ഒരു പ്രണയ കഥ

സൗരവ് ടി പി

ഞാൻ എത്രത്തോളം അവളെ പ്രണയിച്ചിരുന്നു എന്ന് എനിക്ക് ഇന്ന് മനസിലാകുന്നു. ചുമരിൽ ചാർത്തിയ അവളുടെ ഫോട്ടോയിൽ നോക്കിയിരുന്നപ്പോൾ എന്റെ കണ്ണിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ എനിക്ക് അതിനുള്ള

ഉത്തരം തന്നു. പതിയെ പതിയെ എന്റെ കണ്ണിമകൾ അടഞ്ഞുപോയപ്പോൾ അത് എന്റെയും എന്റെ ആര്യയുടെയും ജീവിതത്തിലേക്ക് ഉള്ള തിരിച്ചുപോക്കായി.

അമ്മാവനും അമ്മായിയും മരിച്ച ശേഷം അവൾ വളർന്നത് എന്റെ വീട്ടിൽ ആയിരുന്നു.ചെറുപ്പം തൊട്ട് തന്നെ അവൾക്ക് എന്നോട് തോന്നിയിരുന്ന വികാരം പ്രണയം ആയിരുന്നു എന്ന് എനിക്ക് എന്നോ മനസിലായിരുന്നു.

അവൾ അതു പലതവണ എന്നോട് പറഞ്ഞിട്ടും ഉണ്ടായിരുന്നു. എന്ത് കാര്യം ചെയ്യാൻ ആയിരുന്നെങ്കിലും അപ്പുഏട്ടാ എന്ന് വിളിച്ചു അവൾ എന്റെ പിറകെ നടന്നിരുന്നു.

കളിപ്രായത്തിൽ ആഞൊന്ന് ഇടിവെട്ടിയാൽ പോലും അവൾ എന്നെ കെട്ടിപുണർന്നു നിൽക്കാർ ഉണ്ടായിരുന്നു. ഞാൻ ഒരു പെണ്ണിന്റെ മുഖത്ത് നോക്കുമ്പോൾ പോലും എന്റെ കുശമ്പത്തിയുടെ മുഖം ചുവക്കുന്നത് കാണാൻ ഞാൻ

അൽപ്പം അസൂയയോടെ കാത്തിരുന്നു. കാരണം ആര്യക്ക്, അപ്പു എന്നത് ഒരു ബന്ധത്തിൽ ഉപരി ഒരു സുരക്ഷിതത്വം ആയിരുന്നു. എന്നിലൂടെ,,

അവൾക്ക് നഷ്ടപെട്ട സ്നേഹം അവൾ ആഗ്രഹിച്ചിരുന്നു. പക്ഷെ മനസ്സിൽ നിറയെ അവൾ ആയിരുന്നിട്ട് കൂടി ഞാൻ അവളോട് ഒന്നും പറഞ്ഞില്ല.

ഒന്നുകിൽ അവൾ എപ്പോളും എന്റെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആയിരിക്കാം..

കാലം ഞങ്ങളിൽ ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരുത്തി. എങ്കിലും അവളിൽ ഞാനും എന്നിൽ അവളും മാറ്റമില്ലാത്ത ഒന്നായി.

അങ്ങനെ ഇരിക്കെ ആണ് അവൾക്ക് ജോലി കിട്ടി കൊണ്ടുള്ള ലെറ്റർ പോസ്റ്റ്‌മാന് എനിക്ക് കൊണ്ടു തരുന്നത്.

അവൾക്ക് സന്തോഷം ആകും എന്ന് കരുതി ആണ് ഞാൻ തന്നെ അവൾക്ക് ആ ലെറ്റർ കൊണ്ടു പോയി കൊടുത്തത്. പക്ഷെ പൊട്ടിച്ചു വായിച്ച ഉടനെ

‘എന്നെ ഒഴിവാക്കാൻ അപ്പുഏട്ടന് ഇത്രേം ആഗ്രഹം ആണോ???? ‘ എന്ന അവളുടെ കണ്ണു നിറഞ്ഞുള്ള ചോദ്യത്തിന് മുമ്പിൽ ഞാൻ ഒന്നുമല്ല എന്ന തോന്നൽ എന്നെ വരിഞ്ഞു മുറുക്കുക ആയിരുന്നു.

അതും പറഞ്ഞു അവൾ അമ്മയോട് പോയി സങ്കടം പറയുന്നത് ഞാൻ കേട്ടു ”ഞാൻ അമ്മയുടെ മോൾ ആയി ഇവിടെ കഴിഞ്ഞാൽ പോരെ????? ‘””

“എനിക്കും ആഗ്രഹം ഉണ്ട് മോളെ പക്ഷെ അവൻ നിന്നെ അയക്കാൻ വേഗം കാണിക്കുന്ന സ്ഥിതിക്ക് ഞാൻ എന്ത് ചെയ്യാനാ…. ”

അമ്മയുടെ ആ ഉത്തരം എന്നിൽ കൂടുതൽ മുറിവ് ഉണ്ടാക്കാൻ മാത്രം സഹായിച്ചു.

അങ്ങനെ അവൾക്ക് പോകേണ്ട ദിവസമായി അവൾ അവളുടെ ബാഗ് എടുത്ത് അമ്മയോട് യാത്ര പറഞ്ഞു നടന്നു നീങ്ങി,,, എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ……………………………… .

അതിനു ശേഷം എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല എന്റെ വാശിക്കാരി . അവളുടെ നഷ്ട്ടം ആയിരുന്നു അവളുടെ വില എനിക്ക് മനസിലാക്കി തന്നത്.

അവളുടെ ശബ്ദം ഞാൻ കേൾക്കാൻ ആഗ്രഹിച്ച നാളുകൾ.വീട് ആകെ ഉറങ്ങിയപ്പോലെ. ചീവീട് കണക്കെ ശബ്ദം ഉണ്ടാക്കി എന്നെ വെറുപ്പിച്ച പെണ്ണ്.

അവൾ പലപ്പോഴും അമ്മയെ വിളിക്കാറ് ഉണ്ടായിരുന്നു പക്ഷെ എന്നോട് സംസാരിക്കാൻ മാത്രം അവൾ തയാറായില്ല. അങ്ങനെ നാളുകൾ കടന്നു പോകുന്തോറും എന്നിലെ മാറ്റം അമ്മയും ശ്രദ്ധിച്ചു കാണണം.

“”ഇത്രക്ക് ഇഷ്ട്ടം ആയിരുന്നേൽ എന്തിനാടാ നീ അവളെ അങ്ങോട്ട് വിട്ടേ, “””

“അമ്മേ “”

“മോനെ നീ പോയ്‌ അവളെ വിളിച്ചോണ്ട് വാ….., നിന്റെ വിളിമ് കാത്തിരിക്കുവാ ആ പാവം “”

അമ്മയുടെ ആ ചോദ്യം എന്നിൽ ഉണ്ടാക്കിയ സന്തോഷതിന് ഒരു അതിരുമ് ഉണ്ടായിരുന്നില്ല.. അങ്ങനെ ഞാൻ അവളെ വിളിക്കാൻ അവളുടെ ഹോസ്റ്റലിൽ എത്തിയപ്പോളെക്കും, പെട്ടിയും റെഡി ആക്കി കാത്തിരിക്കുന്നു അവൾ.

ദൈവമേ നാണം കെടുമോ?????, എന്നിലെ പുരുഷൻ ഉയർന്നു. . “അപ്പുഏട്ടാ ആരെ കാത്ത് നിൽക്കുവാ???? “. അവൾ ഒന്നും അറിയാത്ത പോലെ എന്നോട് ചോദിച്ചു., ഞാനും വിട്ടില്ല

“ഞാൻ എൻറെ കാമുകിയെ കാണാൻ വന്നതാ ടി, അല്ല നീ ഇത് എങ്ങോട്ടാ പെട്ടിഒക്കെ എടുത്ത്….. ” “ഞാൻ ഒളിച്ചോടാൻ പോകുവാ 😁””” ഇവൾ ഇത് രണ്ടും കല്പ്പിച്ചു ആണലോ ദൈവമേ 😳. തോൽവി സമ്മതിച്ചു ഞാൻ അവളുടെ അടുത്തേക്ക് പോയി.

അവളുടെ മറുപടി ഒരു അടി ആയിരുന്നു പിന്നെ ഒരു ഉമ്മയും ….. രണ്ടും കവിളത്തു 💗. ഞാൻ അവളെ പൊക്കിയെടുത്ത് കാറിൽ ഇട്ടു. നാട്ടിലേക്ക് യാത്ര തിരിച്ചു.

ആ യാത്രയിൽ ഞങ്ങൾ കണ്ടു തീർത്ത സ്വപ്‌നങ്ങൾ ക്ക് ഒരു പരിധിയും ഉണ്ടായിരുന്നില്ല. പക്ഷെ ആ യാത്ര ചെന്ന് അവസാനിച്ചത് ഒരു പാട് നഷ്ട്ടങ്ങളിൽ മാത്രം ആയിരുന്നു. ഒരു ലോറിക്കാരൻ അവളെ എന്നിൽ നിന്ന് പറിച് എടുത്തപ്പോൾ ഞങ്ങള്ക്ക് നഷ്ട്ടമായാത്,

ഞങ്ങളുടെ ജീവിതം ആയിരുന്നു. അവസാനമായി ഒന്ന് ചേർത്ത് പിടിക്കാൻ പോലും സാധിക്കാതെ, ഒന്ന് കാണാൻ പോലും ദൈവം എന്നെ അനുവദിച്ചില്ല……. .

പക്ഷെ ഇന്നും അവൾ എന്റെ ചുറ്റും തന്നെ ഉണ്ട് ഞാൻ ദേഷ്യപെട്ടാൽ കരഞ്ഞും, എന്നെ ദേഷ്യം പിടിപ്പിച്ചുമ്, എന്റെ ചുറ്റും, അല്ല എന്നിൽ തന്നെ………

സൗരവ് ടി പി

1 thought on “ഒരു പ്രണയ കഥ

Leave a Reply

Your email address will not be published. Required fields are marked *