ഗൗരീ പരിണയം.. ഭാഗം…17

പതിനാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 16

ഭാഗം…17

പ്രവീൺ അടുത്തേക്ക് വരുന്നത് കണ്ട് ഗൗരി പേടിയോടെ പുറകിലേക്ക് തിരിഞ്ഞു……

“ആഹാ….ഏട്ടന്റെ കുട്ടി ഇവിടുണ്ടായിരുന്നോ…..ഏട്ടൻ എവിടെയെല്ലാം തിരക്കി നടന്നെന്നറിയോ….ഈ അനിയത്തിക്കുട്ടിയെ കാണാഞ്ഞിട്ട് ഏട്ടൻ ഉറങ്ങിയിട്ടില്ല….അറിയാമോ…”

അവൻ കപടസ്നേഹത്തിൽ ഗൗരിയെ പിടിച്ച് തിരിച്ചു നിർത്തി…..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി……

“എന്താ മോളെ…..എന്തിനാ നീ കരയുന്നത്…. ഏട്ടൻ ഓടി വന്നില്ലേ….അതോ….കറങ്ങി നടന്നപ്പോൾ എന്തെങ്കിലും പറ്റിയോ…..നിനക്ക് നല്ല ക്ഷീണമുണ്ടല്ലോ……”

വഷളൻ ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ഗൗരി ദേഷ്യത്തിൽ അവന്റെ കൈകൾ തട്ടിയെറിഞ്ഞു…..

“എന്റെ ദേഹത്ത് തൊട്ട് പോകരുത്….😡.”

“എന്റെ അനിയത്തിക്കുട്ടിയ്ക്ക് ദേഷ്യം വന്നോ….സാരമില്ല…..ഏട്ടൻ ഒന്നും പറയില്ല..മ്…..നമുക്ക് പോകാം….മമ്മി മോളെയും കാത്തിരിപ്പുണ്ട്…..”

മമ്മിയെന്ന് കേട്ടപ്പോൾ ഗൗരിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു…..തന്നെ മനസ്സിലാക്കാത്ത അമ്മയോട് അവൾക്ക് വെറുപ്പായിരുന്നു…. ഗൗരി ഒരു നിമിഷം ആലോചിച്ചു നിന്നു…..

“ഞാൻ വരാം…..നമുക്ക് പോകാം…പക്ഷെ…. എന്റെ കൂടെയുണ്ടായിരുന്നവരെ ദ്രോഹിക്കാൻ ശ്രമിക്കരുത്….”

ഗൗരി പറഞ്ഞത് കേട്ട് പ്രവീൺ പൊട്ടിച്ചിരിച്ചു……. അവന്റെ ചിരിയിൽ പതുങ്ങിയിരുന്ന പരിഹാസം അവൾക്ക് മനസ്സിലായി…….പെട്ടെന്ന് ചിരി മാഞ്ഞ് അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി…..

“$#%$%$%പന്നമോളെ😡….അപ്പോൾ നിനക്കറിയാം….എല്ലാം വിശദമായി അന്വേഷിച്ച് അറിഞ്ഞിട്ട് തന്നെയാടീ ഞാനിങ്ങോട്ട് കെട്ടിയെടുത്തത്….നിന്നെ സംരക്ഷിച്ചില്ലേ ആൽബി… അവനെയും അവന്റെ കൂട്ടുകാരനെയും പച്ചയ്ക്ക് കൊളുത്തിയിട്ട് പോകാൻ തന്നെയാ ഞാൻ വന്നത്….😡” പ്രവീൺ ദേഷ്യത്തിൽ ജീപ്പിന്റെ ബോണറ്റിലേക്ക് ഇടിച്ചു….

“അവർക്ക് നേരെ ചെറുവിരൽ അനക്കിയാൽ ഗൗരിയുടെ ജീവനില്ലാത്ത ശരീരം മാത്രമേ തനിക്ക് കൊണ്ട് പോകാൻ പറ്റൂ….😡”

ഗൗരിയുടെ ഭീഷണിയ്ക്ക് മുന്നിൽ പ്രവീൺ ഒന്ന് പതറി….

“ഇല്ല….ഞാനൊന്നും ചെയ്യില്ല…പക്ഷേ ഇനി നിന്നെ അന്വേഷിച്ച് ആരെങ്കിലും വന്നാൽ…… അറിയാമല്ലോ എന്നെ…..കൊന്നു തള്ളാൻ ഒരു മടിയും ഇല്ലെനിക്ക്…..വീട്ടിൽ ജോലിയ്ക്ക് നിന്ന സുജാതയെ നിന്റെ മുന്നിൽ വച്ചല്ലേ ഞാൻ കഴുത്ത് ഞെരിച്ച് കൊന്നത്….അന്ന് നീ എന്നെ പേടിച്ച് വിഷ്ണുവിന്റെ വീട്ടിൽ പോയി ഒളിച്ചിരുന്നതൊക്കെ മറന്നു പോയോ….ഏട്ടന്റെ സുന്ദരി ക്കുട്ടി…..”

ഗൗരിയുടെ മുഖത്തെ ഭയം കണ്ട് ക്രൂരത നിറഞ്ഞ അവന്റെ മുഖത്ത് സന്തോഷം വിരിഞ്ഞു…..

ഗൗരി എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ വണ്ടിയിലേക്ക് കയറി….പ്രവീൺ ചിരിച്ചു കൊണ്ട് അവൾക്ക് പുറകേ കയറി…..

കൊട്ടാരം സദൃശ്യമായ ഒരു വലിയ വീടിനു മുന്നിൽ വണ്ടി നിർത്തി…..

ഗൗരി വെറുപ്പോടെയാണ് ജീപ്പിൽ നിന്നിറങ്ങിയത്….അവളുടെ മുഖം ദേഷ്യം കൊണ്ട് കടുത്തിരുന്നു…….ഇഷ്ടമില്ലാത്ത ആരെയോ കാണാൻ പോകുന്നതിന്റെ അമർഷം അവളിൽ ഉണ്ടായിരുന്നു…….

ഹാളിലേക്ക് കയറിയിട്ടും ആരെയും കാണാത്തതു കൊണ്ട് അവൾ സംശയത്തോടെ പ്രവീണിന്റെ മുഖത്തേക്ക് നോക്കി……

“ഇതാരാ….എന്റെ പുന്നാര മോളാണോ…..”

സ്റ്റെയറിന്റെ മുകളിൽ നിന്നുള്ള ശബ്ദം കേട്ട് ഗൗരി തിരിഞ്ഞുനോക്കി…..

“മമ്മി…”ഗൗരിയുടെ ചുണ്ടുകൾ മന്ത്രിച്ചു….

സ്റ്റെപ്പിറങ്ങി താഴേക്ക് വരുന്ന സുമിത്രയെ കണ്ട് അവളുടെ മുഖത്ത് വെറുപ്പ് കൂടി വന്നു…..മുഖത്തും ചുണ്ടിലുമൊക്കെ നിറയെ ചായം പൂശി…. …കഴുത്തിലും കൈയിലുമായി നിറയെ ആഭരണങ്ങളുമായി……..പ്രായത്തെ മറയ്ക്കാനുള്ള അവരുടെ കാട്ടിക്കൂട്ടലുകൾ ഗൗരീ വെറുപ്പോടെ നോക്കി നിന്നു…..അവരുടെ മുഖത്ത് അഹങ്കാരമായിരുന്നു…..

“ഇവളെ എവിടുന്നു കിട്ടി പ്രവീ…..ഇവളുടെ കാമുകൻ ഇവളെ ഉപേക്ഷിച്ചോ…..”

പുച്ഛത്തോടെയുള്ള അവരുടെ സംസാരം കേട്ട് ഗൗരി ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു….

“ടീ…കയറിപ്പോകുന്നതൊക്കെ കൊള്ളാം… ഇനി നീ ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ ഇങ്ങനൊരു മകളുള്ള കാര്യം ഞാനങ്ങ് മറക്കും……😡”

അവരുടെ വാക്കുകൾ കേട്ട് ഗൗരി നിന്നു….തിരിഞ്ഞ് അവരുടെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി..

“അതിന് നിങ്ങൾ എന്നെങ്കിലും ഓർത്തിട്ടുണ്ടോ ഇങ്ങനൊരു മകളുണ്ടെന്ന്…😔”

ഗൗരി വിഷമത്തോടെ പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറിപ്പോയി……..

“പ്രവീ….സിദ്ധുവിനെ വിളിയ്ക്ക്..എത്രയും പെട്ടെന്ന് ഇവളുടെ കല്യാണം നടത്തണം…..😡”

സുമിത്ര ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറിപ്പോയി………..

‘അങ്ങനെയങ്ങ് വിടാൻ പറ്റുമോ എന്റെ സുന്ദരിക്കുട്ടിയെ….. അവളുടെ സൗന്ദര്യം നന്നായി ഒന്നാസ്വദിച്ചിട്ടേ അവളെ ഞാൻ സിദ്ധുവിന് കൊടുക്കൂ…….’

പ്രവീണിന്റെ ചുണ്ടുകളിൽ ക്രൂരമായ ഒരു പുഞ്ചിരി തെളിഞ്ഞു…….

ഗൗരി വാതിൽ തുറന്ന് അകത്തേക്ക് കയറി… മുഖത്തും ദേഹത്തുമായി ഒരുപാട് ട്യൂബുകൾ ഘടിപ്പിച്ച് ജീവച്ഛവം പോലെ കിടക്കുന്ന ഡാഡിയ്ക്ക് അരുകിലായി അവളിരുന്നു….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..അയാളുടെ ശരീരം ശോഷിച്ചിരുന്നു…..ഒരേ കിടപ്പിൽ കിടക്കുന്നത് കൊണ്ട് ശരീരത്തിന്റെ പല ഭാഗങ്ങളും പൊട്ടിയിരുന്നു……ഉയർന്ന് താഴുന്ന നെഞ്ചിടിപ്പിന്റെ ചലനം മാത്രമാണ് ജീവനുണ്ടെന്ന് ആകെയുള്ള തെളിവ്…..

“ഡാഡീ…..ഒന്ന് കണ്ണ് തുറക്ക് ഡാഡീ…ഈ മോള് ഒറ്റയ്ക്കായില്ലേ….എനിക്ക് വേണ്ടി ഒന്ന് കണ്ണ് തുറക്ക് ഡാഡീ….”

അയാളുടെ കൈകളിൽ പിടിച്ച് അവൾ വിതുമ്പികരഞ്ഞു………..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാവിലെ കണ്ണ് തുറന്നപ്പോൾ ചെകുത്താന് തല വെട്ടിപ്പൊളിയുന്നത് പോലെയുള്ള വേദന തോന്നി….തലയിൽ അമർത്തി പിടിച്ച് അവൻ കണ്ണുകൾ അടച്ചു തുറന്നു….എഴുന്നേൽക്കാൻ തുടങ്ങിയപ്പോളാണ് ആരോ കാലിൽ കിടക്കുന്നത് പോലെ തോന്നിയത്…..അവൻ കാലുകൾ ശക്തിയിൽ ഒന്നു കുടഞ്ഞു…..

“അയ്യോ…ഞാൻ കൊക്കയിൽ വീണേ…..എന്നെ രക്ഷിക്കണേ……മഞ്ചൂ…..നിനക്കിനി ആരുണ്ടെടീ……😭😭”

താഴെക്കിടന്ന് വിപിന്റെ നിലവിളി കേട്ട് വീരഭദ്രൻ ഞെട്ടലോടെ ചാടിയെണീറ്റു…..

“ടാ…വിപീ…നീയെന്താടാ….ഇവിടെ….,😨”

വിപിൻ കണ്ണ് തുറന്നു നാലുപാടും നോക്കി….മുന്നിൽ നിൽക്കുന്ന ചെകുത്താനെ കണ്ട് ചാടിയെണീറ്റു……

“അപ്പൊ ഞാൻ കൊക്കയിൽ വീണില്ലേ……ഞാനെന്താ ഇവിടെ….☹️”

ചെകുത്താൻ നെറ്റിയിൽ അമർത്തി പിടിച്ച് കട്ടിലിലേക്ക് ഇരുന്നു…. അവന്റെ മനസ്സിൽ ഗൗരിയുടെ മുഖം തെളിഞ്ഞു വന്നു……അവൻ പരിഭ്രമത്തോടെ വിപിനെ നോക്കി ……

“ടാ പുല്ലേ….നീ രാവിലെ നാലര മണിയ്ക്ക് വരാമെന്ന് പറഞ്ഞല്ലേടാ ഫോൺ വച്ചത്….ഗൗരിയെ പൊക്കാൻ പ്ലാൻ ചെയ്തിട്ട്………ഇനി എന്ത് ചെയ്യും😥…. ആൽബി ഇപ്പോൾ രജിസ്റ്റർ ഓഫീസിൽ പോകാനായി വരുമല്ലോ…….😣”

അവൻ അസ്വസ്ഥതയോടെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു…..

“നീ പേടിക്കണ്ട… ദേ..സമയം പത്തു മണി കഴിഞ്ഞു ഇവിടെ ആരും എഴുന്നേറ്റില്ലെന്നു തോന്നുന്നു….. നമ്മള് ഉറക്കഗുളിക പൊടിച്ച് കൊടുത്തതല്ലേ…….അല്ല..നീയെന്താ ഉണരാത്തെ നീയും കഴിച്ചോ ഉറക്കഗുളിക….😬”

വിപിൻ പറഞ്ഞത് കേട്ട് ചെകുത്താൻ അന്തം വിട്ട് അവനെ നോക്കി ….

“ഞാൻ കഴിച്ചില്ല……എരിവാണെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് മുകളിലേക്ക് കയറിപ്പോന്നു….ഭക്ഷണം കഴിക്കാതെ പോന്നത് കൊണ്ട് അമ്മ കൊണ്ട് വന്ന ഒരു ഗ്ലാസ് പാല് കുടിച്ചു കൊണ്ടാ ഞാൻ കിടന്നത്…..പിന്നെ എനിക്കൊന്നും ഓർമയില്ല……നീ എപ്പോഴാ വന്നെ….എന്നിട്ട് എന്നെ വിളീക്കാത്തതെന്താ…..”

ചെകുത്താൻ സംശയത്തോടെ വിപിനെ നോക്കി…..

“ഞാൻ കറക്ട് നാലര ആയപ്പോൾ തന്നെ ഇവിടെയെത്തി….നീ എനിക്ക് കയറാൻ വേണ്ടിയല്ലേ ഗേറ്റും വാതിലും തുറന്ന് ഇട്ടത്….നിന്നെ വിളിച്ചുണർത്താൻ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കി….. വെള്ളം കൊണ്ട് മുഖത്ത് ഒഴിച്ചിട്ട് പോലും നീ ഒന്നനങ്ങിയില്ല…അവസാനം ഞാനും കിടന്നുറങ്ങിപ്പോയി….😇”

വിപിൻ പറഞ്ഞത് കേട്ട് കണ്ണൻ തലയിൽ കൈവച്ച് കട്ടിലിലേക്ക് ഇരുന്നു……

“മഹാദേവാ…. ഇനി എന്തു ചെയ്യും…. ആൽബിയെ എങ്ങനെ ഒഴിവാക്കും….അവരുടെ കല്യാണം എങ്ങനെ മുടക്കും….😔”

“നീ വിഷമിക്കാതെ കണ്ണാ…താഴേക്ക് വാ…നമുക്കു മറ്റുള്ളവരുടെ അവസ്ഥ എന്താണെന്ന് നോക്കാം….”

വിഷമത്തോടെ ഡയനിങ്ങ് റ്റേബിളിൽ ഇരിക്കുന്ന അമ്മയെയും കാർത്തൂനെയും വിഷ്ണുവിനെയും കണ്ടിട്ടാണ് വീരഭദ്രനും വിപിനും താഴേക്ക് ഇറങ്ങി വന്നത്……

“എന്തുപറ്റി……എല്ലാവരും വിഷമത്തിലാണല്ലോ………ഗൗരിയെവിടെ…..”

വിപിൻ ചോദിച്ചു കൊണ്ട് ഒരു ചെയർ വലിച്ചിട്ട് അവരുടെ അടുത്തായി ഇരുന്നു……….

“അത്….ആൽബിയെയും ഗൗരിയെയും കാണാനില്ല….. അവര് രജിസ്റ്റർ ഓഫീസിൽ പോയെന്ന് തോന്നുന്നു….😔”

അമ്മ പറയുന്നത് കേട്ട് വീരഭദ്രനും വിപിനും ഞെട്ടി പരസ്പരം നോക്കി….. വീരഭദ്രന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അവൻ വല്ലായ്മയോടെ ചെയറിൽ പിടിച്ച് തളർന്നു നിന്നു……..

“ആൽബിയേട്ടൻ വരുന്നുണ്ടല്ലോ……..”

ചൂണ്ടുവിരൽ മുകളിലേക്ക് ചൂണ്ടിക്കാട്ടി കാർത്തു പറയുന്നത് കേട്ട് വീരഭദ്രൻ വെപ്രാളത്തിൽ അങ്ങോട്ടേക്ക് നോക്കി……

നെറ്റിയിൽ വിരലമർത്തി അസ്വസ്ഥതയോടെ തല കുടഞ്ഞുകൊണ്ട് സ്റ്റെപ്പിറങ്ങി വരുന്ന ആൽബിയെ കണ്ട് എല്ലാവരും പകച്ചു നിന്നു………എല്ലാവരും നോക്കി നിൽക്കുന്നത് കണ്ട് ആൽബി പരിഭ്രമിച്ചു കൊണ്ട് താഴേക്ക് വന്നു….

“ഞാനുറങ്ങിപ്പോയി….എന്താ എന്നെ വിളിക്കാത്തെ…..ഗൗരിയെവിടെ….😧”

“ഞാൻ വന്ന് നോക്കിയപ്പോൾ മുറിയിൽ ആൽബിയേട്ടനെ കണ്ടില്ലല്ലോ…..”വിഷ്ണു ചോദിച്ചു….

“ഞാൻ ബാത്ത്‌റൂമിൽ ആയിരുന്നു…. ഗൗരി എവിടെ…ഞാൻ മുകളിൽ മുഴുവനും നോക്കിയിട്ട് കണ്ടില്ലല്ലോ….”

ആൽബി പറയുന്നത് കേട്ട് ചെകുത്താൻ തല കുടഞ്ഞുകൊണ്ട് കസേരയിലേക്കിരുന്നു……പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ചാടിയെണീറ്റു…..

“വിഷ്ണൂ…. നീ നിന്റെ ഡാഡിയെ വിളിയ്ക്ക്…. പാർവതിയുടെ വീട്ടിൽ ഒന്ന് പോയി നോക്കാൻ പറ…..”

വിഷ്ണു തലയാട്ടിക്കൊണ്ട് വീരഭദ്രന്റെ കൈയിൽ നിന്ന് ഡാഡിയുടെ നമ്പറിലേക്ക് വിളിച്ചു…….ഡാഡിയോട് കാര്യങ്ങൾ മുഴുവനും പറഞ്ഞു…കുറച്ചു നേരം സംസാരിച്ച ശേഷം ഫോൺ വച്ചു……

“ഡാഡി ഇപ്പോൾ തന്നെ അന്വേഷിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു……”

വിഷ്ണു പറഞ്ഞത് കേട്ട് വീരഭദ്രൻ അസ്വസ്ഥതയോടെയിരുന്നു……..

കുറച്ചു സമയം കഴിഞ്ഞപ്പോൾ വിഷ്ണുവിന്റെ ഡാഡി തിരികെ വിളിച്ചു….. എല്ലാവരും അക്ഷമയോടെ വിഷ്ണു സംസാരിക്കുന്നത് നോക്കിയിരുന്നു…….ഫോൺ വച്ച ശേഷം വിഷ്ണു അവരുടെ നേർക്ക് തിരിഞ്ഞു…..

“ഗൗരി…… അവിടെ….അവിടെയുണ്ട്….പ്രവീൺ അവളെ …….കൊണ്ടുപോയി……” അവന്റെ ശബ്ദം ഇടറിപ്പോയി….. അവൻ പറഞ്ഞത് കേട്ട് ആൽബിയും ചെകുത്താനും പരസ്പരം നോക്കി…..

“കണ്ണേട്ടാ….. എന്റെ ഗൗരീ….അവളെ രക്ഷിക്ക്…..അവളെ അവര് കൊല്ലും…..എന്റെ ഗൗരീ…..”

വീരഭദ്രനെ കെട്ടിപ്പിടിച്ചു കരഞ്ഞ വിഷ്ണുവിനെ അവൻ നിറഞ്ഞകണ്ണുകളോടെ ചേർത്ത് പിടിച്ചു……..അവന്റെ കരച്ചില് കണ്ട് അമ്മയും കാർത്തുവും കൂടെ കരഞ്ഞു…….

ഗൗരി പകൽ മുഴുവനും ഡാഡിയുടെ അടുത്തായിരുന്നു…ഡാഡിയെ നോക്കാൻ ഒരു ഹോംനഴ്സിനെ നിർത്തിയിട്ടുണ്ട്….ഇടയ്ക്കിടെ സെർവെന്റ്സ് വന്ന് ഗൗരിയോട് എന്തെങ്കിലും വേണോയെന്ന് ചോദിച്ചിട്ട് പോകും……വീട് മുഴുവനും ജോലിക്കാരാണ്….പുറത്ത് എപ്പോഴും കുറെ ഗുണ്ടകളും…….

ഡാഡിയുടെ കൈപിടിച്ച് അടുത്തിരിക്കുമ്പോഴും ഗൗരിയുടെ മനസ്സ് സരോവരത്തിലായിരുന്നു…..അമ്മയെയും കാർത്തുവിനെയും കുറിച്ച് ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു….. ചെകുത്താനെ കുറിച്ച് ഓർമ വന്നപ്പോൾ അവളുടെ മനസ്സൊന്ന് വിങ്ങി…….

“ഡാഡീ….എനിക്ക് അയാളെ ഒരുപാടിഷ്ടമാണ്…..ഡാഡിക്കറിയോ ചെകുത്താനെന്നാണ് അയാളെ എല്ലാവരും വിളിക്കുന്നത് ..കാട്ടാളൻ……പക്ഷെ… അയാളുടെ മനസ്സ് നിറയെ ഒരു ദേവിയാണ്…..ഞാൻ അവിടുന്ന് പോയപ്പോൾ അയാൾക്ക് സന്തോഷമായിക്കാണും….എന്നെ സഹിക്കണ്ടല്ലോ……വിഷ്ണു……….വിഷ്ണു കരയുന്നുണ്ടാകും…. പാവം ചെക്കൻ…എനിക്ക് വേണ്ടി ഒരുപാട് സഹിച്ചു……..പിന്നെ അമ്മയും കാർത്തുവും വിപിൻ ചേട്ടനും മൂന്ന് പേരും അടിപൊളിയാണ്….അമ്മയ്ക്ക് എന്നെ ഒരുപാടിഷ്ടമാണ്…. നമ്മുടെ മമ്മിയെ പോലെയല്ല…..പാവം അമ്മയാണ് കേട്ടോ….പിന്നെ ആൽബി…..ആൽബി…..”

ആൽബിയെ കുറിച്ച് ഓർത്തപ്പോൾ ഗൗരിയുടെ കണ്ണ് നിറഞ്ഞു….

“പാവം….ഇത് രണ്ടാമത്തെ വട്ടമാണ് ഞാൻ പറ്റിക്കുന്നത്…. ആൽബിയെ മനസ്സ് കൊണ്ട് സ്വീകരിക്കാൻ പറ്റാത്തതാണ് എന്റെ പരാജയം……..”

അനങ്ങാതെ കിടക്കുന്ന ഡാഡിയുടെ മുഖത്തേക്ക് അവൾ വേദനയോടെ നോക്കി……

“ഡാഡീ….ഞാൻ മമ്മിയോട് പറയാൻ പോകുവാ…എനിക്ക് ആൽബിയെ ഇഷ്ടമാണെന്ന്…… ആൽബിയോട് കാണിച്ച ചതിയ്ക്ക് എനിക്ക് പ്രായച്ഛിത്തം ചെയ്യണം…..പതിയെ ആൽബിയെ സ്നേഹിച്ചു തുടങ്ങണമെനിക്ക്….”

ഗൗരിയുടെ വാക്കുകൾ ദൃഢമായിരുന്നു…..ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി അവൾ എഴുന്നേറ്റു…… ഡാഡിയുടെ കൈകളിൽ മൃദുവായി ഒന്ന് തലോടിയിട്ട് ഗൗരി പുറത്തേക്കിറങ്ങി…

ഗൗരി ചെല്ലുമ്പോൾ മമ്മിയും പ്രവീണും കൂടി കല്യാണത്തിന്റെ ചർച്ചയിലാണ്…….

“മമ്മീ…..”

ഗൗരിയുടെ ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി…..

“എന്താ ഗൗരീ…..നിനക്കെന്തു വേണം….”

സുമിത്രയുടെ മുഖത്തെ ഗൗരവം കണ്ട് ഗൗരിയ്ക്ക് ദേഷ്യം വന്നെങ്കിലും അവൾ സഹിച്ചു നിന്നു…..

“എനിക്ക് ആൽബിയെ ഇഷ്ടമാണ്….. ഞങ്ങളുടെ കല്യാണം ഇന്ന് തീരുമാനിച്ചിരുന്നതാണ്…..എനിക്ക്…. എനിക്ക് ആൽബിയെ വിവാഹം കഴിച്ചാൽ മതി…..മമ്മി സമ്മതിക്കണം….”

ഗൗരി തലതാഴ്ത്തി നിന്ന് കുറച്ചു പേടിയോടെ പറഞ്ഞു….പ്രവീണിന്റെ പ്രതികരണത്തെ അവൾ ഭയന്നിരുന്നു……

“അപ്പോൾ ഞാനോ…ഞാനെന്തു ചെയ്യണം ഗൗരി……”

തന്റെ പുറകിലായി നിൽക്കുന്ന സിദ്ധുവിനെ കണ്ട് ഗൗരി തരിച്ച് നിന്നു…..

“നിന്റെ പേരെഴുതിയ മോതിരം കൈയിലിട്ട് നീ വരുന്നതും കാത്തിരുന്ന ഞാൻ എന്ത് ചെയ്യണം… അത് കൂടി നീയൊന്ന് പറഞ്ഞു താ…”

അവൻ ഗൗരിയുടെ മുന്നിലായി കയറി നിന്നു…..

“അത്…..അത്…അന്ന് പ്രവീൺ വിഷ്ണുവിനെ… കൊല്ലു..കൊല്ലുമെന്ന് പറഞ്ഞപ്പോൾ… ഞാൻ…… മോതിരം…”

പേടി കാരണം വാക്കുകൾ തൊണ്ടയിൽ കുരുങ്ങി അവൾ നിസ്സഹായായി തലകുനിച്ചു നിന്നു….

“നീ വിഷമിക്കാതെ സിദ്ധൂ….ഇവൾക്ക് സ്നേഹത്തിന്റെയോ ബന്ധങ്ങളുടെയോ വില അറിയില്ല….അതുകൊണ്ടല്ലേ പ്രവിയെ എപ്പോഴും ഇങ്ങനെ കുറ്റപ്പെടുത്തുന്നത്……..”

മമ്മിയുടെ വാക്കുകൾ കേട്ടപ്പോള് ഗൗരി പുച്ഛത്തോടെ അവരെ നോക്കി… അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി……..

“ഇല്ല….അറിയില്ല……മമ്മി എന്നെ സ്നേഹിച്ചിട്ടുണ്ടോ…..മമ്മി എന്നും ഇയാളെ മാത്രമേ വിശ്വസിച്ചിട്ടുള്ളൂ…….ഇയാളുടെ വൃത്തികെട്ട സ്വഭാവം പലവട്ടം മമ്മിയോട് പറഞ്ഞിട്ടും മമ്മി വിശ്വസിച്ചില്ല……ഇയാൾ സ്നേഹിക്കുന്നത് എന്റെ ശരീരത്തെയാണെന്ന് പറഞ്ഞിട്ടും മമ്മി വിശ്വസിച്ചില്ല…..”ഗൗരി നിന്ന് കിതച്ചു….

“ഗൗരീ…😡😡” മമ്മി ദേഷ്യത്തിൽ ചാടിയെണീറ്റു…

സിദ്ധാർത്ഥ് ദേഷ്യത്തിൽ പ്രവീണിനെ നോക്കി…ഗൗരിയോടുള്ള പ്രവീണിന്റെ സമീപനത്തിൽ അവന് നേരത്തെ സംശയം തോന്നിയിരുന്നു….. അവൻ മുഖത്ത് വിഷാദഭാവം വരുത്തി ഒരു പാവത്താനെ പോലെയുള്ള എക്സ്പ്രഷൻ ഇട്ട് നിന്നു…..

“വേണ്ട മമ്മീ…..അവളെ വഴക്ക് പറയണ്ട…അവളെന്റെ കുഞ്ഞിപെങ്ങളല്ലേ….എന്റെ സ്നേഹം തെറ്റിദ്ധരിച്ച് പോയതിൽ എനിക്ക് വിഷമമുണ്ട്……… എനിക്ക് അമ്മയില്ലാത്തത് കൊണ്ടല്ലേ….അച്ഛനും ഇപ്പോൾ കിടപ്പിലല്ലേ….എനിക്ക് ആരുമില്ലല്ലോ….എന്നാലും ഈ സ്വത്തിന് വേണ്ടി എന്റെ പെങ്ങള് ഇങ്ങനെ ഒരു ആരോപണം എനിക്ക് നേരെ ഉന്നയിച്ചതിൽ എനിക്ക് വിഷമമുണ്ട്……” പ്രവീൺ കപട വിഷമത്തോടെ കള്ളക്കരച്ചിൽ തുടങ്ങി…..അവന്റെ വിഷമം കണ്ട് മമ്മിയ്ക്ക് സങ്കടം വന്നു…സുമിത്രയ്ക്ക് ഗൗരിയോട് വല്ലാത്ത ദേഷ്യം തോന്നി….. സിദ്ധുവിന് ഏറെക്കുറെ കാര്യങ്ങൾ പിടികിട്ടിയിരുന്നു…..ഗൗരി അവന്റെ കരച്ചിൽ കണ്ട് പുച്ഛത്തോടെ മുഖം തിരിച്ചു…..

“ഇവളുടെ വാക്ക് കേട്ട് നിന്നെ ഞാൻ അവിശ്വസിക്കില്ല പ്രവീ……..നിനക്ക് ഞാനുണ്ട്…പ്രസവിച്ചില്ലെങ്കിൽ സ്വന്തം മകനായിത്തന്നെയാ സുമിത്ര നിന്നെ വളർത്തിയത്…..”

മമ്മി ഗൗരിയുടെ നേർക്ക് തിരിഞ്ഞു….

“അടുത്ത ആഴ്ച തന്നെ നീയും സിദ്ധുവും തമ്മിലുള്ള കല്യാണം ഞാൻ നടത്തും….എല്ലാ തവണയും പോലെ എന്തെങ്കിലും പണിയൊപ്പിച്ചാൽ സുമിത്ര ബാലകൃഷ്ണന്റെ മറ്റൊരു മുഖം നീ കാണും…,😡”

സുമിത്രയുടെ വാക്കുകൾ കേട്ടപ്പോൾ സിദ്ധുവിന്റെ മുഖം തെളിഞ്ഞു…പ്രവീണിന്റെ മനസ്സിൽ പുതിയ കണക്കുകൂട്ടലുകൾ ആയിരുന്നു……

“ഇല്ല മമ്മീ…..അത് നടക്കില്ല…ഞാനും സുമിത്ര ബാലകൃഷ്ണന്റെ മകൾ തന്നെയാണ്…. എനിക്കുമുണ്ട് ദേഷ്യവും വാശിയുമൊക്കെ….എന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ആൽബിയുടേതായിരിക്കും…..”

ഗൗരി പറഞ്ഞുകൊണ്ട് ദേഷ്യത്തിൽ മുകളിലേക്ക് കയറിപ്പോയി…..

സിദ്ധുവിന്റെ കണ്ണുകൾ ചുവന്നു….ദേഷ്യത്തിൽ അവന്റെ ശരീരം വിറച്ചു……..

“എന്റെ ബിസിനസിന്റെ പകുതി പ്രവീണിന്റെ പേരിൽ എഴുതി വച്ചത് ഗൗരിയെ എനിക്ക് തരാമെന്ന് വാക്ക് പറഞ്ഞിട്ടാണ്…. ഇനി അതെങ്ങാനും തെറ്റിച്ചാൽ….😡”

പ്രവീണിനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് സിദ്ധു കാറ്റുപോലെ പുറത്തേക്ക് പോയി…..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ബാൽക്കണിയിൽ നിൽക്കയായിരുന്നു ഗൗരീ…… തൊട്ടപ്പുറത്ത് വിഷ്ണുവിന്റെ വീടാണ്….വിഷ്ണുവിന്റെ മുറിയുടെ ബാൽക്കണിയാണ് എതിർവശത്ത്…….

“ഗൗരീ….”

ശബ്ദം കേട്ട് ഗൗരി തിരിഞ്ഞു നോക്കി…. മുന്നിൽ നിൽക്കുന്ന പ്രവീണിനെ കണ്ടതും അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു….

“ഗൗരീ…വാ…ഡാഡിയ്ക്ക് ഏന്തോ വല്ലായ്മ പോലെ….”

പ്രവീൺ പറഞ്ഞത് കേട്ട് ഗൗരി പരിഭ്രമത്തോടെ ഡാഡിയുടെ മുറിയിലേക്കോടീ….

പരിഭ്രമത്തോടെ ഓടിയെത്തിയ ഗൗരി അവിടെ കണ്ട കാഴ്ച കണ്ട് ഞെട്ടി നിന്നു…. ഡാഡിയുടെ കഴുത്തിൽ കത്തി ചേർത്ത് വച്ച് ക്രൂരത നിറഞ്ഞ മുഖത്തോടെയിരിക്കുന്ന ഗുണ്ടെയെന്ന് തോന്നിക്കുന്ന ഒരാൾ…..

പുറകിൽ വാതിലടഞ്ഞ ശബ്ദം കേട്ടപ്പോൾ താൻ പെട്ടു എന്ന് ഗൗരിയ്ക്ക് മനസ്സിലായി…..

“എന്റെ ഗൗരിക്കൂട്ടീ…. നിനക്ക് ഡാഡിയോട് മാത്രമേയുള്ളൂ സ്നേഹം….നിന്റെ കുറച്ചു സ്നേഹം കിട്ടാനായി ഈ ഏട്ടൻ തപസ്സിരിക്കുന്നത് കാണുന്നില്ലേ….”

പ്രവീണിന്റെ അർത്ഥം വച്ചുള്ള സംസാരം കേട്ട് അവൾക്ക് ദേഷ്യം വന്നെങ്കിലും ഡാഡിയെ ഓർത്ത് അവൾ ക്ഷമിച്ചു നിന്നു……ഡാഡിയുടെ കഴുത്തിൽ പതിഞ്ഞിരിക്കുന്ന കത്തി കണ്ടപ്പോൾ അവളുടെ നെഞ്ച് വിങ്ങി……..

“ഡാഡിയെ എന്തിനാണ് ദ്രോഹിക്കുന്നത്….തനിക്ക് വേണ്ടത് എന്നെയല്ലേ…ഡാഡിയെ ഈ അവസ്ഥയിലാക്കിയിട്ട് പിന്നെയും….. അറപ്പ് തോന്നുന്നു നിങ്ങളോട്…. രക്തബന്ധത്തിന് പോലും വില കൊടുക്കാതെ സ്വന്തം അച്ഛനെയും പെങ്ങളെയും വേട്ടയാടുന്നു…..ഡാഡിയെ വെറുതെ വിടൂ…പ്ലീസ്….നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കാം….😔” ഗൗരി കരഞ്ഞുകൊണ്ട് തറയിലേക്ക് ഊർന്നിരുന്നു……..അവളുടെ മനസ്സിൽ പ്രവീൺ ഡാഡിയെ ഉപദ്രവിക്കുമോ എന്നുള്ള പേടി ഉണ്ടായിരുന്നു…

“മിടുക്കി…..ഇപ്പോളാണ് നീ ഏട്ടന്റെ പെങ്ങളായത്……ഡാഡിയെ ഞാനൊന്നും ചെയ്യില്ല….പകരം… താഴെ നിന്നെ കാണാൻ ആൽബിയും അവന്റെ കൂട്ടുകാരും വന്നിട്ടുണ്ട്…….. അവരെ ഇവിടുന്ന് പറഞ്ഞ് വിടണം……അവനെയൊക്കെ തീർക്കാൻ അറിയാഞ്ഞിട്ടല്ല….. മമ്മിയുടെ മുന്നിലുള്ള എന്റെ മുഖം മൂടി അഴിഞ്ഞ് വീഴാൻ പാടില്ല……പിന്നെ വേട്ടയാടുന്നത് ഒരു രസമല്ലേ…”

വീരഭദ്രൻ വന്നിട്ടുണ്ട് എന്ന അറിവ് ഗൗരിയുടെ മനസ്സിന് കുളിർമയേകി….എന്നാൽ ആൽബിയെ ഓർത്തപ്പോൾ മുഖം പെട്ടെന്ന് തന്നെ വാടി….. അവളുടെ മുഖത്തെ മാറ്റങ്ങൾ വീക്ഷിക്കുകയായിരുന്നു പ്രവീൺ……

പ്രവീൺ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു…. ഗൗരി അറപ്പോടെ അവന്റെ കൈകൾ തട്ടിയെറിഞ്ഞു……

“മ്…..😡നീ താഴേക്ക് വാ….ഓർമയുണ്ടല്ലോ….അവൻമാരുടെ കൂടെ പോകാൻ വല്ല പ്ലാനുമുണ്ടെങ്കിൽ ….😡”

പ്രവീൺ ഗുണ്ടയുടെ നേരെ ഒന്ന് നോക്കി എന്തോ അർത്ഥത്തിൽ പുഞ്ചിരിച്ചു…അയാൾ ശെരിയെന്നുള്ള അർത്ഥത്തിൽ തലയാട്ടി…

വീരഭദ്രൻ വല്ലാത്തൊരു പിരിമുറുക്കത്തോടെ സോഫയിലേക്കിരുന്നു…..ആൽബിയുടെ മുഖത്തും ടെൻഷനായിരുന്നു…. വിപിൻ പുറത്തെ ഗുണ്ടകളെ കണ്ടതിന്റെ ഷോക്കിൽ നിൽക്കയാണ്…..

‘പാർവ്വതിയെ വിളിക്കാൻ പോയ പ്രവീണിനെ കണ്ടില്ലല്ലോ…എന്തോ ചതിയുണ്ട്…ഇല്ലെങ്കിൽ ഇവർ ഇത്രയും മര്യാദയോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിക്കില്ലായിരുന്നു……പാർവ്വതിയെ ഒന്നു കണ്ടിരുന്നെങ്കിൽ….’ വീരഭദ്രൻ മനസ്സിൽ പറഞ്ഞു…

“ടാ…കണ്ണാ….വേണോടാ…ഒന്നുകൂടി ആലോചിച്ചിട്ട് പോരെ…😥” വിപിൻ രഹസ്യമായി ചോദിച്ചത് കേട്ട് വീരഭദ്രൻ അവനെ രൂക്ഷമായി നോക്കി……

“കൂട്ടുകാരന് എന്തെങ്കിലും വേണോ….എന്തോ ചോദിക്കുന്നുണ്ടല്ലോ….😠”

സുമിത്ര ചോദിച്ചത് കേട്ട് വിപിൻ ഒന്നുമില്ല എന്നർത്ഥത്തിൽ ദയനീയമായ മുഖത്തോടെ തലയാട്ടി….. സുമിത്രയുടെ ശ്രദ്ധ മുഴുവനും വീരഭദ്രനിലായിരുന്നു….മറ്റുള്ളവരുടെ മുഖത്ത് ടെൻഷനുണ്ടായിരുന്നു……എന്നാൽ ഒരു കൂസലുമില്ലാതെ ദേഷ്യത്തിൽ ഇരിക്കുന്ന വീരഭദ്രനെ അവർ സംശയത്തോടെ നോക്കി…… അവന്റെ കണ്ണുകളിൽ ആരെയോ തിരയുന്ന ഭാവമായിരുന്നു…..അവന്റെ മുഖത്തിന് ഒരു പ്രത്യേക ഭംഗിയാണെന്ന് അവർക്ക് തോന്നി…

സ്റ്റെപ്പിറങ്ങി വരുന്ന ഗൗരിയെ കണ്ടതും വീരഭദ്രന്റെ മുഖം വിടർന്നു….അവന്റെ കണ്ണുകളിൽ പ്രണയം തുളുമ്പി… കളഞ്ഞ് പോയ നിധി തിരികെ കിട്ടിയ ഭാവമായിരുന്നു അവന്റെ മുഖത്ത്….പക്ഷെ ഗൗരിയുടെ മുഖത്തെ ഗൗരവം കണ്ട് അവന്റെ മുഖം സംശയം കൊണ്ട് ചുളിഞ്ഞു….. ആൽബിയുടെ കണ്ണുകളും ഗൗരിയിൽ തന്നെയായിരുന്നു…… രണ്ട് തവണയും തനിക്ക് വന്ന ഗൗരി എന്ന നഷ്ടം അവന്റെ ഹൃദയത്തെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു…..

ഗൗരി അവരെ കണ്ടിട്ടും പരിചയഭാവം നടിക്കാത്തത് ആൽബിയിൽ വേദനയുണ്ടാക്കി….

“ഇവര് നിന്നെ കാണാൻ വന്നതാ…നിന്നോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു…..,”

പ്രവീൺ പറഞ്ഞത് കേട്ട് ഗൗരി വീരഭദ്രന്റെ മുഖത്തേക്ക് നോക്കി…. ആ നോട്ടത്തിൽ അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു…..അവൻ ദേവനും അവൾ അവന്റെ ദേവിയുമായി മാറുകയായിരുന്നു……കണ്ണുകളിൽ പ്രണയത്തിന്റെ തിരയിളക്കം അറിഞ്ഞപ്പോൾ….. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു…..ഒരു പിടച്ചിലോടെ ഗൗരി തന്റെ കണ്ണുകളെ വീരഭദ്രനിൽ നിന്ന് പിൻവലിച്ചു….

“ഗൗരീ…..ഞങ്ങൾ നിന്നെ കൊണ്ടുപോകാനാണ് വന്നത്….” ആൽബി പ്രതീക്ഷയോടെ ചോദിച്ചു….

“ക്ഷമിക്കണം…. എനിക്ക് നിങ്ങളാരാണെന്ന് അറിയില്ല…….എന്തുവേണം…..😠”

ഗൗരിയുടെ വാക്കുകൾക്ക് മുന്നിൽ ആൽബി പതറി….എന്നിട്ടും വീരഭദ്രൻ കൂസലില്ലാതെ അവളെ നോക്കിയിരുന്നു…..

“ടാ..വാ…പോകാം….അവള് നമ്മളെ മറന്നു പോയെന്ന്…. പാവം കൊച്ച്….ഓർമ വരുമ്പോൾ നമുക്കു വന്ന് വിളിച്ചോണ്ട് പോകാം.😩”

വിപിൻ പറഞ്ഞത് കേട്ട് വീരഭദ്രൻ അവന്റെ കാലിൽ ആരും കാണാതെ ചവിട്ടി….

“നീയെന്താ പറയുന്നത് ഗൗരീ….ഈ പ്രവീണിന്റെ കൂടെ ഇവിടെ നിൽക്കുന്നത് റിസ്കാണ്…..ഗൗരീ….നീ ആരെയും പേടിക്കണ്ട…വാ….നമുക്ക് പോകാം..”

“എനിക്ക് നിങ്ങളെ അറിയില്ല…പിന്നെ എങ്ങനെ ഞാൻ കൂടെ വരും..😏”

ഗൗരി പുച്ഛത്തോടെ പറഞ്ഞത് കേട്ട് ആൽബി നിസ്സഹായനായി വീരഭദ്രനെ നോക്കി……അവൻ പക്ഷേ കൂളായി ഇരിക്കയാണ്….

സുമിത്രയും പ്രവീണും പുച്ഛച്ചിരിയോടെ അവരുടെ സംഭാഷണം ശ്രവിച്ചു കൊണ്ട് ഒരു സൈഡിലായി നിൽക്കയാണ്……….

“നീ ഞങ്ങളെ പറ്റിച്ചതാണോ ഗൗരീ….നീ പറഞ്ഞതൊക്കെ കള്ളമായിരുന്നോ….😡”

ആൽബിയുടെ മുഖം ദേഷ്യത്തിൽ ചുവന്നു……

“അവള് നിങ്ങളെ അറിയില്ലെന്ന് പറഞ്ഞല്ലൊ..ഇനി നിന്ന് വിഷമിക്കാതെ പോകുന്നതല്ലേ നല്ലത്….😡”

പ്രവീണിന്റെ ഭീഷണി നിറഞ്ഞ ശബ്ദത്തെക്കാൾ അവൻ സംസാരിച്ചപ്പോൾ പതറിയ ഗൗരിയുടെ മുഖമായിരുന്നു വീരഭദ്രൻ ശ്രദ്ധിച്ചത്……

സുമിത്രയുടെ മുഖവും ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി….

“കണ്ണാ…….എനിക്ക് തെറ്റ് പറ്റി….വാ നമുക്കു പോകാം…ഇവൾക്ക് എല്ലാം ഒരു കളിയായിരുന്നു…..അതിൽ ഞാൻ പെട്ട് പോയി….😔”

ആൽബി വിഷമത്തോടെ പറഞ്ഞത് കേട്ട് വീരഭദ്രൻ എഴുന്നേറ്റു……….അവന് പുറകേ വിപിനും എഴുന്നേറ്റു…..

വീരഭദ്രൻ ഗൗരിയുടെ അടുത്തേക്ക് നടന്നു…അവൻ അടുത്തേക്ക് വരുന്തോറും തന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഗൗരി അറിഞ്ഞു… അവന്റെ നെഞ്ചിലേക്ക് ഓടിച്ചെന്ന് ചാഞ്ഞ് നിൽക്കാൻ അവളുടെ മനസ്സ് തുടിച്ചു…… വീരഭദ്രൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി….അവളിൽ ഒളിഞ്ഞിരിക്കുന്ന ഭയത്തെ അവന് തിരിച്ചറിയാൻ എളുപ്പം കഴിഞ്ഞു… കാരണം ഗൗരി അവന്റെ ദേവിയാണ്… അവന്റെ ശ്വാസത്തിൽ പോലും ഗൗരി നിറഞ്ഞു നിൽക്കയാണ്….പക്ഷെ ആ കണ്ണുകളിലെ പ്രണയം മാത്രം അവൻ കണ്ടില്ല……

“പാർവ്വതീ…. നിനക്ക് എന്നെ അറിയാമോ….😡😡😡😡😡”

വീരഭദ്രന്റെ ശബ്ദം തെല്ലൊന്നു ഉയർന്നു………

“ഇല്ല……എനിക്കറിയില്ല…😡😡”

“ടീ….😡😡😡”

അവന്റെ കൈ ഉയർന്നത് കണ്ട് ഗൗരി പേടിയോടെ കണ്ണുകൾ മുറുകെ അടച്ചു…… കഴുത്തിൽ കൈകൾ ഇഴയുന്ന പോലെ തോന്നിയപ്പോൾ ഗൗരി കണ്ണുകൾ വലിച്ച് തുറന്നു……

തന്റെ കഴുത്തിൽ കിടക്കുന്ന താലി കണ്ട് അവൾ തറഞ്ഞു നിന്നു……പോക്കറ്റിൽ നിന്ന് സിന്ദൂരച്ചെപ്പ് കൈയിലെടുത്ത് വീരഭദ്രൻ ഗൗരിയുടെ സീമന്തരേഖ ചുവപ്പിച്ചു….അവന്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു നിന്നിരുന്നു…. എന്നാൽ മനസ്സിൽ അവൻ ഗൗരിയോട് മാപ്പ് പറയുകയായിരുന്നു……

‘മാപ്പ്….നിന്നെ സ്വന്തമാക്കാൻ ഈ വഴിയെ എനിക്കുള്ളു….ആൽബിയെ ഒഴിവാക്കാൻ ഇങ്ങനെയേ പറ്റൂ….സോറി ആൽബീ……..’

എല്ലാവരും അവന്റെ പ്രവൃത്തിയിൽ ഞെട്ടി നിൽക്കയാണ്….. ആൽബിയുടെ കണ്ണുകൾ നിറഞ്ഞു….സുമിത്രയും പ്രവീണും ദേഷ്യം കൊണ്ട് വിറച്ചു……

വീരഭദ്രൻ ഗൗരിയുടെ കൈയിൽ പിടിച്ചു….. അവൾ നിറകണ്ണുകളോടെ അവനെ നോക്കി…..

“ഇനി പറയട്ടെ ഞാനാരാണെന്ന്…..നിന്റെ ഭർത്താവ്…… വീരഭദ്രൻ…. നീ എന്റെ ഭാര്യ….പാർവ്വതീ വീരഭദ്രൻ…….”

ഗൗരിയുടെ കണ്ണ് ചുവന്നു…മുഖം ദേഷ്യത്തിൽ തുടുത്തു…. അവൾ ശക്തമായി അവന്റെ കൈകളെ കുടഞ്ഞെറിഞ്ഞു……

“എന്റെ അനുവാദമില്ലാതെ എന്റെ കഴുത്തിൽ താലി കെട്ടാൻ തനിക്ക് എങ്ങനെ ധൈര്യം വന്നു..😡😡😡😡”

അവളുടെ ചോദ്യത്തിന് മുന്നിൽ പതറാതെ അവൻ അവളെ ചേർത്ത് പിടിച്ചു…..

“ചൂടാവാതെ ഭാര്യേ…..എന്നാൽ നമുക്കു പോകാം…😉”

“കൊള്ളാമല്ലോ…. നാടകം…. ഗൗരീ ഇന്ന് രാവിലെ പറഞ്ഞത്…നിനക്ക് ആൽബിയെ ഇഷ്ടമാണെന്നല്ലേ….അവനെ വിവാഹം കഴിക്കണമെന്ന് വാശി പിടിച്ചല്ലേ നീ സംസാരിച്ചത്….😡”

വീരഭദ്രൻ ഞെട്ടി ഗൗരിയെ നോക്കി…. ആൽബിയും ഞെട്ടി നിൽക്കയാണ്…..ഗൗരിയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്ന വീരഭദ്രന്റെ കൈകൾ അയഞ്ഞു….

പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 18

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *