നിന്റെ മാത്രം സ്വന്തം ഭാഗം 19

പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 18

ഭാഗം 19

ഒരു സുന്ദരി പെൺകുട്ടിയെ കണ്ട് മനസ്സിലാകാതെ അവർ പരസ്പരം നോക്കി…… അവൾ അവരുടെ അടുത്തേക്ക് വന്നു…എല്ലാവരുടെയും നോട്ടം കണ്ട് ചിരിച്ചു കൊണ്ട് അവൾ

ആകാശിന്റെ അടുത്ത് ഇരുന്നു.. അവൾ പാത്രത്തിൽ നിന്ന് ഒരു പഴംപൊരി എടുത്തു… വർഷയുടെ കൈയ്യിൽ നിന്ന് ഗ്ലാസ്

തട്ടിപ്പറിച്ചു ചായ പകർത്തി കുടിക്കാൻ തുടങ്ങീ… നാലുപേരും അവൾ ചെയ്യുന്നത് നോക്കി ഇരിക്കയാണ്…

“അക്കുച്ചേട്ടന് എന്നെ മനസ്സിലായില്ലേ…..നമ്മള് സംസാരിച്ചിട്ടുണ്ട്…..”ആകാശ് വായും തുറന്ന് ഇരിക്കയാണ്……. വർഷ ആകാശിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്…….ആകാശ് വർഷയോട് അറിയില്ലെന്ന് കണ്ണ് കൊണ്ട് കാണിച്ചു…………

“മനുവേട്ടാ….. എന്തുണ്ട് വിശേഷം…..എനിക്ക് മനുവേട്ടനോട് ഒരു സീക്രട്ട് പറയാനുണ്ട്……..”മനു പെട്ടെന്ന് പേടിച്ച് അച്ചുവിന്റെ മുഖത്തേക്ക് നോക്കി… അച്ചു മുഖം വീർപ്പിച്ചു മനുവിനെ നോക്കി ദഹിപ്പിക്കയാണ്……………..

“ആരും എന്താ ഒന്നും മിണ്ടാത്തെ…….എന്നെയും നിങ്ങളുടെ കൂടെ കൂട്ടുമോ……”അവളുടെ ശബ്ദത്തിൽ സന്തോഷവും ആകാംഷയും നിറഞ്ഞു നിന്നിരുന്നു………..

“കുട്ടിയെ ഞങ്ങൾക്കാർക്കും മനസ്സിലായില്ല……..ഞങ്ങളെ എങ്ങനെ അറിയാം……”മനു ആകാംഷയോടെ ചോദിച്ചു…..

” ശിവാനി…….. അച്ചുവിന്റെ ഏടത്തി യമ്മ ……”പറഞ്ഞു കൊണ്ട് ശിവാനി അച്ചുവിനെ ഇടംകണ്ണിട്ട് ഒന്നു നോക്കി…….അച്ചു അവൾ നോക്കുന്നത് കണ്ട് കണ്ണുരുട്ടി മുഖം കൂർപ്പിച്ചു നോക്കി………

“ഓഹോ….അപ്പൊ…ഈ സുന്ദരികുട്ടിയാണ് എന്റെ അനിയനെ വളച്ചു കുപ്പിയിലാക്കിയ മിടുക്കി…..”ആകാശിന് ശിവാനിയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു …തന്തോന്നിയായ തന്റെ അനിയനെ നിലക്ക് നിർത്താൻ ശിവാനിയെക്കൊണ്ട് പറ്റും എന്ന് അവന് മനസ്സിലായി……..

“ഞാൻ ചോദിച്ചതിന് മറുപടി താ…….എന്നെയും നിങ്ങളുടെ കൂടെ കൂട്ടുമോ……..”ശിവാനി പ്രതീക്ഷയോടെ ചോദിക്കുന്നത് കേട്ട് എല്ലാവരും അച്ചുവിന്റെ മുഖത്തേക്ക് നോക്കി……..

അച്ചു ഒന്നും പറയാതെ ദേഷ്യത്തിൽ തന്നെ ഇരിക്കുന്നത് കണ്ട് ആരും ഒന്നും മിണ്ടിയില്ല…….

ശിവാനി മനുവിന്റെ മുഖത്തേക്ക് അപേക്ഷയോടെ നോക്കി…….മനു ശിവാനിയോട് കണ്ണടച്ചു ഒന്നുമില്ലെന്ന് കാണിച്ചു…………..

“അച്ചൂ…….തനിക്കെന്നെ ഇഷ്ടപ്പെട്ടില്ല അല്ലേ……സാരമില്ല….. ഞാൻ പൊക്കോളാം…..” ശിവാനി വിഷമത്തോടെ എഴുന്നേറ്റ് പോകാനൊരുങ്ങിയതും അവളുടെ കൈയിൽ ഒരു പിടി വീണു……

“എന്റെ പഴംപൊരിയാ ഏടത്തി തിന്നത്…..എനിക്ക് കിട്ടിയില്ല……….”അച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞതു കേട്ടു എല്ലാവരും ചിരിച്ചു…….

ശിവാനി ചിരിച്ചു കൊണ്ട് അച്ചുവിനെ കെട്ടിപ്പിടിച്ചു…..അച്ചു സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു………

ശിവാനി കൈയിലിരുന്ന ഫോൺ ചെവിയിൽ വച്ചു…..

“ഇങ്ങോട്ട് പോരെ…ഇവിടെ എല്ലാം ഓകെ…..” ഒരു ചമ്മിയ ചിരിയോടെ നടന്നു വരുന്ന ആദർശിനെ കണ്ട് എല്ലാവരും കളിയാക്കി ചിരിച്ചു……..

കളിയും തമാശയും ചർച്ചകളുമായി…അവർ തമ്മിൽ ദൃഢമായ ഒരു സൗഹൃദം ഉടലെടുത്തു….വർഷയെപ്പോലെ തന്നെ ശിവാനിയും അവരുമായി പെട്ടെന്ന് അടുത്തു…

തമാശകൾ പറഞ്ഞു ചിരിക്കുന്നുണ്ടെങ്കിലും മനുവിന്റെ മനസ്സ് എരിയുകയായിരുന്നു……. ‘എന്റെ കുടുംബത്തിന്റെ ഈ സന്തോഷം തല്ലിക്കെടുത്താൻ ഞാൻ ആരെയും

അനുവദിക്കില്ല……… നീ പിന്നെയും കളി തുടങ്ങിയെന്നെനിക്ക് മനസ്സിലായി………പക്ഷേ ഇതു നിന്റെ ഒടുക്കത്തെ കളിയായിരിക്കും……’അവൻ മനസ്സിൽ മന്ത്രിച്ചു…

അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്ന പകയുടെ ചുവപ്പ് ആരും കണ്ടില്ല………….

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

ശിവയുടെ മനസ്സ് നിറയെ അച്ചുവായിരുന്നു…ഒന്നും ആലോചിക്കാതെ പണിക്കര് പറഞ്ഞു കേട്ടു മനുവിനെ കൊണ്ട് അച്ചുവിന്റെ കഴുത്തിൽ താലി കെട്ടിച്ച നിമിഷത്തെ അവൻ ശപിച്ചു…….

രാഹുലിന്റെ വീടിന് മുന്നിൽ അച്ചുവിനെ കണ്ടപ്പോളെങ്കിലും ഒന്നു അന്വേഷിച്ചിരുന്നെങ്കിൽ..ഈ അബദ്ധം പറ്റില്ലായിരുന്നു എന്നവൻ ഓർത്തു……..

“ശിവാ…………” ഹരിയുടെ വിളിയാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…….

“നീയിത് എന്തു ഭാവിച്ചാ…… ഭക്ഷണം പോലും കഴിക്കാതെ ഏതു നേരവും മുറിയിൽത്തന്നെ…ബിസിനസ് കാര്യങ്ങൾ പോലും നീയിപ്പോൾ ശ്രദ്ധിക്കുന്നില്ല…….”ഹരി സ്നേഹപൂർവ്വം അവനെ ശാസിച്ചു…….

“ഒന്നിനും തോന്നുന്നില്ല ഏട്ടാ…………മണ്ടത്തരം കൊണ്ട് നഷ്ടപ്പെടുത്തിയതല്ലേ ഞാൻ എന്റെ അച്ചൂനെ……തിരിച്ചു പിടിക്കാൻ നോക്കിയിട്ട് കഴിയുന്നില്ലല്ലോ ഏട്ടാ………എനിക്ക് പണവും

സമ്പത്തും ഒന്നും വേണ്ട….എന്റെ അച്ചൂനെ മാത്രം മതി……”അവന്റെ വാക്കുകൾ വേദന കൊണ്ട് ഇടറിയിരുന്നു…….

“നേടിത്തരും നിനക്ക് നിന്റെ അച്ചൂനെ…… ഏട്ടൻ നിനക്ക് തരുന്ന വാക്കാണ്……..പിന്നെ..നിനക്കൊരു സന്തോഷവാർത്തയുണ്ട് …ശേഖരന്റെ ബിസിനസ്

തകർന്നു തുടങ്ങി…. കയറ്റി അയച്ച ഡ്രസ്സ് മെറ്റീരിയൽസെല്ലാം ക്വാളിറ്റി കുറവാണെന്ന് പറഞ്ഞു അവിടെ കെട്ടിക്കിടക്കുന്നു……എല്ലാം കൈവിട്ടു പോയെന്നാ

കേട്ടത്…….കയറ്റി അയച്ച സാധനങ്ങൾ പലതും പകുതി വഴിയിലാണ്……… വില്ലയ്ക്ക് വേണ്ടി പണം മുടക്കിയവർ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു……..ഉള്ളതെല്ലാം പെറുക്കി വിറ്റാൽ

പോലും കടം തീരുമെന്ന് തോന്നുന്നില്ല………”ആദിയെ തോൽപ്പിക്കാൻ പറ്റിയതിന്റെ സന്തോഷം ഹരിയുടെ മുഖത്തുണ്ടായിരുന്നു……

“അവൻ കളി തുടങ്ങി അല്ലേ ഏട്ടാ……..പക്ഷെ മനു ……അവനെ സൂക്ഷിക്കണം…. അപാരമായ ബുദ്ധിയാ അവന്റെ……ഒരുസാധാരണ പാചകക്കാരൻ മാത്രമാണ് അവനെന്ന് തെറ്റിദ്ധരിച്ചതാ

നമുക്ക് പറ്റിയ തെറ്റ്………അല്ലെങ്കിൽ കൃത്യമായി നമ്മുടെ പ്ലാനെല്ലാം അവൻ എങ്ങനെ മനസ്സിലാക്കുന്നു….”ശിവയുടെ വാക്കുകളിൽ അദ്ഭുതവും ദേഷ്യവും നിറഞ്ഞു നിന്നു……

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

ശേഖരൻ റൂമിൽ ടെൻഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു….ആദിയും ആകാശും വിഷമത്തോടെ കയറി വരുന്നത് കണ്ടപ്പോൾ തന്നെ പോയകാര്യം നടന്നില്ലെന്ന് അയാൾക്ക് മനസ്സിലായി…..പുറകെ അഡ്വക്കേറ്റ് വേണുവും ഉണ്ടായിരുന്നു…….

“എന്താ ആദീ……കേസ് എന്തായി…..”വെപ്രാളത്തോടെ ശേഖരൻ ചോദിക്കുന്നത് കേട്ട് ആദിയും ആകാശും തലകുനിച്ച് നിന്നു………

“വേണു …നീയെങ്കിലും പറ …..എല്ലാം കൈവിട്ടു പോയോ……എന്റെ ദൈവമേ…….ഇനി എന്തുചെയ്യും നമ്മൾ…..”ശേഖരൻ കൊച്ചുകുട്ടിയെ പോലെ കരയാൻ തുടങ്ങി…… തളർന്നു നിലത്തേക്ക് വീഴാൻ പോയ ശേഖരനെ ആദിയും ആകാശും താങ്ങിപ്പിടിച്ചു….

“ശേഖരാ……കോടതി സ്വത്തുക്കൾ കണ്ടെടുത്തു കടം വീട്ടാൻ ഉത്തരവിട്ടിരുന്നു……ബാങ്കിൽ നിന്ന് കാശൊന്നും എടുക്കാൻ പറ്റില്ല……എല്ലാം ബ്ളോക്ക് ചെയ്തു……. ഉടൻ തന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരും…..”വേണു വിഷമത്തോടെ പറഞ്ഞു നിർത്തി….

“അച്ഛാ …കിരൺ കുറച്ചു ക്യാഷ് തന്നു സഹായിക്കാമെന്ന് പറഞ്ഞിരുന്നു… പക്ഷെ ഇപ്പോൾ വിളിച്ചപ്പോൾ ചെറിയചഛൻ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു ……കാശും ചോദിച്ചു

ചെറിയചഛൻമാരുടെ അടുത്തേക്ക് ചെല്ലരുതെന്നും പറയാൻ പറഞ്ഞു……”ആദി പൂർണമായും തകർന്നു നിൽക്കയായിരുന്നു…..

ആകാശും അതേ അവസ്ഥയിലായിരുന്നു…. ശേഖരന് തന്റെ സഹോദരങ്ങളെയോർത്തപ്പോൾ പുച്ഛം തോന്നി……

ദേവകി കാര്യമറിഞ്ഞ് കരയാൻ തുടങ്ങി………….

മുറ്റത്ത് പോലീസ് വാഹനം വന്ന് നിൽക്കുന്നത് കണ്ടാണ്….എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്നത്……..സീനിയർ ഓഫീസർ എന്ന് തോന്നിക്കുന്ന ഒരാൾ വണ്ടിയിൽ നിന്നും ഇറങ്ങി…

“ശേഖരൻ ആരാണ്…..”അയാൾ മുഖം ചുളിച്ച് സംശയത്തോടെ ചോദിച്ചു…..

“ഞാനാണ് സർ…..”ശേഖരൻ മുന്നോട്ടു വന്നു അയാളുടെ കാലുകൾ ഇടറിയിരുന്നു…..

“ഈ വീട് ഒഴിപ്പിച്ചു സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്……സാറും കുടുംബവും പെട്ടെന്ന് ഇറങ്ങിയിരുന്നെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്യാമായിരുന്നു…….”അയാളുടെ മുഖത്ത് നിസ്സഹായത ഉണ്ടായിരുന്നു….

“ഇപ്പോ…….ഇപ്പോൾ ഇറങ്ങാം സർ…..ദേവകി വാ നമുക്കു പോകാം….. ഈ സാറിന് വീട് പൂട്ടണമെന്ന്……. പെട്ടെന്നിറങ്ങ്…….വാ…എല്ലാവരും…… നമുക്കു പോകാം…”സമനില തെറ്റിയതു

പോലെ അയാൾ ഉറക്കെ കരഞ്ഞു….. ആകാശ് കരഞ്ഞു കൊണ്ട് ശേഖരനെ കെട്ടിപ്പിടിച്ചു……മറ്റുള്ളവരും കരയുകയായിരുന്നു…………..

എല്ലാം നഷ്ടപ്പെട്ടു പോയി എന്ന സത്യം അയാളെ ആകെ തളർത്തിയിരുന്നു….മക്കളെ കുറിച്ചോർത്ത് അയാളുടെ മനസ്സ് നീറിപ്പുകഞ്ഞു……..

ശേഖരനും മറ്റുള്ളവരും മുറ്റത്തേക്കിറങ്ങിയപ്പോളാണ് ആദർശ് ബൈക്കിൽ വന്നത്…….ഒന്നും മനസ്സിലാകാതെ അവൻ ശേഖരനെ നോക്കി………

“ആദർശേ….വാ…നമുക്കു പോകാം….മോൻ അകത്തേക്ക് കയറരുത് കേട്ടോ…എന്റെ മോനെയും അവര് അകത്ത് പൂട്ടിയിടും……വാ….”സമനില തെറ്റിയ പോലെ ശേഖരൻ

സംസാരിക്കുന്നത് കണ്ട് ആദർശ് അടുത്തേക്ക് പോകാനൊരുങ്ങിയതും പോലീസ് അവന്റെ കൈയിലിരുന്ന ബൈക്കിന്റെ കീ പിടിച്ചു വാങ്ങി…….

“വണ്ടിയൊന്നും എടുക്കാൻ പാടില്ല……. കേസിൽ ഉൾപ്പെട്ടിട്ടുണ്ട്…..”അയാൾ ഗൗരവത്തോടെ പറഞ്ഞു……..ആദർശ് വേദനയോടെ അയാളെ നോക്കി… അവന്റെ പിറന്നാളിന് ശേഖരൻ

സമ്മാനിച്ചതാണ് ബൈക്ക്…. അതുകൊണ്ട് അവൻ ജീവനെപ്പോലെ കൊണ്ട് നടക്കുകയായിരുന്നു……ആദി അവന്റെ അടുത്ത് വന്ന് തോളത്ത് തട്ടി സമാധാനിപ്പിച്ചു…… ആദർശ് വന്ന് ദേവകിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…..

“അമ്മാ……എന്റെ വണ്ടി എനിക്ക് വേണമെന്ന് പറയ്…..പ്ലീസ്…..”ദേവകിയും ആദർശിന്റെ തലയിൽ തലോടി കരഞ്ഞു കൊണ്ടിരുന്നു……

“ഏട്ടാ……നമ്മുടെ നാല് വീടും പൂട്ടി സീൽ ചെയ്തു…… വാടകയ്ക്ക് വീടെടുക്കാൻ പോലും പൈസയില്ല…നമ്മൾ എങ്ങോട്ട് പോകും……”ആകാശ് വേദനയോടെ ആദിയോട് ചോദിച്ചു……

“അക്കൂ…..ഇപ്പോൾ നമുക്ക് ഇവിടുന്ന് ഇറങ്ങിയേ പറ്റൂ……ഞാൻ എന്റെ ഫ്രണ്ട്സിനെ ആരെയെങ്കിലും വിളിച്ചു നോക്കട്ടെ…….”ആദി ഫോൺ കൈയ്യിലെടുത്തതും വേണു വന്ന് പിടിച്ചു……

“എല്ലാവരും വരൂ….എന്റെ വീട്ടിലേക്ക് പോകാം … നിങ്ങൾക്ക് എത്ര കാലം വേണോ അവിടെ താമസിക്കാം……..എനിക്ക്……”പറഞ്ഞു

പൂർത്തിയാകും മുൻപേ….മുറ്റത്ത് ഒരു കാർ വന്നു നിന്നു……എല്ലാവരും ആകാംഷയോടെ നോക്കി നിന്നു…….

കാറിൽ നിന്ന് കോ ഡ്രൈവർ സീറ്റിൽ നിന്ന് മനു ഇറങ്ങി വന്നു…… ശേഖരന്റെ അടുത്ത് വന്നു മുഖത്തേക്ക് നോക്കി….

“അച്ഛാ…….എന്നെ ഒരു മകനായി കണ്ടിട്ടുണ്ടെങ്കിൽ അചഛനും അമ്മയും ഇവർ മൂന്നുപേരും എന്നോടൊപ്പം വരണം…..വലിയ സൗകര്യങ്ങളില്ലെങ്കിലും ഇതെല്ലാം തിരിച്ചു പിടിക്കുന്നതു

വരെ നമുക്കു അവിടെ താമസിക്കാം…..വാടകവീടല്ല അതിപ്പോൾ എന്റെ സ്വന്തം വീടാ…….ഞാനത് വാസുവേട്ടന്റ കൈയ്യിൽ നിന്ന് വാങ്ങിയിരുന്നു…….. എല്ലാം അറിഞ്ഞിട്ട്

അച്ചു അവിടെ കരച്ചിലാണ്… നമുക്കു പെട്ടെന്ന് പോകാം……”അവൻ പ്രതീക്ഷയോടെ ശേഖരനെ നോക്കി…… ശേഖരൻ കണ്ണുകൾ തുടച്ച് മനുവിനെ നോക്കി

ഒന്നു പുഞ്ചിരിച്ചു പിന്നെ ദേവകിയെയും പിടിച്ചു കാറിൽ കയറിയിരുന്നു……ആദിയും ആദർശും കാറിൽ കയറി……ആകാശും മനുവും ഒരു ഓട്ടോ പിടിച്ചു അവരുടെ പുറകേ പോയി……….

അച്ചുവും വർഷയും മുറ്റത്ത് തന്നെ അവരെയും കാത്തു നിന്നു…….. ശേഖരനും ദേവകിയും കാറിൽ നിന്നും ഇറങ്ങി വന്നപ്പോൾ അച്ചു ഓടിപ്പോയി കെട്ടിപ്പിടിച്ചു കരഞ്ഞു……..

“അച്ഛ വിഷമിക്കരുത്…..നമ്മളും കേസ് കൊടുത്തിട്ടുണ്ടല്ലോ…..എല്ലാം നേരെയാകും…….വാ അകത്തേക്ക് പോകാം……”

അച്ചുവിന്റെ മാറ്റം ശ്രദ്ധിക്കുവാരുന്നു ശേഖരൻ…..വേഷത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു പക്വത വന്ന പോലെ…..

കരയുന്നുണ്ടെങ്കിലും വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുവാൻ അവൾ ശ്രമിക്കുന്നുണ്ട്…… ചെറിയ കാര്യങ്ങൾക്ക് പോലും തളർന്നു പോകുന്ന അച്ചു ഇത്രയും വലിയ സംഭവം നടന്നിട്ടും പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് മനു കൊടുത്ത ബലം തന്നെയാണ്……………

ശേഖരനും ദേവകിയും ആദിയും ആദർശും അകത്തേക്ക് കയറി…….ആദിക്ക് ചെറിയ വീടായതിനാൽ ഒരു ബുദ്ധിമുട്ട് തോന്നി………

പുറകെ മനുവും ആകാശും വന്നിരുന്നു….. വർഷയുടെ കണ്ണുകൾ ആകാശിനെ തേടി ചെന്നെങ്കിലും ആകാശ് അവളെ ഒന്ന് നോക്കിയത് പോലുമില്ല………

മനു വർഷയെയും കൊണ്ട് പുറത്തേക്ക് പോയി…………അച്ചു അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു……..

കുറച്ചു സമയം കഴിഞ്ഞു കുറെ കവറുകളുമായി മനുവും വർഷയും മടങ്ങി വന്നു…..സാധനങ്ങളും അവർക്ക് തൽക്കാലത്തേക്ക് വേണ്ടി കുറച്ചു തുണികളും വാങ്ങിയിരുന്നു………….

വർഷയുടെ കണ്ണുകൾ ആകാശിനെ തിരഞ്ഞെങ്കിലും കണ്ടില്ല… അവൾ ആരും കാണാതെ പുറത്തേക്കിറങ്ങി നോക്കി………… തോടിന്റെ കരയിൽ വിഷമിച്ചിരിക്കുന്ന ആകാശിനെ കണ്ടപ്പോൾ അവളുടെ ഹൃദയം വിങ്ങി…………വർഷ ആകാശിന്റെ അടുത്ത് ചേർന്നിരുന്നു…. അവൻ ദൂരേക്ക്

നോക്കിയിരിക്കയാണ്………അവൾ കൈയെടുത്ത് നിലത്ത് ഊന്നിയിരിക്കുന്ന ആകാശിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു……

പെയ്യാൻ വെമ്പി നിൽക്കുന്ന മേഘം പോലെ ആകാശ് അവളുടെ തോളത്തേക്ക് തല വച്ച്‌ പൊട്ടിക്കരഞ്ഞു……വർഷ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു…….. തീർക്കട്ടെ….സങ്കടമെല്ലാം കരഞ്ഞ് തീർക്കട്ടെ….ആശ്വസിപ്പിക്കാനും……….

തുണയാകാനും…….വിഷമങ്ങൾ പങ്കിട്ടെടുക്കാനും…….സ്നേഹിക്കാനും…….മനസ്സിലാക്കാനും……..ഞാനുണ്ട്…………തളർന്ന് വീഴാൻ സമ്മതിക്കാതെ പിടിച്ചുയർത്താൻ കഴിയണമെനിക്ക് …………എന്നാൽ മാത്രമേ ഈ

മനസ്സിന്റെ നല്ലപാതിയാകാൻ വർഷയ്ക്ക് കഴിയൂ……

അച്ചു ശേഖരനും ദേവകിയ്ക്കും തന്റെ മുറി കൊടുത്തു…….ഒരു മുറി ആദിയും ആദർശും ഉപയോഗിച്ചു….. വർഷയും അച്ചുവും ചേർന്ന് രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി വച്ചു…..സന്ധ്യയായപ്പോൾ വർഷ വീട്ടിലേക്ക് പോയി………..ആരും ഭക്ഷണം

കഴിക്കാതിരിക്കുന്നത് കണ്ട് മനുവിന് വിഷമമായി……..അവൻ ഭക്ഷണമെടുത്തു ശേഖരന്റെ മുറിയിൽ പോയി രണ്ടുപേരെയും നിർബന്ധിച്ചു കഴിപ്പിച്ചു……….അച്ചു ആദിയേയും ആദർശിനെയും കഴിപ്പിച്ചു…………. ആകാശ് തോടിന്റെ കരയിൽ തന്നെയായിരുന്നു…….

കുറച്ചു ദിവസങ്ങളായി ബിസിനസ് വേണ്ടത് പോലെ ശ്രദ്ധിക്കാത്തതിന്റെ കുറ്റബോധം അവനെ അലട്ടിയിരുന്നു…….. അടുത്ത് പാത്രത്തിൽ ആഹാരവുമായി മനു വന്നിരുന്നപ്പോളാണ് ആകാശ് ചിന്തയിൽ നിന്ന് ഉണർന്നത്…………

“കഴിഞ്ഞത് കഴിഞ്ഞു……. ഇനി എല്ലാം തിരിച്ചു പിടിക്കേണ്ടതിനെക്കുറിച്ച് ആലോചിക്കൂ…..അല്ലാതെ അക്കു ഇങ്ങനെ വിഷമിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല……..

ശിവാനിയുടെ അചഛനെ ഞാൻ പോയി കണ്ടിരുന്നു……….കേസ് കൊടുത്തവർ അത് പിൻവലിച്ചാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളു ……..”മനു ആത്മവിശ്വാസത്തോടെ

പറഞ്ഞു……ആകാശ് നിർവികാരനായി മനുവിനെ നോക്കി……

“ഞാനും ആദിയേട്ടനും ഒരുപാട് ശ്രമിച്ചു…. കേസ് കൊടുത്തവരുമായി ഒരു ഒത്തു തീർപ്പിന്……..കാല് പിടിച്ചിട്ടും അവർ അതിന് തയ്യാറാകുന്നില്ല…….”ആകാശ് നിരാശയോടെ പറഞ്ഞു……….

“നിരാശപ്പെടാതെ അക്കൂ…..നമുക്കു പിന്നെയും ശ്രമിക്കാം…….നിങ്ങളുടെ ശത്രുക്കൾ ശിവയും ഹരിയും മാത്രമല്ല…… വേറെ ചിലരാണ്…… അവരുടെ പ്രധാന ലക്ഷ്യം

ആദിയേട്ടനാണ്……അതിന് പിന്നിൽ ശക്തമായ എന്തോ കാരണമുണ്ട്…ആദിയേട്ടന് മാത്രം അറിയാവുന്ന ഒരു കാരണം……” ആകാശ് അവിശ്വസനീയമാം വിധം മനുവിനെ നോക്കി……………

“അതെ മനു……….ആദിയേട്ടൻ എന്തൊക്കെയോ ഒളിക്കുന്നു എന്ന് എനിക്കും തോന്നിയിട്ടുണ്ട്….. ചോദിച്ചു നോക്കിയാലോ………..”ആകാശ് മനുവിന്റെ അഭിപ്രായം അറിയാനെന്നപോലെ മനുവിന്റെ മുഖത്തേക്ക് നോക്കി………..

“ഇല്ല അക്കൂ…….ആദിയേട്ടൻ പറയില്ല….തുറന്നു പറയാൻ പറ്റിയ കാര്യമായിരുന്നെങ്കിൽ എല്ലാം നഷ്ടപ്പെടുന്നതിന് മുൻപെ ആദിയേട്ടൻ പരിഹരിച്ചേനെ…….”ആകാശിനും മനു പറയുന്നത് ശരിയാണെന്ന് തോന്നി…………

“ഇനി എന്തു ചെയ്യും മനൂ……….എല്ലാം കൈവിട്ടു പോയിട്ടും ആദിയേട്ടൻ എന്താ ഒന്നും ചെയ്യാത്തേ……….മടുത്തു…”ആകാശിന് ആദിയോട് ദേഷ്യം തോന്നി………

“അക്കൂ……ഇത് കഴിക്ക് നമുക്കു വഴിയുണ്ടാക്കാം……..ഒന്നും നമുക്ക് നഷ്ടപ്പെടില്ല…..”മനു പാത്രം ആകാശിനെ നേരെ നീട്ടി…….ആകാശ് മനുവിനെ നിറഞ്ഞ മനസ്സോടെ നോക്കി ചിരിച്ചു……..

എത്ര നന്നായി നമ്മുടെ കാര്യങ്ങൾ മനു നോക്കുന്നു…..ആകാശ് മനസ്സിൽ പറഞ്ഞു…….. മനുവിന്റെ കൈയ്യിൽ നിന്ന് ഭക്ഷണം വാങ്ങി ആകാശ് കഴിക്കാൻ തുടങ്ങി………

മനുവും അച്ചുവും അടുക്കള വൃത്തിയാക്കി വന്നപ്പോൾ എല്ലാവരും കിടന്നിരുന്നു…………

“മനുവേട്ടൻ എവിടെയാ കിടക്കുന്നെ……അകത്ത് സ്ഥലമില്ലല്ലോ……”അച്ചു ആശയക്കുഴപ്പത്തിൽ നിൽക്കുന്നത് കണ്ട് മനു ചിരിയോടെ അവളുടെ തലയിൽ കൊട്ടി……..

“ഞാൻ ഉമ്മറത്ത് കിടന്നോളാം……നീ പോയി അമ്മയുടെ അടുത്ത് കിടന്നോ .”അച്ചു മറുപടി പറയാതെ മനുവിനെത്തന്നെ നോക്കി നിന്നു………അവളുടെ മുഖത്തെ വിഷമം കണ്ട് മനുവിന് കാര്യം മനസ്സിലായി…..

“മനുവേട്ടാ….. ഹോസ്റ്റലിൽ നിന്ന് ഓടി വരുന്നത് തന്നെ ഈ നെഞ്ചിലെ ചൂടേറ്റ് കിടക്കാൻ കൊതിയായിട്ടാ……..അകന്നു കിടക്കാൻ പറ്റില്ലെനിക്ക് ഞാനും

ഉമ്മറത്ത്കിടന്നോളാം……..”അച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞു…….

“എന്റെ മോളെ പുറത്ത് നല്ല തണുപ്പുണ്ട്…….എന്റെ കൊച്ചിന് പനി വരും……. മോള് അകത്ത് പോയി കിടന്നോ…..ചക്കരയല്ലേ

നാളെ ഹോസ്റ്റലിൽ പോകണ്ടെ…..വെറുതെ അസുഖം വരുത്തി വയ്ക്കണ്ട……”മനു അവളെ നിർബന്ധിച്ച് അച്ഛനും അമ്മയും കിടക്കുന്ന മുറിയിൽ കൊണ്ടാക്കി……..ഉമ്മറത്തെ വാതിൽ പൂട്ടി….പുറത്ത് കിടന്നു……..

‘ആദിയേട്ടന്റെ രഹസ്യം കണ്ടു പിടിക്കണം…..എല്ലാം തിരികെ പിടിക്കണം ഇനിയും നോക്കിയിരുന്നിട്ട് കാര്യമില്ല……….. മറഞ്ഞു നിൽക്കുന്നവരെ പുറത്തേക്ക് കൊണ്ട് വരാൻ സമയമായി………’മനു മനസ്സിൽ മന്ത്രിച്ചു….

ദിവസങ്ങൾ കടന്നു പോയി…..അവരുടെ എല്ലാ കാര്യങ്ങളും മനു ഭംഗിയായി നോക്കി…… ദേവകി അടുക്കള ഏറ്റെടുത്തു….. അച്ചു ഇടയ്ക്ക് വരും….കേസ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…..

ആദി മുറിയിൽ ത്തന്നെ കഴിഞ്ഞു കൂടി….. ആകാശാണ് കേസിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്……മനുവും ആകാശും പല വട്ടം ഒത്തുതീർപ്പിന് ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല………

ഇതിനിടയിൽ മനുവിന്റെ സ്ഥാപനം വളർന്നു….. കേറ്ററിംഗ് യൂണിറ്റിന്റെ ഓഫീസ് തുറന്നു…..വലിയ പരിപാടികൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി……..

എങ്കിലും മനുവിന്റെ ശ്രദ്ധ മുഴുവനും ആദിയിലായിരുന്നു…….ആദിയിൽ നിന്നുള്ള പ്രതികരണത്തിന് വേണ്ടി അവൻ കാത്തിരുന്നു.. ആദിയുടെ രഹസ്യം അറിഞ്ഞാൽ മാത്രമേ മുന്നോട്ടു എന്തെങ്കിലും ചെയ്യാൻ പറ്റു എന്നവന് തോന്നി…………

വൈകുന്നേരം മനുവെത്തിയപ്പോൾ ഹോസ്റ്റലിൽ നിന്ന് അച്ചു എത്തിയിരുന്നു…….. മനുവിനെ കണ്ടതും അച്ചു ഓടി വന്നു കെട്ടിപ്പിടിച്ചു………

“അച്ചൂ…..വിട്….ഇവിടെ എല്ലാവരും ഉള്ളതാ…….. ഞാനാണെങ്കിൽ ആകെ വിയർത്തിരിക്കുവാ…..” അച്ചു മനുവിൽ നിന്നു മാറി അവന്റെ മുഖത്തേക്ക് നോക്കി….. മനുവിന്റെ മുഖത്ത് എന്തോ വിഷമം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി……..

“ഞാനിന്ന് വിളിക്കാത്തതു കൊണ്ടാണോ…ചെക്കാ….മുഖം ബലൂൺ പോലെ വീർപ്പിച്ചു വച്ചിരിക്കുന്നത്……..ഒറ്റ കുത്ത് വച്ചുതന്നാലുണ്ടല്ലോ…….”അച്ചു മനുവിന്റെ കവിളിൽ ഒരു കുത്തു കൊടുത്തു….എന്നിട്ട് കവിൾ രണ്ടും വീർപ്പിച്ച് മനുവിനെ നോക്കി കണ്ണുരുട്ടി……. അവളുടെ കോപ്രായങ്ങൾ കണ്ടപ്പോൾ മനുവിന് ചിരി വന്നു……

“എന്റെ ദൈവമേ….ഈ മനുഷ്യൻ ഒന്നു ചിരിച്ചല്ലോ……സമാധാനമായി……. വാ…ഞാൻ ചായയെടുക്കാം……”അച്ചു മനുവിന്റെ കൈയിൽ പിടിച്ചു വലിച്ചു……മനു അനങ്ങാതെ നിൽക്കുന്നത് കണ്ട് അച്ചു സംശയത്തോടെ നോക്കി………

“അച്ചൂ……..രാവിലെ എത്ര തവണ വിളിച്ചു….. നിനക്കെന്താ ഫോണെടുത്താൽ…….പലതവണ പറഞ്ഞിട്ടുണ്ട് ഫോൺ വിളിച്ചാൽ എടുക്കണമെന്ന്……മനുഷ്യൻ ടെൻഷനടിച്ച് ചത്തു…..അവസാനം വർഷയെ വിളിച്ചപ്പോളാണ് നീ ഇങ്ങോട്ട് പോന്നത് അറിഞ്ഞത്……..”മനുവിന്റെ മുഖത്തെ ദേഷ്യം കണ്ട് അവൾ തലകുനിച്ച് നിന്നു…….

“ഞാനൊരു സർപ്രൈസ് തരാൻ വേണ്ടിയാ പറയാതെ വന്നത്……മനുവേട്ടന് വിഷമമായെങ്കിൽ സോറി………”അവൾ തലകുനിച്ച് തന്നെ പേടിയോടെ പറഞ്ഞു……. മനു ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി……..

രാത്രി ഭക്ഷണം കഴിക്കുമ്പോഴും മനു അച്ചുവിന്റെ മുഖത്ത് നോക്കിയില്ല……മനുവിന്റെ അവഗണന അച്ചുവിനെ ഒരുപാട് വേദനിപ്പിച്ചു… എല്ലാവരും കിടക്കാനായി പോയി….അച്ചു മനുവിനെ കാണാഞ്ഞ് ഉമ്മറത്ത് വന്നു നോക്കി……….. പെട്ടെന്ന് രണ്ട് കൈകൾ അച്ചുവിനെ എടുത്തുയർത്തി വീടിന്റെ പുറകിലേക്ക് കൊണ്ട് പോയി…..ഒരു മരത്തിന്റെ മറവിൽ കൊണ്ട് നിർത്തി……

“മനുവേട്ടനെന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്…….എന്നോട് മിണ്ടണ്ട…..നേരത്തെ വലിയ ജാഡയായിരുന്നല്ലോ……”അച്ചു പരിഭവത്തോടെ പറഞ്ഞു…… മനു ഒന്നും മിണ്ടാതെ അവളെ തിരിച്ചു നിർത്തി ….കഴുത്തിൽ ഒരു ചെയിൻ ഇട്ടു കൊടുത്തു……..നേരെ നിർത്തി വിരലിൽ ഒരു മോതിരവും ഇട്ട് കൊടുത്തു…… അച്ചു അദ്ഭുതത്തോടെ അവനെ നോക്കി……….

“എന്റെ പ്രിയതമയ്ക്ക് വിവാഹവാർഷിക ആശംസകൾ…….”മനു പറഞ്ഞത് കേട്ടു അച്ചുവിന്റെ കണ്ണു നിറഞ്ഞു……..അവൾ മനുവിനെ കെട്ടിപ്പിടിച്ചു……

“ഞാൻ വിചാരിച്ചു മനുവേട്ടൻ മറന്നു പോയെന്ന്……..ഇത് പറയാനാ ഞാൻ മനുവേട്ടന്റെ പുറകേ നടന്നത്…….” മനു അച്ചുവിനെ മുറുകെ പുണർന്നു……. ദൈവം തനിക്കു തന്ന നിധിയാണ് അച്ചു എന്ന് അവനോർത്തു….എന്നാൽ അച്ചുവിന്റെ മനസ്സിൽ അന്ന് നടന്ന വിവാഹത്തിന്റെ ഓർമകൾ തെളിഞ്ഞു വന്നു………താലികെട്ടികഴിഞ്ഞ് മനുവിനെ കൈനീട്ടി അടിച്ചതോർത്തപ്പോൾ അവളുടെ ശരീരം വിറച്ചു…….അതു മനസ്സിലായതു പോലെ മനു അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു…….. നെഞ്ച് നനഞ്ഞ് തുടങ്ങിയപ്പോൾ അവള് കരയുകയാണെന്ന് മനുവിന് മനസ്സിലായി……….. മനു അവളുടെ മുഖം പിടിച്ചുയർത്തി………അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ മനുവിന്റെ നെഞ്ച് പിടഞ്ഞു……….

“മനുവേട്ടാ…. അന്ന് ഞാനടിച്ചതിന് എന്ത് ശിക്ഷ വേണമെങ്കിലും തന്നോളു…….എനിക്ക് മാപ്പു തരണം……”മനുവിന്റെ കാലിലേക്ക് വീഴാൻ പോയ അച്ചുവിനെ അവൻ തടഞ്ഞു വച്ചു……..

“എന്റെ മോളെ…..അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ…….അന്നത്തെ സാഹചര്യത്തിൽ അങ്ങനെയൊക്കെ സംഭവിച്ചു……. എന്റെ അച്ചുവിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല…….. പിന്നെ……..ശിക്ഷ തരണമെന്ന് അതിയായ ആഗ്രഹമുണ്ട്….പക്ഷെ സാഹചര്യം ശരിയല്ല……പിന്നെ ഒരു ചെറിയ ശിക്ഷ തരാതെ വിട്ടാൽ എനിക്ക് ഉറക്കം വരില്ല……”കള്ളച്ചിരിയോടെ കുസൃതി നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന മനുവിനെ കണ്ട് അച്ചുവിന് നാണം വന്നു…….അവൻ അവളുടെ കൈകളിൽ തന്റെ കൈകൾ കോർത്തു…….. അവന്റെ ചുണ്ടുകൾ അച്ചുവിന്റെ ചുണ്ടിലേക്കമർന്നു…..സ്വയം മറന്നു അവർ ചുംബിച്ചു കൊണ്ടിരുന്നു………

“അയ്യേ……..”ആകാശ് കണ്ണുകൾ പൊത്തിപ്പിടിച്ച് തിരിഞ്ഞു നിന്നു……. ആകാശിന്റെ ശബ്ദം കേട്ട് മനുവും അച്ചുവും ഞെട്ടി അകന്നു മാറി……..

“എന്റെ അക്കൂ…..ഈ കറക്ട് സമയത്ത് തന്നെ എങ്ങനെ ഇടയിൽ കയറി വരുന്നു……” മനു ദയനീമായി ചോദിച്ചു…..

“അതിന് ഞാനറിഞ്ഞോ…..വീടിന്റെ പുറകിൽ റൊമാൻസ് നടക്കുന്നുണ്ടെന്ന്……..അളിയന് ഇതു തന്നെയാണോ പണി…….”ആകാശ് കളിയാക്കി….. അച്ചു ചമ്മലോടെ മനുവിന്റെ പുറകിൽ നിന്നു……

“അല്ല…..അളിയൻ ഈ പാതിരാത്രി എവിടെപ്പോകുവാ………സെക്കന്റ് ഷോ കാണാനാണോ…….”മനു സംശയത്തോടെ ചോദിച്ചു……….

“അളിയനു പിടികിട്ടിയല്ലേ…….എന്നാൽ ഞാൻ പോയി സെക്കന്റ് ഷോ കണ്ടിട്ട് വരാം …..നിങ്ങള് ഇവിടെ നിന്ന് റൊമാൻസ് കളിക്ക്……”കള്ളച്ചിരിയോടെ പറഞ്ഞു കൊണ്ട് ആകാശ് ഇരുട്ടിലേക്ക് ഓടി……അച്ചുവും മനുവും പരസ്പരം നോക്കി ചിരിച്ചു……

ഇരുപതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 20

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *