ഗൗരീ പരിണയം.. ഭാഗം….8

ഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 7

 

ഭാഗം..,8

മുഖത്ത് വന്ന പരിഭ്രമം മറച്ചു വച്ച് ആൽബി അയാളെ നോക്കി പുഞ്ചിരിച്ചു….

“എനിക്കറിയാം ….ഇത് ഗൗരിയല്ലേ……”

ആൽബിയുടെ മുഖത്തെ ഭാവങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് അയാൾ ചെയറിലേക്ക് ചാഞ്ഞിരുന്നു…….

“ബി.കെ ഗ്രൂപ്പ് എന്ന കമ്പനിയെ കുറിച്ച് അറിയാമല്ലോ…..ഇന്ത്യയിലും വിദേശത്തുമായി ഒരുപാട് സ്ഥാപനങ്ങൾ അവർക്കുണ്ട്….അതിന്റെ ഓണർ സുമിത്ര ബാലകൃഷ്ണന്റെ മകളാണ് ഗൗരി….ഗൗരി മൂന്ന് ദിവസമായി മിസിങ് ആണ്……..ഗൗരിയുടെ ഫോണിൽ നിന്നും അവസാനം വിളിച്ച നമ്പർ ആൽബിയുടേതാണ്……” അയാൾ മറുപടിയ്ക്കായി ആൽബിയുടെ മുഖത്തേക്ക് നോക്കി……

“ഗൗരി എന്നെ വിളിച്ചിരുന്നു…. കാണാമെന്നും പറഞ്ഞിരുന്നു….. പക്ഷെ……” അവൻ ഒന്ന് നിർത്തിയിട്ട് അയാളെ നോക്കി…..

“നിങ്ങൾ ഗൗരിയുടെ ആരാണ്……”

മറുപടിയായി അയാളൊന്ന് പുഞ്ചിരിച്ചു……

“ഞാൻ അവരുടെ സ്റ്റാഫാണ്…..മാഡം യു.കെ യിൽ ഒരു ബിസിനസ് ടൂറിലാണ്……ഗൗരിയെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ പറയുന്നതാണ് തനിക്ക് നല്ലത്…….” അയാളുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു….

“അന്ന് പാർക്കിൽ ഞാൻ കാത്തു നിന്നിട്ടും ഗൗരി വന്നില്ല….പിന്നെഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല….. അതല്ലാതെ ഗൗരിയെ കുറിച്ച് എനിക്കൊന്നും അറിയില്ല……” ആൽബി പതറാതെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു……

“തത്ക്കാലം ഞാൻ താങ്കളെ വിശ്വസിക്കുന്നു….. ഇത് സത്യമല്ലെന്ന് തെളിഞ്ഞാൽ ഞാൻ പിന്നെയും വരും…..” അയാളുടെ വാക്കുകളിലെ ഭീഷണി ആൽബിയ്ക്ക് മനസ്സിലായി……….

വന്നയാൾ കൈയിലിരുന്ന ഫോണിലെ വീഡിയോ കോൾ കട്ട് ചെയ്തു പോക്കറ്റിലേക്കിട്ടു……

മറു സൈഡിൽ വീഡിയോ കോൾ കണ്ടുകൊണ്ടിരുന്നയാൾ ദേഷ്യത്തോടെ ഫോൺ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു…..

“നീ എവിടെയാണെങ്കിലും ഞാൻ കണ്ടു പിടിക്കും ഗൗരി……” അയാളുടെ അലർച്ച ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു….

ആൽബിയെ നോക്കി ക്രൂരമായി പുഞ്ചിരിച്ചിട്ട് അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് പോകാനൊരുങ്ങി….എന്തോ ഓർത്ത പോലെ തിരിഞ്ഞ് നിന്നു……..

“ഇനി ഗൗരി എവിടെയാണെന്ന് തനിക്കറിയാമെങ്കിൽ പറയരുത്….. ആരോടും…കഴിയുമെങ്കിൽ കുറച്ചു കാലത്തേക്ക് അവളെ ഈ നാട്ടിൽ കൊണ്ടു വരരുത്…… അവളുടെ ജീവൻ അപകടത്തിലാണ്…….” പറയുന്നതിനൊപ്പം അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു……..

“എനിക്ക്….. എനിക്കൊന്നും മനസ്സിലാകുന്നില്ല….” ആൽബി സംശയത്തോടെ അയാളെ നോക്കി ചോദിച്ചു……

“നേരെത്തെ ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ ഫോണിൽ വീഡിയോ കോൾ ഉണ്ടായിരുന്നു…..ബാക്കിയെല്ലാം പിന്നെ പറയാം…..” അയാൾ പറഞ്ഞുകൊണ്ട് ധൃതിയിൽ പുറത്തേക്കിറങ്ങിപ്പോയി……

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാവിലെ ഗൗരിയും കാർത്തുവും താഴേക്ക് വന്നപ്പോൾ ചെകുത്താൻ സോഫയിലിരുന്ന് ഉറങ്ങുന്നു….

“കാർത്തൂ……ചെകുത്താനെന്താ ഇവിടെ…….”😒

“അമ്മയും ഞാനും നിന്നെ സഹായിക്കുമോ എന്ന് പേടിച്ചിട്ടായിരിക്കും ഇവിടെയിരിന്ന് ഉറങ്ങിയത്…..നീ ഇന്നലെ തന്നെ കൂടും പൊളിച്ച് പുറത്ത് വന്നത് ഏട്ടനറിഞ്ഞില്ലല്ലോ……”😚

“ദുഷ്ടൻ…ഇയാളെന്താ ഇങ്ങനെ…..😡😡😡😡” ഗൗരിയ്ക്ക് അവനോടുള്ള ദേഷ്യം ഉയർന്നു വന്നു……

“ഏട്ടൻ ദേഷ്യക്കാരനായിരുന്നെങ്കിലും കുറച്ചു കാലം മുൻപെ ഏട്ടന് നല്ല മാറ്റമുണ്ടായിരുന്നു…….. ആ ദിവസങ്ങളിലൊക്കെ എന്ത് കളിയും ചിരിയുമായിരുന്നു….. ഞാനും അമ്മയും ഒരുപാട് സന്തോഷിച്ച ദിവസങ്ങളായിരുന്നു…..ഏട്ടന് ഏതോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് എനിക്ക് മനസ്സിലായിരുന്നു……പക്ഷെ അവൾ ഏട്ടനെ തേച്ചെന്ന് തോന്നുന്നു….. ഏട്ടന് പഴയതിനെക്കാളും ദേഷ്യം കൂടി…..” കാർത്തു വിഷമത്തോടെ പറഞ്ഞു…….

“എന്റെ മഹാദേവാ…ഈ കാട്ടാളനെയൊക്കെ ആരേലും പ്രേമിക്കുവോ…….”

“ഒന്ന് പോ ഗൗരീ……എന്റെ ഏട്ടനെ ഇങ്ങനെ പറയല്ലെ………അല്ല… നീയെന്താ ഇങ്ങനെ നടക്കുന്നെ ……നിന്റെ കാലിലെന്താ……”

“അത് ആണി കൊണ്ടതാടീ…..സാരമില്ല… മാറിക്കോളും…..”ഗൗരി ഏന്തി നടന്ന് അടുക്കളയിലേക്ക് പോയി……

‘തന്നെ ഞാനിപ്പൊ ശരിയാക്കിത്തരാടോ…ചെകുത്താനെ…….’😡😡 ഗൗരി അടുക്കളയിൽ നിന്ന് കുറച്ച് ഉപ്പും എടുത്ത് ഹാളിലേക്ക് പോയി…..

“ഗൗരീ….വേണ്ട…..” കാർത്തു ശാസനയോടെ പറഞ്ഞത് കേൾക്കാതെ അവൾ ചെകുത്താന്റെ അടുത്തേക്ക് നടന്നു…..

അവന്റെ തല പിടിച്ച് നേരെ വച്ച് ഉപ്പ് കുറേശ്ശെ യായി വായിലേക്ക് ഇട്ടു കൊടുത്തു….. ഉപ്പിന്റെ ടേസ്റ്റ് വായിൽ തട്ടിയതും അവന്റെ മുഖമൊന്ന് ചുളിഞ്ഞു…ഗൗരി ബാക്കി കൂടി അവന്റെ വായിലേക്ക് തട്ടി അവിടന്ന് ഓടിയിരുന്നു…..അവൻ ചാടിയെണീറ്റ് വായിലിരുന്ന ഉപ്പ് മുഴുവനും പുറത്തേക്ക് തുപ്പി…..

“””കാർത്തൂ……”””😡😡😡😡😡😡

കാർത്തു പരിഭ്രമിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു….

“നീയെന്തിനാടീ എന്റെ വായിൽ ഉപ്പിട്ടത്……പറയെടീ…..”😡😡😡😡😡

“അവളല്ല….ഞാനാ ഉപ്പിട്ടത്…തന്റെ കാലൻ..പാർവ്വതീ ബാലകൃഷ്ണൻ….”

ഗൗരിയെ കണ്ട് അവൻ ഞെട്ടി കൈയിലിരുന്ന താക്കോലിലേക്ക് നോക്കി…….

“നോക്കണ്ട….താനിനി ഇരുമ്പിന്റെ കൂട്ടിലടച്ചാലും ഈ ഗൗരി പുറത്ത് വരും….തനിക്കറിയില്ല എന്നെ….”😡😡😡😡😡😡അവൾ അവന് നേരെ കൈചൂണ്ടി പറഞ്ഞു…

“ടീ…..പട്ടീ…..കൊല്ലുമെടീ നിന്നെ ഞാൻ….”😡😡😡😡😡😡😡😡😡😡 അവൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി ഗൗരിയുടെ അടുത്തേക്ക് നടന്നു…. ചെകുത്താൻ അടുത്തേക്ക് വരുന്നത് കണ്ട് ഗൗരി പേടിച്ച് പുറത്തേക്കോടി…… ആരുമായോ കൂട്ടിയിടിച്ച് വീഴാൻ പോയ അവളെ ആ കൈകൾ താങ്ങി നിർത്തി……

“ആൽബീ…….” അവളുടെ മുഖത്ത് അദ്ഭുതം നിറഞ്ഞു……

ഗൗരിയുടെ പുറകേ ഓടി വന്ന ചെകുത്താൻ ആൽബിയെ കണ്ട് ഒന്ന് നിന്നു…….

“എന്താ പ്രശ്നം… എന്താ ഗൗരീ…നീയെന്തിനാ ഓടിയത്…..”

ആൽബി ചോദിക്കുന്നത് കേട്ട് അവൾ ചെകുത്താന് നേരെ കൈചൂണ്ടി……

“ആൽബീ…ഈ സാധനത്തിനെ ഇന്ന് തന്നെ ഇവിടുന്ന് കൊണ്ട് പോണം…അല്ലെങ്കിൽ ഞാനിതിനെ കൊല്ലും…..”😡😡😡😡😡😡

ആൽബി ദയനീമായി ഗൗരിയെ നോക്കി… അവൾ ഒന്നുമില്ലെന്ന് കണ്ണ്ചിമ്മി കാണിച്ചു……

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“ഗൗരീ…..നിനക്ക് എന്നെ ശരിക്കും ഇഷ്ടമാണോ……”

ആൽബിയുടെ ചോദ്യം കേട്ട് ഗൗരി ഒന്ന് ഞെട്ടി…

“എന്താ ആൽബീ അങ്ങനെ തോന്നാൻ….ഇഷ്ടമായത് കൊണ്ടല്ലേ ഞാൻ ഒളിച്ചോടി വന്നത്…..” അവളുടെ കണ്ണുകളിലെ കള്ളത്തരം ആൽബി തിരിച്ചറിഞ്ഞിരുന്നു…..

“എന്തിനാ ഗൗരീ നീയെന്നോട് കള്ളം പറയുന്നത്……നിന്റെ കണ്ണുകളിൽ ഒരു വട്ടം പോലും എന്നോടുള്ള പ്രണയം ഞാൻ കണ്ടിട്ടില്ല……പ്രണയപൂർവ്വം ഒരു വാക്ക് പോലും നീയെന്നോട് സംസാരിച്ചിട്ടില്ല……..”

ആൽബീ അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു….

“എനിക്ക് സത്യമറിയണം….എന്നെ വിഡ്ഢിയാക്കി എന്തിനാ നീ ഒളിച്ചോട്ടമെന്ന നാടകം കളിച്ചത്….. ഇഷ്ടമാണെന്ന് പറഞ്ഞ് എന്നെ എന്തിനാ ഗൗരീ പറ്റിച്ചത്…….”

അവളുടെ തല താഴ്ന്നു…കണ്ണുകൾ നിറഞ്ഞൊഴുകി……..തെറ്റ് ചെയ്തവളെ പോലെ അവൾ തല കുനിച്ചു നിന്നു…..

“ആൽബി എന്നോട് ക്ഷമിക്കണം….. ഞാൻ…… ആൽബിയോട് കള്ളം പറഞ്ഞതാണ്…..”

അവളുടെ വാക്കുകൾ കേട്ട് അവൻ തരിച്ച് നിന്നു……

“എന്തിനാ ഗൗരീ നീയെന്നെ ചതിച്ചത്…പറ…… എന്നെ നീ മണ്ടനാക്കിയല്ലേ……നിനക്ക് ഇതെല്ലാം കുട്ടിക്കളിയാണോ ഗൗരീ…..ഞാൻ ഒരു മനുഷ്യനാണ്…..”

അവന്റെ വേദന നിറഞ്ഞ വാക്കുകൾ ഗൗരിയെ ചുട്ടുപൊള്ളിച്ചു…….

“ആൽബീ ഞാൻ പറയുന്നതൊന്ന് കേൾക്ക്…… എനിക്ക്…..”

ആൽബി അവളെ കൈയ്യെടുത്തു തടഞ്ഞു….

“മതിയാക്ക് നിന്റെ നാടകം😡…..ഇന്ന് തന്നെ പൊക്കോണം എന്റെ ജീവിതത്തിൽ നിന്ന്…… ഇവിടെ ആരെയും അറിയിക്കാൻ പറ്റില്ലല്ലോ…..ഞാൻ മണ്ടനായെന്ന് ആരുമറിയണ്ട…..പോയി ബാഗെടുത്തിട്ട് വാ…… നിന്നെ ഞാൻ തിരികെ കൊണ്ടാക്കാം…..” അവൻ ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും അവന്റെ വാക്കുകൾ ദൃഢമായിരുന്നു……..

“പോകാം…..പക്ഷെ ഞാൻ പറയുന്നത് ഒരു തവണയെങ്കിലും ആൽബി കേൾക്കണം…….”

അവൾ ദയനീയമായി പറയുന്നത് കേട്ട് ആൽബി സ്വിമ്മിംഗ് പൂളിന്റെ സൈഡിലായിരുന്നു……

“പറ……..ഞാൻ കേൾക്കാം…….”

ഗൗരി അവനരികിലായി വന്നിരുന്നു…..

“അമ്മയുടേത് ഒരു രണ്ടാം വിവാഹമായിരുന്നു.. .അദ്ദേഹത്തിന്റെ ആദ്യഭാര്യ മരിച്ചപ്പോൾ തന്റെ മകനെ നോക്കാനാണ് അദ്ദേഹം എന്റെ അമ്മയെ കല്യാണം കഴിച്ചത്.. അതിന് ശേഷം ഞാനുണ്ടായി….എന്നെയും ഏട്ടനെയും ഒരുപോലെ മാത്രമേ അമ്മയും അച്ഛനും കണ്ടിട്ടുള്ളു…ഏട്ടന് എന്നോട് ഒരുപാടിഷ്ടമായിരുന്നു……..പക്ഷേ ഞാൻ വളരുന്തോറും ഏട്ടന് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്ന് തുടങ്ങി……ഒരു തവണ എന്നെ എന്റെ ഏട്ടൻ ഉപദ്രവിക്കാൻ ശ്രമിച്ചു……ആ കാഴ്ച കണ്ടുകൊണ്ട് വന്ന അച്ഛനും ഏട്ടനും തമ്മിൽ വഴക്കായി…. ഏട്ടൻ അച്ഛനെ പിടിച്ച് തള്ളി…….സ്റ്റെപ്പിൽ തലയിടിച്ച് അച്ഛൻ സീരിയസ് ആയി ഹോസ്പിറ്റലിലായി….. അച്ഛൻ കോമയിലായി….അമ്മയാണ് പിന്നെ ബിസിനസ് കാര്യങ്ങളെല്ലാം നോക്കിയിരുന്നത്….അമ്മ ഏട്ടനെ അന്ധമായി വിശ്വസിക്കുന്നത് കാരണം ഞാൻ പറഞ്ഞത് ആരും വിശ്വസിച്ചില്ല……..” അവൾ പൊട്ടിക്കരഞ്ഞു……

“ഗൗരീ…….സാരമില്ല….. കരയാതെ…..” അവൻ അവളെ ചേർത്ത് പിടിച്ചു……

“എന്നെ നശിപ്പിക്കാൻ പലവട്ടം ഏട്ടൻ ശ്രമിച്ചു…. ഓരോ തവണയും ഞാൻ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു……… അമ്മയുടെ മുന്നിൽ അയാൾ മാന്യനായിരുന്നു…..അയാൾ ഒരു ക്രിമിനൽ ലാണ്….കൂടെ കുറെ ഗുണ്ടകളും ..അനുസരിക്കാത്തവരെ അയാൾ കൊല്ലും…ഒരു രാക്ഷസൻ..അമ്മയെ നിർബന്ധിച്ച് അയാൾ ബിസിനസ് ടൂറിനയച്ചു…..അയാളിൽ നിന്ന് രക്ഷപ്പെടാൻ എന്റെ ഫ്രണ്ട് വിഷ്ണുവാണ് ഈ ഐഡിയ എനിക്ക് പറഞ്ഞ് തന്നത്……ആൽബിയെക്കുറിച്ച് വിഷ്ണു നന്നായി അന്വേഷിച്ചിരുന്നു…….”

അവൾ കരച്ചിലടക്കാൻ പാടുപെട്ടു……

“ഗൗരീ കരയാതെ….. പോട്ടെ….നിന്റെ മാനം രക്ഷിക്കാൻ വേണ്ടിയല്ലേ……..”

അവന് അവളോട് സഹതാപം തോന്നി…….

“ഞാൻ നിന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു……”

“അപ്പോഴേക്കും എന്തെങ്കിലും പ്ലാൻ ചെയ്യാമെന്ന് കരുതി…… എന്നാൽ എന്റെ ആഗ്രഹം പോലെ ആൽബി തന്നെ എന്നെ അവിടുന്ന് മാറ്റി….അന്ന് ഞങ്ങളുടെ പുറകേ വിഷ്ണു ഉണ്ടായിരുന്നു…..”

ആൽബീ കപടദേഷ്യത്തിൽ അവളെ നോക്കി…..

“നീ കൊള്ളാമല്ലോ പെണ്ണേ……”

“സോറീ ആൽബീ……ഞാൻ……” അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നി….

“എന്തായാലും നീ ഇവിടെ സുരക്ഷിതയാണ്….. ചെകുത്താന്റെ കോട്ട കടന്ന് നിന്നെ ആരും കൊണ്ടു പോകില്ല…….നിന്റെ അമ്മ നിന്റെ പ്രശ്നം മനസ്സിലാക്കുന്നത് വരെ ഈ നാടകം നമുക്ക് തുടരാം…..തന്റെ നല്ലൊരു സുഹൃത്തായി എന്നും ഞാൻ കൂടെയുണ്ടാകും……”

അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു……

“ആൽബീ …..സോറീ……എനിക്ക് വേറെ വഴിയില്ലായിരുന്നു…..എവിടെ യൊളിച്ചാലും അവരെന്നെ കണ്ടുപിടിക്കും അതാ…ഞാൻ…..”

“കുഴപ്പമില്ലെടോ…..സുഹൃത്ത് എന്ന പൊസിഷൻ പതിയെ എനിക്ക് മാറ്റിത്തന്നാൽ മതി……” അവൻ കുറുമ്പോടെ പറഞ്ഞത് കേട്ട് ഗൗരി അവന്റെ കൈയിൽ അമർത്തി പിച്ചി….

“ആ…..എനിക്ക് വേദനിച്ചു……”

“സോറി……”അവൾ രണ്ട് ചെവിയിലും പിടിച്ച് പറഞ്ഞു….

“വാ…നമുക്ക് അകത്തേക്ക് പോകാം…..ഇല്ലെങ്കിൽ അവരെന്ത് വിചാരിക്കും……..”

ആൽബി ഗൗരിയെയും കൊണ്ട് വീടിനകത്തേക്ക് കയറിപ്പോയി…….

ഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 9

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *