കൊതിച്ച നിക്കാഹ്…

രചന: ഐശ ഫമൽ,,,

സമീറാ…. ടീ… എന്തായി നിന്റെ ഒരുക്കമൊക്കെ കഴിഞ്ഞൊ..?? കൂറെ നേരമായല്ലോ കുളിയെല്ലാം കഴിഞ്ഞ് റൂമിൽ കയറിയിട്ട്…സ്രാസ്സ് മാറ്റി കഴിഞ്ഞെങ്കിൽ വാതിൽ തുറക്ക്..

അവരൊക്കെ ഇപ്പോ എത്തും.. ഞാൻ ഒരുക്കി തരാ നിന്നെ.. വാതിലിൽ തട്ടികൊണ്ട് സമീറാടെ താത്ത ഷെറീനാ വിളിച്ചു..

ജനഴിയിൽ മുഖം ചേർത്ത് വീധൂരതയിലേക്ക് നോക്കിനിൽക്കുന്ന.. സമീറാ ഷെറീനയുടെ വിളി കേട്ട് ഓർമകളിൽ നിന്നുമുണർന്ന്… വാതിൽ തുറന്നു…

ആഹ്.. താത്തയോ…??

,,നീ.. എന്താ ചൈയ്തിരുന്ന് എത്ര നേരമായി ഞാൻ വാതിലിൽ മുട്ടുന്നു…,,

,,മ്.. ഞാൻ കേട്ടില്ലതാത്ത…,,

,, എന്താ നിനക്കൊരു സങ്കടം പോലെ.. ഇന്നലെ ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കാ… നിനക്കൊരു വിശമം പോലെ… എന്നും ഞാൻ വന്നാൽ കാണുന്ന കളി ചിരിയൊന്നും കണ്ടില്ലാ…എന്തു പറ്റി നിനക്കി നിശ്ചയത്തിന് സമ്മതമല്ലൊ…

എന്താണെങ്കിലും മോള് താത്താനോട് പാറയ്…മോളെ മനസ്സിൽ വേറെ ആരെങ്കിലും… ഞാൻ നിന്റെ താത്ത മാത്രമല്ല… നിന്റെ ബെസ്റ്റ് ഫ്രണ്ടാണ് എന്നല്ലൊ നീ എപ്പോഴും പറയാറ്..

എന്താണെങ്കിലും തുറന്ന് പറയ് എന്നോട്… നിക്കാഹ് ഒന്നും അല്ലല്ലൊ നിശ്ചയമല്ലെ നമ്മുക്ക് പരിഹാരമുണ്ടാക്കാ..,

ശെരിയാണ് താത്ത എനിക്ക് ഏട്ടത്തി എന്നതിനേക്കാൽ ഉപരി ഒരു നല്ല കൂട്ടുകാരി കൂടിയാണ്… ഷെറീനാടെ സംസാരം കേട്ടപ്പോൾ സമീറാ ക്കൊരു ആത്മാവിശ്വാസം തോന്നി.. അവൾ പറയാൻ തുടങ്ങി…

എനിക്ക് ഒരാളെ ഇഷ്ടമാണ് താത്ത… നജീബ് എന്ന പേര്.. എനിക്ക് നെജിക്കാകനെം നെജിക്കാക് എന്നെയും ഒത്തിരി ഇഷ്ട… രണ്ട് വർഷമായി… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ… ഉപ്പനോട് ഇതെങ്ങനെ തുറന്ന് പറയും എന്ന് അലോജിച്ച്

ഒരെത്തും പിടിം കിട്ടുന്നില്ല.. ,, ,,ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വന്നപ്പോ ഉപ്പ പറഞ്ഞു നാളെ നിന്നെ കാണാൻ കുറച്ച് പെണ്ണുങ്ങൾ വരും.. ചെറുക്കൻ

നിന്നെ നേരത്തെ കണ്ടിട്ടുണ്ട്.. അവർ കണ്ട് പോയികോട്ടെ എന്നെല്ലാം പറഞ്ഞു… ഞാൻ മറുത്തൊന്നും പറയാൻ പോയില്ല… എനിക്കാണെങ്കിൽ നെജിക്കാകാനെ മറക്കാനും വയ്യ… ഞാൻ എന്താ ച്ചെയ്യാ താത്ത… എനിക്ക് വയ്യ മനസ്സ്

ഒരാൾക്കും ശരീരം മറ്റൊരാൾക്കും പങ്ക് വെക്കാൻ.. ,,

,, നിനക്കിത്.. നേരത്തെ ഒന്ന് പറയായിരുന്നില്ലെ..ന്റെ സമീ… ഈ നിശ്ചയത്തിന്റെ കാര്യം.. നജീബിനറിയുമൊ??..,,

,, അറിയാം താത്താ… കാഴിഞ്ഞാഴ്ച്ച ഞാൻ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോ കണ്ടിരുന്നു.. നിശ്ചയത്തിന്റെ കാര്യം പറഞ്ഞപ്പോൾ എല്ലാം മൂളി കേട്ടു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.. നിശ്ചയമല്ലെ.. നിന്നെ എനിക്ക് വിധിച്ചിട്ടുണ്ടേൽ

എനിക്ക് തന്നെ കിട്ടും എന്ന് മാത്രം പറഞ്ഞ് പോയി… പിന്നെ ഇതുവരെ ഞാൻ കണ്ടില്ല….,,

,, മ്… അവൻക്ക് നിന്നെ ഇഷ്ടമാണ് എന്നുറപ്പല്ലെ… വല്ല ടൈം പാസ് പ്രണയമൊന്നുമല്ലല്ലൊ…,,??

,,അല്ല… നെജിക്കാക്ക് എന്നെ ഒരുപാട് ഇഷ്ടാ എനിക്കുറപ്പാ..,,

,, മ്മ്.. ഞാൻ പറഞ്ഞൂന്നേയൊള്ളു…

പിന്നെ ക്ലാസിന് പോവുബൊ നിന്നെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ്… പെണ്ണ് കാണാനൊന്നും വന്നില്ലല്ലെ ചെറുക്കൻ… അത് കൊണ്ട് നിശ്ചയത്തിന് വരാന്ന് പറഞ്ഞിട്ടുണ്ടല്ലോ.. അപ്പോ നിനക്ക് അവനോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞ്

സംസാരിക്കാനുള്ള അവസരം ഞാൻ ഒരുക്കി തരാ… അന്നേരം നീ എല്ലാം ചെക്കനോട് തുറന്ന് പറഞ്ഞേക്ക്…. ബാക്കി കാര്യം ഞാൻ നോക്കിക്കോണ്ട്….,,

നിമിശങ്ങൾ ഇഴഞ്ഞ് പോയി.. സമീറാടെ ഒരുക്കമെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴെക്കും… ചെറുക്കനും വീട്ടുകാരും പുറത്ത് എത്തിയിരുന്നു…അവൾ തിരിച്ച് റൂമിലേക്ക് തന്നെ പോവുമ്പോൾ ആരൊ പതുകെ പറയുന്നത് കേട്ടു..

,,,ഇത്പ്പോ നിശ്ചയാന്ന് പറഞ്ഞിട്ട് ഒരു കല്യാണത്തിനുള്ള ആളുകളുമായിട്ടാണാല്ലൊ അവർ വന്നിരിക്കുന്നത്..,,, അവൾക്ക് എന്തൊ ഒരു പേടി പോലെ തോന്നി…റൂമിലേക്ക് ചെന്ന് ബെഢിന്റെ ഒരറ്റത്ത് തലയും താഴ്ത്തി കയ്യിലെ

മൈലാഞ്ചി ചുവപ്പിലേക്ക് നോക്കിയിരുന്നു…. പേടി കൊണ്ട് അവളുടെ ഹ്രദയം ഉറക്കെ മിടിക്കാൻ തുടങ്ങി… ,, ,,പടച്ചോനെ എന്താക്കുമൊ എന്തൊ…? എങ്ങനെങ്കിലും ഈ കല്യാണം മുടങ്ങി കിട്ടിയാ മതിയായിരുന്നു… അവൾ

ഇരുന്നിടത്ത്‌ നിന്ന് പതിയെ എഴുന്നേറ്റപ്പോഴേക്കും. ആരെക്കെയൊ അവളുടെ അടുത്തേക്ക് വന്നു.. അവൾ തല ഒന്നുകൂടി താഴ്ത്തി… നാത്തൂന്മാരെന്ന് പറഞ്ഞ് രണ്ട് പെൺകുട്ടികൾ വന്ന് സെമീറാടെ ഇടംവലം നിന്ന്

ആർകൊക്കെയൊ അവളെ പരിജയപ്പെടുത്തി കൊടുക്കുന്നുണ്ട്… അവരിൽ ചിലരെല്ലാം വന്ന് എന്താ ഇത്ര നാണം എന്ന് പറഞ്ഞ്..അവളുടെ തല പിടിച്ച് പതിയെ ഉയർത്തി… സമീറായുടെ ലാച്ച മാറ്റി പകരം അവർ കൊണ്ട് വന്നിരുന്ന

ലഹങ്കയും മറ്റ് ഫാൻസി ഐറ്റമ്സും കുറച്ച് സ്വർണവും ധരിപ്പിച്ച് ഒരു മണവാട്ടിയെ പോലെ സമീറയെ ഒരുക്കി… ഒരുക്കമെല്ലാം കഴിഞ്ഞ് അവളെയും കൊണ്ട് പുറത്തേക്ക് പോയി ആർക്കൊക്കെയൊ കാണിച്ച്

പരിജയപ്പെടുത്തുന്നുണ്ട്… സമീറാ പതിയെ തല ഉയർത്തി നോക്കി.. എന്നെ കെട്ടാൻ വരുന്ന ചെക്കനെ ഒന്ന് കാണാൻ അവളെ കണ്ടിട്ടുണ്ടെങ്കിലും അവൾ കണ്ടിട്ടില്ലല്ലൊ അവനെ..അവിടെ കണ്ടതൊക്കെ അവൾക്ക് പരിജയമില്ലാത്ത

മുഖങ്ങളും… തിരിച്ച് അകത്തേക് നടക്കുംബോൾ ..മാമിമാരും താത്തയും വന്ന് അവരെയെല്ലാം ഫുഡ് കഴിക്കാൻ വേണ്ടി ക്ഷണിച്ചു.. അവർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ താത്ത അളിയനോട് എനിക്കൊന്ന് സംസാരിക്കണം എന്ന് പറഞ്ഞ് റൂമിലേക്ക് ചെക്കനെയും കൂട്ടികൊണ്ട് റൂമിലേക്ക് വന്നു..

ഞാൻ ജനലോരം ചേർന്ന് പുറത്തേക്ക് നോക്കി നിന്നു.. റൂമിന്റെ വതിൽ തുറയുന്നതും പിന്നെ പതിയെ ചാരുന്ന ഒച്ചയും കേട്ട് എന്റെ ഹ്രദയം എനിക്ക് കേൾക്കാൻ പാകത്തിന് ഉറക്കെ മിടിച്ചു… അടുത്തേക്ക് വരുന്ന ശബ്ദം

കേൾക്കുതോറും സമീറാ പേടി കൊണ്ട് നിന്ന് വിയർക്കാൻ തുടങ്ങി.. കണ്ണ് രണ്ടും ഇറുകെ അടച്ച് തലയും താഴ്ത്തി പതിയെ ചെക്കന് അഭിമുഖമായ് നിന്ന് അവൾ തല ഉയർത്തി പതിയെ കണ്ണു തുറന്നതും മുൻബിൽ ചിരിയോടെ

നജീബ്ക്കാ… ഇത് സത്യയമൊ സ്വപ്നമൊ എന്നറിയാതെ സമീറാ തന്റെ കൈയ്യിൽ പതിയെ നുള്ളി നോക്കി… ഇതൊന്താ പടച്ചോനെ എന്നറിയാതെ സമീറ പകച്ച് നിൽക്കുംബോൾ.. എന്താ മണവാട്ടി പെണ്ണിന് എന്നോട്

സംസാരിക്കാൻ ഉള്ളത് എന്ന് പറഞ്ഞ് നജീബ് ഉറക്കെ ചിരിച്ചു…ന്റെ പെണ്ണിനെ അങ്ങനെ ആർക്കെങ്കിലും വിട്ടുകൊടുക്കുമൊ ഈ നജീബ് … നിന്റെ ഉപ്പാടെ അടുത്ത് ചെന്ന് മാന്യയമായി ഞാൻ പെണ്ണ് ചോദിച്ചു.. നിന്റെ

ഉപ്പാക്ക് സമ്മതം.. നമ്മൾ തമ്മിൽ ഇഷ്ടത്തിലാ എന്ന കാര്യമൊന്നും ഉപ്പക്കറിയില്ലല്ലൊ… നജീബ് ചിരിയോടെ

പറഞ്ഞു.. ദേശ്യമൊ സങ്കടമൊ എന്നറിയാതെ സമീറ നിറമിഴികളോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… ഇരുകൈ കൊണ്ടും അവളെ ചുറ്റി പിടിച്ച് അവന്റെ നെഞ്ചോട് ചേർത്തി നിർത്തി..

,, ശുഭം,,

രചന: ഐശ ഫമൽ,,,

Leave a Reply

Your email address will not be published. Required fields are marked *