നന്ദി… ഒരുപാട്

—————————————————-

“അന്നക്കൊച്ചേ… ടി… അന്നക്കൊച്ചേ..”.

“ഹും…. എന്നാ അച്ചായാ ”

“എനിക്കൊരു ചായ കുടിക്കാൻ തോന്നുന്നു… ”

“കുടിക്കാൻ തോനുന്നെങ്കിൽ കുടിച്ചോ… അതിനിപ്പം എന്നാ… ”

“ടി പെണ്ണെ… നീ ഇട്ടു താ… ”

“എന്റെ അച്ചായാ…. ഞാൻ ഇവിടെ അത്യാവശ്യം ആയിട്ടു ഒരു കാര്യം ചെയുവാ… ശല്യം ചെയ്യാതെ….. ”

“ങേ… എനിക്കൊരു ചായ ഇട്ടു തരാൻ പറ്റാത്ത രീതിൽ എന്ത് അത്യാവശ്യം ആന്നോ നിനക്ക് ??” “ഹോ ഒന്നുല എന്റെ അച്ചായാ… ദാ ഇപ്പം ഇട്ട് തരാം ഞാൻ… ”

അവള് മൊബൈൽ ഓഫ്‌ അകിട് അടുക്കളയിലേക്കു പോയി….

എന്നാലും എന്തായിരിക്കും ഇവൾ ഇത്ര കാര്യമായിട്ട് ചെയ്ത്കൊണ്ട് ഇരുന്നത് എന്ന് അറിയാനുള്ള ആഗ്രഹം കാരണം ഞാൻ അവളുടെ മൊബൈൽ എടുത്തു നോക്കി….

അതിൽ പ്രേത്യേകിച്ചു ഒന്നും കാണാൻ കഴിഞ്ഞില്ല….

“ടി കൊച്ചേ… ”

“എന്തോ.. അച്ചായാ ചായ ഇപ്പം കൊണ്ട് വരാം… ”

“അതല്ല കുഞ്ഞേ… നീ എന്നതാ അത്യാവശ്യം ആയിട്ടു ചെയുവാ എന്ന് പറഞ്ഞെ… ” “അതോ…. പറഞ്ഞാൽ അച്ചായൻ എന്നെ കളിയാകും… ഞാൻ പറയൂല.”

“ഹ പറ കൊച്ചേ … ”

അവള് ചായേം കൊണ്ട് വന്നു…

ഞാൻ ചായ കൈയിൽ മേടിച്ചിട്ട് അവളെ നോക്കി… ” പറ … എന്നതാ കാര്യം ”

“അതില്ലേ അച്ചായാ… എന്റെ തൂലികയിൽ കഥ എഴുതിയിലെ ഞാൻ… ”

“ഹ എഴുതി… അതുകൊണ്ട് തന്നെ നീ ഇപ്പം ഫുൾ ബിസി അല്ലേ…. ”

“ഹാ … അപ്പഴേ അച്ചായന് അറിയാലോ…. ആ കഥ ആദ്യത്തെ ഭാഗം എഴുതിട് നല്ല അഭിപ്രായം കിട്ടിയതുകൊണ്ട് 2 അം ഭാഗം എഴുതിയിട്ട് പോസ്റ്റ്‌ ചെയ്യാൻ പറ്റാതെ വന്നിലെ……” “ഹാ… അതേ അച്ചായാ… അന്ന് ഞാൻ അത് പോസ്റ്റ്‌ ചെയ്യാൻ പറ്റാതെ വിഷമിച്ചു എന്ത് ചെയ്യും എന്ന് ഓർത്തു ഇരുന്നില്ലേ…

അന്ന് Shanavas Jalal ഇക്കാ ക് ഞാൻ msg അയച്ച് എന്ത് ചെയ്യും എന്ന് ചോദിച്ചു…. അന്നേരം ഇക്കാ നോക്കിട്ട് പോസ്റ്റ്‌ ഞാൻ സേവ് ചെയുനതിന് മുമ്പ് ഡിലീറ്റ് ആയതാരികും ഒന്നുടെ എഴുത് എന്നൊക്കെ പറഞ്ഞു….

ഇനി എഴുതുന്നില്ല മടുപ്പായി എന്ന് പറഞ്ഞപ്പം… അങ്ങനെ ഒറ്റ തവണകൊണ്ട് തോറ്റു കൊടുക്കരുത് എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിച്ചു…..”

“എന്നിട്ട് കൂടെ ഒരു ഡയലോഗ്… പോസ്റ്റ്‌ ചെയുമ്പം നെറ്റ് വേണം അല്ലേൽ പോസ്റ്റ്‌ ആകുല ന്ന്.. ”

“ങേ.. അങ്ങനെ പറഞ്ഞോ… എന്നിട്ട്.. ?

” എന്നിട്ട് എന്താ അന്ന് ആദ്യായിട് ചാറ്റ് ചെയ്തതല്ലെ അതുകൊണ്ട് ഒന്നും പറഞ്ഞില്ല…. ഇപ്പം ആരുന്നേൽ 2 ഡയലോഗ് അടിക്കരുന്നു…”

“അതെന്ന ഇപ്പം?”

“ഇപ്പം പരിചയം ആയിലെ… ഇക്കയോടും ബിസ്മി യോടും ഒകെ “”

“ഹാ അങ്ങനെ “..

” പിന്നെ Shahul sanu സാനുക്ക യോടും ചോദിച്ചു… ഇക്കയും എഴുതാതെ ഇരിക്കരുത്… നന്നായിട്ട് എഴുതണം എന്നൊക്കെ പറഞ്ഞു കുറെ പോസിറ്റീവ് encouragement തന്നു… എഴുതാൻ തുടങ്ങിയ എനിക്ക് എങ്ങനെ എഴുതണം എന്ന് പറഞ്ഞു തന്നു…. അങ്ങനെ ആണ് എന്റെ സ്റ്റോറി ഹിറ്റ്‌ ആയതു….”

“ഹ… വല്യ വല്യ എഴുത്തുകാര് നിന്നെ പ്രോത്സാഹിപ്പിചില്ലേ…. അതുകൊണ്ടാലേ നീ എഴുത്ത് തുടർന്നത്… ”

” അതേ അച്ചായാ… പിന്നെയും ഉണ്ട് ഒരുപാട് പേര്…. അക്ഷരത്തെറ്റുകൾ തിരുത്തി തന്നെ ammyka….. Ammy Sha എന്റെ തൂലികയുടെ തലപ്പത്തു ഇരിക്കുന്ന ആള്ക്കാര് എന്നെ പോലെ ഉള്ള ചെറിയ ആൾക്കാരെ സഹായിക്കാൻ മുന്നോട്ട് വന്നത് തന്നെ വല്യ കാര്യം അല്ലേ… ”

“ഓരോ ആൾക്കാർക്കും എന്റെ തൂലിക കൊടുക്കുന്ന പ്രോത്സാഹനം വളരെ വലുതാണ്….. ഞാനും സമയം കിട്ടുമ്പോൾ കഥകൾ വായിക്കരുണ്ടലോ അന്നക്കൊച്ചേ… ”

“അതേ.. അതുകൊണ്ട് ആണലോ ഞാൻ ആ സ്റ്റോറി continue ചെയ്തത്… അല്ലേൽ അവിടെ തീർന്നേനെ എന്റെ കഥ എഴുത്ത്…. ”

“അതിനിപ്പം എന്നാ പറ്റി…. നിനക്ക് നല്ല കുറെ കൂടുകാരെ കിട്ടീലെ… എന്നേലും പ്രശ്നം ഉണ്ടോ… ”

“പ്രശ്നം ഒന്നുല അച്ചായാ… എനിക്ക് എന്നെ സഹായിച്ചവരോട് ഒരു നന്ദി പറയണം… അതിനെ കുറിച്ച് ആലോചിക്കുവായിരുന്നു….. ”

“അത് നല്ല കാര്യം അല്ലേ … നമ്മളെ പ്രോത്സാഹിപ്പിക്കുന്നവരെ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല…. നീ നന്ദി പറഞ്ഞോ…. ”

“അപ്പം പറയാം അല്ലേ അച്ചായാ….. ” “ധൈര്യം ആയിട്ടു പറഞ്ഞോ അച്ചായൻ ഇല്ലേ കൂടെ… പക്ഷെ സഹായിച്ചോരെ മാത്രം ഓർത്താൽ പോരാ… ഓരോ എഴുതും വിജയം ആകുന്നത് അതിന്റെ വായനക്കാർ ആണ്…. അതിലെ പല കമന്റും ഞാനും വായിച്ചിട്ടുണ്ട്…. നീ എഴുതുന്നത് വായിക്കാൻ കാത്തിരുന്ന ഒരുപാട് പേര് ഉണ്ടാരുനലൊ… ”

“ഓരോ ഭാഗവും വരുമ്പം മെൻഷൻ ചെയ്യണേ എന്ന് പ്രേത്യേകം പറഞ്ഞവർ…. ഒരു തുടർകഥ വായിക്കാൻ സോഷ്യൽ മീഡിയയിൽ വളരെ ബുദ്ധിമുട്ടാണ്……

അപ്പം അങ്ങനെ കാത്തിരുന്നു എല്ലാ ഭാഗവും വായിച്ചപ്പോൾ അവര് അവരുടെ സമയം ആണ് ആ കഥക് വേണ്ടി മാറ്റി വെച്ചത്…. ”

“പിന്നെ നീ കഥ പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് വായിച്ചു അഭിപ്രായം കേൾക്കാൻ അയച്ചു കൊടുത്ത നിന്റെ ഫ്രണ്ട് ഇല്ലേ….. അവരൊക്കെ ആണ് നിന്റെ കഥയുടെ യഥാർത്ഥ വിജയം…..”

“അതേ അച്ചായൻ പറഞ്ഞത് ശെരിയാ….പക്ഷെ അങ്ങനെ ആണേൽ ഞാൻ പേര് മെൻഷൻ ചെയാം അല്ലേ എല്ലാരടേം… ”

” നീ മെൻഷൻ ചെയ്യാൻ നിന്നാൽ പോസ്റ്റിൽ പേര് മാത്രെ കാണാൻ ചാൻസ് ഉള്ളൂ… സൊ പറയാനുള്ള നന്ദി നീ പറ.. വായിക്കുന്നോർക് മനസിലാവും അത് അവരെക്കുറിച്ചാണെന്നു….. ”

“നേരാ അല്ലേ… അത് ഞാൻ ഓർത്തില്ല…. ”

“ഹ… നീ ഓർക്കുലാ… അതിനല്ലേ ഞാൻ കൂടെ ഉള്ളത്….. ”

“അല്ലേലും അച്ചായൻ കൂടെ ഉള്ളത് അല്ലേ എന്റെ ധൈര്യം…. ”

എന്നും പറഞ്ഞു എനിക്കൊരു ഉമ്മയും തന്നിട്ട് മൊബൈൽ എടുത്തു കുത്താൻ തുടങ്ങി….. എന്തൊക്കെ എഴുതി പിടിപ്പിക്കുവോ കർത്താവെ…. —————————

ഓരോ എഴുത്തുകാർക്കും വളരാൻ എന്റെ തൂലിക വലിയ ഒരു വേദി ആണ് ഒരുക്കുന്നത്……. പരമാവധി കഥകൾ വായിക്കാനും പ്രോത്സാഹിപ്പികനും ഞാനും ശ്രേമിചോണ്ടിരികുനു…. ഒരു ചെറിയ അഭിനന്ദനം പോലും വലിയ വലിയ മാറ്റങ്ങൾ കൊണ്ട് വരും……

പലരുടെയും പേര് എടുത്തു പറയണം എന്ന് ഉണ്ടായിരുന്നു… പക്ഷെ അത് സാധ്യമല്ല എന്ന് അറിയാവുന്ന കൊണ്ട്…. എന്റെ കഥ വായിച്ചു അന്നക്കൊച്ചിനെയും അച്ചായനെയും സ്നേഹിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ഒരുപാട് ഇഷ്ടം എല്ലാവരോടും…..

ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *