നിന്റെ മാത്രം സ്വന്തം ഭാഗം 25

ഇരുപത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 24

ഭാഗം 25

രാവിലെ എല്ലാവരും റെഡിയായിറങ്ങി….ആകാശാണ് വണ്ടിയോടിച്ചത്….ആദിയും വർഷയും ആദർശും ശിവാനിയും കാറിലും മനുവും അച്ചുവും ബൈക്കിലുമാണ് പോയത്……

ഒരു പഴയ നാലുകെട്ട് പോലുള്ള തറവാടിന്റെ മുറ്റത്ത്‌ വണ്ടി നിർത്തി…… ഒരു പ്രായം ചെന്ന മനുഷ്യൻ പുറത്തേക്കിറങ്ങി

വന്ന് അവരെ സ്വീകരിച്ചു……. ആദിയുടെ മുഖത്തെ സംശയം കണ്ട് മനു അവന്റെ അടുത്തേക്ക് വന്ന് കൈകളിൽ പിടിച്ചു ……അകത്തേക്കിരുന്നപ്പോൾ മധ്യ വയസ്സായ ഒരു

സ്ത്രീയും ഒരു പതിനേഴ് വയസ്സ് പ്രായം തോന്നുന്ന ഒരു പെൺകുട്ടിയും പുറത്തേക്ക് വന്നു …….

“ഇതിലാരാ ചെറുക്കൻ….” വയസ്സായ മനുഷ്യൻ എല്ലാവരെയും സംശയത്തോടെ മാറി മാറി നോക്കി…….

“ദേ….ഇതാണ് നമ്മുടെ ചുള്ളൻ ചെക്കൻ….അമ്മാവാ…”ആദർശ് ആദിയുടെ രണ്ട് തോളിലും പിടിച്ചമർത്തി പറഞ്ഞു….ആദി അമ്പരന്ന് മനുവിനെ നോക്കി… പരിഭവത്തോടെ കണ്ണുരുട്ടി

കാണിച്ചു…. മനു ആദിയെ നോക്കി സൈറ്റടിച്ച് കാണിച്ച് ചിരിച്ചു കൊണ്ട് തിരിഞ്ഞിരുന്നു…ആദിയെ അവർക്ക് ഇഷ്ടപ്പെട്ടന്ന് അവരുടെ മുഖം

തെളിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി…. അച്ചുവും ശിവാനിയും വർഷയും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി…..

“ഞാൻ പെണ്ണിന്റെ അമ്മാവൻ…ഇത് അവളുടെ അമ്മ…ഈ നിൽക്കുന്നത് അവളുടെ ഒരേ ഒരു അനിയത്തി ദിയ…….കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചു പോയതാ………”അത്

പറയുമ്പോൾ അമ്മാവന്റെ മുഖത്ത് വിഷാദം നിറഞ്ഞു….ദിയയുടെ കണ്ണുകൾ മനുവിന് മേലെയായിരുന്നു….അവന്റെ വെള്ളാരം കണ്ണുകളും ചിരിയും അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു…….

“നീ പോയി പെണ്ണിനെ വിളിച്ചു കൊണ്ട് വാ ശ്യാമളേ…..”അമ്മാവൻ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് അവർ അകത്തേക്ക് കയറിപ്പോയി……

ആദി മുഖം കുനിച്ചാണ് ഇരുന്നത്…അവന് ഈ പെണ്ണുകാണലിനോട് വലിയ താൽപര്യമില്ലായിരുന്നു….അവന്റെ മനസ്സിൽ മായയുമായുള്ള പ്രണയനിമിഷങ്ങളായിരുന്നു…..

മായ ചതിച്ചെങ്കിലും അവളെ മറക്കാൻ അവന് കഴിഞ്ഞിരുന്നില്ല…മായയുടെ ഓർമകളിൽ അലഞ്ഞു കൊണ്ടിരുന്ന ആദി പെൺകുട്ടി മുന്നിൽ വന്ന് നിന്നിട്ടും അറിഞ്ഞില്ല…

“മോനെ ആദി ഇതാണ് ഞങ്ങളുടെ കുട്ടി ദർശന…” ദർശന എന്ന പേര് കേട്ടതും ആദി ഞെട്ടി മുഖം ഉയർത്തി നോക്കി….. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ആദി ചാടിയെണീറ്റു…….

“ദെച്ചു…..നീയെന്താ ഇവിടെ…..”അവൻ ആകാംഷയോടെ ചോദിച്ചു…

“അപ്പൊ നീയെന്നെ മറന്നിട്ടില്ല അല്ലേ ആദി…..അവളെവിടെ നിന്റെ പ്രിയതമ…മായ….”ദെച്ചുവിന്റെ പരിഹാസത്തോടെയുള്ള ചോദ്യം കേട്ട്

ആദിയുടെ മുഖം കുനിഞ്ഞു… ആദിയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ… ദെച്ചുവിന്റെ നെഞ്ചൊന്നു പിടഞ്ഞു…..

“നീ വന്നെ എനിക്ക് നിന്നോട് സംസാരിക്കണം….”ദെച്ചു ആദിയെയും വലിച്ച് പുറത്തേക്ക് കൊണ്ടു പോകുന്നതും നോക്കി മനുവും അച്ചുവും ഒഴികെ എല്ലാവരും വായും തുറന്ന് നിന്നു…..

എല്ലാം തകർന്നവനെപ്പോലെയുള്ള ആദിയുടെ നിൽപ്പ് കണ്ട് ദെച്ചുവിന് പിന്നെയും ദേഷ്യം വന്നു.

“നീ ഇനിയും പഠിച്ചില്ലേ ആദി….അവളെ ഇപ്പോഴും

കാത്തിരിക്കുവാണോ നീ…പണ്ടേ നിനക്ക് അവള് പറയുന്നതല്ലെ വിശ്വാസം….”ആദി ഒരു ദീർഘനിശ്വാസമെടുത്തു…. ദെച്ചുവിന്റെ മുന്നിലേക്ക് തിരിഞ്ഞു നിന്നു…..

“അതൊക്കെ പോട്ടെ….മായയുടെ കാര്യം നമുക്ക് പിന്നെ സംസാരിക്കാം…നീയെന്താ ഇവിടെ…. നിന്റെ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണെന്ന് മായ പറഞ്ഞിരുന്നു… നിന്റെ ഭർത്താവ് എവിടെ….”

“നീ ഓരോന്നായി ചോദിക്ക്……എല്ലാം കൂടി ഒരുമിച്ച് ചോദിക്കാതെ….. പഠിച്ചിരുന്നകാലത്ത് എന്ത് കൂട്ടായിരുന്നു നമ്മൾ…… അല്ലേ ആദി….നിനക്ക് ഞാനും എനിക്ക് നീയും മാത്രമുള്ള

ദിവസങ്ങളായിരുന്നില്ലേ അത്…മായ നമുക്കിടയിൽ വന്നതു തൊട്ട് എല്ലാം മാറിമറിഞ്ഞു….എനിക്ക് നിന്നെ ഇഷ്ടമാണെന്ന് മായ മനസ്സിലാക്കിയതു കൊണ്ടാണ് അവൾ

നിനക്ക് മുന്നിൽ പ്രേമനാടകം കളിച്ചത്…നീ കറക്ടായി അതിൽ വീഴുകയും ചെയ്തു…” ആദി കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ട പോലെ ദെച്ചുവിനെ നോക്കി നിൽക്കയാണ്….

“എന്താ ദെച്ചൂ നീ പറയുന്നെ…നിനക്ക് എന്നെ ഇഷ്ടമായിരുന്നോ…മായയ്ക്ക് അതറിയാമായിരുന്നോ……” ആദിയുടെ വാക്കുകളിൽ ആകാംഷയും സന്തോഷവും ഇടകലർന്നിരുന്നു….

“ദെച്ചൂ….നിന്നോട് എനിക്ക് തോന്നിയ പ്രണയം തുറന്ന് പറയാനും നിന്റെ സമ്മതമറിയാനും മായയെയാണ് ഞാൻ ഏൽപ്പിച്ചത്….എന്നാൽ അവൾ പറഞ്ഞ മറുപടി എന്നെ തളർത്തിക്കളഞ്ഞു

.ഇത്രയും കാലം കൂടെ നടന്നിട്ടും ഈ കാര്യം മാത്രം നീ തുറന്ന് പറഞ്ഞില്ലെന്ന കാര്യം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.നിന്റെ മുറച്ചെറുക്കനുമായി

നിന്റെ കല്യാണം ഉറപ്പിച്ചതാണെന്നും നിനക്ക് അവനെയാണ് ഇഷ്ടമെന്നും പറഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയിരുന്നു……മായയുടെ സ്നേഹമാണ് ആ വേദനയിൽ എനിക്ക്

ആശ്വാസം പകർന്നത്….അങ്ങനെയാണ് മായയുമായി ഞാൻ അടുത്തത്…”നിറഞ്ഞു വന്ന സങ്കടം ആദിയുടെ കണ്ണുകളെ ഈറനാക്കി…മായയെ ആദ്യമായി അവൻ

വെറുത്തു……മായയോടുള്ള ദേഷ്യം അവന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്നു…

“അവൾ നിന്നെയും എന്നെയും ഒരുപോലെ ചതിച്ചല്ലോ ആദി….നിന്നെക്കുറിച്ചുള്ള ഓർമകളുമായാണ് ഞാൻ ജീവിച്ചത്…പിന്നെ നീയും മായയും തമ്മിലുള്ള അഗാധമായ പ്രണയം

വിവാഹത്തിലെത്തി എന്നറിഞ്ഞപ്പോൾ ഞാനെല്ലാം മറക്കാൻ ശ്രമിച്ചു…… നിങ്ങളുടെ ഫാമിലി അഡ്വക്കേറ്റ് വേണു സാറിന്റെ ജൂനിയറാണ് ഞാനിപ്പോൾ …. അതുകൊണ്ട് ശിവാനിയിൽ നിന്ന് നിന്റെ കാര്യങ്ങളെല്ലാം ഞാനറിയുന്നുണ്ടായിരുന്നു…..കഴിഞ്ഞ ദിവസം മനുവിന്റെ ഫോൺ വന്നപ്പോളാണ് നിന്റെ അവസ്ഥ ഞാനറിഞ്ഞത്….”

“ഒരു മിനിറ്റ്… മനുവിനെങ്ങനെ അറിയാം നമ്മുടെ കാര്യം…..”ആദി അത്ഭുതത്തോടെ ചോദിച്ചു…

“അത് ഞാൻ പറയാം ആദിയേട്ടാ….”ശിവാനി പറഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു വന്നു…മറ്റുള്ളവരും അവളുടെ പുറകെ ഉണ്ടായിരുന്നു….. എല്ലാവരുടെയും മുഖത്ത്

സന്തോഷമായിരുന്നു…. ശിവാനി അവരോട് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു…

“ഇതാണ് ഞാനും മനുവേട്ടനും തമ്മിലുള്ള സീക്രട്ട്….മനുവേട്ടനോട് ഞാൻ എല്ലാം പറഞ്ഞിരുന്നു…”ശിവാനി കള്ളച്ചിരിയോടെ പറഞ്ഞു….

“പിന്നെ…ആദിയേട്ടന്റെ ഡയറി അടിച്ചു മാറ്റി ….ദെച്ചു ചേച്ചിക്കുള്ളതു പോലെയുള്ള ഇഷ്ടം ആദിയേട്ടനും ഉണ്ടായിരുന്നെന്ന് അറിഞ്ഞിട്ടാ ഞങ്ങള് ആദിയേട്ടനെയും കൊണ്ട് ഇങ്ങോട്ട്

പോന്നെ…..”അച്ചു പറഞ്ഞതു കേട്ട് അവൻ കപടദേഷ്യത്തിൽ അവളുടെ ചെവിയിൽ പിടിച്ചു….

“എടീ കള്ളീ…നീയെന്റെ ഡയറി അടിച്ചു മാറ്റിയല്ലെ…..”

“വിട് ആദിയേട്ടാ….. ഈ മനുവേട്ടൻ പറഞ്ഞിട്ടാ….” ചെവിയിൽ പിടിച്ച വേദന കൊണ്ട് അച്ചു അറിയാതെ പറഞ്ഞു…….മനു പെട്ടുപോയതു പോലെ ആദിയെ നോക്കി നിന്നു

അവൻ ദേഷ്യത്തിൽ അച്ചുവിനെ കണ്ണ് കൂർപ്പിച്ച് നോക്കി…. ദെച്ചു മനുവിന്റെ അടുത്ത് വന്ന് അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു….. അവന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി നിന്നു…..

“നഷ്ടപ്പെട്ടുപോയ എന്റെ ജീവിതമാണ് മനു കാരണം എനിക്ക് തിരികെ കിട്ടിയത്….മനുവിനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല…..ആദി സമ്മതിച്ചാലും ഇല്ലെങ്കിലും ഇനി

നിങ്ങളുടെ കൂടെ ഞാനുമുണ്ടാകും…….മനു അവളെ കണ്ണ് ചിമ്മി കാണിച്ചു എല്ലാം ശരിയാകും എന്ന അർത്ഥത്തിൽ…..മനുവിന്റ കൈകളെ പൊതിഞ്ഞിരിക്കുന്ന ദെച്ചുവിന്റെ കൈകളുടെ മുകളിൽ ആദിയുടെ കൈകകളും ചേർന്നു….

“ഈ കടമൊക്കെ ഞങ്ങള് എങ്ങനെ വീട്ടും മനൂ നിന്നോട്……തകർന്നു പോയ ജീവിതം എനിക്ക് തിരികെ തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല…..ഞാൻ മനുവിനെ ഒരുപാട്….”വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ആദി തേങ്ങിപ്പോയി…. കണ്ട് നിന്നവരുടെ കണ്ണുകളും ഈറനായി…. മനു ദെച്ചുവിന്റെ കൈകളെ ആദിയുടെ കൈകളിലേക്ക് വച്ചു….

“ആദിയേട്ടനും ദെച്ചുചേച്ചിയും എന്നും സന്തോഷത്തോടെ ജീവിക്കണം അതു മാത്രം മതിയെനിക്ക്….”മനു അവരുടെ കണ്ണുകൾ തുടച്ചു കൊടുത്തു… ആദിയെയും ദെച്ചുവിനെയും

ചേർത്ത് പിടിച്ചു…. അച്ചുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആദിയും ദെച്ചുവും തമ്മിലുള്ള കല്യാണം ആകാശിന്റെ കല്യാണത്തോടൊപ്പം നടത്താൻ തീരുമാനിച്ചു….. അച്ചു ഹോസ്റ്റലിലേക്ക് പോയപ്പോൾ മനു സ്വന്തം

വീട്ടിലേക്ക് പോയി….മനു പോകുന്നതിന് പുറകെത്തന്നെ ആദിയും ആകാശും ആദർശും മനുവിന്റെ വീട്ടിലേക്ക് പോകും മനുവില്ലാതെ പറ്റില്ല എന്ന അവസ്ഥയായിരുന്നു മൂന്നുപേർക്കും………

ദിവസങ്ങൾ കടന്ന് പോയി….അച്ചു വരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞതനുസരിച്ച് എല്ലാവരും തറവാട്ടിലേക്ക് പോയി..ആദിയാണ് അവരെ വിളിക്കാൻ പോയത്…

അച്ചു വരുന്നതും കാത്ത് മനു ബാൽക്കണിയിൽ നിൽക്കുമ്പോളാണ് രാധചേച്ചി വന്ന് വിളിച്ചത്….

“എന്താ രാധചേച്ചീ…മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ….എന്തുപറ്റി….എന്നോട് എന്തെങ്കിലും പറയാനുണ്ടോ…..”മനു സംശയത്തോടെ ചോദിച്ചു…..

“മോനെ…രാധചേച്ചിയാണ് ഇതു പറഞ്ഞതെന്ന് ഈ വീട്ടിലാരുമറിയരുത്….പറഞ്ഞില്ലെങ്കിൽ

പിന്നെയും ഒരു ദുരന്തം കൂടി സഹിക്കാൻ ഇവിടെ ആർക്കും കഴിയില്ല…. മോന് മാത്രമേ ഈ വിഷയം പരിഹരിക്കാൻ പറ്റുന്ന് തോന്നിയത് കൊണ്ടാണ് ഞാൻ മോന്റെ അടുത്ത് വന്നത്….”

രാധചേച്ചിയുടെ വാക്കുകളിലെ പേടിയും വേദനയും കണ്ട് മനുവിന് ടെൻഷനായി……

“എന്താ മനുവേട്ടാ… ഞാൻ വന്നപ്പോൾ തുടങ്ങി

ശ്രദ്ധിക്കുന്നതാണല്ലോ…വലിയ ആലോചന…എന്തെങ്കിലും വിഷമമുണ്ടോ……”അച്ചു മനുവിന്റെ അടുത്ത് കട്ടിലിൽ വന്നിരുന്നു…. അവന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി….. അവൻ വേറേതോ ലോകത്താണെന്ന് അവൾക്ക് തോന്നി….

“മനുവേട്ടാ..”അച്ചു കുറച്ച് ഉറക്കെ വിളിച്ചു…

“എന്താ….എന്താ നീ പറഞ്ഞെ……ഞാൻ കേട്ടില്ല…”

അവൻ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നു അച്ചുവിനെ നോക്കി……

“കേൾക്കില്ല…ഈ ലോകത്തൊന്നുമല്ലല്ലോ….എന്താ ഇത്ര ആലോചിക്കാൻ……മുഖം വാടിയിരിക്കുന്നല്ലോ.. സുഖമില്ലേ…..” അച്ചു അവന്റെ നെറ്റിയിലും കഴുത്തിലും കൈ വച്ച് നോക്കി…..

“ചൂടൊന്നുമില്ലല്ലോ…….പിന്നെന്താ……”

“എനിക്കൊന്നുമില്ല പെണ്ണേ…..നീ വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ….വാ..നമുക്കു താഴെപ്പോയി എന്തെങ്കിലും കഴിക്കാം……”

അച്ചു ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചു കുറച്ചു ചേർന്നിരുന്നു…..

“എനിക്കും വർഷയ്ക്കും ആദിയേട്ടൻ വരുന്ന വഴി ചൂട് മസാലദോശയും ഉഴുന്നുവടയും വാങ്ങി ത്തന്നു……എന്റെ വയറിലിനി ഒട്ടും സ്ഥലമില്ല…..”

“എടീ ഭയങ്കരീ…നീ വരുന്നതും കാത്ത് ഈ നേരം വരെ ഒന്നും കഴിക്കാതിരുന്ന ഞാൻ മണ്ടനായല്ലേ……”മനു പരിഭവത്തോടെ പറയുന്നത് കേട്ട് അവളുടെ മുഖം വാടി….

മനു അവളുടെ മുഖം പിടിച്ചുയർത്തി..കൺപീലികൾ നിറഞ്ഞ അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി….

“എന്റെ കാന്താരിക്ക് വിഷമമായോ….ഞാൻ വെറുതെ പറഞ്ഞതല്ലേ…..നിന്റെ ചേട്ടൻ സ്നേഹം കൊണ്ട് അനിയത്തിമാരെ കഴിപ്പിച്ചതല്ലേ….”

“ആണോ…..എന്നാ വാ…….കഴിക്കാനെടുക്കാം….”

അച്ചു പറഞ്ഞുകൊണ്ട് എഴുന്നേറ്റതും മനു അവളെ കൈയ്യിൽ പിടിച്ചു വലിച്ച് കട്ടിലേക്കിരുത്തി…..

“നീ ഭക്ഷണവുമെടുത്ത് ഇങ്ങോട്ട് വാ…എന്നിട്ട് എനിക്ക് വാരിത്താ…”മനു ചിണുങ്ങിക്കൊണ്ട് പറയുന്നത് കേട്ട് അച്ചു അവനെ കളിയാക്കിച്ചിരിച്ചു…..

“എന്തിനാടീ…ഇരുന്ന് ഇളിക്കുന്നത്…നീ എന്നെ കൂട്ടാതെ കഴിച്ചില്ലേ…അതുകൊണ്ട് നീ തന്നെ എനിക്ക് വാരിത്തന്നാ മതി….”

“ഈ മനുവേട്ടന്റെ കാര്യം…. ഞാൻ പോയി ഫുഡ്‌ എടുത്തിട്ട് വരട്ടെ…”

അച്ചു പോകാനായി എഴുന്നേറ്റതും മനു പിന്നെയും അവളെപ്പിടിച്ചിരുത്തി….

“ഇനിയെന്താ….”

“കുറച്ചു നേരം കഴിയട്ടെ…നീ ഇവിടെയിരിക്ക്…. നമുക്കു കുറച്ചു നേരം സ്നേഹിക്കാം….കുറച്ചു ദിവസമായില്ലേ …..”അവൻ കുസൃതിച്ചിരിയോടെ പറഞ്ഞപ്പോൾ അച്ചുവിന്റെ മുഖത്ത് നാണം വിരിഞ്ഞു…..പെട്ടെന്ന് തന്നെ നാണം മാറി അവിടെ ഗൗരവം നിറഞ്ഞു……

“ഈയിടെയായി കുസൃതി അൽപ്പം കൂടുതലാ….. മ്മ്……അടുത്ത ആഴ്ച റിസൽട്ട് വന്നിട്ട് പ്ലസ്‌ടു വിന് രജിസ്റ്റർ ചെയ്യണം….കല്യാണത്തിന്റെ തിരക്ക് തുടങ്ങിയാൽ പിന്നെ ഒന്നിനും സമയം കിട്ടില്ല….”

മനു അവളെ ദയനീയമായി നോക്കി…

“എന്റെ പൊന്നു മോളല്ലേ…ഈ പ്രായത്തിൽ ഇനിയും പഠിക്കുന്നത് നാണക്കേടല്ലേടീ………”

അച്ചു ദേഷ്യത്തോടെ മനുവിനെ നോക്കി….

“അതിന് മനുവേട്ടൻ പരീക്ഷയെഴുതാൻ മാത്രമല്ലേ പോകുന്നത്…പഠിപ്പിക്കുന്നത് ഞാനല്ലേ…..ദേ….മര്യാദയ്ക്ക് പറയുന്നത് കേട്ട് പഠിച്ചോണം….”

അച്ചു ദേഷ്യപ്പെട്ടപ്പോൾ മനു മുഖം വീർപ്പിച്ചു പരിഭവത്തോടെ തല കുനിച്ചിരുന്നു……

മനു മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾ അച്ചുവിന് ചിരി വന്നു…….പരിഭവം പറയുന്ന അവന്റെ വെള്ളാരം കണ്ണുകൾ കണ്ടപ്പോൾ ആ നെഞ്ചിൽ ചേർന്നിരിക്കാൻ അവൾക്ക് തോന്നി..

അച്ചുവിന് മനുവിനെ ആദ്യമായി കണ്ടത് ഓർമ വന്നു……തന്റെ മുന്നിൽ തല കുനിച്ച് നിസ്സഹായതയോടെ നിൽക്കുന്ന മനുവിനെ ഓർത്തപ്പോൾ അവളുടെ ഹൃദയം വിങ്ങി…… അവൾ വിതുമ്പിപ്പോയി…..

“അച്ചൂ…എന്താ മോളെ എന്തുപറ്റി……ഞാൻ വെറുതെ നിന്നെ പറ്റിക്കാൻ പിണങ്ങിയിരുന്നതാ.”

മനു അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു പരിഭ്രമത്തോടെ തലയിൽ തഴുകി കൊണ്ടിരുന്നു…………

“അച്ചൂ…..നിന്നോട് പിണങ്ങാൻ ഈ ജന്മം എനിക്കാവില്ലെന്ന് അറിയില്ലേ മോളെ…….നീ കരയുന്നത് കാണുമ്പോൾ എനിക്ക് വേദനിക്കുന്നുണ്ട്….”അവന്റെ വാക്കുകളിൽ കാരണമറിയാതെയുള്ള പേടിയും ഉണ്ടായിരുന്നു….

“മനുവേട്ടാ…… എനിക്ക്…. ഒരുപാട്…ഒരുപാട്.. ഇഷ്ടമാണ്….എന്റെ…. എന്റെ ….പ്രാണനാണ്….” അവളുടെ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ചിതറിപ്പോയി…….. മനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു….

“എനിക്ക് ഇത്രയുമൊക്കെ ഭാഗ്യം ഉണ്ടായിരുന്നോ…….നിന്നെ നേടാൻ എന്തു പുണ്യമാണ് ഞാൻ ചെയ്തത്…….എന്റെ പ്രാണനും പ്രണയവും നിന്നിലല്ലേ അച്ചൂ……”

മനുവിന്റെ സ്നേഹചുംബനങ്ങൾ അവളുടെ മുഖത്താകെ പതിയാൻ തുടങ്ങി….അവളും ആ ചുംബനങ്ങളുടെ നിർവൃതിയിൽ അലിഞ്ഞു ചേർന്നു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാത്രിയിൽ എല്ലാവരും ഹാളിൽ ഒരുമിച്ചിരുന്ന് ഓരോ വർത്താനം പറഞ്ഞുകൊണ്ടിരുന്നു………

ആകാശ് വർഷയോട് കണ്ണുകൾ കൊണ്ട് മുകളിലേക്ക് വരാൻ ആക്ഷൻ കാണിച്ചു… വർഷ ഇല്ലെന്ന് തലയാട്ടി കാണിച്ചു… ആകാശ് ദേഷ്യത്തിൽ കണ്ണുരുട്ടി കാണിച്ചു… വർഷ പിന്നെയും ഇല്ലെന്ന് തലയാട്ടി കാണിച്ചു…….

ആകാശ് ദേഷ്യത്തോടെ പിണങ്ങി മുഖം വീർപ്പിച്ചിരുന്നു….വർഷ എല്ലാവരെയും ഒന്നു പാളി നോക്കി… രണ്ടമ്മമാരും സൈഡിലിരുന്നു തകർത്ത വർത്തമാനമാണ്…..ആകാശും ആദിയും

മനുവും അടുത്തിരുന്നാണ് സംസാരിക്കുന്നത്…..ശേഖരനും അവർ സംസാരിക്കുന്നത് കേട്ട് അടുത്തിരിക്കുന്നുണ്ട്..

ശിവ ലാപ്ടോപിൽ എന്തോ കാര്യമായ പണിയിലാണ്….. അച്ചു വർഷയോട് എന്തൊക്കെയോ പറയുന്നുണ്ട്.. പക്ഷെ വർഷയുടെ ശ്രദ്ധ മുഴുവനും ആകാശിലാണ്….

“അച്ചൂ…ഞാൻ പ്രൊജക്ട് കംപ്ലീറ്റ് ചെയ്തില്ലായിരുന്നു….ഞാൻ പോയി എഴുതട്ടെ….” അച്ചു ചിരിച്ചുകൊണ്ട് സമ്മതപൂർവ്വം തലയാട്ടി കാണിച്ചു……..

വർഷ പതിയെ എഴുന്നേറ്റു മുകളിലേക്ക് പോയി.. വർഷ പോകുന്നത് കണ്ടപ്പോൾ ആകാശിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…..

വർഷ എഴുന്നേറ്റു പോയപ്പോൾ ശിവ അച്ചുവിന്റെ അടുത്ത് വന്നിരുന്നു…..

“അച്ചൂ……ദേ നമ്മുടെ ചെറുതിലെയുള്ള ഫോട്ടോസ്…..നീ എപ്പോഴും എന്റെ കൈയ്യിൽ പിടിച്ചാ നടന്നിരുന്നത്….എന്തു ക്യൂട്ട് ആയിരുന്നു നിന്നെ കാണാൻ……”ശിവ ലാപ്പിലേക്ക് നോക്കി ഉത്സാഹത്തോടെ പറയുന്നത് കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി……

അച്ചു പാളിയൊന്ന് മനുവിനെ നോക്കി….. മുഖത്ത് ഗൗരവം നിറഞ്ഞിട്ടുണ്ട്…..

“എവിടെ ശിവാ നോക്കട്ടെ……”ആദി അവർക്കിടയിലേക്ക് കയറിയിരുന്നു….. ശിവയുടെ മുഖം മാറി….. ആദി വന്നിരിക്കുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല…..

“വാ മനൂ…..നമ്മുടെ കൊച്ചു കുറുമ്പിയുടെ ഫോട്ടോസ് കാണണ്ടെ…..”ശേഖരൻ മനുവിനെയും വിളിച്ച് അവർക്കരികിൽ പോയിരുന്നു….. ശിവയ്ക്ക് അബദ്ധം പറ്റിയതു പോലെയായി…..

എല്ലാവരുടെയും ശ്രദ്ധ ലാപ്പ്ടോപ്പിലായപ്പോൾ ആകാശ് പതിയെ എഴുന്നേറ്റ് മുകളിലേക്ക് പോയി…….

ആകാശ് മുകളിലേക്ക് ചെല്ലുമ്പോൾ വർഷ ബാൽക്കണിയിൽ മാനത്തേക്ക് നോക്കി നിൽക്കയാണ്…… ആകാശ് പുറകിലൂടെ ചെന്ന് വർഷയെ തൂക്കിയെടുത്ത് കട്ടിലിൽ

കൊണ്ടിട്ടു… വർഷ പരിഭ്രമത്തോടെ ആകാശിനെ നോക്കി….

ഷർട്ടിന്റെ ബട്ടൺ അഴിച്ച് വശ്യമായ നോട്ടത്തോടെ തന്റെ നേർക്ക് വന്ന ആകാശിനെ കണ്ട് പേടികൊണ്ട് വർഷയുടെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി…….അവന്റെ നിശ്വാസം

മുഖത്ത് തട്ടിയപ്പോൾ അവൾ കണ്ണുകൾ മുറുകെ അടച്ചു……കുറച്ചു നേരം കഴിഞ്ഞു അനക്കമൊന്നുമില്ലാതിരുന്നപ്പോൾ വർഷ പതിയെ കണ്ണ് തുറന്നു……..

ഇട്ടിരുന്ന ഷർട്ട് മാറ്റിയിട്ട് വേറെരൊണ്ണം ഇടുന്ന ആകാശിനെ കണ്ട് അവൾ മുഖം കൂർപ്പിച്ച് നോക്കി…….

“നീ ഒരുപാട് പ്രതീക്ഷിച്ചല്ലേ വർഷാ…..”അവൻ ചിരിയോടെ കളിയാക്കിയത് കേട്ട് കട്ടിലിൽ കിടന്ന പില്ലോയെടുത്ത് അവൾ ദേഷ്യത്തോടെ അവന്റെ നേർക്ക് എറിഞ്ഞു……

“എന്തായാലും നീ പ്രതീക്ഷിച്ചതല്ലേ…..അപ്പൊ ഞാൻ എന്തെങ്കിലും തരണ്ടെ…..”

പെട്ടെന്ന് കുസൃതിച്ചിരിയോടെ ആകാശ് വർഷയ്ക്ക് മുകളിലായി കിടന്നു….അവളുടെ കണ്ണുകളിലെ പിടച്ചിലും ഉയർന്നു മിടിക്കുന്ന ഹൃദയതാളവും പരിഭ്രമത്തോടെയുള്ള മുഖവും

അവൻ വല്ലാത്തൊരു അനുഭൂതിയോടെ നോക്കി… അവരുടെ കണ്ണുകൾ കോർത്തു…അവളുടെ മുഖത്തെ ഭാവം അവന്റെ ഹൃദയതാളത്തെയും വേഗത്തിലാക്കി….അവൻ അവളുടെ

നെറ്റിയിൽ തന്റെ അധരങ്ങൾ അമർത്തി…. മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ചപ്പോൾ വർഷ ഒന്നു പിടഞ്ഞ് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു..അവന്റെ കണ്ണുകൾ അവളുടെ അധരങ്ങളിൽ

പതിച്ചു…. നിറഞ്ഞ പ്രണയത്തോടെ അവൻ അവളുടെ അധരങ്ങൾ കവർന്നു…..വർഷയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു …….അവന്റെ തലമുടിയിൽ അവളുടെ കൈവിരലുകൾ

കോർത്തു…..ശ്വാസം നിന്ന് പോകും പോലെ അവൾക്ക് തോന്നി….അവൾ കുതറി മാറാൻ നോക്കിയിട്ടും ആകാശ് വിടാതെ അവളുടെ ചുണ്ടുകളിലെ മധുരം നുകർന്നു കൊണ്ടിരുന്നു…….

ഏറെ സമയത്തിന് ശേഷം ആകാശ് അവളിൽ നിന്നും അകന്നുമാറി….ആകാശ് മുഖത്തേക്ക് നോക്കിയപ്പോൾ നാണം കൊണ്ടവൾ മുഖം തിരിച്ചു… ആകാശ് അവളെ എഴുന്നേൽപ്പിച്ചു തന്റെ

നെഞ്ചോടു ചേർത്ത് നിർത്തി……. അവളുടെ മുഖം പിടിച്ചുയർത്തി….

“ഇത് കല്യാണം വരെ ഓർത്തിരിക്കാൻ…..എത്ര ദിവസമായി നിന്നെ അടുത്തൊന്ന്

കിട്ടിയിട്ട്…അവിടെയായിരുന്നപ്പോൾ മതിലു ചാടാനെങ്കിലും പറ്റുമായിരുന്നു….ഇവിടെ വന്നിട്ട് ഒന്നു കാണാൻ കൂടി കിട്ടുന്നില്ല….”

വർഷ അവനെ ഇടംകണ്ണിട്ട് നോക്കി…

“ഞാനെങ്ങനെ ഇനി താഴെ പോകും …ചുണ്ട് ചുവന്ന് തടിച്ചിട്ടുണ്ട്….”വർഷ പരിഭവത്തോടെ പറഞ്ഞു…

“നീ പോകണ്ട…..പഠിക്കാനുണ്ടെന്ന് പറഞ്ഞ് മുകളിലിരുന്നാൽ മതി….അല്ലെങ്കിൽ നമ്മുടെ സി.സി ടിവി ക്ക് കാര്യം മനസ്സിലാകും…”

“ദേ എന്റെ മനുവേട്ടനെ സി സി ടിവി യെന്ന് വിളിച്ചാലുണ്ടല്ലോ…..നല്ല ഇടി വച്ചു തരും ഞാൻ….”

അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു….

“നിന്റെ മനുവേട്ടനെ ഞാനൊന്നും വിളിക്കുന്നില്ല…..പോരെ…..എന്നാൽ….”

“എന്നാൽ…..”വർഷ സംശയത്തോടെ അവനെ നോക്കി…..

“ഇനിയും വേണം….ഒരെണ്ണം കൂടി….”

ആകാശ് പറഞ്ഞു തീരുന്നതിന് മുൻപെ വർഷ വാതിലിൽ ഓടിയെത്തിയിരുന്നു…..

“നിന്നെ ഞാൻ എടുത്തോളാമെടീ ഉണ്ടക്കണ്ണീ….”

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

“ഹലോ …..ഹലോ…..നീ എവിടെയാ…..”

“ഞാനിവിടെ ഫ്രണ്ട്സിന്റെ കൂടെ….നിനക്ക് ഉറക്കവുമില്ലേടീ…..”ആദർശിന്റെ സംസാരം കുഴയുന്നുണ്ടായിരുന്നു…..

“ആദർശേ…നീ കുടിച്ചിട്ടുണ്ടോ……സമയം എത്രയായെന്നറിയോ…നീ വീട്ടിൽ പോകുന്നില്ലേ….”

ശിവാനിക്ക് ദേഷ്യം വന്നു….

“എടീ….കല്യാണ..കല്യാണം കഴിഞ്ഞുള്ള ഭരണം മതി കേട്ടോടീ…..”

“നിന്റെ വീട്ടിൽ ഇന്ന് എല്ലാരും ഉള്ളതല്ലേ ആദർശ്…നീ പോകുന്നില്ലേ…..നിന്റെ ഫ്രണ്ട്സാണ് നിന്നെ ഇത്രയും ചീത്തയാക്കുന്നത്…..”

ഫ്രണ്ട്സിനെ പറഞ്ഞപ്പോൾ അവന് ദേഷ്യം വന്നു കൈയിലിരുന്ന ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ച് അവൻ അലറി വിളിച്ചു…. അവന്റെ കണ്ണുകൾ രക്തവർണ്ണം പോലെ ചുവന്നിരുന്നു.. കാലുകൾ നിലത്ത് കുത്താൻ പറ്റാതെ ഇടറിക്കൊണ്ടിരുന്നു……

പിന്നെയും അവൻ കുടിച്ചു കൊണ്ടിരുന്നു… എന്നിട്ടും മതിയാകാതെ മയക്കുമരുന്നും വലിച്ചു കേറ്റി അവൻ അവനെത്തന്നെ മറന്നിരുന്നു….

ഒരു സൃഹുത്തിന്റ വർക്ക്ഷോപ്പിലിരുന്നാണ് രാത്രിയുള്ള ആഘോഷം……. മനുവിന്റെ വീട്ടിൽ പോകാത്ത ദിവസങ്ങൾ ആരുമറിയാതെ ആദർശ് ഇവിടെ വരാറുണ്ട്…….

ദൂരെ നിന്ന് വരുന്ന വണ്ടിയുടെ വെളിച്ചം കണ്ണിൽ പതിച്ചപ്പോൾ ആദർശ് കണ്ണ് പൊത്തിപ്പിടിച്ചു……വെളിച്ചം മാറിയെന്ന് തോന്നിയപ്പോൾ അവൻ പതിയെ കൈകൾ മാറ്റി….വർക്ക് ഷോപ്പിലെ ലൈറ്റിന്റെ ചെറിയ വെട്ടത്തിൽ തന്റെ നേർക്ക് വരുന്ന രൂപം ശിവാനിയുടേതാണെന്ന് അവന് മനസ്സിലായി….

“ടീ…നീയെന്താടീ ഈ പാതിരാത്രി ഇങ്ങോട്ട് വന്നത്….വീട്ടിൽ പോടീ……”

കാലുകൾ നിലത്തുറക്കാതെ ആടിയാടി നിൽക്കുന്ന ആദർശിനെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു….

“നിന്നെ കൊണ്ടു പോകാനാ ഞാൻ വന്നത്…ആദർശ്….. നിന്റെ വീട്ടുകാർ അറിഞ്ഞാൽ എന്താ ഉണ്ടാവുകയെന്നറിയോ നിനക്ക്….തകർന്നു പോകും അവരെല്ലാം…അതുകൊണ്ട് മാത്രമാണ്

നിന്റെ ഈ സ്വഭാവം ഞാനിതുവരെ ആരോടും പറയാത്തത്…പക്ഷെ അതു തെറ്റായിപ്പോയെന്ന് എനിക്ക് മനസ്സിലായി… ഇന്ന് തന്നെ നിന്നെയും കൊണ്ട് പോയി എല്ലാവരോടും ഞാനിത് പറയും അറിയട്ടെ…എല്ലാവരും അറിയട്ടെ……”

അവൾ നിന്ന് കിതച്ചു…

അവൻ മറുപടി പറയാതെ നിൽക്കുന്നത് കണ്ട് ശിവാനി അവനെ ബലമായി പിടിച്ചു വണ്ടിയിൽ കയറ്റി….ഷാള് കൊണ്ട് അവനെ അവളുടെ ദേഹത്തേക്ക് കെട്ടി വച്ചു….

വണ്ടി മുന്നോട്ടെടുത്ത് കുറച്ചു ദൂരം ആയപ്പോൾ തന്നെ ഒരു കാറ് വന്ന് അവരുടെ വണ്ടിക്ക് വട്ടം വച്ചു….. ശിവാനി പേടിയോടെ ആദർശിനെ നോക്കി…. അവന്റെ കണ്ണുകൾ കുറുകി…

അതിൽ നിന്നും മുഖം മൂടി ധരിച്ച് കറുത്ത വസ്ത്രമിട്ട രണ്ടുപേർ ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു….

ശിവാനി ആദർശിന്റെ കെട്ടഴിച്ചു…. അവനെ തട്ടി വിളിച്ചു….

“ആദർശ്…എനിക്ക് പേടിയാകുന്നു…. നീ ഈ അവസ്ഥയിൽ…..നമ്മളെങ്ങെനെ രക്ഷപ്പെടും….”

ആദർശിന്റെ മനസ്സ് നേരെ നിൽക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചെങ്കിലും ശരീരം അതിന് അനുവദിച്ചില്ല …അവൻ പലപ്പോഴും ഇടറി വീഴാൻ പോയിരുന്നു…

വന്ന ആളുകൾ അവരുടെ അടുത്തേക്ക് വന്നു …ശിവാനി പേടിച്ച് ആദർശിന്റെ പുറകിലൊളിച്ചു…..

വന്നതിലൊരുത്തൻ ശിവാനിയെപ്പിടിക്കാൻ കൈനീട്ടിയതും ആദർശ് ആ കൈയ്യിൽ പിടിച്ചു…… അവനെ രൂക്ഷമായി നോക്കി…..

എന്നാൽ അയാൾ കൈ ഒന്നു കുടഞ്ഞപ്പോൾ ത്തന്നെ ആദർശ് നിലത്തേക്ക് മറിഞ്ഞ് വീണു… വന്നയാൾ ശിവാനിയെ ബലമായി വണ്ടിയിൽ പിടിച്ചു കയറ്റി….

“ആദർശ്….ആദർശ്…..പ്ലീസ് ഹെൽപ്പ്….”

ശിവാനിയുടെ ശബ്ദം നേർത്ത് നേർത്ത് വരുന്നത് ഒരു ഞെട്ടലോടെ അവനറിഞ്ഞു….. മയക്കുമരുന്നും മദ്യവും ഉണ്ടാക്കിയെടുത്ത മായാലോകത്ത് നിന്ന് അവന്റെ മനസ്സ് പുറത്ത് വന്നിരുന്നു…..

“ശിവാനീ………………….ശിവാനീ……………” അവൻ അലറി വിളിച്ച് നിലത്ത് കൈയിട്ടടിച്ചു…. കുടിക്കാൻ തോന്നിയ നിമിഷത്തെ അവൻ ശപിച്ചു……

“ഈശ്വരാ….എന്റെ ശിവാനിയെ രക്ഷിക്കാൻ എനിക്ക് പറ്റിയില്ലല്ലോ….അവളില്ലാതെ ഒരു നിമിഷം ജീവിക്കാൻ എനിക്ക് കഴിയില്ല…… ഇല്ല….ഇല്ല…ഇനി ഞാൻ കുടിക്കില്ലാ…… ഒരു തവണത്തേക്ക് എനിക്ക് മാപ്പു താ…എന്റെ ശിവാനിയെ തിരികെ കൊണ്ട് താ……”അവൻ കരഞ്ഞു നിലവിളിച്ചു കൊണ്ടിരുന്നു…..

കരഞ്ഞുകൊണ്ടിരുന്ന അവനടുത്തേക്ക് ഒരു നിഴൽ രൂപം നടന്നു വരുന്നത് അവൻ കണ്ടു…. നിലാവിന്റെ ചെറിയ വെളിച്ചത്തിൽ മനുവിന്റെ രൂപം അവനു മുന്നിൽ തെളിഞ്ഞു…..

അവൻ വേഗം തപ്പിത്തടഞ്ഞു എഴുന്നേറ്റു…

“മനുവേട്ടാ…..എന്റെ ശിവാനി… അവളെ…അവളെ രണ്ടു പേർ ചേർന്ന് പിടിച്ചു കൊണ്ടു പോയി….രക്ഷിക്ക് മനുവേട്ടാ…..അവളെ രക്ഷിക്ക് ….”

മനുവിനെ കെട്ടിപ്പിടിച്ചു അവൻ പൊട്ടികരഞ്ഞു.

മനു അവനെ ചേർത്ത് പിടിച്ചു അവന്റെ തലയിൽ തഴുകി… അവന്റെ മുഖം ശാന്തമായിരുന്നു…..

“നിനക്ക് മനസ്സിലായോ ആദർശ് …മദ്യവും മയക്കുമരുന്നും നമ്മുടെ ജീവിതം തകർക്കുമെന്ന്…..തത്ക്കാലത്തെ സുഖത്തിന്

വേണ്ടി നമ്മളിതൊക്കെ ഉപയോഗിക്കുമ്പോൾ നമുക്കു നഷ്ടമാവുന്നത്…നമ്മുടെ ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങളാണ്…..നമുക്ക് വേണ്ടപ്പെട്ടവരോടൊപ്പമുള്ള ജീവിതമാണ്…

നമ്മുടെ ലഹരി അത് നമ്മുടെ കുടുബമായിരിക്കണം…..നമ്മുടെ ബുദ്ധിയെയും വിവേകത്തേയും കാർന്നു തിന്നുന്ന ഈ വിഷം നീയിനി ഉപയോഗിക്കരുത് ആദർശ്…നീയെനിക്ക് വാക്ക് തരണം….”

ആദർശ് നിറഞ്ഞ കണ്ണുകൾ ഉയർത്തി മനുവിനെ നോക്കി.. അവന്റെ കൈകളിൽ പിടിച്ചു…..

“വാക്ക്….ആദർശ് ഇനി ഒരിക്കലും ഒരു ലഹരിയും ഉപയോഗിക്കില്ല…….”

അവൻ ഒന്നു തല താഴ്ത്തി…

“എന്റെ ശിവാനി…..”

മനു ചിരിച്ചു കൊണ്ട് ദൂരേക്ക് വിരൽ ചൂണ്ടി… ശിവാനിയെയും കൊണ്ട് പോയ വണ്ടി തിരികെ വരുന്നത് കണ്ട് ആദർശിന്റെ മുഖത്ത് ആശ്വാസം നിഴലിച്ചു……

വണ്ടിയിൽ നിന്ന് കറുത്ത ഡ്രസ്സിൽ ആദിയും ആകാശും ഇറങ്ങിയപ്പോൾ അവന് കാര്യങ്ങൾ മനസ്സിലായി…. അവരുടെ പുറകെ ഇറങ്ങിയ ശിവാനിയെ കണ്ട് സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു…

“നീയെന്നോട് ക്ഷമിക്കണം ആദർശ്…റൂമിലിരുന്ന് മയക്കുമരുന്ന് കുത്തി വയ്ക്കുന്ന നിന്നെ രാധചേച്ചി കണ്ടെന്ന് പറഞ്ഞപ്പോൾ ..നിന്നെ ഇതിൽ നിന്ന് പുറത്ത് കൊണ്ട് വരാൻ വേറൊരു മാർഗ്ഗവും ഞാൻ കണ്ടില്ല…..സോറി…”

ആദർശ് നിറഞ്ഞ പുഞ്ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു…..

ഇരുപത്തിയാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 26

💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

Leave a Reply

Your email address will not be published. Required fields are marked *