നിന്റെ മാത്രം സ്വന്തം ഭാഗം 15

പതിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 14

ഭാഗം 15

വർഷയെക്കണ്ട് പവിത്രൻ ഒന്നു നോക്കി നിന്നു……കണ്ണുകൾ കൊണ്ട് അവളെ മൊത്തത്തിൽ ഒന്നു ഉഴിഞ്ഞ്…. ചുണ്ട് കടിച്ചു കൊണ്ട് ഒരു വഷളൻ ചിരി ചിരിച്ചു…….മുറിക്കകത്തേക്ക് കയറി…….

” നിന്റെ സൗന്ദര്യമങ്ങ് കൂടിയല്ലോ പെണ്ണെ……….നിന്നെ നല്ലതുപോലെ ഒന്നുകാണാനാ ചേട്ടൻ വന്നത്……. മ്………അടുത്ത ആഴ്ച നമ്മുടെ വിവാഹമാണ് ഞാനതു തീരുമാനിച്ചു…. നീ ഇനി പഠിക്കാനൊന്നും പോകണ്ട…………..” പറയുന്നുണ്ടെങ്കിലും അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ ആയിരുന്നു……….

“അതു താൻ തീരുമാനിച്ചാൽ മതിയോ……….” ശബ്ദം കേട്ട് പവിത്രൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി……. കണ്ണിൽ അഗ്നി വർഷിച്ചു നിൽക്കുന്ന ആകാശിനെ കണ്ട് അവനൊന്നു പതറി…………. ആകാശ് അവരുടെ അടുത്തേക്ക് വന്നു….പവിത്രന്റെ മുന്നിൽ കൈയും കെട്ടി നിന്നു…..വർഷ ആകാശിന്റെ പുറകിലേക്ക് നീങ്ങി നിന്നു..പവിത്രൻ ആദ്യം ഒന്നു പതറിയെങ്കിലും പിന്നെ സംശയത്തോടെ രണ്ട് പേരെയും നോക്കി….

“ഓ……..അപ്പോൾ നിനക്ക് ഇങ്ങനത്തെ ഇടപാടുകളുണ്ടല്ലേ………..എത്രയാടീ നിന്റെ റേറ്റ്……”

“ടാ….പട്ടീ……”

ആകാശ് അലറിക്കൊണ്ട് അവന്റെ വയറ്റിനിട്ട് ചവിട്ടി………. പവിത്രൻ വയറിൽ കൈ വച്ച് താഴേക്ക് ഇരുന്നു പോയിരുന്നു…..വയറ്റിൽ കൈ വച്ച് അവൻ കസേരയിൽ താങ്ങി വേച്ചു എഴുന്നേറ്റു…. കസേരയെടുത്തു

ആകാശിന്റെ നേർക്ക് എറിഞ്ഞു….. അകാശിന്റെ നെറ്റിയിൽ വന്നിടിച്ച് കസേര തെറിച്ചു വീണു…..ആകാശിന്റെ നെറ്റി പൊട്ടി ചോര പൊടിഞ്ഞു…….ആകാശ് വർദ്ധിച്ച ദേഷ്യത്തോടെ അവന്റെ

ഷർട്ടിൽ പിടിച്ചു തൂക്കിയെടുത്തു……ചുമരിൽ ചേർത്ത് വച്ച്‌ മുഷ്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു…..അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര പുറത്തേക്കൊഴുകി……..ഇടിയുടെ

കാഠിന്യത്തിൽ അവൻ നിലത്തേക്ക് വീണു……..ആകാശ് കലി തീരാതെ അവനെ ചവിട്ടി ക്കൊണ്ടിരുന്നു……… ആകാശ് അവനെ കൊല്ലുമെന്ന് തന്നെ വർഷയ്ക്ക് തോന്നി അവന്റെ മുഖത്ത് അത്രയും

ദേഷ്യമുണ്ടായിരുന്നു………..പവിത്രൻ അവന്റെ ഓരോ ചവിട്ടിലും വേദന കൊണ്ട് പിടഞ്ഞു………

“മതി അക്കുച്ചേട്ടാ ഇനിയും തല്ലിയാൽ അവൻ ചത്തുപോകും……നിർത്ത്…….” വർഷയുടെ വാക്കുകൾക്ക് കത്തുന്ന ഒരു നോട്ടമായിരുന്നു ആകാശിന്റെ മറുപടി…………വർഷ അതുകണ്ട് പേടിച്ച് തലകുനിച്ചു നിന്നു……

പവിത്രന്റെ ബോധം മറഞ്ഞിരുന്നു… ആകാശ് അവനെ വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടു പോയി……..പുറകെ വർഷയും വരുന്നത് കണ്ട് അവൻ കൈയ്യെടുത്ത് തടഞ്ഞു…

” ഞാൻ ഇവനെ കൊണ്ടുപോകയാണ്……നീ വാതിലടച്ചോ….ഇനി ഇവന്റെ ശല്യം നിനക്കുണ്ടാവില്ല……അമ്മയുടെ അടുത്തേക്ക് പൊക്കോളു അമ്മ പേടിക്കും…….”

വർഷയ്ക്ക് എന്തൊക്കയോ പറയണമെന്നുണ്ടായിരുന്നു….പക്ഷെ അവന്റെ മുഖത്തെ ദേഷ്യം കണ്ട് അവളൊന്നും മിണ്ടിയില്ല………. ആകാശ് കൺമുന്നിൽ മറയുന്നതുവരെ അവൾ നോക്കി നിന്നു…. പിന്നെ ഒരു നെടുവീർപ്പോടെ അകത്തേക്ക് കയറി വാതിലടച്ചു………

ആകാശ് വീട്ടിലെത്തി ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തേക്ക് കയറി…..നേരം പുലരാറായിരുന്നു…………ഹാളിലേക്ക് കയറി അചഛന്റെ മുറിയിലേക്ക് നോക്കി……അവിടെ വെളിച്ചമൊന്നും കാണാത്തതുകൊണ്ട് സമാധാനപ്പെട്ട് മുകളിലേക്ക് കയറി………..

‘ആരും ഉണർന്നിട്ടില്ലെന്നു തോന്നുന്നു………രക്ഷപ്പെട്ടു……..ഇല്ലെങ്കിൽ എന്റെ കോലം കാണുമ്പോഴേ മനസ്സിലാകും ഞാൻ അടിയുണ്ടാക്കിയെന്ന്…….’ മനസ്സിൽ പറഞ്ഞു കൊണ്ട് അച്ചുവിന്റെ റൂമിന് മുന്നിൽ

എത്തിയപ്പോൾ………… വാതിലിന് മുന്നിൽ കൈയും കെട്ടി തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മനുവിനെയാണ് കണ്ടത്….. ആകാശ് ഒരു ചമ്മിയ ചിരി ചിരിച്ചു…..

“മനു…നേരത്തെ എഴുന്നേറ്റോ……ഞാൻ വെറുതെ പുറത്തേക്ക്……..നടക്കാൻ…അല്ല ഓടിയപ്പോൾ ……..റോഡിൽ വണ്ടി പോയിടിച്ച്…..”അവൻ ഒന്നു നിർത്തിയിട്ട് മനുവിനെ നോക്കി…..മനു മനസ്സിലാകാത്തതു പോലെ പുരികം ചുളിച്ച് അവനെ നോക്കി…

“അക്കു എപ്പോഴും വണ്ടിയിലാണോ നടക്കാൻ പോകുന്നത്……..” അവൻ കളിയാക്കി ചോദിക്കുന്നതാണെന്ന് ആകാശിന് മനസ്സിലായി……..അവൻ ചമ്മിയ ചിരിയോടെ നിന്നു…..പെട്ടെന്ന് മനുവിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു…

“അക്കൂ……..നെറ്റി പൊട്ടിയിട്ടുണ്ടല്ലോ…..നിന്നെ ആരെങ്കിലും ഉപദ്രവിച്ചതാണോ……..ഏവനാ അത്…….”മനുവിന്റെ മുഖത്ത് ദേഷ്യം നിറയുന്നത് കണ്ട് ആകാശ് അവന്റെ കൈയ്യിൽ പിടിച്ചു…..

“ഇല്ല മനൂ…..ഞാൻ എല്ലാം പറയാം അച്ചു ഉണരും …….നമുക്ക് എന്റെ മുറിയിലിരുന്നു സംസാരിക്കാം…..” 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

രാവിലെ അച്ചുവിന്റെ ബുക്കും പിടിച്ചിരിക്കയാണ് മനു,അച്ചു മനുവിന്റെ തോളിൽ ചാരിയിരുന്നു എന്തോ വായിക്കയാണ്….മനു ബുക്കെടുത്ത് ഇടയ്ക്ക് മറിച്ച് നോക്കുന്നുണ്ട്…..ഒന്നും മനസ്സിലാവാതെ അച്ചുവിനെ നോക്കി… അവൾ തകർത്ത വായനയിലാണ്……

“അച്ചൂ…..നീ ഇതൊക്കെ എങ്ങനെ ഈ കുഞ്ഞിത്തലയിൽ കേറ്റുന്നു…….എനിക്കിതൊന്നും മനസ്സിലാകുന്നില്ല……”

അച്ചു മനു പറഞ്ഞതു കേട്ടു പൊട്ടിച്ചിരിച്ചു…… മനു അവളെ കപടദേഷ്യത്തിലൊന്നു നോക്കി….

“എന്നെ കളിയാക്കി ചിരിച്ചതാണല്ലേ……എനിക്ക് മനസ്സിലായി….”

മനുവിന്റെ പരിഭവം കേട്ട് അച്ചു തിരിഞ്ഞ് അവന്റെ രണ്ട് കവിളിലും പിടിച്ചു വലിച്ചു……

“എന്റെ മനുവേട്ടാ…. മനുവേട്ടന് വേണമെങ്കിൽ ഇതൊക്കെ പഠിക്കാവുന്നതേ ഉള്ളു………ഞാൻ പഠിപ്പിച്ചു തരട്ടെ……കള്ളച്ചെക്കാ…….”അച്ചു കൊഞ്ചലോടെ പറഞ്ഞു……

“ശ്ശൊ…..എന്റെ കവിള് പറിച്ചെടുക്കുവോ നീ…….നീയെന്നെ പഠിപ്പിച്ചാൽ അത് മറ്റു പലതിലും അവസാനിക്കും……വേണോ……” മനു കുസൃതിച്ചിരിയോടെ അവളുടെ കൈകളിൽ പിടിച്ച് കണ്ണുകളിലേക്ക് നോക്കിയിരുന്നു….. അച്ചുവും അവന്റെ കണ്ണുകളുടെ ആഴങ്ങളിൽ അലിഞ്ഞു ചേർന്നിരുന്നു……..

“അച്ചൂ……”

“മ്…..”

“നിന്നെ നേടാനുള്ള അർഹത എനിക്കുണ്ടോ….ഞാൻ പഠിച്ചിട്ടില്ല അച്ചൂ…..നീ അഞ്ചു വർഷം കഴിഞ്ഞാൽ ഒരു ഡോക്ടറാണ്……..അപ്പോൾ നിനക്ക് തോന്നില്ലേ എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചത് അബദ്ധമായിപ്പോയെന്ന് …….” അച്ചു മനുവിന്റെ അടുത്ത് നിന്ന് എഴുന്നേറ്റു…..മറുപടിയൊന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി……..

‘ദൈവമേ അവൾക്ക് വിഷമമായെന്ന് തോന്നുന്നു…..പാവം പലതവണ എന്നോട് പറഞ്ഞതാണ് എന്റെ സ്നേഹം മാത്രം മതിയെന്ന്…..എന്നാലും എന്റെ യോഗ്യത എന്നെ ചിലപ്പോൾ തളർത്തുന്നു അതാണ് അറിയാതെ പറഞ്ഞു പോകുന്നത്……..ഇനി എങ്ങനെ പിണക്കം തീർക്കും…….’ മനു എഴുന്നേറ്റു പുറത്തേക്കിറങ്ങി നോക്കി….. താഴെ സോഫയിൽ കിടന്ന് ടി വി കാണുന്ന അച്ചുവിനെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…… അച്ചുവിന്റെ അടുത്ത് ചെന്ന് കാലിന്റെ ഭാഗത്തായി ഇരുന്നു,അവൾ മനുവിനെ ശ്രദ്ധിക്കാതെ ടിവിയിൽത്തന്നെ നോക്കിയിരുന്നു…… അവളുടെ കാലുകൾ എടുത്തു മടിയിലേക്ക് വച്ച് കള്ളച്ചിരിയോടെ അച്ചുവിനെ ഒന്നു നോക്കി…. ദേഷ്യത്തിൽ കാല് വലിച്ചെടുത്ത് അവിടെനിന്ന് മാറി അടുത്ത സോഫയിൽ ഇരുന്നു….. മനുവും അച്ചുവിന്റെ അടുത്തേക്ക് മാറിയിരുന്നു…….

“ഇതെന്താ രണ്ടുപേരും കസേര കളിയാണോ….. അളിയനെ വട്ടം ചുറ്റിക്കുവാണോ എന്റെ പെങ്ങള്……”

ആകാശും അവരുടെ അടുത്തായി ഇരുന്നു അച്ചുവിനെ ഒന്നു കൂർപ്പിച്ചു നോക്കി….. അച്ചു ഒന്നും മിണ്ടാതെ ദേഷ്യത്തിൽത്തന്നെ ഇരിക്കുന്നത് കണ്ട് മനുവിനോട് എന്താ കാര്യമെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു……

“ഒന്നുമില്ല അക്കൂ………ചെറിയ സൗന്ദര്യപ്പിണക്കം ….അല്ലേ അച്ചൂ……”മനു പറഞ്ഞതു കേട്ട് മനുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് അച്ചു എഴുന്നേറ്റു പോയി…….

“കുറച്ചു സീരിയസ് ആണെന്ന് തോന്നുന്നു…….”അച്ചു പോയ വഴിയേ നോക്കി ആകാശ് പറഞ്ഞു….

” എന്റെ നാക്ക് ശരിയല്ലാഞ്ഞിട്ടാ…..ഞാൻ പോയൊന്നു നോക്കട്ടെ……..” മനു അച്ചുവിന്റെ പുറകേ ടെൻഷനോടെ ഓടുന്നതു കണ്ട് ചിരിച്ചു കൊണ്ട് ആകാശ് തിരിഞ്ഞതും തന്നെയും നോക്കി വാതിൽക്കൽ നിൽക്കുന്ന വർഷയെയാണ് കണ്ടത്….

ആകാശിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു……. തന്നെ പ്രണയത്തോടെ നോക്കിയിരുന്ന കണ്ണുകളിൽ ദേഷ്യം കണ്ട് വർഷയുടെ മനസ്സ് ഒന്നു പിടഞ്ഞു……

“അക്കുച്ചേട്ടന് എന്നോട് ദേഷ്യമാണോ……”

” നിന്നോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല വർഷാ…….നിന്നെ കാണുന്നതു തന്നെ എനിക്കിപ്പോൾ വെറുപ്പാണ്…………..”

വർഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…… ആകാശിന്റെ അവഗണന അവൾക്ക് സഹിക്കാനായില്ല……….കണ്ണുകൾ അമർത്തി ത്തുടച്ച് അവൾ ആകാശിന്റെ അടുത്തേക്ക് വന്നു….അവൾ അരികിലെത്തിയതും ആകാശ് തിരിഞ്ഞ് നിന്നു…….

“എനിക്ക് ……എനിക്കിഷ്ടമാണ് അക്കുച്ചേട്ടനെ…..എന്നോടിപ്പോൾ വെറുപ്പാണെന്ന് എനിക്കറിയാം…. അത് ഞാൻ അർഹിക്കുന്നതാണ്………കാത്തിരിക്കാൻ ഞാൻ തയ്യാറാണ്…….”

“വേണ്ട വർഷാ എനിക്ക് വേണ്ടി നീ കാത്തിരിക്കണ്ട…..അതൊക്കെ ഞാൻ മറന്നു….എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല………”

ആകാശിന്റെ വാക്കുകൾ കേട്ടപ്പോൾ അമർത്തി വച്ചിരുന്ന സങ്കടം പുറത്തേക്കൊഴുകി…..അവൾ മുഖം പൊത്തിക്കരഞ്ഞുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും ആകാശ് കൈയിൽ പിടിച്ച് വലിച്ച് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി……..വാരിപ്പുണർന്നു………..

“അങ്ങനെ വേണ്ടന്ന് വയ്ക്കാൻ പറ്റുമോടീ നിന്നെ………അക്കുവിന്റെ പ്രാണനല്ലേ നീ……..”

വർഷ മുഖമുയർത്തി ആകാശിന്റെ മുഖത്തേക്ക് നോക്കി… വിശ്വാസമാകാത്തതു പോലെയുള്ള അവളുടെ നിൽപ്പ് കണ്ട് ആകാശിന് ചിരി വന്നു….

“ഞാൻ കുറെ പുറകെ നടന്നപ്പോൾ നീയും എന്നെ അവഗണിച്ചില്ലേ…..ആ വേദന നീയും മനസ്സിലാക്കാനാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്…….കുറച്ചു വട്ടം ചുറ്റിക്കണമെന്നുണ്ടായിരുന്നു……പക്ഷെ നിന്റെ കണ്ണുനീർ കാണാൻ എനിക്ക് വയ്യടാ………” വർഷ ചിരിയോടെ ആകാശിനെ പുണർന്നു…. പെട്ടെന്ന് എന്തോ ഓർത്തപോലെ ആകാശിൽ നിന്ന് പിടഞ്ഞു മാറി……

“എന്തു പറ്റി……”

“ആരെങ്കിലും കാണും……….. ഞാൻ അച്ചുവിനെ ഒന്നു കണ്ടിട്ട് വരാം ……..”

ആകാശിന്റെ മുഖത്ത് നാണത്തോടെ നോക്കി ചിരിച്ചു വർഷ മുകളിലേക്ക് പോയി……ആകാശ് ചിരിയോടെ വർഷ പോകുന്നത് നോക്കി നിന്നു… പിന്നെ ആരെങ്കിലും കണ്ടോയെന്ന് ഒന്നു കറങ്ങി നോക്കി…… മുകളിലേക്ക് പോയി…..

മനു അച്ചുവിന്റെ പിണക്കം മാറ്റാൻ ഓരോന്നു കാണിക്കുന്നുണ്ട്…. അച്ചു അതൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ നോക്കിയിരുന്നു….

“അതേ….മിണ്ടുവോ………….”മനു കുഞ്ഞിപ്പിള്ളേരെ പോലെ ചോദിക്കുന്നത് കേട്ട് ചിരി വന്നെങ്കിലും അച്ചു ഗൗരവത്തിൽ തന്നെയിരുന്നു……

മനു നിരാശയോടെ തലയിണയും കെട്ടിപ്പിടിച്ചിരുന്നു…..

“‘അതേയ്………ഇനി ഞാൻ അങ്ങനെയൊന്നും പറയില്ല…..എന്റെ ചക്കരയല്ലേ……നീ മിണ്ടാതിരുന്നിട്ട് എനിക്ക് സഹിക്കുന്നില്ല….”

അച്ചു മിണ്ടാതെതന്നെ ഇരിക്കുന്നതു കണ്ട് മനുവിന് ദേഷ്യം വന്നു…..അവൻ തലയിണ വലിച്ചെറിഞ്ഞു ബാൽക്കണിയിൽ പോയി നിന്നു……

‘ഞാൻ ഒരുപാട് വട്ടം ആ മനുഷ്യനോട് പറഞ്ഞിട്ടുണ്ട് യോഗ്യത നോക്കിയല്ല ഒരാളെ സ്നേഹിക്കുന്നതെന്ന്……… എത്ര പറഞ്ഞാലും പിന്നെയും ചോദിക്കും …എനിക്ക് യോഗ്യതയുണ്ടോന്ന്……. കുറച്ച് വിഷമിക്കട്ടെ പിന്നെ ചോദിക്കില്ല…..’

“തന്നെ വർത്താനം പറയുന്ന നിന്റെ സ്വഭാവം ഇതുവരെ നിർത്തിയില്ലേ അച്ചൂ…….”

“നിന്റെ ആങ്ങളെയില്ലേ….. അങ്ങേർക്ക് കുറച്ച് യോഗ്യതയുടെ കുറവുണ്ടെന്ന്………എവിടെ നിന്നെങ്കിലും വാങ്ങാൻ കിട്ടുമെങ്കിൽ പെങ്ങള് തന്നെ വാങ്ങിച്ചു കൊടുക്ക്………..”

” ങ്ഹേ……എന്താടീ നീ പറയുന്നത് …..എവിടെ നിന്ന് വാങ്ങാൻ …….”വർഷ വായും തുറന്ന് നിന്നു…..

“നീ വായ അടച്ചു പിടിക്ക്…..ആങ്ങളയ്ക്ക് പറ്റിയ പെങ്ങള് തന്നെ ……നിന്റെ കളഞ്ഞുപോയ ചേട്ടൻ ഇങ്ങേരാണോന്ന് എനിക്ക് നല്ല സംശയമുണ്ട് വർഷേ……..”

ചേട്ടനെ കുറിച്ച് കേട്ടപ്പോൾ വർഷയുടെ മുഖത്ത് സങ്കടം നിറഞ്ഞു…..അച്ചു അബദ്ധം പറ്റിയതു പോലെ വർഷയുടെ അരികിൽ വന്നു വർഷയെ ചേർത്ത് പിടിച്ചു…..

“സോറി വർഷാ…….നിനക്ക് സങ്കടമായി അല്ലേ……”

“കുഴപ്പമില്ല അച്ചൂ..പെട്ടെന്ന് ചേട്ടനെക്കുറിച്ച് ഓർത്തു പോയി……..മനുവേട്ടനെ കാണുമ്പോൾ എപ്പോഴും എന്റെ ചേട്ടൻ തിരികെ വന്നതായി തോന്നാറുണ്ട്……. അതൊക്കെ വിട് എന്റെ മനുവേട്ടനെവിടെ…….”വർഷ സങ്കടം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് പുഞ്ചിരിയോടെ ചോദിച്ചു…..

“അങ്ങേര് കളഞ്ഞു പോയ യോഗ്യതയും തപ്പി ബാൽക്കണിയിൽ നിൽപ്പുണ്ട്…..”

“നിനക്ക് കുറച്ചു കൂടുന്നുണ്ട് അച്ചൂ……..പാവം മനുവേട്ടൻ……ഞാൻ പോയി വിളിച്ചു കൊണ്ട് വരാം……”

വർഷ മനുവിനെ നിർബന്ധിച്ച് മുറിയിലേക്ക് കൊണ്ടു വന്നു…മനുവിനെ കണ്ടതും അച്ചു മുഖം വെട്ടിച്ച് തിരിഞ്ഞ് നിന്നു…മനു ദയനീയമായി വർഷയെ നോക്കി…. വർഷ സാരമില്ല എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു………

“വർഷാ…..അച്ചുവിന് എന്നോട് മിണ്ടാൻ വയ്യ….നിന്റെ കൂടെ പഠിക്കുന്ന വല്ല പെൺപിള്ളേരുമുണ്ടെങ്കിൽ പറയണം…….എനിക്ക് വേറെ കെട്ടാനാ……” അച്ചു ദേഷ്യത്തിൽ മനുവിനെ നോക്കി….. മനു അവളെ ഉമ്മ വക്കുന്നത് പോലെ കാണിച്ചു….. അച്ചു അത് കണ്ട് തിരിഞ്ഞു നിന്നു………….

പെട്ടെന്നാണ് മായ മുറിയിലേക്ക് വന്നത്……മനുവിനെയും വർഷയെയും കണ്ട് പുചഛത്തോടെ ഒന്ന് നോക്കിയിട്ട് അച്ചുവിന്റെ അടുത്തേക്ക് ചെന്നു……

“മായേടത്തി എപ്പോൾ വന്നു…..”

“കുറച്ചു നേരമായി അച്ചൂ…നീ ഒന്നു താഴേക്ക് വന്നേ നിനക്കൊരു സർപ്രൈസ് ഉണ്ട്……”

“ഏടത്തി പൊക്കോളു….ഞാൻ വന്നേക്കാം….”

“വേഗം വരണം…..”

മായ പോയതിന് പുറകെ അച്ചുവും വർഷയും മനുവും താഴേക്ക് ചെന്നു…… അവിടെ മായയുടെ അചഛനും അമ്മയും സഹോദരനും വന്നിട്ടുണ്ടായിരുന്നു…അച്ചുവിനെ കണ്ട മോഹിതിന്റെ മുഖം ഒന്നു വിടർന്നു……

ആകാശും ആദിയും മായയും അടുത്ത് തന്നെ ഇരിക്കുന്നുണ്ട്…ദേവകി അടുക്കളയിൽ ചായയെടുക്കുന്ന തിരക്കിലാണ്…..

“അച്ചുമോള് വന്നേ ഇവിടെ വന്നിരുന്നേ…മോളെ കാണാനാ ഞങ്ങള് വന്നേ …….” മായയുടെ അമ്മ അച്ചുവിനെ പിടിച്ചു മോഹിതിന്റെ അടുത്തിരുത്തി……അച്ചുവും ബാക്കിയുള്ളവരും ഒന്നും

മനസ്സിലാകാതെ നോക്കി നിൽക്കയാണ്……മനുവിന് അച്ചു മോഹിതിന്റെ അടുത്തിരിക്കുന്നത് കണ്ടിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു…. രവി തന്നെ സംഭാഷണത്തിന് തുടക്കമിട്ടു…..

“വളച്ചുകെട്ടാതെ കാര്യം പറയാം…..ഞങ്ങൾ മോഹിതിന് വേണ്ടി അച്ചുവിനെ ചോദിച്ചു വന്നതാണ്…….എല്ലാവർക്കും സമ്മതമാണെങ്കിൽ നമുക്ക് പെട്ടെന്ന് കല്യാണം നടത്താം”

എല്ലാവരും ഒരുപോലെ ഞെട്ടി….മനുവിന്റെ കണ്ണുകൾ ചുവന്നു…..

“അതിന് അച്ചുവിന്റെ കല്യാണം കഴിഞ്ഞതാണ് രവി………ദേ ഈ നിൽക്കുന്ന മനുവാണ് അവളുടെ ഭർത്താവ്………”ശേഖരൻ രവിയെ പറഞ്ഞു തിരുത്താൻ ശ്രമിച്ചു….

“ആ കല്യാണത്തിന്റെ കഥയൊക്കെ ഞങ്ങൾക്കറിയാം ശേഖരാ……..അല്ലെങ്കിലും എന്ത് കണ്ടിട്ടാണ് ഇവനെപ്പോലൊരു തെണ്ടിക്ക് അച്ചുവിനെ പിടിച്ചു കൊടുത്തത്……ഇവിടെ വന്നു പണവും സുഖസൗകര്യങ്ങളും സുഭിക്ഷമായി ഭക്ഷണവുമൊക്കെ കണ്ടപ്പോൾ അവന് ഒഴിഞ്ഞു പോവാൻ വയ്യ അല്ലേ……”

മനുവിന്റെ കണ്ണുകൾ നിറഞ്ഞു…….. അപമാനം കൊണ്ട് അവന്റെ ശിരസ്സ് കുനിഞ്ഞു…..അവൻ ഒരു താങ്ങിനായി വർഷയുടെ കൈകളിൽ പിടിച്ചു………മായയുടെ വീട്ടുകാരായതു കൊണ്ട് എല്ലാവരും ക്ഷമിച്ചു നിന്നു…..അച്ചു മനുവിനെ ത്തന്നെ നോക്കി നിൽക്കയായിരുന്നു…..

“രവീ ……മനു നല്ലവനാണ്….പണം കണ്ട് മയങ്ങുന്ന ആളല്ല…..അച്ചുവിനും മനുവിനും പരസ്പരം ഇഷ്ടമാണ് അത് മനുവിന്റെ യോഗ്യത നോക്കിയല്ല……..”ശേഖരൻ പറഞ്ഞു….

“എന്നാലും അചഛനും അമ്മയും ആരെന്നറിയാത്ത,വിദ്യാഭ്യാസമില്ലാത്ത,ഒരു പിച്ചക്കാരന് കോടീശ്വരനായ ശേഖരമേനോന്റെ മകളെ കെട്ടാനുള്ള ഭാഗ്യം ഉണ്ടായല്ലോ….”മായയുടെ അമ്മയും രവിയെ പിൻതാങ്ങി……..

“രവീ ഞാൻ പറഞ്ഞല്ലോ………അച്ചു മനുവിന്റെ ഭാര്യയാണ് …..അതുകൊണ്ട് ഈ സംസാരം നമുക്കു ഇവിടെ അവസാനിപ്പിക്കാം……”ശേഖരന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു……മോഹിതിന്റെ മുഖം മങ്ങി……അത് രവി കണ്ടിരുന്നു…ആകാശിന് ദേഷ്യം വരുന്നുണ്ടെങ്കിലും ആദിയെ ഓർത്ത് അവൻ ക്ഷമിച്ചു നിന്നു……

“ശേഖരന്റെ അവസാന തീരുമാനമാണെങ്കിൽ……… ഞങ്ങളുടെ തീരുമാനം പറയാം…..എന്റെ മകൻ ഒരുപാട് ആഗ്രഹിച്ചതാണ് അച്ചുവിനെ……അവളെ എന്റെ മകന് കൊടുത്തില്ലെങ്കിൽ മായയും ആദിയുമായുള്ള വിവാഹത്തിന് എനിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വരും……” രവി പറഞ്ഞു നിർത്തിയിട്ട് പോകാനായി എഴുന്നേറ്റു…

ആദി ഞെട്ടി മായയെ നോക്കി.. എന്നാൽ അവളുടെ മുഖത്ത് ഭാവവ്യത്യാസമൊന്നും ഇല്ലായിരുന്നു…. ശേഖരനെ നോക്കിയപ്പോൾ അവന് മനസ്സിലായി അചഛന്റെ നിസ്സഹായത..ആദിക്ക് മനുവിനോട് ദേഷ്യം തോന്നി…..

വർഷ ആശ്വസിപ്പിക്കും പോലെ മനുവിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു……മനു നിവർന്ന് അച്ചുവിനെ നോക്കി അവളും മനുവിനെ നോക്കി നിൽക്കയായിരുന്നു….അവരുടെ കണ്ണുകൾ പരസ്പരം കോർത്തു……കണ്ണുകൾ കൊണ്ട് അവർ സംസാരിച്ചു…. മനുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. ആ പുഞ്ചിരി അച്ചുവിലേക്കും പകർന്നു………..

“ശേഖരൻ ഒന്നു കൂടി ആലോചിച്ചു നോക്കൂ…. എന്നിട്ട് മറുപടി അറിയിക്ക് ….ഞങ്ങൾ ഇറങ്ങുന്നു……”

“രവി സാറ് തീരുമാനിച്ചാൽ മതിയോ എന്റെ ഭാര്യയുടെ കാര്യം……. ഞാൻ ഇവിടെ നിൽക്കുന്നതല്ലേ സാറിന്റെ ചൊറിച്ചിൽ….. അതുകൊണ്ട് ഞാൻ പോകുന്നു……ഒറ്റക്കല്ല….ഞാൻ താലികെട്ടിയ എന്റെ ഭാര്യയെയും

കൊണ്ട്……അവളുടെ സ്വത്തോ പണമോ ഒന്നും എനിക്ക് വേണ്ട….ഞാൻ അധ്വാനിച്ച് എന്റെ ഭാര്യയെ നോക്കും……..” മനു അച്ചുവിന്റെ കൈയ്യിൽ പിടിച്ചു അവൾ അവനെ നോക്കി പുഞ്ചിരിച്ചു….

എല്ലാവരും നോക്കി നിൽക്കെ അവർ ആ വീടിന്റെ പടിയിറങ്ങി…….

“കലക്കി അളിയാ…..”ആകാശ് കൈയ്യടിച്ചു… ശേഖരന്റെ മുഖത്തും ആശ്വാസത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു…ആണൊരുത്തനാണ് തന്റെ മരുമകൻ എന്നോർത്ത് അയാൾ അഭിമാനിച്ചു….പക്ഷെ ആദിയുടെ മുഖം ഇരുണ്ടിരുന്നു….

മായയുടെ ഫോണിൽ നിന്ന് ഒരു മെസേജ് ഹരിയുടെ ഫോണിലേക്ക് പോയി…..

“””അവർ ഇവിടെ നിന്നും ഇറങ്ങിയിട്ടുണ്ട്…””

ഫോണിൽ മായയുടെ മെസേജ് കണ്ട ഹരി ഗൂഢമായി ഒന്നു ചിരിച്ചു….അവൻ ഫോണെടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു….

“അവൻ അവിടെ നിന്ന് ഇറങ്ങിയിട്ടുണ്ട്……… അവളെ ഒന്നും ചെയ്യരുത് അവൾ എന്റെ ശിവക്കുള്ളതാ……” മറുവശത്ത് ഒരു അട്ടഹാസം കേട്ടു……

“നീ പേടിക്കണ്ട ഹരീ നാളെ പുലരുന്നത് നിന്റെ അമ്മാവന്റെയും കുടുംബത്തിന്റെയും മരണ വാർത്ത കേട്ട് കൊണ്ടായിരിക്കും……”പറഞ്ഞു കൊണ്ട് അയാൾ പിന്നെയും പൊട്ടിച്ചിരിച്ചു…..

പതിനാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 16

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *