ഗൗരീപരിണയം….ഭാഗം…19

പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 18

ഭാഗം…19

ഗൗരി നേരെ കാർത്തുവിന്റെ മുറിയിലേക്കാണ് പോയത്…..മുറിയിൽ ചെന്ന് ഒരു ടവൽ എടുത്തു നെറ്റിയിലെ സിന്ദൂരം അവൾ മായ്ച്ചു കളഞ്ഞു…

കഴുത്തിൽ കിടക്കുന്ന താലി മാല അഴിച്ചെടുക്കാൻ നോക്കിയതും ആ കൈകളിൽ ഒരു പിടി വീണു……

“മോളെ……കണ്ണൻ ദേഷ്യത്തിൽ കെട്ടിയതാണേലും ഇത് താലിയാണ്……അഴിച്ചു മാറ്റരുത്……മോളുടെ വിഷമം അമ്മയ്ക്ക് മനസ്സിലാവും …..ഈ അവസ്ഥയിൽ മോൾക്ക് ഒരു സുരക്ഷ കൂടിയാണിത്……”

അമ്മയുടെ വാക്കുകൾ കേട്ടതും ഗൗരി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു…….തടഞ്ഞ് നിർത്തിയിരുന്ന അവളുടെ സങ്കടങ്ങൾ കണ്ണുനീരായി പുറത്തേക്കൊഴുകി….

“ഓഹോ..അമ്മായിയമ്മയും മരുമോളും ഒന്നായോ….അപ്പൊ ഈ മകള് പുറത്തായല്ലേ…..എന്നാലേ ഇനി നാത്തൂൻ പോരിന് റെഡിയായിക്കോ എന്റെ ഏട്ടത്തിയമ്മ…….😉”

കള്ളപരിഭവം നടിച്ച് കുറുമ്പോടെ കാർത്തു പറയുന്നത് കേട്ട് കണ്ണീരിനിടയിലും ഗൗരി ചിരിച്ചു…..

“പോടീ..കുറുമ്പി….. നാത്തൂൻ പോരെടുക്കാൻ ഇങ്ങു വാ…..ശരിയാക്കിത്തരാം ഞാൻ….”

ഗൗരി കാർത്തുവിനെയും ചേർത്ത് നിർത്തി പറഞ്ഞു…..

“മോള് കുളിച്ചു ഈ വേഷമൊക്കെ ഒന്ന് മാറ്റ്…അമ്മ കഴിക്കാനെടുത്ത് വയ്ക്കാം…..”

“അമ്മേ ….എനിക്ക് കഴിക്കാനൊന്നും വേണ്ട….വിശപ്പില്ല….”

“അത് പറഞ്ഞാൽ പറ്റില്ല….. അമ്മയുടെ സുന്ദരിക്കുട്ടി പെട്ടെന്ന് റെഡിയായി താഴേക്ക് വാ……”

ഗൗരിയുടെ കവിളിൽ സ്നേഹത്തോടെ ഒന്ന് തലോടിയിട്ട്…സരോജിനിയമ്മ താഴേക്ക് പോയി…..

“മ്…..പെട്ടെന്ന് കുളിച്ചു വാ….ഇന്ന് നിങ്ങളുടെ ഫസ്റ്റ് നൈറ്റല്ലേ….😛”

കാർത്തു കളിയോടെ പറയുന്നത് കേട്ട് ഗൗരിയുടെ മുഖം വല്ലാതായി…..

“കാർത്തു…. ഞാനിവിടെ കിടന്നോളാം…..അയാളുടെ മുറിയിലേക്ക് എന്നെ പറഞ്ഞു വിട്ടാൽ….ഫസ്റ്റ് നെറ്റെല്ല അയാളുടെ ലാസ്റ്റ് നെറ്റായിരിക്കും….😡😡”

ഗൗരി ദേഷ്യത്തിൽ ഡ്രസ്സെടുത്ത് ബാത്ത്‌റൂമിലേക്ക് കയറി…….

ഇതിനി എന്താവുമോ എന്ന ചിന്തയിൽ ഗൗരിയും താഴേക്ക് പോയി……

കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്ന വീരഭദ്രനെ വിപിൻ ഒന്നു ചൂഴ്ന്നു നോക്കി……

“എന്താടാ പുല്ലേ😡ഇങ്ങനെ നോക്കുന്നത്….”

മറുപടിയായി അവൻ നാണത്തോടെ ഒന്നു കുണുങ്ങി……

“അത്….നിന്റെ ഫസ്റ്റ് നൈറ്റല്ലേ അതോർത്തപ്പോൾ എനിക്ക് നാണം വന്നു…😚”

“എന്റെ ഫസ്റ്റ് നൈറ്റിന് നീയെന്തിനാടാ നാണിക്കുന്നത്…..😡”

“അത് അങ്ങനെയാണ്….ചങ്കിന്റെ ഫസ്റ്റ് നൈറ്റെന്ന് പറയുമ്പോൾ കുറച്ചു നാണം അവന്റെ കൂട്ടുകാർക്കും ഉണ്ടാകും…….😚”

അവൻ കുണുങ്ങിക്കൊണ്ട് പറഞ്ഞു……

“എന്റെ കൈയ്യീന്ന് വാങ്ങാതെ നീ ഒന്ന് പോ വിപീ😡……..അവള് വിഷം തന്നാണോ…… തലയ്ക്കടിച്ചാണോ കൊല്ലുന്നത് എന്ന ടെൻഷനിലാ ഞാൻ… അപ്പോഴാണ് അവന്റെ ഒരു ഫസ്റ്റ് നൈറ്റ്…….😬”

വീരഭദ്രൻ ഒരു ബനിയൻ എടുത്തിട്ടു കൊണ്ട് പറഞ്ഞു…..

“ടാ.. പൊട്ടാ…..നീ ഈ ദേഷ്യമൊക്കെ മാറ്റി ഇന്ന് തന്നെ നിന്റെ ഫസ്റ്റ് നൈറ്റ് നടത്താൻ നോക്ക് ….അവള് നിന്റെ ഭാര്യയല്ലേ….വേറെ നിവൃത്തിയില്ലാതെ അവള് നിന്നെ സ്നേഹിച്ചോളും…..😊”

വിപിൻ പറഞ്ഞത് കേട്ട് വീരഭദ്രന്റെ മുഖം ചുവന്നു….. അവനിലെ ചെകുത്താൻ ഉണർന്നു……..അവൻ ദേഷ്യത്തോടെ വിപിന്റെ കൈ പിടിച്ചു പുറകിലോട്ട് തിരിച്ചു…..

“ടാ…പുല്ലേ….വീരഭദ്രന് വേണ്ടത് പാർവ്വതിയുടെ ശരീരമല്ല…..മനസാണ്…..അവളുടെ മനസ്സ് സ്വന്തമാക്കാനാണ് ഞാൻ കാത്തിരിക്കുന്നത്….. അവളുടെ കണ്ണുകളിൽ എനിക്കായി വിരിയുന്ന പ്രണയം കാണാനാണ് ഞാൻ കാത്തിരിക്കുന്നത് ശിവപാർവ്വതീ പ്രണയം പോലെ എന്നിലെ പകുതിയായി അവൾ വരും…….ഈ പരമേശ്വരന്റെ പാർവ്വതിയായി…… ചെകുത്താന്റെ ദേവിയായി അവൾ എന്നിൽ അലിഞ്ഞ് ചേരുന്നത് വരെ വീരഭദ്രൻ കാത്തിരിക്കും…..”

അവന്റെ മനസ്സ് മുഴുവൻ ഗൗരിയുടെ ഓർമകളിൽ തുടിച്ചു….പെട്ടെന്നാണ് സുമിത്രയുടെ വാക്കുകൾ അവന്റെ ഓർമയിൽ വന്നത്…..

“””നിനക്ക് ആൽബിയെ ഇഷ്ടമാണെന്നല്ലേ പറഞ്ഞത്…..അവനെ വിവാഹം കഴിക്കണമെന്നല്ലേ നീ വാശിപിടിച്ചത്….””””

ആ ഓർമയിൽ വീരഭദ്രന്റെ കണ്ണുകൾ നിറഞ്ഞു…..അവൻ വിപിനെ വിട്ട് കട്ടിലിലേക്കിരുന്നു…വിഷമം കൊണ്ട് തല കൈയിൽ താങ്ങി കുനിഞ്ഞിരുന്നു……..

“കണ്ണാ നീ ഇങ്ങനെ വിഷമിക്കാതെ….. നിന്റെ ദേവി നിന്നെ ഉറപ്പായും തിരിച്ചറിയും….അവള് നിന്നെ സ്നേഹിക്കും….”

വിപിൻ അവന്റെ തോളിൽ കൈ വച്ച് കൊണ്ട് അവനെ സമാധാനിപ്പിച്ചു…….നിറഞ്ഞ കണ്ണുകളോടെ അവൻ വിപിന്റെ കൈയിൽ തന്റെ കൈ അമർത്തി…..

കുളിയൊക്കെ കഴിഞ്ഞ് നനഞ്ഞ ഡ്രസ്സൊക്കെ പുറത്ത് കൊണ്ട് പോയി വിരിച്ച് ഗൗരി റെഡിയായി…….

ഒരു റെഡ് കളർ കുർത്തയും വൈറ്റ് കളർ പാന്റുമായിരുന്നു ഗൗരിയുടെ വേഷം….മുട്ടറ്റം നീളം വരുന്ന കനത്ത തലമുടി തുമ്പിൽ നിന്ന് വെള്ളം ഇറ്റ് വീണുകൊണ്ടിരുന്നു…. ഒരു കുഞ്ഞ് പൊട്ട് തൊട്ടിട്ടുണ്ട്… കഴുത്തിൽ താലി മാല മാത്രമേ ആഭരണമായിട്ടുള്ളു……

സ്റ്റെപ്പിറങ്ങി താഴേക്ക് വരുന്ന ഗൗരിയെ വീരഭദ്രൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു…അവളുടെ സൗന്ദര്യം ഓരോ നിമിഷവും അവനെ കീഴ്പ്പെടുത്തി….നെറ്റിയിൽ സിന്ദൂരം കാണാത്തതിൽ അവന് വേദന തോന്നിയെങ്കിലും കഴുത്തിൽ താലിമാല കണ്ടപ്പോൾ അവൻ ആശ്വസിച്ചു……..

ഗൗരി ഡയനിങ്ങ് റ്റേബിളിൽ വന്ന് ഒരു ചെയർ ശബ്ദത്തോടെ വലിച്ച് നീക്കിയിട്ട് അതിൽ ഇരുന്നു…..

“ഗൗരീ….താൻ നാളെ മുതൽ കോളേജിൽ വരുന്നുണ്ടോ…….ഇനി പ്രവീണിന്റെ ശല്യമില്ലല്ലോ…..വെറുതെ സമയം കളയാതെ കോഴ്സ് കംപ്ലീറ്റ് ചെയ്യുന്നതല്ലേ നല്ലത്….”

കഴിക്കുന്നതിനിടയിൽ വിപിൻ ചോദിച്ചത് കേട്ട് ഗൗരി നിവർന്നു വിപിന്റെ മുഖത്തേക്ക് നോക്കി….

“വരുന്നുണ്ട് വിപിൻ ചേട്ടാ……നാളെ മുതൽ ഞാൻ വരും ….ചില സാറ്മാരെ ചിലതൊക്കെ പഠിപ്പിക്കാനുണ്ട്…..😠”

മറുപടി വിപിനോടാണെങ്കിലും വീരഭദ്രന്റെ മുഖത്ത് നോക്കിയാണ് ഗൗരി പറഞ്ഞത്…..ചെകുത്താന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി…..

“പഠിപ്പിക്കാൻ നീ അങ്ങോട്ട് വന്നാൽ മതി കൈയും കെട്ടി ഇരുന്നു തരാം ഞാൻ….. ഒന്നു പോടീ കോപ്പെ…..😡”

“ടോ….തന്റെ മറ്റവളെ പോയി വിളിക്കെടോ കോപ്പേന്ന്….😡😡…താൻ ചെവിയിൽ നുള്ളിക്കോ….ഇതിനൊക്കെ പകരം ചോദിച്ചിലെങ്കിൽ എന്റെ പേര്….”

“നിന്റെ പേര് ഭദ്രകാളി…..അല്ലെങ്കിൽ യക്ഷി എന്നിടാം…..നിന്റെ അഹങ്കാരം നിന്റെ വീട്ടിൽ ഒരു സഞ്ചരിക്കുന്ന ജ്വവല്ലറിയുണ്ടല്ലോ അവരോട് കാണിച്ചാൽ മതി..😡😡”

“ടോ…തന്നെ ഞാൻ…😡😡😡😡”

ഗൗരി ചിക്കൻ കറിയുടെ പാത്രമെടുത്ത് ചെകുത്താന്റെ ദേഹത്തേക്ക് എറിഞ്ഞു…..തന്റെ നേർക്ക് വന്ന പാത്രം അവൻ തട്ടിത്തെറിപ്പിച്ചു….. അത് നേരെ പോയി വിപിന്റെ തലയിൽ തട്ടി താഴേക്ക് വീണു……ചിക്കൻ കറി മുഴുവനും അവന്റെ തലയിൽ നിന്ന് മുഖത്തേക്ക് ഒഴുകി….

“അമ്മേ….ആ ചപ്പാത്തി ഇങ്ങോട്ടെടുക്ക്…ഞാൻ ഇതിൽ മുക്കി തിന്നോളാം….😤”

മുഖത്ത് കൂടി ഒഴുകിയ കറിയെ കൈ കൊണ്ട് വടിച്ചെടുത്ത് വിപിൻ പറഞ്ഞത് കേട്ട് അമ്മയും കാർത്തുവും പരസ്പരം നോക്കി😳😳

“ടീ😡😡😡….നിന്റെ അഹങ്കാരം ഇന്നത്തോടെ നിർത്തിക്കോണം…… നിന്റെ കഴുത്തിൽ താലി കെട്ടാമെങ്കിൽ നിന്നെ അടക്കിയൊതുക്കി നിർത്താനും എനിക്കറിയാം…..😡”

ചെകുത്താൻ ദേഷ്യം കൊണ്ട് വിറച്ചു…….

“പഠിപ്പിക്കുന്നതൊക്കെ തന്റെ കോളേജിൽ മതി……ഇവിടെ വേണ്ട…..തന്റെ കഥകളൊക്കെ എനിക്കറിയാം….. തന്നെ ആരോ തേച്ചിട്ട് പോയ വിഷമമല്ലേടോ തനിക്ക്…..😡😡😡…രാക്ഷസാ… കാട്ടാളാ…..”

വിഷ്ണു പുറത്ത് നിന്ന് ഓടി അവിടേക്ക് വന്നു… ചെകുത്താനും ഗൗരിയും തമ്മിലുള്ള വഴക്ക് കണ്ട് അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു….

“എത്ര നേരമായി തുടങ്ങിയിട്ട്….☺️”

വിഷ്ണു പതിഞ്ഞ സ്വരത്തിൽ അമ്മയോട് ചോദിച്ചു……

“കുറച്ചു നേരമായതേ ഉള്ളു…😜”

“ശ്ശൊ….ഞാൻ കുറച്ചു ലേറ്റായി…..”

വിഷ്ണു അവരുടെ അടി കണ്ട് നിരാശയോടെ പറഞ്ഞു….കാർത്തു ശാസനയോടെ അവനെ നോക്കി…..

“എന്നെ ആരെങ്കിലും തേച്ചെങ്കിൽ നിനക്കെന്താടീ വടയക്ഷീ……..നീയും ആൽബിയെ നേരെത്തെ തേച്ചതല്ലെ….😡😡…”

“താനല്ലേടോ സമ്മതമില്ലാതെ എന്റെ കഴുത്തിൽ താലി കെട്ടിയത്….അതുകൊണ്ടല്ലേടോ ഞാൻ ആൽബിയെ തേച്ചത്……തന്നെക്കൊണ്ട് തന്നെ ഈ താലി ഞാൻ അഴിച്ചു മാറ്റിക്കും….😡😡😡😡…….ചെകുത്താനെ…”

“നിന്നെപ്പോലെ നടക്കുന്ന അഴിഞ്ഞാട്ടക്കാരികൾക്ക് താലിയുടെ വില അറിയില്ല…….നീ ഈ ജന്മം ഈ താലി അഴിക്കാൻ ഞാൻ സമ്മതിക്കില്ലെടീ……എന്റെ അടിമയായിട്ട് നീ ഈ വീട്ടിൽ താമസിക്കും…..😡😡😡😡😡”

“പോടാ….മരപ്പട്ടീ…..അത് നിന്റെ വെറും സ്വപ്നം മാത്രമായിരിക്കും…..തന്നെ ഞാൻ കൊല്ലുമെടോ…..😡😡😡😡”

ഗൗരി ചപ്പാത്തി പാത്രമെടുത്ത് ചെകുത്താന്റെ നേരെ എറിഞ്ഞു…. അവൻ അതും കൈകൊണ്ട് തടഞ്ഞു…പാത്രത്തിലെ ചപ്പാത്തി ചിതറി വിപിന്റെ ദേഹത്തേക്ക് വീണു……

“ആഹാ….ചപ്പാത്തിയും വന്നല്ലോ…..😤”

വിപിൻ എരിയുന്ന കണ്ണുകൾ വലിച്ച് തുറന്ന് ചപ്പാത്തി പെറുക്കിയെടുത്തു…..

“ടീ നിന്നെ ഞാൻ….😡😡”

ഗൗരിയുടെ അടുത്തേക്ക് വന്ന ചെകുത്താനെ നേരിടാൻ ഇടുപ്പിൽ കൈ കുത്തി ദേഷ്യം പിടിച്ച മുഖവുമായി അവൾ നിന്നു……

“കണ്ണേട്ടാ….. വാ….മതിയാക്ക്….”

വിഷ്ണു അവനെയും പിടിച്ചു കൊണ്ട് മുകളിലേക്ക് പോയി…ഗൗരിയെ രൂക്ഷമായി നോക്കിക്കൊണ്ട് ചെകുത്താൻ മുകളിലേക്ക് കയറിപ്പോയി…….

“ഫസ്റ്റ് നൈറ്റ് നടക്കേണ്ട സമയത്ത് ലാസ്റ്റ് നൈറ്റ് നടക്കാതിരുന്നത് ഭാഗ്യം…😵”

വിപിൻ പറഞ്ഞുകൊണ്ട് മുഖം കഴുകാനായി ഓടി……

അമ്മ എത്ര നിർബന്ധിച്ചിട്ടും ഗൗരി കാർത്തുവിന്റെ മുറിയിലാണ് കിടന്നത്……. വഴക്കിട്ട് പോന്നത് കൊണ്ട് വീരഭദ്രനും അവളെ നോക്കി പോയില്ല….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാവിലെ ഗൗരിയും കാർത്തുവും വിഷ്ണുവും കോളേജിലേക്ക് പോകാൻ റെഡിയായി……

സ്റ്റെപ്പിറങ്ങി വീരഭദ്രൻ താഴേക്ക് വരുകയായിരുന്നു….. ഗൗരി എന്തോ ആവശ്യത്തിനായി മുകളിലേക്കും …… മുകളിലേക്ക് കയറി വരുന്ന ഗൗരിയെ കണ്ട് വീരഭദ്രൻ ഒരു നിമിഷം നോക്കി നിന്നു പോയി….

‘എന്തൊരു സുന്ദരിയാണിവൾ….കഴുത്തിൽ താലി കണ്ടില്ലല്ലോ…..ഇനി ഊരിയെടുത്തോ… അതോ ഡ്രസ്സിനിടയിൽ ഒളിപ്പിച്ച് വച്ചേക്കുവാണോ…..’

ഇരുപതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 20

 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *