ഗൗരീ പരിണയം.. ഭാഗം….5

നാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 4

ഭാഗം..5

ബുള്ളറ്റ് കാർ ഷെഡിന്റെ സൈഡിലായി ഒതുക്കി വച്ച് കുറച്ച് കവറുകളുമായി കണ്ണൻ വീട്ടിനകത്തേക്ക് കയറി…..

“അമ്മേ……”

അടുക്കളയുടെ വാതിലിന് പുറകിൽ മറഞ്ഞ് നിന്ന സരോജിനിയമ്മ കണ്ണന്റെ വിളി കേട്ട് പതിയെ പുറത്തേക്ക് വന്നു……

“ഇതാ…അടുക്കളയിലേക്ക് കുറച്ചു സാധനം വാങ്ങിയിട്ടുണ്ട്…….വേറെന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി…….”

സ്ഥിരം കലിപ്പ് മുഖത്ത് നിറഞ്ഞ് നിന്നു…..പുറത്തെ ബോർഡ് അവൻ കണ്ടിട്ടില്ലെന്ന് അമ്മയ്ക്ക് മനസ്സിലായി….

“നിനക്ക് ചായ എടുക്കട്ടെ………”

“എനിക്ക് കാറൊന്നു കഴുകണം…… അത് കഴിഞ്ഞു മതി….ഞാൻ പോയി ഡ്രസ്സ് മാറ്റിയിട്ട് വരാം……”

കണ്ണൻ മുകളിലേക്ക് കയറിപ്പോയി…. സരോജിനിയമ്മ നെഞ്ചത്ത് കൈ വച്ച്‌ ദീർഘനിശ്വാസമിട്ടു………..

“അമ്മേ…..ഏട്ടൻ പോയോ…..”

കാർത്തുവിന്റെ ശബ്ദം കേട്ട് സരോജിനിയമ്മ ചുറ്റും നോക്കി…….ഡയനിങ്ങ് റ്റേബിളിനടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന കാർത്തുവിനെ കണ്ട് സരോജിനിയമ്മ അന്തംവിട്ടു….😦

“നീയെന്തിനാടീ ഇതിന്റെ അടിയിൽ കയറി ഒളിച്ചത്…….”

“മുകളിലേക്ക് പോകാനുള്ള ടൈം കിട്ടിയില്ല ..മാതാവേ….എന്നോട് ക്ഷമി…….”

“നീ പേടിക്കണ്ട….അവൻ ബോർഡ് കണ്ടിട്ടില്ല……. കാണുന്നതിന് മുൻപെ നമുക്കു എടുത്ത് മാറ്റാടീ……..”

“അമ്മയുടെ ആ പ്ലാൻ പൊളിഞ്ഞു…….”😰

“എന്താടീ…..”☹️

“അങ്ങോട്ട് നോക്കിയേ……”

സ്റ്റെപ്പിറങ്ങി വരുന്ന കണ്ണനെ കണ്ട് രണ്ടുപേരും പേടിച്ച് നിന്നു….😰😰 അമ്മയെയും കാർത്തുവിന്റെയും നിൽപ്പ് കണ്ട് സംശയത്തോടെ അവരെയൊന്ന് നോക്കിയ ശേഷം കണ്ണൻ പുറത്തേക്കിറങ്ങി………..

കാർത്തു ശരവേഗത്തിൽ മുകളിലേക്കോടീ……..

“ടീ…..ഗൗരീ…….എല്ലാം ഒപ്പിച്ച് വച്ചിട്ട് അവളുടെ ഒരു അനന്തശയനം……”😡😡😡

കാർത്തു ഗൗരിയുടെ കൈയിൽ പിടിച്ച് കട്ടിലിൽ നിന്ന് അവളെ വലിച്ച് താഴത്തിട്ടു……

“എന്റെ കാർത്തൂ……നിനക്കെന്താ…… എന്റെ നടുവ് പോയി…..”

ഗൗരി നടുവിൽ രണ്ടു കൈയും താങ്ങി പതിയെ എഴുന്നേറ്റു…

” ഗൗരീ…..ഏട്ടൻ വന്നിട്ടുണ്ട്….. താഴെയുണ്ട്……”

“”കാർത്തൂ……..””

പുറകിൽ നിന്ന് ഒരലർച്ച കേട്ട് ഗൗരിയും കാർത്തുവും ഞെട്ടി തിരിഞ്ഞ് നോക്കി…😳😳

കണ്ണിൽ കത്തുന്ന ദേഷ്യവുമായി വിറയ്ക്കുന്ന ചെകുത്താനെ കണ്ട് ഗൗരി ഒന്ന് പതറി……..

“ആരാടീ ഗേറ്റിനു പുറത്തെ ബോർഡ് മാറ്റിയത്…….”😡😡😡😡😡

കാർത്തു ഒന്നും മിണ്ടാതെ തലകുനിച്ച് നിന്നു…..

“അവളോട് ചൂടാവണ്ട…..ഞാനാ അത് ചെയ്തത്…….എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം..”

ഗൗരി ഒരു കൂസലുമില്ലാതെ പറഞ്ഞു…….

“പറയാനല്ല….ചെയ്യാനാ ഉള്ളത്……. വാടീ ഇവിടെ….”😡😡😡😡😡😡😡😡😡

ചെകുത്താൻ ഗൗരിയുടെ കൈയിൽ പിടിച്ച് ശക്തിയിൽ അമർത്തി…. അവന്റെ ബലിഷ്ഠമായ കൈകൾ ഗൗരിയുടെ മൃദുലമായ കൈകളെ ഞെരിച്ചമർത്തി………ഗൗരി വേദന കൊണ്ട് പുളഞ്ഞു……

അവൻ അവളെ വലിച്ച് താഴേക്ക് കൊണ്ട് പോയി………

“മോനെ…..മോള് ഒരു തമാശയ്ക്ക്……”

അവന്റെ തീഷ്ണമായ നോട്ടത്തിൽ സരോജിനിയമ്മ പറയാൻ വന്നത് പാതിയിൽ നിർത്തി…

ചെകുത്താൻ അവളെ ഗേറ്റിനു മുന്നിൽ കൊണ്ട് പോയി ഗേറ്റിലേക്ക് തള്ളി….ഗൗരി ഗേറ്റിൽ ശക്തിയായി ഇടിച്ച് താഴേക്ക് വീണു…………

“ഈ ബോർഡ് നിന്റെ കൈ കൊണ്ട് നശിപ്പിക്കണം……എന്നിട്ട് ആൽബിയെ വിളിച്ച് ഇന്നു തന്നെ നീ ഇവിടുന്ന് പോക്കോണം…..നിന്റെ കൂട്ട് എന്റെ പെങ്ങളെ കൂടി നശിപ്പിക്കും….മൂന്ന് ദിവസം പരിചയമുള്ളവന്റെ കൂടെ സ്വന്തം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോയവളല്ലെ നീ……നിന്റെ വില കുറഞ്ഞ സംസ്കാരം ഇവിടെപ്പറ്റില്ല…….പറഞ്ഞത് മനസ്സിലായോ….പാർവ്വതീ ബാലകൃഷ്ണന്……”😡😡😡😡😡😡😡😡😡😡

ഗൗരി ദേഷ്യം കൊണ്ട് വിറച്ചു…..ഗേറ്റിലിടിച്ച് അവളുടെ നെറ്റി പൊട്ടിയിരുന്നു…….. അവൾ എന്തിനോ ചുറ്റും പരതി……പെട്ടെന്ന് ഒരു വലിയ കല്ല് കൈയിലെടുത്ത് മുന്നിൽ കിടന്ന കാറിലേക്ക് ഗൗരി ശക്തിയോടെ എറിഞ്ഞു……. കാറിന്റെ സൈഡ്‌ മിററർ പൊട്ടുന്ന ശബ്ദം കേട്ട് സരോജിനിയമ്മയും കാർത്തുവും തരിച്ചു നിന്നു…

ചെകുത്താന്റെ കൈകൾ ഉയർന്നു. …..ഗൗരിയുടെ രണ്ട് കവിളിലും അവൻ മാറി മാറി അടിച്ചു……..😡😡😡😡

അമ്മയും കാർത്തുവും അവനെ പിടിച്ചു മാറ്റി….. അവൻ ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി…

ഗൗരി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു…….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“ആൽബീ……..നീ ഇന്ന് തന്നെ ഇങ്ങോട്ട് വന്ന് ഈ മാരണത്തിനെ ഇവിടുന്ന് കൊണ്ട് പോണം…… അല്ലെങ്കിൽ തല്ലിക്കൊല്ലും ഞാനാ സാധനത്തിനെ…….”😡😡😡

“കണ്ണാ……പ്ലീസ് ശനിയാഴ്ച ലിസിമോളുടെ മനസമ്മതമാണ്…….ഗൗരിയെ ഇപ്പോൾ കൊണ്ട് വന്നാൽ അത് മുടങ്ങും…..നിനക്കറിയാമല്ലോ എന്റെ കുടുംബക്കാരെ ക്കുറിച്ച്…… നിന്റെയും കൂടി പെങ്ങളല്ലേടാ ലിസിമോള്………നീ ഈ തവണ ഒന്ന് ക്ഷമിക്ക്…..മനസമ്മതം കഴിഞ്ഞ് ഞാൻ വരാം അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം……….എനിക്ക് വേണ്ടി….പ്ലീസ്…..”

ആൽബി ഫോണിൽ കൂടി പറഞ്ഞത് കേട്ട് ചെകുത്താൻ ഫോൺ വലിച്ചെറിഞ്ഞു…… തലയിൽ കൈയും താങ്ങി ബെഡിലേക്ക് ഇരുന്നു…..

ഗൗരി ചുവന്ന് തിണർത്തു കിടക്കുന്ന അവളുടെ കൈയിൽ തടവി…..

‘ചെകുത്താനെ……നീ ഗൗരിയോടാണ് കളിച്ചത്…….എന്നെ തല്ലിയതിന് പകരം ചോദിക്കാതെ ഈ ഗൗരി ഇവിടുന്ന് പോകില്ല…..’ അവളുടെ കണ്ണിൽ പകയെരിഞ്ഞു……

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“കാർത്തൂ…….ചെകുത്താന്റെ കോളേജ് എവിടെയാ……”

“ഗൗരീ….വേണ്ട കേട്ടോ…..ഏട്ടൻ ആകെ ദേഷ്യത്തിലാ…….ഇനിയും എന്തെങ്കിലും പണി ഒപ്പിച്ചാൽ ഏട്ടൻ നിന്നെ കൊല്ലും……”😟 കാർത്തു പരിഭ്രമത്തോടെ പറഞ്ഞു……

“ഞാൻ വെറുതെ ചോദിച്ചതാ…..നിന്റെ ഏട്ടന് ഇന്ന് രാത്രി തന്നെ എന്റെ വകയായി നല്ലൊരു പണി കൊടുക്കുന്നുണ്ട്…..”😡😡

അവൾ പകയോടെ പറഞ്ഞത് കേട്ട് കാർത്തു അവളുടെ അടുത്തായി പോയിരുന്നു……..

“ഗൗരീ….നിനക്ക് ഏട്ടനോട് നേരെത്തെ എന്തെങ്കിലും ദേഷ്യമുണ്ടോ……”🤔

“ഇല്ല….ആൽബിയുടെ കൂടെ ഇടയ്ക്ക് കണ്ടിട്ടുണ്ട്……എന്താ ചോദിച്ചത്…..”😒

“നിന്റെ ദേഷ്യം കണ്ട് ചോദിച്ചതാ…….വെറുതെ ഏട്ടന്റെ കൈ കൊണ്ട് ചാവാതെ മര്യാദയ്ക്ക് കിടന്ന് ഉറങ്ങാൻ നോക്കെടീ…..ദേഹം മുഴുവനും പഞ്ചറായി……പിന്നെയും പ്രതികാരം ചെയ്യാൻ മുട്ടി നിൽക്കയാ പെണ്ണിന്……”😠

കാർത്തു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പുതപ്പ് തലവഴി മൂടി ചെരിഞ്ഞു കിടന്നു………

കാർത്തു ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ ഗൗരി പതിയെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു….. വാതിൽ പതിയെ തുറന്ന് പുറത്തേക്കിറങ്ങി…….

ഗൗരി ചെകുത്താന്റെ മുറി ലക്ഷ്യമാക്കി നടന്നു…………

ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 6

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *