നിന്റെ മാത്രം സ്വന്തം ഭാഗം 11

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10  

ഭാഗം 11

അച്ചുവും മനുവും സ്വപ്ന ലോകത്തായിരുന്നു…മനുവിന് താൻ സ്വപ്‌നം കാണുകയാണെന്നു തോന്നി…… വണ്ടി ഓടിത്തുടങ്ങിയതും അച്ചു കൈയ്യെടുത്ത് മനുവിന്റെ തോളത്ത് വച്ചു..മനു ഒന്നു വിറച്ചു……

“എവിടെയാ അച്ചു……. അല്ല…അർച്ചനയ്ക്ക് പോകേണ്ടത്..” അവൻ അർച്ചനയെന്ന് വിളിച്ചപ്പോൾ അച്ചുവിന് വേദന തോന്നി..

“കുറച്ച് മുന്നോട്ട് പോകുമ്പോൾ ബീച്ചുണ്ട് അവിടെ ഒരാള് കാണാൻ വരും….”

സ്കൂട്ടി ബീച്ചിലേക്ക് തിരിഞ്ഞു…

💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

വർഷ ഓട്ടോ നോക്കി നിന്നു,കുറച്ച് നേരം കഴിഞ്ഞിട്ടും ഒരെണ്ണം പോലും വന്നില്ല.. പെട്ടെന്ന് ഒരു കാർ അവളുടെ മുന്നിൽ വന്നു നിന്നു…..സൈഡ് ഗ്ലാസ് താഴ്ന്നു… ആകാശ് പുഞ്ചിരിയോടെ വർഷയെ നോക്കി….

ആകാശിനെ കണ്ട് വർഷ ഒന്നു പരിഭ്രമിച്ചു……..അവൾ വേഗം മുന്നോട്ടു നടന്നു…

ആകാശ് വണ്ടി മുന്നോട്ടെടുത്ത് വീണ്ടും വർഷയുടെ അടുത്ത് നിർത്തി വർഷ കുറച്ചു കൂടി വേഗതയിൽ വണ്ടിയും കടന്ന് മുന്നോട്ട് പോയി..ആകാശ് പുഞ്ചിരിയോടെ വീണ്ടും വണ്ടി എടുത്തു ..വർഷയ്ക്ക് മുന്നിലായി

നിർത്തി.. വണ്ടിയിൽ നിന്ന് ഇറങ്ങി വർഷയെപ്പിടിച്ച് മുൻ സീറ്റിലേക്ക് ബലമായി ഇരുത്തി…വണ്ടിയിൽ കയറി… വർഷ ദേഷ്യത്തോടെ ആകാശിനെ നോക്കി…

“ഇങ്ങനെ നോക്കിയാൽ നിന്റെ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും മുന്നോട്ട് നോക്കെടീ……” വർഷ ദേഷ്യത്തോടെ തല വെട്ടിച്ച് പുറത്തേക്ക് നോക്കിയിരുന്നു… “വർഷേ നിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ……..”ആകാശ് പ്രതീക്ഷയോടെയാണ് ചോദിച്ചത്..

“ഇല്ല….ഒരു മാറ്റവുമില്ല… ”

” മാറുന്നതു വരെ ഞാൻ കാത്തിരിക്കും…”

“അക്കു ച്ചേട്ടാ നമ്മള് തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്..അങ്കിളിന്റെ കാരുണ്യം കൊണ്ടാണ് ഞാൻ പഠിക്കുന്നത് പോലും.. അക്കുച്ചേട്ടന് എന്നെക്കാൾ പണമുള്ള,…. സൗന്ദര്യമുള്ള…. പെണ്ണിനെ കിട്ടും……”

“ഓഹോ….അപ്പോൾ പണമാണ് നമുക്കിടയിലെ വില്ലൻ……അതല്ലാതെ വേറൊന്നുമില്ലല്ലോ…..” വർഷ ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു…

“ഞാൻ കാത്തിരിക്കാം വർഷാ……എന്റെ സ്നേഹം നീ മനസ്സിലാക്കുന്നത് വരെ…..” വർഷയപ്പോൾ മനസ്സിൽ ആകാശിന്റെ സ്ഥാനം തിരയുകയായിരുന്നു…

‘അക്കുച്ചേട്ടനോട് എനിക്ക് ഇഷ്ടമുണ്ടോ..ഇല്ല…നന്ദികേട് കാണിക്കാൻ പാടില്ല…ആ കുടുംബത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്….കുറച്ചു കഴിയുമ്പോൾ അക്കുച്ചേട്ടനെല്ലാം മറന്നോളും’

“നീയെന്താ ആലോചിക്കുന്നത്…വർഷേ…തീരുമാനം മാറ്റാനാണോ…”

“എനിക്ക് വീട്ടിൽപ്പോണം……ഞാൻ പൊക്കോട്ടെ…”

“വേണ്ട ….ഞാൻ കൊണ്ടാക്കാം…”ആകാശ് വണ്ടി സ്റ്റാർട്ടാക്കി….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനുവും അച്ചൂം കടലിലേക്ക് നോക്കി നിന്നു… തന്റെ പ്രാണന്റെ പാതിയുമായി ഒരുമിച്ച് ചിലവഴിക്കുന്ന നിമിഷങ്ങളുടെ നിർവൃതിയിലായിരുന്നു.. മനു.

മനുവിന്റെ സാമീപ്യം പോലും തന്നിൽ ഒരായിരം പൂക്കാലം സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവിൽ അച്ചുവും നിന്നു.

“മനുവേട്ടാ……..”

മനു ഞെട്ടിത്തിരിഞ്ഞ് അച്ചുവിനെ നോക്കി..

“എന്താ…..എന്താ വിളിച്ചെ….”കേട്ടതു വിശ്വസിക്കാനാകാതെ മനു അച്ചുവിനെ നോക്കി..

“ചെവിയും കേട്ടൂടെ..മനുവേട്ടാന്ന്..”അച്ചു കുറച്ച് കൊഞ്ചലോടെ പറഞ്ഞു..

മനു അച്ചുവിനെത്തന്നെ നോക്കി നിന്നു…..കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി അവന്….

“എനിക്ക് മനുവേട്ടനെ ഇഷ്ടമാണ്……..”

‘എന്തൊക്കെയാ ഞാനീ കേൾക്കുന്നെ..എന്റെ അച്ചുവാണോ പറഞ്ഞത് എന്നെ ഇഷ്ടമാണെന്ന്……ഞാൻ സ്വപ്നം കാണുകയാണോ……’മനുവിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുവായിരുന്നു.

“മനുവേട്ടൻ എന്താ ഒന്നും മിണ്ടാത്തത്…..ഞാൻ പറഞ്ഞത് കേട്ടില്ലേ…എനിക്ക് മനുവേട്ടനെ ഇഷ്ടമാണ്… മനുവേട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് എനിക്കറിയാം…..അതുകൊണ്ട് എനിക്ക് മറുപടിയൊന്നും വേണ്ട…..ഞാൻ പഠിക്കാൻ പോകുന്നതിന് മുൻപ് പറയണമെന്ന് തോന്നി….മനുവേട്ടൻ കെട്ടിയ ഈ താലി മതി ഇനിയുള്ള കാലം ജീവിക്കാൻ….” അച്ചു ഉടുപ്പിനിടയിൽ മറച്ചിട്ടിരുന്ന താലിയെടുത്ത് പുറത്തേക്കിട്ടു.. മനു അച്ചുവിന്റെ മുഖത്തേക്കും താലിയിലേക്കും മാറി നോക്കി…..സന്തോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞു.

“അർച്ചനാ…എന്നെക്കുറിച്ച്…..”അച്ചു കൈയുയർത്തി തടഞ്ഞു.

“അച്ചു….അങ്ങനെ വിളിച്ചാൽ മതി അന്ന് ദേഷ്യം വന്നപ്പോൾ പറഞ്ഞതല്ലേ അതൊക്കെ മറന്നേക്ക് മനുവേട്ടാ…” മനു അച്ചുവിനെ നോക്കി പുഞ്ചിരിച്ചു..

“എനിക്ക് അച്ചുവിനെപ്പോലുള്ള ഒരു പെണ്ണിനെ സ്വന്തമാക്കാനുള്ള യോഗ്യതയൊന്നും ഇല്ല….ഞാൻ പഠിച്ചിട്ടില്ല…എനിക്ക് പണമില്ല… അചഛനും അമ്മയും ആരാണെന്നറിയില്ല……ഞാനൊരു അനാഥനാണ്…”

” അതൊക്കെ ഒരു കുറവല്ല മനുവേട്ടാ സ്നേഹിക്കാനുള്ള മനസ്സുണ്ടെങ്കിൽ…”

“കുറവാണ്…. അതൊരു വലിയ കുറവാണ്……..കുഞ്ഞിലെ… ബാഗും തൂക്കി സ്കൂളിൽ പോകുന്ന കുട്ടികളെ കാണുമ്പോൾ പഠിക്കാനുള്ള ആഗ്രഹം തോന്നി…പക്ഷെ സുമതി ചേച്ചി വിട്ടില്ല……..കെട്ടിയിട്ടു അടിച്ചിട്ടുണ്ട് എന്നെ…….രാത്രി ചുവന്ന് കിടക്കുന്ന പാടുകൾ നോക്കി കരയുമ്പോൾ തലോടിത്തരാൻ

അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട്…….ഓണത്തിനും വിഷുവിനും സുമതിചേച്ചിയുടെ മക്കൾ പുതിയ ഉടുപ്പിടുമ്പോൾ ഞാനും കൊതിച്ചിട്ടുണ്ട് എനിക്കും ആരെങ്കിലും പുതിയ ഉടുപ്പ് വാങ്ങി

ത്തന്നിരുന്നുവെങ്കിലെന്ന്….അവര് മധുരപലഹാരങ്ങൾ കഴിക്കുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്, രാത്രിയിൽ മഴയത്തും മഞ്ഞത്തും ഇരുട്ടിനെപ്പേടിച്ച് ഉറങ്ങാതിരിക്കുമ്പോൾ പേടിയില്ലാതെ ഒരു

രാത്രിയെങ്കിലും ഉറങ്ങാൻ പറ്റിയിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്…”മനു കരച്ചിലടക്കാൻ പാടുപെട്ടു..

“മനുവേട്ടാ…………..”അച്ചു കരഞ്ഞുകൊണ്ട് മനുവിനെ കെട്ടിപ്പിടിച്ചു.. ….ഓർമകൾ ഒരിക്കൽ കൂടി വേദനിപ്പിച്ചപ്പോൾ മനുവിന്റെ കൈകളും അറിയാതെ അച്ചുവിനെ വലയം ചെയ്തിരുന്നു.

മനു തന്റെ പ്രണയം തുറന്നു പറഞ്ഞില്ലെങ്കിലും മനുവും അച്ചുവും തമ്മിൽ ഒരു സൗഹൃദം ഉണ്ടായി…തന്റെ സ്നേഹം മനു മനസ്സിലാ- ക്കുന്നതുവരെ കാത്തിരിക്കാൻ അച്ചു തീരുമാനിച്ചു……അച്ചുവിന്റെ മാറ്റം കണ്ട് ശേഖരന് സന്തോഷമായി…. എന്നാൽ ശിവയുടെ മനസ്സിൽ പകയും ദേഷ്യവും കൂടിക്കൊണ്ടിരുന്നു…

അച്ചുവും വർഷയും ഹോസ്റ്റലിലേക്ക് മാറി..അച്ചുവും മനുവും വല്ലാത്തൊരു അവസ്ഥയിലായിരുന്നു കാണാതിരിക്കാൻ രണ്ടുപേർക്കും പറ്റില്ലായിരുന്നു…

അച്ചു എല്ലാ ആഴ്ചയിലും ഓടിയെത്തുമായിരുന്നു……

മക്കൾക്ക് കുറച്ചിലാണെന്നു പറഞ്ഞ് വാസുവേട്ടൻ സ്ഥാപനം നിർത്തി…. മനു അത് ഏറ്റെടുത്തു നടത്താൻ തുടങ്ങി.. മനു മിക്ക ദിവസങ്ങളിലും പണിസ്ഥലത്ത് തന്നെ കിടന്നു..അച്ചു വരുന്ന ദിവസം മാത്രം തറവാട്ടിലേക്ക് പോകും….

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

കൂട്ടുകാരുമായി ചേർന്നിരുന്നു മദ്യപിക്കുകയായിരുന്നു ആദർശ്..

“എന്റെ ആദർശേ നിന്റെ അളിയനെ ഞാനിന്ന് കണ്ടു,….ഒരു സൈക്കിളിൽ കുറെ ചാക്കുകളുമായി പോകുന്നു..”ജോണി കളിയാക്കി പറഞ്ഞു.

“ഇവന്റെ അളിയൻ ചാക്ക് ബിസിനസാ കിലോ കണക്കിന് ചാക്കല്ലേ കയറ്റുമതി ചെയ്യുന്നത്..” കൂട്ടത്തിൽ ഒരുത്തൻ ജോണിയെ പിൻതാങ്ങി.. ആദർശിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു……

“ചത്തു പോകും എന്ന് വിചാരിച്ചാ ആ പന്ന പരനാറിയെ വിട്ട് അച്ചുവിന്റെ കെട്ട് നടത്തിയത്..പക്ഷേ അവൻ ചത്തില്ല……മിക്കവാറും എന്റെ കൈകൊണ്ട് തന്നെ അവൻ ചാകും…” ദേഷ്യത്തിൽ മദ്യ കുപ്പി അങ്ങനെ തന്നെ വായിലേക്ക് കമഴ്ത്തി…

പെട്ടെന്നൊരാൾ ആദർശ് കുടിച്ചു കൊണ്ടിരുന്ന കുപ്പി പിടിച്ചു വാങ്ങി ഭിത്തിയിലേക്ക് എറിഞ്ഞു.. ഭിത്തിയിലിടിച്ച് കുപ്പി ചിന്നിച്ചിതറി…

“ശിവാനീ………എന്താടീ കാണിച്ചത്…..നീയെന്തിനാ ഇങ്ങോട്ട് വന്നത്..”ആദർശ് ദേഷ്യത്തോടെ ചോദിച്ചു..

“നിന്നെ കാണാൻ വന്നതാ…….ഞാൻ എത്ര തവണ വിളിച്ചു… ”

“നീ പോയേ….എനിക്ക് ഇവിടെ കുറച്ച് പണീയുണ്ട്….”

“ഇതാണോ നിന്റെ പണി ……..മദ്യവും ഡ്രഗ്‌സും…..നിന്റെ കൂട്ട്കെട്ടാ നിന്നെ നശിപ്പിക്കുന്നത്………നിന്റെ ചിലവിലല്ലേ ഇവമ്മാരുടെ കുടി..”

“അതിന് നിനക്കെന്താ…….എന്റെ അപ്പൻ ശേഖരമേനോന്റെ കാശാ ഞാൻ കുടിച്ചു തീർക്കുന്നത്……………”

“എനിക്കൊന്നുമില്ല……നാളെ നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ കൂട്ടുകാരൊന്നും കാണില്ല….നിന്റെയൊരു നശിച്ച കൂട്ട്കെട്ട്……”

“പെങ്ങളെ…..ആദർശിന്റെ പെണ്ണായതു കൊണ്ട് ഞങ്ങളൊന്നും പറയുന്നില്ല…ഞങ്ങൾക്കിവനോട് സ്നേഹമില്ലാന്ന് മാത്രം പറ…പറയരുത്…” നാവ് കുഴഞ്ഞാണ് ജോണി സംസാരിച്ചത്.

“നീ…….വരുന്നുണ്ടോ ആദർശ്…”

“ഇല്ല……..നീ പൊയ്ക്കൊ………”

ആദർശും ശിവാനിയും ഒരുമിച്ചു പഠിക്കുന്നതാണ് ഒരു വർഷമായി രണ്ടു പേരും പ്രണയത്തിലാണ്….ആദർശിന്റെ ലോകം കള്ളു കഞ്ചാവുമാണ് അതിന് പറ്റിയ കൂട്ടുകാരും…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

ഓണവധിക്ക് വന്നതാണ് അച്ചു..ഓണം ആഘോഷിക്കാൻ എല്ലാവരും തറവാട്ടിൽ ഒത്തു കൂടി…..അച്ചു വന്നതറിഞ്ഞ് മനു തറവാട്ടിലെത്തി. മനു അച്ചുവിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു… മുറിയിലേക്ക് കയറിയതും പുറത്തേക്കിറങ്ങാൻ വന്ന അച്ചുവുമായി കൂട്ടിയിടിച്ചു രണ്ടു പേരും താഴെ വീണു…അച്ചുവിന്റെ പുറത്തായാണ് മനു വീണത്……..രണ്ട്

പേരുടെയും കണ്ണുകൾ കോർത്തു…മനസ്സിൽ പ്രണയത്തിന്റെ മഞ്ഞുമഴ പെയ്തു…അച്ചുവിന്റെ വിടർന്ന കൺപീലികൾ അവൻ കൺചിമ്മാതെ നോക്കി……..അവന്റെ ശരീരം വിറച്ചു….ഹൃദയമിടിപ്പ് കൂടി…. അവന്റെ

ചുണ്ടുകൾ കൺപീലിയിലേക്ക് അടുത്തു….അവന്റെ മുഖം അടുത്ത് വന്നപ്പോൾ ചുംബനം സ്വീകരിക്കാൻ തയ്യാറായി അച്ചു മിഴികൾ പൂട്ടി….. ആ വാക്കുകൾ ആവർത്തിക്കപ്പെട്ടു……

“””തെരുവ് പട്ടി”””

മനു ചാടിയെഴുന്നേറ്റു… അവൻ അകന്നുമാറിയതറിഞ്ഞ് അച്ചു കണ്ണു തുറന്നു മനുവിനെ നോക്കിയപ്പോൾ ജനലരികിൽ പുറത്തേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്…അച്ചു എഴുന്നേറ്റു മനുവിന്റെ അടുത്തേക്ക് ചെന്നു….മനു അച്ചുവിന്റെ മുഖത്ത് നോക്കാനാവാതെ നിൽക്കയാണ്…..

“ക്ഷമിക്കണം…. ഞാൻ… വാതിലിൽ ….മുട്ടി….പെട്ടെന്ന്… വീണു….”..മനു വാക്കുകൾ കിട്ടാതെ നിർത്തി.അച്ചുവിന് ചിരി വന്നു അവന്റെ വെപ്രാളം കണ്ടിട്ട്. അച്ചു അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു..

“മനുവേട്ടൻ എന്റെ ഭർത്താവാണ്…..എന്നെ താലി കെട്ടിയ എന്റെ പ്രാണന്റെ പാതി…എന്നെ തൊടാനും ചുംബിക്കാനും സ്വന്തമാക്കാനും അവകാശമുള്ളയാൾ….” അച്ചു പറഞ്ഞത് കേട്ട് പുഞ്ചിരിച്ചെങ്കിലും തന്റെ യോഗ്യത അവന്റെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിന്നു.എന്നാൽ മറ്റൊരു പ്രണയമുള്ളതു കൊണ്ടാണ് മനു അകന്നുമാറുന്നതെന്നാണ് അച്ചു കരുതിയത്.

ആകാശ് റൂമിലേക്ക് വന്നപ്പോൾ അച്ചു മനുവി കൈവിട്ടു അകന്നു മാറി…

“മനു എപ്പോൾ വന്നു……”

“കുറച്ച് നേരമായി..”

“മനുവിന് ഇവിടെ നിന്നൂടെ……അച്ചുവിന്റെ ഭർത്താവിന് ഞങ്ങളെക്കാൾ അവകാശം ഈ വീട്ടിലുണ്ട്..”

“വേണ്ട…സർ…പണിസ്ഥലത്തിനടുത്ത് ഒരു ചെറിയ വീട് ഞാൻ വാടകയ്ക്ക് എടുത്തിട്ടുണ്ട്…ഇപ്പോൾ അവിടെയാ താമസം….”

“മനുവിനോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്…..എന്നെ സാറെന്ന് വിളിക്കരുതെന്ന്……..അക്കു..അല്ലെങ്കിൽ ആകാശ് ”

“ശരി…അക്കൂ…” രണ്ടുപേരും ചിരിച്ചു..അച്ചു അവരെതന്നെ നോക്കി നിൽക്കയായിരുന്നു. ആകാശ് അച്ചുവിന്റെ തലയിൽ ഒന്നു കൊട്ടി..

“അച്ചു മോളെ….നിന്റെ മനുവേട്ടൻ വന്നപ്പോൾ ഞങ്ങളെ വേണ്ടല്ലേ…….അചഛൻ താഴേക്ക് വിളിക്കുന്നുണ്ട്..എല്ലാവരും വന്നിട്ടുണ്ട്….ഓണക്കോടി തരാനാ…..മനുവും വായോ…..”

“ഞങ്ങൾ വരാം ഏട്ടാ….” ആകാശ് താഴേക്ക് പോയി……… അച്ചുവും മനുവും ആകാശിന്റെ പുറകെ പോയി…

ശേഖരൻ എല്ലാവർക്കും ഓണക്കോടി കൊടുക്കുകയായിരുന്നു… സഹദേവനും ശാരദയ്ക്കും ആദ്യം കൊടുത്തു..പിന്നെ സുദർശനും ലതയ്ക്കും കൊടുത്തു….കേശവനും സുഭദ്രയ്ക്കും കൊടുത്തു…..ദേവകിയ്ക്കും കൊടുത്തു.

അച്ചു മനുവിന്റെ അടുത്താണ് നിന്നത്…ശിവ അച്ചുവിനെത്തന്നെ നോക്കി നിൽക്കുന്നത് കണ്ട് മനുവിന് അസ്വസ്ഥത തോന്നി…….. പത്ത് ആങ്ങളമാരും പത്ത് ഓണക്കോടിയുമായി അച്ചുവിന്റെ അടുത്ത് വന്നു…

“ഇത് ഞങ്ങളുടെ രാജകുമാരിക്ക്….”കിരൺ പറഞ്ഞുകൊണ്ട് കൈയ്യിലിരുന്ന കവർ അച്ചുവിന് കൊടുത്തു..അവൾ സന്തോഷത്തോടെ വാങ്ങി…….പിന്നെ ഓരോരുത്തരും കൊടുത്തു..പിടിക്കാൻ കഴിയാതെ അച്ചു പാടു പെട്ടു….എല്ലാവരും കൊടുത്തു കഴിഞ്ഞപ്പോൾ………. ശേഖരൻ അവരെ അടുത്തേക്ക് വിളിച്ചു..

“ഇനി എന്റെ മോളും മനുവും ഇങ്ങു വായോ ഇനി നിങ്ങൾക്കാണ്…” മനു സന്തോഷത്തോടെ ശേഖരന്റെ അടുത്തേക്ക് പോയി ആദ്യമായി ആണ് അവന് ഓണക്കോടി കിട്ടുന്നത് അതിന്റെ ആവേശം അവനുണ്ടായിരുന്നു… ശേഖരൻ മനുവിന് ഓണക്കോടി കൊടുക്കാനെടുത്തതും ദേവകി അത് തട്ടിപ്പറിച്ച് എടുത്തു…..

“തെരുവിൽ തെണ്ടിനടക്കുന്ന ഇവന് ശേഖരേട്ടൻ എന്തിനാ ഓണക്കോടി കൊടുക്കുന്നത്…എന്റെ മകളുടെ ഭർത്താവായി ഞാൻ ഇവനെ അംഗീകരിച്ചിട്ടില്ല…ഇവനിത് കൊടുത്താൽ ഇവരൊക്കെ കൊടുത്തത് തിരിച്ചു തരും…….”

മനു നീട്ടിയ കൈകൾ പിൻവലിച്ചു…. അവന്റെ കണ്ണുകൾ നിറഞ്ഞു..

“ദേവകിയേട്ടത്തി പറഞ്ഞത് ശരിയാ…….ഇവനു കൊടുത്താൽ ഞങ്ങൾക്കാർക്കും ഇത് വേണ്ട………” ശേഖരൻ നിസ്സഹായനായി മനുവിനെ നോക്കി അവൻ വാടിയ ഒരു ചിരി ചിരിച്ച് പിന്നിലേക്ക് നിന്നു…..

അച്ചു അവളുടെ കൈയ്യിലിരുന്ന കവറുകൾ വലിച്ചെറിഞ്ഞു….

“എന്റെ മനുവേട്ടന് കൊടുക്കാത്തത് എനിക്കും വേണ്ട………എനിക്ക് എന്റെ ഭർത്താവാണ് വലുത്….. മനുവേട്ടൻ വാ……”

അച്ചു മനുവിന്റെ കൈയ്യും പിടിച്ച് മുകളിലേക്ക് പോയി… അച്ചുവിന്റെ ഭാവമാറ്റം കണ്ട് ഞെട്ടി നിൽക്കയാണ് എല്ലാവരും…… ശിവ അടുത്ത് കിടന്ന ഒരു കസേരയെടുത്ത് ശക്തമായി നിലത്തടിച്ചു…..

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് മനു ഉണർന്നത്…ഈ തവണ വന്നപ്പോൾ അച്ചു സമ്മാനിച്ചതാണ് ഫോൺ….എന്നും വിളിക്കാറുമുണ്ട്.. പിന്നെ ശേഖരനും ആകാശും വർഷയും വിളിക്കാറുണ്ട്….

കണ്ണു തിരുമ്മി ഫോണിലേക്ക് നോക്കി…… ‘ആകാശെന്താ ഈ നേരത്ത്…

എടുത്തു നോക്കാം’ മനു ഫോൺ എടുത്തതും അപ്പുറത്തെ സൈഡിൽ അലർച്ചയും കരച്ചിലുമൊക്കെ കേൾക്കുന്നു…..മനു ചാടിയെണീറ്റു സൈക്കിളുമെടുത്ത് തറവാട്ടിലേക്ക് പാഞ്ഞു……

പന്ത്രണ്ടാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 12  

 

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

Leave a Reply

Your email address will not be published. Required fields are marked *