നിന്റെ മാത്രം സ്വന്തം ഭാഗം 4

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 3

ഭാഗം 4

രണ്ടു ദിവസം കഴിഞ്ഞു പോയിട്ടും മനുവിന് ഒന്നും സംഭവിക്കാത്തത് എല്ലാവരിലും പേടിയുണ്ടാക്കി,ശേഖരൻ മാത്രം ആശ്വസിച്ചു.രണ്ടു ദിവസവും മനു മുറിയിൽത്തന്നെ കഴിഞ്ഞു,അച്ചു അതിനു ശേഷം താഴേക്ക് വന്നില്ല.

അച്ചുവിനെ ഒരുവട്ടം കാണാൻ മനു ആഗ്രഹിച്ചിരുന്നു,മനുവിന് അവിടെയുള്ളവരെല്ലാം അവന്റെ സ്വന്തമെന്നു തോന്നി അവൻ മനസ്സു കൊണ്ട് എല്ലാവരെയും സ്നേഹിച്ചു.

‘വാസുവേട്ടന്റെ അടുത്തൊന്നു പോണം നടന്നതൊക്കെ പറയണം നാളെ മുതൽ ജോലിക്കുണ്ടെന്ന് പറയണം ജോബിച്ചന്റെ പലിശ കൊടുക്കണം കുറച്ച് ഷർട്ടും മുണ്ടുമൊക്കെ വാങ്ങണം വാസുവേട്ടനോട് കുറച്ച് പൈസ കൂടി ചോദിച്ചു നോക്കാം’മനു

ഇതൊക്കെയാലോചിച്ച് മുറിക്ക്പുറത്തേക്കിറങ്ങിയതും അകത്തേക്ക് കേറി വന്ന വർഷയുമായി കൂട്ടിയിടിച്ചു. മനുവിനെ കണ്ട വർഷയുടെ കണ്ണുകൾ തിളങ്ങി.

“താനാണോ മനു”😠

“അതെ”

“താൻ ആര് പറഞ്ഞിട്ടാ അച്ചുവിന്റെ മുറിയിൽ കേറിയത്”😡

മനു അതിനു മറുപടിയൊന്നും പറയാതെ മുറിയിൽ കയറി വാതിലടച്ചു. 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

വർഷ വന്നപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്ന അച്ചുവിനെയാണ് കണ്ടത്,വർഷക്ക് അവളുടെ അവസ്ഥയോർത്ത് സഹതാപം തോന്നി.

“അച്ചൂ നീ കരച്ചിലു നിർത്ത് എന്തെങ്കിലും വഴിയുണ്ടാക്കാം”

“എന്തു വഴി…എന്റെ കഴുത്തിൽ മറ്റൊരാളുടെ താലി വീണില്ലേ…..”അച്ചു തേങ്ങിക്കൊണ്ട് പറഞ്ഞു.

“നീയൊന്ന് കരച്ചിലു നിർത്തെന്റെ അച്ചൂ,ഞാൻ അവനെ താഴെ കണ്ടിട്ടാ വരുന്നെ, ചുള്ളനാണല്ലോടി ചെക്കൻ എന്തൊരു കളറാ നല്ല വെള്ളാരംകണ്ണുകൾ ആ താടിയൊക്കെ എടുത്തു കളഞ്ഞ് നല്ല ഡ്രസ്സൊക്കെയിട്ടാൽ ഒന്നു

വൃത്തിയായി നടന്നാൽ ഹൃദിക്ക് റോഷൻ മാറി നിൽക്കും”അച്ചുവിനെ ഇടംകണ്ണിട്ട് നോക്കിയാണ് വർഷ അതു പറഞ്ഞത്.

“അവനെ വർണിക്കാനല്ല നിന്നെ ഞാൻ വിളിച്ചത്, അവനെക്കൊണ്ട് സത്യം പറയിപ്പിക്കണം ഈ താലി പൊട്ടിച്ച് അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കണം”

“നീ വിഷമിക്കാതെ എല്ലാം ശെരിയാകും,…എനിക്ക് തോന്നുന്നത് നിന്റെ വീട്ടുകാരും കൂടി ചേർന്നുള്ള കളിയാണിതെന്ന്”

“നീയെന്താ വർഷേ പറഞ്ഞുവരുന്നത്”

“എടീ മണ്ടീ നിന്റെ തെറ്റെന്ന് പറഞ്ഞല്ലേ അവനെ ക്കൊണ്ട് കെട്ടിച്ചത് അപ്പോളവനെ നിന്റെ മുറിയിലേക്ക് വിടേണ്ടതല്ലേ ഇതു നിന്റെ കഴുത്തിൽ താലിയും വേണം അവൻ നിന്റെ ഭർത്താവായി ജീവിക്കാനും പാടില്ല”.

“നീ പറഞ്ഞത് ശരിയാണ് വർഷേ എനിക്കും അങ്ങനെ തോന്നുന്നു, എങ്ങനെ അറിയും ഇതൊക്കെ”

“നീയൊരു കാര്യം ചെയ്യ് അവനെ നിന്റെ റൂമിലേക്ക് കൊണ്ട് വാ”

“നീയെന്താ വർഷേ പറയുന്നത് ആ വൃത്തികെട്ടവനെ ഞാനെന്റെ കൂടെ കിടത്തണമെന്നാണോ”

“നിന്റെ കൂടെ കിടത്തണ്ട ഈ മുറിയിൽ ഒരുപാട് സ്ഥലമില്ലേ അവൻ എവിടെയെങ്കിലും കിടന്നോളും,നിന്റെ വീട്ടുകാരുമറിഞ്ഞുള്ള കളിയാണെങ്കിൽ നീ അവനെ ഇങ്ങോട്ട് കൊണ്ടുവരുന്നത് അവരെല്ലാം എതിർക്കും”

“മമ്…. അതുമാത്രമല്ല അവനെ ഇവിടെ വേണം എനിക്ക് നരകിപ്പിക്കണമവനെ” അവളുടെ കണ്ണുകളിൽ പക തെളിഞ്ഞു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വാതിലിലാരോ മുട്ടുന്ന ശബ്ദം കേട്ടു മനു വാതിൽ തുറന്നു, മുന്നിൽ അച്ചുവിനെക്കണ്ട് അവൻ ഞെട്ടി.അച്ചു താഴേക്ക് വരുന്നത് കണ്ട് ആദിയും ആകാശും ആദർശും ശിവയും താഴേക്ക് വന്നിരുന്നു.മുറിയിൽ നിന്ന്

ശേഖരനെയും പിടിച്ച് കൊണ്ട്‌ ദേവകിയും വന്നു.

“താനെന്റെ കഴുത്തിൽ താലി കെട്ടിയതല്ലേ അപ്പോളെന്റെ മുറിയിലല്ലേ കിടക്കേണ്ടത് താൻ വാ നമ്മുടെ റൂമിലേക്ക് പോകാം”അച്ചു പുച്ഛത്തോടെയാണത് പറഞ്ഞത്.

കേട്ടു നിന്നവരെല്ലാം ഞെട്ടി,ശിവയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.

“അതൊന്നും നടക്കില്ല അച്ചൂ നീ വെറുതെ ഓരോന്നു പറയാതെ റൂമിലേക്ക് പോവാൻ നോക്ക്”ആദി ദേഷ്യത്തിൽ പറഞ്ഞു.

“അതെന്താ ആദിയേട്ടാ നടക്കാത്തെ, ഇവനെന്റെ ഭർത്താവല്ലേ ഒരു ഭാര്യക്ക് ഭർത്താവിനോട് ഒരുപാട് കടമകളില്ലേ, എനിക്ക് എന്റെ അച്ഛയുടെ സമ്മതം മാത്രം മതി”.അച്ചു ശേഖരന്റെ മുഖത്തേക്ക് നോക്കി.

“എനിക്ക് അച്ചു പറഞ്ഞത് സമ്മതമാണ്” ശേഖരന്റെ വാക്കുകൾ ഇടിമുഴക്കം പോലെ മുഴങ്ങി കേട്ടു.

“അച്ഛനെന്തായീ പറയുന്നെ ഇവനി………”. വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ ശേഖരൻ കൈയ്യുയർത്തി തടഞ്ഞു.

എല്ലാം കേട്ട് ഞെട്ടി നിൽക്കയാണ് മനു,അച്ചു മനുവിന്റെ കൈയ്യിൽ പിടിച്ചു,മനുവിന്റെ ശരീരത്തിലേക്ക് മഞ്ഞുവീഴ്ച തുടങ്ങി അവൻ തണുത്ത് വിറച്ചു,യാന്ത്രികമായി അവൻ അച്ചുവിന് പുറകെ നടന്നു.

ശിവയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു മുഷ്ടി ചുരുട്ടി അവൻ ചുമരിലേക്ക് ആഞ്ഞിടിച്ചു.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

ശിവ വണ്ടിയുമെടുത്ത് സ്വന്തം വീട്ടിലേക്കാണ് പോയത്,അച്ചു മനുവിന്റെ കൈയ്യിൽ പിടിച്ചു മുകളിലേക്ക് പോയത് അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നു ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു.

ഹാളിൽ ഫയൽ നോക്കിക്കൊണ്ടിരുന്ന കേശവന്റെ മടിയിലേക്ക് ഓടിച്ചെന്ന് കിടന്ന് ശിവ കരഞ്ഞു.

കേശവന് ഒന്നും മനസ്സിലായില്ലെങ്കിലും അയാൾ അവന്റെ തലയിൽ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു,ശിവ അവിടെ നടന്നതൊക്കെ പറഞ്ഞു,കേശവന് ശേഖരന്റെ കാര്യം കേട്ടപ്പോൾ അദ്ഭുതമായി.

“നീ വിഷമിക്കേണ്ട മോനെ ഞാനിന്നും പണിക്കരെ കണ്ടു അച്ചുവിന്റെ കാര്യമെല്ലാം പറഞ്ഞപ്പോൾ അയാള് പറഞ്ഞത് നാൽപ്പത്തൊന്ന് ദിവസത്തിനകം അവൻ തട്ടിപ്പോയില്ലെങ്കിൽ അയാള് കവടിനിരത്തണ പണിയുപേക്ഷിക്കുമെന്നാ”

“അവനെങ്ങാനും തട്ടിപ്പോയില്ലെങ്കിൽ ഞാൻ രണ്ട് കൊലപാതങ്ങൾ ചെയ്യും ആ മനുവിനെയും പിന്നെയാ പണിക്കരെയും”.ശിവ ദേഷ്യം കൊണ്ട് വിറച്ചു.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

മനു ഭക്ഷണം കഴിച്ചു റൂമിലേക്ക് വന്നു അച്ചു കട്ടിലിൽ കണ്ണുമടച്ച് കിടക്കയാണ്,അനക്കം കേട്ട് അച്ചു കണ്ണു തുറന്നു,മനുവിനെ കണ്ടപ്പോൾ ഒരു പുതപ്പ് വലിച്ചെറിഞ്ഞു കൊടുത്തു, മനു കുനിഞ്ഞാ പുതപ്പെടുത്ത് കട്ടിലിന്റെ ഒരറ്റത്തായി വിരിച്ചു കിടക്കാനൊരുങ്ങി.

“ടോ താനെന്താ ഇവിടെക്കിടക്കുന്നെ,തനിക്ക് എന്നെയും എനിക്ക് തന്നെയും കാണാൻ പറ്റാത്ത രീതിയിൽ വേണം കിടക്കാൻ”.

മനു പുതപ്പുമെടുത്ത് ചുറ്റും നോക്കി ‘ഈശ്വരാ ഈ മുറിയിൽ എവിടെ നിന്നു നോക്കിയാലും കട്ടിലു കാണാൻ പറ്റും,’എന്തു ചെയ്യും എന്നാലോചിച്ചു നിന്നപ്പോളാണ് ബാൽക്കണിയിലേക്കുള്ള വാതിൽ മനു കണ്ടത് അവൻ

പുതപ്പുമെടുത്ത് വാതിൽ തുറന്ന് ബാൽക്കണിയിലേക്ക് പോയി,അവൻ പോയ ഉടൻതന്നെ അച്ചു ബാൽക്കണിയിലേക്കുള്ള വാതിൽ അകത്തു നിന്ന് പൂട്ടി.

അവൻ ബാൽക്കണിയിലെത്തി പുതപ്പ് വിരിച്ച് ആകാശം നോക്കി കിടന്നു. പെട്ടെന്ന് മഴ തുടങ്ങി മഴത്തുള്ളികൾ മനുവിനെ നനച്ചു.

മഴ ശക്തമായി പെയ്യാൻ തുടങ്ങി, മനു എഴുന്നേറ്റു ഭിത്തിയിൽ ചാരിയിരുന്നു,മനുവിന്റെ മുന്നിൽ കുറച്ചു ദിവസമായി തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തെളിഞ്ഞു നിന്നു.

‘കുറച്ച് ദിസങ്ങളായി തന്റെ ജീവിതത്തിലെന്താണ് സംഭവിക്കുന്നത് താനൊരു ഭർത്താവായിരിക്കുന്നു അതും ഞാൻ പ്രാണനെപ്പോലെ സ്നേഹിക്കുന്ന എന്റെ അച്ചുവിന്റെ,.ആരും അംഗീകരിച്ചില്ലെങ്കിലും എനിക്കിപ്പോൾ

വലിയ ഒരു കുടുംബം ഉണ്ട് ഇതൊരു സ്വപ്‌നമാണ്……..സുന്ദരമായ ഒരു സ്വപ്നം’ പെട്ടെന്ന് ഒരിടി വെട്ടി,മഴയുടെ ശക്തി കൂടി മനുവിന്റെ ദേഹത്ത് മഴത്തുള്ളികൾ ശക്തിയോടെ

പതിച്ചു.ഇടിയുടെ ശബ്ദം അവനെ തന്റെ കുട്ടിക്കാലത്തിലേക്ക് കൊണ്ട് പോയി…………

മീനാക്ഷിയും മിഥുനും എപ്പോഴും തന്നെ ഉപദ്രവിക്കുമായിരുന്നു സുമതിചേച്ചിയോട് ഓരോ കുറ്റം പറഞ്ഞു കൊടുത്തു തല്ല് വാങ്ങി തരും. ഒരു ദിവസം വൈകുന്നേരം പശുക്കളെയെല്ലാം കുളിപ്പിച്ച്

തൊഴുത്തുവൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ മീനാക്ഷിയും മിഥുനും അങ്ങോട്ട് വന്നു,

“ടാ മിഥു അപ്പുറത്തെ വീട്ടിൽ ഒരു പ്രേതം വന്നെന്ന് ആ വിശാൽ പറഞ്ഞു രാത്രിയാകുമ്പോൾ കുട്ടികളെപിടിക്കാനിറങ്ങുമെന്ന്” മനുവിനെ ഇടം കണ്ണിട്ടു നോക്കിക്കൊണ്ട് മീനാക്ഷി പറഞ്ഞൂ

“ഞാനും കേട്ടു കുട്ടികളെ കണ്ടാൽ കഴുത്തിൽ പല്ല് കൊണ്ട് കുത്തി ചോര കുടിക്കുമെന്ന്” മനുവിന്റെ പരിഭ്രമം കണ്ടപ്പോൾ സംഗതിയേറ്റന്നവർക്ക് മനസ്സിലായി.

“ടാ മനു നീ പുറത്തല്ലേ കിടക്കുന്നത് രാത്രിയാകുമ്പോൾ സൂക്ഷിച്ചോ”ഇതും പറഞ്ഞ് മീനാക്ഷിയും മിഥുനും ഓടിപ്പോയി.

വീടിന്റെ പുറത്ത് ഓല കൊണ്ടുള്ള വിറക് പുരയിലാണ് മനു കിടക്കുന്നത്,രാത്രിയായപ്പോൾ മനുവിന് പേടിയായിത്തുടങ്ങി കിടന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ല,’മരങ്ങളെല്ലാം അനങ്ങി തന്റെ അടുത്തേക്ക് വരുന്നത്

പോലെ അതിന്റെ പുറകിൽ പ്രേതമായിരിക്കും’പെട്ടെന്നൊരിടി വെട്ടി അവൻ പേടിച്ച് കരഞ്ഞു, കോരിച്ചൊരിയുന്ന മഴയും ഇടിയും മിന്നലുമെല്ലാം ആ അഞ്ചു വയസ്സുകാരന്റെ

നെഞ്ചിടിപ്പ് കൂട്ടി കരഞ്ഞുകൊണ്ട് വാസുയേട്ടന്റെ വീട്ടിൽച്ചെന്ന് കേറി.

മഴ നനഞ്ഞു വിറച്ചു നിൽക്കുന്ന മനുവിനെ കണ്ട് സുമതിചേച്ചി ദേഷ്യം കൊണ്ട് വിറച്ചു വീട്ടിനകത്ത് കേറിയതിന് ചൂരലു കൊണ്ട് ഒരുപാട്‌ തല്ലി മുറ്റത്തേക്കിറക്കി.

“ഇന്നു രാത്രി മുഴുവൻ നീ മഴ നനഞ്ഞ് മുറ്റത്ത് തന്നെ നിൽക്ക് എന്നോട് ചോദിക്കാതെ വീട്ടിനകത്ത് കേറിയതിന്റെ ശിക്ഷ”

ആ പേമാരിയിൽ അവന്റെ കണ്ണീരും അലിഞ്ഞ് ചേർന്നു.

മനു ഓർമകളിൽ നിന്നുണർന്നു,’മഴ തോർന്നിട്ടില്ല കുട്ടിക്കാലം ഓർക്കുമ്പോൾ മനസ്സിനൊരു പിടയലാണ്.

നേരം വെളുത്തപ്പോൾ അച്ചു ബാൽക്കണിയിലേക്ക് പോയി നോക്കി നനഞ്ഞു കുതിർന്നിരുന്നുറങ്ങുന്ന മനുവിനെ കണ്ടപ്പോൾ അവൾക്ക് പുച്ഛം തോന്നി .

“നിന്നെ വേദനിപ്പിക്കാനുള്ള ഒരവസരവും ഞാൻ പാഴാക്കില്ല എന്റെ കഴുത്തിൽ താലികെട്ടിയ നിമിഷത്തെ നീ ശപിക്കും”അച്ചു ദേഷ്യത്തോടെ കട്ടിലിൽ പോയിരുന്നു.

മനു ഉണർന്നു ‘നന്നായി തണുക്കുന്നുണ്ട് പാചകപ്പുരയിൽ പോയി കുളിച്ചു തുണിയും മാറ്റി വരാം,.

മനു മുറിയിലേക്ക് കയറിയതും അച്ചു ഒന്ന് നിവർന്ന് നോക്കി അവളുടെ കണ്ണുകൾ കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോകുമെന്ന് മനുവിന് തോന്നി അവൻ വേഗം മുറിയിൽ നിന്നിറങ്ങി.

അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 5

💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎

Leave a Reply

Your email address will not be published. Required fields are marked *