ഒരു കല്യാണ കഥ…

രചന: നെടുവോട്ട് നാന്നൂരാൻ

“പോയി അവിടെ ഇരിക്കെടാ ”

അമ്മ കുറച്ചു ശബ്ദം ഉയർത്തി തന്നെ അത് പറയുമ്പോൾ അമ്മയുടെ മുഖത്ത് കാണാമായിരുന്നു അത് എത്ര ഉറച്ച തീരുമാനം ആയിരുന്നെന്നു. അമ്മ പറഞ്ഞതിന്

മറുപടിയായി ഒന്ന് മൂളുക പോലും ചെയ്യാതെ അവളുടെ അടുത്ത് ഇരുന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണു നീര് ഒഴുകുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ ഞങ്ങളുടെ

മേലായിരുന്നു. എല്ലാവരുടെയും കണ്ണിൽ അവളോടുള്ള സഹതാപം നിറഞ്ഞിരുന്നു. എന്നോടുള്ള നോട്ടത്തിൽ ഒരു ഹീറോ പരിവേഷവും.

“ഇത് അവളുടെ കഴുത്തിൽ കെട്ടു ” എല്ലാം ഒരു യാന്ത്രികമായി നടന്നു ആ നടന്നത് എന്റെ കല്യാണം ആയിരുന്നു രാവിലെ വാഴയ്ക് വെള്ളം ഒഴിക്കുമ്പോൾ ആണ് അമ്മ പറഞ്ഞത്

 

“ഹരി കല്യാണത്തിന് നീയും കൂടി വരണം ” അമ്മയുടെ ബന്ധുവിന്റെ കല്യാണം ആണ്.

അവിടെ പോയാൽ ബന്ധുക്കൾ ഓരോന്ന് ചോദിക്കും എന്തു ചെയ്യുന്നു’ കൃഷി പണിയാ എന്ന് പറഞ്ഞാൽ ഒരു പുച്ഛവും പിന്നെ ഒരു ചോദ്യവും ‘അതിൽ എന്തെകിലും കിട്ടോ ‘ അങ്ങനെ

ഉള്ള പറച്ചിൽ ഒഴിവാക്കാൻ ആണ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്. “അതല്ലടാ മാധവേട്ടൻ നിന്നെ എന്തായാലും ചോദിക്കും ഉണ്ണിക്ക് വരാൻ പറ്റാത്തത് കൊണ്ടല്ലേ നിന്നോട് പറയുന്നേ ”

ഞങ്ങൾ രണ്ടു പേരാണ് ഞാൻ ഹരികൃഷ്ണൻ അവൻ ഉണ്ണികൃഷ്ണൻ. അവൻ ബികോമിന് പഠിക്കുന്നു ബാംഗ്ളൂർ. ഞാൻ +2 പോലും കംപ്ലീറ്റ് ആക്കാത്തത് കൊണ്ട് കൃഷി പണിയിലേക്ക്

ഇറങ്ങി. ” നീയും ഇല്ലെങ്കിൽ അദ്ദേഹത്തിന് സങ്കടം ആവും ” ഞാൻ ഒരു ആക്കിയ ചിരി ചിരിച്ചപ്പോൾ അമ്മ “ഇളിക്കണ്ട പോയി കുളിച്ചു റെഡി ആവൂ. ” ഇ മാധവൻ അമ്മയുടെ

പണ്ടത്തെ ലവ് ആണ്.അമ്മയുടെ നഷ്ട പ്രണയം. മാധവേട്ടന്റെ കൈ പിടിച്ചാണ് അമ്മ ആദ്യം സ്കൂളിൽ പോയത് ‘ഇനി ലക്ഷ്മിയെ നിന്നെ ഏൽപ്പിച്ചു നല്ലോണം നോക്കണേ മാധവാ എന്ന്

അമ്മമ്മ പറഞ്ഞപ്പോൾ ‘ mr.മാധവൻ സീരിയസ് ആയി. പിന്നെ ലക്ഷ്മിക് എല്ലാം മാധവേട്ടൻ ആയിരുന്നു. എപ്പോഴും എന്തെങ്കിലും തിന്നാൻ മാധവേട്ടന്റെ കൈയിൽ ഉണ്ടാവും. ‘ഒരു ചക്ക

ഇണ്ടാവോ മാധവാ നിന്റെ പോക്കറ്റിൽ’ എന്ന് അമ്മമ്മ കളിയാക്കുമായിരുന്നു. അത് ഏകദേശം സത്യവും ആയിരുന്നു ചാമ്പങ്ങ, പേരക്ക, മാങ്ങാ തുടങി അന്നാട്ടിൽ കിട്ടുന്ന എല്ലാ

പഴങ്ങളും മാധവേട്ടന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. മനോഹാരിത നിറഞ്ഞ പച്ച പരവതാനി വിരിച്ച നാട്ടു വഴിയും കാടും കുളവും തോടും ലക്ഷ്മി മാധവേട്ടന്റെ കൈ പിടിച്ചു നടന്നു.

 

ഒരു ദിവസം വീട്ടിൽ ഓടിക്കളിക്കുമ്പോൾ കാലിൽ തട്ടി മണ്ണെണ്ണ വിളക്ക് മറിഞ്ഞത് നെല്ലിലേക്കാണെന്ന് ലക്ഷ്മി അറിഞ്ഞത് വല്യച്ഛൻ പുളിയുടെ വടി കൊണ്ട് തുടയിൽ അമ്മാനം

ആടിയപ്പോഴാണ്. അവസാനം ആ കരച്ചിൽ നിന്നത് മാധവേട്ടന്റെ ചുണ്ട് അടി കൊണ്ട ഭാഗത്തു ചുണ്ടുകൾ പതിഞ്ഞപ്പോഴാണ് അതിനു ശേഷം മാധവേട്ടൻ കൈ പിടിക്കുമ്പോൾ

രോമങ്ങൾ എഴുന്നേൽക്കുന്നത് അവൾ അറിഞ്ഞു. മാധവേട്ടനെ കാണുമ്പോൾ ചുണ്ട് വിറയ്ക്കുന്നതും നെഞ്ച് ഇടിക്കുന്നതും അവൾ അറിഞ്ഞു. അന്ന് വരെ വെറും മാധവേട്ടൻ

ആയിരുന്ന ആ 14 വയസുകാരിക്ക് . അന്ന് മുതൽ തന്റെ മാത്രം മാധവേട്ടൻ ആയി മാറി. ‘നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് എന്ന് അമ്മമ്മ പറഞ്ഞപ്പോഴാണ് അവൾക്

മാധവേട്ടൻ ആരായിരുന്നെന്നു ശരിക്കും മനസിലായത്. കല്യാണ തീയതി ക്ക് ഒരാഴ്ച്ച മുൻപ് രണ്ടും കല്പിച്ചു മാധവേട്ടനോട് കരഞ്ഞു കൊണ്ട് തന്റെ ഇഷ്ടം പറഞ്ഞപ്പോൾ കിട്ടിയ മറുപടി ‘

നിന്നെ ഞാനൊരു പെങ്ങൾ ആയിട്ടേ കണ്ടിട്ടുള്ളു നീയും ഒരു ഏട്ടനായിട്ടെ എന്നെ കാണാൻ പാടുള്ളു എന്നായിരുന്നു. ‘ പിന്നെ ദുബൈക്കാരൻ കൃഷ്‌ണന്റെ ഭാര്യ ആയി രണ്ടു

കുട്ടികളുടെ അമ്മയായി. ഒരു പക്ഷെ അച്ഛൻ അമ്മയെ നല്ലോണം മനസിലാക്കിയത് കൊണ്ടാവാം ഇ കഥകൾ ഒക്കെ അച്ഛനും ഞങ്ങളും അറിയുന്നത്.ഒരു വർഷം മുൻപ് അച്ഛൻ

ഞങ്ങളെ വിട്ട് പോയെങ്കിലും കഷ്ടപ്പാടില്ലിതെ ജീവിക്കേണ്ടത് അച്ഛൻ ഉണ്ടാക്കിയിരുന്നു. വലിയൊരു തോട്ടം. അതിൽ തെങ്ങ്, കവുങ്, കുരുമുളക്, എന്നു വേണ്ട എല്ലാ തരം കൃഷിയും

ഉണ്ടായിരുന്നു. 20 വർഷം പ്രവാസി ആയിരുന്നു പിന്നെ ഒരു 8കൊല്ലമായി നാട്ടിൽ കൃഷി പണി ആയിരുന്നു. അതാണ് ഞാനിപ്പോൾ കൊണ്ട് നടക്കുന്നത്.

കുളിച്ചിട്ടു കല്യാണത്തിന് പോയപ്പോഴാണ് അറിയുന്നത് ചെക്കന് വേറെ പെണ്ണിനൊപ്പം ഒളിച്ചോടിയെന്നു. മാധവേട്ടൻ ചങ്ക് തകർന്നു നിൽക്കുന്നത് കണ്ടിട്ടാവണം അമ്മയുടെ

അനിയത്തിപ്രാവിലെ ഡയലോഗ് “എനിക്ക് തന്നോട് ഇവളെ എന്റെ മരുമകൾ ആയിട്ട് ” അവൾ അനു. എനിക്ക് അവളെ ചെറുപ്പം മുതൽ തന്നെ അറിയാം bsc വരെ പഠിച്ച അവളോട്

ഇഷ്ടമുണ്ടോ എന്നു ചോദിച്ചാൽ അത് എനിക്ക് അറിയില്ലായിരുന്നു. സ്കൂളുകളിലും കോളേജുകളിലും ഉന്നത വിജയം നേടിയിരുന്ന അവളോടെനിക് നല്ല ബഹുമാനം

ഉണ്ടായിരുന്നു. എനിക്ക് കൃഷി പണി യാണ് എന്ന അപകഷത ബോധം എന്നെ പിന്നോട്ട് വലിച്ചപ്പോൾ മാധവേട്ടൻ ചെയ്തത് അവളെ കൈ പിടിച്ചു തരികയാണ്‌. അത് ചിലപ്പോൾ തന്റെ

നാണക്കേട് ഒഴിവാക്കാൻ ആയിരിക്കുമെന്നാണ് എനിക്ക് തോന്നിയത്.

അവസാനം അവളുടെ കൈ പിടിച് കാറിനടുത്തേക് നടക്കുമ്പോൾ മാധവേട്ടൻ അല്ല മാധവൻ അമ്മാവൻ ഒറ്റയ്ക്ക് വിളിച്ചു. “നിന്റെ വല്യച്ഛന്റെ കാരുണ്യത്തിൽ കഞ്ഞി കുടിച്ചിരുന്ന

രാമന്റെ മകന് ലക്ഷ്മിയെ കെട്ടാൻ യോഗ്യത ഉണ്ടായിരുന്നില്ല. അതെ രാമന്റെ കൊച്ചുമകൾ ലക്ഷ്മിയുടെ മകന്റെ ഭാര്യ ആവുക എന്നത് ചിലപ്പോൾ ദൈവത്തിന്റെ തീരുമാനം

ആയിരിക്കാം”. അത് കെട്ടു ഞാൻ ഞെട്ടി തരിച്ചു കൊണ്ട് ചോദിച്ചു “അപ്പൊ…… നിങ്ങൾക്കും അമ്മയെ ഇഷ്ടമായിരുന്നോ?” “ചില ഇഷ്ടങ്ങൾ ആരുമറിയാതെ കുഴിച്ചു മൂടുന്നതാണ് നല്ലത്

അത് ചങ്ക് പറിച്ചു എടുക്കുമെങ്കിലും…. ” അതും പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടക്കുമ്പോൾ എനിക്ക് ഉറപ്പായിരുന്നു, അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞിരിക്കണം …

രചന: നെടുവോട്ട് നാന്നൂരാൻ

Leave a Reply

Your email address will not be published. Required fields are marked *