ഗൗരീപരിണയം….ഭാഗം…18

പതിനെയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 17

ഭാഗം…18

പ്രവീൺ വീരഭദ്രന്റെ മുന്നിലായി വന്ന് നിന്നു…… അവൻ ഒരു വഷളച്ചിരിയോടെ ഗൗരിയെ നോക്കി..

“ഞങ്ങളെയൊക്കെ വിഡ്ഢിയാക്കി അങ്ങനെയങ്ങ് പോയാലോ😡……കണ്ടോ മമ്മീ….ഞാൻ പറഞ്ഞില്ലേ ഇവളുടെ സ്വഭാവം മഹാചീത്തയാണെന്ന്…..പ്രേമിക്കാനൊരുത്തൻ…കെട്ടാനൊരുത്തൻ…..അതോ…രണ്ടുപേരെയും ഒരേ സമയം നീ വലയിലാക്കിയതാണോ….😉”

പ്രവീണിന്റെ പരിഹാസം നിറഞ്ഞ വാക്കുകൾ ഗൗരിയെ പോലെ തന്നെ വീരഭദ്രനെയും ചുട്ട് പൊള്ളിച്ചു……അവൻ ആ നിമിഷം ചെകുത്താനായി മാറിയിരുന്നു😡😡……സുമിത്രയും ദേഷ്യത്തോടെയും പരിഹാസത്തോടെയും ഗൗരിയെയും വീരഭദ്രനെയും നോക്കി……….

ചെകുത്താൻ പ്രവീണിന്റെ നേർക്ക് തിരിഞ്ഞ് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചു…….അവന്റെ ദേഷ്യം കണ്ട് സുമിത്ര പേടിയോടെ അവനെ നോക്കി….. ചെകുത്താൻ അവന്റെ നെഞ്ചിൽ ഊക്കോടെ ഇടിച്ചു…..ചെകുത്താന്റെ കരുത്തിൽ പ്രവീൺ പിന്നിലേക്ക് തെറിച്ചു പോയി ഒരു കോർണറിൽ വച്ചിരുന്ന ഫിഷ് ടാങ്കിന്റെ പുറത്തേക്ക് വീണു…വലിയൊരു ശബ്ദത്തോടെ ഫിഷ്ടാങ്ക് പൊട്ടി വെള്ളം നിലത്തേക്കൊഴുകി…..വർണനിറമുള്ള ഭംഗിയുള്ള മീനുകൾ നിലത്ത് കിടന്ന് പിടച്ചു……

അകത്തെ ശബ്ദം കേട്ട് പുറത്ത് നിന്ന ഗുണ്ടകൾ അകത്തേക്ക് ഇരച്ചുകയറി……

“അടിച്ചു കൊല്ലെടാ…ഈ പട്ടികളെ…….😡”

ചെകുത്താന്റെ നേർക്ക് കൈചൂണ്ടി പ്രവീൺ ഗുണ്ടകളോട് ആക്രോശിച്ചത് കേട്ട് ചെകുത്താന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….. അവന്റെ മുഖത്തെ ഭാവം കണ്ട് പ്രവീൺ പുരികം ചുളിച്ചു സംശയത്തോടെ അവനെ നോക്കി….. ആൽബിയും എന്തും നേരിടാൻ തയ്യാറായത് പോലെ ഷർട്ടിന്റെ സ്ലീവ് തെരുത്ത് മുകളിലേക്ക് കയറ്റി പ്രവീണിന്റെ നേരെ വീറോടെ നോക്കി….

ചെകുത്താന്റെ സ്വഭാവം നന്നായി അറിയാവുന്ന ഗൗരി ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലാത്തത് പോലെ കൈ കെട്ടി കാഴ്ചക്കാരിയായി നിന്നു…..

ചെകുത്താന്റെ നേർക്ക് ഒരുത്തൻ കുതിച്ചു ചെന്ന് അവന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ഇടിക്കാനാഞ്ഞു…..ചെകുത്താൻ അവന്റെ കൈയെ തന്റെ മുഷ്ടിക്കുള്ളിലാക്കി അവനെ പിടിച്ച് ഒന്ന് കറക്കി….നിലതെറ്റി അവൻ പുറകിലേക്ക് ആഞ്ഞപ്പോൾ അവന്റെ നെഞ്ചിലായി കൈമുട്ട് കൊണ്ട് ഊക്കോടെ പ്രഹരിച്ചു….ഒരലർച്ചയോടെ അവൻ താഴേക്ക് വീണു….. ആൽബിയുടെ ദേഹത്ത് പിടിച്ച ഒരുത്തനെ ആൽബി കഴുത്തിൽ പിടിച്ച് മുന്നിലേക്ക് നിർത്തി മുഷ്ടി ചുരുട്ടി മൂക്കിലേക്ക് ഇടിച്ചുകൊണ്ടിരുന്നു….ചോരയൊലിപ്പിച്ച് അവൻ താഴേക്ക് വീണപ്പോൾ ആൽബി അവനെ നിലത്തിട്ട് ചവിട്ടി……….

വിപിനെ ഇടിക്കാനായി മുഷ്ടി ഒരുത്തൻ പാഞ്ഞടുക്കുന്നത് കണ്ട് വിപിൻ ഡയനിങ്ങ് റ്റേബിളിന്റെ അടിയിൽ നുഴഞ്ഞു കയറി….പുറകെ വന്നവനും അടിയിലേക്ക് കയറിയപ്പോൾ അവിടുരുന്ന് ഫ്രൂട്ട്സ് കഴിക്കുന്ന വിപിനെ കണ്ട് അന്തം വിട്ട് നിന്നു😳☹️….

“വേണോ….കുറച്ചു കഴിച്ചോ….അടിയ്ക്കാൻ ആരോഗ്യം കിട്ടും…..ഞാനിത് മുഴുവനും കഴിച്ചിട്ടേ അടിയ്ക്കാൻ വരൂ…അതുവരെ വെയിറ്റ് ചെയ്യണേ…ഇല്ലെങ്കിൽ ഞാൻ മിണ്ടൂല🤓”

🙄😲അവൻ പിന്നെയും അരികിലേക്ക് വരുന്നത് കണ്ട് വിപിൻ ഒരു പേരയ്ക്ക അവന്റെ വായിലേക്ക് തിരുകി കയറ്റി😛……അവൻ ദേഷ്യത്തിൽ വിപിന്റെ നേർക്ക് കൈയിൽ കരുതിയിരുന്ന കത്തി എടുത്ത് വീശി…..😢

ചെകുത്താൻ രണ്ട് പേരെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി….മുട്ട് കാല് കൊണ്ട് ഒരുത്തന്റെ നാഭിയിൽ തൊഴിച്ചു….. മറ്റവന്റെ തലയിൽ ചെകുത്താന്റെ തല കൊണ്ട് ഊക്കോടെ ഇടിച്ചു….. രണ്ട് പേരും നിലത്തേക്ക് വീണു…..ചെകുത്താൻ നിലത്തേക്ക് വീണ ഒരുത്തന്റെ കാല് മുകളിലേക്ക് വലിച്ച് തിരിച്ചൊടിച്ചു….. എല്ല് ഒടിയുന്ന ശബ്ദത്തോടെ അവന്റെ അലർച്ചയും മുഴങ്ങി കേട്ടു……

വീരഭദ്രന്റെ ചെകുത്താൻ രൂപം കണ്ട് സുമിത്രയും ഗൗരിയും ഒരുപോലെ പകച്ച് നിന്നു……..

ആൽബി തന്റെ പുറകിൽ വന്നവനെ തലയിലേക്ക് കാല് വീശി പ്രഹരിച്ചു…. അവന്റെ വായിൽ നിന്ന് ചോര ചീറ്റി……..ആൽബിനെ മറ്റൊരുത്തൻ പുറകിൽ നിന്ന് രണ്ട് കൈയിലും പിടിച്ച് ലോക്ക് ചെയ്തു…..ആൽബി അവനെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും അവൻ പരാജയപ്പെട്ടു……. മുന്നിൽ നിന്ന് തന്റെ നേർക്ക് കത്തിയുമായി പാഞ്ഞടുത്ത പ്രവീണിനെ നിസ്സഹായനായി ആൽബി നോക്കി നിന്നു….. ആൽബിയുടെ വയറിനടുത്തേക്ക് എത്തിയ കത്തി തന്റെ കൈയ്യിൽ നിന്ന് തട്ടിത്തെറിച്ചു പോയപ്പോൾ പ്രവീൺ പകയോടെ തിരിഞ്ഞു നോക്കി…..കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ചെകുത്താന്റെ ഭാവം അവനിൽ നടുക്കം സൃഷ്ടിച്ചു…………ആൽബി പുറകിൽ നിന്നവൻമാരെ മുന്നിലേക്ക് വലിച്ച് ഊക്കോടെ പ്രഹരിച്ചു…..

ചെകുത്താൻ പ്രവീണിനെ തന്റെ കൈയിൽ ലോക്ക് ചെയ്തു…..

“സഹോദരിയെ കാമകണ്ണുകളാൽ നോക്കി എന്നറിഞ്ഞപ്പോൾ തന്നെ നിന്നെ കാണാനായി കാത്തിരുന്നതാണ് ഞാൻ…….നിന്റെ ഈ കൈകൾ ഇനി പാർവ്വതിയുടെ നേർക്ക് ഉയരാൻ പാടില്ല..😡😡”

ചെകുത്താൻ അവന്റെ കൈകൾ പിടിച്ച് തിരിച്ചൊടിച്ചു….. അവൻ അലറിക്കൊണ്ട് നിലത്തേക്കിരുന്നു….വീണിടത്ത് തന്നെ അവന്റെ കാലുകൾ പിടിച്ച് പുറകിലേക്ക് വളച്ച് പ്രവീണിന്റെ രണ്ടു കാലും ഒടിച്ചു……

“ആഹ്…..”

അവന്റെ നിലവിളി കേട്ട് സുമിത്ര കരഞ്ഞു കൊണ്ട് ഓടി വന്നു……..എന്നാൽ ഗൗരി സംതൃപ്തിയോടെ അവന്റെ അവസ്ഥയെ നോക്കി നിന്നു….

“നിന്നെ ഞാൻ വെറുതെ വിടില്ല…. നിനക്കറിയില്ല ഈ സുമിത്രയെ….😡😡”

പ്രവീണിനെ ചേർത്ത് പിടിച്ച് ചെകുത്താന് നേരെ കൈചൂണ്ടി സുമിത്ര ആക്രോശിച്ചു….

“എനിക്കറിയാം മേഡം……..പണത്തിന്റെ അഹങ്കാരത്തിൽ സ്വന്തം മകളെ പോലും തിരിച്ചറിയാൻ കഴിയാത്ത അമ്മയാണ് നിങ്ങളെന്ന്………ഈ വൃത്തികെട്ടവൻ ഇവളുടെ ശരീരത്തെയാണ് സ്നേഹിക്കുന്നത് എന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും അത് വിശ്വസിക്കാതെ ഇവനെ പോലെയുള്ള ഫ്രോഡിനെ വിശ്വസിച്ച് മകളെ ഏൽപ്പിച്ച നിങ്ങളൊരു അമ്മയാണോ…….കഷ്ടം തോന്നുന്നു…. ഞാൻ ഗൗരിയെ കൊണ്ടുപോകുന്നു……അവളെ തിരക്കി ഇനി ആരും അങ്ങോട്ടേക്ക് വരരുത്…..വന്നാൽ ജീവനോടെ തിരികെ പോകില്ല…..,😡”

“എന്റെ മകനെ ആര് പറഞ്ഞാലും ഞാൻ അവിശ്വസിക്കില്ല….. എന്റെ മകളാണ് ചീത്ത….ഇല്ലെങ്കിൽ വേറൊരുത്തനെ ഇഷ്ടമാണ് കല്യാണം കഴിക്കണം എന്ന് പറഞ്ഞിട്ട്….അവന്റെ കൂട്ടുകാരനെ കെട്ടുമോ…. ഇപ്പോൾ നീ അവളെ കൊണ്ടുപൊയ്ക്കൊ…പക്ഷെ മനസമാധാനത്തോടെ ജീവിക്കാൻ രണ്ടിനെയും ഞാൻ സമ്മതിക്കില്ല….”

സുമിത്ര വെല്ലുവിളിക്കും പോലെ പറഞ്ഞു…

ചെകുത്താൻ ഗൗരിയെ ഒന്ന് നോക്കി അവളുടെ മുഖത്തെ അവനോടുള്ള വെറുപ്പ് കണ്ട് അവന്റെ ഹൃദയം നീറിപ്പിടഞ്ഞു……ആൽബിയുടെ മുഖത്തെ നിരാശ കണ്ട് ഗൗരിയ്ക്കും വേദന തോന്നി…… അവൾ തന്റെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കി നെടുവീർപ്പെട്ടു…

വിപിനെ കാണാഞ്ഞ് വീരഭദ്രൻ പരിഭ്രമിച്ചു ചുറ്റും നോക്കി…… ഡയനിങ്ങ് റ്റേബിളിന്റെ അടിയിൽ നിന്ന് ശബ്ദം കേട്ട് വീരഭദ്രൻ അതിനടുത്തേക്ക് ചെന്ന് അടിയിലേക്ക് നോക്കി…..

ആപ്പിൾ കട്ട് ചെയ്തു കഴിച്ചുകൊണ്ട് തമാശ പറഞ്ഞ് ചിരിക്കുന്ന ഒരു ഗുണ്ടയെയും വിപിനെയും കണ്ട് അവൻ വായും തുറന്ന് നിന്നു..😲….

“കഴിച്ചുകഴിഞ്ഞെങ്കിൽ വാ…പോകാം…🙄”

ചെകുത്താൻ വിളിക്കുന്നത് കേട്ട് വിപിൻ അവനെ നോക്കി മുഖം കൂർപ്പിച്ചു……

“അവിടെ കലാപരിപാടികൾ കഴിഞ്ഞോ….എന്നാലേ ഞാൻ വരൂ….അമ്മ പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാതെ ആരോടും വഴക്കിടാൻ പോകരുതെന്ന്….😓”

ചെകുത്താൻ ദേഷ്യത്തിൽ നോക്കുന്നത് കണ്ട് വിപിൻ ഫ്രൂട്ട്സ് ഗുണ്ടയുടെ കൈയിൽ കൊടുത്തിട്ട് അവിടുന്ന് നുഴഞ്ഞ് പുറത്തേക്കിറങ്ങി……….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വിപിൻ വിളിച്ചു പറഞ്ഞതനുസരിച്ച് അമ്മയും വിഷ്ണുവും കാർത്തുവും സന്തോഷത്തോടെ അവരെയും കാത്തിരുന്നു……

ഗൗരി സരോവരത്തിൽ വന്നിറങ്ങിയതും അമ്മ നിലവിളക്കുമായി ഗൗരിയെ സ്വീകരിക്കാൻ പുറത്ത് തന്നെ നിന്നിരുന്നു…….ഗൗരിയെ കണ്ടതും വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു… അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ വിഷ്ണുവിന് മനസ്സിലായി…അവൻ ഓടിച്ചെന്ന് ഗൗരിയെ കെട്ടിപ്പിടിച്ചു…..

“ഞാൻ പേടിച്ച് പോയി…പ്രവീൺ നിന്നെ ഉപദ്രവിച്ചോടാ……”

“ഇല്ല വിച്ചൂ….അവിടെ മമ്മിയുണ്ടായിരുന്നു….ഞാൻ നിന്നോട് പിന്നെ എല്ലാം പറയാം….”

അവൾ സ്നേഹത്തോടെ തലോടി കൊണ്ട് വിഷ്ണുവിനെ തന്നിൽ നിന്ന് അടർത്തി മാറ്റി…….അവളുടെ സീമന്തരേഖയിലെ ചുവപ്പും കഴുത്തിലെ താലിയും വിഷ്ണു സന്തോഷത്തോടെ നോക്കി……….

ആൽബി ദേഷ്യത്തോടെ അകത്തേക്ക് കയറി പോകുന്നത് എല്ലാവരും നെടുവീർപ്പോടെ നോക്കി നിന്നു……

“മോളെ….വലത് കാല് വച്ച് അകത്തേക്ക് കയറി വാ….”

അമ്മ നിറഞ്ഞ മനസ്സോടെ നിലവിളക്ക് നീട്ടീ കൊണ്ട് ഗൗരിയെ അകത്തേക്ക് ക്ഷണിച്ചു….

ഗൗരി വെറുപ്പോടെ ചെകുത്താനെ ഒന്ന് നോക്കി….. അവന്റെ മനസ്സും പിടയുകയായിരുന്നു…. ഗൗരിയ്ക്ക് ആൽബിയെ ഇഷ്ടമാണെന്നുള്ള സുമിത്രയുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ ചോര പൊടിഞ്ഞു…….

“ഞാൻ കയറാം അമ്മേ…പക്ഷെ ഇയാൾ എന്റെ അടുത്ത് ഭർത്താവിന്റെ എന്തെങ്കിലും അധികാരം കാണിക്കാൻ വന്നാൽ അന്ന് ഗൗരി ഇവിടുന്ന് ഇറങ്ങും…..😡”

ഗൗരിയുടെ വെറുപ്പ് നിറഞ്ഞ വാക്കുകൾ കേട്ട് വീരഭദ്രൻ അവളെ ദേഷ്യത്തിൽ നോക്കി…..അവളുടെ അവഗണന അവനെ ദേഷ്യം പിടിപ്പിച്ചു…..

“നിന്നോട് അധികാരം കാണിക്കാൻ ഞാൻ വരില്ല…..കാരണം എനിക്ക് നിന്നോട് വെറുപ്പാണ്….ആൽബിയെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്…..😡😡😡”

“താലി കെട്ടിയാണോ ഒരു പെണ്ണിനെ രക്ഷിക്കുന്നത്….ഇങ്ങനെ എല്ലാവരെയും താൻ സംരക്ഷിക്കുമോ…..😡😡😡”

“അത് നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യം വീരഭദ്രനില്ല………ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും….😡😡😡”

“പോയി ചെയ്യടോ രാക്ഷസാ… എന്റെ അടുത്ത് തന്റെ വേഷം കെട്ടുമായി വന്നാലുണ്ടല്ലോ….മറ്റൊരു ഗൗരിയെ താൻ കാണേണ്ടി വരും….😡😡😡😡”

“ടീ….നിന്റെ…”😡😡😡😡😡😡

“ഒന്ന് നിർത്തുമോ രണ്ടും….അമ്മേ നിലവിളക്ക് അവിടെ വച്ചിട്ട് വാളുണ്ടെങ്കിൽ എടുത്തിട്ട് വാ….രണ്ടുപേരും അതും പിടിച്ച് അകത്തേക്ക് കയറട്ടെ….,😠”

വിപിൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ഗൗരി ചെകുത്താനെ നോക്കി ഒന്നു പുച്ഛിച്ചിട്ട്😏 നിലവിളക്കും വാങ്ങി അകത്തേക്ക് കയറി…..

വിഷ്ണുവും അമ്മയും കാർത്തുവും തലയിൽ കൈ വച്ചു….അടുത്ത് തുടങ്ങാൻ പോകുന്ന വലിയ യുദ്ധത്തെ ഓർത്ത്…….

ഗൗരി അകത്തേക്ക് കയറിയപ്പോൾ ബാഗുമായി ഇറങ്ങി വരുന്ന ആൽബിയെയാണ് കണ്ടത്…അവന്റെ മുഖത്തെ വേദന കണ്ട് ഗൗരിയ്ക്ക് അവനോടു സഹതാപം തോന്നി……

“ഗൗരീ….ഞാൻ നാട്ടിലേക്ക് പോകുന്നു…..നിന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന ഈ താലി അഴിച്ചു മാറ്റാൻ നീ തയ്യാറാവുന്ന നിമിഷം ഞാൻ തിരിച്ചു വരും….നിനക്ക് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്…..പക്ഷെ ഈ താലി എന്നെ നോവിക്കുന്നു……നീ എന്നെ വിളിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ…”

ആൽബിയുടെ വാക്കുകൾ ഗൗരിയെയും വീരഭദ്രനെയും ഒരുപോലെ വേദനിപ്പിച്ചു…..

അവൻ വേദനയോടെ അവളെ ഒന്നുകൂടി നോക്കിയിട്ട് മറ്റാരുടേയും മുഖത്ത് നോക്കാതെ പുറത്തേക്ക് ഇറങ്ങിപ്പോയി…….ഗൗരി സഹതാപത്തോടെ അവൻ പോയ വഴിയേ നോക്കി നിന്നു…വീരഭദ്രന് അത് കണ്ട് ദേഷ്യത്തിൽ ചാടിത്തുള്ളി മുകളിലേക്ക് കയറിപ്പോയി…..

‘മറ്റൊരു പെൺകുട്ടിയെ മനസ്സിൽ വച്ചിട്ട് എന്റെ കഴുത്തിൽ താലി കെട്ടിയ തന്നോട് ഞാൻ ക്ഷമിക്കില്ല……’അവൾ മനസ്സിൽ മന്ത്രിച്ചു കൊണ്ട് മുകളിലേക്ക് കയറിപ്പോയി….

‘നിന്റെ മനസ്സിൽ ആൽബിയാണ് എന്ന സത്യം എന്നെ തളർത്തുന്നു ദേവീ…….നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നിന്റെ കഴുത്തിൽ ഞാൻ താലികെട്ടില്ലായിരുന്നു……’

ചെകുത്താൻ കട്ടിലിലേക്ക് കിടന്നു…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……

പത്തൊമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 19

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *