെ ആയല്ലോ “

അവളുടെ ചിരിയിൽ പരിഹാസമോ വിഷമമോ , എന്തെല്ലാമോ നിഴലിച്ചിരുന്നു . ” ക്ഷമിക്കണം . ചിലത് ങ്ങനെ ആണ് എന്റെ കാര്യത്തിൽ .ഒരുപാട് ആഗ്രഹിച്ചാലും അവസാനം മനസ്സ് സമ്മതിക്കില്ല

. ഇന്നത്തെ ദിവസം എനിക്കായി മാറ്റിവെച്ച നിങ്ങൾക്ക് ഒരു നഷ്ട്ടവും ഞാൻ വരുത്തില്ല . അതിൽ കൂടുതൽ ഞാൻ തന്നേക്കാം .”

” മാഷേ , കൂടുതൽ ഒന്നും എനിക്ക് വേണ്ട , എന്റെ ജോലിക്ക് പറഞ്ഞിട്ടുള്ള കാശ് മതി എനിക്ക് .” വിവേക് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു .

അതിനിടയ്ക്കാണ് ” മോളെ ” എന്ന് അകത്തു നിന്ന് വിളി കേട്ടത് . ” അതാരാ ”

” അമ്മയാണ് , കിടപ്പിലാ , എല്ലാ കാര്യത്തിനും കൂടെ ആള് വേണം .. ഞാൻ ഇപ്പോൾ വരാം , “ അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി പെട്ടന്ന് തന്നെ തിരികെ വരികയും ചെയ്തു .

” അമ്മക്ക് വെള്ളം കൊടുക്കാൻ പോയതാ ” ” അപ്പോൾ ചോദിച്ചില്ലേ ആരാ വന്നിരിക്കുന്നത് എന്ന് ”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ വീണ്ടും പുഞ്ചിരിച്ചു , ” അമ്മക്ക് അറിയാം എല്ലാം . അതുകൊണ്ട് ഒന്നും ചോദിക്കില്ല . പക്ഷേ , കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാകും

എപ്പോഴും , മകൾ പിഴച്ചുണ്ടാക്കുന്ന ഭക്ഷണം അല്ലേ കഴിക്കുന്നത് , “

അത് പറഞ്ഞ് കഴിയുമ്പോൾ അവളിൽ ചിരിക്ക് പകരം കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു . അവളുടെ കരച്ചിൽ കണ്ടപ്പോൾ അവനു പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല .

” അവർ കരയാതിരിക്കുമോ ? ഒരു മകൾ ങ്ങനെ ആയി കാണാൻ ഒരു അമ്മയും ആഗ്രഹിക്കില്ല . അപ്പൊ പിന്നെ ഇത് വീട്ടിൽ ആ അമ്മയുടെ കണ്മുന്നിൽ തന്നെ ആകുമ്പോൾ അവർ എത്രമാത്രം വിഷമിക്കുന്നുണ്ടാകും , അവർ ഒരു അമ്മയല്ലേ “. അവൾ പതിയെ കണ്ണുകൾ തുടച്ചു ,

” ന്റെ മാഷേ , അത് എന്നെ വയറ്റിൽ ചുമന്ന് , മുലപ്പാൽ തന്ന് , ന്നെ താരാട്ട് പാടി ഉറക്കിയ അമ്മയല്ല . ആരോ വഴിയിൽ ഉപേക്ഷിച്ചു പോയ ഏതോ വലിയ വീട്ടിലെ അമ്മയാണ് . കണ്ടപ്പോൾ ഉപേക്ഷിക്കാൻ തോന്നിയില്ല , കൂടെ കൂട്ടി “

അവളുടെ വാക്കുകൾ കേട്ട് വിവേക് അവളെ ആശ്ചര്യത്തോടെ നോക്കി . ” നിങ്ങളെ പോലെ ഉള്ളവർക്ക് ങ്ങനത്തെ നല്ല മനസ്സൊക്കെ ഉണ്ടോ “

” അതെന്താ മാഷേ , ഞങ്ങളും മനുഷ്യർ അല്ലേ , ഈ തൊഴിലിനിറങ്ങുന്നവരുടെ മനസ്സ് കല്ല് ഒന്നും അല്ല “ അവളുടെ വാക്കുകളിൽ ദേഷ്യവും നിരാശയും കലർന്നിരുന്നു .

” അതൊക്ക പോട്ടെ , നിങ്ങൾ എന്തിനാണ് ഈ തൊഴിൽ തിരഞ്ഞെടുത്തത് .ഈ ലോകത്ത് വേറെ എത്രയോ തൊഴിലുകൾ ഉണ്ടല്ലോ . ഒന്നുമില്ലെങ്കിൽ കൂലിപ്പണിക്കെങ്കിലും പോകാലോ “

അവൾ അത് കേട്ട് പൊട്ടിച്ചിരിച്ചു . ” ന്താ ങ്ങനെ ചിരിക്കുന്നത് . ഞാൻ ചോദിച്ചത് അത്ര വലിയ കോമഡി ആണോ ” അവന്റെ വാക്കുകളിലെ അരിശം മനസ്സിലാക്കിയ അവൾ ചിരി നിർത്തി പറഞ്ഞ് തുടങ്ങി .

” ചിലരുടെ ജീവിതം അവർ ആഗ്രഹിക്കുന്ന പോലെ അല്ല മാഷേ , മാഷ് പറഞ്ഞത് ശരിയാ , ഈ ലോകത്ത് ഒരുപാട് ജോലിയുണ്ട് , പക്ഷേ , എനിക്ക് ഇതായിരിക്കും യോഗം . ആരോരുമില്ലാത്ത എനിക്ക് ഈ നാട് ചാർത്തിയ പേരാണ്

വേശ്യ . ജോലിക്ക് പോയാൽ അത് മറ്റേ പണിക്ക് പോയതാണെന്ന് പറയും , ആരേലും ജോലിക്ക് വിളിക്കാൻ വന്നാൽ അവർ മറ്റേ പണിക്ക് വന്നതാണെന്ന് പറയും . അവർ പറയുന്ന ഒരു വാക്കുണ്ട് മാഷേ , കഴപ്പ് മൂത്തു നിൽക്കുന്നവൾ

എന്ന് . അങ്ങിനെ അതൊക്ക കണ്ടും കേട്ടും പറ്റുന്ന പണിക്കൊക്കെ പോയി . പക്ഷേ , അവിടെയും ആവശ്യം എല്ലാവർക്കും ന്റെ ശരീരം ആയിരുന്നു .

അതിനിടയ്ക്കാണ് എന്നെ ഒരാൾ ഇഷ്ട്ടമാണെന്ന് പറഞ്ഞത് .പക്ഷേ ആത്മാർത്ഥ സ്നേഹം ആണെന്ന് കരുതിയ എനിക്ക് തെറ്റി…..”

അത് പറയുമ്പോൾ അവൾ പൊട്ടിക്കരയാൻ തുടങ്ങി . അവളുടെ കരച്ചിൽ അവന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു ..കൂടുതൽ ഒന്നും ചോദിക്കാൻ അവന്റെ മനസ്സ്

അനുവദിച്ചില്ല . പക്ഷേ കരച്ചിലിനിടയിൽ അവൾ എല്ലാം പറയുന്നുണ്ടായിരുന്നു .

” അവന്റെ ചതിയിൽ ആണ് ഞാൻ ആദ്യം കളങ്കപ്പെട്ടത് . അതെന്നെ വല്ലാതെ മുറിവേൽപ്പിച്ചു , പക്ഷേ , പിന്നീട് പുറത്തിറങ്ങാൻ തന്നെ പേടിയായിരുന്നു ..ആ ഇടക്കാണ് ഞാൻ ഈ അമ്മയെ കാണുന്നത് . മക്കൾ ഉപേക്ഷിച്ച

അമ്മയെ കിട്ടിയപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു . വീട്ടിൽ ഒരാൾ ഉള്ളപ്പോൾ നാട്ടുകാരുടെ വായ പകുതി അടയുമെന്ന് അറിയാമായിരുന്നു .. അതുപോലെ തന്നെ പിന്നെ അധികമാരും ഈ വഴി കുറ്റം പറഞ്ഞ്

വരാറില്ലായിരുന്നു .പക്ഷേ , ആ സന്തോഷങ്ങളെ എല്ലാം തല്ലിക്കെടുതി ആയിരുന്നു അമ്മ വീണുപോയത് . കൂടെ കൂട്ടിയ അമ്മയെ വയ്യാതായപ്പോൾ വലിച്ചെറിയാൻ തോന്നിയില്ല . ഒരാൾ സഹായമില്ലാതെ അനങ്ങാൻ പോലും കഴിയാത്തതിനാൽ പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ പറ്റാത്ത അവസ്ഥ.

അവസാനം ഞാൻ സ്വമേധയാ തിരഞ്ഞെടുത്ത ജോലിയാണ് ഇത് ..

ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടതല്ലേ “

അവൾ കരച്ചിലിനിടയിലും പുഞ്ചിരിക്കുമ്പോൾ അവന്റെ മുഖത്ത് വിഷാദം നിറഞ്ഞിരുന്നു . എന്ത് പറയണമെന്നറിയാതെ ഇരിക്കുന്നതിനിടയിലാണ് പുറത്ത് ആരൊക്കെയോ വാതിലിൽ മുട്ടുന്നത് കേട്ടത് .

” വാതിൽ തുറക്കെടി , കണ്ടവൻമാരെ ഒക്കെ രാത്രി വിളിച്ചുകേറ്റി അഴിഞ്ഞാടുവാ അവൾ .. വാതിൽ തുറക്കെടി മറ്റേടത്തെ മോളെ , അല്ലേൽ ഞങ്ങൾ ഇപ്പോൾ ചവിട്ടിപൊളിക്കും .”

പുറത്ത് നിന്നുള്ള ആക്രോശം കേട്ട് പേടിച്ചു ഞെഞ്ചിടിപ്പ് വർദ്ധിച്ചിരുന്നു വിവേകിന്റ . ” ഇനി എന്ത് ചെയ്യും , അവർ കുറെ പേരുണ്ടെന്ന് തോനുന്നു “

അവന്റെ പേടി കലർന്ന സ്വരം കേട്ട് അവൾക്ക് വലിയ ഭാവമാറ്റമൊന്നും ഇല്ലായിരുന്നു . “ഇപ്പോൾ പുറത്തിറങ്ങിയാൽ അവർ പെരുമാറും , ന്തായാലും അവർ പോലീസിനെ വിളിച്ചിട്ടുണ്ടാകും .അതുകൊണ്ട്

ഞാൻ പറയുന്ന പോലെ പറഞ്ഞാൽ മതി , ഇയാൾ ന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളാണെന്നു പറഞ്ഞാൽ മതി . കൂടുതൽ പരിഭ്രമം മുഖത്ത് കാണിക്കരുത് ..കേട്ടല്ലോ “

അവളുടെ വാക്കുകൾ കേട്ട് ഒന്നും പറയാതെ അവൻ തലയാട്ടുകമാത്രം ചെയ്തു . പിന്നെ അവനെ ഒന്നുകൂടി നോക്കി അവൾ വാതിലിനടുത്തേക്ക് നടന്നു . അവന്റെ ഹൃദയം പട പട മിടിക്കാൻ തുടങ്ങിയിരുന്നു .

അവൾ പതിയെ വാതിൽ തുറന്നതും പോലീസ് ജീപ്പ് വന്നതും ഒരുമിച്ച് ആയിരുന്നു . രോഷാകുലരായ ആളുകൾ പോലീസ് വന്നപ്പോൾ ഒരു സൈഡിലേക്ക് മാറി അവർക്ക് വഴിയൊരുക്കി .

ഉമ്മറത്തേക്ക് കയറിയ പോലീസ് അവരെ രണ്ടുപേരെയും അടിമുടി ഒന്ന് നോക്കി ,. ” ന്താടി ഇവിടെ പണി ? ”

രണ്ടു പേരും മൗനം പാലിച്ചപ്പോൾ പോലീസുകാരന് ദേഷ്യം വന്നു തുടങ്ങി . ന്താ നിന്റെയൊക്കെ വായിൽ പഴം തിരുകി വെച്ചേക്കുവാണോ ?”

“അത് പിന്നെ സർ “

” സർ , ഇത് ഞാൻ ഇഷ്ട്ടപ്പെടുന്ന ആളാണ് . ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് “ അവളുടെ ഉറച്ച വാക്കുകൾ കേട്ടപ്പോൾ നാട്ടുകാരിൽ ഒരുവൻ ഉറക്കെ പറഞ്ഞു ,

” അവള് പഠിച്ച കള്ളിയാ സാറേ , ഇങ്ങനെ ദിവസവും ഓരോരുത്തർ ee വഴി കേറാറുണ്ട് .ഇതൊക്ക നുണയാ സാറേ “ പോലീസുകാരൻ മെല്ലെ വിവേകിന്റ മുഖത്തേക്ക് നോക്കി .

” ഇവൾ പറഞ്ഞത് സത്യം ആണോടാ ” ” അതെ സർ , ഞങ്ങൾ ഉടനെ കല്യാണം കഴിക്കും . “

“അതെന്താണെടാ ഉറപ്പ് , ഇവർ പറയുന്നത് കേട്ടില്ലേ , ഇവൾക്കിതു പതിവ് ആണെന്ന് .ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത് “

ആ പോലീസുകാരന്റ ചോദ്യത്തിൽ അവനൊന്നു പതറിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ ആവർത്തിച്ചു ,

“സർ , അവർ പറയുന്നത് കള്ളമാണ് . ഞാൻ ഇവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ” പതിയെ പോലീസുകാരന്റ ദേഷ്യം ആറിത്തുടങ്ങിയിരുന്നു .

” നാ പിന്നെ നിങ്ങളൊരു കാര്യം ചെയ്യൂ , എല്ലാവർക്കും ഒരു ഉറപ്പ് വേണ്ടേ , അതുകൊണ്ട് നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകണം രണ്ടു പേരും . ബാക്കി പിന്നെ തീരുമാനിക്കാം ”

അതും പറഞ്ഞ് പോലീസും നാട്ടുകാരും പിന്തിരിഞ്ഞപ്പോൾ അവൾ വേഗം വാതിൽ അടച്ചു . “ഇനി നിങ്ങൾ ഇവിടെ നിൽക്കണ്ട , നിന്നാൽ ചിലപ്പോൾ നാളെ കല്യാണം വരെ നടത്തിയെന്നിരിക്കും അവർ

.നിങ്ങൾ പൊക്കോളൂ …രാവിലെ സ്റ്റേഷനിൽ ഞാൻ പൊക്കോളാ. ബാക്കി വരുന്നിടത്തു വെച്ച് കാണാം “ അവൾ പറഞ്ഞതത്രയും അയാൾ മൗനമായി പ്രതികരിച്ചു .പിന്നേ അവളുടെ കൈ പിടിച്ച് അകത്തെ പൂജാറൂമിലേക്ക്

നടന്നു .. അവിടെ ഉണ്ടായിരുന്ന കുങ്കുമം ദൈവങ്ങളെ സാക്ഷ്യമാക്കി അവളുടെ നിറുകയിൽ ചാർത്തി . അവൾ നിശ്ചലമായി നിൽക്കുകയായിരുന്നു .എന്താ നടക്കുന്നത് എന്ന് അറിയാത്ത അവസ്ഥ…

“ഇത് എന്താണ് നിങ്ങൾ കാണിക്കുന്നത് .ഞാൻ ഒരു പിഴച്ച പെണ്ണാണ് .. “ ” ആയിരിക്കാം .. പക്ഷേ , ഇന്ന് മുതൽ നീ എന്റെ ഭാര്യയാണ് . ഒരു രാത്രിക്ക് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത് .. പക്ഷേ ഇനിയുള്ള ദിവസങ്ങൾ എല്ലാം നിന്റ കൂടെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .

ഇതൊരു സിംപതിയുടെ പുറത്തല്ല . നീ ഒരു നല്ല പെണ്ണാണെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ ആണ് . ചില സാഹചര്യങ്ങൾ നിന്നെ വഴി തെറ്റിപോയിരിക്കാം .എന്നാൽ ഇന്ന് മുതൽ നേർവഴിക്കു നടക്കാൻ നിന്റ കൂടെ ഞാൻ ഉണ്ടാകും .”

അവന്റെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .ഒരു ജീവിതം ഒരിക്കലും മോഹിച്ചിട്ടില്ലായിരുന്നു , പക്ഷേ ഇപ്പോൾ …

അവൾ അയാൾക്ക് മുന്നിൽ തൊഴുതുകൊണ്ടു പൊട്ടിക്കരഞ്ഞപ്പോൾ അയാൾ അവളെ നെഞ്ചോട് ചേർത്തു ..

Leave a Reply

Your email address will not be published. Required fields are marked *