വൈദേഹി തന്റെ മുന്നിൽ ഉള്ള കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി നിൽക്കുക ആയിരുന്നു…….

രചന: മൽഹാർ

ഛെ !!!!!നിനക്ക് ഈ സ്കൂളിൽ വേറെ ആരെയും കിട്ടില്ലേ…അല്ലാ നീ നിന്റെ കോലം ശെരിക്കും കണ്ണാടിയിൽ നോക്കിയിട്ടാണോ…. ഋഷിദേവ്നോട്‌ നിനക്ക് പ്രേമം ആണെന്ന് പറഞ്ഞത്……യൂണിഫോം ഇട്ടു തലമുടി രണ്ടായി കെട്ടിവെച്ചു ചുണ്ടിലും മുഖത്തും പലവിധ ചായങ്ങൾ തേച്ച ഒരു കൊച്ചു സുന്ദരികുട്ടി തന്റെ മുൻപിൽ നിന്ന പെൺകുട്ടിയെ നോക്കി ചോദിച്ചു……

ഏതെല്ലാം കേട്ടു ഒരു പെൺകുട്ടി തലയും കുനിച്ചു അവളുടെ മുൻപിൽ നിൽക്കുക ആയിരുന്നു……

തടിച്ചി !!!!! നിനക്ക് ആദ്യം ഒന്ന് സ്വയം നോക്കിയിട്ടു പോരെ ഈ പ്രേമവും ഒക്കെ…..അവളെ പിറകിലേക്ക് പിടിച്ചു തള്ളിക്കൊണ്ട് ആയിരുന്നു അത് പറഞ്ഞത്….

ദേവ !!!! Just stop it!! പിറകിൽ നിന്നു സുന്ദരനായ ഒരു പയ്യൻ അവരുടെ ഇടയിലേക്ക് വന്നു…. നല്ല വെളുത്ത നിറവും ദൃഢമായ ശരീരവും ഒക്കെ ആയി നല്ല ഭംഗിയുള്ള ഒരു ചെക്കൻ…….

വൈദേഹി !!!!!

അവന്റെ സൗണ്ട് കേട്ടതും അവൾ ഞെട്ടിത്തരിച്ചു അവനെ നോക്കി…….

വൈദേഹി !!!!അങ്ങനെയല്ലേ തന്റെ പേര്…പ്ലസ് ഒൺ സയൻസ് ബാച്ച് അല്ലേ……

അവൾ അവനെ നോക്കി അതെ എന്ന്‌ തലയാട്ടി…..

എന്നാൽ താൻ ക്ലാസിലേക്കു പൊയ്ക്കൊള്ളൂ….

അവൾ പേടിച്ചു ദേവയുടെ മുഖത്തേക്ക് നോക്കി….

അവളെ നോക്കണ്ട ഞാൻ അല്ലേ തന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞത്……..

അതുകേട്ടതും ജീവൻ തിരിച്ചു കിട്ടിയ പോലെ അവൾ ക്ലാസ്സിലേക്ക് ഓടി പോയി……

എന്താ ഋഷി ഇതു…. അവളുടെ മുന്നിൽ നീ എന്നെ ശെരിക്കും നാണക്കെടുതി….. ഒന്നുമില്ലെങ്കിലും നമ്മൾ സ്നേഹത്തിൽ അല്ലേ !!!!!!

WTF !!!!! നമ്മൾ സ്നേഹത്തിലോ നിന്നോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ….പിന്നെ കുറച്ചു തൊലിവെളുപ് ഉണ്ടെന്നു വച്ചു ആരെയും കൂടുതൽ കാലിയാകരുതു….. ഇതൊക്കെ അങ്ങ് പോവാൻ അധികം സമയം വേണ്ടാ….. പിന്നെ ഞാൻ ആരെ സ്നേഹിക്കണം എന്ന്‌ തീരുമാനിക്കുന്നത് നീ അല്ലാ കെട്ടോ ദേവപ്രിയ…അതുകൊണ്ടു ബാക്കി ഉള്ള കുട്ടികളെ പേടിപ്പിച്ചും ഭീഷണി പെടുത്തിയും ഉള്ള ഈ കലാപരിപാടി എവിടെ നിർത്തിക്കോണം…… ഋഷി അവളെ നോക്കി അത്രെയും പറഞ്ഞു മുന്നിലേക്ക് നടന്നു പോയി…. അവന്റെ പിറകെ ദേവ നോക്കി ചിരിച്ചുകൊണ്ട് ഋഷിയുടെ ഫ്രണ്ട്സും…….

ദേഷ്യത്തിൽ ദേവ അവിടെ തറയിൽ ആഞ്ഞു ചവിട്ടി……..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വൈദേഹി തന്റെ മുന്നിൽ ഉള്ള കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി നിൽക്കുക ആയിരുന്നു…….

പെട്ടന്നു വേറെ ഒരു പെൺകുട്ടി അങ്ങോട്ടേക്ക് കയറി വന്നു… വൈദു നീ കരയുക ആണോ… ആ ദേവാപിശാശ് നിന്നെ വല്ലതും പറഞ്ഞോ…..

വേണ്ടാ റിയ…. ദേവ ചേച്ചി എന്നെ ഒന്നും പറഞ്ഞില്ല…. പറഞ്ഞേകിൽ തന്നെ അത് സത്യമായ കാര്യം ആണ്…. തടിച്ചി…. വീപ്പക്കുറ്റി… അങ്ങനെ ഉള്ള പേരുകൾ ഒക്കെ എന്നെ പോലെ ഉള്ളവർക്കു വേണ്ടി അല്ലേ……. ആ എനിക്ക് റിഷിയേട്ടനെ പോലെ ഒരാളെ ഒന്ന് നോക്കാൻ പോലും അവകാശമില്ല അപ്പോഴല്ലേ പ്രേമം…… അവൾ പുച്ഛത്തോടെ തന്റെ കണ്ണാടിയിൽ ഉള്ള മുഖത്തേക്കു നോക്കി പറഞ്ഞു……..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

മാഡം !!!!സ്ഥലം എത്തി ഇറങ്ങുന്നില്ലേ…ഡ്രൈവർ അവളെ നോക്കി ചോദിച്ചു…….

കാറിന്റെ പിൻസീറ്റിൽ ചാരി ഇരുന്ന വൈദേഹി തലപൊക്കി നോക്കി……

താൻ പഠിച്ചിരുന്ന വിദ്യാലയം… ഇപ്പോഴും പഴയ പ്രൗഢിയോടെ തലയെടുപ്പോടെ നില്കുന്നു….. ആ കാലം എന്നും മനസ്സിൽ മായാതെ നില്കുന്നു….. ആ ഇരട്ടപ്പേരുകൾ ഇന്നും തന്റെ ചെവിയിൽ മുഴങ്ങുന്നു…..

അവൾ കാറിൽ നിന്നു ഒരു പുഞ്ചിരിയോടെ പുറത്തേക്കു ഇറങ്ങി…..

തന്നെ സ്വികരിക്കാനായി നിൽക്കുന്ന പലാമുഖങ്ങളിൽ ഒരു മുഖം അവളെ വീണ്ടും ഓർമകളുടെ താഴ്വാരത്തിലേക്കു കൂട്ടി കൊണ്ട് പോയി……. അവൾ നടന്നു ആ മുഖത്തിനു മുന്നിലേക്ക് ചെന്നു നിന്നു…..

ദേവപ്രിയ ചേച്ചി !!!! എന്നെ ഓർമയുണ്ടോ !!!!!

വൈദേഹി !!!!ദേവ ഒരു ഞെട്ടലോടെ അവളെ നോക്കി പറഞ്ഞു…… ഇപ്പോഴും വലിയ മാറ്റങ്ങൾ ഒന്നുമില്ല…. പഴയ പോലെ തന്നെ തടിച്ചിട്ടാണ്…. സാരി ആണ് വേഷം…. പക്ഷേ അവൾ സുന്ദരി ആണെന്ന് ദേവകു അപ്പോൾ തോന്നി…അവൾക്കു മുന്നിൽ താൻ ഒന്നും അല്ലാ എന്ന്‌ തോന്നിപോയി ദേവകു……

പക്ഷേ ദേവയിലേക്കു നോക്കിയ വൈദേഹിക് അവളിൽ ഒരുപാട് മാറ്റം കാണാൻ കഴിഞ്ഞു…. കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞിരിക്കുന്നു….. മുഖത്തെ പ്രസരിപ്പ് എല്ലാം വിട്ടകന്നു പോയിരിക്കുന്നു…..ഒരു ചായങ്ങൾ ഒന്നും തന്നെ ഇല്ലാതെ സാരി ചുറ്റിയിരിക്കുന്നു..അപ്പോഴാണ് വൈദേഹിക് റിയ അയച്ച ഒരു ടെക്സ്റ്റ്‌ മെസ്സേജ് ഓർമ്മ വന്നത് “ദേവചേച്ചിയുടെ ഹസ്ബൻഡ് മരിച്ചു ആക്സിഡന്റ് ആയിരുന്നു നമ്മടെ സ്കൂളിൽ തന്നെ ഇപ്പോൾ ഉണ്ട് ടീച്ചർ ആയി “.. പഴയ ദേവയുടെ ഒരു അംശം പോലും ഇല്ല എന്ന്‌ തോന്നി വൈദേഹിക്ക്……അവൾ ദേവയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് സ്റ്റേജിലേക്ക് നടന്നു…… അപ്പോഴേക്കും വേദയിൽ നിന്നു പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞു……

I heartly welcome sub collector and moreover the pride of our school Mrs.വൈദേഹി മാം to സ്പീക്ക് a few words……

വൈദേഹി അവൾ ഇരുന്ന സീറ്റിൽ നിന്നു എഴുനേറ്റു മൈക്കന് അടുത്തേക്ക് നടന്നു….. അവൾ താഴെ ഇരികുന്ന സ്റുഡന്റ്സിനെ നോക്കി സംസാരിച്ചു തുടങ്ങി…….

എനിക്ക് ഒരുപാട് സംസാരിക്കാൻ ഒന്നും അറിയില്ല പക്ഷേ നിങ്ങളോടു കുറച്ചു അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയും….. നമ്മുടെ പ്രിൻസിപ്പൽ മാഡം പറഞ്ഞത് പോലെ ഞൻ ഇവിടുത്തെ വിദ്യാർത്ഥി ആയിരുന്നു…. എല്ലാ കുട്ടികളും വരുന്ന പോലെ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് ആദ്യമായി ഇവിടേക്ക് വന്നു….. അന്ന് കൗതുകം ആയിരിക്കുമല്ലോ എല്ലാവര്ക്കും ബാക്കി ഒന്നും ഓർമ്മ ഇണ്ടാവില്ല…… പക്ഷേ എനിക്ക് ഇപ്പോഴും ഓർമ്മ ഉള്ള ഒരേഒരു വാക്ക് എന്നെനോക്കി ഒരു കുട്ടി വിളിച്ച വാക്കാണ്….. തടിച്ചി…… അവൾ ഒന്ന് ചിരിച്ചു…..

കൗമാരത്തിലേക്ക് കടന്നപ്പോൾ പിന്നെ വൈദേഹിക് മാത്രം അല്ലാ കുറ്റം…. അവളുടെ മാതാപിതാക്കൾക്കും കൂടി ആയി….. ഈ പെങ്കൊച്ചിനു ഇങ്ങനെ പോയാൽ ചെക്കനെ കിട്ടുമോ എന്ന്‌ വരെ ആയി ചോദ്യങ്ങൾ……വീട്ടിൽ ഉള്ളവരുടെ എല്ലാം ഭക്ഷണം ഇവളാണോ കഴിക്കുന്നത്….. അങ്ങനെ അങ്ങനെ നീണ്ടു പോയി ചോദ്യങ്ങൾ…….

തടിച്ചി…. ആ വാക്ക് വല്ലാതെ മനസ്സിൽ പതിഞ്ഞു പോയി… പിന്നീട് അങ്ങോട്ട് പഠിച്ചുകൊണ്ടിരുന്ന ക്ലാസുകളിൽ ഒക്കെ എനിക്ക് ആ പേര് തന്നെ ആയിരുന്നു…… Infact, എന്റെ വൈദേഹി എന്നുള്ള പേര് ഞാൻ മറന്നുപോയി എന്ന്‌ തന്നെ പറയാം…….. ഒരുപാട് കരഞ്ഞു അമ്മയോടും അച്ഛനോടും വഴക്ക് കൂടി…. എന്താ ഞാൻ മാത്രേം ഇത്രയും തടിച്ചി ആയി പോയത്…… എന്നും ചോദിച്ചു…..

പക്ഷേ ആ പാവങ്ങൾക്ക് അതിനുള്ള ഉത്തരം ഇവിടുന്നു ഇട്ടു അറിയാന…..

എല്ലാം സഹിച്ചു ക്ഷമിച്ചു…. പക്ഷേ വൈദേഹിയുടെ കുഞ്ഞു മനസ് പിടഞ്ഞുകൊണ്ട് ഇരിന്നു……

അവസാനം അവൾ ഒരു തീരുമാനം എടുത്തു…. ഇനി കരയില്ല എന്ന്‌….. പകരം തന്നെ കളിയാകുന്നവർക് മുന്നിൽ ജയിച്ചു കാണിക്കണം എന്ന്‌……

അങ്ങനെ വൈദേഹി ആ ആവശ്യവുമായി അവളുടെ അച്ഛന്റെ മുന്നിൽ ചെന്നു നിന്നു…..

അവളുടെ അച്ഛൻ വൈദേഹിയുടെ കൈകളിലേക്ക് കുറച്ചു പുസ്തകങ്ങൾ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു….. ജയിക്കാൻ കൂട്ടിനു ഏറ്റവും നല്ലതു ഈ പുസ്തകങ്ങൾ ആണ് മോളെന്നു……..

അങ്ങനെ രാവ് പകലാക്കി വൈദേഹി പഠിച്ചു തുടങ്ങി…… അവസാനം ഈ IAS എന്നാ മൂന്നു അക്ഷരങ്ങൾ അവൾ സ്വന്തമാക്കി……. ഇപ്പോൾ വൈദേഹിയെ കാണുന്നവർ എല്ലാം ബന്ധുക്കൾ പോലും ബഹുമാന പൂർവ്വം നോക്കുന്നു.ഒരു ചിരിയോടെ അവൾ പറഞ്ഞു….. അവളെ മാഡം എന്ന്‌ വിളിക്കുന്നു….. പക്ഷേ വൈദേഹിക് എന്നും ഇഷ്ടം ആ തടിച്ചി വിളിയോട് ആണ് കേട്ടോ…….

ഇന്നു ഞാൻ ഇതു പറഞ്ഞത്…. ഇപ്പോഴും ഇവിടെയും ഒരു വൈദേഹി തന്റെ മുറിയുടെ മുന്നില്ലേ കണ്ണട നോക്കി കരയുന്നുണ്ടാവും തന്റെ രൂപത്തെ പഴിക്കുന്നുണ്ടാവും…….. ആ വൈദേഹിക് വേണ്ടി ആണ് ഞാൻ ഇതു എവിടെ പറഞ്ഞത്…….

കളിയാക്കലുകൾ നമ്മുടെ ബലഹീനത ആകാതെ പോരാടാനുള്ള ശക്തി ആകു….. ഒരു കുട്ടിയെ പോലും ശരീരത്തിന്റെയോ നിറത്തിന്റെയോ പേരിൽ നോവിക്കാതിരിക്കു…. കാരണം എല്ലാവരും അതിനെ അതിജീവിച്ചു എന്ന്‌ വരില്ല…നമ്മൾക്കു എന്താണോ ഉള്ളത് അതിനെ അംഗീകരിക്കു……

നമ്മളിൽ പലരും അറിഞ്ഞുകൊണ്ടു അറിയാതെയോ ചെയ്യുന്ന കാര്യം Body shaming…. അത് വളരെ വലിയ ഒരു തെറ്റാണു…… ഒരിക്കലും അത് ചെയ്യാതിരുകു…….ഇതു എന്റെ മാത്രേം കാര്യം അല്ലാ ഒരുപാട് ആളുകൾ ഇതുകൊണ്ട് വേദന അനുഭവിക്കുന്നവർ ഉണ്ട്…..അതുകൊണ്ടു തമാശക്ക് പോലും അത് ചെയ്യാതിരിക്കുക….. വൈദേഹി ഒരു ചിരിയോടെ അത്രെയും പറഞ്ഞു മൈക്ക് താഴെ വച്ചു………

സദസ്സ് ഒന്നടങ്കം അവളുടെ വാക്കുകൾ കയ്യടിയോടെ സ്വികരിച്ചു…………

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്വികരണം എല്ലാം കഴിഞ്ഞു ഇറങ്ങാൻ പോയ വൈദേഹിയുടെ മുന്നിലെക്കി ദേവ ഓടി കിതച്ചു വന്നു…..

വൈദേഹി….. അല്ലാ മാഡം…… I am really sorry……

Hey its okay!!!! അതൊക്കെ ചെറുപ്പത്തിൽ സംഭവിച്ച കാര്യങ്ങൾ അല്ലേ ചേച്ചി….. പിന്നെ എന്തേലും ആവിശ്യം ഉണ്ടങ്കിൽ വിളിച്ചൊള്ളു…. എന്നും പറഞ്ഞു വൈദേഹി തന്റെ കാർഡ് അവളെ ഏല്പിച്ചു… ഒരു ചിരിയോടെ കാറിൽ കയറി……..

വൈദേഹി പോയതും ആ കാർഡ് നോക്കിയ ദേവപ്രിയ ഞെട്ടിത്തരിച്ചു നിന്നു…….

വൈദേഹി ഋഷിദേവ് IAS………..

അവസാനിച്ചു……..

രചന: മൽഹാർ

Leave a Reply

Your email address will not be published. Required fields are marked *