ഗൗരീ പരിണയം.. ഭാഗം…14

പതിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 13

ഭാഗം…14

വിഷ്ണുവും ഗൗരിയും ഗേറ്റ് കടന്നതും……..

“മോളെ…….ഗൗരീ…..”

സരോജിനിയമ്മയുടെ വിളി കേട്ട് രണ്ട്പേരും തിരിഞ്ഞ് നോക്കി…… അമ്മ ഓടി ഗൗരിയുടെ അടുത്തേക്ക് വന്നു……

“മോള്..പോകരുത്….ഇനി അവൻ മോളുടെ കാര്യത്തിൽ ഇടപെടില്ല…….എനിക്ക് കാർത്തൂനെ പോലെ തന്നെയാ നീയും…..മോളും എന്നെ സ്വന്തമായി തന്നെയാണ് കണ്ടെതെങ്കിൽ എന്റെ കൂടെ അകത്തേക്ക് വാ…..”

സരോജിനിയമ്മ നീട്ടിയ കൈയിൽ അവൾ നിറകണ്ണുകളോടെ നോക്കി….. വിഷ്ണുവിനെ നോക്കിയപ്പോൾ സമ്മതം അറിയിക്കും പോലെ അവൻ ഗൗരിയുടെ തോളിൽ കൈയമർത്തി….. നീറുന്ന മനസ്സുമായി അവൾ സരോജിനിയമ്മയുടെ കൈയിൽ കൈ ചേർത്തു……

ആ കാഴ്ച വീരഭദ്രന്റെ കണ്ണും മനസ്സും നിറച്ചു…..തന്റെ ദേവി തനിക്ക് അരികിലേക്ക് മടങ്ങി വരുന്നത് കണ്ട് അവന്റെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പുമുട്ടി…….

കാർത്തു ഗൗരിയുടെ അടുത്തേക്ക് വന്ന് അവളെ പിടിച്ച് വീട്ടിനകത്തേക്ക് കയറ്റി……വീരഭദ്രന്റെ മുന്നിലെത്തിയപ്പോൾ അമ്മ ഗൗരിയെയും കൊണ്ട് ഒന്ന് തിരിഞ്ഞു…..

“പ്രശ്നങ്ങൾ തീരുന്നത് വരെ ഗൗരി ഇവിടെ കാണും….നീ മോളുടെ അടുത്ത് വരികയോ …മിണ്ടാൻ ശ്രമിക്കയോ ചെയ്യരുത്….. അവളെ ഞാൻ നോക്കിക്കോളാം…..”

അമ്മയുടെ വാക്കുകൾ കേട്ട് കുറ്റബോധത്തോടെ വീരഭദ്രൻ തലകുനിച്ചു…. ഗൗരിയ്ക്ക് അവന്റെ അടുത്ത് നിൽക്കുന്ന ഓരോ നിമിഷവും അവനോടുള്ള വെറുപ്പ് കൂടി വന്നു……അത് മനസ്സിലാക്കിയത് പോലെ വിഷ്ണു അവളെയും വിളിച്ച് മുകളിലേക്ക് നടന്നു……

ചെകുത്താൻ മുറിയിൽ അസ്വസ്ഥതയോടെയിരുന്നു…..

‘അവളെ ഒന്ന് കണ്ടില്ലെങ്കിൽ ശ്വാസം മുട്ടും….എങ്ങനെ കാണും….അവളില്ലാതെ ഇനിയെനിക്ക് പറ്റില്ല…….എനിക്ക് വേണം എന്റെ ദേവിയെ……അവൾക്ക് എന്നോട് വെറുപ്പായിരിക്കും അത്രയ്ക്ക് മോശമായ വാക്കുകളല്ലേ ഞാൻ പറഞ്ഞത്…….എന്റെ ദേഷ്യം കാരണമാ ഇതെല്ലാം………അവളുടെ സഹോദരൻ ആരായാലും ഞാൻ വെറുതെ വിടില്ല…….. എനിക്ക് കാണണം അവനെ…..😡😡’

ദിവസങ്ങൾ കടന്നുപോയി…. സരോജിനിയമ്മ ഗൗരിയെ മുറിയ്ക്ക് പുറത്തിറങ്ങാൻ സമ്മതിച്ചില്ല……ഭക്ഷണം മുറിയിൽ തന്നെ കൊടുത്തു……

വീരഭദ്രൻ അവളെ കാണാൻ പറ്റാതെ വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു….ഗൗരിയെ ഒരു വട്ടമെങ്കിലും കാണാൻ അവന്റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു……..

“ടാ….ചെകുത്താനെ….നീ കോളേജിൽ വരുന്നില്ലേ……”

വിപിന്റെ ചോദ്യം കേട്ട് അവൻ വിപിനെ ദേഷ്യത്തിൽ നോക്കി……

“അതറിയാനാണോ…രാവിലെ ഇങ്ങോട്ട് കെട്ടിയെടുത്തത്……ഞാൻ ലീവാണെന്ന് നിന്നോട് വിളിച്ച് പറഞ്ഞതല്ലേ…..പിന്നെ നീയെന്തിനാടാ ഇങ്ങോട്ട് വന്നത്…..😡”

“നീയെന്തിനാടാ….എന്നോട് ചൂടാകുന്നത്….എന്നെ അമ്മ വിളിച്ചിട്ട് വന്നതാ….”

വിപിൻ കണ്ണന്റെ അടുത്തായി കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു…….

“അമ്മയോ…..നിന്നെ വിളിച്ചോ….എന്തിന്…😕”

“ഗൗരിയ്ക്ക് നമ്മുടെ കോളേജിൽ അഡ്മിഷൻ ശരിയാക്കാൻ…….”

കണ്ണന്റെ കണ്ണുകൾ വിടർന്നു….ചുണ്ടുകളിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു…..

“എന്നിട്ട് നീയെന്ത് പറഞ്ഞു…….ഞാൻ റെഡിയാക്കാം ….നീ അമ്മയോട് പറയണ്ട ഞാൻ ചെയ്യുന്ന കാര്യം…. അവൾക്കിഷ്ടമാണോ കോളേജിൽ വരാൻ….. നമുക്കു എം ടി യെ പോയി പെട്ടെന്ന് കാണണം…അഡ്മിഷൻ വേഗം റെഡിയാക്കാം…..”

ആവേശത്തോടെ ഗൗരിയുടെ കാര്യം പറയുന്ന കണ്ണനെ വിപിൻ സംശയത്തോടെ നോക്കി….

“എന്തോ എവിടെയോ ചീഞ്ഞ് നാറുന്നുണ്ടല്ലോ കണ്ണാ……🤔”

“അത് നീ പല്ല് തേക്കാഞ്ഞിട്ടാ…..അല്ലാതെ ഇവിടെന്ത് നാറ്റം…..😏”

“ഒരു പ്രണയത്തിന്റെ സുഗന്ധം ഈ മുറിയിലാകെ പരക്കുന്നുണ്ടല്ലോ കണ്ണാ…..അഡ്മിഷൻ റെഡിയാക്കാൻ നിനക്കെന്താ ഇത്ര താത്പര്യം…. ഗൗരി നിന്റെ ശത്രുവല്ലേ….”

കണ്ണൻ ചമ്മിയതുപോലെ ഒന്നു ചിരിച്ചു…..

“എനിക്കിഷ്ടമാടാ അവളെ…ജീവനാടാ എന്റെ….ഒന്നു കാണാൻ വേണ്ടി എത്രമാത്രം കൊതിച്ചിരിക്കയാണെന്നറിയോ……..അവളുടെ കാര്യങ്ങളിലൊന്നും ഞാൻ ഇടപെടാൻ പാടില്ലെന്ന് അമ്മ പറഞ്ഞിട്ടുണ്ട്…. അതുകൊണ്ടാ കോളേജിലെ അഡ്മിഷന്റെ കാര്യത്തിന് നിന്നെ വിളിച്ചത്……”

“😳😳….എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല….. ചെകുത്താനും പ്രണയമോ……കോളേജിൽ പ്രൊപ്പോസ് ചെയ്ത പെൺപിള്ളേരെയെല്ലാം തെറി പറഞ്ഞ് ഓടിച്ച ചെകുത്താനാണോ ഇത്………ടാ…….അപ്പൊ ആൽബി…😯”

വീരഭദ്രൻ അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു…….

“ഓഹോ……അവളുടെ ചേട്ടൻ ആള് കൊള്ളാമല്ലോ…പെങ്ങളെ സംരക്ഷിക്കേണ്ടതിന് പകരം വേട്ടയാടുന്നു…..😠”

“ഗൗരിയുടെ അച്ഛന്റെ ആദ്യഭാര്യയിലുള്ള മകനാ അയാള്…പ്രവീൺ ബാലകൃഷ്ണൻ….ആൽബി പറഞ്ഞത് വച്ച് നോക്കുമ്പോൾ ആള് നിസാരക്കാരനല്ല….ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ അവർക്കുണ്ട്…..ബി.കെ

ഗ്രൂപ്പ്സ് നിനക്കറിയില്ലേ……അതിന്റെ എം ടി അവളുടെ അമ്മ സുമിത്ര ബാലകൃഷ്ണൻ….അവർക്ക് പണമാണ് മകളെക്കാൾ വലുത്…… അതുകൊണ്ട് വളർത്തുമകൻ പറയുന്നത് അത് പോലെ അവർ

അനുസരിക്കും…..പ്രവീണും ഗൗരിയും തമ്മിലുള്ള പ്രശ്‌നം അവർക്കറിയില്ല……അവരുടെ ഒപ്പം തന്നെയുള്ള മറ്റൊരു ബിസിനസ് ഗ്രൂപ്പാണ് സ്റ്റാർ ഷൈൻ……അതിന്റെ ഓണർ വിശ്വനാഥന്റെ മകൻ

സിദ്ധാർത്ഥ് വിശ്വനാഥന് ഗൗരിയോട് ഇഷ്ടം തോന്നി………അയാൾ ഗൗരിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഗൗരിയുടെ അമ്മയെ സമീപിച്ചു…….പ്രവീൺ എതിർത്തപ്പോൾ സിദ്ധാർത്ഥ് അയാളുടെ

ബിസിനസിന്റെ ഫിഫ്റ്റി പെസെന്റേജ് പ്രവീണിന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കാമെന്ന് പറഞ്ഞപ്പോൾ പ്രവീണും സമ്മതിച്ചു…….ഗൗരിയുടെയും സിദ്ധാർത്ഥിന്റെയും കല്യാണം തീരുമാനിച്ചു….അവർ

തമ്മിലുള്ള എൻഗേജ്മെന്റ് കഴിഞ്ഞിരുന്നു… കല്യാണത്തിന് ഒരാഴ്ച മുൻപ് ഗൗരിയുടെ അമ്മയെ മനപൂർവം പ്രവീൺ ബിസിനസ് ടൂറിനയച്ചു…..ഗൗരിയായിരുന്നു അവന്റെ ലക്ഷ്യം….. അത്

മനസ്സിലാക്കിയ ഗൗരി വിഷ്ണുവിന്റെ സഹായത്തോടെയാണ് ആൽബിയെ കണ്ട് പിടിച്ചതും അവിടുന്ന് രക്ഷപ്പെട്ടതും…….”

വിപിൻ അദ്ഭുതത്തോടെ കേൾക്കുകയായിരുന്നു ഗൗരിയുടെ കഥ….അവന് അവളോട് സഹതാപവും ബഹുമാനവും തോന്നി…..

“പാവം….വിഷമങ്ങൾ ഒളിപ്പിച്ച് കളിച്ചു ചിരിച്ചു നടന്നു……..എന്താ നിന്റെ പ്ലാൻ…. അവർ ഗൗരിയെ അന്വേഷിച്ച് എത്തിയാൽ .”

വിപിൻ പറഞ്ഞത് കേട്ട് വീരഭദ്രൻ ഒന്ന് പുഞ്ചിരിച്ചു…..ക്രൂരമായ ഭാവത്തോടെയുള്ള പുഞ്ചിരി…..

“ഗൗരി കോളേജിൽ വന്ന് കഴിഞ്ഞാൽ എന്റെ മുന്നിൽ തന്നെ എപ്പോഴും കാണും ……വിഷ്ണു കൂടെയുണ്ടെങ്കിൽ അവനും ഗൗരിയെ നോക്കിക്കോളും…..അവർ ആൽബിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷിക്കുന്നത്….ആൽബിയുടെ വീടിന് ചുറ്റും ഗുണ്ടകളെ നിർത്തിയിട്ടുണ്ട്…..പുറത്തറിയാതിരിക്കാൻ പോലീസിൽ അറിയിച്ചിട്ടില്ല……വരട്ടെ….നമുക്കു നോക്കാം….😉”

“എടാ കള്ളക്കാമുകാ…….അവൾക്ക് ഗ്ലാമർ കുറച്ചു കൂടുതലായതുകൊണ്ട് കോളേജിൽ വന്നാൽ അടിയൊഴിഞ്ഞിട്ട് നിനക്ക് നേരമുണ്ടാവില്ല……”

വിപിൻ കള്ളച്ചിരിയോടെ പറഞ്ഞു…..

“അവളുടെ ദേഹത്ത് ഒരുത്തനും തൊടില്ല…തൊട്ടാൽ ആ കൈ ഞാൻ വെട്ടും………….

ഗൗരിയും ഞാനും ഒരു വീട്ടിൽ നിന്നാണ് വരുന്നതെന്ന് തത്ക്കാലം കോളേജിൽ ആരും അറിയണ്ട……ജോമോന് അവളെ അറിയാം….. അതാണ് പ്രശ്നം… സാരമില്ല….”

കണ്ണന് ജോമോന്റെ കാര്യത്തിൽ ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു……

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“വിഷ്ണൂ…..ദേഷ്യമുണ്ടോ എന്നോട്……”

വീരഭദ്രൻ ചോദിച്ചത് കേട്ട് അവൻ പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു…..

“ഇല്ല കണ്ണേട്ടാ…..എനിക്കറിയാം…ഗൗരിയെ അയാളിൽ നിന്ന് രക്ഷിക്കാൻ വീരഭദ്രന് മാത്രമേ കഴിയൂ എന്ന്…….ഞാനും ആ പ്രതീക്ഷയിലാണ്….”

വിഷ്ണു പ്രതീക്ഷയോടെ പറയുന്നത് കേട്ട് കണ്ണൻ അവന്റെ തോളത്ത് തട്ടി…കൂടെ കാണും എന്നുള്ള ഉറപ്പായിരുന്നു അവന്റെ മുഖത്ത്…..

വിപിനും വീരഭദ്രനും ചേർന്ന് ഗൗരിയ്ക്കും വിഷ്ണുവിനുമുള്ള അഡ്മിഷൻ റെഡിയാക്കി…………

ആൽബി ഒരു സുഹൃത്ത് മുഖേന വിഷ്ണുവിന്റെ വീട്ടിൽ നിന്നും സർട്ടിഫിക്കറ്റ് എടുപ്പിച്ചു രഹസ്യമായി വീരഭദ്രന്റെ കൈയിൽ എത്തിച്ചിരുന്നു…….

ആൽബിയെ പിൻതുടർന്ന് എപ്പോഴും പ്രവീണിന്റെ ഗുണ്ടകൾ ഉണ്ടായിരുന്നതു കൊണ്ട് ആൽബിയ്ക്ക് സരോവരത്തിലേക്ക് പോകാൻ സാധിച്ചില്ല…… ഗൗരിയെ കാണാത്ത വിഷമവും അവനുണ്ടായിരുന്നു…..

കോളേജിൽ പോകാനൊരുങ്ങി വിഷ്ണുവും ഗൗരിയും താഴേക്ക് വന്നു…….റെഡ് കളർ ടോപ്പും കറുത്ത നിറത്തിലുള്ള സ്കർട്ടുമിട്ട് മുടി മടക്കി മുകളിലേക്ക് കെട്ടി ഒരു കുഞ്ഞ് പൊട്ട് തൊട്ട് അധികം ചമയങ്ങളില്ലാതെ ഇറങ്ങി വന്ന ഗൗരിയെ കണ്ട് എല്ലാവരും ഒരു നിമിഷം നോക്കി നിന്നു…… അവൾ അത്രയേറെ സുന്ദരിയായായിരുന്നു……..

ഗൗരിയെ കണ്ട വീരഭദ്രന്റെ മുഖം വിടർന്നു….. തന്റെ ദേവി അരികത്ത് വരുമ്പോൾ ഹൃദയമിടിപ്പിന്റെ താളം പോലും മാറുന്നത് അവൻ അറിഞ്ഞു…..അറിയാതെ പോലും അവളുടെ ഒരു നോട്ടം തന്റെ നേർക്ക് വരാത്തത് കണ്ട് അവന്റെ മനസ്സ് വിങ്ങിയിരുന്നു……

വിഷ്ണുവും ഗൗരിയും കാർത്തുവും ഒരുമിച്ച് കാറിലാണ് കോളേജിലേക്ക് പോയത്…വീരഭദ്രൻ അവരുടെ പുറകേ ബുള്ളറ്റിലും……ക്ലാസ് തുടങ്ങാറായപ്പോളാണ് അവർ കോളേജിലെത്തിയത് അതുകൊണ്ട് പുറത്തൊന്നും അധികം കുട്ടികൾ ഉണ്ടായിരുന്നില്ല………

“ഏട്ടൻ പറഞ്ഞിരുന്നു ആദ്യം പ്രിൻസിപ്പലിനെ പോയി കാണണമെന്ന്…… നിങ്ങള് രണ്ട് പേരും കൂടെ പോയി കണ്ടിട്ട് വാ…..ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം…….ഏട്ടന് ഫസ്റ്റവർ ക്ലാസുണ്ട് അതാണ് കൂടെ വരാത്തത്……”

കാർത്തു പറഞ്ഞത് കേട്ട് ഗൗരി സമ്മതത്തോടെ തലയാട്ടി…….

“പ്രിൻസിപ്പൽ ആളെങ്ങനെയാ കാർത്തൂ…..ഭീകരനാണോ……”

കുറച്ചു പരിഭ്രമത്തോടെ വിഷ്ണു ചോദിച്ചു….

“ആള് ഇത്തിരി സ്ട്രിക്റ്റാ…….ഏട്ടനുമായിട്ട് നല്ല കൂട്ടാ ……തെറ്റ് കണ്ടാൽ അയാള് തൂക്കിയെടുത്തു കോളേജിന് പുറത്തിടും…..അത്രയും ഭീകരനാ…….ചിലരുടെ കോഴിത്തരമൊന്നും ഇവിടെ നടക്കില്ലാട്ടോ….അതുകൊണ്ട് സൂക്ഷിച്ച് നടന്നാൽ എല്ലാവർക്കും കൊള്ളാം😏”

“അത് നീ എനിക്കിട്ട് വച്ചതല്ലേടീ ……..വീട്ടിൽ തത്തമ്മയെ വച്ചിട്ടെന്തിന് നാട്ടിൽ കേണു നടപ്പൂ……. ഇങ്ങനെ ഒരു പാട്ട് നീ കേട്ടിട്ടില്ലേടീ…..😍😍😍😍😘😘😘😘😘😘😘😘”

വിഷ്ണു നാണത്തോടെ പ്രണയത്തോടെ പറഞ്ഞത് കേട്ട് ഗൗരി വായും തുറന്ന് നിന്നു…..

“അയ്യേ ഈ വിഷ്ണുവിന്റെ കാര്യം….. വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്നാണ്…..ലാലേട്ടന്റെ പരസ്യം……. അതെന്താ വിഷ്ണു ഇവിടെ പറഞ്ഞത്……അല്ല ആരാ ഈ തത്തമ്മ🤔……”

വിഷ്ണു തലയിൽ കൈവച്ച് അവിടിരുന്നു😒🙁

“മുഖത്ത് നോക്കി വിളിച്ചാലും മനസ്സിലാവാത്ത പെണ്ണ്………അയാളുടെ പെങ്ങളല്ലേ …ഇങ്ങനേ വരൂ……😠…….”

“ദേ…എന്റെ ചേട്ടനെ പറഞ്ഞാലുണ്ടല്ലോ..😡”

“ഓഹോ….അപ്പൊ നിനക്ക് മനസ്സിലായി അല്ലേ….നിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ കുട്ടിതേവാങ്കെ…..😬”

“രണ്ടുപേരും ഒന്ന് നിർത്തുന്നുണ്ടോ….വീട്ടിൽ സ്ഥലമില്ലാത്തത് കൊണ്ടാണോ കോളേജിൽ വന്ന് വഴക്ക് കൂടുന്നത്…. കാർത്തു നീ വന്നേ….പ്രിൻസിപ്പലിന്റെ ഓഫീസ് എവിടെയാണെന്ന് കാണിച്ചു തന്നേ…..”

ഗൗരി കുറച്ചു ഗൗരവത്തിൽ ചോദിക്കുന്നത് കേട്ട് വിഷ്ണു അവളെ മുഖം കൂർപ്പിച്ച് നോക്കി……

“എന്റെ ചങ്കിന് എന്ത് പറ്റി…..ഗൗരവത്തിലാണല്ലോ……എന്താ ഗൗരീ നീ ആലോചിക്കുന്നത്……”

“ഒന്നുമില്ല വിച്ചൂ….ഈ കോളേജ് പൊളിച്ചടുക്കിയെടുക്കാൻ കുറച്ചു സമയമെടുക്കും……എവിടെന്ന് തുടങ്ങണമെന്ന് ആലോചിച്ചതാ…..🤔”

വിഷ്ണുവും കാർത്തുവും പരസ്പരം നോക്കി അന്തം വിട്ട് നിന്നു..😳😳

ഗൗരിയും വിഷ്ണുവും ഓഫീസ് റൂമിലേക്ക് ചെന്നു…….

“സർ…….”

വിഷ്ണു ഭവ്യതയോടെ വിളിച്ചു…….

നോക്കിക്കൊണ്ടിരുന്ന ഫയൽ മാറ്റി മുഖമുയർത്തി അയാൾ അവരുടെ മുഖത്തേക്ക് നോക്കി……അമ്പത് വയസ്സിന് മേലെ പ്രായം തോന്നിക്കുന്ന പൊക്കം കുറഞ്ഞ ഒരു മനുഷ്യൻ ഒൻപത് മാസമായ പോലെയുള്ള വലിയ കുടവയർ…..മൂക്കിൻ തുമ്പിൽ ഇപ്പോൾ വീഴുമെന്ന് പറഞ്ഞിരിക്കുന്ന ഒരു കണ്ണട…..മുടി പകുതിയോളം നരച്ചിട്ടുണ്ട്…

മൂന്നു പേരും ഒരുപോലെ ഞെട്ടി……

ഗൗരിയും വിഷ്ണുവും ഞെട്ടലോടെ പരസ്പരം നോക്കി……ആ നോട്ടം പതിയെ പൊട്ടിച്ചിരിയിലേക്ക് മാറി🤣🤣……ഗൗരി ചിരിച്ചു ചിരിച്ചു കസേരയിലേക്കിരുന്നു….. പ്രിൻസിപ്പൽ ദയനീമായ മുഖത്തോടെ അവരുടെ ചിരിയും നോക്കി അങ്ങനെ നിന്നു…..😒

“എന്റെ സാറേ …..സാറായിരുന്നോ ആ സാറ്…അത് ഞാനറിഞ്ഞില്ല സാറേ….🤣🤣🤣🤣”

വിഷ്ണുവിന് ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു….🤣

പ്രിൻസിപ്പൽ ഓടിപ്പോയി അകത്ത് നിന്ന് ഡോർ ലോക്ക് ചെയ്തു അവരുടെ അടുത്തേക്ക് വന്നു……

“മോളെ പാർവ്വതീ……മോനെ വിഷ്ണു 😨….നിങ്ങൾക്ക് സുഖമാണോ……”

ഗൗരി ചിരി നിർത്തി അയാളുടെ മുഖത്തേക്ക് നോക്കി……അയാളുടെ മുഖം കണ്ടപ്പോൾ പിന്നെയും പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു…..

“കള്ളക്കിളവൻ….വയറൊക്കെ കുറച്ചു കൂടിയല്ലോ…….അതുപോട്ടെ നമ്മുടെ ശകുന്തള ടീച്ചർ എന്തു പറയുന്നു…..മ്…..”

പ്രിൻസിപ്പലിന്റെ വയറിനിട്ട് ഒരു കുത്ത് കൊടുത്തുകൊണ്ട് ഗൗരി കുറുമ്പോടെ ചോദിച്ചു….😉 ശകുന്തള ടീച്ചർ എന്ന് കേട്ടപ്പോൾ പ്രിൻസിപ്പൽ നാണത്തോടെ നിന്ന് കുണുങ്ങി…..

“അയ്യടാ….ടീച്ചറുടെ പേര് കേട്ടപ്പോൾ കിളവന്റെ നാണം കണ്ടില്ലേ…..അപ്പോൾ എങ്ങനെയാ നമുക്ക് പൊളിക്കണ്ടെ വേണുഗോപാൽ സാറെ…..😉”

വിഷ്ണുവിന്റെ ചോദ്യം കേട്ട് അയാൾ അവനെ നോക്കി കൈകൂപ്പി….രണ്ടിന്റെയും സ്വഭാവം നന്നായിട്ട് അറിയാവുന്നതും ഒരുപാട് അനുഭവിച്ചിട്ടുള്ളതും അയാൾ ആ നിൽപ്പിൽ തന്നെ ഓർത്തു….

“എന്റെ പൊന്ന് പാർവ്വതീ….നിങ്ങളെ ചെറുതായി ഒന്ന് ഉപദേശിച്ചതിന് ഞാനും ശകുന്തള ടീച്ചറും തമ്മിലുള്ള രഹസ്യമായ മീറ്റിങിന്റെ വീഡിയോ പിടിച്ച് എന്റെ ഭാര്യയ്ക്ക് അയച്ചു കൊടുത്തില്ലേ…….അവളെന്നെ അന്ന് തന്നെ ചവിട്ടി പുറത്താക്കി……കാല് പിടിച്ച്,പുറകേ നടന്ന് അവസാനം കഴിഞ്ഞയാഴ്ച ആണ് അവളെന്നെ സ്വീകരിച്ചത്……നിങ്ങളെ പേടിച്ചാണ് ഞാൻ സ്ഥലം മാറി ഇങ്ങോട്ട് പോന്നത്…..ഇവിടെയും വന്നു അല്ലേ😭”

അയാളുടെ കരച്ചിൽ കണ്ട് വിഷ്ണു ചിരിയടക്കി നിന്നു…..

“സാറ് പേടിക്കണ്ട….ഞങ്ങള് ആരോടും ഒന്നും പറയില്ല……പക്ഷെ ഇവിടെ ഞങ്ങളെ ഉപദേശിക്കാൻ വരരുത്…. പിന്നെ തലപോകുന്ന കേസായാലും കൂടെ നിക്കണം പറ്റുവോ….”☺️

ഗൗരിയുടെ ചോദ്യം കേട്ട് അയാള് പെട്ടതുപോലെ നിന്നു…..

“നിൽക്കാം…..നിങ്ങളുടെ കൂടെ കാണും ഞാൻ ……ആരോടും ഒന്നും പറയരുത്….🙏”

“എന്നാൽ ഞങ്ങൾ ഐശ്വര്യമായി ക്ലാസിലേക്ക് പൊയ്ക്കോട്ടെ…..സാറ് അനുഗ്രഹിക്കണം….അവിടുത്തെ കോളേജിൽ ഫസ്റ്റ് ഇയർ സാറിന്റെ അനുഗ്രഹത്തോടെ ഞങ്ങൾ പൂർത്തിയാക്കി….സെക്കന്റ് ഇയർ ഇവിടെ പഠിക്കാൻ വന്നപ്പോൾ സാറ് ഇവിടെയും……”☺️

വിഷ്ണു സാറിന്റെ കാലിലേക്ക് വീഴാൻ പോയതും വേണു സാറ് അവനെ പിടിച്ചുയർത്തി…..

“എന്റെ കാലിൽ വലിച്ച് തറയിൽ ഇടല്ലേ…..ഞാൻ അനുഗ്രഹിച്ചു…..നിങ്ങള് പൊയ്ക്കൊ….🙏🙏🙏🙏🙏😫😫”

ഓഫീസ് റൂമിൽ നിന്ന് ചിരിയോടെ ഇറങ്ങി വരുന്ന വിഷ്ണുവിനെയും ഗൗരിയെയും കണ്ട് കാർത്തു അമ്പരന്ന് നിന്നു……..

“രണ്ടിന്റെയും മുഖത്തെന്താ ഇത്ര സന്തോഷം..”

“ഒന്നുമില്ല കാർത്തൂ…….നിന്റെ ചേട്ടന് നല്ലൊരു പണി കൊടുക്കുന്ന കാര്യം ആലോചിച്ചു ചിരിച്ചതാ…..🤓”

“ദേ ഗൗരീ….വേണ്ടാട്ടോ…….ഏട്ടനെ ഇവിടെ എല്ലാവർക്കും പേടിയും ബഹുമാനവുമാ….വെറുതെ പോയി ചൊറിഞ്ഞ് നീ പണി വാങ്ങിക്കണ്ട…..😠”

“നിന്റെ ചേട്ടനെ ഞാൻ അങ്ങനെയങ്ങ് വിടുമോ പെണ്ണെ……..ആഹാ….അതാ വരുന്നുണ്ട് നിന്റെ പുന്നാര ചേട്ടൻ…..ചെകുത്താൻ….കാട്ടാളൻ……ഒരു വീരഭദ്രൻ….വൃത്തികെട്ടവൻ….😏”

അവർക്കെതിരെ നടന്നു വരുന്ന വീരഭദ്രനെ കണ്ട് കാർത്തു പേടിച്ച് നിന്നു……അവന്റെ മുഖത്തെ ഗൗരവം കണ്ട് വിഷ്ണുവും പരുങ്ങലോടെ നിന്നു…..

“കാർത്തു നിന്റെ ക്ലാസിൽ പൊയ്ക്കൊ…… ഇവരെ ഞാൻ ക്ലാസിൽ കൊണ്ടാക്കാം….😡”

ചെകുത്താൻ ദേഷ്യത്തിൽ പറയുന്നത് കേട്ട് കാർത്തു ക്ലാസിലേക്കോടി…….

‘പെണ്ണ് മുഖത്ത് പോലും നോക്കുന്നില്ലല്ലോ…… ഇനി ഞാനാണ് ക്ലാസ് ഇൻചാർജ് എന്നറിയുമ്പോൾ ഇറങ്ങി ഓടുമോ എന്തോ…..’😒

ചെകുത്താൻ ആലോചിച്ചു കൊണ്ട് മുൻപേ നടന്നു….ഗൗരിയും വിഷ്ണുവും അവന് പുറകേയും…..

‘ഇയാള് എന്തിനാ ഞങ്ങളുടെ കൂടെ വരുന്നത്…..ഒരു വീരഭദ്രൻ…..😬….തനിക്കുള്ളത് ഞാൻ തരാട്ടാ….😠…… ബ്ലാക്ക് കളർ ഷർട്ടും ബ്ലൂ ജീൻസുമാണ് ചെകുത്താന്റെ വേഷം……കാണാൻ അടിപൊളി ലുക്കാണെങ്കിലും സ്വഭാവം വളരെ കൂതറയായിപ്പോയി………ഒരാഴ്ച അയാളുടെ മുഖം കാണാതെ മാറിനിന്നപ്പോൾ എന്തോ ഒരു മിസിങ്😊……. അയാളോട് തല്ല് പിടിക്കാതെ ഇരുന്നപ്പോൾ മനസ്സിന് ഒരു വിങ്ങലായിരുന്നു…..പക്ഷെ എന്നെ പറഞ്ഞതൊക്കെ ഓർക്കുമ്പോൾ അയാളുടെ നടുവിനിട്ട് ഒന്നു കൊടുക്കാനാണ് തോന്നുന്നത😠’

“കയറിയിരിക്കൂ….ഇതാണ് നിങ്ങളുടെ ക്ലാസ് ….ഞാനാണ് നിങ്ങളുടെ ക്ലാസ് ഇൻചാർജ്…….”

ചെകുത്താന്റെ ശബ്ദം കേട്ടാണ് ഗൗരി ചിന്തകളിൽ നിന്ന് ഉണർന്നത്…….

“ഗൗരീ…..നീ കേട്ടോ…..ചെകുത്താനാണ്….നമ്മുടെ ക്ലാസ് ഇൻചാർജ്….. ഇറങ്ങി ഓടിയാലോ…..😯😥”

വിഷ്ണു ഗൗരിയുടെ ചെവിയിൽ രഹസ്യമായി പറഞ്ഞു…..

“ഇല്ല മോനെ…..ഓടിയാൽ അങ്ങേര് തൂക്കിയെടുത്തു ക്ലാസിൽ കൊണ്ടിരുത്തും….നിന്റെ ഭാവി അളിയനല്ലേ…..വാ…കയറിയിരിക്കാം……”

ഗൗരിയും വിഷ്ണുവും ക്ലാസിനകത്തേക്ക് കയറിയിരുന്നു……. ചില പെൺകുട്ടികൾ ഗൗരിയുടെ സൗന്ദര്യത്തെ അസൂയയോടെ നോക്കി…. ആൺപിള്ളേരെല്ലാം ചെകുത്താന്റെ ക്ലാസാണെന്ന് പോലും മറന്ന് ഗൗരിയിൽ ലയിച്ചിരുന്നു…..

‘എല്ലാ വായിനോക്കികളും എന്റെ പെണ്ണിനെ നോക്കി ചോരയൂറ്റുവാണല്ലോ……എല്ലാത്തിനെയും ഇപ്പൊ ശരിയാക്കിത്തരാം……’😡

ചെകുത്താന്റെ വക റിവിഷനും ഇമ്പോസിഷനുമായി എല്ലാവർക്കും പണി കിട്ടി…….

‘പിള്ളേരൊക്കെ വിറച്ചാണല്ലോ ഇങ്ങേരുടെ ക്ലാസിലിരിക്കുന്നത്….അത്രയ്ക്കും ഭീകരനാണോ ഇയാൾ..മ്….ഒതുക്കണം…..നിനക്കേ പറ്റൂ ഗൗരി മോളെ ഈ രാക്ഷസനെ തളയ്ക്കാൻ……….പഴയ കോളേജ് മറിച്ച് വച്ച എക്സ്പീരിയൻസ് ഉണ്ടല്ലോ…….ശരിയാക്കിത്തരാട്ടാ…😬’ ഗൗരി മനസ്സിൽ മന്ത്രിച്ചു…..

വൈകുന്നേരം ക്ലാസ് കഴിഞ്ഞപ്പോൾ കോളേജ് ഗ്രൗണ്ടിൽ ഗൗരിയും വിഷ്ണുവും കാർത്തൂനെയും കാത്ത് നിന്നു………..

“പാർവ്വതീ ബാലകൃഷ്ണൻ അല്ലേ…….”

തന്റെ പേര് കേട്ട് തിരിഞ്ഞ് നോക്കിയ ഗൗരി മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് പതറി…….

“നീയും നിന്റെ മറ്റവനും കൂടി ഞങ്ങളെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചാൽ അവൻമാര് ഞങ്ങളെ തൂക്കിക്കൊല്ലുമെന്ന് വിചാരിച്ചോടീ$####&@@^$#…..മോളെ.😡😡😡😡”

പതിനഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 15

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *