ആദ്യ പെണ്ണു കാണൽ എട്ടു നിലയിൽ പൊട്ടിയതിന്റെ ആഘോഷം കഴിഞ്ഞ്…..

രചന : നൗഫി…

പുലർച്ചെ ഒരു നാലു മണിയായിക്കാണും ഒറ്റക്ക് മടങ്ങുകയായിരുന്നു…..

പേരറിയാത്ത ഏതോ ഒരു ഉസ്താദ്……… ഖാന്റെ ഗസലിന്റെ മാധുര്യവും ഉള്ളിൽ കിടക്കുന്ന നല്ല നാടൻ സാധനത്തിന്റെ ലഹരിയും കൂടി മിക്സ് ആയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം ലഹരി ആസ്വദിച്ച് വരുമ്പോൾ….

പെട്ടെന്ന് വണ്ടിയുടെ മുന്നിലേക്ക് എന്തോ ചാടി….

അപ്പോഴാണ് ഡ്രൈവ് ചെയ്യുകയാണ് ഞാൻ എന്നുള്ള ബോധം വന്നത്…

ചവിട്ടി നിർത്തി ഇറങ്ങി വണ്ടിയുടെ ചുറ്റും നോക്കി ഒന്നും കണ്ടില്ല….

തിരിച്ച് വണ്ടിയിൽ കയറി മുന്നോട്ട് ഏടുക്കാൻ നോക്കിയപ്പോൾ….

,,നൗഫു,,

എന്നൊരു വിളികേട്ട് പിറകിലേക്ക് തിരിഞ്ഞു നോക്കി….

ആരുമില്ല….

അപ്പോഴാണ് അവന്റെ ഓർമകൾ മനസ്സിലെക്ക് വന്നത്….

വെള്ളമടിച്ച് പൂസായി ഡ്രൈവ് ചെയ്തതിന് പോലീസ് ഓടിച്ചിട്ട് പിടിക്കാൻ നോക്കിയപോൾ ബൈക്ക് റോഡിലിട്ട് അടുത്ത പറമ്പിലേക്ക് ഓടിക്കയറി പൊട്ടക്കിണറ്റിൽ വീണു മരിച്ച കൂട്ടുകാരനെ….

എന്തിനാണ് ഞാനും വെറുതെ പോലീസിന് പണി ഉണ്ടാക്കുന്നത്….

പിന്നീട് വണ്ടിയോടിക്കാൻ മനസ്സ് വന്നില്ല….

വണ്ടി സൈഡ് ഒതുക്കി അവിടെ ഇരുന്ന് എപ്പോഴോ മയങ്ങിപ്പോയി….

ഒരു വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന് നോക്കിയപ്പോൾ….

ഒരു ഓട്ടോറിക്ഷ മതിലിൽ ഇടിച്ചു നിൽക്കുന്നു…

ഓടിച്ചെന്നു നോക്കിയപ്പോൾ നേഴ്സറി വണ്ടിയാണ് കുറച്ചു കുട്ടികളും ഒരു ടീച്ചറും ഉണ്ടായിരുന്നു ഓട്ടോയുടെ ഉള്ളിൽ….

അവരെ പുറത്ത് ഇറക്കി മൂന്നു കുട്ടികൾക്കും ടീച്ചർക്കും ചെറിയ പരിക്കുണ്ട്…

അവരെ എന്റെ വണ്ടിയിൽ കയറ്റി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു….

കുട്ടികളുടെ ബന്ധുക്കളും നഴ്സറിയുടെ ആളുകളും വന്നു ആർക്കും കൂടുതൽ കുഴപ്പങ്ങളൊന്നും ഇല്ല….

എന്നാൽ പോകാമെന്ന് കരുതി ആരോടെങ്കിലും പറഞ്ഞിട്ട് പോകാം….

കെഷെൽറ്റിയുടെ ഉള്ളിലേക്ക് പോയതാണ്….

ഇടതുകൈയിൽ പ്ലാസ്റ്റർ ഇട്ട് ഒരു എക്സ് റേ മടിയിൽ വച്ച് മൂളിപ്പാട്ടും പാടി കുട്ടികളുടെ കൂടെ വന്ന ടീച്ചർ അവിടെ ഇരിക്കുന്നു….

അവളുടെ കണ്ണുകളിലേക്ക് ശ്രദ്ധിച്ചു ഒന്നു നോക്കി…

ആയിരം ഇല്ലെങ്കിലും ഒരു നൂറു കഥകളെങ്കിലും പ്രതീക്ഷിച്ചു….

( അല്ലെങ്കിലും കണ്ണ് ആണല്ലോ വീക്ക് നെസ്സ്)

അവരുടെ അടുത്തു പോയിരുന്നു….

,എന്തുപറ്റി വേദനയുണ്ടോ..?

അപ്പോഴാണ് അവൾ ഞാൻ വന്നിരുന്നത് അറിയുന്നത്….

എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട്…

,,ഒന്നുമില്ല,,

,, വീട്ടിൽ നിന്നു ആരും വന്നില്ല

,,ഇല്ല ഇപ്പോൾ പോകാമല്ലോ,,

“എന്നാൽ ടീച്ചർ വീട്ടിൽ പോയിക്കോളു”

“ഇവിടത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം കുറച്ചു ദിവസം റസ്റ്റ് എടുത്തിട്ട് ക്ലാസിൽ വന്നാൽമതി…

നഴ്സറിയുടെ ആരോ ഒരാൾ വന്നു പറഞ്ഞുപോയി…

ഞങ്ങൾ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി…

എന്താണ് പേര്: ലൈല…

എന്റെ പേര്: നൗഫൽ…

,,വിരോധമില്ലെങ്കിൽ ഒരു കോഫി കുടിച്ചിട്ട് പോകാം,,

,,വേണ്ട എനിക്കൊരു ഓട്ടോ വിളിച്ച് തന്നാ മതി ഞാൻ പൊയ്ക്കോളാം,,

,,എന്തിനാണ് ഓട്ടോ ഞാൻ കൊണ്ടു വിടാം,,

ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും എന്റെ നിർബന്ധത്തിന് മുന്നിൽ അവൾ വന്നു വണ്ടിയിൽ കയറി….

വണ്ടിയുടെ അകം നോക്കിയപ്പോൾ തലേന്നത്തെ പാർട്ടിയുടെ അവശിഷ്ടങ്ങൾ എല്ലാം കിടക്കുന്നു…

വേണ്ടായിരുന്നു ഓട്ടോ വിളിച്ച് വിട്ടാൽ മതിയായിരുന്നു എന് മനസ്സിൽ കരുതി…

വണ്ടിയെടുത്തു പോന്നു…

പിന്നീടങ്ങോട്ട് റേഡിയോ Mango തുറന്നുവച്ച മാതിരിയായിരുന്നു…

ഒരു 25 മിനിറ്റ് അവൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.

വണ്ടി ചെന്നു നിന്നത് ഒരു ചെറിയ ഓർഫനേജിന്റെ മുറ്റത്ത്…

,,ഇവിടെ എന്താണ്,,?

,, ഇതാണ് എന്റെ വീട്,,

,,വിരോധമില്ലെങ്കിൽ ഒന്നു കയറിയിട്ട് പോകാം,,

വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ഞങ്ങളെ തുറിച് നോക്കിക്കൊണ്ടിരിക്കുന്നു ഒരു തടിച്ച സ്ത്രീയോട് അവൾ നടന്നതെല്ലാം പറഞ്ഞു…

ഒരു അഞ്ചുമിനിറ്റ് അവരോട് സംസാരിച്ചിരുന്നു പോകാനിറങ്ങിയപ്പോൾ ലൈലയും കുറച്ചു കുട്ടികളും എന്റെ കൂടെ വണ്ടിയുടെ അടുത്തേക്ക് വന്നു…

,,നിങ്ങൾ ഒരു ദിവസം കുടിക്കുന്ന പണം മതി ഞങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന്,,

ഉപദേശം പണ്ടേ നമ്മുക്ക് പറ്റാത്തതുകൊണ്ട് തിരിച്ചൊന്നും പറഞ്ഞില്ല…

9847……….( ബാക്കി ഞാൻ ഇവിടെ പറയൂല)

,, ഇതാണ് എന്റെ നമ്പർ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു,,

എന്നും പറഞ്ഞു ഞാൻ പോന്നു…

കുറച്ചു ദിവസങ്ങൾക്കു ശേഷം….

വീട്ടിൽ ലാലേട്ടന്റെ ബാലേട്ടൻ കണ്ടു കിടക്കുമ്പോൾ…

പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു മിസ്സ്ഡ് കാൾ വന്നു…

ഉടനെ തിരിച്ചു വിളിച്ചു ആരു എടുക്കുന്നില്ല…

വീണ്ടും വിളിച്ചു നമ്പർ ബിസി ആക്കി…

ഫോണ് സൈലന്റ് മൂഡിൽ ആക്കിവെച്ച് സിനിമ്മ മുഴുവനാക്കി ഫോണിൽ നോക്കിയപ്പോൾ….

അതെ നമ്പറിൽ നിന്നും ഒമ്പത് മിസിഡ് കാൾ വന്നിരിക്കുന്നു…

വീണ്ടും തിരിച്ചുവിളിച്ചു…

“ഹലോ ആരാണ്”

,, ഹലോ ഞാനാണ് ലൈല,,

,,ഏത് ലൈല,,

,,എന്നെ മറന്നു അലെ,,

,, ഇല്ല അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ നിന്നെ,,

പിന്നീട് ഫോൺ വിളിയുടെ ചാകരയായിരുന്നു….

ഒരു രണ്ടുമാസം….

പലെടത്തും വച്ച് കണ്ടു…

വീട്ടിലാണെങ്കിൽ കല്യാണത്തിന്റെ അന്വേഷണങ്ങൾ ചൂടോടെ നടക്കുന്നു നാട്ടുകാർ അതിലും ചൂടോടെ മുടക്കുന്നു എല്ലാംകൂടി നല്ല രസം…

അപ്പോഴാണ് ഞാൻ ഉമ്മാനോട് ലൈലയുടെ കാര്യം പറയുന്നത്…

ആദ്യമൊന്നും സമ്മതിച്ചില്ല..

,, എന്റെ കുട്ടിക്ക് ഒരു അനാഥ കുട്ടിയെ കല്യാണം കഴിക്കേണ്ട ആവശ്യമൊന്നുമില്ല,,

എന്നായിരുന്നു ഉമ്മാന്റെ വാദം…

പക്ഷേ എന്റെ വാശിയും നാട്ടുകാരുടെ മുടക്കലും…

അവസാനം ഉമ്മ സമ്മതിച്ചു…

പക്ഷേ….

അവൾ സമ്മതിച്ചില്ല….

സമ്മതിക്കണമെങ്കിൽ ഇനിമുതൽ വെള്ളമടിക്കുന്ന പണം മുഴുവനും അവളുടെ അടുത്തു ഏൽപ്പിക്കണം….

” നിനക്കിപ്പോൾ ഞാൻ വെള്ളമടി നിർത്തിയാൽ പോരെ”

” പോര…”

“ആ പണത്തിന് നമുക്ക് ഞാൻ വളർന്ന ഓർഫനേജിൽ മാസത്തിൽ ഒരു ദിവസം ചിലവ് നടത്താം”

ആദ്യമൊക്കെ എനിക്കത് ഒരു ബാധ്യതയായി തോന്നിയിരുന്നു…

പക്ഷേ ഇപ്പോൾ അതെന്റെ അത്യാവശ്യങ്ങൾ ഒന്നാണ് നാട്ടിലെത്തിയാൽ ഞങ്ങൾ അവിടെ പോകുന്നതും അന്നത്തെ ദിവസം മുഴുവനും അവിടെ ചിലവഴിക്കുന്നതും…

ആ ദിവസങ്ങളിൽ മറ്റെന്തിനെക്കാളും ഒരു തരം ലഹരിയാണ് മനസ്സിന്…..!!

മദ്യപാനം ആരോഗ്യത്തിന് ഹാനികരം.

രചന : നൗഫി…

Leave a Reply

Your email address will not be published. Required fields are marked *