സൗഭാഗ്യം, മനോഹരമായ ചെറുകഥ വായിച്ചു നോക്കൂ…

രചന: രച്ചൂസ് പപ്പൻ

“പിള്ളേർ ഉണ്ടായാൽ സ്വന്തം മുറിയിലിട്ട് വളർത്തണം മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കരുത്.. എടുത്ത് കൊണ്ട് പോകുന്നുണ്ടോ ഇവനെ…. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ… ” “കൊച്ചു കുഞ്ഞല്ലേ ജയശ്രീ.. അവനറിയില്ലല്ലോ ഇവിടെ

പാടില്ല… അവിടെ പാടില്ല എന്നൊന്നും…..” ഒച്ചയും ബഹളവും കേട്ട് അടുക്കളയിൽ നിന്ന് സ്വീകരണ മുറിയിലേക്ക് വരുമ്പോൾ ഉറഞ്ഞു തുള്ളുന്ന ജയശ്രീയെയും നിലത്ത് മൂത്രം ഒഴിച്ച് അതിൽ കളിക്കുന്ന എന്റെ ഉണ്ണിയേയും ആണ്

കണ്ടത്… ജയശ്രീയോട് വാദിക്കുന്ന അമ്മയോട് എന്താ അമ്മേ പ്രശ്നം എന്ന് ചോതിക്കുമ്പോളും കാര്യം ഏറെ കൊറേ എനിക്ക് മനസിലായിരുന്നു… “മോളെ… മോളെ ലക്ഷ്മി കുഞ്ഞൻ ഒന്ന് മൂത്രം ഒഴിച്ചു പോയി അതിനാണ് ജയ

ദേഷ്യപെടുന്നത് അത് ഇത്ര കാര്യാക്കാൻ ഉണ്ടോ എന്ന് അമ്മ പറയുമ്പോഴേക്കും… ജയശ്രീയുടെ ശബ്ദം അമ്മക്കും മുകളിൽ എത്തിയിരുന്നു… “കാര്യക്കാൻ ഉണ്ട്.. ലക്ഷ്മിഏടത്തി കുഞ്ഞിനെ വളർത്തുവാണെങ്കിൽ സ്വന്തം മുറിയിൽ

ഇട്ട് വളർത്തണം.. മറ്റൊള്ളവർക്ക് ശല്യം ആകരുത് നിങ്ങളുടെ കുട്ടി… ഒന്ന് എടുത്തോണ്ട് പോകുവോ.. ഇവനെ എന്ന് അലറുമ്പോൾ ഒരു നിമിഷം ഞാനും സ്തംഭിച്ചു പോയിരുന്നു… “ജയ.. നിനക്കും ഉണ്ടാവും കുട്ടികൾ അന്നിങ്ങനെ

ചിന്തിക്കുമോ… ഉണ്ണിയെ ഞങ്ങളുടെ മാത്രം മകനായി അല്ല ഇവിടുത്തെ കുട്ടിയായിട്ടാണ് വളർത്തുന്നത്… ഉണ്ണി മൂത്രം പുണ്യാഹം എന്നാ പറയാ..എന്ന് അമ്മ പറയുമ്പോളും.. അതിനു ഞങ്ങൾക്ക് ഇപ്പോൾ കുട്ടികൾ വേണ്ട… ഇതൊന്നും

ചെയ്യാൻ കിട്ടില്ല എന്നെ പിന്നെ മറ്റുള്ളവരുടെ കുട്ടിയെ സ്വന്തം കുട്ടിയായി കാണാനും എന്നേ കിട്ടില്ല.. എന്നാണ് അവൾ പറഞ്ഞത്.. ആരോടും ഒന്നും മിണ്ടാതെ ഉണ്ണിയെ നിലത്ത് നിന്ന് എടുത്ത് തറ തുടക്കുമ്പോൾ അവിടെ

നടക്കുന്നത് ഒന്നും അറിയാതെ ഉണ്ണി പല്ലില്ലാ മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു… വൈകുന്നേരം ജോലിയും കഴിഞ്ഞു വന്ന കണ്ണേട്ടനോട് കണ്ണീർ പൊഴിച്ചുകൊണ്ട് നമുക്ക് ഇവിടുന്ന് മാറാം കണ്ണേട്ടാ… ന്റെ ഉണ്ണി അവൾക്കു

ശല്യം ആണത്രേ.. എന്തറിയാം ന്റെ കുഞ്ഞിന്..എന്ന് പറയുമ്പോൾ… ലക്ഷ്മി ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിച്ചു വലിയ പ്രശ്നങ്ങൾ ഉണ്ടാക്കരുത്.. അമ്മയുള്ളപ്പോൾ ഒരിക്കലും ഈ കുടുംബം വെട്ടി മുറിക്കാൻ ഞാൻ സമ്മതിക്കില്ല..

അവൾ പറഞ്ഞത് അവളുടെ അറിവില്ലായ്മ.. എനിക്ക് ന്റെ അനിയൻ കിച്ചുന്റെ ഭാര്യ അനിയത്തി തന്നെയാണ് നിനക്കും അങ്ങിനെ തന്നെ ആവണം… കേട്ടോ.. എന്നെന്റെ കവിളിൽ തട്ടി പറയുമ്പോൾ ഞാനും ചിരി വരുത്താൻ

ശ്രെമിച്ചു… ഉണ്ണിയുടെ വളർച്ചയ്ക്കൊപ്പം അവന്റ കുസൃതിയും വളർന്നത് കൊണ്ട് ജയയുടെ ദേഷ്യം കൂട്ടിയതല്ലാതെ തെല്ലും കുറഞ്ഞില്ലന്ന് മാത്രമല്ല കുത്തുവാക്കുകളും കൂടി കൊണ്ടേ ഇരുന്നു… അവളുടെ മുറിയുടെ വാതിലിൽ ചോക്ക്

കൊണ്ട് വരച്ചതിന് ന്റെ ഉണ്ണിയുടെ കയ്യിൽ ഹാങ്ങർ കൊണ്ട് അടിക്കുന്നത്‌ കണ്ടാണ് ഞാൻ വന്നത് ഉണ്ണിയെ വാരി എടുക്കുമ്പോൾ വാവിട്ട് കരയുവാരുന്നു അവൻ കൈയിൽ നെടുനീളെ അടിയുടെ പാടും..

“ഇത്രയും വേണ്ടിയിരുന്നില്ല ജയശ്രീ അവൻ കൊച്ചു കുട്ടിയാണ്.. എന്നോട് പറഞ്ഞാൽ ഞാൻ തുടക്കുമായിരുന്നല്ലോ എന്ന് പറയുമ്പോൾ യാതൊരു ഭാവമാറ്റവും ഇല്ലാതെ അമ്മയോ മകനോ ആരായാലും തുടച്ചു വൃത്തി ആക്കണം

ഇവിടെ എന്നാണ് അവൾ പറഞ്ഞത്.. പടിയിൽ ഇരുന്ന് വാതിൽ തുടയ്ക്കുന്ന എന്നെ കണ്ടിട്ടും എന്താ ഏട്ടത്തി എന്നുപോലും ചോദിക്കാതെ മുറിയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി പോയ അനിയൻ ആണ് എന്നെ ഏറെ

വേദനിപ്പിച്ചത്… രണ്ടാമത് വിശേഷം ആയപ്പോൾ അമ്മ എനിക്ക് ഇഷ്ടം ഉള്ള പുളി മാങ്ങാ അച്ചാർ ഇട്ട് തന്നതും നുണഞ്ഞു കൊണ്ട് അടുക്കള വാതിലിൽ ഇരിക്കുമ്പോൾ എന്നെ നോക്കി അവൾ പറഞ്ഞത്… “കെട്ടിയോന്

അഞ്ചുപൈസയുടെ ഗതി ഇല്ലെങ്കിലും പെറ്റുകൂട്ടുന്നതിന് കെട്ടിയോൾക് ലേശം പോലും ഉളുപ്പില്ല…എങ്ങിനെ ഉണ്ടാവാൻ.. ന്റെ കിച്ചു അല്ലെ വള്ളം വലിക്കുന്നത്.. എന്നാണ്… “ജയേ.. മതി. ഇന്ന് നിന്റെ ഭർത്താവിനെ ഇത്രത്തോളം

ആക്കിയത് ന്റെ മൂത്തവൻ ആണ് എന്ന് അമ്മ പറഞ്ഞപ്പോൾ കേട്ട് മടുത്ത പഴമ്പുരാണം ഇനി പറയണം എന്നില്ല എന്നാണ് അവൾ അമ്മയോട് പറഞ്ഞത്.. ഉണ്ണിക്കൊരു കൂട്ടായി പാറുമോൾ കൂടി വീട്ടിലെത്തിയപ്പോൾ അവിടം

സ്വർഗം ആയ പോലെ തോന്നി.. പാറുന്റെ കളി ചിരി ആണൊ അതോ വിവാഹം കഴിഞ്ഞു പത്തു പത്രണ്ട് വർഷം കഴിഞ്ഞത് കൊണ്ടാണോ അറിയില്ല.. മുറ്റത്ത് മണ്ണിൽ കളിക്കുന്നതിന് ഇടയിൽ വീണ് മുട്ടിലെ തൊലി പോയ

കുഞ്ഞിനെ ജയ വാരി എടുത്തതും കരയണ്ടാട്ടോ പാറു എന്നും പറഞ്ഞു കരച്ചിൽ അടക്കാൻ പാട് പെടുന്നതും കണ്ണിമ വെട്ടാതെ നോക്കി നിന്നത് ആദ്യത്തെ സംഭവം ആയത് കൊണ്ടാണ്…. ജയയുടെ കൈയിൽ നിന്ന് പാറു അമ്മാ… എന്ന്

നീട്ടി കരഞ്ഞു കൊണ്ട് എനിക്ക് നേരെ കൈ നീട്ടുമ്പോൾ ന്റെ കുഞ്ഞിന്റെ കണ്ണിനൊപ്പം ന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. മക്കൾ കരയുമ്പോൾ അമ്മയുടെ ചങ്ക് പിടയും ല്ലേ ഏട്ടത്തി എന്ന് ജയ ചോദിക്കുമ്പോൾ ഒന്ന് ചിരി വരുത്താനെ നിക്ക് കഴിഞ്ഞുള്ളു….

ഒരു കുഞ്ഞിനായി ആശുപത്രികൾ കയറി ഇറങ്ങുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ ഉള്ളു നീറി എന്റെ നേർക്ക് പലപ്പോഴും മൗനത്താൽ അവൾ മാപ്പ് പറഞ്ഞിരുന്നു… ഗർഭപാത്രത്തിലെ മുഴയാണ് കുഞ്ഞുങ്ങൾ ഉണ്ടാകാൻ തടസ്സം

അത് നീക്കം ചെയ്യണം എന്നു ഡോക്ടർ പറഞ്ഞപ്പോൾ ഞാനും അവൾക്കൊപ്പം കരഞ്ഞത് അനിയത്തി ആയി കണ്ടകൊണ്ടാവണം.. ശാസ്ത്രക്രീയക്കും ടെസ്റ്റുകൾക്കും ഒടുവിൽ അർബുദം സ്ഥിരീകരിച്ചപ്പോളും അവളുടെ

കണ്ണിൽ നനവ് പടാരാഞ്ഞതിന്റെ കാരണം ഏടത്തി അമ്മയോടും കുട്ടിയോളോടും ചെയ്തതിന്റെ ശിക്ഷയായി ആണ് ഞാൻ ഇത് കാണുന്നത് എന്ന് എന്നോട് പറയുമ്പോൾ ന്റെ കണ്ണുകൾ അണപൊട്ടി ഒഴുകിയിരുന്നു…

പോരാട്ടങ്ങൾക് ഒടുവിൽ ഗർഭപാത്രം നീക്കം ചെയ്തു വീട്ടിലേക്ക് തിരിക്കുമ്പോൾ അവൾ എന്നോട് പറഞ്ഞത് ഇനി ഞാൻ ആഗ്രഹിച്ചാലും എനിക്ക് അമ്മയാകാൻ ഒരു കുഞ്ഞിന് ജന്മം നൽകാൻ പറ്റില്ല അല്ലേ എന്നായിരുന്നു…

ഉണ്ണിയേയും പാറു മോളെയും എനിക്ക് കൂടെ തന്നുടെ ലക്ഷ്മി ഏടത്തി…. ഞാനും കൂടെ സ്നേഹിച്ചോട്ടെ അവരെ.. എന്ന് പറഞ്ഞു പൊട്ടിക്കരയുന്ന അവളെ ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞത് “ജയേ.. നിന്റെയും മക്കളല്ലേ അവർ…

അതിനു എന്നോട് അനുവാദം ചോതിക്കണോ എന്നായിരുന്നു… അവളുടെ തേങ്ങലിൽ എന്നോട് ഒരായിരം മാപ്പ് നിറഞ്ഞിരുന്നു…മക്കളോടുള്ള വാത്സല്യവും…. Nb :കുഞ്ഞുങ്ങൾ ദൈവത്തിന്റെ മക്കൾ ആണ് നിന്ദിക്കരുത്,

വേദനിപ്പിക്കരുത് ഒരിക്കലും..നിനക്കുമ്പോൾ ലഭിക്കില്ല ആ സൗഭാഗ്യം….

സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ…

രചന: രച്ചൂസ് പപ്പൻ

1 thought on “സൗഭാഗ്യം, മനോഹരമായ ചെറുകഥ വായിച്ചു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *