സർക്കാർ ജോലി എന്നത് എല്ലാരേയും പോലെ എന്റെയും സ്വപ്നമായിരുന്നു.

രചന: Safeeda musthafa

“എടീ എൽ.ഡി. ക്ലാർക്കിന്റെ ഷോർട്ട് ലിസ്റ്റ് സൈറ്റിൽ ഉണ്ട് .,നിന്റെ നന്പർ ഒന്ന് നോക്ക് ..” ഫോണിൽ കാൻഡിക്രാഷിൽ മുറുകിയിരിക്കുന്ന സമയത്താണ് ശരീഫ്ച്ചാന്റെ കാൾ.. കേട്ടതും മറ്റൊന്നും ചോദിക്കാൻ നിക്കാതെ

നോക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു.. ശരീരത്തിന് ഷോക്കടിച്ച ഒരു അവസ്ഥ. ആകെ ഒരു പരവേശം. എങ്ങനെയോ ഹാൾ ടിക്കറ്റ് തപ്പിയെടുത്തു..,ഫോണിൽ പി എസ്‌ സി സൈറ്റെടുത്ത് നോക്കി .,ടെൻഷനിൽ ഒന്നും കാണുന്നില്ല

..അവസാനം എന്റെ നന്പർ കണ്ടു.മെയിൻ ലിസ്റ്റിലുണ്ട് ..!! അത് കണ്ടതും സന്തോഷം കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്നറിഞ്ഞില്ല. കൈകാലുകൾക്കൊക്കെ ഒരു വിറയൽ .. ആരെ വിളിക്കണം ആരോട് പറയണം എന്ന് മനസ്സിലാവുന്നില്ല. .

കാരണം സർക്കാർ ജോലി എന്നത് എല്ലാരേയും പോലെ എന്റെയും സ്വപ്നമായിരുന്നു. ആ സമയത്ത് ഞാൻ ഒരു പ്രൈവറ്റ് സ്കൂളിൽ മാത്സ് ടീച്ചറാണ് ..ഇത്രയൊക്ക വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇത് വരെ ഒരു സർക്കാർ ജോലി കിട്ടാത്തതിൽ

വളരെ വിഷമത്തിലായിരുന്നു ഞാൻ ..കാരണം എന്നെ അറിയുന്നവരൊക്കെ ചോദിക്കും ..നിനക്ക് ഇത് വരെ സർക്കാർ ജോലിയായില്ലേയെന്ന് ..കൂടാതെ അനിയൻ പത്താം ക്ലാസ്സ് തോറ്റിട്ടും അവന്ന് ജോലി കിട്ടി കെഎസ്ഇബിയിൽ മസ്ദൂർ ആയിട്ട്

..അവന്റെ കളിയാക്കലാണ് സഹിക്കാൻ പറ്റാത്തത്…. മാത്രമല്ല ഈ വിജയത്തിനാണെങ്കിൽ ഇരട്ടി മധുരവുമുണ്ട്.. ആദ്യം ഉമ്മയെ തന്നെ വിളിക്കാം എന്ന് വിചാരിച്ചു. കാരണം ഈ പരീക്ഷയെഴുതുന്നതിൽ നിന്നും എന്നെ അത്രയ്ക്ക് വിലക്കിയ

ആളാണ് എന്റെ ഉമമ … വിലക്കിയതിന് കാരണം ഉണ്ടായിരുന്നു .. ഞാൻ ചെറിയ മോളെ പ്രസവിച്ച് ഒന്പതാമത്തെ ദിവസമായിരുന്നു പരീക്ഷ .അതും കുമ്പഡാജ സ്കൂളിൽ …മണിക്കൂറുകളുടെ യാത്രയുണ്ട് അവിടേക്ക് .. കാര്യം അറിഞ്ഞതും

ഉമമ എതിർത്തു. ബാക്കി ആർക്കും അത്ര എതിർപ്പിലായിരുന്നു ..കെട്ടിയോന്ന് പോലും .. “നീ ഇത് വരെ എത്ര പരീക്ഷ എഴുതി .ഏതെങ്കിലും കിട്ടിയോ.??? ഉമ്മയുടെ ചോദ്യം ന്യായമാണ് ..

“ഉമമ എനിക്ക് പോകണം ..ചിലപ്പോ ഇത് കിട്ടിയാലോ മാത്രല്ല ഇനി ഏകദേശം മൂന്ന് വര്ഷം കഴിയണം അടുത്ത പരീക്ഷക്ക് …” എന്ത് പറഞ്ഞിട്ടും ഉമമ വിടുന്ന ലക്ഷണമില്ല.. ഉമ്മയെ പറഞ്ഞിട്ട് കാര്യമില്ല ..പ്രസവിച്ചാൽ 28 ദിവസം

പിന്നെ റെസ്റ്റാണ് . പുറത്ത് ഇറങ്ങിക്കൂടാ ..ടി വി കാണാൻ പാടില്ല ..വായിക്കാൻ പാടില്ല.. ഉറക്കെ സംസാരിക്കാൻ എന്തിന് ഒന്ന് ചെരിഞ്ഞ് കിടക്കാൻ പോലും പാടില്ല..!! വയറ് വീർക്കും എന്ന് പറഞ്ഞ് വെള്ളം കുടിക്കാൻ തരാത്തത് കൊണ്ട്

കുളിക്കാൻ കയറുമ്പോ ബാത് റൂമിൽ നിന്നും വെള്ളം കുടിച്ചിട്ടുണ്ട് ..!! എന്റെ കാഴ്ചപാടിൽ പ്രസവിക്കുന്നതിനേക്കാൾ കഷ്ടപ്പാടാണ് ഈ 28 ദിവസങ്ങൾ.. എന്തായാലും ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. കെട്ടിയോന്റെ സപ്പോർട്ട് ഉണ്ട്.

മുംബൈയിലൊക്കെ പ്രസവിച്ച സ്ത്രീകൾ പിറ്റേദിവസം തന്നെ വീട്ട് ജോലിയെടുക്കുന്നു..ഷോപ്പിംഗിന് പോകുന്നു. അവിടെ പ്രസവശുശ്രൂഷക്ക് ആളെയൊന്നും വെക്കാറില്ല എന്ന്നൊക്കെയാണ് പുള്ളിയുടെ വാദം. എന്തായാലും പെറ്റുമ്മയുടെയത്ര

സ്നേഹ കെട്ടിയോന്ന് ഉണ്ടാവില്ലല്ലോ …പ്രസവ ശുശ്രൂഷക്ക് വന്ന ഇത്ത കുഞ്ഞിന്റെ കാര്യത്തിൽ പേടി വേണ്ട ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു… കുറച്ച് ദിവസങ്ങളേയുള്ളൂ പരീക്ഷയ്ക്ക്. എങ്ങനെയെങ്കിലും കുറച്ചെങ്കിലും

പഠിക്കണമെന്നുണ്ടായിരുന്നു അനിയൻഎൽ.ഡി. ക്ലാർക്കിന്റെ റാങ്ക് ഫയൽ കൊണ്ട് തന്നു പക്ഷേ അത് തുറന്ന് ഒന്ന് നോക്കാൻ സമയം ഇല്ല. ദിവസം മൂന്ന് നേരം കുളി.,പിന്നെ ഭക്ഷണം .,പിന്നെ മോളുടെ കരച്ചിൽ .,ഒഴിവുള്ള സമയങ്ങളിൽ

മോളെ കാണാൻ വരുന്ന ബന്ധുക്കൾ.. പിന്നെ ബാത് റൂമിൽ ഇരുന്നായി എന്റെ പഠിത്തം ..ഉച്ചയ്ക്ക് കുളിക്കുന്നതിന് മുൻപ് എണ്ണ തേച്ച് ഏകദേശം അര മണിക്കൂർ ഇരിക്കും..ആ സമയത്ത് ഇരുന്ന് പഠിച്ചു എന്ന് പറയാൻ പറ്റില്ല.. ഒന്ന്

വിഷയങ്ങളിലൂടെ സഞ്ചരിച്ചു .. രാത്രി മോൾ ഉറങ്ങിയ കുറച് സമയവും നോക്കി … പിന്നെ പരീക്ഷയുടെ ദിവസം ആവുന്നത് വരെ ഉമ്മയ്ക്ക് ടെൻഷൻ ആയിരുന്നു ..എല്ലാ ദിവസവും വിളിച്ച് പറയും …വായിച്ചാൽ കണ്ണിന് അത്

മോശമാണെന്ന്.ഉമ്മയുടെ ആധി കണ്ട് എനിക്ക് സങ്കടം തോന്നും …എന്നാലും എന്റെ അഭിമാന പ്രശ്നമായത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല …. അങ്ങനെ ആ ദിവസം എത്തി ..ജൂലായ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 2. മണിക്കാണ് പരീക്ഷ തുടങ്ങുന്നത്

..1.30 ന് ഹാളിൽ റിപ്പോർട്ട് ചെയ്യണം . തലേദിവസം തന്നെ വിളിച്ചു പറഞ്ഞത് കൊണ്ട് മൂത്തമമാന്റെ മകൻ ഓട്ടോയുമായി വന്നു..രാവിലത്തെ കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് ഏകദേശം പത്തു മണിയായപ്പോ എന്റെ ചക്കരക്ക് ഒരു മുത്തവും

കൊടുത്ത് ഞാൻ ഇറങ്ങി….മോളെ പിരിയുന്നതിൽ നല്ല സങ്കടമുണ്ടായിരുന്നു.. ഏകദേശം രണ്ട് മണിക്കൂറോളം യാത്ര ചെയ്തു ..ഇടയ്ക്ക് വഴിതെറ്റി ..കൂടാതെ നല്ല മഴയും ..റോഡാണെങ്കിൽ വളരെ മോശം ..ഉമമ വെറുതയല്ല പറഞ്ഞത്..നടുവേദന

തുടങ്ങി… മഴ മൂലം ഓട്ടോ കുറച്ച് സമയം ഒരു പീടികയുടെ സൈഡിൽ നിർത്തിയിട്ടു… നടുവേദന മൂലം ആകെ പുളഞ്ഞു പോയി. “സെഫിദാ എന്ത് ചെയ്യണം പോകണോ ” ” “നോക്കാം മഴ കുറയുന്നോയെന്ന് ” ഞാൻ പറഞ്ഞു’ ഒരു ഭാഗത്ത്

നടുവേദന ..മറുഭാഗത്ത് സമയത്ത് പരീക്ഷാ ഹാളിൽ എത്തുമോയെന്ന പേടിയും …പിന്നെ മോള് കരയുമോയെന്ന ആധിയും ..ആകെ കൂടി ഞാൻ വല്ലാണ്ടായി അരമണിക്കൂറിന് ശേഷം മഴ നിന്നു ഞങ്ങൾ യാത്ര പുനരാരംഭിച്ചു ..പരീക്ഷ

തുടങ്ങുന്നതിന് 15 മിനിട്ട് മുന്പ്‌ അവിടെയെത്തി.. എക്സാം ഹാളിൽ കയറി സ്വന്തം നന്പർ കണ്ട് പിടിച്ചു.. ബെഞ്ചിൽ ഇരുന്നപ്പോ സമാധാനം തോന്നിയെങ്കിലും യാത്രാക്ഷീണവും വിശപ്പും ടെൻഷനും നടുവേദനയും കാരണം ഇരിക്കാൻ

പറ്റുന്നില്ല മേശമേൽ തല വെച്ച് കണ്ണടച്ച് കിടന്നു. എക്സാമിനർ വന്ന് വിളിച്ചപ്പോഴാണ് അറിഞ്ഞത്.. ചോദ്യ പേപ്പർ കിട്ടി. വായിക്കാൻ പറ്റുന്നില്ല ആകെ ഒരു മഞ്ഞളിപ്പ് പോലെ ..കുറച്ച് സമയം വീണ്ടു കിടന്നു. ഒരു പത്ത് മിനിട്ട് കിടന്നപ്പോ കുറച്ച് സമാധാനമായി …

ആകെ നൂറ് ചോദ്യങ്ങൾ സമയം 75 മിനുട്ട്സ് ഇനി ഒരു മണികൂർ ബാക്കി ഞാൻ അറിയാവുന്ന 50 ചോദ്യങ്ങൾക്ക് മാത്രം ഉത്തരം ഒഎംആർ ഷീറ്റിൽ മാർക്ക് ചെയ്തു ..പേന ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു. ഇല്ലെങ്കിൽ തെറ്റിക്കും അപ്പോ

നെഗറ്റീവ് മാർക്കും കിട്ടും പരീക്ഷ കഴിഞ്ഞ് തിരിച്ച് വരുമ്പോ മഴയില്ലാത്തത് കൊണ്ട് ആറ് മണിക്ക് വീട്ടിലെത്തി ..വിശന്ന് പൊരിയുന്നുണ്ടെങ്കിലും ആദ്യം ഓടി പോയി മോളെയെടുത്ത് പാൽ കൊടുത്തു പോയി വരുന്നത് വരെ ഞാൻ വീട്ടിലേക്ക്

വിളിച്ചിരുന്നില്ല മോൾ കരയുന്നുയെന്നറിഞ്ഞാൽ പിന്നെ എനിക്ക് പിടിച്ച് നിൽക്കാൻ പറ്റില്ലായിരുന്നു…. അതിന് ശേഷം ഉമ്മയേയും കെട്ടിയോനെയും വിളിച്ചു. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. പോയി വന്നിട്ട് കുറച്ച് ദിവസം നടു വേദനയായിരുന്നു

… എന്നാലും നല്ലൊരു കാര്യത്തിനല്ലേയെന്ന് കരുതി സമാധാനിക്കും ഇന്ന് ഇപ്പോ റിസൾട്ട് കണ്ടപ്പോഴാണ് സമാധാനമായത് …ഞാൻ അന്ന് അങ്ങനെ ഒരു തീരുമാനമെടുത്തതിന് ..അത്രയ്ക്ക് കഷ്ടപ്പെട്ടതിന് ..എനിക്ക് ഫലം ഉണ്ടായി.. അല്ലെങ്കിലും

ഒരാൾക്ക് മാത്രം ജോലിയുണ്ടെങ്കിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത ഇക്കാലത്ത് ..സ്തീകൾക്ക് സ്വന്തമായി ജോലിയുണ്ടെങ്കിൽ ,,നമ്മുടെ ചെറിയ കാര്യങ്ങൾക്ക് പോലും ഭർത്താവിനോട് കൈനീട്ടേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുന്നത് മാത്രമല്ല..

ഭർത്താവിന് ഒരു താങ്ങാവാനും നമുക്ക് പറ്റും’.. ഭാര്യ ജോലിയെടുത്ത് ജീവിക്കണ്ട ഗതികേട് ഇല്ല എന്ന് പറഞ്ഞവർ പോലും പിന്നീട് വിഷമ ഘട്ടം വന്നാൽ അവരെ ജോലിക്ക് അയക്കുന്നുണ്ട് …ഈ ജോലി കൊണ്ട് എന്റെ കൂടുംബത്തിന് താങ്ങാവാൻ

എനിക്ക് കഴിയുന്നുണ്ട് ..കൂടാതെ സമൂഹത്തിലും കുടുംബത്തിലും ഒരു വിലയും നേടിയെടുക്കാൻ കഴിഞ്ഞു…

നിങ്ങളുടെ സ്വന്തം രചനകൾ പ്രണയ കഥകൾ ഫേസ്‌ബുക്ക് പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കുവാൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ… .. .

രചന: Safeeda musthafa

Leave a Reply

Your email address will not be published. Required fields are marked *