നിനക്കായ്….

രചന: Fathima Ali

കയ്യിലെ പ്രഗ്നൻസി റിപ്പോർട്ടിലേക്ക് നോക്കെ വിഷ്ണുവിന്റെ മുഖം ഇരുണ്ടു…..

“ദച്ചൂ നീ പ്രഗ്നന്റ് ആണെന്ന വിവരം വീട്ടിൽ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ..?”

തന്റെ മുന്നിൽ നിൽക്കുന്ന ദച്ചുവിനോട് വിഷ്ണു ചോദിച്ചു…..

“ഇല്ല വിഷ്ണു…ആദ്യം നിന്നോട് പറയാമെന്ന് കരുതി…. രണ്ട് ദിവസമായി ഒരു സംശയം ഉണ്ടായിരുന്നു അതാ ഇന്നലെ പോയി ചെക്ക് ചെയ്തെ….. നീ ഓഫീസ് ടൂർ കഴിഞ്ഞ് വന്നിട്ട് പറയാമെന്ന് കരുതിയാ ഫോൺ വിളിച്ചപ്പോ ഒന്നും പറയാതിരുന്നത്….. എങ്ങനെ ഉണ്ട് എന്റെ സർപ്രൈസ്….?”

ദച്ചുവിന്റെ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കണമെന്ന് അവനറിയില്ലായിരുന്നു….

“എന്ത് പറ്റി വിഷ്ണു..? ഞാനിത്രയൊക്കെ പറഞ്ഞിടുടും നിനക്കൊരു സന്തോഷവുമില്ലാത്തത്…..”

വിഷ്ണുവിന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ട അവൾക്ക് സങ്കടമായി…..

“ഏയ് ഒന്നൂല ടീ…..നല്ല തലവേദന… ചിലപ്പോൾ യാത്ര ചെയ്തതിന്റയാവും… നീ ഒരു കോഫി ഇട്ട് താ..”

ദച്ചുവിന്റെ കവിളിലൊന്ന് തട്ടി വിഷ്ണു ബെഡ്റൂമിലേക്ക് നടന്നു…. വിഷ്ണുവിന് എന്ത് പറ്റിയെന്ന് ദച്ചുവിന് മനസ്സിലായില്ലെങ്കിലും അവളവന് വേണ്ടി കോഫിയെടുക്കാൻ കിച്ചനിലേക്ക് നടന്നു….

………

ഇത് വിഷ്ണു പ്രകാശ് എന്ന വിഷ്ണുവും അവന്റെ ഭാര്യ ദക്ഷ എന്ന ദച്ചുവും….. ദച്ചു പത്തിലും വിഷ്ണു പ്ലസ്റ്റുവിലും പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമായിരുന്നു…. രണ്ടുപേരും അത് മുന്നോട്ട് കൊണ്ട് പോയി….. പഠിത്തം കഴിഞ്ഞ് ദച്ചുവിന് ബാങ്കിൽ ജോലി കിട്ടിയ ശേഷം വിവാഹം നോക്കാൻ തുടങ്ങിയപ്പോൾ അവൾ വിഷ്ണുവിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു… വിഷ്ണുവിന് അപ്പോഴൊന്നും ജോലി ശരിയായിരുന്നില്ല… ആ കാരണം പറഞ്ഞ് വീട്ടുകാർ കടും പിടുത്തം പിടിച്ചെങ്കിലും ദച്ചുവും വിഷ്ണുവും ഒരുമിച്ചേ ജീവിക്കുകയുള്ളൂ എന്ന് വാശി പിടിച്ചു…. ഒടുവിൽ രണ്ട് വീട്ടുകാരുടേയും പൂർണ്ണ സമ്മതത്തോട് കൂടി വിഷ്ണു ദച്ചുവിനെ ജീവിത സഖിയാക്കി…. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതും വിഷ്ണുവിന് തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി കിട്ടി…. ദച്ചുവും അവിടേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു വിഷ്ണുവിന്റെ കൂടെ പോയി…. അവിടെ ഒരു ഫ്ലാറ്റിലാണിപ്പോൾ താമസം….

രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഓഫീസ് ടൂർ പോയ വിഷ്ണു ഇന്നാണ് എത്തിയത്….. കുളിച്ച് വന്ന വിഷ്ണുവിനെ കയ്യിലെ പ്രഗ്നൻസി റിപ്പോർട്ടുമായാണ് ദച്ചു കാത്ത് നിന്നത്…..

……..

റൂമിലെത്തിയ വിഷ്ണുവിന്റെ നോട്ടം കയ്യിലെ പേപ്പറിലേക്കായിരുന്നു…. ഒരച്ഛനാവാൻ പോവുന്നതിന്റെ സന്തോഷത്തേക്കാൾ ഉപരിയായി തന്റെ കൂട്ടുകാരുടെ കളിയാക്കലുകളെ കുറിച്ചുള്ള ചിന്തയായിരുന്നു വിഷ്ണുവിന്റെ മനസ്സിലുണ്ടായത്…..

കഴിഞ്ഞ ദിവസം കൂടെ ജോലി ചെയ്യുന്ന കിഷോറിന്റെ വൈഫ് പ്രഗ്നന്റ് ആണെന്നറിഞ്ഞപ്പോൾ താനും കൂടെ ചേർന്നായിരുന്നു അവനെ കളിയാക്കിയത്…. അതും അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം ആയിരുന്നു….

ദച്ചുവിന്റയും തന്റയും വിവാഹം കഴിഞ്ഞിട്ട് ആറുമാസം ആവുന്നേ ഉള്ളൂ…. ഇതെങ്ങാനും അവരറിഞ്ഞാൽ പിന്നെ തന്നൗ എല്ലാവരും കൂടെ ചേർന്ന് ഓഫീസിൽ തലയുയർത്തി നടക്കാൻ സമ്മതിക്കാതാക്കും……

വിഷ്ണുവിന്റെ മനസ്സിൽ ഒരായിരം ചിന്തകൾ ഉണ്ടായി….

……..

ദച്ചു കോഫിയുമായി വരുമ്പോൾ ബെഡ്ഡിൽ തലയ്ക്ക് കൈകൊടുത്തിരിക്കുന്ന വിഷ്ണുവിനെയായിരുന്നു കണ്ടത്…… അവൾ വേഗം അവനടുത്തേക്ക് ചെന്നു… മഗ്ഗ് ടേബിളിന് പുറത്ത് വെച്ച് അവളവന്റെ അടുത്തിരുന്നു…..

“തലവേദന കുറവില്ലേ വിഷ്ണു….. ബാം പുരട്ടി തരാം ഞാൻ..”

എഴുന്നേൽക്കാൻ പോയ ദച്ചുവിന്റെ കൈയ്യിൽ വിഷ്ണു പിടുത്തമിട്ടു…..

“ദച്ചൂ….”

“എന്താ വിഷ്ണു…”

“മോളേ…ഞാനൊരു കാര്യം പറയട്ടേ…..”

“പറ ”

“ദച്ചൂ….നമുക്കീ കുഞ്ഞിനെ വേണോ…?”

“എന്ത്…?എന്താ വിഷ്ണു ചോദിച്ചത്…?”

വിഷ്ണു പറഞ്ഞത് കേട്ട് ദച്ചു ഒന്ന് ഞെട്ടിയെങ്കിലും താൻ കേട്ടത് തെറ്റിയതാവും എന്ന് കരുതി അവൾ ഒന്ന് കൂടെ ചോദിച്ചു……

“നമുക്ക് നമുക്കീ കുഞ്ഞ് വേണ്ട ടാ….അബോർട്ട് ചെയ്യാം..”

“വിഷ്ണൂ….”

ദച്ചുവിന്റെ സ്വരം ഉയർന്നു……

“വേണ്ടാ ട്ടോ വിഷ്ണു…..തമാശക്ക് ആണെങ്കിൽ വേറെ എന്തൊക്കെയുണ്ട് പറയാൻ….”

“തമാശയല്ല…ഞാൻ സീരിയസ് ആയിട്ടാണ്….”

“വിഷ്ണൂ…നമ്മുടെ കുഞ്ഞ്…അതിനെ കൊല്ലാനോ…”

ദച്ചുവിന്റെ സ്വരം ചിലമ്പിച്ചിരുന്നു….

“ദച്ചൂ….നമ്മുടെ വിവാഹം കഴിഞ്ഞ് ആറുമാസം ആവുന്നല്ലേ ഉള്ളൂ…… നമ്മളൊന്ന് ജീവിച്ച് തുടങ്ങുന്നതേ ഉള്ളൂ…. അപ്പോഴേക്കും ഒരു കുഞ്ഞ് വരിക എന്നൊക്കെ പറഞ്ഞാൽ….. എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്വം ആവും….. ഞാനീ ജോലിക്ക് കയറിയിട്ട് കുറച്ചാവുന്നതല്ലേയുള്ളൂ…. നമ്മുടെ രണ്ട് പേരുടേയും ശമ്പളം കൂട്ടിയാലും അത് ഈ ഫ്ലാറ്റിന്റ വാടകക്കും നമ്മുടെ ചിലവിനും മറ്റുമേ തികയൂ….. ഒരു രണ്ട് മൂന്ന വർഷം കഴിയട്ടേ…. അപ്പോൾ എല്ലാമൊന്ന് സെറ്റിലാവും…. അതിന് ശേഷം കുട്ടികളെ കുറിച്ചൊക്കെ ചിന്തിച്ചാൽ പോരെ….

“എങ്ങനെ തോന്നുന്നു വിഷ്ണു ഇത്ര സിമ്പിളായി ഇതൊക്കെ പറയാൻ…… നിന്റെ ചോര അല്ലേ….അതിനെ കൊല്ലാൻ പറയാൻ നിനക്കെങ്ങനെ തോന്നുന്നു…”

ദച്ചു വിതുമ്പിക്കൊണ്ട് ചോദിച്ചു……

“ദച്ചൂ….നീ ഇങ്ങനെ കരയാൻ മാത്രം ഒന്നും ഇല്ല….. ഈ കുഞ്ഞ് പോയാൽ എന്താ…നമുക്കിനിയും കുഞ്ഞുങ്ങളുണ്ടാവുമല്ലോ….”

“എത്ര എളുപ്പത്തിലാ വിഷ്ണൂ നീ ഇത് പറയുന്നത്…. എന്റെ കുഞ്ഞിനെ…..”

ദച്ചു തന്റെ വയറിൽ കൈ ചേർത്ത് വെച്ച് കരഞ്ഞു…

“നീയിങ്ങനെ ഇമോഷനാവുന്നത് എന്തിനാ….. രണ്ടോ മൂന്നോ മാസം വളർച്ചയുള്ള ഒരു മാംസ കഷ്ണം… അതിനെ എടുത്ത് കളയുന്നു…അങ്ങനെ കണ്ടാൽ മതി…..”

“ആണോ…ആണോ വിഷ്ണൂ……അങ്ങനെ വെറും ഒരു മാംസ കഷ്ണം മാത്രമാണോ….പറ…പറയാൻ…..”

ദച്ചു വിഷ്ണുവിന്റെ ഷർട്ടെന്റെ കോളറിൽ പിടിച്ച് വലിച്ച് കൊണ്ട് പൊട്ടി കരഞ്ഞു……

“ദച്ചൂ…വിട്…ഞാൻ പറയാനുള്ളത് പറഞ്ഞു….. അതിൽ ഒരു മാറ്റവും ഉണ്ടാവാനും പോവുന്നില്ല….. പറഞ്ഞത് അനുസരിക്കാൻ കഴിയുമെങ്കിൽ മാത്രം എന്നോട് സംസാരിച്ചാൽ മതി….”

ദച്ചുവിന്റെ കൈ ബലമായി പിടിച്ച് മാറ്റിക്കൊണ്ട് വിഷ്ണു പറഞ്ഞു…….

“പിന്നെ ഈ വിവരമെല്ലാം വീട്ടിലേക്ക് വിളിച്ച് പറയാനാണ് ഭാവമെങ്കിൽ നിനക്ക് എന്റെ മറ്റൊരു മുഖം കാണേണ്ടി വരും…”

റൂമിൽ നിന്നും പുറത്തേക്കൂ പോവുന്നതിനിടെ വിഷ്ണു തിരിഞ്ഞ് നിന്ന് ദച്ചുവിനോടായി പറഞ്ഞു…..

വിഷ്ണു പോയി കഴിഞ്ഞതും ദച്ചു നിലത്തേക്ക് മുട്ടു കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു….. കരഞ്ഞ് തളർന്ന് അവൾ തറയിൽ കിടന്ന് മയങ്ങി….

ദച്ചു കണ്ണ് തുറന്ന് നോക്കുന്നതും റൂമിൽ ഇരുട്ട് പരന്നിരുന്നു…. അവൾ പതിയെ നിലത്തു നിന്നും എഴുന്നേൽക്കാൻ നോക്കി…. തല വെട്ടി പൊളിയുന്നത് കാരണം വീളാൻ പോയെങ്കിലും ഒരു വിധം ദച്ചു എഴുന്നേറ്റ് റൂമിന് പുറത്തേക്ക് നടന്നു…. ഹാളിൽ ലൈറ്റിട്ട് സമയം നോക്കിയപ്പോഴാൾ എട്ട് മണി കഴിഞ്ഞിരുന്നു….. വിഷ്ണുവിനെ തിരഞ്ഞെങ്കിലും ഊവിടെയൊന്നും അവനെ കണ്ടില്ല…. അവൾ ഹാളിലെ സോഫയിലേക്കിരുന്നു…. നേരത്തെ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ കണ്ണിൽ അവളറിയാതെ തന്നെ കണ്ണീര് സ്ഥാനം പിടിച്ചിരുന്നു…..

കുറേ നേരം കഴിഞ്ഞതും പുറത്തെ ഡോർ തുറന്ന് വിഷ്ണു വന്നു…… അവനെ കണ്ട് അവൾ എഴുന്നേറ്റ് നിന്നെങ്കിലും വിഷ്ണു അവളെ ശ്രദ്ധിക്കാതെ അവരുടെ റൂമിന് തൊട്ടടുത്തുള്ള റൂമിലേക്ക് കയറി വാതിലടച്ചു…… ദച്ചു ഒരുപാട് തവണ വിളിച്ചെങ്കെലും അവൻ മറുപടി കൊടുത്തില്ല..

……..

മൂന്ന് നാല് ദിവസം വിഷ്ണു ദച്ചുവിനെ പൂർണ്ണമായി അവഗണിച്ച് കൊണ്ടിരുന്നു….. ഒരിക്കൽ പോലും അവളോട് ഒന്ന് മിണ്ടാനോ ഒന്ന് നോക്കാൻ പോലും അവൻ കൂട്ടാക്കിയില്ല…..

ഒരു ദിവസം രാവിലെ ഓഫീസിലേക്ക് പോവാനിറങ്ങുന്ന വിഷ്ണുവിന് മുന്നിൽ ദച്ചു വന്ന് നിന്നു… അവനവളെ ശ്രദ്ധിക്കാതെ പോവാൻ നോക്കിയെങ്കിലും ദച്ചു അവന്റെ കയ്യിൽ പിടിച്ചു നിർത്തി….

“വിഷ്ണൂ….എനിയും ഇങ്ങനെ മിണ്ടാതെ നിൽക്കല്ലെടാ…..പ്ലീസ്….”

അവളവനോട് ദയനീയമായി പറഞ്ഞു…… വിഷ്ണു അത് കേട്ട ഭാവം നടിക്കാതെ അവളുടെ കൈ വിടുവിക്കാൻ നോക്കി….

“എനിക്ക് സമ്മതമാണ്….”

ദച്ചു പറഞ്ഞത് കേട്ട് വിഷ്ണു അവളെ ഒന്ന് നോക്കി….

“നീ പറഞ്ഞത് പോലെ അബോർഷന് എനിക്ക് സമ്മതമാണ്… ഇനിയെങ്കിലും ഒന്ന് മിണ്ട് വിഷ്ണു….സഹിക്കാൻ പറ്റുന്നില്ല എനിക്ക്….”

വിഷ്ണു ഒന്ന് പുഞ്ചിരിച്ച് അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തു….

“ഞാൻ ഓഫീസ് കഴിഞ്ഞ് വന്നിട്ട് നമുക്ക് ഹോസ്പിറ്റലിൽ പോവാം…അപ്പോഴേക്കും നീ റെഡി ആയി നിന്നോ….”

അവളുടെ നെറ്റിയിൽ ചുംബിച്ച് വിഷ്ണു ഓഫീസിലേക്ക് ഇറങ്ങി….. വിഷ്ണു പോയതും ദച്ചു വാതിലടച്ച് ചുമരിലേക്ക് ചാരി നിന്നു…..

“കുഞ്ഞാ….അമ്മയ്ക്ക് നിന്നെ ഒത്തിരി ഇഷ്ടാ ടാ…. പക്ഷേ അതിലും ഇഷ്ടാണ് അമ്മയ്ക്ക് അച്ഛനെ….”

അവൾ വയറിൽ കൈവെച്ച് പറഞ്ഞു……

……

വിഷ്ണു ഓഫീസ് കഴിഞ്ഞ് വന്നതും ഹോസ്പിറ്റലിലേക്ക് പോയി….

ഡോക്ടറിനോട് പറഞ്ഞതും അവർ ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും അവരുടെ നിലപാടിൽ ഉറച്ച് നിന്നു…..

രണ്ടു ദിവസം കഴിഞ്ഞ് വരാനായിരുന്നു ഡോക്ടർ പറഞ്ഞത്…..

…….

രണ്ട് ദിവസത്തിന് ശേഷം ഗൈനക്കോളജിസ്റ്റിന്റെ ക്യാബിന് മുന്നിലിരിക്കുമ്പോൾ ദച്ചുവിന്റെ മനസ്സാകെ മരവിച്ചിരുന്നു…. വിഷ്ണു അവളുടെ കൈകൾ കോർത്ത് പിടിച്ച് തലോടുന്നുണ്ടെങ്കിലും അവളതൊന്നും അറിയാതെ മറ്റൊരു ലോകത്തെന്ന പോലെയായിലുന്നു ഇരുന്നത്…..

ദച്ചുവിനെ പേര് വിളിച്ചപ്പോൾ വിഷ്ണുവിനെ നിർവികാരതയോടെ ഒന്ന് നോക്കി അവൾ ഉള്ളിലേക്ക് നടന്നു…. ഡോക്ടറുടെ റൂമിലെ ബെഡിൽ കിടന്നപ്പോൾ തങ്ങളില്ലാതെയാക്കാൻ പോവുന്ന കുഞ്ഞിനോട് മാപ്പ് ചോദിക്കുകയായിരുന്നു അവൾ…….

……

ദച്ചു ഉള്ളിൽ കയറിയത് മുതൽ വിഷ്ണു ആകെ അസ്വസ്ഥനായിരുന്നു.. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും അതിൽ നിന്ന് പിൻമാറാൻ ഒരിക്കൽ പോലും അവൻ ശ്രമിച്ചില്ല….

സമയം കടന്നു പോയി…. പെട്ടന്നാണ് അറ്റന്റർ ഒരു സ്റ്റെച്ചർ കൊണ്ട് ക്യാബിനിലേക്ക് കയറിയത്….. തിരിച്ചിറങ്ങിയപ്പോൾ ദച്ചു അതിൽ കിടക്കുന്നുണ്ടായിരുന്നു… പെട്ടന്ന് തന്നെ ദച്ചുവുമായി അവർ ICU വിലേക്ക് പോയി…..പിറകെ ഡോക്ടറും….

വിഷ്ണുവിന് എന്താ നടക്കുന്നതെന്ന് മനസ്സിലായില്ല…. അവനും അവർക്ക് പിന്നാലെ ഓടി…. അവനവിടെ എത്തിയപ്പോഴേക്കും ദച്ചുവിനെ ICU വിന് ഉളളിലേക്ക് കടത്തിയിരുന്നു….. അവൻ ഡോക്ടറെ വിളിച്ചെങ്കിലും അവർ അവന് മറുപടി കൊടുക്കാതെ പോയി….

വിഷ്ണുവിന് അരുതാത്തതെന്തോ നടക്കാൻ പോവുന്നത് പോലെ തോന്നി…… അവന്റെ മനസ്സിൽ ദച്ചുവിന് ഒരാപത്തും സംഭവിക്കല്ലേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ….. തന്റെ പ്രാണന് വേണ്ടി സകല ദൈവങ്ങളേയും കരഞ്ഞ് പ്രാർത്ഥിച്ചു…….

……….

ICU വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്ത് വന്നു…..

“ഡോക്ടർ…ദച്ചു…എന്താ അവൾക്ക്…? കുഴപ്പമൊന്നുമില്ലല്ലോ അല്ലേ……”

“അബോർഷൻ കഴിഞ്ഞ് ബ്ലഡ്ഡിൽ ഇൻഫെക്ഷൻ ആയി…. ഞങ്ങൾ പരമാവധി രക്ഷിക്കാൻ ശ്രമിച്ചു… ബട്ട്… അൺഫോർച്ചുനേറ്റ്ലീ…. ഐ ആം സോറി വിഷ്ണു…”

അവരുടെ വാക്കുകൾ വിഷ്ണുവിന് കൂരമ്പ് പോലെ തന്റെയുള്ളിൽ തറക്കുന്നതായി തോന്നി…. പിന്നീടവർ പറഞ്ഞതൊന്നും അവൻ കേട്ടില്ല…. തന്റെ ശരീരത്തിലാകെ തളർച്ച ബാധിച്ചത് പോലെ…..

അവന്റെ കാലുകൾ മുന്നോട്ട് ചലിച്ചു…. ആരേയും നോക്കാതെ…. ചുറ്റിലും നടക്കുന്നത് ഒന്നും അറിയാതെ….. ദച്ചുവും അവളോടൊത്തുള്ള നിമിഷങ്ങളും മാത്രമായിരുന്നു അവന്റെ മുന്നിൽ തെളിഞ്ഞ് നിന്നത്……

അവൻ നടന്ന് ഹോസ്പിറ്റലിന് പുറത്തെത്തി…… ഇരുണ്ട ആകാശം പേമാരിയായി പെയ്തു….. അവനാ മണ്ണിൽ മുട്ടു കുത്തി ഇരുന്നു…. ആ മഴയെ സ്വീകരിക്കാനെന്ന വണ്ണം…..

“ദച്ചൂ………”

“ദച്ചൂ…..”

പതിയെ പതിയെ അതൊരു അലറി കരച്ചിലായി മാറി…… അവൻ കരഞ്ഞു ഉറക്കെ….ഉറക്കെ.. തന്റെ ഹൃദയം പൊട്ടുന്ന അത്രയും ഉറക്കെ…. പിന്നെയത് അത് ചിരിയായി മാറി….പൊട്ടിച്ചിരി….

ആർത്തലച്ച് പെയ്യുന്ന മഴയിലേക്കത് അലിഞ്ഞ് ചേർന്നു……

……

കാലങ്ങൾക്കിപ്പുറം മാനസികാരോഗ്യ കേന്ദ്രത്തിലെ ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിൽ വിഷ്ണു അവന്റെ മാത്രം ലോകത്ത് തന്റെ ദച്ചുവിനും കുഞ്ഞിനുമൊപ്പം ജീവിക്കുന്നു…..

……..

അവസാനിച്ചു….

രചന: Fathima Ali

Leave a Reply

Your email address will not be published. Required fields are marked *