ഗൗരീപരിണയം….ഭാഗം…20

പത്തൊമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 19

ഭാഗം 20

സ്റ്റെപ്പിറങ്ങി വീരഭദ്രൻ താഴേക്ക് വരുകയായിരുന്നു….. ഗൗരി എന്തോ ആവശ്യത്തിനായി മുകളിലേക്കും …… മുകളിലേക്ക് കയറി വരുന്ന ഗൗരിയെ കണ്ട് വീരഭദ്രൻ ഒരു നിമിഷം നോക്കി നിന്നു പോയി….

‘എന്തൊരു സുന്ദരിയാണിവൾ….കഴുത്തിൽ താലി കണ്ടില്ലല്ലോ…..ഇനി ഊരിയെടുത്തോ… അതോ ഡ്രസ്സിനിടയിൽ ഒളിപ്പിച്ച് വച്ചേക്കുവാണോ…..’

വീരഭദ്രൻ മുഖം ചുളിച്ചു അവളുടെ കഴുത്തിൽ കണ്ണുകൾ കൊണ്ട് പരതി…… താലി കാണാഞ്ഞിട്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു…..ഗൗരി

അടുത്തെത്തിയതും വീരഭദ്രൻ അവളുടെ കാലിൽ തന്റെ കാല് കൊണ്ട് ഒന്ന് തട്ടി…ഗൗരി കാലിടറി താഴേക്ക് വീഴാനൊരുങ്ങിയതും അവൻ അവളെ തന്റെ കൈയിലായി താങ്ങി

നിർത്തി……അവളുടെ ഡ്രസ്സിനടിയിൽ ഒളിപ്പിച്ച താലി പുറത്തേക്ക് വന്ന് വീരഭദ്രന്റെ കൈയിലായി കൊരുത്ത് നിന്നു……

ഒരു നിമിഷം അവരുടെ കണ്ണുകൾ കോർത്തു….. കണ്ണുകളിലൂടെ അവരുടെ പ്രണയത്തിന്റെ ആഴങ്ങളിൽ അവർ ആഴ്ന്നുപോയി…..അതിന്റെ തീവ്രതയെന്നോണം അവരുടെ ഹൃദയങ്ങൾ

അതിവേഗം മിടിച്ചു……ആ നിമിഷങ്ങളിൽ അവൾ അവന്റെ ദേവിയായി മാറിയിരുന്നു….. അവനോടുള്ള അവളുടെ പ്രണയം അവൾ പോലും അറിയാതെ പുറത്തേക്ക് ഒഴുകാൻ

തുടങ്ങിയിരുന്നു……..കണ്ണുകൾ വേദനയുള്ള ഒരു പിടച്ചിലോടെ പിൻവലിച്ച് അവൾ ചെകുത്താനെ തള്ളി മാറ്റി…അവൾ തീർത്ത മായാവലയത്തിൽ നിന്ന് മടിയോടെ ആണെങ്കിലും അവൻ പുറത്തേക്ക് വന്നു……

“തനിക്ക് കണ്ണ് കണ്ടൂടെ😡😡…അതോ എന്നെ കൊല്ലാൻ ചവിട്ടിയതാണോ…..നേരെ നോക്കി നടക്കാൻ അറിയില്ലേടോ..ചെകുത്താനെ😡😡”

“ഇതെന്റെ വീടാ….ഞാൻ തോന്നിയത് പോലെ നടക്കും…..നീ പോയി കേസ് കൊടുക്കെടീ ഭദ്രകാളീ😡😡”

കഴുത്തിൽ താലി കിടക്കുന്നത് കണ്ട സന്തോഷം പണിപ്പെട്ടു മറച്ചു കൊണ്ട് മുഖത്ത് ദേഷ്യം വരുത്തി അവൻ പറഞ്ഞു….

“ഇപ്പോൾ ഇത് എന്റെയും കൂടി വീടാ….അതുകൊണ്ട് ഇനി താനും സൂക്ഷിച്ച് നടക്കുന്നതാവും നല്ലത്….😡😡😡”

അവൻ സംശയത്തിൽ മുഖം ചുളിച്ചു…..

“അതെങ്ങെനെയാടീ പുല്ലേ നിന്റെ വീടാകുന്നത്….😡”

ഗൗരി അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു….അവളുടെ നിശ്വാസങ്ങൾ അവന്റെ കവിളിൽ തട്ടിയതും അവൻ വിടർന്ന കണ്ണുകളോടെ അവളെ നോക്കി…..

“ഞാൻ തന്റെ ഭാര്യയല്ലേ……വീരഭദ്രന്റെ ഭാര്യ……. പാർവ്വതീ വീരഭദ്രൻ….. അപ്പോൾ ഈ വീട്ടിൽ എനിക്കും അവകാശമുണ്ട്….. അതുകൊണ്ട് ഞാനും ഇങ്ങനെയൊക്കെ നടക്കും….”

അവൾ അവനെ കൈയിൽ വലിച്ച് കാല് കൊണ്ട് ചവിട്ടി ……….പ്രതീക്ഷിക്കാത്ത നീക്കത്തിൽ കാലിടറി വീരഭദ്രൻ പടികെട്ടിലൂടെ ഉരുണ്ട് താഴേക്ക് വീണു………

ശബ്ദം കേട്ട് അമ്മയും വിഷ്ണുവും കാർത്തുവും ഓടി വന്നു….. നിലത്ത് വീണുകിടക്കുന്ന വീരഭദ്രനെ വിഷ്ണു ഓടിപ്പോയി പിടിച്ചെഴുന്നേൽപ്പിച്ചു…… അവന്റെ നെറ്റി ചെറുതായി പൊട്ടി ചോര വന്നിരുന്നു……

“എന്ത്പറ്റി കണ്ണേട്ടാ……എങ്ങനെയാ വീണത്….”

പരിഭ്രമത്തോടെ വിഷ്ണു ചോദിച്ചത് കേട്ട് വീരഭദ്രൻ ദേഷ്യം നിറഞ്ഞ കണ്ണുകളോടെ സ്റ്റെപ്പിലേക്ക് നോക്കി….. എന്നാൽ ഗൗരി നിന്നയിടം ശൂന്യമായിരുന്നു……….

“അത്…..പെട്ടെന്ന് ഇറങ്ങിയപ്പോൾ തെന്നിപ്പോയി….”

ദേഷ്യം നിയന്ത്രിച്ച് അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു……..

“വേദനയുണ്ടോ ഏട്ടാ…ഹോസ്പിറ്റലിൽ പോണോ….”

കാർത്തു അവന്റെ നെറ്റിയിൽ തലോടി കൊണ്ട് ചോദിച്ചു…..അമ്മ പെട്ടെന്ന് കുറച്ചു വെള്ളമെടുത്ത് അവന് കുടിക്കാൻ കൊടുത്തു…

“വേണ്ട …..മുറിവ് ഒന്ന് ഡ്രസ്സ് ചെയ്താൽ മതി……ഇനിയും വൈകിയാൽ ശരിയാവില്ല…. നിങ്ങള് കോളേജിൽ പൊയ്ക്കൊ…ഞാൻ പുറകേ വരാം…..”

കാർത്തു അകത്ത് പോയി മരുന്ന് കൊണ്ടു വന്ന് അവന് ശ്രദ്ധയോടെ വച്ച് കൊടുത്തു..

“ഇന്ന് കണ്ണേട്ടൻ ഞങ്ങളുടെ കൂടെ കാറിൽ വന്നാൽ മതി……ഒറ്റയ്ക്ക് പോകണ്ട….”

വിഷ്ണു പറഞ്ഞത് കേട്ട് വീരഭദ്രൻ ആലോചനയോടെയിരുന്നു…..

“ശരിയാ മോനെ….അവരുടെ കൂടെ പോയാൽ മതി….നീ ഒറ്റയ്ക്ക് പോകണ്ട…”

അമ്മ അവസാന തീരുമാനമെന്നപോലെ പറഞ്ഞ് അകത്തേക്ക് പോയി….അമ്മ പറഞ്ഞത് ശരി വച്ചുകൊണ്ട് വീരഭദ്രൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങി…..

ഗൗരി സ്റ്റെപ്പിൽ നിന്നും താഴേക്ക് പതുങ്ങിപ്പതുങ്ങി ഇറങ്ങി വന്നു…ഹാളിലൊന്നും വീരഭദ്രനെ കാണാഞ്ഞ് അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു….

‘മഹാദേവാ…… ചെകുത്താൻ എന്നെ കണ്ടാൽ പപ്പടം പൊടിക്കും പോലെ പൊടിക്കും….ഒരു ആവേശത്തിന് തള്ളിയതാ…..ഗൗരീ നീയിന്ന് വളരെ സൂക്ഷിച്ച് വേണം ഓരോ ചുവടും വയ്ക്കാൻ……ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ…..അയാള് കോളേജിൽ പൊയ്ക്കാണും….😏”

“നീ ഇവിടെ നിൽക്കയാണോ…കോളേജിൽ വരുന്നില്ലേ….വാ…പോകാം…”

കാർത്തു വിളിക്കുന്നത് കേട്ട് ചിന്തയിൽ നിന്നുണർന്ന് അമ്മയോട് യാത്ര പറഞ്ഞ് അവൾ കാർത്തുവിന്റെ പുറകേ പോയി…….

മുറ്റത്ത് ഒരു സൈഡിലായി ഒതുക്കി വച്ചിരിക്കുന്ന ചെകുത്താന്റെ ബുള്ളറ്റ് കണ്ട് സംശയം കൊണ്ട് ഗൗരിയുടെ മുഖം ചുളിഞ്ഞു….

“പോകാം വിഷ്ണൂ….”

കാറിന്റെ പുറകിലെ സീറ്റിലിരുന്ന് ബാഗ് സൈഡിലേക്ക് വച്ച് ഗൗരി ചോദിച്ചു…..

“പോകാമെടീ😡….ഇത് നിന്റെ അവസാന യാത്രയാ…😡😡”

ചെകുത്താന്റെ ശബ്ദം കേട്ട് ഗൗരി ഞെട്ടി നോക്കി…. ഡ്രൈവിങ് സീറ്റിൽ വലിഞ്ഞ് മുറുകിയ മുഖത്തോടെയിരിക്കുന്ന ചെകുത്താനെ കണ്ട് പേടിച്ച് അവൾ വേഗം ഡോർ തുറക്കാനായി ലോക്കിൽ പിടിച്ചു..ഡോർ തുറക്കാൻ പറ്റാതെ അവൾ നിസ്സഹായായി ചെകുത്താനെ നോക്കി… ..വിഷ്ണുവും കാർത്തുവും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി……

“നീ എന്താ വിചാരിച്ചത്…രക്ഷപ്പെട്ടു പോകാമെന്നോ….😡.”

“ബ്ലാ…..ബ്ലാ….ബ്ലാ..ഒന്ന് പോടോ ചെകുത്താനെ😡..ഏത് നേരം നോക്കിയാലും….നിനക്ക് കാണിച്ചു തരാമെടീ….നീ നോക്കിക്കോടീ എന്നൊക്കെ….തനിക്ക് പറഞ്ഞ് മതിയായില്ലെങ്കിൽ പുറത്തേക്കിറങ്ങി നിന്ന് പറ….ഞങ്ങൾക്ക് കോളേജിൽ പോണം😏”

ഗൗരി പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ചുണ്ടുകോട്ടി തിരിഞ്ഞിരുന്നു…..

“ഇവളെയിന്ന് കൊല്ലും ഞാൻ….😡😡..”

വീരഭദ്രൻ അവളെ പിടിക്കാനായി പുറകിലോട്ട് ആഞ്ഞതും വിഷ്ണുവും കാർത്തുവും കൂടി അവനെ പിടിച്ചു…..

“കണ്ണേട്ടാ…. ഇനിയും വൈകിയാൽ ക്ലാസ് തുടങ്ങും….നമുക്ക് പോകാം…..ഗൗരീ….നീ മിണ്ടാതിരുന്നെ….വെറുതെ കണ്ണേട്ടനെ ദേഷ്യം പിടിപ്പിക്കാതെ…”

വിഷ്ണു പറഞ്ഞത് കേട്ട് ഗൗരി അവനെ മുഖം കൂർപ്പിച്ച് നോക്കി…. വിഷ്ണു പോട്ടെ സാരമില്ല എന്ന ഭാവത്തിൽ കണ്ണുകൾ അടച്ചു അവളെ സമാധാനിപ്പിച്ചു…..

ആദ്യത്തെ പീരിയഡ് വീരഭദ്രന്റെ ക്ലാസായിരുന്നു..അതുകൊണ്ട് തന്നെ ക്ലാസ് വളരെയധികം സൈലന്റായിരുന്നു……..

‘മഹാദേവാ….. നോട്ട് കംപ്ലീറ്റ് ചെയ്തില്ലല്ലോ…. ഇയാള് മറന്നെന്ന് തോന്നുന്നു…..ഓർമിച്ചാൽ ഈ കാലൻ ഇവിടത്തന്നെ എനിക്കായി കല്ലറയൊരുക്കും….’

“പാർവ്വതീ….😡😡😡”

ചെകുത്താൻ വിളിക്കുന്നത് കേട്ട് ഗൗരി ഞെട്ടലോടെ എഴുന്നേറ്റു……

“ഞാൻ ചോദിച്ചത് കേട്ടില്ലേ…..😡”

“ഇല്ല സർ….ഞാൻ…..😨”

“നോട്ട്സ് കംപ്ലീറ്റ് ചെയ്യാൻ പറഞ്ഞിട്ട് ചെയ്തോ……😡”

“ഇല്ല സർ…ഞാനും ചെയ്തില്ല…ദേ അവിടിരിക്കുന്ന വിഷ്ണുവും ചെയ്തില്ല…😕”

ഗൗരി പറഞ്ഞത് കേട്ട് വിഷ്ണു അവളെ നോക്കി കണ്ണുരുട്ടി……

“ഗെറ്റ് ഔട്ട്..😡😡😡😡”

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കാന്റീനിൽ ഇരുന്ന് ചായ കുടിക്കയായിരുന്നു വിഷ്ണുവും കാർത്തുവും…..

“ഗൗരീ….നീയാണോ കണ്ണേട്ടനെ രാവിലെ തള്ളിയിട്ടത്.😠”

വിഷ്ണു ചോദിച്ചത് കേട്ട് അവൾ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി…….

“കണ്ടു പിടിച്ചു കളഞ്ഞു… കൊച്ചുഗള്ളൻ😜…..അതെ ആ മഹത്തായ കർമ്മം ചെയ്തത് ഞാനാണ്😎….”

ഗൗരി അഭിമാനത്തോടെ പറയുന്നത് കേട്ട് വിഷ്ണു അവളുടെ തലയിലൊന്ന് കൊട്ടി….അവൾ തല തടവിക്കൊണ്ട് വിഷ്ണുവിനെ നോക്കി ചുണ്ട് കൂർപ്പിച്ചു….

“ഗൗരീ….പുറമേയുള്ള ദേഷ്യമേ ഉള്ളൂ…കണ്ണേട്ടൻ പാവമാണ്……എന്റെ ഡാഡി ട്രാൻസ്ഫർ ചെയ്ത ക്യാഷ്‌ പോലും കണ്ണേട്ടൻ തിരികെ കൊടുത്തു…. ആൽബി അന്ന് അയച്ച ക്യാഷും തിരികെ ആൽബിയുടെ അക്കൗണ്ടിലേക്കിട്ടു…..നിനക്കും എനിക്കും വേണ്ടി എന്തൊക്കെ ചെയ്തു…..നീയിപ്പോൾ കണ്ണേട്ടന്റെ ഭാര്യയാണ്….. അതിന്റെ അർത്ഥം നീ സുരക്ഷിതയാണെന്നാണ്……”

“അതൊക്കെ എനിക്കറിയാം വിച്ചൂ…എനിക്ക് ചെകുത്താനോട് ദേഷ്യമൊന്നുമില്ല…നിനക്കറിയോ വിച്ചൂ അയാളുടെ മനസ്സിൽ മറ്റൊരാളാണ്…ഒരു ദേവി…..ദേവിയോടുള്ള അയാളുടെ പ്രണയം അതിതീവ്രമാണ്…..അയാളുടെ ഡയറിയിൽ നിന്ന് എനിക്ക് മനസ്സിലായി…..”

വിഷ്ണു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി….. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ വിഷ്ണുവിന്റെ ഹൃദയം വിങ്ങി…….ഗൗരി അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു….

കുഞ്ഞിലെ മുതൽ അവളുടെ വിഷമങ്ങൾ വിഷ്ണുവിനോടാണ് പറഞ്ഞിരുന്നത്…വീട്ടിൽ സുമിത്രയില്ലാത്ത സമയം പ്രവീണിനെ പേടിച്ച് വിഷ്ണുവിന്റെ വീട്ടിലാണ് അവൾ ഒളിച്ചിരിക്കുന്നത്…വിഷ്ണുവിന്റെ ഡാഡിയ്ക്ക് ജുവല്ലറിയും ടെക്സ്റ്റൈൽസുമായി ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്…ഒരു പാവം അമ്മയും ഒരു സഹോദരിയും ഉണ്ട്…….ഗൗരിയെ സ്വന്തം മകളായി തന്നെയാണ് അവർ കാണുന്നതും……വിഷ്ണുവും ഗൗരിയും എപ്പോഴും ഒരുമിച്ചായിരുന്നു…..

“നീ വിഷമിക്കാതെ…. കണ്ണേട്ടന്റെ ഭാര്യയല്ലേ നീ…..അയാൾ നിന്നെ സ്നേഹിക്കും…..ഒരു ദേവിയ്ക്കും അവിടെ സ്ഥാനമില്ല….”

വിഷ്ണു ഗൗരിയെ സമാധാനിപ്പിച്ചു……….

“ഇല്ല വിഷ്ണൂ…..അത് ശരിയാകില്ല….അയാളുടെ ദേവിയെ കണ്ടെത്തി ഈ താലി തിരികെ കൊടുക്കണം….. എന്നിട്ട് ഞാനിവിടെ നിന്ന് പോകും……”

“എങ്ങോട്ട് പോകാൻ…. എവിടെപ്പോയാലും ഞാനും കാണും നിന്റെ കൂടെ….മരണം വരെ….”

വിഷ്ണു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….

“അപ്പോ കാർത്തു……അവളെ നിനക്കിഷ്ടമല്ലേ…”

വിഷ്ണു ഒരു നിമിഷം ആലോചിച്ചിരുന്നു…..

“കാർത്തൂനെ എനിക്കിഷ്ടമാണ് ഗൗരീ….പക്ഷേ……. നിനക്കൊരു ജീവിതമില്ലെങ്കിൽ എനിക്കുമില്ല….”

അവന്റെ വാക്കുകളിൽ വേദനയായിരുന്നു……കാർത്തു അവന് അത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഗൗരിയ്ക്ക് മനസ്സിലായിരുന്നു…….

“ടാ……ചെക്കാ….നീ വലിയ ത്യാഗിയൊന്നുമാവണ്ട…..നീ ഡിഗ്രി പൂർത്തിയാക്കിയിട്ട് ഡാഡിയുടെ കൂടെ ബിസിനസ് ഏറ്റെടുക്ക്…..എന്നിട്ട് ഡാഡിയെയും കൂട്ടി വന്ന് അന്തസ്സായി കാർത്തുവിനെയും വിളിച്ചു കൊണ്ട് പോകണം….മനസ്സിലായോ…”

“മ്…” വിഷ്ണു മറുപടിയായി ഒന്നമർത്തി മൂളി…..

“വൈദു വിളിച്ചോ നിന്നെ…അവളെന്ത് പറയുന്നു….. എവിടെയെങ്കിലും അഡ്മിഷൻ ശെരിയായോ അവൾക്ക് ….”

ഗൗരി അവന്റെ തോളിൽ നിന്ന് തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി ….

“വിളിച്ചിരുന്നു…. ഡാഡി പറയുന്നത് അവളെ ഈ കോളേജിൽ ചേർക്കാമെന്നാണ്….ഡാഡി എനിക്കിവിടെ ഫ്ലാറ്റ് എടുത്ത് തരാമെന്ന്…..വൈദുവിനും എനിക്കും താമസിക്കാൻ….. പക്ഷെ കണ്ണേട്ടൻ ഡാഡിയെ വഴക്ക് പറഞ്ഞു….വൈദുവിനെയും വീട്ടിൽ നിർത്താമെന്ന് പറഞ്ഞു…..അവളാണെങ്കിൽ നീ ഇവിടെ ഉള്ളതുകൊണ്ട് ഇങ്ങോട്ട് പോരാൻ ബഹളമാണ്……”

വിഷ്ണുവിന്റെ സഹോദരിയാണ് വൈദു എന്ന വൈദേഹി……

ചായ കുടിച്ചു കഴിഞ്ഞ് രണ്ടുപേരും തിരികെ ക്ലാസിലേക്ക് പോയി……

ഉച്ചയ്ക്ക് ശേഷം മറ്റുള്ള ടീച്ചേഴ്സിന്റെ ക്ലാസായിരുന്നു…. ക്ലാസിലുള്ള മിക്കവാറും കുട്ടികളുമായി ഗൗരിയും വിഷ്ണുവും കൂട്ടായി….

ക്ലാസിൽ പഠിക്കാൻ മിടുക്കിയായ ആയില്യ മാത്രം ഗൗരിയെ അസൂയയോടെ നോക്കി…..അവൾ പുച്ഛത്തോടെ ഗൗരിയെ നോക്കുന്നത് വിഷ്ണു ശ്രദ്ധിച്ചിരുന്നു……

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വിഷ്ണുവും ഗൗരിയും കാർത്തുവും പാർക്കിംഗിൽ വീരഭദ്രനെയും കാത്ത് നിന്നപ്പോളാണ് വിപിൻ അങ്ങോട്ടേക്ക് വന്നത്……

“കണ്ണേട്ടൻ എവിടെ വിപിച്ചേട്ടാ….എത്ര നേരമായി നോക്കി നിൽക്കുന്നു……”

കാർത്തു അക്ഷമയോടെ ചോദിച്ചു…..

“അവൻ പ്രിൻസിപ്പലിന്റെ റൂമിലുണ്ട്…..എന്തോ സീരിയസ് കാര്യമാണെന്ന് തോന്നുന്നു….. എന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞു….”

“വിപിൻ ചേട്ടൻ വീട്ടിലേക്ക് വരുന്നുണ്ടോ….”

“ഞാൻ വരുന്നില്ല വിഷ്ണൂ….എനിക്ക് വയ്യ അവിടെ നടക്കുന്ന യുദ്ധം കാണാൻ……എത്രയും പെട്ടെന്ന് കല്യാണം കഴിക്കണമെന്ന് മോഹന സ്വപ്നവുമായി കഴിഞ്ഞ എന്നെ.. ഇന്നലെ ഒറ്റ ദിവസം കൊണ്ടാണ് ഇവര് വെറുപ്പിച്ചത്😭……”

“ആ കുട്ടിയുടെ ഭാഗ്യം….രക്ഷപ്പെട്ടല്ലോ…..😜”

ഗൗരി കളിയാക്കി പറഞ്ഞത് കേട്ട് വിപിൻ അവളെ നോക്കി മുഖം കൂർപ്പിച്ചു…..

“അയ്യോ…അപ്പോൾ ഇന്ദുലേഖ ടീച്ചറോ….ഇന്നാള് കൂടി വിപിൻ ചേട്ടൻ പറഞ്ഞില്ലേ നിങ്ങള് തമ്മിൽ പ്രേമമാണെന്ന്…..😐”

കാർത്തു പറഞ്ഞത് കേട്ട് വിപിൻ ദയനീയമായ മുഖത്തോടെ കാർത്തുവിനെ നോക്കി….

“അത് കഴിഞ്ഞ മാസം ബ്രേക്ക്പ്പായ കാര്യം ഞാൻ നിന്നോട് പറഞ്ഞില്ലല്ലേ😔….പിന്നെ സുനിതടീച്ചറുമായി ആത്മാർഥ പ്രണയമായിരുന്നു….പക്ഷെ ഒരുദിവസം ഉച്ചയ്ക്ക് കഴിക്കാനിരുന്നപ്പോൾ സുനിത ടീച്ചർ കൊണ്ടുവന്ന കരിമീൻ ഫ്രൈ സുധാകരൻ സാറിന് കൊടുത്തപ്പോൾ ഞാൻ എന്ത് മാത്രം വേദനിച്ചെന്നറിയോ…..😭…അങ്ങനെ വഴക്കായി അതും ബ്രേക്കപ്പായി…..പിന്നെ ഒരു മഞ്ജു അവള്……”

“മതി വിപിൻ ചേട്ടാ….ഇനിയും ബ്രേക്കപ്പ് കഥ കേൾക്കാൻ വയ്യ….മീനിന്റെ പേരിൽ ബ്രേക്കപ്പായ ആദ്യത്തെ കാമുകനായിരിക്കും നിങ്ങള്😒”

ഗൗരി ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നുള്ള രീതിയിൽ വിപിനെ നോക്കി….

“വിപിൻ സർ….വീരു എവിടെ….”

ഒരു സ്ത്രീ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി…..

“ആഹാ ദേവി ടീച്ചറോ….അവൻ പ്രിൻസിപ്പലിന്റെ റൂമിലുണ്ട്….എന്താ ടീച്ചറേ…”

ദേവി എന്ന പേര് കേട്ടതും വിഷ്ണുവും ഗൗരിയും പരസ്പരം സംശയത്തോടെയുള്ള മുഖഭാവത്തിൽ നോക്കി…..

“അത്….അവനെന്നോട് ഈവനിംഗ് വെയിറ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നു……ഇതുവരെ കണ്ടില്ല….സാരമില്ല ഞാൻ പ്രിൻസിപ്പലിന്റെ റൂമിൽ പോയൊന്ന് നോക്കട്ടെ…..”

ദേവിടീച്ചർ പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്ന് പോയി…..

“ആരാ വിപിൻ ചേട്ടാ അത്….”

വിഷ്ണു സംശയത്തോടെ ചോദിച്ചു…..

“നമ്മുടെ ദേവിടീച്ചർ…. വീരഭദ്രന്റെ കൂടെ പഠിച്ചതാണ്…ഇപ്പോൾ ഇവിടെ വർക്ക് ചെയ്യുന്നു…കണ്ണനും ദേവിടീച്ചറും നല്ല കൂട്ടുകാരാണ്….”

വിപിൻ പറഞ്ഞത് കേട്ട് ഗൗരി ഷോക്കേറ്റതു പോലെ തരിച്ച് നിന്നു….

 ഇരുപത്തിഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 21

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അഭിപ്രായങ്ങൾ അറിയിക്കാതെ പോകരുത്….. അപേക്ഷയാണ്……

Leave a Reply

Your email address will not be published. Required fields are marked *