അവരുടെ ഭർത്താവ് ദുബൈക്കാരൻ ആണ്… ആ പെണ്ണിനെ പറ്റി അത്ര നല്ലതല്ല കേൾക്കുന്നത്..

രചന :അഫ്സൽ മഠത്തിപറമ്പിൽ

ആ വീട്ടിൽ പുതിയ താമസക്കാർ വന്നിട്ടുണ്ട്… ആണോ…

ഞങ്ങൾക്ക് അപ്പോ പുതിയ അയൽവാസികൾ ആയല്ലേ…

എവിടെ ഉള്ളവർ ആണ്.. ? അതറിയില്ല…

നീ അവരോടു അധികം അടുക്കാൻ നിൽക്കണ്ടടാ…

അവരുടെ ഭർത്താവ് ദുബൈക്കാരൻ ആണ്…

ആ പെണ്ണിനെ പറ്റി അത്ര നല്ലതല്ല കേൾക്കുന്നത്..

അതെന്താ.. ?

അവർ വന്നപ്പോളേക്കും നാട്ടുകാർ പറയാൻ തുടങ്ങിയോ… ?

പറയാൻ തുടങ്ങിയതൊന്നും അല്ലടാ..

നീയും ദുബൈയിൽ അല്ലേ അതു കൊണ്ട് നിനക്ക് ഇവിടെത്തെ കാര്യങ്ങൾ അറിയാഞ്ഞിട്ടാണ്..

അവർ ഇവിടെ വന്നിട്ട് ആരും ആയി പരിജയം പോലും ഇല്ല..

പിന്നെ എന്തിനാ ആൾക്കാർ പറയുന്നെ… ഇതു അങ്ങനെ ഒന്നും അല്ല..

ശെരിക്കും ഉള്ളതാ.. നിനക്ക് അറിയില്ല ഇവിടെ നടക്കുന്നത്…

എന്ത് നടക്കുന്നത്… ? ഇവിടെ കുറേ ആൾക്കാർ വരുന്നുണ്ട് അവളെയും ചോദിച്ചു.. പുതിയ വീട് ആയതു കൊണ്ട് വരുന്നവർക്കു

അറിയില്ലല്ലോ.. എല്ലാം ആണുങ്ങൾ ആണ്… അതിനെന്താ.. ?

ആണുങ്ങൾ ആണെന്ന് വെച്ചു.. ? അവളുടെ ബന്ധുക്കളും കൂട്ടുകാരൊക്കെ ആവും…

അത് നിങ്ങൾ ദുബൈക്കാർക്കു തോന്നുന്നതാ മോനെ… ? അത് ബന്ധുക്കൾ ഒന്നും അല്ല..

അവരെ ഇവിടെ ആരും അറിയില്ല.. അതു കൊണ്ട് നമ്മൾ ഇനി അതു എന്വേഷിക്കണ്ട.. അവർ എന്തെങ്കിലും

ആയിക്കോട്ടെ… ഞാൻ പോവാണ്…

കുറച്ചു സാധങ്ങൾ കൊണ്ട് കൊടുക്കാൻ ഉണ്ട്…

എന്നാ ശെരി പോയിട്ട് വായോ… പോവുന്ന വഴിയിൽ അവളെ കാണും അപ്പൊ നോക്ക് നീ അവളുടെ ഡ്രെസ്സും നടത്തവും ചിലപ്പോൾ ആരെങ്കിലും

ഉണ്ടാവുകയും ചെയ്യും… ആ കണ്ടാൽ നോക്കാം..

********

വീടിന്റെ വഴിയിൽ കേറിയപ്പോ ആണ് ഒരു സ്ത്രീ നിൽക്കുന്നത് കണ്ടത്.. ഈ പറഞ്ഞതായിരിക്കും ആ സ്ത്രീയല്ലേ… അവർ പറഞ്ഞതൊന്നും നോക്കണ്ട… എന്തായാലും പുതിയ അയൽവാസികൾ അല്ലേ.. ഒന്ന് പരിചയപ്പെടാം..

ഞാൻ അവരുടെ വീട്ടിലെ വഴിയിലേക്ക് കയറി.. എന്നെ കണ്ടതും ആ സ്ത്രീ വന്നു ചോദിച്ചു.. ? ആരാ.. ?

മനസ്സിലായില്ല..? എന്റെ വീടാണ് ആ കാണുന്നത്.. ഇന്ന് രാവിലെ വന്നതാണ്..

പുതിയ വീട്ടുകാർ ആണെന്ന് പറഞ്ഞു.. ഒന്ന് പരിചപ്പെടലോ എന്നു വെച്ചു കയറിയതാണ്.. ആളു മോഡൽ ഡ്രസ്സ് ആണ് ധരിച്ചിട്ടുള്ളത്.. ഒരു മുപ്പതോളം വയസ്സും ഉണ്ടാകും…

പിന്നെ ഒരു അഞ്ചു വയസ്സൊക്കെ ഉള്ള കുട്ടി വന്നു.. ഇതു മോളാണോ.. ?

അതേ.. മോൻ കയറി ഇരിക്ക്… ഇല്ല.. ഇരിക്കുന്നില്ല… കുറച്ചു തിരക്ക് ഉണ്ട്.. കൊണ്ട് വന്ന സാധങ്ങൾ കൊടുക്കാൻ ഉണ്ട്.. പിന്നെ വരാം… മോൻ എവിടെ ആണ്… ? ഞാൻ ദുബൈ ആണ്.. ആണോ..

നിനക്ക് അവിടെ ആരെയെങ്കിലും പരിജയം ഉണ്ടോ.. ? ആരെ.. ? മനസ്സിലായില്ല.. ?

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് മോനോട്.. പക്ഷെ ആരോടും പറയരുത്.. ? ഇവിടെ ആർക്കും അറിയില്ല.. ആണോ..

സാരമില്ല ഞാൻ പറയുന്നില്ല.. എന്താ.. ? എന്റെ ചേട്ടൻ അവിടെ ദുബൈയിൽ ആണ്..

ഞങ്ങളും അവിടെ ആയിരുന്നു.. പക്ഷെ ഇപ്പോൾ എല്ലാം കഴിഞ്ഞു.. അപ്പോളേക്കും ആ സ്ത്രീ കരയാൻ തുടങ്ങി.. എന്തിനാ ഇങ്ങനെ കരയുന്നത്… ?

കാര്യം പറയ് പറ്റുമെങ്കിൽ ഞാൻ സഹായിക്കാം.. വീണ്ടും കരച്ചിലോടു കൂടി പറയാൻ തുടങ്ങി.. ചേട്ടൻ അവിടെ ഒരു കേസിൽ പെട്ടു.. ഇപ്പോൾ 8 മാസം ആയി ജയിലിൽ ആണ്…

ഞങ്ങളുടെ വലിയ ആഡംബര വീടായിരുന്നു അതു വിറ്റു ക്യാഷ് കൊടുത്തു… ബാക്കിയുള്ള ക്യാഷ് എടുത്തു ഈ ചെറിയ വീട് വാങ്ങിയത്.. പക്ഷെ അപ്പോളും ചേട്ടനെ പുറത്തു കൊണ്ട് വരാൻ അതു പോരായിരുന്നു..

എന്തിനാ ചേട്ടനെ പിടിച്ചത് അവിടെ… ? അത് ചേട്ടന് അവിടെ ബിസിനെസ്സ് ആയിരുന്നു..

അതിൽ പാർട്നെർസ് തമ്മിൽ ഉള്ള പ്രശ്നങ്ങൾ ആണ്.. ഇപ്പോൾ അവരെല്ലാം ഒഴിഞ്ഞു പോയി ചേട്ടൻ ഒറ്റ പെട്ടു.. ചെക്ക് ബ്ലോക്ക് ആയി..

ചേട്ടന്റെ പേരിലായിരുന്നു ലൈസൻസ് ഉള്ളത്.. ബാക്കി പാർട്നെർസ് ഒഴിവാവുകയും ചെയ്തു.. ഇപ്പോൾ ന്റെ ചേട്ടൻ മാത്രം അനുഭവിക്കേണ്ടി വന്നു.. കരച്ചിൽ നിർത്താൻ സാധിക്കുന്നില്ല ആ സ്ത്രീക്ക്..

ഇനി അറബി കൂടി വിചാരിച്ചാൽ ചേട്ടനെ വിടുമെന്നാണ് പറഞ്ഞെ… അറബിയുടെ ഒപ്പ് വേണമെന്ന്… പക്ഷെ ആളു ഇട്ടു കൊടുക്കുന്നില്ല…

ഞങ്ങൾക്ക് ഇപ്പോൾ അവിടെ ആരും ഇല്ല ഒന്നു അറബിയെ കാണാൻ പോലും.. ഇപ്പോൾ എന്റെ കൂടെ പഠിച്ച കുറച്ചു പേരൊക്കെ ഉണ്ട് അവടെ.. അവരുടെ നമ്പർ എല്ലാം എടുത്തു വിളിച്ചു ചിലരൊക്കെ നോക്കാമെന്നു പറഞ്ഞിരുന്നു.. പക്ഷെ ഇപ്പോൾ ആരുമൊന്നും പറയുന്നില്ല..

ഞാൻ എന്തായാലും ശ്രമിക്കാം… ഞാൻ പോകട്ടെ സമയം വൈകി.. പോകാൻ നേരം… എങ്ങനെയെങ്കിലും ശെരിയാക്കാനെ മോനെ… ഇപ്പോൾ മോനാണ് ന്റെ പ്രതീക്ഷ…

ഞാൻ പരമാവധി ശ്രമിക്കാം… ഞാൻ പിന്നെ വരാം… കൂടുതൽ അപ്പോ ചോദിച്ചറിയാം.. എന്നിട്ട് ഞാൻ നോക്കാം… ഇപ്പോൾ എങ്ങനെ ചിലവ് കഴിയുന്നെ.. ?

അതു എന്റെ അച്ഛൻ ഇടക്ക് ക്യാഷ് തരും… വേറെ നിവർത്തി ഇല്ലാത്തതു കൊണ്ട് വേടിക്കും… ചേട്ടന് തീരെ ഇഷ്ടമില്ലാത്തതാണ് എന്റെ വീട്ടിൽ നിന്നു ക്യാഷ് വാങ്ങുന്നത്…

ഇനി അതു പറഞ്ഞു ഇരുന്നാൽ ന്റെ മോളെ ഞാൻ പട്ടിണി ഇടേണ്ടി വരും.. അതു കൊണ്ട് ഞാൻ വേടിക്കും.. എന്തായാലും ഞാൻ ശ്രമിക്കുന്നുണ്ട്… അവിടെ ഇപ്പോൾ ഈ കേസ് എന്താ സ്ഥിതി എന്നു നോക്കാം..

ഞാൻ വരാം അപ്പോ പറഞ്ഞു തന്നാ മതി കമ്പനിയുടെ കൂടുതൽ കാര്യങ്ങൾ…

മോൻ മറക്കരുത്… പ്ലീസ്… ഇല്ല ഞാൻ വരാം..

*******

അവിടെന്നു ഇറങ്ങി ഞാൻ ചിന്തിച്ചു നമ്മുടെ നാട്ടിലെ ആൾക്കാരുടെ കാര്യങ്ങൾ…

ആ സ്ത്രീ അതിന്റെ ഭർത്താവിന്റെ ജീവിതം രക്ഷിക്കാൻ വേണ്ടിയാണു ഓരോരുത്തരേം വിളിച്ചു വരുത്തുന്നേ.. അല്ലാത്ത അതു ഒരു തെറ്റും ചെയ്യുന്നില്ല..

പക്ഷെ നമ്മുടെ നാട്ടുകാർ ഭർത്താക്കന്മാർ അടുത്തില്ലാത്ത സ്ത്രീകളെ എന്തൊക്കെയാണ് പറയുന്നെ… എന്തെല്ലാം മനസ്സിൽ ഒതുക്കി ജീവിക്കുന്ന സ്ത്രീകൾ ആണ് ഗൾഫുകാരന്റെ ഭാര്യ എന്നറിയോ..

എന്നിട്ട് അവരെ മറ്റൊരു കണ്ണു കൊണ്ട് കാണുന്ന സമൂഹം..

അവരെ പറ്റി അനാവശ്യം പറഞ്ഞു രസിക്കുന്നവർ ഒന്നു ചിന്തിക്കുക..

നാളെ നീയും ഒരു പ്രവാസിയാകും.. അപ്പോൾ നിന്റെ ഭാര്യക്കും നാട്ടുകാർ നീ ഇന്ന് മറ്റു പ്രവാസികളുടെ ഭാര്യക്ക് നൽകിയ പേരും പട്ടവും നൽകി

ആദരിക്കും… അതിൽ വിഷമിക്കരുത്.. എന്നിട്ട് അവൾ നിന്നോട് പരാതി പറയുമ്പോൾ അവളെ പറഞ്ഞു മനസിലാക്കുക..

ഞാനും കുറെ സ്ത്രീകൾക്ക് മുൻപ് ഈ പേര് കൊടുത്തു ആദരിച്ചതിന്റെ ഫലം ആണെന്ന്..

Leave a Reply

Your email address will not be published. Required fields are marked *