നിങ്ങളെന്നെ തേപ്പുകാരിയാക്കി

രചന : ആദർശ് മോഹനൻ

ഹരിയേട്ടാ ഞാൻ ഒന്നു പറഞ്ഞോട്ടേ? അവൾ പറഞ്ഞു തുടങ്ങും മുൻപേ അവൻ പൊട്ടിത്തെറിച്ച് വാചാലനായിരുന്നു

‘നീ ഒരു പുല്ലും പറയണ്ട എനിക്കെല്ലാം മനസ്സിലായി. ഞാൻ ഒരു പൊട്ടനാണെന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റിയെടി, എടീ#@&$* മോളേ നീ എന്താ വിചാരിച്ചത് നീ പോയാൽ

ഞാൻ മാനസ മൈനയും പാടി താടിയും വളർത്തി നടക്കുമെന്ന് കരുതിയോ? കൂട്ടി കിഴിച്ചു നോക്കിയാലും ലാഭം എനിക്കാടി , ഒപ്പം വേശ്യാലയത്തിലേക്കുള്ള വണ്ടിക്കൂലിയും എനിക്ക് ലാഭം തന്നെ

നിന്നെ ഞാനിന്നലെ കണ്ടു നിന്റെ മറ്റവന്റെ കൂടെ, ഞാൻ കുടിച്ച പഴച്ചാറിന്റെ ചണ്ടി തിന്നാൻ വന്നവനെ, ഇഷ്ടായി ഒരുപടിഷ്ടായി.

എനിക്ക് വേറെ വിഷമങ്ങൾ ഒന്നും തന്നെയില്ല നിന്റെ നഗ്നത വീഡിയോ പകർത്താൻ കഴിയാത്ത ഒരേ ഒരു വിഷമം മാത്രമേ ഉള്ളു , ഞാൻ ഇത് പണ്ടേക്കു പണ്ടേ പ്രതീക്ഷിച്ചതാ പുന്നാര @%#% മോളെ

പൊട്ടിത്തെറിച്ച ഹരിയുടെ ശബ്ദ വീചികൾ അവളുടെ കർണപടത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു , സംസാരിക്കാൻ കഴിയാത്തതിൽ അവൾക്കു പരിഭവം ഒന്നുമുണ്ടായില്ല,കാരണം വളരെ

വൈകിയാണെങ്കിലും അവന്റെ ഉള്ളിലെ അഴുക്കു കണ്ടെത്താനാവാൾക്കു കഴിഞ്ഞു, ഹൃദയം വെന്തുരുകുന്ന വേദനയിലും ആ പ്രണയ വസന്തത്തിന്റെ ഓർമകൾ മനസ്സിലേക്ക് ഒരു പുഴുവിനെ പോലെ നുളച്ചു കയറുന്നുണ്ടായിരുന്നു

അവന്റെ വാക്കുകളെ പൂർണമായും വിശ്വസിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല മറ്റേതോ ലോകത്തേക്ക് അവളുടെ ചിന്തകൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു

“എന്റെ ഹരിയേട്ടൻ തന്നെയാണോ ഇതു? “,

ഇത്ര കാലമായിട്ടും തന്നെ മനസ്സിലാക്കിയില്ലലോ എന്നോർത്തപ്പോൾ അവളുടെ കണ്പോളകളിൽ തടം കെട്ടിയ കണ്ണുനീർ തുള്ളികൾ അണപൊട്ടിയൊഴുകുവാൻ തുടങ്ങി, അവൾ മനസ്സിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു

” എല്ലാം അഭിനയമായിരുന്നു,വെറും അഭിനയം,അവനു വേണ്ടിയിരുന്നത് എന്നെയല്ല, എന്റെ മാംസളത നിറഞ്ഞ പേശികളോടയിരുന്നു അവനു പ്രണയം,അവന്റെ കാമം തീർക്കാൻ
വേണ്ടുന്നതരത്തിലുള്ള ഒരു ഉപകരണം മാത്രമായിരുന്നു ഞാനെന്നറിയാൻ വൈകിപ്പോയി, എന്റെ മാനത്തെ ത്രസിലിട്ടു തൂക്കി ലാഭക്കണക്കു നോക്കിയവന്റെ കൂടെ ജീവിക്കുന്നതിനെക്കാൾ നല്ലതു മരണമാണ്”

മനസ്സിൽ തന്നെ സ്വയം ശപിച്ചുകൊണ്ടവൾ കോഫി ഷോപ്പിൽ നിന്നും ഇറങ്ങി, അപ്പോഴും ഹരിയുടെ ശബ്ദവീചികൾ അവളുടെ കർപടത്തിൽ ഇരമ്പലടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു

മനസ്സിന്റെ നിയന്ത്രണം ആകെ കൈവിട്ട പോലെ അവൾക്കു തോന്നി വീണ്ടുമവൾ മനസ്സിൽ പിറുപിറുത്തുകൊണ്ടേയിരുന്നു

“നെല്ലിനെയും പതിരിനെയും തിരിച്ചറിയാൻ കഴിഞ്ഞില്ല തെറ്റു എന്റെ ഭാഗത്തു തന്നെയാണ് പതിരു കൊത്തിയ ഒരു വിഡ്ഢി പറവയാണ് ഞാൻ”

ഹരിയേട്ടനോട് പറയാനിരുന്ന വിഴുങ്ങിയ ആ വാക്കുകൾ കക്കിയെടുക്കാനവൾ ശ്രമിച്ചു

” ഹരിയേട്ടാ , എനിക്കൊന്നും അറിയില്ലായിരുന്നു, അമ്മയുടെ ഹാർട്ട് ഓപ്പറേഷന് പൈസ തന്നു സഹായിച്ച എന്റെ മുറചെറുക്കനുമായുള്ള വിവാഹം അച്ഛൻ ഉറപ്പിച്ചതിനു ശേഷമാണ് ഞാൻ

എല്ലാം അറിയുന്നത്, കണ്ണേട്ടന് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരിക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്നും ഒരിക്കൽ പോലും എനിക്കതു

തോന്നിയിട്ടില്ല, എന്നിട്ടും ഹരിയേട്ടനോട് സംസാരിക്കാനും നമ്മുടെ വിവാഹം മുൻകൈയെടുത്തു നടതിതരുവാനും അദ്ദേഹം സഹായിക്കാമെന്ന് ഏറ്റതായിരുന്നു, അമ്മയുടെ ഓപ്പറേഷന് പൈസ

നൽകി സഹായിച്ചത് എന്നോടൊള്ള സ്നേഹംകൊണ്ടല്ലായിരുന്നു ഒരു അനന്തരവന്റെ കടമ എന്നോളമാണ് അദ്ദേഹം അതിനെ കണ്ടത്,

ഹരിയേട്ടാ നമ്മുടെ കാര്യം സംസരിക്കുവാൻ വേണ്ടിയാണ് ഞാൻ കണ്ണേട്ടനെ് കാണാൻ പോയത് എന്നിട്ടും എന്തേ എന്നെ മനസ്സിലാക്കിയില്ല”

മോളൂട്ടി എന്നു തികച്ചു വിളിക്കാത്ത ആ നാവുകൊണ്ടെന്നെ വേശ്യ എന്നു വിളിക്കാനായി എങ്ങനെ കഴിഞ്ഞു ഹരിയേട്ട, അത്രമാത്രം വെറുക്കുന്നുണ്ടായിരുന്നോ എന്നെ ചപലയായ വേശ്യാവൃത്തി പട്ടം ചർത്തിതരുവാനും മാത്രം അധപതിച്ചിരുന്നോ ഞാൻ?????

ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിച്ചതല്ലേ ഹരിയേട്ടാ എന്നിട്ടും ഒരു വട്ടമെങ്കിലും എനിക്ക് പറയാനുള്ളത് കേൾക്കാൻ ശ്രമിച്ചില്ലല്ലോ? മനപ്പൂർവ്വം ഒഴിവാക്കിയത് ഇപ്പോ ഞാനാണോ ?

അവസരം കിട്ടാൻ കാത്തു നിൽക്കും പോലെയാണ് എനിക്കും തോന്നിയത്, ഏട്ടനില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്നു മനസ്സിലാക്കാഞ്ഞതെന്തേ?

പുഴയോരത്തേ മേൽപ്പാലത്തിനു മുകളിൽ നീരൊഴുക്കിന്റെ വിദൂരതയിലേക്ക് കണ്ണും നട്ടു നിൽക്കുമ്പോൾ അവളുടെ ഫോൺ റിംങ് ചെയ്യുന്നുണ്ടായിരുന്നു, കണ്ണേട്ടന്റെ കോൾ, വൈകാതെ തന്നെ അവൾ ഫോൺ എടുത്തു.

” കണ്ണേട്ടാ………”, അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു

” എന്തായി കാര്യങ്ങൾ ഒക്കെ ശരിയായില്ലേ? നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട ട്ടോ, അച്ഛനോട് ഞാൻ സംസാരിച്ചോളാം”

മറുപടി പറയാൻ ശ്രമിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നെന്നവൻ മനസ്സിലാക്കി

” എന്തു പറ്റി അമ്മു നീ കാര്യം പറ എന്താണേലും നമുക്ക് പരിഹാരം ഉണ്ടാക്കാം ” അവൾ തേങ്ങിക്കൊണ്ട് മറുപടി മൊഴിഞ്ഞു

” നിങ്ങൾക്ക് തെറ്റിപ്പോയി കണ്ണേട്ടാ…………..”
ചത്ത മനസ്സിന്റെ ശുന്യതയെ കൊത്തിപ്പിച്ച കഴുകന്റെ കഥനകഥ അക്ഷരം വിടാതെ അവൾ അവനെ പറഞ്ഞു കേൾപ്പിച്ചു. എന്നിട്ടവനോടായി പറഞ്ഞു.

“ഞാനൊരു ശാപം പിടിച്ച പെണ്ണാണ് കണ്ണേട്ടാ, തെരുവുവേശിയേക്കാൾ അധപതിച്ചവൾ, ഞാനെന്ന പാപഭാരത്തെ ഏട്ടൻ ഒരിക്കലും ചുമക്കാൻ പാടില്ല, ഇന്നെന്റെ ശരീരത്തിൽ

അവശേഷിക്കുന്നത് ജീവനുള്ള പേശികൾ മാത്രമാണ് അതിനുള്ളിൽ ചത്ത മനസ്സിന്റെ വൃത്തികെട്ട ജഡം മാത്രമേ ഉള്ളു. അതിൽ താലിച്ചെരടു ബന്ധിച്ചാൽ പുണ്യം നിറഞ്ഞ എട്ടന്റെ കൈകൾ അശുദ്ധമായിത്തീരും”

കത്തും കനൽപോലുള്ള ചുട്ടുപഴുത്ത മനസ്സുമായവൻ എല്ലാം കേട്ടു നിന്നു, നീണ്ട മൗനത്തിനിടയിലെപ്പോഴോ അവന്റെ ചുവന്നു കലങ്ങിയ കണ്ണിൽ നിന്നും ചുടുകണ്ണീർ ധാരധാരയായ് ഒഴുകുന്നത് അറിഞ്ഞിരുന്നില്ല, എങ്കിലും നേർത്ത ഒരു പുഞ്ചിരിയോടെ അവൻ മറുപടിക്ക് തുനിഞ്ഞു

“കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം ഒരു ദുസ്വപ്നം പോലെ, അതാണ് എനിക്കും ഇഷ്ടം, ഞാൻ പ്രണയിച്ചത് നിന്റെ മാംസളത നിറഞ്ഞ പേശികളേയല്ല, നിന്റെ മേനിയഴകിനേയോ,

ദേഹവടിവിനേയോ അല്ല , നെൽവയൽ പോലെ വിശാലമായ നിന്റെ മനസ്സിനെയാണ്, നിനക്ക് വേണേൽ എല്ലാം മറച്ചുവെക്കാമായിരുന്നു എന്നിട്ടും ഉള്ളുതുറന്ന് നീ എല്ലാം എന്നോട് പറഞ്ഞു,

നിന്റെ മാനത്തിനു വില പറഞ്ഞവന് നിന്റെ മനസ്സിനു വില പറയനാകില്ല, കാരണം നിന്റെ ആ തുറന്ന മനസ്സിനു ഇനി ഒരേ ഒരു ഉടമ മാത്രമേ ഉള്ളൂ . അത് ഞാൻ മാത്രമാണ് ”

അവന്റെ വാക്കുകൾ മുഴുവിക്കും മുൻപു തന്നെ ഫോൺ ബീപ്….. ബീപ്………. ശബ്ദമടിച്ചു അവൻ ഒരുപാടു തവണ ശ്രമിച്ചു കൊണ്ടേ ഇരുന്നു ഫോൺ സ്വിച്ച്ട് ഓഫ് ………………

” അപ്പോഴും ആർത്തിരമ്പി അലതല്ലി ഒഴുകുന്ന ആ പുഴയിലൂടെ അവളുടെ മുഴുവനായും ചത്ത മനസ്സിനൊപ്പം പാതി ചത്ത ശരീരവും ഓളം തല്ലി ഒഴുകുന്നുണ്ടായിരുന്നു വഴിതെറ്റി സഞ്ചരിച്ച പൂത്തോണിപോലെ”

നബി: ആത്മഹത്യ പ്രവണത ഒന്നിനും ഒരു പരിഹാരമല്ല അത് ഭീരുക്കളുടെ രോഗലക്ഷണമാണ്

രചന : ആദർശ് മോഹനൻ

Leave a Reply

Your email address will not be published. Required fields are marked *