പെണ്ണുകാണൽ കഴിഞ്ഞു വാക്ക് ഉറപ്പിക്കലും കഴിഞ്ഞു… ഇതിനോടകം മനസ്സിനെ പാകപ്പെടുത്തി…

രചന: ഹൃദ്യ വിജയൻ

“എടാ സിദ്ധു… ”

“എന്താടി ” “ഞാൻ ഒരു കാര്യം ചോദിക്കട്ടെ?? ”

“ആ ചോദിക്ക് ”

“എടാ എന്നെ കെട്ടിച്ചു വിടുന്നതിനെ പറ്റി എന്താ അഭിപ്രായം ”

“നിന്റെ വീട്ടുകാരുടയും എന്റെയും സമാധാനം കെടുത്തുന്ന പോരാഞ്ഞിട്ടാണോ…”

“ഡാ തമാശ വിട്.. ഇന്നലെ അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞു ”

“എന്ത് കാര്യം ”

“എന്റെ കല്യാണ കാര്യം.. ”

“ആഹാ എന്നിട്ട് ”

“ഒരു കല്യാണാലോചന വന്നു.. ചെക്കൻ എഞ്ചിനീയർ ആണ്.. ഇപ്പോ എറണാകുളത്തു ജോലി ചെയ്യുന്നു…. എനിക്ക് വേറെ ആരേലും ഇഷ്ടമുണ്ടെൽ അതും പറയാൻ പറഞ്ഞു ”

“എന്നിട്ട് നീ എന്ത് പറഞ്ഞു ”

“ഞാൻ ഒന്നും പറഞ്ഞില്ല ”

“ഇനി ഞാൻ അറിയാതെ ആരേലും മനസ്സിൽ കേറി കൂടിയിട്ടിണ്ടോ ”

“ഇല്ലടാ.. പക്ഷെ.. ”

“എന്താ ഒരു പക്ഷെ?? എന്താടി.. നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?? ”

“അങ്ങനെ അല്ലടാ…. ഓർമ വെച്ച നാൾ മുതൽ… നീ എന്റെ ഏറ്റവും നല്ല കൂട്ടുകാരനാ..എന്റെ എല്ലാ കുരുത്തക്കേടും… സന്തോഷവും സങ്കടവും….. എന്റെ ജീവിതത്തിലെ എല്ലാ കാര്യവും നിനക്കറിയാം.

ഞാൻ പറയുന്നത് ശെരിയോ തെറ്റോ എന്നറിയില്ല….. ”

“എന്തുവാടി….. വളച്ചു കെട്ടാതെ കാര്യം പറ ”

“എടാ പെട്ടന്ന് ഒരാളെ ലൈഫിൽ അക്സെപ്പ്റ്റ് ചെയ്യാൻ ഒരു പേടി…. നീ എന്റെ ജീവിതത്തിൽ എന്നും കൂടെ വേണം എന്നൊരു തോന്നൽ ?? ”

“നീ എന്താ തമാശ പറയുകയാണോ വേണി..

ഇത് എല്ലാ പെൺപിള്ളേരുടെയും ജീവിതത്തിലും ഉണ്ടാകുന്നത് തന്നെയാണ്….

നീ എപ്പോഴും എന്റെ ഏറ്റവും നല്ല സുഹൃത്താണ്.. അതിനപ്പുറത്തേക്ക് ഞാൻ വേറെ ഒരു രീതിയിലും നിന്നെ കണ്ടിട്ടില്ല ”

നിന്റെ ആഗ്രഹം പോലെ തന്നെ നിനക്ക് ഇപ്പോ ഒരു ജോലി ഇല്ലേ?? പിന്നെന്താ?? എല്ലാം ആലോചിച്ചു നോക്ക് നിനക്ക് ചെക്കനെ ഇഷ്ടപ്പെട്ടാൽ.. സമ്മതിക്ക് ”

“എടാ എന്നാലും ”

“ഒരു എന്നാലും ഇല്ല. വാ പോകാം.. സമയം ഒരുപാട് ആയി.. ” ************* വീട്ടിൽ ചെന്ന് അച്ഛനോട് സമ്മതം അറിയിക്കുമ്പോളും ചിന്ത മുഴുവനും അവനെ പറ്റി ആയിരുന്നു….

സിദ്ധു ഓർമ വെച്ച കാലം മുതലുള്ള ഉറ്റ ചങ്ങാതി. ഞങ്ങൾ തമ്മിൽ അടിയും പിണക്കവും ഉണ്ടെങ്കിലും…. ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഇന്നേവരെ മോശമായി എന്നോടെന്നല്ല ആരോടും പെരുമാറിയിട്ടില്ല..

പഠിച്ചത് ഒരുമിച്ച് ജോലി മാത്രം രണ്ട് കമ്പനിയിൽ. എന്റെ ആത്മമിത്രം.. അവനെ പിരിയുന്നത് ഒരു വിഷമമാണ്…

************

പെണ്ണുകാണൽ കഴിഞ്ഞു വാക്ക് ഉറപ്പിക്കലും കഴിഞ്ഞു… ഇതിനോടകം മനസ്സിനെ പാകപ്പെടുത്തി..

സ്വർണവും പുടവയും എടുക്കാൻ പോയപ്പോളും അവൻ കൂടെ ഉണ്ടായിരുന്നു…. അവന്റെ സാനിധ്യം മനസ്സിന് ഒരു ദൈര്യമായിരുന്നു…

കല്യാണ നാള് അടുത്തപ്പോൾ… സഹോദരൻ എന്നപോലെ അച്ഛനോടൊപ്പം അവനും ഓടുവായിരുന്നു…

അച്ഛന്റെ കൈപിടിച്ചു കതിർ മണ്ഡപത്തിൽ കേറുമ്പോളും… കണ്ണുകൾ കൊണ്ട് അവൻ എന്റെ മനസ്സിനെ ശാന്തമാക്കുവായിരിന്നു..

യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ… എന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു… ചേർത്ത് പിടിച്ചപ്പോൾ അതിൽ ഒരു കരുതൽ ഒരുപാട് സ്നേഹവും ഉണ്ടായിരുന്നു….

ചില ബന്ധങ്ങൾ അങ്ങനെയാണ് സൗഹൃദത്തിനുമപ്പുറം…. എന്നാൽ പ്രണയമല്ലാത്ത….. പേരിനാൽ നിർവചിക്കാൻ കഴിയാത്ത ഒരാത്മ ബന്ധം…….

രചന: ഹൃദ്യ വിജയൻ

Leave a Reply

Your email address will not be published. Required fields are marked *