ഗൗരീപരിണയം….ഭാഗം…21

ഇരുപതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 20

ഭാഗം…21

ഗൗരി അസ്വസ്ഥതയോടെ കാറിൽ ചാരി നിന്നു….. വിഷ്ണുവിന്റെ മുഖത്തും ടെൻഷനായിരുന്നു…… കാർത്തു മാത്രം ഒന്നും അറിയാതെ വിപിനോട് സംസാരിച്ചു കൊണ്ട് നിന്നു…..

‘ഇത് തന്നെയാവും ചെകുത്താന്റെ ദേവി…….. കാണാനും കൊള്ളാം…. മഹാദേവാ…ആ കാട്ടാളനെ വിട്ട് പോകുന്നത് ഓർക്കാൻ കൂടി പറ്റുന്നില്ല😔….ഒരു ദിവസം വീട്ടിൽ പോയിട്ട്

ചെകുത്താനെ കാണാതെ പിടിച്ച് നിന്ന പാട് എനിക്കേ അറിയൂ…..ആൽബിയെ കെട്ടാൻ തീരുമാനമെടുത്തത് തന്നെ ഈ ദേവി കാരണമാണ്😡……എന്റെ മഹാദേവാ എങ്ങനെയെങ്കിലും രണ്ടിനെയും പിരിക്കണേ…..’

“ദേ ഏട്ടൻ വരുന്നുണ്ട്….”

കാർത്തു പറഞ്ഞത് കേട്ട് ഗൗരി ആകുലതയോടെ അങ്ങോട്ട് നോക്കി….. ചിരിച്ചു സംസാരിച്ചു കൊണ്ട് വരുന്ന വീരഭദ്രനെയും ദേവിടീച്ചറെയും കണ്ട് ഗൗരിയുടെ ഉള്ള് പിടഞ്ഞു…..

‘ഇയാള് ചിരിക്കുന്നുണ്ടല്ലോ…….ചാർളി ചാപ്ലിൻ മുന്നിൽ വന്ന് നിന്നാൽ പോലും ചിരിക്കാത്തയാളാ കാമുകിയോട് ചിരിച്ചു മറിഞ്ഞു വരുന്നത്……ദേവിയല്ല അവള്

പൂതനയാ….എന്റെ പ്രണയത്തെ തട്ടിപ്പറിച്ചെടുക്കാൻ വന്ന ശൂർപ്പണക….😡’

ഗൗരിയുടെ ഭാവങ്ങൾ വീക്ഷിക്കുകയായിരുന്നു വിഷ്ണു…….അവളുടെ മുഖത്ത് നിറയുന്ന കുശുമ്പ് അവനിൽ പുഞ്ചിരി പടർത്തിയെങ്കിലും വീരഭദ്രനെയും ദേവിടീച്ചറെയും ഒരുമിച്ച് കാണുമ്പോൾ അവന് വല്ലാത്തൊരു ടെൻഷൻ വന്ന് നിറഞ്ഞു…….

‘എന്റെ ഗൗരിയുടെ താലി അഴിച്ചു മാറ്റാൻ ഒരു ദേവിയെയും ഞാൻ സമ്മതിക്കില്ല….’ വിഷ്ണു മനസ്സിൽ പറഞ്ഞു…..

വീരഭദ്രനും ദേവിടീച്ചറും അവരുടെ അരികിലായി വന്ന് നിന്നു…..

“വീരു…..ഇതാണോ കാർത്തു….”

ഗൗരിയെ ചൂണ്ടിക്കാട്ടി ദേവിടീച്ചർ ചോദിച്ചത് കേട്ട് ഗൗരി അവരെ നോക്കി ഒന്നു പുച്ഛിച്ചു..☹️😏…

“ഇല്ല ശ്രീ…..ഇതാണ് കാർത്തു…എന്റെ അനിയത്തി…..ഇത് വിഷ്ണു എന്റെ കസിനാ….”

വീരഭദ്രൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി……

“അപ്പോൾ ഇതാരാ…..😏”

അവൻ പറയാൻ പോകുന്നത് എന്താണെന്ന് വിഷ്ണുവും കാർത്തുവും വിപിനും ഗൗരിയും ആകാംഷയോടെ നോക്കി നിന്നു……

“അത്…..അതെന്റെ…എന്റെ കസിനാ….🙁”

വീരഭദ്രന്റെ മറുപടി ഗൗരിയെ തളർത്തിക്കളഞ്ഞു……..

‘മഹാദേവാ…..ഗൗരി എന്റെ ഭാര്യയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ എനിക്കിനി
എന്നെങ്കിലും കഴിയുമോ……അവൾക്ക് ഇഷ്ടപ്പെടില്ല അങ്ങനെ പറഞ്ഞാൽ അതാണ് കസിനാണെന്ന് പറഞ്ഞത്……ഇപ്പോൾ തന്നെ മുഖം ഒരു കൊട്ടയ്ക്ക് വീർത്തിട്ടുണ്ട്……ഇനി ഭാര്യയെന്ന് പറഞ്ഞാൽ ഇവളെന്നെ ഇവിടെ വച്ച് തല്ലും…’വീരഭദ്രൻ ഒന്ന് നെടുവീർപ്പെട്ടു…..

ദേവിടീച്ചർ ഗൗരിയെ കണ്ണുകൊണ്ട് ഒന്നുഴിഞ്ഞു…അവളുടെ സൗന്ദര്യം ടീച്ചറിൽ അസൂയ നിറച്ചു…….

“ഇത്….എന്റെ ഫ്രണ്ട് ശ്രീദേവി….ഈ ആഴ്ച ജോയിൻ ചെയ്തതേയുള്ളൂ…” വീരഭദ്രൻ ടീച്ചറെ അവർക്ക് പരിചയപ്പെടുത്തി…

“വീരു….അവര് പൊക്കോട്ടെ….നീ വാ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്……”

ഗൗരിയെ പുച്ഛത്തോടെ നോക്കിയിട്ട് ദേവിടീച്ചർ വീരഭദ്രന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…..ഗൗരിയുടെ മുന്നിൽ വച്ച് ദേവിടീച്ചർ തന്റെ കൈയിൽ പിടിച്ചതിൽ വീരഭദ്രന്

ബുദ്ധിമുട്ട് തോന്നി…അവൻ പതിയെ അവളുടെ കൈ വിടുവിച്ചു കുറച്ചു ഡിസ്റ്റൻസിട്ട് നിന്നു….അത് വിഷ്ണു ശ്രദ്ധിച്ചിരുന്നു……

‘മഹാദേവാ…..ഇയാളെ ഇവളുടെ കൂടെ വിടാൻ പാടില്ല…..എന്തെങ്കിലും വഴി കണ്ടെത്തിയെ പറ്റൂ🤔’ ഗൗരി ദേവിയെ നോക്കി പല്ല്കടിച്ചു കൊണ്ട് ആലോചിച്ചു….. വീരഭദ്രനെ നോക്കുമ്പോൾ ദേവിടീച്ചറുടെ കണ്ണുകളിൽ കണ്ട തിളക്കം അവൾ തിരിച്ചറിഞ്ഞിരുന്നു…..

“അയ്യോ….കണ്ണേട്ടൻ വരുന്നില്ലേ…രാവിലെ തലയിടിച്ച് വീണതല്ലേ തല വേദനിക്കും😚…….അല്ലെങ്കിലും ഒരു ശ്രദ്ധയില്ല..വാ നമുക്കു വീട്ടിൽ പോകാം…..😍😉”

ഗൗരി വീരഭദ്രന്റ മുറിവിൽ തലോടി കൊണ്ട് ചേർന്ന് നിന്ന് സ്നേഹത്തോടെ പറയുന്നത് കേട്ട് എല്ലാവരും വായും തുറന്ന് നിന്നു😯😯😯…

വീരഭദ്രൻ തന്റെ കൈയിൽ ഒന്ന് പിച്ചി നോക്കി……തല ഒന്ന് കുടഞ്ഞുകൊണ്ട് വിശ്വസിക്കാനാകാത്തത് പോലെ ഗൗരിയെ നോക്കി ഷോക്കേറ്റതു പോലെ തരിച്ച് നിന്നു..

😳….ദേവിടീച്ചറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..

“എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത്😚..ദേ എനിക്ക് നാണം വരുന്നുണ്ട് കേട്ടോ……ഈ കണ്ണേട്ടൻ എപ്പോഴും ഇങ്ങനെയാ…..കള്ളൻ….😘”

അവന്റെ കവിളിൽ മൃദുവായി തലോടിക്കൊണ്ട് ഗൗരി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് നിന്നു….

“വീരു….നീ വരുന്നുണ്ടോ….😡”

ദേവി ടീച്ചർ ദേഷ്യത്തിൽ ചോദിച്ചത് കേട്ട് ഗൗരിയെ നോക്കിക്കൊണ്ട് വീരഭദ്രൻ ഇല്ലെന്ന് യാന്ത്രികമായി തലയാട്ടി😧………ദേവിടീച്ചർ ഗൗരിയെ രൂക്ഷമായി നോക്കിക്കൊണ്ട് ചാടിത്തുള്ളി പോയി……

“അതാരാ ആ നിൽക്കുന്നത്…😟”

വിപിൻ ഗൗരിയെ ചൂണ്ടിക്കാട്ടി ചോദിക്കുന്നത് കേട്ടാണ് കാർത്തൂന് ബോധം വന്നത്….

“അത്..ഗൗരിയല്ലേ….അല്ലേ…..😢”

“ആണോ…..അല്ല… ഇത് ഞങ്ങളുടെ ഗൗരി അല്ല……ഞങ്ങളുടെ ഗൗരി ഇങ്ങനെയല്ല…🙄”

“വിപിൻ ചേട്ടൻ പറയുന്നത് ശരിയാ…..ഇത് മറ്റാരോ ആണ്…….എന്റെ ഗൗരിയുടെ ദേഹത്ത് ബാധ കേറിയേ😭😭”

വിഷ്ണു നിലവിളിക്കുന്നത് കണ്ട് ഗൗരി കലിപ്പ് മോഡ് ഓൺ……

“ടാ…..ചെകുത്താനെ……കാട്ടാളാ…..ദുഷ്ടാ…..രാക്ഷസാ….. കാലമാടാ…$@$#$###~#&^%$#######$#@😡😡😡😡😡”

ഗൗരിയെന്ന മായാലോകത്ത് നിന്ന് തെറി വിളിയുടെ ലോകത്തേക്ക് വീരഭദ്രൻ പെട്ടെന്ന് മടങ്ങി വന്നു…….അവളുടെ അഭിനയമാണ് ഇതുവരെ അരങ്ങേറിക്കൊണ്ടിരുന്നതെന്ന നഗ്ന സത്യം വേദനയോടെയാണെങ്കിലും വീരഭദ്രൻ തിരിച്ചറിഞ്ഞു…..അവൻ അവളുടെ കൈയിൽ പിടിച്ച് തിരിച്ചു…..

“ടീ നിർത്തെടീ😡……എന്തിനാടീ കോപ്പെ….നിന്ന് കൊഞ്ചിയത്….ആ ടീച്ചറ് എന്തു വിചാരിച്ചു കാണും…..😡..രാവിലെ തന്നെ ഒരു കടം ബാക്കിയുണ്ടായിരുന്നു….ഇതും കൂടി ചേർത്ത് തരാം വീട്ടിലേക്ക് വാ നീ..😡”

“ആണോ….നല്ല കാര്യം….തന്നെ നാണം കെടുത്താൻ മനപൂർവം ചെയ്തത് തന്നെയാ….ഒരു ദേവി ടീച്ചറ്…ശ്രീദേവി…. മൂധേവി….😡😡”

“എന്തായാലും നിന്നെക്കാളും കൊള്ളാം…….. നീയൊന്നും വിചാരിച്ചാൽ വീരഭദ്രന്റെ ഇമേജിന് ഒന്നും സംഭവിക്കില്ലെടീ….കഷ്പ്പെട്ട് തന്നെയാ ഞാൻ ഇവിടം വരെ എത്തിയത്….പക്ഷേ………………….”

പറഞ്ഞ് വന്നത് നിർത്തി അവൻ കാറിലേക്ക് കയറി ഓടിച്ചു പോയി…….കാർത്തു അവൻ പോകുന്നത് നോക്കി വിഷമത്തോടെ നിന്നു…..ഗൗരി അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ നോക്കി നിന്നു…..

“അയ്യോ ഞങ്ങള് കേറിയില്ല…..😫”

വിഷ്ണു അവരുടെ വഴക്കിൽ ലയിച്ച് നിന്നത് കൊണ്ട് കാറ് പോയത് വൈകിയാണ് അറിഞ്ഞത്…..

“അവൻ പോയി…വാ നിങ്ങളെ ഞാൻ കൊണ്ടാക്കാം….”

വിപിൻ അവന്റെ കാറെടുക്കാനായി പോയി…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വിപിന്റെ കാറ് സരോവരത്തിൽ എത്തി……

മുറ്റത്ത് കിടക്കുന്ന പരിചയമില്ലാത്ത കാറ് കണ്ട് കാർത്തുവും വിപിനും സംശയത്തോടെ പുറത്തിറങ്ങി…… എന്നാൽ വിഷ്ണുവിന്റെയും ഗൗരിയുടെയും മുഖം തെളിഞ്ഞു……

“ഡാഡി വന്നിടുണ്ട്…..”

വിഷ്ണു സന്തോഷത്തോടെ അകത്തേക്ക് ഓടി….ഗൗരിയും വിഷ്ണുവിന്റെ പുറകേ ഓടി……

അകത്തേക്ക് കയറിയപ്പോൾ മഹേന്ദ്രൻ വീരഭദ്രനുമായി സംസാരിച്ചിരിക്കയായിരുന്നു….

“ഡാഡീ…..”

വിഷ്ണു ഓടിപ്പോയി അയാളെ കെട്ടിപ്പിടിച്ചു…. അയാൾ അവനെ ചേർത്ത് പിടിച്ച് തലോടി….

അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. നഷ്ടപ്പെട്ടു എന്ന് കരുതിയ മകനെ കണ്ട സന്തോഷവും അയാളുടെ മുഖത്തുണ്ടായിരുന്നു….ഗൗരിയ്ക്കും ആ കാഴ്ച കണ്ട് കണ്ണ് നിറഞ്ഞു….

“മോളെ ഗൗരിക്കുട്ടീ… നീയെന്താ ഡാഡിയുടെ അടുത്തേക്ക് വരാതെ മാറി നിൽക്കുന്നത്…”

ഗൗരി കാറ്റു പോലെ പാഞ്ഞ് അയാളുടെ നെഞ്ചിലേക്ക് വീണു……

“സോറി ഡാഡീ….ഞാൻ കാരണമാണ് വിഷ്ണൂ……..”

വാക്കുകൾ സങ്കടം കാരണം അവളുടെ തൊണ്ടയിൽ കുരുങ്ങി നിന്നു….

“ഇല്ല മോളെ….അവന്റെ കടമയാണ് അവൻ ചെയ്തത്… അതിലെനിക്ക് അഭിമാനമേയുള്ളൂ…..മോള് കരയാതെ….”

അവളുടെ കണ്ണ് നിറഞ്ഞത് കണ്ടത് സഹിക്കാൻ വയ്യാതെ വീരഭദ്രൻ തിരിഞ്ഞിരുന്നു….

കാർത്തു അകത്തേക്ക് കയറിപ്പോയി….. വിപിൻ വീരഭദ്രന്റെ അടുത്തായി വന്നിരുന്നു…..

അടുക്കളയിൽ നിന്നിറങ്ങി വന്ന രേണുകയെയും വൈദേഹിയെയും കണ്ട് വിഷ്ണുവും ഗൗരിയും അവരുടെ അടുത്തേക്ക് ഓടി……

അവർ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു…..അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവരെ തഴുകി…….വൈദേഹിയും അവരുടെ കൂടെ ചേർന്നു……

💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു…….

വിപിന്റെ കണ്ണുകൾ ഇടയ്ക്കിടെ വൈദേഹിയിൽ പാളി വീഴുന്നുണ്ടായിരുന്നു…..

“പ്രവീൺ ഇപ്പോഴും ഹോസ്പിറ്റലാണ്…കുറെ നാളത്തേക്ക് എഴുന്നേറ്റ് നടക്കില്ല…..ബിസിനസൊക്കെ ആകെ പ്രശ്നത്തിലായെന്നാ കേട്ടത്……..”

മഹേന്ദ്രൻ പറഞ്ഞത് കേട്ട് ഗൗരി വീരഭദ്രന്റെ മുഖത്തേക്ക് നോക്കി…. അവനും അവളെ നോക്കി ഇരിക്കയായിരുന്നു….

ഇരുപത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 22

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *