നിന്റെ മാത്രം സ്വന്തം ഭാഗം 13

പന്ത്രണ്ടാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 12  

 

ഭാഗം 13

വാതിൽ തുറന്നപ്പോൾ ഭക്ഷണവുമായി മുന്നിൽ നിൽക്കുന്ന ശേഖരനെയാണ് കണ്ടത് ..

“അച്ഛയെന്താ ഫുഡും കൊണ്ട് വന്നത് ….ഞാൻ വരുമായിരുന്നല്ലോ…..”

“എനിക്ക് മനുവിനെയൊന്നു കാണണം………….. ,വന്നപ്പോൾ ഫുഡും കൂടി എടുത്തു…..മോൾക്കില്ലാട്ടോ….മനുവിന് മാത്രമേ എടുത്തുള്ളു…”

“സാരമില്ല…..ഞാൻ താഴെപ്പോയി കഴിച്ചോളാം……”

“മോളെന്നാൽ താഴോട്ട് പൊക്കോളു….അചഛന് മനുവിനോട് തനിച്ച് സംസാരിക്കണം……”

“എന്താ അച്ഛേ……..എന്തേലും പ്രശ്നമുണ്ടോ…..”അച്ചു പരിഭ്രമത്തോടെ ചോദിച്ചു…

“ഒന്നുമില്ല മോളെ……………..മോള് പോയി കഴിച്ചിട്ട് വാ………”ശേഖരൻ സ്നേഹത്തോടെ അച്ചുവിന്റെ തലയിൽ തഴുകി… അച്ചു പുഞ്ചിരിച്ചു കൊണ്ട് താഴേക്ക് പോയി……

മനു ബാത്ത്‌റൂമിൽ നിന്നിറങ്ങിയപ്പോൾ റ്റേബിളിൽ ഭക്ഷണമെടുത്ത് വയ്ക്കുന്ന ശേഖരനെയാണ് കണ്ടത്…. മനു ശേഖരനെ നോക്കി ഒന്നു പുഞ്ചിരിച്ചു,അച്ചുവിനെ കാണാത്തതുകൊണ്ട് പുറത്തേക്ക് നോക്കി…………

“അച്ചു താഴേക്ക് പോയി മനൂ………നീ ഇവിടെ വന്നിരുന്നു കഴിക്ക്…..”മനുവിന്റെ നോട്ടം മനസ്സിലായതു പോലെ ശേഖരൻ പറഞ്ഞു……..

“അയ്യോ……ഞാനെടുത്തു കഴിച്ചോളാം………ഇതൊന്നും ചെയ്യണ്ട….”മനു അപേക്ഷ പോലെ പറഞ്ഞു…..

” അതൊന്നും സാരമില്ല മനൂ….നീയും എന്റെ മകനല്ലേ……”

“സാറിനോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല……..ആരുമില്ലാത്ത അനാഥനായ എനിക്ക് സ്നേഹിക്കാൻ ഒരു കുടുംബത്തെ തന്നതിന്…….”

” മനുവിന്റെ കുറ്റമല്ലല്ലോ മനു അനാഥനായത്……അതൊന്നും ഒരു കുറവല്ല മനൂ…………..മനുവിന്റെ മനസ്സ് നല്ലതാണ്…….എനിക്ക് മനുവിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്…..അതിനു മുൻപ് …ഇനി എന്നെ സാറ് എന്ന് വിളിക്കരുത്…..അച്ഛാ എന്ന് വിളിച്ചോണം…..” മനു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു പുഞ്ചിരിയോടെ ശേഖരന്റെ കൈകളിൽ പിടിച്ചു… ശേഖരൻ വാത്സല്യത്തോടെ അവനെ ചേർത്ത് നിർത്തി……

അച്ചു തിരികെ വന്നപ്പോൾ മുറിയിൽ ശേഖരനെ കണ്ടില്ല.. മനു കണ്ണടച്ചു കട്ടിലിൽ ചാരിയിരിക്കുന്നുണ്ട്……അവള് മനുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ കൈകളിൽ തൊട്ടു……..മനു കണ്ണു തുറന്ന് അച്ചുവിനെ നോക്കി ഒരു വാടിയ ചിരി ചിരിച്ചു……

“എന്തുപറ്റി മനുവേട്ടാ…… അച്‌ഛയെന്താ പോയേ…….എന്താ പറഞ്ഞത്… മനുവേട്ടെനെന്താ വിഷമിച്ചിരിക്കുന്നത്…….”അച്ചുവിന് ടെൻഷനായി…..

“മോളെ നീയിങ്ങനെ ടെൻഷനാവാതെ…..അചഛൻ എന്നോട് ഇനി ഇവിടെ നിക്കണം എന്നു പറയാനാണ് വന്നത്..വേറൊന്നുമില്ല…”

“സത്യമാണോ”

“സത്യം”

“വേറൊന്നുമില്ലല്ലോ……”അച്ചു സംശയം മാറാതെ ചോദിച്ചു……

“ഇല്ലെടീ പെണ്ണെ……രാവിലെ പോകേണ്ടതല്ലേ കിടന്നുറങ്ങ്…….”

അച്ചു മനുവിനെ ചേർന്ന് കിടന്നു…മനു അവളെ പൊതിഞ്ഞ് പിടിച്ചു……..അച്ചു ഉറക്കമായെന്നു കണ്ടപ്പോൾ മനു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു……അലസമായി മുഖത്ത് കിടന്നിരുന്ന മുടി ചെവിയിലേക്ക് ഒതുക്കി വച്ചു….

‘അച്ചൂ….നീയെന്റെ പ്രാണനാണ്……തമ്മിൽ കാണും മുൻപേ നിന്നെ സ്നേഹിക്കാൻ തുടങ്ങിയതാണ് ഞാൻ…….സ്വന്തമാക്കാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചില്ല……ഒരു മൺതരിയോളം സ്നേഹം ആഗ്രഹിച്ച എനിക്ക് ഒരു കുന്നോളം സ്നേഹം കിട്ടുന്നുണ്ട്……….പക്ഷേ………. ഇനിയും കാത്തിരിക്കണം മോളെ നമുക്ക് ഒന്നാകാൻ……കുറച്ചു നാളു കൂടി………എനിക്ക് ഒരു വലിയ യുദ്ധം ബാക്കിയുണ്ട്……യുദ്ധത്തിൽ ജയിക്കണമെനിക്ക്…… എന്നിട്ട് വേണം എല്ലാ യോഗ്യതയോടും കൂടി എന്റെ അച്ചുവിനെ സ്വന്തമാക്കാൻ……..’ ഉറങ്ങുന്ന അച്ചുവിന്റെ മുഖം കണ്ടപ്പോൾ അവന് അതിയായ വാത്സല്യം തോന്നി….. “കുറുമ്പിപ്പെണ്ണ്” അച്ചുവിന്റെ കവിളിൽ അമർത്തി ചുംബിച്ചു….അവളെ ഒന്നു കൂടി ചേർത്ത് പിടിച്ചു അവനും ഉറക്കത്തിലേക്ക് വീണു…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അച്ചുവിനെ ആകാശാണ് ഹോസ്റ്റലിലേക്ക് കൊണ്ടു പോയത്…….. അച്ചു വിളിച്ചു പറഞ്ഞതു കൊണ്ട് വർഷ ഹോസ്റ്റലിനു പുറത്ത് തന്നെ കാത്തു നിന്നു………കാറിൽ നിന്നിറങ്ങിയപ്പോൾ വർഷയെ കണ്ട ആകാശിന്റെ മുഖം ഒന്നു തെളിഞ്ഞു……..എന്നാൽ വർഷ ആകാശിനെ നോക്കിയതേയില്ല…..

“ഏട്ടൻ പൊക്കോളു….നേരെ ഓഫീസിലേക്കാണോ……..”

“ഇല്ല അച്ചൂ…….വീട്ടിലേക്ക് പോയി അചഛനെയും കൂട്ടി വേണം ഓഫീസിലേക്ക് പോകാൻ……. ഇനി വെള്ളിയാഴ്ച വരാം …….ബാഗ് മുകളിലേക്ക് വക്കണോ അച്ചൂ……..”

“വേണ്ട ഏട്ടാ…….ഞാൻ കൊണ്ടു പൊക്കോളാം…..”

“എന്നാൽ ശരി……” ആകാശ് കാറിന്റെ അടുത്തേക്ക് നടന്നു……പെട്ടെന്ന് തിരിഞ്ഞു നിന്നു….

“വർഷാ……ഒരു മിനിട്ട്….. ഫീസിന്റെ കാര്യം സംസാരിക്കാനാ ഒന്നു വരുമോ……”ആകാശ് വിളിച്ചത് കേട്ട് വർഷ ഒന്നു ഞെട്ടി …..

” ടീ നീ പോയി സംസാരിക്ക് ഞാൻ ബാഗ് മുകളിലേക്ക് കൊണ്ട് വക്കട്ടെ…..”അച്ചു ബാഗും തൂക്കി മുകളിലേക്ക് പോയി……. വർഷ അവിടെത്തന്നെ നിൽക്കുന്നതു കണ്ട് ആകാശ് അവൾക്കരികിലേക്ക് വന്നു……

“വർഷാ…….നീ അവഗണിക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല പെണ്ണെ……….എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ലെടീ നിന്നെ……..പ്ലീസ്‌ ഒന്നുകൂടി ചിന്തിച്ചു കൂടെ എന്റെ കാര്യം…….”

“അക്കുചേട്ടനോട് ഞാൻ എന്റെ മറുപടി നേരത്തെ പറഞ്ഞതാണ്…….അതിൽ കൂടുതലൊന്നും പറയാനില്ല……ഫീസിന്റെ കാര്യം എന്താ പറയാനുണ്ടെന്ന് പറഞ്ഞത്…..എനിക്ക് പോണം…..”വർഷ കുറച്ച് ഗൗരവത്തോടെ പറഞ്ഞു….ആകാശ് വിഷമത്തോടെ വർഷയെ നോക്കി….. തന്റെ പ്രണയം അവൾ മനസ്സിലാക്കാത്തതിൽ അവന് ദേഷ്യം തോന്നി….

“വർഷാ……..ഞാൻ കാത്തിരിക്കും…..എന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളൂ…അത് നീയാണ്…… എന്നെ എത്ര ഒഴിവാക്കാൻ നോക്കിയാലും മാറില്ല ഞാൻ………..”മറുപടിക്ക് കാത്തു നിൽക്കാതെ ആകാശ് കാറിൽ കയറി ഓടിച്ചു പോയി…. ആകാശ് കണ്ണ് മുന്നിൽ നിന്ന് മറഞ്ഞിട്ടും വർഷ അവിടെത്തന്നെ തറഞ്ഞ് നിന്നു…………….

‘ഇല്ല അക്കുച്ചേട്ടാ എന്നെപ്പോലൊരു പെണ്ണിനെ അക്കുച്ചേട്ടന് വേണ്ട……’വർഷയുടെ കണ്ണുകൾ നിറഞ്ഞു……..മുഖം അമർത്തിത്തുടച്ച് അവൾ അകത്തേക്ക് കയറിപ്പോയി…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ശിവാനി ആദർശിനെ തിരഞ്ഞു നടക്കയാണ്……….രാവിലെ മുതൽ തിരഞ്ഞ് നടക്കുന്നതാണ്….

‘കാന്റീനിലും കണ്ടില്ലല്ലോ ഇവനിതെവിടെപ്പോയി……….കോളേജ് മുഴുവനും തപ്പി……ഇതെങ്ങോട്ട് പോയി……അവന്റെ തല്ലിപ്പൊളി ഫ്രണ്ട്സാണ് അവനെ ചീത്തയാക്കുന്നത്……..’ ശിവാനി പിറുപിറുത്ത് കൊണ്ട് നടന്നപ്പോളാണ് ഗ്രൗണ്ടിൽ ഒരു മരത്തണലിൽ നിന്ന് സംസാരിക്കുന്ന ആദർശിനെയും താരയെയും കണ്ടത്………ആദർശും താരയും ഇടയ്ക്ക് ചിരിക്കുന്നുമുണ്ട്……അവരുടെ നിൽപ്പ് കണ്ട് ശിവാനിക് ദേഷ്യം വന്നു …..ശിവാനി ദേഷ്യത്തോടെ പാഞ്ഞുചെന്ന് താരയെ പിടിച്ചു തള്ളി….താര നിലത്തേക്ക് വീണു….കൈമുട്ട് പൊട്ടി ചോര വന്നു….താര എഴുന്നേൽക്കാതെ അവിടെക്കിടന്നു കരഞ്ഞു……………… ആദർശിന് ദേഷ്യം വന്നു ശിവാനിയെ നോക്കിയപ്പോൾ ഒരു കൂസലില്ലാതെ നിൽക്കയാണ്…..അതുകണ്ടപ്പോൾ അവന് സമനില തെറ്റി…..

“ടീ ……എന്താടീ കാണിച്ചെ….”

ആദർശ് അലറിയിട്ടും ശ്രദ്ധിക്കാതെ അവൾ വീണു കിടക്കുന്ന താരക്കിട്ടു ഒരു ചവിട്ട് കൂടി കൊടുത്തു….

“അയ്യോ………എന്റെ കൈ ഒടിഞ്ഞേ………ആദർശ് എന്നെ ഒന്ന് പിടിക്കോ….എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോ…………”താര താഴെക്കിടന്ന് നിലവിളിക്കുന്നത് കണ്ട് പിന്നെയും ചവിട്ടാനായി തിരിഞ്ഞ ശിവാനിയെ പിടിച്ചു നേരെ നിർത്തി കവിളിൽ ഒരെണ്ണം പൊട്ടിച്ചു ആദർശ്….താരയെ പിടിച്ച് എഴുന്നേൽപ്പിച്ച് കൈയിൽ പറ്റിയിരുന്ന മണ്ണൊക്കെ തുടച്ച് കൊടുത്തു… അടി കിട്ടിയ കവിളിൽ പൊത്തിപ്പിടിച്ചു നിറകണ്ണുകളോടെ ശിവാനി ആദർശിനെ നോക്കി….

“നിനക്ക് ഭ്രാന്താണോടീ…..നീയെന്തിനാ താരയെപിടിച്ചു തള്ളിയത്…… “ആദർശിന് ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല…….

“നീ ഇവളോട് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല……നീയെന്റേതാണ് ആദർശ്….”അവൾ പരിഭവത്തോടെ ആദർശിനെ നോക്കിപ്പറഞ്ഞു…

” ഞാൻ ആരോട് സംസാരിക്കണമെന്ന് നീയാണോ തീരുമാനിക്കുന്നെ……….ഇനി എന്റെ കൺമുന്നിൽ കണ്ടു പോകരുത്….പോടീ…പോകാൻ….”

“ആദർശ് ഞാൻ…..”

“നിന്നോട് പോകാനല്ലേ പറഞ്ഞത്….ശിവാനി പറയുന്നത് കേൾക്കാതെ ആദർശ് തിരിഞ്ഞ് നിന്നു……അവന്റെ ദേഷ്യം കണ്ട് ശിവാനി ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു….കുറച്ചു ദൂരം നടന്നിട്ട് പ്രതീക്ഷയോടെ ഒന്നു തിരിഞ്ഞ് നോക്കി…… ആദർശ് തിരിഞ്ഞ് തന്നെ നിൽക്കുന്നു,താരയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിടർന്നു…..അതു കണ്ട് ദേഷ്യം വന്നെങ്കിലും ശിവാനി ഒന്നും മിണ്ടാതെ ക്ലാസിലേക്ക് പോയി…..

ശിവാനിക്ക് മുൻപ് നടന്നതൊക്കെ ഓർക്കുംതോറും സങ്കടം വന്നു….അവള് ദേഷ്യം കൊണ്ട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു…..

“എന്നെക്കാൾ വലുതാണോ അവൾ…….അവൾക്ക് വേണ്ടിയല്ലേ എന്നെ തല്ലിയെ…..അല്ലേലും അവൾക്ക് ആദർശിനെ കാണുമ്പോൾ കുറച്ചു ഇളക്കം കൂടുതലാ……എന്നോടു മാത്രം എപ്പോഴും ദേഷ്യം… സ്നേഹത്തോടെ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ……അവളേക്കാളും ഞാൻ സുന്ദരിയല്ലേ………” മൊബൈൽ എടുത്തു ക്യാമറ ഓണാക്കി മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചൊക്കെ നോക്കി…. “ആണല്ലോ……സുന്ദരിയാണല്ലോ…പിന്നെ എന്താ ഒരു കുഴപ്പം……ഒരു താര ….ങ്ഹും…..ചൊറിത്തവളയെ പോലുണ്ട് കാണാൻ……..അടുത്ത് പോയി നിന്നാലെ ചൊറിപിടിക്കും…….വൃത്തികെട്ടവൾ…..”

“ആണോ സുന്ദരി…..”

വാതിൽക്കൽ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ആദർശിനെയാണ് അവള് കണ്ടത്..അവനെക്കണ്ടതും പരിഭവത്തോടെ മുഖം തിരിച്ചു… ആദർശ് അവളുടെ അടുത്ത് വന്നിരുന്നു…ലഞ്ച് ബ്രേക്കായതുകാരണം ക്ലാസിൽ ആരുമില്ലായിരുന്നു……

“ശിവാനിക്കുട്ടി ചേട്ടനോട് പിണങ്ങിയോ……..”കവിളിൽ പിടിച്ച് കൊഞ്ചലോടെയാണ് ആദർശ് ചോദിച്ചത്….

” എന്നോട് മിണ്ടാൻ വരണ്ട…..കൺമുന്നിൽ കാണരുതെന്നല്ലേ പറഞ്ഞത് ….പോ..ആ ചൊറിത്തവളയുടെ അടുത്ത് പോയിരിക്ക്…..”

“അയ്യോ….ചേട്ടന് ചൊറിപിടിക്കില്ലേ……….”ആദർശിന്റെ മുഖത്ത് കുസൃതി നിറഞ്ഞു….അവളുടെ അസൂയ നിറഞ്ഞ സംസാരം ആസ്വദിക്കയായിരുന്നു അവൻ.

“പിടിക്കട്ടെ…ചൊറിപിടിച്ച് നടക്ക്…. എന്നെ വിട്ടേക്ക്…..”എണീറ്റ് പോകാനൊരുങ്ങിയ ശിവാനിയുടെ കൈയ്യിൽ ആദർശിന്റെ പിടി വീണു……അവൻ അവളെ ചേർത്തിരുത്തി കൈ രണ്ടും കൂട്ടിപ്പിടിച്ചു…..

“സോറി മോളെ…നീയങ്ങനെ കാണിച്ചപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു…അതാ അടിച്ചത് …..താരയും ഞാനും കോളേജിലെ ആർട്‌സ് ഡേയെ ക്കുറിച്ച് സംസാരിച്ചതാ……. ഈ കാന്താരിപ്പെണ്ണല്ലേ എന്റെ ജീവൻ…..”

“വേറൊന്നുമില്ലല്ലോ…….”

“ഒന്നുമില്ല…. എന്റെ കാന്താരിയാണെ സത്യം…..” ശിവാനി ചിരിച്ചു കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വെള്ളിയാഴ്ച വൈകുന്നേരം ആകാശ് തന്നെ അച്ചുവിനെയും വർഷയെയും കൂട്ടിക്കൊണ്ടു വരാൻ പോയി… തിരിച്ചു പോരുമ്പോൾ തന്റെ നേർക്ക് വരുന്ന ആകാശിന്റെ നോട്ടത്തെ വർഷ അവഗണിച്ചുകൊണ്ടിരുന്നു…….. അച്ചു ഉള്ളതുകൊണ്ട് ആകാശും ഒന്നും മിണ്ടിയില്ല………. വർഷയെ വീട്ടിലാക്കിയിട്ടാണ് അവർ വീട്ടിലേക്ക് പോയത്…

വീട്ടിലെത്തിയതും അച്ചു മുകളിലേക്ക് ഓരോട്ടമായിരുന്നു……….. മുറിയിൽ മനുവിനെ കാണാത്തതുകൊണ്ട് അവൾക്ക് സങ്കടം വന്നു….. അവൾ താഴേക്ക് നടന്നു…. ‘രണ്ടു ദിവസമായി ഫോണിൽ വിളിക്കുമ്പോൾ തിരക്കാണെന്ന് പറഞ്ഞ് വയ്ക്കും….ഇന്ന് വരുമെന്ന് വിളിച്ച് പറഞ്ഞതല്ലേ………..എന്നിട്ട് എന്താ ഇങ്ങോട്ട് വരാത്തെ…..മുറിവ് പോലും ശ്രദ്ധിക്കാതെ നടക്കുന്നു വരട്ടെ ഇങ്ങോട്ട്…….’

“മോളെ നീ എന്താലോചിച്ച് നടക്കുവാ…..വന്നിട്ട് വേഷം പോലും മാറിയിട്ടില്ല…..”ദേവകി സ്നേഹത്തോടെ ശാസിച്ചു……

“അമ്മേ……….മനുവേട്ടൻ…..”

“ഇവിടെ നിൽക്കാൻ പറഞ്ഞിട്ട് കേട്ടില്ല………പണിസ്ഥലത്തിനടുത്ത് വീടെടുത്തില്ലേ ഇപ്പൊ അവിടെയാ താമസം……മുറിവും വച്ച് ഒറ്റയ്ക്ക്……ശേഖരേട്ടനും ആകാശും എന്നും പോകും…..”

“അമ്മേ …..ഞാനൊന്നു മനുവേട്ടനെ കണ്ടിട്ട്‌ വരാം………” അച്ചു സ്കൂട്ടിയുടെ താക്കോലുമായി പുറത്തേക്കോടി…..

“അച്ചൂ……എന്തെങ്കിലും കഴിച്ചിട്ട് പോടീ……”

“വന്നിട്ട് കഴിക്കാം……..”അച്ചു പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു….സ്കൂട്ടിയുമെടുത്ത് നേരെ മനുവിന്റെ അടുത്തേക്ക് പോയി…..

പണിയെടുത്തു ക്ഷീണിതനായാണ് മനു വന്ന് കിടന്നത്……..സദ്യയുടെ ഒരുപാട് ഓർഡർ ഉണ്ടായിരുന്നു…..മുറിവ് അധികം ഉണങ്ങിയിട്ടില്ലാത്തതിനാൽ ചെറിയ വേദനയുണ്ട്…….. ‘എന്റെ അച്ചുവിന് വേണ്ടി എനിക്ക് പൈസയുണ്ടാക്കണം എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരരുത്’…..അച്ചുവിനെ കുറിച്ച് ഓർത്തപ്പോൾ അവന്റെ വെള്ളാരം കണ്ണുകൾ തിളങ്ങി…….ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……അച്ചു പോകുന്നതിന്റെ തലേ ദിവസത്തെ കാര്യം അവന്റെ മനസ്സിൽ തെളിഞ്ഞ് വന്നു………..

“എന്റെ കുറുമ്പിപ്പെണ്ണ്…….”മനു അച്ചുവിന്റെ ഓർമയിൽ കണ്ണുകളടച്ചു കിടന്നു……. മുറിവിൽ ആരോ തലോടുന്ന പോലെ തോന്നിയപ്പോൾ മനു കണ്ണു തുറന്നത്..മുന്നിൽ നിൽക്കുന്ന അച്ചുവിനെ കണ്ടപ്പോൾ സ്വപ്നമാണെന്ന് കരുതി അവൻ പിന്നെയും കണ്ണടച്ചു….. “ഈ അച്ചുവിന്റെ കാര്യം എപ്പോഴും മുന്നിൽ വന്നു നിൽക്കും തൊടാൻ പോകുമ്പോൾ മാഞ്ഞു പോകും……..കുറുമ്പി….”

“തൊടുമ്പോൾ മാഞ്ഞുപോകാൻ ഞാനെന്താ മായാവിയോ…………..”

ശബ്ദം കേട്ട് മനു ചാടിയെണീറ്റു കണ്ണുതിരുമ്മി ഒന്നുകൂടെ നോക്കി….വിശ്വസിക്കാനാകാതെ അച്ചുവിനെത്തന്നെ നോക്കി നിന്നു…..

“അച്ചൂ………നീയെങ്ങനെ ഇവിടെയെത്തി……..ഹോസ്റ്റലിൽ നിന്ന് എപ്പോൾ വന്നു…..”മനുവിന്റെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞെങ്കിലും തന്നെ കാത്ത് നിന്നില്ലല്ലോ എന്നോർത്തപ്പോൾ സങ്കടവും വന്നു…

“മനുവേട്ടൻ എന്നോട് മിണ്ടണ്ട…………എന്താ വീട്ടിലോട്ട് വരാത്തെ…….എത്ര സന്തോഷത്തോടെ ഓടി വന്നെതെന്നറിയോ….വാ വീട്ടിലേക്ക് പോകാം…..”

“ഇല്ല അച്ചൂ……..എനിക്ക് ഇവിടെ ഒരുപാട് പണിയുണ്ട്…….സദ്യയുടെ ഓർഡർ ഉണ്ട്………” മനുവിന്റെ മനംമാറ്റം അച്ചുവിന് സങ്കടം കൂട്ടി….

“എന്തിനാ മനുവേട്ടാ ഈ പണിയൊക്കെ ചെയ്യുന്നത്………….നമുക്ക് ജീവിക്കാൻ എത്ര പണം വേണമെങ്കിലും അച്‌ഛൻ തരുമല്ലോ അതു പോരെ മനുവേട്ടാ………”

“അതു വേണ്ട അച്ചൂ……..അനാഥനാണെങ്കിലും ഇതുവരെ ആരെയും ആശ്രയിക്കാതെ പണിയെടുത്താണ് ഞാൻ ജീവിച്ചത്…..ഇനിയും അങ്ങനെത്തന്നെ ജീവിക്കണം………… നമ്മുടെ ആവശ്യങ്ങൾക്ക് മറ്റൊരാളുടെ മുന്നിൽ കൈനീട്ടേണ്ടി വരരുത്……..” അച്ചുവിന് മനുവിനെ ക്കുറിച്ച് അഭിമാനം തോന്നി….

“എന്റെ വീട്ടുകാർ മനുവേട്ടന്റെ ആരുമല്ലേ……..ഞാൻ ആരുമല്ലേ…….”അച്ചു പരിഭവത്തോടെ മാറി നിന്നു… മനു അവളെ പിടിച്ച് മുന്നിൽ നിർത്തി മുഖം പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി…. അച്ചുവും അവന്റെ വെള്ളാരം കണ്ണുകളുടെ ആഴങ്ങളിൽ നോക്കി നിന്നു…..

“നിനക്ക് അങ്ങനെ തോന്നിയൊ അച്ചു….എന്റെ ഹൃദയമിടിപ്പ് പോലും നീയല്ലേടീ…………നമ്മുടെ കുടുംബം അല്ലേടീ……..”

“അപ്പോൾ ഇനി അങ്ങോട്ട് വരില്ലേ……….”

“വരും …….രണ്ട് ദിവസം താമസിക്കുകയും ചെയ്യും….പക്ഷെ സ്ഥിരമായി ഇല്ല….”

“ഞാൻ മനുവേട്ടന്റെ ഭാര്യയല്ലേ …….മനുവേട്ടൻ താമസിക്കുന്നതാണ് ഇനി എന്റെയും വീട്…..”

“അച്ചൂ…..അത്….”

“മനുവേട്ടൻ ഇനി എന്ത് പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റമില്ല……” ഇനി അച്ചുവിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനുവിന് മനസ്സിലായി……..

” നിന്റെ ഇഷ്ടം…. പക്ഷെ….. സുന്ദരിയായ നീ എന്റെടുത്ത് തനിച്ച് നിൽക്കുമ്പോൾ…..” അവൻ ഒരു കള്ളച്ചിരിയോടെ അച്ചുവിനെ നോക്കി…. അവന്റെ മുഖത്തെ കുസൃതി അവൾക്ക് മനസ്സിലായി….

“നിൽക്കുമ്പോൾ എന്താ………………”

“അതു പറയാൻ പറ്റില്ല… വേണമെങ്കിൽ കാണിച്ചു തരാം…..”

മനുവിന്റെ കണ്ണുകൾ തന്റെ ചുണ്ടിലേക്കെത്തിയതും അച്ചു മനുവിനെ തള്ളിമാറ്റി ഓടി……

അച്ചു വീട് മുഴുവനും കാണുകയായിരുന്നു….ചെറിയ വീടാണ് രണ്ടു മുറിയുണ്ട്,ഒരു അടുക്കളയും ചെറിയൊരു ഹാളും….ചുറ്റും നിറയെ മരങ്ങളാണ് …….അവൾ മുറ്റത്തേക്കിറങ്ങി…….. പേരമരത്തിൽ പടർന്ന് നിൽക്കുന്ന മുല്ലവള്ളിയിൽ പൂത്ത് നിൽക്കുന്ന മുല്ലപ്പൂവിന്റ മണം അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്…..വിവിധതരം പൂക്കൾ നിറഞ്ഞ് നിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്….അവളെ തഴുകി മന്ദമാരുതൻ കടന്നു പോയി…..റോഡിൽ നിന്ന് കുറച്ചു അകത്തേക്കാണ് വീട് അതുകൊണ്ട് വണ്ടികളുടെ ബഹളവും ഇല്ല………..അടുത്ത് തന്നെ ഒരു തോടുണ്ട്…….ഇതെല്ലാം കണ്ട് സന്തോഷത്തോടെ നിൽക്കുമ്പോളാണ് മനു പുറകിൽ കൂടി വന്ന് അച്ചുവിനെ പുണർന്നത്…………………

“എന്താ മോളെ ആലോചിച്ചു നിൽക്കുന്നെ……ഇവിടെ എങ്ങനെ താമസിക്കും എന്നാണോ……”

“അല്ല മനുവേട്ടാ….എന്തു ഭംഗിയാണ് ഇവിടൊക്കെ കാണാൻ……. മനുവേട്ടന് എങ്ങനെ കിട്ടി ഈ വീട്…”

അച്ചുവിന്റെ മേലുള്ള അവന്റെ പിടി അയഞ്ഞു…അവൻ അച്ചുവിൽനിന്ന് അകന്നുനിന്നു..അവന്റെ മുഖത്ത് വിഷാദം നിറഞ്ഞത് അച്ചു ശ്രദ്ധിച്ചു…. …

“എന്താ മനുവേട്ടാ…മനുവേട്ടന്റെ മുഖം വല്ലാതെയിരിക്കുന്നല്ലോ…..”

മനു തന്റെ സങ്കടം കടിച്ചു പിടിച്ചു അച്ചുവിനെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു..ഓർമ്മകളിൽ അവന്റെ ഹൃദയം നീറിപ്പുകഞ്ഞു…..

“ഇത് ..വാസുവേട്ടന്റെ വീടാണ്……വാസുവേട്ടന്റെ മകൻ പുതിയ വീട് പണിതു അവർ അങ്ങോട്ടേക്ക് മാറി………എനിക്ക് വീട് തരാൻ സുമതിചേച്ചിക്ക് ഇഷ്ടമല്ല…….വാസുവേട്ടൻ നിർബന്ധിച്ചാണ് അവസാനം വാടകയ്ക്ക് തന്നത്………..”

“മനുവേട്ടന് ഈ വീട് ഇഷ്ടപ്പെട്ടെങ്കിൽ അചഛനോട് പറഞ്ഞ് നമുക്കിത് വാങ്ങാം….”

“വേണ്ട..മോളെ…….അതൊന്നും വേണ്ട……. ,ഈ വീട്ടിൽ ഒരുപാട് നീറുന്ന ഓർമകളുണ്ട്……….

ദേ ……അവിടെ ഒരു തൊഴുത്തുണ്ടായിരുന്നു അതിന്റെ സൈഡിൽ ആണ് കുഞ്ഞിലെ ഞാൻ കിടന്നിരുന്നത് പുതക്കാൻ ഒരു പുതപ്പ് പോലും ഇല്ലായിരുന്നു….രാത്രിയാകുമ്പോൾ പേടിയാകും എന്നാലും കണ്ണ് മുറുകെപ്പൂട്ടി കിടക്കും…………. എന്നും പട്ടിണിയായിരുന്നു……വിശപ്പ് സഹിക്കാൻ പറ്റാതെ വരുമ്പോൾ അടുക്കള വാതിലിൽച്ചെന്ന് നോക്കി നിൽക്കും…….. സുമതിചേച്ചി മിഥുവിനെയും മീനാക്ഷിയെയും ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലായിരിക്കും…. ചിലപ്പോഴൊക്കെ ചീത്തയായ ആഹാരം മുന്നിൽ കൊണ്ട് വച്ചിട്ട് പോകും വിശപ്പ് കാരണം അതിന്റെ ദുർഗന്ധമോ രുചിയൊ നോക്കാറില്ല ആർത്തിയോടെ വാരി കഴിക്കും……………രാവിലെ തുടങ്ങുന്ന പണിയാണ്…പശുക്കളെ കുളിപ്പിച്ച്, തൊഴുത്ത് വൃത്തിയാക്കിയിട്ട്…പശുക്കൾക്ക് പുല്ല് പറിക്കാൻ പോകും…..വീട് തുടക്കാൻ മാത്രമെ എന്നെ അകത്തേക്ക് കയറ്റു…..സമയത്തിന് പണിചെയ്തില്ലെങ്കിൽ… അറിയാതെ ഉറങ്ങിപ്പോയാൽ…….കെട്ടിയിട്ട് അടിക്കുമായിരുന്നു…..ഓരോ തവണ അടിക്കുമ്പോഴും……അചഛനും അമ്മയും എന്നെങ്കിലും വരുമ്പോൾ ഇതൊക്കെ പറഞ്ഞുകൊടുക്കുമെന്ന് ഒരായിരം വട്ടം ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞ് സ്വയം ആശ്വസിക്കുമായിരുന്നു……” അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു…

“മതി മനുവേട്ടാ…..സഹിക്കാൻ പറ്റുന്നില്ല……” അവന്റെ കണ്ണുകളിൽ അവനിതുവരെ അനുഭവിച്ച വേദന തെളിഞ്ഞ് കാണാമായിരുന്നു……. മനു അച്ചുവിന്റെ കൈകൾ കൂട്ടിപ്പിടിച്ചു…….. അവളുടെ കണ്ണുകളിലേക്ക് നോക്കി……

“ഞാൻ ജീവിക്കാൻ തുടങ്ങിയത് എന്ന് മുതലാന്ന് അറിയോ…..നീയെന്റെ സ്വപ്നങ്ങളിൽ വരാൻ തുടങ്ങിയതിന് ശേഷം……. മഞ്ഞു മൂടിയ വഴിയിലൂടെ പൂവും പിടിച്ചു നടന്നു വരുന്ന നിന്നെ കണ്ടതിനു ശേഷം …….നിന്നെ നേരിട്ട് കാണുന്നതിന് മുൻപെ എന്റെ സ്വപ്നത്തിൽ നീ വന്നിരുന്നു…..അന്ന് എന്നോട് ചോദിച്ചില്ലെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ എന്ന്……..ഉണ്ടെന്ന് പറഞ്ഞത് നിന്നെയോർത്തായിരുന്നു………..”

കേട്ടതു വിശ്വസിക്കാനാകാതെ തറഞ്ഞ് നിൽക്കയാണ് അച്ചു……….. “അച്ചൂ………” അവൻ ആർദ്രമായി വിളിച്ചു…… അവൾ നിറകണ്ണുകളോടെ അവനെ നോക്കി നിന്നു…ഇനിയൊന്നും കേൾക്കാനുള്ള ശക്‌തി തനിക്കില്ലെന്ന് ആ നോട്ടത്തിലുണ്ടായിരുന്നു……..മനുവിൽ നിന്ന് തേങ്ങലുയർന്നു….

“എനിക്കിപ്പോൾ എല്ലാവരുമുണ്ട്……നീ എനിക്കിപ്പോൾ എന്റെ അമ്മയാണ്..സഹോദരിയാണ്… കാമുകിയാണ്….എന്റെ ഭാര്യയാണ്……എന്റെ എല്ലാമെല്ലാമാണ്……” മനു മുട്ടുകുത്തി അച്ചുവിന്റെ കാൽച്ചുവട്ടിൽ ഇരുന്നു……

“ഒരിക്കലും എന്നെ ഉപേക്ഷിച്ച് പോകരുതേ അച്ചൂ………ഞാൻ മരിച്ചു പോകും…….എനിക്ക് നീയില്ലാതെ ജീവിക്കാനാകില്ല… അച്ചുവും മനുവിന്റെയടുത്ത് മുട്ടുകുത്തിയിരുന്നു അവനെ കെട്ടിപ്പിടിച്ചു….. അച്ചു ഉറക്കെ കരഞ്ഞു…….

“ഇല്ല മനുവേട്ടാ……..എന്റെ മനുവേട്ടനില്ലാതെ എനിക്കൊരു ജീവിതമില്ല……….മനുവേട്ടനെ വിട്ട് ഒരിക്കലും ഞാൻ പോകില്ല……” മനു അച്ചുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു….അകത്തേക്ക് കൊണ്ടുപോയി………………..

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

അച്ചുവിന്റെ ഓർമകൾ ശിവയെ ഭ്രാന്ത് പിടിപ്പിച്ചു…. മുറിയിലുള്ള സാധനങ്ങൾ അവൻ വലിച്ചെറിഞ്ഞു……….ചുമരിൽ മുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു കൊണ്ടിരുന്നു… മുറിയിൽ നിന്നുള്ള ബഹളം കേട്ട് സുഭദ്ര ഓടി വന്നു……

“അയ്യോ…….ശിവാ….നീയെന്തായീ കാണിക്കുന്നത്…..ഈശ്വരാ….കൈ നീര് വച്ചല്ലോ…..” സുഭദ്ര അവനെ പിടിച്ചു കട്ടിലിൽ കൊണ്ടിരുത്തി…അവന്റെ കൈ തടവി കൊടുത്തു….ബഹളം കേട്ട് ഹരിയും കേശവനും അങ്ങോട്ട് വന്നു….

“എന്താ മോനെ…..നിനക്ക് എന്തുപറ്റി..നീയിങ്ങനെ ഞങ്ങളെ വിഷമിപ്പിക്കുന്നതെന്താ……”കേശവൻ വേദനയോടും ദേഷ്യത്തോടെ ചോദിച്ചു….

“അചഛനറിയില്ലേ………..അച്ചുവിനെ എനിക്ക് തരാമെന്ന് അചഛൻ വാക്കു പറഞ്ഞതല്ലേ എന്നിട്ടിപ്പോൾ ആ തെരുവ്തെണ്ടിയോടൊപ്പം ജീവിക്കയാണവൾ……എന്റെ മനസ്സെന്താ ആരും കാണാത്തെ…..”ശിവ ദേഷ്യത്തിൽ ഉറക്കെയാണ് പറഞ്ഞത്…..

“ഇനിയും നീയവളെ ആലോചിച്ചു കൊണ്ടിരിക്കയാണോ…..അവൾ അവനോടൊപ്പം ജീവിച്ചു തുടങ്ങിയില്ലേ ശിവ ഇനിയെങ്കിലും നീ അവളെ മറന്നു കളയ്……”ഹരി അവനെ സമാധാനിപ്പിച്ചു…..

“ഇല്ലാ……..അച്ചുവിനെ മറക്കണമെങ്കിൽ ശിവ മരിക്കണം……..”

“നമ്മള് ശ്രമിച്ചതല്ലേ അവനെ കൊല്ലാൻ………..അച്ചുവിന്റെ കല്യാണം മുൻപ് കഴിഞ്ഞതാണെന്ന് അമ്മാവന് അറിയാമായിരുന്നു…എന്നിട്ടാണ് മറച്ചു വച്ച് മനുവിനെ കൊണ്ട് കെട്ടിച്ചത്………”ഹരിയുടെ വാക്കുകളിൽ ദേഷ്യം നിറഞ്ഞ് നിന്നിരുന്നു….. സുഭദ്ര ശിവയുടെ കൈകളിൽ തടവിക്കൊണ്ടിരുന്നു….തന്റെ മകന്റെ സങ്കടം കണ്ട് സുഭദ്രയ്ക്ക് ശേഖരനോട് ദേഷ്യം തോന്നി………ശിവയുടെ അവസ്ഥ കേശവനെയും വിഷമിപ്പിച്ചിരുന്നു….

“അചഛാ…….ഞാൻ അവനെ ഒന്നു വിളിക്കട്ടെ………അടുത്ത നീക്കം എന്താണെന്ന് ചോദിക്കണം……ഇത്തവണ ശേഖരന്റെ കുടുംബത്തിന്റെ നാശമാണ്………..”ഹരിയുടെ വാക്കുകൾ കേട്ട് ശിവയുടെ മുഖത്ത് ക്രൂരമായ ഒരു ഭാവം വന്നു……

“അതെ ഏട്ടാ…..അവന് മനസ്സിലാകും എന്റെ വേദന അവൻ തിരികെ നേടിത്തരും എന്റെ അച്ചൂനെ………….നമ്മളാണ് അവരുടെ ശത്രു എന്നാണ് മനുവിന്റെ ധാരണ എന്നാൽ നമ്മളെക്കാളും വലിയൊരു ശത്രു അവർക്കുണ്ടെന്ന് മനുവിനറിയില്ല……” ശിവ പൊട്ടിച്ചിരിച്ചു…. കേശവനും ഹരിയും പരസ്പരം നോക്കി ചിരിച്ചു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാത്രിയായപ്പോൾ അച്ചുവിന് ചൂട് കൊണ്ട് പരവേശം തോന്നി……മനുവിന് വീട് വാടകയ്ക്ക് കൊടുത്തതുകൊണ്ട് സുമതി ഫാനും ഫർണിച്ചറുമെല്ലാം മാറ്റിയിരുന്നു…. അച്ചു വിയർക്കുന്നത് കണ്ട് മനു പേപ്പറ് എടുത്ത് വീശിക്കൊടുത്തു…..അവൾ മനുവിന്റെ മടിയിലേക്ക് കിടന്നു…..പായ വിരിച്ചാണ് അവർ ഇരുന്നത്…..

“മതി മനുവേട്ടാ………കൈ വേദനിക്കും……”

“സാരമില്ല…… മോള് ഉറങ്ങിക്കോളു……” അച്ചുവിന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ മനുവിന് വിഷമം തോന്നി…… ‘പാവം എനിക്ക് വേണ്ടിയല്ലേ…….ഇതൊക്ക സഹിക്കുന്നത്…..’

“അച്ചൂ……”

“മ്മ്”

“നീ ഉറങ്ങിയോ….”

“ഇല്ല…..”

“എനിക്ക് അമ്മയെയും അചഛനെയും കാണാൻ തോന്നുന്നു….നമുക്കു പോയാലോ….”

“എന്താ മനുവേട്ടാ…..പെട്ടെന്ന്…..”

” നീ പോകാൻ റെഡിയാണോ……”

“മനുവേട്ടൻ റെഡിയാണെങ്കിൽ…….ഞാനും റെഡി…..” മനുവും അച്ചുവും എഴുന്നേറ്റു… സ്കൂട്ടിയുമെടുത്ത് തറവാട്ടിലേക്ക് പോയി…….

പതിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 14

💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Leave a Reply

Your email address will not be published. Required fields are marked *