ജനിച്ചു വളർന്ന നാടും വീടും എല്ലാമുപേക്ഷിച്ചു പോയതാണ് ഒരിക്കൽ ശരത്തിന്റെ കൂടെ പട്ടണത്തിലേക്ക്.

രചന: Rosily joseph

നാലു വർഷത്തിനു ശേഷമാണു നിവ്യ വീണ്ടും ആ നാട്ടിലേയ്ക്ക് വന്നത്. ഒപ്പം അവളുടെ മൂന്നുവയസ്സായ മോളും ഉണ്ട്. ജനിച്ചു വളർന്ന നാടും വീടും എല്ലാമുപേക്ഷിച്ചു പോയതാണ് ഒരിക്കൽ ശരത്തിന്റെ കൂടെ പട്ടണത്തിലേക്ക്.

ആരോടൊക്കെയോ ഉള്ള വാശി തീർക്കുവാൻ. പോകുവാൻ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല.കഴുത്തിൽ താലിചാർത്തിയാവൻ പറഞ്ഞത് അനുസരിച്ചാലല്ലേ പറ്റു. മനസ്സില്ലാമനസ്സോടെയാണ് പടിയിറങ്ങിയത്. ഇറങ്ങിപോകുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കുവാൻ

ആയില്ല. ഈറനണിഞ്ഞു നിൽക്കുന്ന ആ കണ്ണുകൾ. അമ്മയുടെ മുഖം. പക്ഷെ അപ്പോഴും അച്ഛൻ പറയുന്നുണ്ടായിരുന്നു. “ലക്ഷ്മി നീ എന്തിനാ ഇങ്ങനെ കരയുന്നെ അവനു നമ്മളെ വേണ്ടാഞ്ഞിട്ടല്ലേ നമ്മുടെ സ്നേഹം പോരാഞ്ഞിട്ടല്ലേ വീട്

വിട്ടുപോകുന്നെ. അതിനു നീയെന്തിനാ ഇങ്ങനെ സങ്കടപെടുന്നേ. പോകുന്നവരൊക്ക പോട്ടെടി. നമ്മുക്കാരും വേണ്ട. അന്നും നമ്മൾ ഒറ്റയ്ക്കായിരുന്നില്ലേ ഇനി അങ്ങോട്ട്‌ അങ്ങനെ തന്നെ മതി.” അച്ഛന്റെ വാക്കുകൾ നെഞ്ചിൽ തറയ്ക്കുന്നത്

പോലെ തോന്നി. അച്ഛാ എന്ന് വിളിച്ചു ഓടിചെല്ലണമെന്നുണ്ട് പക്ഷെ…… ശരത് അപ്പോഴേക്കും അവള്ടെ കയ്യിൽ മുറുകി പിടിച്ചു നടന്നു. എങ്ങോട്ടെന്നറിയില്ലാത്ത ഒരു യാത്ര. നിധിയമോൾ അമ്മേ എന്നുവിളിച്ചു സാരിത്തുമ്പിൽ വലിച്ചപ്പോഴാണ്

ഓർമ്മകളിൽ നിന്നുണർന്നത്. ഇറങ്ങേണ്ട സ്റ്റോപ്പായിരിക്കുന്നു. അവൾ ബസ്സിൽ നിന്നിറങ്ങി ചുറ്റിലും ഒന്ന് നോക്കി. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. അവൾ ഫോണെടുത്തു ചെവിയോടടുപ്പിച്ചു .ശരത് ആയിരുന്നു “നിവ്യാ നാട്ടിൽ ചെന്നോ

നീയ്. ” “മ്മ് ഇപ്പൊ എത്തിയതേയുള്ളു ഏട്ടാ.. ” “എന്താ പെണ്ണെ നിന്റെ സ്വരത്തിനൊരു വ്യത്യാസം.?” “ഒന്നൂലേട്ടാ.. ” “എടീ നിന്റെ ഈ ഭയം ഒന്ന് മാറ്റ് ആദ്യം. നിനക്കല്ലായിരുന്നോ നിർബന്ധം എല്ലാരേം കാണാൻ. എന്നിട്ടിപ്പോ എന്തുപറ്റി…?”

അവൾ ഒന്നും മിണ്ടിയില്ല. “സാരല്ലടോ താൻ പോയിട്ട് വാ. മോളെവിടെ..?” “ഇവിടെയുണ്ട് . ” “മ്മ് എന്നാ ശരി സന്ധ്യക്കുമുന്പ് വീടെത്ത്. ചെന്നിട്ട് വിളിക്കണം കേട്ടോ .” “മ്മ്…” കാൾ കട്ടായി. അവൾ മോൾടെ കയ്യ് പിടിച്ചു മറുകയ്യിൽ

ലഗേജുമായി നടന്നു . നടക്കുന്നത് ഒരു സുഖാണ് ഇനി ഒരൽപ്പ ദൂരം കൂടി പിന്നിട്ടാൽ തെക്കേതിലെ ശാരദേട്ടത്തിയുടെ വീടായി. അതിനപ്പുറത്താണ് ശരത്തേട്ടന്റെ വീട്. ആ വീട്ടിലേയ്ക്ക് വലതുകാൽ എടുത്തു വെച്ചപ്പോൾ മുതൽ എല്ലാവർക്കും

വല്ല്യ കാര്യമായിരുന്നു. ഏട്ടന്റെ അമ്മയ്ക്കും അച്ഛനുമൊക്ക ഏട്ടനേക്കാൾ കാര്യം തന്നോടായിരുന്നു. നിധിയമോൾ അവള്ടെ കയ്യിൽ തൂങ്ങി നടന്നു. അവൾ പരാതിയൊന്നും പറഞ്ഞില്ല. അവൾക്ക് നടക്കാൻ ഇഷ്ടമാണെന്ന് തോന്നുന്നു.

ശരിക്കും കുറ്റബോധം തോന്നുന്നു ഇത്ര മനോഹരമായ ഒരു ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് പോയതിൽ. “നിധി മോളേ, മുത്തശ്ശനെയും മുത്തശ്ശിയേയും കാണുമ്പോൾ മോളവർക്ക് ഉമ്മ കൊടുക്കുമോ…? അവൾ ചോദിച്ചു. ” “കൊടുക്കും. മോള്

ചിരിച്ചുകൊണ്ട് പറഞ്ഞു. “മോൾക്ക് അവരെ ഇഷ്ടമാണോ..?” “ഇഷ്ടാണ്. ” “ഒരുപാടിഷ്ടാണോ..? മോള് അവരെ കണ്ടിട്ടില്ലല്ലോ. പിന്നെങ്ങനാ ഇത്രയും ഇഷ്ടം. ” “പപ്പയുടെ അപ്പേം അമ്മയുമല്ലേ. അതുകൊണ്ടൊരുപാടിഷ്ടാ. ” ആ

കുഞ്ഞുമനസ്സിലെ നിഷ്കളങ്കമായുള്ള മറുപടി കേട്ടു അവളുടെ കണ്ണുകൾ നിറഞ്ഞു. അപ്പോഴാണ് എതിരെ വരുന്ന ആളെ ശ്രദ്ധിച്ചത്. രാഘവേട്ടൻ..അറിയാതെ ആ പേര് നാവിൽ വന്നു. അവൾ കണ്ണുകൾ തുടച്ചു. “ആരിത് നിവ്യ കുട്ടിയല്ലേ..?” “അതെ രാഘവേട്ടാ. ”

“ഓർമ്മയുണ്ടോ ഈ നാടൊക്കെ..?” അവൾ ഒന്നും മിണ്ടിയില്ല. പകരം ഒന്ന് പുഞ്ചിരിച്ചു. “ഇത് മോളാണോ..? ” “മ്മ്…” “മോൾടെ പേരെന്താ..? ” “പേര് പറ മോളേ.. ” “നിധിയ.” പേര് പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും അവൾ അമ്മയുടെ പിന്നിൽ

ഒളിച്ചിരുന്നു. “ശരത്ത് വന്നില്ലേ മോളെ. ” “ഇല്ല. ” “ജോലി തിരക്കാവും അല്ലെ.” “മ്മ് ..” അവൾ ചെറുതായ് ഒന്ന് മൂളി. ” എന്നാ ശരി നിങ്ങള് ചെല്ല്. അയാൾ നടന്നകന്നു.” “ആരാ അമ്മേ അത്. ” “അതോ….. അത് മോൾടെ പപ്പേടെ

വീടിനടുത്തുള്ളതാ. അവർ വീണ്ടും നടന്നു. പാടവരമ്പത്തൂടെ അവൾ അമ്മയുടെ കയ്യ് വിട്ടോടി. ” “മോളെ ഓടല്ലേ..! പയ്യെ… ” ******* മനയ്ക്കൽ എത്തിയപ്പോൾ ദൂരെന്നെ കണ്ടു താൻ വലതുകാൽ വെച്ചു കേറിയ വീട്. എന്തഐശ്വര്യം

ആയിരുന്നു ആ വീടിനു. ഇപ്പൊ ദാ കാടും പടലും പിടിച്ചു, മുറ്റത്തേയ്ക്ക് ചാഞ്ഞുനിന്നിരുന്ന മാവിന്റെ ഇല മുറ്റം മുഴുവൻ ഉണ്ട്. ഒറ്റനോട്ടത്തിൽ നോക്കിയാൽ ആരും താമസം ഇല്ലന്നെ തോന്നു . അവൾ പടിപ്പുരവാതിൽ കടന്നു. തന്റെ കിങ്ങിണി

കുട്ടി ഇപ്പോഴും തൊഴുത്തിൽ നിൽക്കുന്നത് അവൾ കണ്ടു.അപ്പോൾ അവൾക്ക് അതിശയം തോന്നി. അന്നൊരു കുഞ്ഞു പശുകുട്ടിയായിരുന്നു ഇപ്പൊ അത് വളർന്നിരിക്കുന്നു. മുറ്റത്തെ പേരമരത്തിൽ നിറയെ പേരയ്ക്ക കായ്ച്ചു നിൽക്കുന്നു. എത്ര

പേരയ്ക്ക എറിഞ്ഞു വീഴ്ത്തിയിട്ടുള്ളതാ.. ഓർമ്മകൾ ഒരുപാട് പിന്നിലേയ്ക്ക് വലിക്കും പോലെ തോന്നി. “ആരാത്?” വരാന്തയിലേക്കിറങ്ങിവന്ന ആ മനുഷ്യനെ കണ്ട് അവൾ മുഖം ഉയർത്തി. “അച്ഛൻ “.. അവള്ടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവളെ കണ്ടതും അയാൾ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് കയറിപോയി. നിവ്യ മോളെയും ചേർത്ത് പിടിച്ചു അവിടെ തന്നെ നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ ഇറങ്ങിവന്നു. “കേറിവാ മോളെ …” അച്ഛന്റെ ആ വിളികേട്ട് തന്റെ

നെഞ്ച് പിഞ്ഞികീറും പോലെ അവൾക്ക് തോന്നി. നിധിയമോൾ പേടിച്ചു നിവ്യയുടെ പിന്നിൽ ഒളിച്ചു. അവൾ മോളെയും ചേർത്ത് പിടിച്ചു മടിച്ചു മടിച്ചകത്തേയ്ക്ക് കയറി. അകത്തെ മുറിയിലേയ്ക്ക് കയറിയപ്പോൾ മരുന്നിന്റെ രൂക്ഷഗന്ധം

നിറഞ്ഞു നിൽക്കുകയായിരുന്നു ആ മുറി നിറയെ. അവൾ ആകാക്ഷയോടെ ആ ഇരുണ്ട മുറിയിലേയ്ക്ക് കണ്ണോടിച്ചു. കണ്ണടച്ചു മയങ്ങുകയായിരുന്ന ഒരു സ്ത്രീയുടെ മേലെ കണ്ണ് ചെന്നെത്തി. “അമ്മ “.. അവൾ ഓടിച്ചെന്നു ആ കാൽക്കൽ

വീണു. “മോളെ..” ഞെട്ടിയുണര്ന്ന അവർ അവളെ കണ്ടതിശയിച്ചു. “അമ്മയ്‌ക്കെന്താ പറ്റിയെ..?” നിങ്ങൾ പടിയിറങ്ങിപോയ അന്ന് വീണതാ അവൾ. പിന്നെ ചികിത്സകൾ മുടങ്ങാതെ നടക്കുന്നത് കൊണ്ട് അൽപ്പമൊക്കെ എണീറ്റു

നടക്കും. അച്ഛനാണ് മറുപടി പറഞ്ഞത്. “ഏയ് കരയല്ലേ…” അമ്മ അവളുടെ തോളിൽ തട്ടി. “കഴിഞ്ഞു പോയ കാര്യങ്ങൾ എന്തിനാ മനുഷ്യാ ഇപ്പോ പറയുന്നേ…” “എന്റെ സങ്കടം കൊണ്ട് പറഞ്ഞതാ ലക്ഷ്മി” “എന്തായാലും എന്റെ മോൾക്ക് വരാൻ

തോന്നിയല്ലോ. അമ്മയ്ക്ക് സന്തോഷമായി.” “അവൻ വന്നില്ല അല്ലെ മോളെ. വാതിൽപ്പടിയിൽ ചേർന്ന് നിന്നച്ഛൻ ചോദിച്ചു. ആ മനുഷ്യന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.” “ഇല്ലച്ഛാ ..” “അവനിപ്പോഴും പിണക്കമാണല്ലേ ഞങ്ങളോട്.” “ഏയ് ഇല്ലമ്മേ

ഏട്ടന് പിണക്കമൊന്നുല . അച്ഛനെയും അമ്മയെയും പറ്റി എപ്പോഴും ഏട്ടൻ പറയും. ചിലപ്പോഴൊക്ക ഒറ്റയ്ക്ക് നിന്ന് കരയുന്നത് കാണാം. ഏട്ടന് നല്ല സങ്കടം ഉണ്ടമ്മേ.” “പിന്നെന്താ അവൻ ഞങ്ങളെ കാണാൻ വരാത്തെ.” “ഏട്ടന്

ലീവിലമ്മേ..! അമ്മ എന്റെ മോളെ കണ്ടോ. അവൾ നിധിയമോളെ മുത്തശ്ശിയുടെ അരികിലേക്ക് ചേർത്ത് നിർത്തി.” “വാ മോളെ. എന്താ മോൾടെ പേര്.” “നിധിയ.” “നല്ലപേരാണല്ലോ. ശരത്തിനെ പോലെ തന്നെയുണ്ട് അല്ലെ ഇച്ചായ മ്മ് നിധിയ

എന്ന് വിളിക്കുമ്പോ എന്തോപോലെ. വല്യ പാടാ ആ പേര് വിളിക്കാൻ. നമ്മുക്കിവളെ കുഞ്ഞാറ്റ എന്ന് വിളിച്ചാലോ. മോൾക്ക് ഇഷ്ടമാണോ ആ പേര്. അവൾ ഒന്നും മിണ്ടാതെ നിവ്യയെ നോക്കി. നടന്നു ക്ഷീണിച്ചു വന്നതല്ലേ. പോയി എന്തെങ്കിലും കഴിക്ക്….” ദിവസങ്ങൾ കഴിഞ്ഞു.

തൊടിയിലൂടെയും പാടത്തൂടെയും ഒക്കെ അവൾ മുത്തശ്ശന്റെ കയ്യ് പിടിച്ചോടി നടന്നു. “ആരിത്. മുത്തശ്ശനും കൊച്ചുമോളുമോ.” കണ്ടവരൊക്ക കിന്നാരം ചൊല്ലാൻ വന്നു. “ആ ശങ്കരോ എവിടേയ്ക്ക?” “കാവിലേയ്ക്ക് .., ഉത്സവം

അല്ലെ. അല്ല ഏതാ ഈ കുട്ടി..?” “ശങ്കരാ ഇതെന്റെ മോന്റെ കുട്ടിയ. പട്ടണത്തിന്നു വന്നതാ. ഈ നാടും നാട്ടാരെയും ഒക്കെ ഒന്ന് കാണിക്കന്നൂ വെച്ചിറങ്ങിയതാ. എന്നാ ശരി ശങ്കരാ ഞങ്ങളങ്ങോട്ട് നടക്കുവാ.” “മോളൂ നമ്മുക്ക് ഉത്സവത്തിന്

പോവണ്ടേ ഇന്ന്. കുപ്പിവളയും കണ്മഷിയും ഒക്കെ വാങ്ങണ്ടേ . പിന്നെ കാവിലൊരു കുളമുണ്ട്. നിറയെ താമരപ്പൂ ഉണ്ട്. മുത്തശനത് മോൾക്ക് കാണിച്ചു താരാമേ.” ” മ്മ് “. അവൾ വരമ്പത്തൂടെ മുത്തശ്ശന്റെ കയ്യ് വിട്ടോടി. കാലിലെ

കൊലുസിന്റെ കിലുക്കം കേൾക്കാൻ നല്ല രസം. “മോളെ ഓടല്ലേ ….! മുത്തശ്ശൻ പറഞ്ഞതൊന്നും ആ കുറുമ്പത്തി കേട്ടില്ല. നീയും നിന്റെ അച്ഛനെ പോലാ പറഞ്ഞാൽ കേൾക്കില്ല.അതും പറഞ്ഞു നോക്കുമ്പോഴാണ് കണ്ടത് കരഞ്ഞുകൊണ്ടോടി

വരുന്ന കുഞ്ഞാറ്റയെ . അയാളുടെ ചങ്ക് പിടച്ചു. “എന്താ മോളെ എന്തിനാ കരയുന്നെ.” മുത്തശ്ശൻ അവളെ കയ്യിൽ എടുത്തോണ്ട് ചോദിച്ചു. അവൾ അകലേക്ക് കയ്യ് ചൂണ്ടി. കാലിൽ ചങ്ങല കിലുക്കി വരുന്ന ഒരു ആന. മുത്തശ്ശന് ചിരി

വന്നു. “സാരല്ല കരയാതെ മോളെ . അതൊന്നും ചെയ്യില്ല പാവല്ലേ. അയാൾ അവളെയും കൊണ്ട് ആനയുടെ അടുത്തേയ്ക്ക് നടന്നു. പേടിച്ചു നെഞ്ചോട് പറ്റിച്ചേർന്നു കിടന്നവൾ. അൽപ്പം കഴിഞ്ഞപ്പോൾ പേടി ഒക്കെ പോയ്‌. ആന പുറത്തു കേറി

ഇരുന്നു കുലുങ്ങി കുലുങ്ങി ചിരിച്ചു. ഇടയ്ക്ക് ആനയുടെ വലിയ ചെവിയിൽ പിടിച്ചു വലിച്ചു. ആനയ്ക്കുമ്മ കൊടുത്തു. തിരികെ ഇറങ്ങാൻ തന്നെ മടിയായിരുന്നു. വീട്ടുപടിക്കൽ എത്തിയപ്പോൾ തോളിൽ നിന്നിറങ്ങി കുഞ്ഞാറ്റ വരാന്തയിലേക്ക്

ഓടിക്കയറി. അമ്മേ…, “മോളെ ഇന്നമ്പലത്തിലെ ഉത്സവമാ. നമ്മുക്ക് പോണം. നീ വേഗം റെഡിയാവ് കൊടിയേറുന്നതിനു മുൻപ് നമ്മുക്കങ്ങു ചെല്ലണം.കുഞ്ഞാറ്റ ഇതൊക്കെ ആദ്യായിട്ട് കാണുവല്ലേ. അവൾ ഒന്നും മിണ്ടിയില്ല. “അല്ല മോൾക്കെന്താ

ഒരു വിഷമം പോലെ കുറച്ചായി ശ്രദ്ധിക്കുന്നു. എന്തുപറ്റി ..?” “ഒന്നുല്ലച്ചാ..” “എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം കേട്ടോ.” മോൾടെ സ്വന്തം അച്ഛനും അമ്മയും ആയിട്ട് കണ്ടാൽ മതി. അപ്പോഴേക്കും നിയന്ത്രണം ഇല്ലാതെ അവൾ പൊട്ടിക്കരഞ്ഞു.

“അയ്യോ എന്താ മോളെ. അച്ഛൻ എന്തെങ്കിലും അവിവേകം പറഞ്ഞോ.” “ഇല്ലച്ഛാ. എനിക്ക് നിങ്ങളെ ഒക്കെ വിട്ട് പോവാൻ വയ്യ. ” “ആഹാ ഇതാണോ കാര്യം. മോളോട് പോവാൻ ആരാ പറഞ്ഞെ. മോള് പോവണ്ട എങ്ങോട്ടും.” അപ്പോഴേക്കും

ലക്ഷമിയും അവിടേയ്ക്ക് എത്തിയിരുന്നു. “മോളെന്തിനാ കരയുന്നെ. എന്താ മോളെ എന്തുപറ്റി..? നിധിയ അവള്ടെ സാരിത്തുമ്പിൽ ചേർന്ന് നിന്നു. നിവ്യ അവളെ കൈകളിൽ എടുത്തു. “ശരത്തേട്ടൻ വിളിച്ചിരുന്നു ഇന്നലെ. അങ്ങോട്ട്‌

ചെല്ലറായില്ലെന്നു ചോദിച്ചു.” “ആഹാ ഇതാണോ കാര്യം.” അവർ മനസ്സിലുള്ള സങ്കടം അടക്കിവെച്ചവളെ ആശ്വസിപ്പിച്ചു. “ഇത്രയും ദിവസം ഇവിടെ നിന്നപ്പോ എനിക്കും മോൾക്കും നല്ല സന്തോഷം ആയിരുന്നു. എനിക്ക് അച്ഛനും അമ്മയുമില്ല.

എല്ലാമറിഞ്ഞു ശരത്തേട്ടൻ എന്നെ വിവാഹം ചെയ്തിവിടെ കൊണ്ടുവരുമ്പോ ഒരു ഭർത്താവിനെ മാത്രമല്ല നല്ലൊരു അച്ഛനെയും അമ്മയെയും കൂടിയ കിട്ടിയത്. നിങ്ങളെയൊക്കെ വിട്ട് എനിക്കു പോവാൻ പറ്റിലമ്മേ..!” അതും പറഞ്ഞവൾ പൊട്ടികരഞ്ഞു

അപ്പോഴേക്കും അച്ഛൻ അവിടെ നിന്നും മാറി തൊടിയിലേയ്ക്ക് പോയി. കുഞ്ഞാറ്റ മുത്തശ്ശാ എന്ന് വിളിച്ചു പിന്നാലെ പോയി. “കരയല്ലേ മോളെ.” ലക്ഷ്മി അവളെ നെഞ്ചോടു ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി. നിവ്യയ്ക്കും

മോൾക്കും തിരികെ പോകുവാൻ ഉള്ള ദിവസം. കുഞ്ഞാറ്റയ്ക്ക് ഭയങ്കര സങ്കടമായിരുന്നു. മുത്തശ്ശനെയും മുത്തശ്ശിയേയും വിട്ട് പോകാൻ. ജീവനറ്റു പോയ ആ കുടുംബത്തിനെ തിരികെ കൊണ്ടുവന്നത് അവളും മോളും വന്നതിനു ശേഷമാണു.

നിറഞ്ഞൊഴുകിവന്ന കണ്ണുനീർത്തുള്ളികൾ തുടച്ചു മാറ്റി അയാൾ മുന്നേ നടന്നു. കുഞ്ഞാറ്റ കരഞ്ഞു തളർന്നു മുത്തശ്ശന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങിയിരുന്നു.. ട്രെയിൻ പുറപ്പെട്ടു. എറണാകുളത്തേക്കു , വീണ്ടും ആ നശിച്ച നഗരത്തിലേക്ക് അവൾ

പോവുകയാണ്. മോള് നല്ല ഉറക്കമാണ് മടിയിൽ കിടന്നു. പാവം ഒരുപാട് കരഞ്ഞു. അവൾ ട്രെയിനിൽ ഇരുന്ന് പുറത്തേയ്ക്ക് നോക്കി. കണ്ണിമചിമ്മാതെ അച്ഛനും അമ്മയും ട്രെയിൻ പുറപ്പെടുന്നതും നോക്കി നിൽക്കുന്നു. നാടും വീടും

കാവും കുളവും ദേവിയും എല്ലാം ഉപേക്ഷിച്ചു വീണ്ടും, അധികം വൈകാതെ ശരത്തേട്ടനെയും കൂട്ടി തിരികെ വരാം എന്ന വാക്ക് കൊടുത്തുകൊണ്ട്…

(ശുഭം)

രചന: Rosily joseph

Leave a Reply

Your email address will not be published. Required fields are marked *