ഇരുനിറം ആന്നെങ്കിലും നല്ല ഐശ്വര്യം ഉള്ള മുഖം ആണ് അവൾക്ക്…

രചന: Ullas OS

“മീനുട്ടിയെ ഇന്ന് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് കെട്ടോ ചേച്ചി…. നിങ്ങൾ ഇത്രടം വരെ ഒന്ന് ഇറങ്ങുമോ…” ഗോപിനാഥൻ രാവിലെ തന്നെ പെങ്ങളെ വിളിച്ചു കാര്യം അവതരിപ്പിച്ചു…

“ആഹ്… എന്നിട്ട് നീ ഇപ്പളാണോടാ വിളിച്ചു പറയുന്നത്….” ഭാരതിക്കു അത് അത്ര പിടിച്ചില്ല….

“അവർ ഇന്ന് രാവിലെയാ ചേച്ചി വിളിച്ചുപറഞ്ഞത് വരണ കാര്യം…. ഞാൻ അപ്പോൾ തന്നെ ചേച്ചിയെ വിളിക്കുവാരുന്നു… ഇനി ദേവയാനിയെ കൂടി വിളിക്കണം….” അയാൾ പറഞ്ഞു നിർത്തി…

“മ്… ഞാൻ മാധവേട്ടനോട് ചോദിക്കട്ടെ.. പറ്റുമെങ്കിൽ വരാം…” ഭാരതി ഫോൺ വെച്ച്….

രണ്ടാമത്തെ പെങ്ങളെ വിളിച്ചപ്പോളും തണുപ്പൻ മട്ടിലായിരുന്നു പ്രതികരണം…

“ഒന്ന് കാണാൻ വരുന്നത് അല്ലെ ഒള്ളു അച്ഛാ… ഇത് എല്ലാവരോടും പറയണോ…” മീനാക്ഷി അച്ഛനോട് ചോദിച്ചു…

“പറഞ്ഞില്ലെങ്കിൽ പിന്നെ അത് മതി അവർക്ക്.. ഇഷ്ടച്ച വരട്ടെ…” അങ്ങോട്ട് കയറിവന്ന ഗിരിജ പറഞ്ഞു….

ഗോപിനാഥൻ നായർക്കും ഗിരിജയ്ക്കും മൂന്നു പെണ്മക്കൾ ആണ്.. മൂത്തവരുടെ വിവാഹം കഴിഞ്ഞു.. ഇത് മൂന്നാമത്തവൾ ആണ്… മീനാക്ഷി…. ഇരുനിറം ആന്നെങ്കിലും നല്ല ഐശ്വര്യം ഉള്ള മുഖം ആണ് അവൾക്ക്… മൂത്തവർ രണ്ടും എന്നാൽ സുന്ദരികൾ ആണ് കെട്ടോ…

അങ്ങനെ 11മണിയോട് കൂടി ചൈത്രം എന്ന വീടിന്റെ മുറ്റത് ഒരു കാർ വന്നു നിന്നു…

സുമുഖനായ ഒരു ചെറുപ്പക്കാരൻ കൂടെ വേറൊരാളും കൂടി വണ്ടിയിൽ നിന്ന് ഇറങ്ങി…

ഗോപിനാഥൻ നായർ അവരെ സ്വീകരിച്ചു ഇരുത്തി..

“ഗിരിജേ… മോളേ വിളിക്ക്….” അയാൾ അകത്തേക്ക് നോക്കി പറഞ്ഞു..

അങ്ങനെ മീനാക്ഷി ചായയും കൊണ്ട് അങ്ങോട്ട് വന്നു….

“ഇതാണ് കെട്ടോ പയ്യൻ… ഞാൻ അളിയൻ ആണ്” കൂടെ വന്ന ആൾ പറഞ്ഞത് കേട്ടു അവൾ ചെറുക്കനെ നോക്കി….

വെളുത്തു തുടുത്ത ഒരു സുന്ദരൻ…. കട്ടമീശ കണ്ടാൽ ഏത് പെണ്ണും വീഴും.. വെറുതെ ഇന്നത്തെ ചായ പോയല്ലോ… ഇവന് എന്നെ ഇഷ്ടമാകില്ല മൂന്നുതരം……

കുറച്ചു സമയം ഇരുന്നു സംസാരിച്ചിട്ട്….. “വിളിക്കാം” എന്ന് പറഞ്ഞു അവർ കാറിൽ കേറി പോയി…

“മീനു നിനക്ക് ഇഷ്ടായോടി ചെക്കനെ….” അപ്പച്ചിമാർ രണ്ടുപേരും വന്നു അവളോട് ചോദിച്ചു…

“ആ ചെറുക്കാൻ ഒടുക്കത്തെ ഗ്ലാമർ അല്ലെ അപ്പച്ചി… എന്നെ എങ്ങും പിടിക്കില്ല….” ഏറെക്കുറെ അങ്ങനെ ഒരു നിഗമനത്തിൽ ആയിരുന്നു അവരെല്ലാം…. അങ്ങനെ അപ്പച്ചിമാർ എല്ലാവരും പിരിഞ്ഞു പോയി…

വിളിക്കാം എന്ന് പറഞ്ഞ ചെറുക്കൻ കൂട്ടർ വിളിച്ചുമില്ല…. ഓക്കേ ആ അദ്ധ്യായം അടഞ്ഞു…. മീനുട്ടി സുഖമായി ഉറങ്ങി…

പിറ്റേദിവസം രാവിലെ അവൾ മുറ്റം അടിച്ചോണ്ട് ഇരുന്നപ്പോൾ അച്ഛന്റെ ഫോൺ അടിച്ചു…

“അമ്മേ…” അവൾ വിളിച്ചു..

ഗിരിജ വന്നു ഫോൺ എടുത്തു എന്തെക്കെയോ പറയുന്നത് കേട്ടു അവൾ

“മോളേ മീനുട്ടി… ‘അമ്മ അത്യധികം സന്തോഷത്തോടെ വിളിക്കുന്നത് കേട്ട് അവൾ അങ്ങോട്ട് ചെന്ന്…

“മോളേ ഇന്നലെ വന്ന ആ പയ്യന്റെ അച്ചൻ ആണ് വിളിച്ചത്… നമ്മുടെ വേണ്ടപ്പെട്ടവർ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…”

“ആ ചെക്കന് എന്നെ പിടിച്ചോ…. അതോ…. ഇനി വല്ല പ്രേമവും പൊളിഞ്ഞിട്ട് എന്നെ കെട്ടണതാണോ…” ഓരോന്ന് ചിന്തിച്ചു കുട്ടവേ അമ്മ ചേച്ചിമാരെ ഫോൺ വിളിക്കുന്നത് കേട്ടു…

പാടത്തുനിന്നു അച്ഛൻവന്നപ്പോൾ അമ്മാ കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു…

പിന്നെ അങ്ങോട്ട് വേഗത്തിൽ ആയിരുന്നു കാര്യങ്ങൾ… .പലരും പല കുത്തുവാക്കുകളും പറയുന്നത് മീനുട്ടി കേട്ടു… ഒന്നിനും അവർ ചെവി കൊടുത്തില്ല…

“നല്ലതാണെങ്കിൽ നടത്തി തരണേ ഭഗവാനെ….” എന്നവൾ പ്രാർത്ഥിച്ചു…

വിവാഹത്തിന്റെ ഒരു ആഴ്ച മുൻപാണ് ശ്രീഹരി അവളെ ആദ്യമായി വിളിക്കുന്നത്…..

പിന്നീട് അങ്ങോട്ട് ശ്രീഹരിയുടെ ഓരോ വിളികൾക്ൿയി അവൾ കാതോർത്തിരുന്നു…

ഊണിലും ഉറക്കത്തിലും എല്ലാം അവൾക്ക് ശ്രീയേട്ടൻ മാത്രം ayi….

അവനും എങ്ങനെ എങ്കിലും വിവാഹം കഴിഞ്ഞാൽ മതിയെന്നായി…

അങ്ങനെ കാത്തുകാത്തിരുന്ന അവരുടെ കല്യാണം കഴിഞ്ഞു… ഗോപിനാഥൻ അയാളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആ വിവാഹംമംഗളമായി ആണ് നടത്തി വിട്ടത്….

മീനാക്ഷി അങ്ങനെ പുതിയ ഒരു വീട്ടിലേക്ക് പ്രവേശിച്ചു.. ശ്രീയേട്ടന്റെ ചിറ്റമാരുടേം അപ്പച്ചിമാരുടേം നോട്ടം കണ്ടാൽ ചിലപ്പോൾ അവൾക്ക് സങ്കടം വരുമായിരുന്നു… ഒരു പുച്ഛഭാവം ആണ് അവരുടെ മുഖത്തു…

ആരൊക്കെ എങ്ങനെ ഒക്കെ ആണെങ്കിലും തന്റെ ശ്രീയേട്ടന് തന്നെ പ്രാണൻ ആന്നെന്നു അവൾക്ക് അറിയാമരുന്നു….

എനിക്ക് മീനാക്ഷിയെ ഇഷ്ടപെട്ടിലായിരുന്നു… ഇവരുടെ എല്ലാം നിർബന്ധം ആയിരുന്നു കെട്ടോ… മൂത്ത നാത്തൂൻ ആദ്യമായി ഒരു അമ്പ് അവളുടെ നേർക്ക് എറിഞ്ഞു….

അതുപിന്നെ നൂറു ശതമാനം പേർക്കും മീനാക്ഷിയെ ഇഷ്ടപെട്ടിലായിരുന്നു കെട്ടോ… ചിറ്റ ആണ് അടുത്തത്…

നിങ്ങൾക്ക് വേറെ പണിയില്ലേ എന്നു പറഞ്ഞു ശ്രീയേട്ടന്റെ ‘അമ്മ അവരെ വഴക്കു പറഞ്ഞു..

ഇടക്ക് ഒക്കെ ഓരോ കുത്തുവാക്കുകളും പരിഹാസങ്ങളും ഏറ്റു വാങ്ങുമ്പോളും മീനുട്ടി ഹാപ്പി ആയിരുന്നു… കാരണം തന്റെ ശ്രീയേട്ടൻ പാവം ആയിരുന്നു.. ആ മനസ്സിൽ നിറയെ സ്നേഹം ആയിരുന്നു…

അങ്ങനെ ഇരിക്കെ ഒരുനാൾ അവരെ തേടി ഒരു വിശേഷം വന്നെത്തി… മീനുട്ടി അമ്മയാകുന്നു….

പിന്നങ്ങോട്ട് അവരുടെ സന്തോഷ ദിനങ്ങൾ ആയിരുന്നു…

ആദ്യത്തെ കുഞ്ഞു പിറന്നു കഴിഞ്ഞു ഓരോ പ്രശ്നങ്ങൾ ഉടലെടുത്തു…. ശ്രീഹരിയുടെ ബിസിനെസ്സ് നഷ്ടത്തിനാലായി ..

ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത ശ്രീഹരിയെ സ്വന്തം ചേട്ടന്മാരും ചേച്ചിമാരും ഒന്നും സഹായിച്ചില്ല….

അപ്പോൾ എല്ലാം തന്റെ മീനുട്ടി മാത്രം ഒള്ളാരുന്നു അവന്റെ കൂടെ…

തന്റെ അച്ഛൻ കൊടുത്ത സ്വർണം മുഴുവനും അവൾ ശ്രീഹരിയെ ഏൽപ്പിച്ചു..

അങ്ങനെ അവനു താങ്ങായി അവന്റെ ഭാര്യ മാത്രം ഒള്ളായിരുന്നു.

അവനും അറിയുകയായിരുന്നു ഈ ലോകത്തിൽ എന്ത് വന്നാലും തന്റെ ഭാര്യ മാത്രം ഒള്ളു തുണയായിട്ട് എന്ന്…

രണ്ടാമത്തെ കുഞ്ഞു ജനിച്ചതോടെ അവനു പിന്നെയും പ്രാരാബ്‌ധങ്ങൾ കൂടി വന്നു…

എന്നാൽ പതിയെ പതിയെ അവന്റെ ബിസിനസ്സ് മെച്ചപ്പെട്ടു വരാൻ തുടങ്ങിരുന്നു…ഒരു കുന്നിനു ഒരു കുഴിപോലെ…..

ശ്രീയേട്ടൻ എന്തൊരു മടിയൻ ആണ്… സ്വന്തം വാച്ച് പോലും ഞാൻ എടുത്ത് തരണോ… I കുഞ്ഞിനേം ഒക്കത്തു വെച്ചവൾ ദേഷ്യപ്പെട്ടു. എല്ലാം എടുത്തു കൈയിൽ കൊടുക്കണം… കുടിക്കാൻ ഉള്ള വെള്ളം പോലും തനിയെ എടുക്കില്ല….

പണ്ടത്തെ ശ്രീയേട്ടൻ അല്ല ഇതെന്ന് മീനാക്ഷി ഇടക്കെല്ലാം ഓർക്കും… ഏട്ടന് ഇപ്പോൾ തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യമാണ്…. കഴിഞ്ഞദിവസം ലക്ഷിമി കുഞ്ഞമ്മയുടെ മകളുടെ കല്യാണത്തിന് പോയപ്പോൾ താൻ ഒരുങ്ങിയത് ശരിയായില്ല എന്നും പറഞ്ഞു ഏട്ടൻ കുറെ വഴക്ക് പറഞ്ഞു…

രാവിലെ എഴുനേറ്റ് രണ്ട് മക്കളുടെ കാര്യംനോക്കി… വീട്ടുജോലികൾ ചെയ്തും… ആട്, പശു, കോഴി… Iവയ്ക്കെല്ലാം തീറ്റിയും കൊടുത്തിട്ടു സാരി ഉടുക്കാൻ കേറിയപ്പോൾ 9മണി കഴിഞ്ഞു…. 9.30.ന്റെ ബസിനു പോകണം താനും… സാരി ഒരുതരത്തിൽ ഉടുത്തെന്ന് വരുത്തി ഓടുകയായിരുന്നു… പൊട്ടു തൊടാൻ എടുത്തുവെച്ചത് ആണെങ്കിൽ കണ്ടുമില്ല..

അതിനാണ് ഏട്ടൻ കഴിഞ്ഞ ദിവസം ദേഷ്യപ്പെട്ടത്…

ഇടക്കിടക്ക് വരുന്ന വയർവേദനയുടെ കാര്യം ഏട്ടനോട് പറഞ്ഞപ്പോൾ അതിനും ദേഷ്യം….

“നിനക്കു വേദനയൊഴിഞ്ഞിട്ട് ഒന്നിനും നേരം ഇല്ലലോ….”

“മ്…. ഒരു ദിവസം ഞാൻ അങ്ങ് പോകും… അപ്പോൾ കെട്ടിവരുന്ന പുതിയ ഭാര്യയോടും നിങ്ങൾ ഇത് തന്നെ പറയണമ് കെട്ടോ….”

“അഹ് പറഞ്ഞോളാം… നീ അതോർത്തു വിഷമിക്കണ്ട…” ശ്രീഹരി മറുപടി നൽകി…

സഹിക്കാൻ വയ്യാത്ത വയറുവേദനയും ആയിട്ട് ഹോസ്പ്പിറ്റലിൽ ചെന്നപ്പോൾ ആണ് ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞത്….

അങ്ങനെ മീനുട്ടിക്കും പോകാൻ ഉള്ള വിസ വന്നു കൊണ്ടിരിക്കുവാന്… വയറ്റിലെ മുഴ കാൻസർ ആയി മാറി…അതിന്റെ അന്തിമ ഭാഗത്തു എത്തി നിക്കുന്നു…ദൈവം വിധിച്ച സമയത്തു പോകണ്ടേ എന്നോർത്ത് അവൾ സമാധാനിച്ചു…. എന്നാലും മക്കളെയും ശ്രീയേട്ടനെയും കുറിച്ച് ഓർത്തപ്പോൾ അവൾക്ക് ചങ്കു പൊട്ടി…

ഇന്ന് തന്റെ ശ്രീയേട്ടനേം മക്കളേം വിട്ടു പോന്നിട്ട് ഒന്നര വര്ഷം ആയി..തന്നെ ചിതയിലേക്ക് വെയ്ക്കാൻ നേരം അലമുറയിട്ടു നീ ഇല്ലാതെ എനിക്ക് ആരുമില്ല എന്ന് കരഞ്ഞുവിളിച്ച ശ്രീയേട്ടന്റെ കൂടെ പുതിയ ഭാര്യയും തന്റെ മക്കളും ഉണ്ട്… തന്നെക്കാൾ സുന്ദരിയായ പെണ്ണിനെ ആണ് ഏട്ടന് കിട്ടിയത്… നാത്തൂന്മാര്കും ചിറ്റമർക്കും എല്ലാം ഇപ്പോൾ സന്തോഷമായി കാണും…

ആകെ ഉള്ള ഒരു ആശ്വാസം ശ്രീയേട്ടന്റെ ഭാര്യക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നുള്ളത് ആയിരുന്നു… അതുകൊണ്ട് തന്റെ മക്കളേം അവർ നോക്കുമെന്നു ഒരു പ്രതീക്ഷ മീനൂട്ടിക്ക് ഉണ്ട്…

രചന: Ullas OS