ഗൗരീ പരിണയം.. ഭാഗം….9

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 8

ഭാഗം..9

ചെകുത്താൻ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടാണ് ആൽബി മുറിയിലേക്ക് കയറി വന്നത്…….

“നിനക്കിന്ന് കോളേജിൽ പോകണ്ടേ…..” ആൽബി ചോദിച്ചത് കേട്ട് കണ്ണൻ അവനെയൊന്ന് നോക്കി……

“😡😡😡😡😡😡”

“എന്റെ കണ്ണാ….നിന്റെ ദേഷ്യമൊക്കെ എനിക്ക് മനസ്സിലായി…. നീ കുറച്ചു ദിവസം കൂടി ഒന്ന് ക്ഷമിക്ക്….ഞാൻ അവളെ കൊണ്ടു പൊക്കോളാം…….” ആൽബി തൊഴുതു കൊണ്ട് പറയുന്നത് കേട്ട് അവൻ കട്ടിലിലേക്ക് ഇരുന്നു…….

“കുറച്ചു ദിവസം കൂടി ഞാൻ ക്ഷമിക്കും…..അത് കഴിഞ്ഞാൽ ഞാനവളെ കൊല്ലും…..അതിന് മുൻപ് കൊണ്ടുപൊക്കോണം…..😡😡😡😡”

“എനിക്ക് വേണ്ടിയല്ലേ കണ്ണാ….നീ ക്ഷമിക്ക്😔”

ആൽബിയുടെ വിഷമം കണ്ടപ്പോൾ കണ്ണൻ പിന്നെ എതിർത്തൊന്നും പറഞ്ഞില്ല…..

“നീ ഇന്ന് പോകുവാണോ ആൽബീ…..”

“എനിക്ക് പോണം ..അമ്മയുടെ അവസ്ഥ നിനക്കറിയാമല്ലോ…. എപ്പോളാണ് ഒരാവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ല…..”

“അച്ഛൻ മരിച്ചപ്പോൾ തളർന്നു പോയ എന്നെ താങ്ങി നിർത്തിയത് നിന്റെ പപ്പയും അമ്മയും ആണ്…ആന്റി അന്ന് ഒരുപാട് സഹായിച്ചുണ്ട് ഞങ്ങളെ…….ആന്റിയെ കാണാൻ ഞാൻ ഉടനെ വരുന്നുണ്ട്……” ആ ഓർമ്മകൾ അവന്റെ കണ്ണ് നനച്ചു…..

“അതൊക്കെ വിടെടാ……പഴയ കാര്യങ്ങൾ ഓർത്ത് സെന്റിയടിക്കല്ലേ ….ചെകുത്താന് ഈ സങ്കടം പിടിച്ച മുഖം ചേരില്ല…. ” ആൽബി അവന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു…….

“എന്നാൽ ഞാൻ റെഡിയാകട്ടെ ആൽബീ….ഞാൻ പോകുന്ന വഴിയ്ക്ക് നിന്നെ വിടാം……കാർത്തൂനും ഇന്ന് മുതൽ ക്ലാസുണ്ട്….”

“ശരി…ഞാൻ താഴെ കാണും….നീ റെഡിയായി വാ….”

ആൽബീ താഴേക്ക് പോയി……….

കാർത്തുവും കൂടി പോയതോടെ ഗൗരിയ്ക്ക് ആകെ ബോറടിച്ചു……വീട് മുഴുവൻ ചുറ്റി നടന്നും അമ്മയോടൊപ്പം ഓരോന്ന് പറഞ്ഞും അവൾ സമയം തള്ളി നീക്കി……

വൈകുന്നേരം അഞ്ച് മണിയോടെ ചെകുത്താനും കാത്തുവും തിരികെ വന്നു……

“കാർത്തൂ…നാളെ മുതൽ ഞാനും വരും കോളേജിലേക്ക് ….ഇവിടിരുന്ന് മടുത്തു…..”

“ആൽബിയേട്ടനോട് പറ ഏട്ടനോട് പറഞ്ഞ് നിനക്ക് അഡ്മിഷൻ റെഡിയാക്കി തരാൻ…”

“ഓ….അതൊന്നും നടക്കൂല മോളെ…..ഞാൻ വെറുതെ വരാം….അവിടെ വന്നാ നല്ല ചുള്ളൻ ചെക്കൻമാരെയും വായിനോക്കി ഇരിക്കാമല്ലോ..”ഗൗരി സന്തോഷത്തോടെ പറഞ്ഞു…..

“ഏട്ടൻ സമ്മതിക്കില്ല ഗൗരീ….ചെകുത്താന്റെ സഹോദരിയെന്ന് പറഞ്ഞു ഒരാളും പോലും എന്നെ വെറുതെ പോലും നോക്കില്ല….അത്ര പേടിയാ ഏല്ലാവർക്കും ഏട്ടനെ….”

കാർത്തു നിരാശയോടെ പറഞ്ഞു…….

“നിന്റെ ഏട്ടനെ നമുക്ക് റെഡിയാക്കി എടുക്കാമെടീ…..നീ പേടിക്കണ്ട…….”

“മ്….അവസാനം നീ വടിയാവാതിരുന്നാൽ മതി..അതൊക്കെ പോട്ടെ..ആൽബിയേട്ടൻ വന്നിട്ട് എന്തു പറഞ്ഞു….എന്നാ നിങ്ങളുടെ കല്യാണം…..” കാർത്തു ആകാംഷയോടെ ചോദിച്ചത് കേട്ടപ്പോൾ ഗൗരിയുടെ മുഖം വാടി……

“പുതിയ ഫോൺ മേടിച്ചു തന്നു….കല്യാണം കുറച്ചു കൂടി വൈകും…..വാ…നമുക്കു താഴേക്ക് പോകാം….അമ്മ നോക്കിയിരിക്കും…..”

അവൾ പരുങ്ങലോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി…….

ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ച് നേരം ന്യൂസ് കണ്ടിട്ടാണ് കണ്ണൻ കിടക്കാനായി മുറിയിലേക്ക് പോയത്…….

ചാരിയിരുന്ന വാതിൽ പതിയെ തുറന്ന് അകത്തേക്ക് കയറിയതും വഴുക്കുന്ന എന്തോ ദ്രാവകത്തിൽ ചവിട്ടി കണ്ണൻ തെന്നി വീണു …നിലത്ത് കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പിന്നെയും തെന്നി തെറിച്ച് പോയി കട്ടിലിൽ ഇടിച്ചു…മുറിയിൽ ഇരുട്ടായതിനാൽ അവന് ഒന്നും കാണാൻ കഴിഞ്ഞില്ല…..നെറ്റി പൊട്ടി ചോര വരാൻ തുടങ്ങിയിരുന്നു.. അവൻ കട്ടിലിൽ പിടിച്ച് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു…..എന്തോ കൂർത്ത ചില്ല് കാലിൽ തറച്ച് കയറും പോലെ തോന്നിയപ്പോൾ അവന്റെ കാലുകൾ ഇടറിപ്പോയി……അവൻ നിലത്തേക്ക് വീണു…….

“അമ്മേ……..”

മുകളിൽ നിന്ന് ചെകുത്താൻ വിളിക്കുന്നത് കേട്ടാണ് കാർത്തുവും അമ്മയും ഓടി വന്നത്…..

“കണ്ണാ…..എന്തുപറ്റി മോനെ…” അമ്മ പരിഭ്രമത്തോടെ ഓടി വന്നു….

“അമ്മേ അകത്തേക്ക് കയറണ്ട…അവിടെ എണ്ണ ഒഴിച്ചിട്ടുണ്ട്….”

അമ്മ ശ്രദ്ധയോടെ മുറിയിലേക്ക് കയറി തപ്പിപ്പിടിച്ച് ലൈറ്റിട്ടു…….നിലത്ത് കിടക്കുന്ന കണ്ണനെ കണ്ട് അവർ ഞെട്ടി പ്പോയി…..

“അയ്യോ…..മോനെ…കണ്ണാ….മുഖം നിറയെ ചോര….” അമ്മ കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് കണ്ണനെ പിടിച്ചു….

അമ്മയും കാർത്തുവും കൂടി അവനെ പിടിച്ച് കട്ടിലിലേക്കിരുത്തി…..തുണി കൊണ്ട് ദേഹം മുഴുവനും തുടച്ചു കൊടുത്തു……

“ഞാൻ പോയി അപ്പുറത്തെ വിനുവിനെ വിളിക്കട്ടെ നമുക്കു ഹോസ്പിറ്റലിൽ പോകാം……”

“വേണ്ട അമ്മേ…….എനിക്ക് കുഴപ്പമില്ല…”

അവൻ പതിയെ കട്ടിലിലേയ്ക്ക് കിടന്നു…കാർത്തു അവന്റെ മുറിവിൽ ബാൻഡേജ് ഒട്ടിച്ചു കൊടുത്തു….

“അവളെവിടെ….. ആ അഴിഞ്ഞാട്ടക്കാരി….😡😡😡😡😡” അവന്റെ മുഖത്ത് ദേഷ്യം ഇരച്ചുകയറി……

“ഏട്ടാ……അവൾക്ക് ഒരബദ്ധം പറ്റി……”😥

“നിർത്തെടീ…….അവളാരാ നിന്റെ……. ഇത്രയ്ക്കും സ്നേഹം തോന്നാൻ…അവളോടുള്ള കൂട്ട് വേണ്ടാന്ന് പലവട്ടം ഞാൻ പറഞ്ഞിട്ടുള്ളതാ……😡😡😡😡😡” ചെകുത്താൻ ദേഷ്യം കൊണ്ട് വിറച്ചു……

“കണ്ണാ……കുറച്ച് നേരം വിശ്രമിക്ക്…അതുകഴിഞ്ഞ് മതി പ്രതികാരം വീട്ടൽ……” അമ്മ ദേഷ്യത്തോടെ പറഞ്ഞിട്ട് താഴേക്ക് പോയി…….😠..അമ്മയുടെ പുറകേ കാർത്തുവും പോയി……

മുറിവിൽ നിന്നും ഉയരുന്ന വേദന കടിച്ചമർത്തി അവൻ കണ്ണടച്ച് കിടന്നു……

“ആഹ്…….ആ….”

ആരോ മുറിവിൽ പിടിച്ച് അമർത്തിയത് പോലെ തോന്നിയിട്ട് ചെകുത്താൻ കണ്ണ് തുറന്നു….. മുന്നിൽ ചിരിയോടെ നിൽക്കുന്ന ഗൗരിയെ കണ്ട് അവൻ ചാടിയെണീറ്റു……പക്ഷേ കാല് നിലത്ത് കുത്തിയതും വേദന കൊണ്ട് അവൻ പിന്നെയും കട്ടിലിലേക്കിരുന്നു……ഗൗരി അവനടുത്തായി ചെയർ വലിച്ചിട്ട് അതിലേക്കിരുന്നു….

“അയ്യോ…..അനങ്ങല്ലെ….മുറിവ് വേദനിക്കും…. പാവം…..എങ്ങനെ ഓടി നടന്ന മനുഷ്യനാ …..ദൈവത്തിന്റെ ഓരോ ലീലാവിലാസങ്ങൾ…….”😏

“😡😡😡😡😡😡😡😡😡😡”

അവൾ സഹതാപത്തോടെ മുഖം പിടിച്ചെങ്കിലും പുച്ഛിച്ച് കൊണ്ടാണ് പറഞ്ഞതെന്ന് അവന് മനസ്സിലായി…….അവൻ പല്ലുകൾ കടിച്ചു പിടിച്ചു ദേഷ്യമടക്കി…….

“ഇന്നലെ എന്നെ ആ പഴയ മുറിയിൽ കൊണ്ട് തള്ളിയപ്പോൾ എന്റെ കാലിലും ഒരു ആണി തുളച്ച് കയറിയിരുന്നു…..ഇൻഫെക്ഷൻ ആയെന്ന് തോന്നുന്നു… നല്ല വേദനയുണ്ട്…അപ്പോഴേ ഞാൻ വിചാരിച്ചതാ തനിക്കിട്ട് ഒരു പണി തരണമെന്ന്…….” 😠😠😠😠😠😠😠😠

ചെകുത്താൻ ഞെട്ടി അവളെ നോക്കി…..

“എവിടെ നോക്കട്ടെ….എന്നിട്ട് നീ പറയാത്തതെന്താ…..വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം……”😥😥😥 അവൻ അവളുടെ കാല് പിടിച്ച് പരിഭ്രമത്തോടെ തിരിച്ചും മറിച്ചും നോക്കി……

അവന്റെ അങ്ങനൊരു ഭാവം അവൾക്ക് പുതിയതായിരുന്നു….അവന്റെ മുഖത്ത് അവൾക്ക് വേണ്ടിയുള്ള ആകുലത കണ്ട് അവൾ അദ്ഭുതത്തോടെ അവനെ നോക്കിയിരുന്നു……… തന്നെത്തന്നെ നോക്കിയിരിക്കുന്ന ഗൗരിയെ കണ്ടപ്പോഴാണ് അവന് താൻ ചെയ്തെന്താണെന്ന് ബോധം വന്നത്…….അബദ്ധം പറ്റിയത് പോലെ അവൻ അവളുടെ കാല് നിലത്തേക്ക് വച്ചു…..

“നീ നോക്കണ്ട…..നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല…..ആൽബി ഏൽപ്പിച്ചു പോയതാണ് നിന്നെ….അതുകൊണ്ട് മാത്രമാണ് കുറച്ചു ദയ കാണിച്ചത്…..”

ഗൗരി അവൻ പറഞ്ഞത് കേട്ട് പുച്ഛിച്ച് ചിരിച്ചു…..

“അതുകൊണ്ടല്ലേ…ഒരു തുള്ളി വെള്ളം പോലും തരാതെ ഒരു ഇരുട്ട് മുറിയിൽ എന്നെ കൊണ്ട് പോയി പൂട്ടിയിട്ടത്……..”😠😠😠

“അത് നിന്റെ കൈയിലിരുപ്പ് കൊണ്ടാ…നിന്നെ ചവിട്ടി കൊല്ലാനാ ആദ്യം തോന്നിയത്… പിന്നെ നിന്നെപ്പോലത്തെ ഒരു അഴിഞ്ഞാട്ടക്കാരിയെ കൊന്നിട്ട് ജയിലിൽ പോയാൽ അത് എനിക്ക് തന്നെ നാണക്കേടാടീ….മറുതെ….”😡😡😡😡😡 അവൻ ദേഷ്യം കൊണ്ട് ചാടിയെണീറ്റു.. മുറിവിന്റെ വേദന പോലും അവൻ മറന്നു…

“നീ പോടാ ചെകുത്താനെ…..😡എന്നെ ചവിട്ടാൻ ഇങ്ങു വാ ഞാൻ നിന്നു തരാം…..ഡ്രാക്കുളെ…..”😡😡😡😡😡😡ഗൗരിയും ദേഷ്യത്തിൽ നിന്ന് വിറച്ചു….

“നിന്റെ മുഖം പോയി കണ്ണാടിയിൽ നോക്കെടീ ചൂലേ……മനുഷ്യന്റെ ചോര ഊറ്റിക്കുടിക്കുന്ന യക്ഷി………നിന്നെപ്പോലത്തെ ഒന്നിനെ തലയിൽ വച്ച ആൽബിയെ പറഞ്ഞാൽ മതി….”😡😡😡😡😡😡😡😡😡😡😡😡

“ഞാൻ മനുഷ്യന്റെ ചോര മാത്രമേ കുടിക്കൂ…താൻ മൃഗമല്ലേ…….മരപ്പട്ടി……കഴുത……”😡😡😡😡😡😡

“നിന്റെ അച്ഛനെ പ്പോയി വിളിക്കെടീ മരപ്പട്ടിയെന്ന് അങ്ങേർക്ക് ആ പേര് ചേരും…നിന്നെയൊക്കെ ഉണ്ടാക്കിയതിന്…..”😡😡😡😡😡😡😡😡😡😡😡

“ടോ….എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ….. കൊല്ലുമെടോ…തന്നെ ഞാൻ…..😡😡😡😡😡”

ഗൗരി അവന്റെ തലമുടിയിൽ പിടിച്ച് ശക്തിയായി വലിച്ചു….അവനും അവളുടെ തലയിൽ പിടിച്ച് മുന്നോട്ടും പിന്നോട്ടും ദേഷ്യത്തിൽ വലിച്ചു……കുഞ്ഞുങ്ങൾ വഴക്ക് കൂടും പോലെ അവർ മുടിയിൽ പിടിച്ച് വലിച്ചു. കൊണ്ടിരുന്നു…..

അവന്റെ കൈകളുടെ ബലം കൂടിയപ്പോൾ അവൾ അവന്റെ കൈയിലേക്ക് ആഞ്ഞു കടിച്ചു….

“ആ….വിടെടീ….യക്ഷീ…………”😰😰😰

മുകളിലെ ബഹളം കേട്ടാണ് അമ്മയും കാർത്തുവും ഓടി വന്നത്……മുറിയിലെ കാഴ്ച കണ്ട് അവർ പരസ്പരം നോക്കി…😳😳😳😳

“അമ്മേ….നമുക്ക് അവരെ പിടിച്ച് മാറ്റാം…ഇല്ലെങ്കിൽ ഇവിടെ കൊലപാതകം നടക്കും…..നമ്മൾ സാക്ഷി പറയേണ്ടി വരും…..😧”

അമ്മയും കാർത്തുവും അവരെ ബലമായി പിടിച്ച് മാറ്റി…..

“ടീ…..നീ ചെവിയിൽ നുള്ളിക്കോ….വീരഭദ്രനെയാണ് നീ നോവിച്ചത്…..ഇതിനുള്ള കണക്ക് ഞാൻ തീർക്കുമെടീ…..😡😡😡😡😡” അമ്മയുടെ കൈയിൽ നിന്ന് കുതറിക്കൊണ്ട് ചെകുത്താൻ അവളെ വെല്ലുവിളിച്ചു…..

“പോടാ…ചെകുത്താനെ…. കണക്കെഴുതാൻ ഇങ്ങ് വാ….നിന്റെ മസില് പെരുപ്പിച്ച ഈ ബോഡി പെട്രോളൊഴിച്ച് കത്തിക്കും ഞാൻ….. ഗൗരിയാ പറയുന്നത്…….”😡😡😡😡😡😡ഗൗരി കാർത്തുവിന്റെ കൈയ്യിൽ കിടന്ന് കുതറിക്കൊണ്ട് പറഞ്ഞു…..

“ടീ….”😡😡😡😡😡😡

കാർത്തു അവളെയും വലിച്ച് മുറിയിലേക്ക് കൊണ്ടു പോയി……..

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *