ഗൗരീപരിണയം

 

രചന : ശ്രീലക്ഷ്മി പൊന്നു

ഭാഗം 1

എല്ലാവരും കൂടെ കാണും എന്നുള്ള വിശ്വാസത്തിൽ എന്റെ പുതിയ കഥ തുടങ്ങുകയാണ്…………അഭിപ്രായങ്ങൾ അറിയിച്ചാൽ മാത്രമേ തുടർന്ന്എഴുതൂ…….

മഴത്തുള്ളികൾ ചെറുതായി ഷട്ടറിനിടയിലൂടെ അവളുടെ ദേഹത്ത് വീണ്, ഇട്ടിരുന്ന ഡ്രസ്സ് കുറച്ചൊക്കെ നനഞ്ഞിരുന്നു……. എന്നാലും അവൾ അത് ആസ്വദിച്ചു…പുറത്ത് നല്ല മഴയായതു കൊണ്ട് ബസിന്റെ ഷട്ടറുകൾ എല്ലാം അടച്ചിരുന്നു……..

‘സൈഡിലെ സീറ്റിൽ ആഗ്രഹം കൊണ്ടിരുന്നതാണ്…പക്ഷെ മഴയായതു കൊണ്ട് പുറത്തെ കാഴ്ചകളൊന്നും കാണാൻ പറ്റിയില്ല….

മ്….സാരമില്ല…… മുന്നിലിരിക്കുന്ന ഈ കിളവി കാരണം ഷട്ടറ് പൊക്കാൻ പറ്റുന്നില്ല….. നേരത്തെ ചെറുതായി ഉയർത്തിയപ്പോൾ തന്നെ അവരുടെ നോട്ടം കാണണം……

കുറച്ചു നാളായുള്ള ആഗ്രഹമാണ് ഒരു കെഎസ്ആർടിസി ബസിൽ കയറി ഒന്നു ചുറ്റണമെന്ന്…..ഈ കിളവി കാരണം എന്റെ യാത്ര ശോകമായല്ലോ മഹാദേവാ…….’

ഇതാണ് നമ്മുടെ നായിക ഗൗരി….അടക്കവും ഒതുക്കവുമൊന്നും ഏഴയലത്ത് കൂടി പോയിട്ടില്ല…….എപ്പോഴും തുള്ളിച്ചാടി നടക്കണ സ്വഭാവവും…….എന്നാലും ആള് സുന്ദരിയാണ് കേട്ടോ….ആരെയും മയക്കുന്ന മനോഹരമായ കണ്ണുകൾ

ഗൗരിയുടെ പ്രത്യേകതയാണ്…… മുട്ടറ്റം നീണ്ടു കിടക്കുന്ന തലമുടി മടക്കി കെട്ടി ക്ലിപ്പിട്ട് വച്ചിട്ടുണ്ട്……ബസിലുള്ള പൂവൻകോഴികളുടെ കണ്ണുകൾ മുഴുവനും നമ്മുടെ ഗൗരിയിലാണ്…….ഒരു കറുത്ത ബനിയനും ബ്ലൂ ജീൻസുമാണ്

വേഷം……കൈയിൽ വലിയ ബാഗും…..പാർവ്വതി ബാലകൃഷ്ണൻ അതാണ് പേര്……ഗൗരിയെന്നാണ് എല്ലാവരും വിളിക്കുന്നത്………

അവൾ നെടുവീർപ്പിട്ടു…..കിലുക്കാംപെട്ടിപോലെ കളിച്ചു നടക്കുന്നവൾക്ക് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയുന്നില്ലായിരുന്നു….

പെട്ടെന്നാണ് അവളുടെ മുൻസീറ്റിലിരുന്ന സ്ത്രീ എഴുന്നേറ്റ് പോയിട്ട് ആ സ്ഥാനത്ത് വേറൊരു യുവതി വന്നിരുന്നത്…..അവരുടെ മെടഞ്ഞിട്ട തലമുടി സൈഡിലേക്ക് എടുത്തിട്ട് അവർ സീറ്റിൽ അമർന്നിരുന്നു…..

മുടിയുടെ അറ്റത്ത് കെട്ടിയിരിക്കുന്ന തൂവൽ പോലെയുള്ള ക്ലിപ്പ് ഗൗരിയ്ക്കങ്ങ് ഇഷ്ടപ്പെട്ടു…..

“സൂപ്പർ… ഇത് ഒർജിനലാണോ…..” അവൾ അതിൽ പിടിച്ച് ചെറുതായി ഒന്ന് വലിച്ച് നോക്കി…..

“ഹയ്യോ…എന്റെ മുടി……”

അവര് അലമുറയിട്ടു കരയുന്നത് കേട്ട് ഒന്നും മനസ്സിലാകാതെഅവൾ ചുറ്റും ഒന്ന് നോക്കി…. . ‘എല്ലാവരും എന്റെ കൈയിലേക്കാണല്ലോ നോക്കുന്നത്….. ഇതിന് മാത്രം എന്ത് സംഭവിച്ചു…….

“ഈശ്വരാ…ഇത് അവരുടെ മുടിയല്ലേ….ഇത് ഒർജിനലല്ലേ…….”കൈയിലിരിക്കുന്ന നീളമുള്ള മുടിയിൽ പിടിച്ച് അവൾ ചമ്മിയ മുഖത്തോടെ തൊട്ടടുത്തിരിക്കുന്ന ആൽബിയെ നോക്കി…….

അവന്റെ മുഖത്ത് ഒരു ദയനീയ ഭാവം……കുരിശ് തലയിൽ ചുമന്നു പോകുന്നത് പോലുള്ള ഒരു എക്സ്പ്രഷനും….

“ടീ….എന്റെ മുടിയിങ്ങ് താടീ……എന്തിനാടീ മദാമ്മേ എന്റെ മുടിയിൽ പിടിച്ച് വലിച്ചത്……..” മുടി പോയ യുവതി ബസിൽ തിരിഞ്ഞിരിന്ന് ദേഷ്യത്തോടെ പറയുന്നത് കേട്ടപ്പോൾ നമ്മുടെ ഗൗരിക്കും ദേഷ്യം വന്നു…..

“ദേ തള്ളേ…..മദാമ്മ നിങ്ങളുടെ മോളെപ്പോയി വിളിച്ചാൽ മതി…ഇതാ നിങ്ങളുടെ കേശഭാരം…കൊണ്ട് പോയി പുഴുങ്ങിത്തിന്ന്…..”

മുടിയെടുത്ത് ഒറ്റയേറ് വച്ച് കൊടുത്തു……ബസിലുള്ള യാത്രക്കാരെല്ലാം അവരുടെ വഴക്കും ആസ്വദിച്ചു അങ്ങനെ നിന്നു..

“ആരാടീ നിന്റെ തള്ള……ഭ്രാന്ത് പിടിച്ചതിനെയൊക്കെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുന്ന വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ……”

“ദേ തള്ളേ…എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ……” അവൾ കൈചൂണ്ടി പറഞ്ഞത് കേട്ട് മുന്നിലിരുന്നവൾ ചാടിയെണീറ്റു….

“പറഞ്ഞാൽ നീ എന്തു ചെയ്യുമെടീ……ചൂലേ…..”

“പരട്ട കിളവീ…..നിന്നെ…”

പറഞ്ഞു പൂർത്തിയാക്കും മുൻപെ ആൽബി അവളുടെ വായിൽ ഷോൾ തിരുകികയറ്റി…കൈ രണ്ടും കൂട്ടിക്കെട്ടി ബലമായി പിടിച്ചു വച്ചു……

അവൾ കുതറാൻ ശ്രമിച്ചിട്ടും ബലമായി പിടിച്ച് വച്ചിരുന്നു….

പെട്ടെന്ന് ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടതും മുന്നിൽ നിന്ന് വഴക്കടിച്ചിരുന്ന യുവതി സീറ്റിൽ പോയിടിച്ച് സൈഡിലേക്ക് വീണു….. അത് കണ്ട് ഗൗരി ബലമായി സീറ്റിൽ നിന്ന് എഴുന്നേറ്റു തുള്ളിച്ചാടി…. ആൽബി പിന്നെയും അവളെ പിടിച്ച് സീറ്റിലേക്കിരുത്തി…..

ആൽബി ആരെന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്……അത് ആൽബി പറയും……

“എന്റെ ഗൗരീ…നീ ഒന്നടങ്ങ് …..നാട്ടിൽ നിന്ന് തിരിച്ചത് മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്….എന്റെ ടെൻഷനെന്താണെന്ന് എനിക്ക് മാത്രമേ അറിയൂ…….”

അവൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ഗൗരി മുഖം തിരിച്ചിരുന്നു…..അവളുടെ മുഖം കൂർപ്പിച്ചുള്ള ഇരിപ്പ് കണ്ടിട്ട് അവന് അവളോട്‌ വാത്സല്യം തോന്നി……

‘ഒരു വർഷം പുറകെ നടന്ന് വളച്ചെടുത്തതാണ് പെണ്ണിനെ…..മൂന്ന് ദിവസം മുൻപ് തിരികെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു………ഇന്ന് രാവിലെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞ് പാർക്കിലേക്ക്

വിളിച്ചപ്പോൾ ഉത്സാഹത്തോടെ ഓടിച്ചെന്നതാണ്…..കൈയിൽ വലിയൊരു ബാഗ് കണ്ട് സംശയത്തോടെ അടുത്തേക്ക് ചെന്നപ്പോൾ പറയാണ് നമുക്കു ഒളിച്ചോടാം ആൽബീന്ന്……ആ ഷോക്ക് ഈ നേരം വരെയും മാറിയിട്ടില്ല….ഇത്തിരി

വട്ടുള്ള കേസാണെന്ന് പുറകെ നടക്കുമ്പോഴേ അറിയായിരുന്നു……സംസാരിച്ച് മടക്കിയയക്കാൻ ശ്രമിച്ചിട്ടും നടന്നില്ല…..കൊണ്ട്

പോയില്ലെങ്കിൽ നാളെ ആരോ പെണ്ണ് കാണാൻ വരുമെന്നും അവനോടൊപ്പം ഒളിച്ചോടുമെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തി എന്നെക്കൊണ്ട് സമ്മതിപ്പിച്ചു…….വീട്ടിലേക്ക് കൊണ്ട് പോകാൻ പറ്റാത്ത ഒരവസ്ഥയാണ്…’

ആൽബി അവളെ പാളിയൊന്നു നോക്കി..പുറകിലേക്ക് ചാരി കണ്ണടച്ചു ഇരിക്കയാണ്……ആൽബിക്ക് അവളോടു പാവം തോന്നി…….അവൻ അവളുടെ കൈയിൽ കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റി…വായിൽ നിന്ന് തുണി എടുത്തു…..

പരിഭവത്തിലായിരുന്ന ആ മുഖം സന്തോഷം കൊണ്ട് വിടർന്നത് അവൻ നോക്കിയിരുന്നു…..

“ഗൗരീ……”

“മ്”

“ഇനി അവിടെയെത്തുന്നത് വരെ കുഴപ്പമൊന്നും കാണിക്കരുത്… നിന്റെ അച്ഛൻ ഗുണ്ടകളുമായി നമ്മളെ തിരയുകയാവും……വെറുതെ ഒരു പ്രശ്നമുണ്ടാക്കരുത്……”

അവൾ സമ്മതത്തോടെ തലയാട്ടി.. ഒന്ന് നെടുവീർപ്പെട്ടു…….

“എന്നെക്കുറിച്ച് എന്തെങ്കിലും അറിയാമോ നിനക്ക്……”

അവൻ ചോദിച്ചത് കേട്ട് ഇല്ലെന്ന് അവൾ തലകുലുക്കി…അവളുടെ മുഖത്തെ വിഷാദം അവൻ ശ്രദ്ധിച്ചു….

“എനിക്കും ഒരുപാടൊന്നും അറിയില്ല നിന്നെക്കുറിച്ച്….കണ്ടപ്പോൾ ഇഷ്ടം തോന്നി….പുറകെ നടന്നിട്ടും പിടിതരാതെ വഴുതി മാറിയപ്പോൾ പിന്നെ വാശിയായി…..പക്ഷെ നീ എന്നെ വിളിച്ച് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരുപാട്

സന്തോഷിച്ചു……ഇന്ന് കാണാൻ വന്നത് പരസ്പരം സംസാരിച്ച് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു …”

അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു…വിൻഡോ ഷട്ടർ പൊക്കി വച്ച് പുറത്തേക്ക് നോക്കിയിരുന്നു….മഴ പെയ്തു തോർന്നിരുന്നു……

“ഗൗരീ….നീയെന്താ മറുപടി പറയാത്തെ……രണ്ട് ദിവസം കഴിഞ്ഞിട്ടേയുള്ളു നീ എന്നോടു ഇഷ്ടം തുറന്നു പറഞ്ഞിട്ട്….എന്നെക്കുറിച്ച് ഒന്നുമറിയാതെ എന്തു ധൈര്യത്തിലാ ഒളിച്ചോടാൻ റെഡിയായി വന്നത്……..”

അവൻ ആകാംഷയോടെ അവളോട് ചോദിച്ചു….

അവൾ അവനെ നോക്കി ചമ്മലോടെ ചിരിച്ചു….. ചിണുങ്ങിക്കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു….

“ഞാൻ ഇന്നലെ ഒരു സിനിമ കണ്ടു….അതിൽ നായകനും നായികയും കൂടി ഒളിച്ചോടുന്ന സീൻ കാണണം….. എന്റെ ആൽബി ഞാൻ കോരിത്തരിച്ചു പോയി…..പുറകെ ഗുണ്ടകൾ…. ചെയ്സ്…ഫൈറ്റ്……..അവസാനം നായികയുടെ

കൈയും പിടിച്ച് നായകന്റെ ഒരു നടത്തമുണ്ട്…. സൂപ്പർ…..അത് കണ്ടപ്പോൾ എനിക്കും ഒളിച്ചോടണമെന്ന് തോന്നി…..

നായിക ചെയ്തത് പോലെ കത്തൊക്കെ എഴുതി വച്ചിട്ടാ ഞാൻ വന്നെ……പക്ഷെ പ്രതീക്ഷിച്ചത് പോലെ ഫൈറ്റും ചെയ്സുമൊന്നുമുണ്ടായില്ല…..”

അവൾ വലിയ സംഭവത്തോടെയും നിരാശയോടെയും പറഞ്ഞത് കേട്ട് ആൽബി തലയിൽ കൈ വച്ച് പോയി….

“ഏത് നേരത്താണോ…ഇതിനെയും കൊണ്ട് ഒളിച്ചോടാൻ തോന്നിയത്…..ഭഗവാനേ…ഇവളിൽ നിന്ന് എന്നെ കാത്തോണേ……”

അവൻ പറഞ്ഞത് കേട്ട് ഗൗരി മുഖം വീർപ്പിച്ചു അവനെ നോക്കി….. ഗൗരവത്തിൽ തിരിഞ്ഞിരുന്നു…….

“എന്റെ ഗൗരീ…നിനക്കെന്താ……ഇത് കുട്ടിക്കളിയാണോ……നിനക്ക് വീട്ടിൽ നിൽക്കാൻ പറ്റാത്ത എന്തോ വലിയ പ്രശ്നമുണ്ടെന്ന് വിചാരിച്ചല്ലേ…ഞാൻ നിന്നെയും കൂട്ടി ഇറങ്ങിയത്….

അമ്മയുടെ ഓപ്പറേഷനാണ് രണ്ടു മാസം കഴിയുമ്പോൾ….. പെങ്ങളുടെ കല്യാണവും അതിനിടയിൽ നിന്നെയും കൊണ്ട് പോയാൽ മൊത്തം പ്രശ്നമാകും..”

അവൻ അസ്വസ്ഥതയോടെ പറഞ്ഞത് കേട്ട് ഗൗരി നിസ്സഹായായി അവനെ നോക്കി…….. തന്നെ ഉപേക്ഷിക്കല്ലേ എന്നുള്ള ഭാവമായിരുന്നു ആ മുഖത്ത്……..

“നീ വിഷമിക്കാൻ പറഞ്ഞതല്ല…….എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്…… വിട്ട് കളയാൻ തോന്നാത്തത് കൊണ്ടാണ് തെറ്റാണെന്നറിഞ്ഞിട്ടും കൂടെ കൂട്ടിയത്……”

ആൽബിയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം വിടർന്നു……

“ഞാൻ ക്രിസ്ത്യൻ ആയതിനാൽ നിന്റെ അചഛൻ ഒരിക്കലും ഈ ബന്ധം സമ്മതിക്കില്ല…….എന്നായാലും ഒളിച്ചോടേണ്ടി വരും ഇത് കുറച്ചു നേരെത്തെ ആയെന്നോർത്ത് സമാധാനിക്കാം…….”

മൗനമായി പുറത്തേക്ക് നോക്കിയിരിക്കുന്ന ഗൗരിയുടെ കൈകളിൽ അവൻ ഒന്ന് തൊട്ടു…… തിരിഞ്ഞ് നോക്കിയ അവളുടെ മിഴികളിലെ നിരാശ കണ്ട് അവന് വിഷമം തോന്നി…..

“നീയെന്താ ഒന്നും മിണ്ടാത്തെ…….ചെയ്തത് അബദ്ധമായി എന്ന് തോന്നുന്നുണ്ടോ………”

“അങ്ങനെയൊന്നുമല്ല…..അച്ഛനും ഗുണ്ടകളുമായി പുറകെ വരുമെന്നും ഒരു ഫൈറ്റുണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ട് ഒന്നും നടന്നില്ലല്ലോ ആൽബീ…..ഞാൻ അതിന്റെ വിഷമത്തിലാ……”

അവൾ നിരാശയോടെ പറഞ്ഞത് കേട്ട് ആൽബിയ്ക്ക് ദേഷ്യം വന്നു……

“എന്നെ അവര് പഞ്ഞിക്കിടണ കാണാൻ നിനക്കിത്ര ആഗ്രഹമോ ഗൗരീ……..നീയെന്നോട് വല്ല പ്രതികാരം തീർക്കാൻ വന്നതാണോ………”

അവൻ ദേഷ്യത്തോടെ തിരിഞ്ഞിരുന്നു……

“ആൽബീ…….”

അവൾ സ്നേഹത്തോടെ അവന്റെ കൈകൾ കോർത്തു പിടിച്ചു…. ആൽബി അവളുടെ കൈകൾ കുടഞ്ഞെറിഞ്ഞു…..ഗൗരിയും അതേ ദേഷ്യത്തിൽ പുറത്തേക്ക് നോക്കിയിരുന്നു…

കുറച്ചു സമയം കഴിഞ്ഞ് ആൽബി ഒന്ന് തിരിഞ്ഞു…അവൾ നോക്കുന്നുണ്ടോയെന്ന് പാളി നോക്കി….. അതേ സമയം തന്നെ ഗൗരിയും തിരിഞ്ഞ് നോക്കി…..പതിയെ ഗൗരവം മാറി രണ്ടുപേരും പൊട്ടിച്ചിരിച്ചു………

“ആ ചെറുക്കനും വട്ടുണ്ടെന്ന് തോന്നുന്നു….. ചിരിക്കുന്ന കണ്ടില്ലേ…..” മുന്നിലിരിക്കുന്ന സ്ത്രീ അടുത്തിരുന്നവരോട് കുറച്ചു ഉറക്കെ പറഞ്ഞു…

“ഈ തള്ളയെ ഞാനിന്ന് ശരിയാക്കും….”

സീറ്റിൽ നിന്ന് ചാടിയെണീറ്റ ഗൗരിയെ ആൽബി ബലമായി പിടിച്ചിരുത്തി…….

“എന്റെ പൊന്നു ഗൗരീ കുറച്ചു നേരം കഴിഞ്ഞാൽ നമുക്കു ഇറങ്ങാനുള്ള സ്റ്റോപ്പ് ആണ് …അതുവരെ… അതുവരെ മാത്രം നീ ഒന്നടങ്ങ്……” അവൻ കൈകൂപ്പി പറയുന്നത് കേട്ട് ഗൗരി അവരോടുള്ള അമർഷം കടിച്ചമർത്തി സീറ്റിൽ ഇരുന്നു……

സ്റ്റോപ്പ് എത്തിയപ്പോൾ ആൽബി എഴുന്നേറ്റു…. പുറത്തേക്ക് നോക്കിയിരിക്കുന്ന ഗൗരിയെ തട്ടി വിളിച്ചു…..

ബാഗും കൈയിലെടുത്ത് അവൻ പുറത്തേക്കിറങ്ങി…….ഗൗരിയും അവന് പുറകേ ഇറങ്ങി…….പച്ചപ്പ് നിറഞ്ഞ അതി മനോഹരമായ പ്രകൃതിഭംഗി അവൾ അദ്ഭുതത്തോടെ നോക്കി നിന്നു……

“അയ്യോ….എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ലേ…….ടീ…..പൂതനേ….”

ബസിനുള്ളിൽ നിന്ന് വന്ന നിലവിളി കേട്ട് ആൽബി ഞെട്ടി ഗൗരിയെ നോക്കി……

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹😍😍😍

എന്റെ ആദ്യത്തെ കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ടാണ് വീണ്ടും ഒരു കഥയെഴുതാൻ എന്നെ പ്രേരിപ്പിച്ചത്……

നിങ്ങളുടെ അനുഗ്രഹവും സപ്പോർട്ടും തുടർന്നും ലഭിക്കുമെന്ന് വിചാരിക്കുന്നു…..

രചന : ശ്രീലക്ഷ്മി പൊന്നു

Leave a Reply

Your email address will not be published. Required fields are marked *