ഗൗരീ പരിണയം.. ഭാഗം…12

പതിനൊന്നാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 11

ഭാഗം…12

ബീച്ചിൽ നിന്ന് അപ്പോൾ തന്നെ അവർ വീട്ടിലേക്ക് മടങ്ങി…. ആൽബി അന്ന് തന്നെ തിരികെ പോയി….. രാത്രി ഭക്ഷണം കഴിക്കുമ്പോഴും ചെകുത്താന്റെ മുഖം കടുത്തിരുന്നു…..കഴിച്ച ഉടൻതന്നെ ചെകുത്താൻ മുറിയിലേക്ക് പോയി……

“ഗൗരി എവിടെ മോളെ…….അവള് കഴിക്കുന്നില്ലേ……..”

“ഇല്ലമ്മേ അവൾക്ക് വേണ്ടെന്ന് പറഞ്ഞു….രാവിലെ മുതൽ കറങ്ങി നടന്നതല്ലേ……ഉറങ്ങിക്കാണും……”

അടുക്കളയിൽ എല്ലാം കഴുകി ഒതുക്കി വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു കാർത്തു…

“ഇന്ന് ഏട്ടൻ തല്ലുണ്ടാക്കിയ കാര്യം ഞാൻ അമ്മയോട് പറഞ്ഞില്ലേ…..ഏട്ടന്റെ മനസ്സിൽ എന്തോ വിഷമമുണ്ട്……”

കാർത്തു തന്റെ സംശയം അമ്മയോട് പറഞ്ഞു…

“ഏയ്…നിനക്ക് തോന്നുന്നതാ…..ഗൗരിയുമായുള്ള അടി കാരണം അവന് വിഷമിക്കാൻ പോലുമുള്ള സമയം കിട്ടുന്നില്ല…….”

“ചിലപ്പോൾ എനിക്ക് തോന്നിയതായിരിക്കും…..” കാർത്തു പറഞ്ഞു കൊണ്ട് സ്വയം സമാധാനിച്ചു……

“മോളെ…കാർത്തു…..”😊

“എന്താ അമ്മേ….”

“അമ്മയ്ക്ക് ഒരാഗ്രഹം….. ഗൗരിയെ നമ്മുടെ കണ്ണനെ കൊണ്ട് കെട്ടിച്ചാലോന്ന്..☺️☺️☺️”

“അമ്മേ…..😳..ആൽബിയേട്ടന്റെ കൂടെ ഒളിച്ചോടി വന്ന പെണ്ണാ ഗൗരി……ആൽബിയേട്ടൻ കെട്ടാൻ പോകുന്ന പെണ്ണ്……”

“ആ ബന്ധം നമുക്ക് പൊളിക്കാമെടീ…😜”

സരോജിനിയമ്മ കള്ളച്ചിരിയോടെ പറഞ്ഞു….

“നല്ല അമ്മ….വേറൊരുത്തന്റെ സ്നേഹം പൊളിച്ച് മകന് റെഡിയാക്കിക്കൊടുക്കുന്നു..😠”

“നീ പോടീ😏….ആൽബിയ്ക്ക് ഗൗരി ചേരില്ല….. പാർവ്വതിയ്ക്ക് ചേരുന്നത് വീരഭദ്രനാണ്…..മഹാദേവനും പാർവ്വതിയും പോലെ😍😍 …..നീ കൂടെ നിക്കുമോ…….”

സരോജിനിയമ്മ കുറച്ചു സീരിയസായി……

“സത്യം പറയാല്ലോ അമ്മേ….എനിക്കും ഗൗരിയെ പിരിയാൻ നല്ല വിഷമമുണ്ട്….ചെയ്യുന്നത് ശരിയല്ല…..എന്നാലും നാളെ മുതൽ നമ്മുടെ ലക്ഷ്യം പാർവ്വതീ വീരഭദ്രപ്രണയം…….👍👍👍”

രണ്ട് പേരും ചിരിച്ചു കൊണ്ട് കൈകൊടുത്തു…..🤝

ചെകുത്താൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു…..കോർത്തു പിടിച്ച ആൽബിയുടെയും ഗൗരിയുടെയും കൈകൾ ഓർക്കുന്തോറും അവന്റെ മനസ്സിൽ വേദന നിറഞ്ഞു….

“എന്റെ ദേവീ……..നീയെന്നിൽ നിന്ന് ഒരുപാട് അകലെയാണ്……. മറക്കാൻ ശ്രമിക്കുന്തോറും അതിലും ആഴത്തിൽ നീയെന്നിൽ നിറയുകയാണല്ലോ…….പക്ഷെ… ആൽബി….അവനെ ചതിക്കാൻ കഴിയില്ല…..മറക്കണം…. ഇനി അവളുടെ മുഖത്ത് പോലും നോക്കാതെ മാറിനടക്കണം……കഴിയണം…. എനിക്ക്……”””

രാവിലെ പതിവ് പോലെ ചെകുത്താനും കാർത്തുവും കോളേജിൽ പോയി…….

ഗൗരിയും അമ്മയും ഓരോ പണികൾ ചെയ്ത് സമയം തള്ളി നീക്കി…………

വൈകുന്നേരമായപ്പോൾ കണ്ണനും കാർത്തുവും മടങ്ങി വന്നു…..

“മോനെ…… വൈകുന്നേരം എല്ലാവർക്കും കൂടി ഒന്ന് അമ്പലത്തിൽ പോകാം……അമ്മയ്ക്ക് മനസ്സിന് വല്ലാത്ത ടെൻഷൻ ഭഗവാനെ കണ്ട് തൊഴുതാൽ എല്ലാം ശെരിയാകും….😔”

ചെകുത്താന് വിഷമിച്ച് നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ വിഷമം തോന്നി……

“ശരി….പോകാം….”

അവൻ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറിപ്പോയി……..

അമ്പലത്തിൽ പോകാനായി ഗൗരിയും കാർത്തുവും റെഡിയാകുന്ന സമയത്താണ് കൈയിൽ ഒരു മഞ്ഞയും മെറൂൺ കളർ ദാവണിയുമായി സരോജിനിയമ്മ മുറിയിലേക്ക് വന്നത്……..

“ഗൗരീ….മോള് ഇതുടുത്താൽ മതി…….”

“അയ്യോ….വേണ്ടമ്മേ എനിക്ക് ഇതൊന്നും ഉടുത്ത് ശീലമില്ല……..”

ഗൗരി അനിഷ്ടത്തോടെ പറഞ്ഞു….

“അന്ന് രാത്രി മോള് ചീത്തസ്വപ്നം കണ്ട് പേടിച്ച് നിലവിളിച്ചപ്പോൾ അമ്മ നേർന്നതാ..ഇതും ഉടുത്ത് അമ്പലത്തിൽ വന്നോളാമെന്ന്….😞” സരോജിനിയമ്മ സാരിത്തുമ്പ് പിടിച്ച് വിഷമത്തോടെ കണ്ണീരൊപ്പി….. കാർത്തു ഇതൊക്കെ എങ്ങനെ സാധിക്കുന്നു അമ്മേ എന്ന മട്ടിൽ നിൽപ്പൊണ്ട്….

“അയ്യോ…അമ്മ വിഷമിക്കണ്ട… ഇങ്ങനെയൊരു നേർച്ചയുണ്ടെങ്കിൽ ഉറപ്പായും ഞാനിത് ഉടുക്കാം……അമ്മ ഉടുപ്പിച്ച് തന്നാൽ മതി……”

ഗൗരി പറഞ്ഞത് കേട്ട് സരോജിനിയമ്മയുടെ മുഖം വിടർന്നു…… സരോജിനിയമ്മ അവളെ ഭംഗിയായി ദാവണി ഉടുപ്പിച്ചു അതിന് ചേരുന്ന രീതിയിലുള്ള ഒരു നെക്ലേസും അണിയിച്ചു………..,കാതിൽ ജിമിക്കിയിട്ടു…..മുടി കുളിപിന്നലിട്ട് നിവർത്തിയിട്ടു……കൈകളിൽ മെറൂൺ കളർ കുപ്പിവളകളും……..കുഞ്ഞു പൊട്ട് കുത്തി…വാലിട്ട് കണ്ണെഴുതി…….മുട്ടറ്റം വരെ നീണ്ടു കിടക്കുന്ന കനമുള്ള മുടി അവളെ ശരിക്കും ദേവിയെ പോലെ തോന്നിച്ചു….

ജ്വലിക്കുന്ന അവളുടെ സൗന്ദര്യം കണ്ട് സരോജിനിയമ്മയും കാർത്തുവും അദ്ഭുതത്തോടെ പരസ്പരം നോക്കി…….

“മോള് ദേവി തന്നെയാ….പാർവ്വതീ ദേവി…..” സരോജിനിയമ്മ പറഞ്ഞു കൊണ്ട് അവളുടെ കണ്ണിൽ നിന്നും കുറച്ചു കൺമഷിയെടുത്ത് ചെവിയുടെ പുറകിലായി തൊട്ട് കൊടുത്തു…..

“ഗൗരീ….. എന്തൊരു ഗ്ലാമറാ പെണ്ണെ നിനക്ക്…..” കാർത്തു അദ്ഭുതത്തോടെ പറയുന്നത് കേട്ട് അവളുടെ മുഖം വാടി…….

“””നിന്റെ ഈ കത്തിജ്വലിച്ച് നിൽക്കുന്ന സൗന്ദര്യം എനിക്ക് ആസ്വദിക്കാനുള്ളതാണ്…… അത് ഞാൻ സ്വന്തമാക്കും……””” പ്രവീണിന്റെ വാക്കുകൾ ഓർമയിൽ തെളിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു………

ചെകുത്താൻ റെഡിയായി താഴേക്ക് വന്നു….മുണ്ടും ഷർട്ടുമായിരുന്നു അവന്റെ വേഷം …കാറിന്റെ കീയുമെടുത്ത് അവൻ പുറത്തേക്കിറങ്ങി കാറെടുത്തു…..

അമ്മയും കാർത്തുവും ഗൗരിയും പുറത്തേക്ക് ഇറങ്ങി വന്നു……ഗൗരിയും കാർത്തുവും പുറകിലായി കയറി….അമ്മ മുൻസീറ്റിലും….. അവൻ മനപൂർവം ഗൗരിയെ നോക്കിയതേയില്ല…… ചെകുത്താൻ വണ്ടി സ്റ്റാർട്ടാക്കിയതും…

“അയ്യോ….കണ്ണാ..അമ്മയ്ക്ക് നല്ല തലവേദന പോലെ……ഛർദ്ദിക്കാനും വരുന്നുണ്ട്……”

“ആണോ അമ്മേ😧..എന്നാൽ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാമമ്മേ….”

അമ്മയുടെ അവസ്ഥ കണ്ട് കണ്ണൻ പരിഭ്രമത്തോടെ പറഞ്ഞു…….

“വേണ്ട മോനെ…അമ്മയ്ക്ക് കുറച്ചു നേരം കിടന്നാൽ മതി……എന്റെ കൂടെ കാർത്തു നിൽക്കും….നീയും ഗൗരിയും കൂടി അമ്പലത്തിൽ പോയി പ്രാർത്ഥിക്ക്…ഇല്ലെങ്കിൽ അമ്മയ്ക്ക് മനസമാധാനം കിട്ടില്ല…….”

സരോജിനിയമ്മ കാർത്തുവിനെ നോക്കി കാറിൽ നിന്നിറങ്ങാൻ ആംഗ്യം കാണിച്ചു…..

“അതൊന്നും പറ്റില്ല……അമ്മയ്ക്ക് വയ്യെങ്കിൽ ആരും പോണ്ട….”😡

കണ്ണൻ ദേഷ്യപ്പെട്ട് കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങി……

“കണ്ണാ…അമ്മ പറയുന്നത് കേൾക്ക്….വഴിപാട് നടത്തേണ്ടതാ….നീ പെട്ടെന്ന് പോയിട്ട് വാ…….” അമ്മ നിർബന്ധിച്ച് പറഞ്ഞപ്പോൾ അവൻ താൽപര്യമില്ലാതെ സമ്മതിച്ചു… ഗൗരിയ്ക്കും അവനോടൊപ്പം പോകാൻ ഇഷ്ടമില്ലായിരുന്നു…. കാർത്തു കാറിൽ നിന്നിറങ്ങിയപ്പോൾ അമ്മയോട് യാത്ര പറഞ്ഞ് രണ്ടുപേരും അമ്പലത്തിലേക്ക് തിരിച്ചു……

സരോജിനിയമ്മയും കാർത്തുവും പ്ലാൻ നടപ്പിലാക്കിയ സന്തോഷത്തിൽ കൈകൊടുത്തു👍👍👍🤝🤝🤝

ചെകുത്താൻ ഡ്രൈവിങിൽ തന്നെ ശ്രദ്ധിച്ചിരുന്നു….. മനസ്സ് തന്റെ ദേവിയെ നോക്കാൻ തുടിക്കുന്നുണ്ടെങ്കിലും അവൻ അതടക്കി നിർത്തി….. ‘പാടില്ല…… ആൽബിയുടെ പെണ്ണ്…….’ അവൻ മനസ്സിൽ മന്ത്രിച്ചു….. ഗൗരി ഇതൊന്നുമറിയാതെ പുറം കാഴ്ചകൾ കണ്ടിരുന്നു…..

അമ്പലത്തിലെത്തിയപ്പോൾ കാറ് റോഡരികിൽ ഒതുക്കി നിർത്തി ചെകുത്താൻ കാറിൽ നിന്നിറങ്ങി…..അവന്റെ കണ്ണുകൾ അറിയാതെ പുറകിലേക്ക് പോയി…… ഡോർ തുറന്നിറങ്ങിയ ഗൗരിയെ കണ്ട് അവൻ ഞെട്ടി…….അവളുടെ അഴക് അവന്റെ കണ്ണിൽ ആയിരം വർണ്ണങ്ങൾ വിടർത്തി….കടഞ്ഞെടുത്ത അവളുടെ രൂപം കണ്ട് ശ്വാസം പോലും എടുക്കാൻ മറന്ന് അവൻ അവളിൽ ലയിച്ച് നിന്നു……. ചെകുത്താനിൽ നിന്ന് ദേവനായി മാറുകയായിരുന്നു അവൻ………

“എന്റെ ദേവി…..വീരഭദ്രന്റെ പാർവ്വതി……എന്തൊരു സൗന്ദര്യമാണിവൾക്ക്…..”

വീരഭദ്രൻ തന്റെ പാർവ്വതിയിൽ മുഴുകി നിന്നു……

“ടോ……ചെകുത്താനെ…..സ്വപ്നം കാണാൻ ഇതുവരെ വരേണ്ട കാര്യമുണ്ടായിരുന്നോ….വീട്ടിലിരുന്ന് കണ്ടാൽ പോരേ…..😠😠😠😠”

ഗൗരിയുടെ ദേഷ്യം നിറഞ്ഞ വാക്കുകൾ ആണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്………..

“നിന്റെ കോലം കണ്ട് നോക്കിയതാ…….എന്തൊരു വൃത്തികേടാണ്….നിന്നെയും കൊണ്ട് ഞാനങ്ങെനെ അമ്പലത്തിൽ കയറും…😏കുറച്ചു ഡിസ്റ്റൻസിട്ട് നിക്ക്…😡”

ചെകുത്താൻ പറയുന്നത് കേട്ട് അവനെയൊന്ന് ദേഷ്യത്തിൽ നോക്കിയിട്ട് അവൾ അമ്പലത്തിനകത്തേക്ക് കയറിപ്പോയി…..

അമ്പലത്തിൽ ശിവപാർവ്വതീ പ്രതിഷ്ഠയായിരുന്നു……രണ്ടുപേരും വഴിപാട് കഴിച്ച് ദീപാരാധന തൊഴുതു…….

തിരുമേനി നൽകിയ പ്രസാദം വാങ്ങി ഗൗരി അർദ്ധനാരീശ്വരരൂപത്തെ വണങ്ങനായി മുട്ട് കുത്തി….ശിരസ്സ് നിലത്ത് മുട്ടിച്ച് തന്റെ സങ്കടങ്ങൾ അവൾ അവർക്ക് മുന്നിൽ അറിയിച്ചു…. വിഷ്ണുവിനെ കുറിച്ച് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി………

വീരഭദ്രൻ ഇലച്ചീന്തിൽ നിന്നെടുത്ത കുങ്കുമം നെറ്റിയിൽ തൊടാനായി കൈ ഉയർത്തിയതും തൊഴുത് തിരിഞ്ഞ ഒരാളുടെ ദേഹത്ത് തട്ടി അവന്റെ കൈയിലെ കുങ്കുമം നിലത്തിരുന്ന ഗൗരിയുടെ സീമന്തരേഖയിൽ വീണു………

തൊഴുത് എഴുന്നേറ്റ ഗൗരിയെ കണ്ട് വീരഭദ്രൻ ഞെട്ടിത്തരിച്ച് നിന്നു……അവൻ നോക്കുന്നത് കണ്ടിട്ട് അവൾ തന്റെ നെറ്റിയിൽ കൈവച്ച് നോക്കി……. കൈകളിൽ പറ്റിയിരിക്കുന്ന സിന്ദൂരം കണ്ട് അവൾ ഞെട്ടലോടെ വീരഭദ്രനെ നോക്കി……… അവരുടെ കണ്ണുകൾ കോർത്തു…..

ചെകുത്താന്റെ കണ്ണുകളുടെ ആഴങ്ങളിലേക്ക് താൻ വീണു പോകുന്നത് പോലെ ഗൗരിയ്ക്ക് തോന്നി……പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി മനസ്സിൽ രൂപം കൊള്ളുന്നത് അവൾ അറിഞ്ഞു…….ഞെട്ടലോടെ കണ്ണുകൾ പിൻവലിച്ച് നെറ്റിയിലെ കുങ്കുമം തുടച്ച് അവൾ ധൃതിയിൽ പുറത്തേക്കിറങ്ങി…….

കാറിനടുത്തേക്ക് വന്നപ്പോഴും ചെകുത്താൻ ഗൗരിയുടെ മുഖത്തേക്ക് നോക്കിയില്ല…..ഒന്നും മിണ്ടാതെ രണ്ടുപേരും കാറിൽ കയറി…..

“ടോ…..താനെന്തിനാടോ എന്റെ നെറ്റിയിൽ കുങ്കുമം ഇട്ടത്…😡തനിക്ക് കണ്ണ് കണ്ടൂടെ…..😡😡😡”

ഗൗരി ദേഷ്യത്തിൽ ചോദിക്കുന്നത് കേട്ട് അവനും ദേഷ്യം വന്നു……

“പിന്നെ….എനിക്ക് ഭ്രാന്തല്ലേ…നിന്നെപ്പോലൊരു അഴിഞ്ഞാട്ടക്കാരിക്ക് കുങ്കുമം ഇട്ട് തരാൻ😡……നിനക്ക് കുറച്ചു മാറിയിരുന്ന് പ്രാർത്ഥിച്ചാലെന്താ യക്ഷി….😡😡”

“ഭ്രാന്ത്.. എനിക്കല്ല….തനിക്കാ….ഞാൻ യക്ഷിയാണെങ്കിൽ താൻ ചെകുത്താനാണെടോ……രാക്ഷസൻ…. ട്രാക്കുള……കാലമാടൻ…😡😡😡😡”

“ഇതെല്ലാം…. നിന്റെ അച്ഛന്റെ ഓമനപ്പേരാണോടീ………പോയി അങ്ങേരെ വിളിച്ചാൽ മതി😡😡വീരഭദ്രനോട് കളിയ്ക്കാൻ നീയായിട്ടില്ല…..മറുതെ…😡”

“ടോ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ…..😡😡”

“പറഞ്ഞാൽ നീയെന്ത് ചെയ്യുമെടീ….ഞാൻ പറയും…. നിന്റെ അച്ഛനാണ് ട്രാക്കുള…..😡😡😡”

“നീ ഓർത്ത് വച്ചോ….മിസ്റ്റർ വീരഭദ്രൻ…ഇതിനുള്ള മറുപടി ഈ ഗൗരി തനിക്ക് തന്നിരിക്കും……😡😡😡”

“അയ്യോടീ….ഞാനേ എഴുതി വച്ചേക്കാം…നിന്റെ മറുപടിയും കൊണ്ടിങ്ങ് വാ…..നിന്നെ കൊന്നിട്ട് ജയിലിൽ പോകാനും എനിക്ക് മടിയില്ലെടീ…..😡😡😡”

“അതിനു മുൻപ് നിന്നെ ഞാൻ കൊല്ലുമെടാ..പട്ടീ……തെണ്ടീ…,,@#$&##%$##@%#%$#@#%$#”””

ഗൗരിയുടെ തെറികേട്ട് ചെകുത്താന് ചെവി കൊട്ടിയടച്ചത് പോലെ തോന്നി…അവൻ ദേഷ്യത്തിൽ കാറെടുത്തു…അവളോടുള്ള ദേഷ്യം മുഴുവൻ അവൻ ഡ്രൈവിങിൽ കാണിച്ചു കൊണ്ടിരുന്നു……😬😬

‘മഹാദേവാ….ചെകുത്താൻ വണ്ടിയോടിക്കുന്നത് കണ്ടിട്ട് പേടിയാകുന്നു…..എന്റെ മരണം ഉറപ്പായി………ഭഗവാനേ പ്രാർത്ഥിച്ച് കുറച്ചു നിമിഷങ്ങളല്ലേ ആയുള്ളു…..അതിനുള്ളിൽ എന്നെ നിന്റെ അടുക്കലേക്ക് വിളിക്കയാണോ…..’

വണ്ടി സഡൻ ബ്രേക്കിട്ടതും ഗൗരി മുന്നിലെ സീറ്റിലിടിച്ച് പുറകിലേക്ക് പോയിരുന്നു….. ചെകുത്താനെ തെറി പറയാനായി മുഖമുയർത്തിയതും….

“ആരോ …കാറി…ന്റെ മുന്നിൽ വന്ന് ചാടി…..” പരിഭ്രമത്തോടെ പറഞ്ഞുകൊണ്ട് ചെകുത്താൻ പുറത്തേക്കിറങ്ങി….. ഗൗരിയും കൂടെ ഇറങ്ങി….

കാറിന്റെ മുന്നിൽ കമിഴ്ന്നു കിടക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ട് രണ്ടുപേരും പകച്ച് നിന്നു…..ചെകുത്താൻ അയാളുടെ അടുത്തേക്ക് ചെന്ന് അയാളെ നിവർത്താൻ നോക്കി……

മുഖം നിറയെ ചോരയൊലിപ്പിച്ച് കിടക്കുന്ന വിഷ്ണുവിനെ കണ്ട് ഗൗരി ഞെട്ടി…..

“”വിഷ്ണൂ……”””

ഗൗരി പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് വിഷ്ണുവിന്റെ തലയെടുത്ത് മടിയിൽ വച്ചു….

“നിനക്കറിയാമോ….പാർവ്വതീ..ഇയാളെ…..”😰

“അറിയാം…. എന്റെ കളിക്കൂട്ടുകാരൻ… എന്റെ കൂടപ്പിറപ്പായിരുന്നു…..”

“വണ്ടി ഇടിച്ചിട്ടില്ല….മുന്നിൽ ചാടിയപ്പോൾ തന്നെ ഞാൻ ബ്രേക്കിട്ടു….ഇയാള് ബോധം കെട്ടതാണെന്ന് തോന്നുന്നു…. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതാണെന്ന് തോന്നുന്നു.. ദേഹം മുഴുവനും വച്ച്കെട്ടിയിട്ടുണ്ടല്ലോ….”

ചെകുത്താൻ പറഞ്ഞത് കേട്ട് ഗൗരി ദയനീമായി അവനെ നോക്കി…..

“പാർവ്വതീ……നമുക്ക് ഇയാളെ വീട്ടിലേക്ക് കൊണ്ട് പോകാം……”

വിഷ്ണു കണ്ണ് തുറന്നപ്പോൾ ചുറ്റും നിൽക്കുന്ന ആൾക്കാരെ കണ്ട് അവൻ പുരികം ചുളിച്ചു….. അവരുടെ അടുത്ത് നിൽക്കുന്ന ഗൗരിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…..

“ഗൗ…രീ…..”

ഗൗരി ഓടിപ്പോയി അവന്റെ അടുത്തിരുന്നു…..

“എന്താ വിഷ്ണു…. നിനക്കെന്താ പറ്റിയത്….നീ എങ്ങനെ ഇവിടെയെത്തി…..” കരഞ്ഞു കൊണ്ട് തന്റെ അടുത്തിരിക്കുന്ന ഗൗരിയുടെ തലയിൽ വാത്സല്യത്തോടെ അവൻ തലോടി……

“നീ…കരയാതെ…. എനിക്ക്….” അവൻ ഒന്ന് നിർത്തിയിട്ട് ചെകുത്താന്റെ മുഖത്തേക്ക് നോക്കി….

‘ആൽബിയേട്ടൻ ഫോട്ടോ കാണിച്ചു തന്നത് വച്ച് നോക്കിയാൽ ഇത് ചെകുത്താനും അയാളുടെ അമ്മയും പെങ്ങളും ആണ്….സത്യം തുറന്നു പറഞ്ഞാൽ ഇയാൾ ഗൗരിയെ ഇറക്കി വിട്ടാലോ…..എന്തെങ്കിലും കള്ളം പറയാം…..” വിഷ്ണു മനസ്സിൽ പറഞ്ഞു…..

“ആൽബിയേട്ടൻ പറഞ്ഞു നീ ഇവിടെ ഉണ്ടെന്ന്… നിന്നെ ആരും അറിയാതെ കാണാൻ വന്നതാ….വഴിയിൽ വച്ച് ഒരു ആക്സിഡന്റ് ഉണ്ടായി….അങ്ങനെ ഹോസ്പിറ്റലിൽ ആയിരുന്നു…. ഇന്നാണ് ഡിസ്ചാർജായത്…..” അവൻ പറഞ്ഞു കൊണ്ട് ഗൗരിയെ നോക്കി…. പറഞ്ഞത് കള്ളമാണെന്ന് അവൾക്ക് മനസ്സിലായി…..

“തനിക്ക് ഹോസ്പിറ്റലിൽ പോണോ….”

ചെകുത്താൻ ഗൗരവത്തിൽ ചോദിച്ചു….

“വേണ്ട…..എനിക്ക് കഴിക്കാനെന്തെങ്കിലും തന്നാൽ മതി…..രണ്ട് ദിവസമായി എന്തെങ്കിലും കഴിച്ചീട്ട്….” അവൻ പറയുന്നത് കേട്ട് മറ്റുള്ളവരുടെ കണ്ണ് നിറഞ്ഞു….

“ഞാൻ പോയി എടുത്തിട്ട് വരാം….കാർത്തൂ..നീയും വാ…..മോൻ റസ്റ്റ് എടുക്ക്….” സരോജിനിയമ്മ വാത്സല്യത്തോടെ പറഞ്ഞിട്ട് കാർത്തൂനെയും കൊണ്ട് താഴേക്ക് പോയി…. വിഷ്ണുവിനെ ഒന്ന് നോക്കിയിട്ട് ചെകുത്താനും മുറിയിൽ നിന്നിറങ്ങിപ്പോയി…..

“ഇനി സത്യം പറ…അയാൾ നിന്നെ എന്താ ചെയ്തത്……”

ഗൗരി കുറച്ചു ദേഷ്യത്തോടെയാണ് ചോദിച്ചത്…. അവൻ വിഷമത്തോടെ കണ്ണുകൾ മുറുകെ അടച്ചു തുറന്നു……ആ ഓർമകൾ പോലും അവനെ വേദനിപ്പിക്കുകയാണെന്ന് ഗൗരിയ്ക്ക് മനസ്സിലായി………

“പ്രവീണിന്റെ സങ്കേതത്തിലായിരുന്നു ഞാൻ…കൊല്ലാൻ വേണ്ടി റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടു……അവിടെ നിന്നും അവരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു…. വഴിയരികിൽ കിടന്ന എന്നെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു…….നിന്നെ അവസാനമായി ഒന്ന് കാണാനാണ് ഈ നാട്ടിലേക്ക് വന്നത്….വഴിയറിയാതെ ഒരുപാട് വിഷമിച്ചു……. ഭക്ഷണം കഴിക്കാതെ അവശനായി….. റോഡിൽ വീണ് നെറ്റി പൊട്ടി… പിന്നെ ഒന്നും എനിക്കോർമയില്ല……ഇടയ്ക്ക് നീ അടുത്തേക്ക് ഓടി വന്നത് മങ്ങിയ ഓർമയിലും ഞാൻ കണ്ടിരുന്നു…..” അവൻ പറഞ്ഞപ്പോൾ ചെറുതായി കിതച്ചിരുന്നു……

“നീ…എനിക്ക് വേണ്ടിയല്ലേ….”

പൊട്ടിക്കരയുന്ന ഗൗരിയെ അവൻ ചേർത്ത് പിടിച്ചു…..

“കരയാതെന്റെ ഗൗരിക്കൂട്ടീ….നീയെന്റെ ചങ്കല്ലേടീ……അതൊക്കെ പോട്ടെ…..നിന്റെ കാര്യങ്ങളൊക്കെ ആൽബി പറഞ്ഞിരുന്നു…..നീയും ചെകുത്താനും തമ്മിലുള്ള ഫൈറ്റ് തീർന്നോ…..” അവൻ കുറച്ചു കുസൃതിയോടെ ചോദിച്ചു…..

“ഇല്ലെടാ……അത് തീരണമെങ്കിൽ അയാളെ ഞാൻ കൊല്ലണം…..” ഗൗരി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു….

“ചെകുത്താന്റെ പെങ്ങള് കൊള്ളാമല്ലോടീ…..എനിക്കിഷ്ടപ്പെട്ടു…😍😍”

“ടാ..ചെക്കാ…നിന്റെ ദേഹം മുഴുവൻ പഞ്ചറായിരുന്നിട്ടും നിന്റെ കോഴിത്തരമൊന്നും മാറിയില്ലേ……കാർത്തൂനെ തൊട്ട് കളിക്കണ്ട….ചെകുത്താനെങ്ങാനും അറിഞ്ഞാൽ നിന്റെ ചിരിക്കുന്ന പടം മാലയിട്ട് ഭിത്തിയിൽ തൂക്കും…😡”….

“ഒന്നു പോടീ…..ആ തത്തമ്മയെ ഈ വിഷ്ണുവിനായി ദൈവം സൃഷ്ടിച്ചതാടീ….കാർത്തു….എന്തോ എനിക്കിഷ്ടമായി……😍😍😍😍😘😘” അവൻ പ്രണയത്തോടെ പറയുന്ന കേട്ട് ഗൗരിയുടെ കിളികളെല്ലാം കൂടും വിട്ട് പറന്നു പോയി…..

രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ വിഷ്ണുവിന്റെ ക്ഷീണം മാറി…..ചെകുത്താൻ ഇടയ്ക്ക് മുറിയിൽ വന്ന് വിഷ്ണുവിന്റെ കാര്യങ്ങളൊക്കെ തിരക്കും………

ഒരു ദിവസം രാത്രി താഴെ നിന്ന് ഉയരുന്ന വഴക്ക് കേട്ട് വിഷ്ണു പതിയെ മുറിയ്ക്ക് പുറത്തേക്കിറങ്ങി……. ഗൗരിയുടെ ശബ്ദമാണെന്ന് മനസിലായതും അവൻ പതിയെ സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു…..

“നീയാരാടീ….എന്റെ കാര്യം തീരുമാനിക്കാൻ…..ഇത് എന്റെ വീടാ….ഇവിടെ എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും…..😡😡😡😡”

ചെകുത്താനും ഗൗരിയും തമ്മിലുള്ള വഴക്ക് കണ്ട് വിഷ്ണു പതിയെ അമ്മയുടെ അടുത്തേക്ക് നടന്ന് ചെന്നു…..

“എന്നാൽ താൻ പോയി തലകുത്തി നിക്കെടോ….കാട്ടുമാക്കാനെ…😡😡😡”

ഗൗരിയും കട്ടയ്ക്ക് പിടിച്ച് നിൽക്കുന്നത് കണ്ട് വിഷ്ണു പൊട്ടിവന്ന ചിരി അമർത്തി പിടിച്ച് നിന്നു…..

“ഞാൻ തലകുത്തി നിൽക്കും..ഓടും..ചാടും…..നീയാരാ ചോദിക്കാൻ….കുറച്ചു നാളായി അവള് തുടങ്ങിയിട്ട്……അഴിഞ്ഞാട്ടക്കാരി…😡😡😡😡”

“ചെകുത്താനെ….. തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്……..താനല്ലേ കോളേജിൽ അഴിഞ്ഞാടി നടക്കുന്നത്…..അഴിഞ്ഞാട്ടം കൂടിയപ്പോൾ കുട്ടികൾ വീട്ടിൽ വന്നല്ലേ ഗുരുദക്ഷിണ തന്നത്😡….എന്റെ ബുദ്ധി കൊണ്ട് അവൻമാരെ അന്ന് ഓടിച്ചിട്ട്……” ഗൗരി നിന്ന് കിതച്ചു….

“ഇതാ മോളെ വെള്ളം…ബാക്കി വെള്ളം കുടിച്ചിട്ട് പറ….”🙄 സരോജിനിയമ്മ കൊണ്ട് വന്ന വെള്ളം ഗൗരി വാങ്ങി ഒറ്റയടിയ്ക്ക് കുടിച്ചു തീർത്തു…ഗൗരി തുടർന്നു….

“താനൊരു താങ്ക്സ് പറഞ്ഞോടോ…രാക്ഷസാ…..കാട്ടാളാ…😡😡😡😡😡😡😡😡😡😡😡😡😡😡😡”

“അതെന്താ അമ്മേ ഗുരുദക്ഷിണ…..”🤔 വിഷ്ണു അമ്മയോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….

“അത് പിന്നെ പറയാം….ആദ്യം ഇത് കാണട്ടെ…..😜” സരോജിനിയമ്മ ഉൽസാഹത്തോടെ പറയുന്ന കേട്ട് വിഷ്ണു വായും തുറന്ന് നിന്നു…..😧

“പിന്നെ വന്നവൻമാരുടെ കണ്ണില് മുളക് പൊടിയിടുന്നത് അത്ര വലിയ ബുദ്ധിയല്ലേ …ഒന്ന് പോടീ…..പിന്നെ വീരഭദ്രൻ താങ്ക്സ് പറയേണ്ട ക്വാളിറ്റിയൊന്നും നിനക്കില്ല..മൂന്ന് ദിവസം പരിചയമുള്ളവന്റെ കൂടെ ഒളിച്ചോടി വന്നതല്ലേടീ നീ ചൂലേ…….😡😡😡😡”

“ഒരു വീരഭദ്രൻ….കാട്ടുമാക്കാന്റെ രൂപവും…..കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും ചിമ്പൻസിയുടെ സ്വഭാവവും ……കുറെ മസിലും പെരുപ്പിച്ചു…. ഇന്ന് ആരെ തല്ലണം….ഇന്ന് ആരെ തല്ലണം എന്ന് പറഞ്ഞ് നടക്കുന്ന തന്നെ കോളേജിൽ പഠിപ്പിക്കാൻ വിട്ടവരെ തല്ലണം….😡😡😡😡”

“മോളെ….😨😨”

“സോറി അമ്മേ…..അമ്മയെ പറഞ്ഞതല്ല…ഇയാളെ കോളേജിൽ ജോലിക്കെടുത്തവരെ പറഞ്ഞതാ……..ബ്ലാ….ബ്ലാ…..ബ്ലാ……##@@%%$$ ###$%@%%%%”😡😡😡😡😡😡😡

ഗൗരിയുടെ തെറി അഭിഷേകം കേട്ട് എല്ലാവരും ചെവി പൊത്തി……

“അമ്മേ…..സത്യത്തിൽ എന്താ പ്രശ്നം…..”😥

വിഷ്ണു രഹസ്യം പോലെ അമ്മയോട് ചോദിച്ചു…

“ഞാൻ ചപ്പാത്തി കൊണ്ട് വച്ചപ്പോൾ ഒരെണ്ണം കരിഞ്ഞതായിരുന്നു…..ഗൗരി അതെടുത്ത് കണ്ണന്റെ പാത്രത്തിലേക്കിട്ടു….കണ്ണൻ ദേഷ്യം വന്ന് ആ ചപ്പാത്തിയെടുത്ത് തിരികെ ഗൗരിയുടെ പാത്രത്തിലേക്കിട്ടു…അങ്ങോട്ടുമിങ്ങോട്ടുമിട്ട് ഇപ്പോൾ ഇങ്ങനെയായി….🙂”

“എന്നിട്ട് ആ ചപ്പാത്തിയെവിടെ….😁”

സരോജിനിയമ്മ വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയ വിഷ്ണുവിന് ചിരിയടക്കാനായില്ല…. കാർത്തുവിന്റെ തലയിൽ കൊരുത്ത് തൂങ്ങിക്കിടക്കുന്നു ചപ്പാത്തി😡😡…. കാർത്തു ഇടുപ്പിൽ കൈകുത്തി പല്ല് കടിച്ച് ദേഷ്യം കടിച്ചമർത്തി രണ്ടുപേരുടെയും തല്ല് നോക്കി നിൽപ്പൊണ്ട്…..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

വിഷ്ണു പൊട്ടിച്ചിരിച്ചു…….. ചിരിയടക്കാൻ കഴിയാതെ വേദന പോലും മറന്ന് അവൻ ചിരിച്ചു..🤣🤣🤣

“ഗൗരീ……നിനക്ക് ഈ ചെകുത്താൻ ചേരുമെടീ……..നിന്റെ കൂടെ കട്ടയ്ക്ക് നിൽക്കാൻ ഈ ലോകത്ത് ഇങ്ങേർക്ക് മാത്രമേ പറ്റു….🤣🤣🤣🤣” വിഷ്ണു ചിരിയിനിടയിലും പറഞ്ഞത് കേട്ട് ചെകുത്താനും ഗൗരിയും ഞെട്ടി അവനെ നോക്കി….😳

ചെകുത്താൻ രൂക്ഷമായി നോക്കുന്നത് കണ്ടപ്പോൾ വിഷ്ണു സ്വിച്ച് ഇട്ടത് പോലെ ചിരി നിർത്തി……. വിഷ്ണുവിനെ ഒന്ന് നോക്കിയിട്ട് ചെകുത്താൻ മുകളിലേക്ക് കയറിപ്പോയി തന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആരും കാണാതിരിക്കാൻ……….

ഗൗരിയും വിഷ്ണുവിനെ ദേഷ്യത്തിൽ നോക്കിയിട്ട് മുകളിലേക്ക് കയറിപ്പോയി…….

അമ്മ നിലത്ത് പൊട്ടിക്കിടന്ന പാത്രങ്ങൾ അടിച്ചു വാരാനായി പോയി……

കാർത്തു പോകാനായിത്തിരിഞ്ഞതും…..

“കാർത്തൂ……😍😍”

വിഷ്ണു വിളിച്ചത് കേട്ട് അവൾ സംശയത്തോടെ തിരിഞ്ഞ് നോക്കി……

“എന്താ വിഷ്ണു…..എന്തെങ്കിലും വേണോ…..”

“മ്….വേണം……ഈ തത്തമ്മയെ….😍😍😘😘” അവൻ നാണത്തോടെ നിലത്തേക്ക് നോക്കി പറഞ്ഞു……..

“അയ്യോ….ഇത് ചേട്ടൻ വാങ്ങി വച്ചിരിക്കുന്ന ജീവനില്ലാത്ത തത്തമ്മയാ…….ഇതൊന്നും തരാൻ പറ്റില്ല😠…വേണെമെങ്കിൽ നമ്മുടെ അമ്പലത്തിൽ ഉൽസവം തുടങ്ങുമ്പോൾ ഒരെണ്ണം വാങ്ങിച്ച് തരാൻ ഞാൻ ചേട്ടനോട് പറയാം…..😏”

ഭിത്തിയിൽ ഭംഗിക്ക് വേണ്ടി തൂക്കിയിട്ടിരിക്കുന്ന തത്തമ്മയെ ചൂണ്ടി കാർത്തു പറഞ്ഞത് കേട്ട് വിഷ്ണു വായും തുറന്ന് നിന്നു…🙄🙄😧

രാത്രി……..

ഗൗരി നിലാവും നോക്കി ആലോചനയോടെ നിന്നു……വിഷ്ണു പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……

‘മനസ്സിൽ എന്തോ ഒരു അനുഭൂതി…ചെകുത്താൻ എന്നിൽ നിറയുന്നത് പോലെ…. അമ്പലത്തിൽ വച്ച് ആ അസുരന്റെ കണ്ണുകളിലേയ്ക്ക് അലിഞ്ഞ് പോയത് പോലെ……. പക്ഷെ അസുരനാണ്……ഏതോ ദേവിയ്ക്ക് വേണ്ടി അയാൾ കാത്തീരിക്കയാണ്……ആ ദേവിയ്ക്ക് മാത്രമേ അയാളിലെ ദേവനെ കാണാൻ പറ്റൂ……..ഞാൻ വെറും പാർവ്വതി…വീരഭദ്രന് ദേവിയെ ചേരു…’

അവൾ നെടുവീർപ്പെട്ടു……

തുടരും………

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പതിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 13

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *